പുതിയ പോസ്റ്റുകൾ ഇ-മെയിൽ വഴി സബ്‌സ്ക്രൈബ് ചെയ്യുവാൻ
>> 18.3.11
നിങ്ങളുടെ ബ്ലോഗിലെ പുതിയ പോസ്റ്റുകൾ വായനക്കാർക്ക് ഇ-മെയിൽ അഡ്രസ് ഉപയോഗിച്ച് നേരിട്ട് സബ്‌സ്ക്രൈബ് ചെയ്യുവാനുള്ള സംവിധാനം അല്പം വളഞ്ഞ വഴികളിലൂടെ ആയിരുന്നുവെങ്കിലും ബ്ലോഗറിൽ നേരത്തേ നിലവിലുണ്ടായിരുന്നു (feedburner). ഇപ്പോൾ ഈ സംവിധാനത്തെ വളരെ ലളിതമാക്കി ഒരു ഗാഡ്‌ജറ്റ് വഴി ബ്ലോഗറിൽ ചേർത്തിരിക്കുന്നു ഗൂഗിൾ ടീം.
ലളിതമാണ് കാര്യങ്ങൾ. നിങ്ങളുടെ ബ്ലോഗുകളിൽ വരുന്ന പുതിയ പോസ്റ്റുകൾ, ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്ററുകളിലൊന്നും പോയി നോക്കേണ്ട ആവശ്യമില്ലാതെ തന്നെ അപ്പോഴപ്പോൾ അറിയുവാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അവരുടെ ഇ മെയിൽ ഐഡി നിങ്ങളുടെ ബ്ലോഗിൽ രജിസ്റ്റർ ചെയ്യാം. നിങ്ങൾ അടുത്ത തവണ ഒരു പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ബ്ലോഗർ സ്വയമേവ ആ വിവരം വായനക്കാരനെ ഒരു ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നു.
ഈ ഗാഡ്ജറ്റ് സെറ്റ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം. ബ്ലോഗറിൽ ലോഗിൻ ചെയ്യുക. ഡാഷ്‌ബോർഡിൽ നിന്നും “ഡിസൈൻ” റ്റാബ് സെലക്റ്റ് ചെയ്യുക. Add a gadget എന്ന ഓപ്‌ഷൻ സൈഡ് ബാറിൽ ഗാഡ്‌ജറ്റുകൾക്കായുള്ള സെക്ഷനിൽ നിന്ന് സെലക്റ്റ് ചെയ്യുക. ഗാഡ്‌ജസ്റ്റ് ലിസ്റ്റിൽ ആദ്യം തന്നെ ഇപ്പോൾ Follow by e-mail എന്ന ഗാഡ്ജറ്റ് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
അടുത്ത സ്ക്രീനിൽ നിങ്ങളുടെ ബ്ലോഗിന്റെ feedburner URL സെറ്റ് ചെയ്തുകൊണ്ടുള്ള മെസേജ് കാണാം. ടൈറ്റിൽ ആയി Follow by e-mail എന്നാവും ഡിഫോൾട്ട് ആയി ഉണ്ടാവുക. അതുമാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള മെസേജ് വേണേങ്കിൽ എഴുതാം.
അതിനുശേഷം, സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിൽ വായനക്കാർക്ക് ഇ-മെയിൽ വഴി പോസ്റ്റ് സബ്‌സ്ക്രൈബ് ചെയ്യുവാനുള്ള ഗാഡ്ജറ്റ് സേവ് ചെയ്യപ്പെടും. ഉദാഹരണം ആദ്യാക്ഷരിയുടെ വലതു സൈഡ് ബാറീൽ മുകളിൽ കാണാം.
അതിനുശേഷം, സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിൽ വായനക്കാർക്ക് ഇ-മെയിൽ വഴി പോസ്റ്റ് സബ്‌സ്ക്രൈബ് ചെയ്യുവാനുള്ള ഗാഡ്ജറ്റ് സേവ് ചെയ്യപ്പെടും. ഉദാഹരണം ആദ്യാക്ഷരിയുടെ വലതു സൈഡ് ബാറീൽ മുകളിൽ കാണാം.
ഇനി ഈ ഗാഡ്ജറ്റ് ഉപയോഗിച്ച് ഒരു വായനക്കാരൻ സബ്‌സ്ക്രിപ്ഷൻ റെജിസ്റ്റർ ചെയ്യുമ്പോൾ ഉള്ള സ്റ്റെപ്പുകൾ എന്തൊക്കെ എന്നു നോക്കാം. ഒരു വായനക്കാരൻ ഈ ഗാഡ്‌ജറ്റിൽ സ്വന്തം ഇ-മെയിൽ ചേർത്ത് Submit എന്ന ബട്ടൺ അമർത്തിക്കഴിയുമ്പോൾ അവർക്ക് താഴെക്കാണുന്ന പ്രകാരം ഒരു സ്ക്രീൻ ലഭിക്കും.
അവിടെ കാണുന്ന കോഡ് വാക്ക് അതിന്റെ ഫീൽഡിൽ ശരിയായി ടൈപ്പു ചെയ്തുകഴിഞ്ഞ് Complete subscription request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം.
അപ്പോൾ നിങ്ങളുടെ ഇ-മെയിലിൽ (രജിസ്റ്റർ ചെയ്തയാളുടെ) ഒരു വേരിഫിക്കേഷൻ മെസേജ് വരും. ആ മെയിൽ തുറന്ന് നിങ്ങളുടെ അറിവോടെയാണ് മേൽപ്പറഞ്ഞ രജ്സ്ട്രേഷൻ ചെയ്തിട്ടുള്ളത് എന്ന് ഗൂഗിളിനെ അറിയിക്കുവാനായുള്ള ഒരു ലിങ്ക് ഉണ്ടാവും അതിൽ ക്ലിക്ക് ചെയ്യുക. സെക്കന്റുകൾക്കുള്ളിൽ നിങ്ങളുടെ രജിസ്ട്രേഷൻ ആക്റ്റിവേറ്റ് ചെയ്തിരിക്കുന്ന എന്ന മേസേജും കിട്ടും. ഇത്രയും ചെയ്തു കഴിയുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയായി.
ഇനിമുതൽ നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്ലോഗുകളിൽ പുതിയ പോസ്റ്റുകൾ വരുമ്പോൾ അവയുടെ ഒരു പൂർണ്ണരൂപം നിങ്ങളുടെ മെയിലിലേക്ക് വരും. പോസ്റ്റ് എഴുതുന്നവർ ശ്രദ്ധിക്കുക. ഡാഷ്‌ബോർഡിലെ സെറ്റിംഗുകളിൽ സൈറ്റ് ഫീഡ് എന്ന ടാബിൽ Full എന്നു സെറ്റ് ചെയ്തിരിക്കുന്നബ്ലോഗുകളിലെ പോസ്റ്റുകൾ പൂർണ്ണരൂപത്തിലാവും ഇപ്രകാരം ഇ-മെയിലിൽ പോകുന്നത്. ഇതേ സെറ്റിംഗ് ഷോർട്ട് എന്നു സെറ്റ് ചെയ്തിരിക്കുന്നവരുടെ പോസ്റ്റുകളുടെ ആദ്യഭാഗം മാത്രമേ മെയിലിൽ പോവുകയുള്ളൂ. ബാക്കി ഭാഗങ്ങൾ വായിക്കുവാൻ വായനക്കാരൻ നിങ്ങളുടെ ബ്ലോഗിലേക്ക് വരേണ്ടതായുണ്ട്.
Subscribe ചെയ്തിരിക്കുന്ന ബ്ലോഗുകളിൽ നിന്ന് പോസ്റ്റുകൾ ഇ-മെയിലിലേക്ക് വരുന്നത് നിർത്തണം എന്നു നിങ്ങൾക്ക് തോന്നുന്നപക്ഷം Unsubscribe ചെയ്യുവാനുള്ള സംവിധാനം ഇപ്രകാരം ലഭിക്കുന്ന ഇ-മെയിലിൽ തന്നെയുണ്ടാവും.
http://feedburner.google.com എന്ന സൈറ്റ് തുറന്ന് അവിടെ നിങ്ങളുടെ ജി-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യൂ. താഴെക്കാണുന്നതുപോലെ ഒരു സ്ക്രീൻ ലഭിക്കും.
ഇതേ ജി-മെയിൽ അഡ്രസിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ബ്ലോഗുകളും അവയിലെ പോസ്റ്റുകൾ സബ്‌സ്ക്രബ് ചെയ്തിരിക്കുന്ന വായനക്കാരുടെ എണ്ണവും നിങ്ങൾക്ക് ഈ പേജിൽ കാണാം.
16 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ നന്ദി..
അപ്പുവേട്ടാ നന്ദി. എന്നത്തേയും പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്.
was waiting for long time..thank you...
അപ്പുമാഷേ...ഇതൊന്ന് പ്രാവർത്തികമാക്കി നോക്കട്ടെ.. നന്ദി.
ഒരുപാട് സംശയങ്ങളും കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു ഈ കാര്യത്തെക്കുറിച്ച്. ഇനി ധൌര്യമായി പരീക്ഷിക്കാം. വളരെ നന്ദി അപ്പൂ, വീണ്ടും വഴികാട്ടിയായതിന്....ആശംസകള്‍
വളരെ നന്ദി...ഒരു പ്രാദേശിക ചാനല്‍ ബ്ലോഗ് ആണ് ഞാന്‍ ചെയ്യുന്നത്.ഈ ബ്ലോഗ് ഒന്ന് സന്ദര്‍ശിച്ച് ആവശ്യമായ തിരുത്തുകള്‍ നിര്‍ദേശിക്കാമോ ? അതു പോലെ തന്നെ ഈ ബ്ലോഗിന്‍റെ ബാക്ക് ഗ്രൌണ്ട് ഡിസൈന്‍ ചെയ്യണമെന്നുണ്ട്.അതിനു ഫോട്ടോഷോപ്പില്‍ ഏതു പേജ് സൈസ് വേണമെന്ന് പറഞ്ഞു തരാമോ?
www.mcvonline.blogspot.com
MCV വാർത്തകളുടെ ബ്ലോഗ് കണ്ടു. കൊള്ളാം. ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഡിസൈൻ ചെയ്യൂന്ന രീതിയുണ്ടോ എന്ന് അറിയില്ല. ബ്ലോഗറിൽ തന്നെയുള്ള ഡിസൈൻ എന്ന ഓപ്ഷനാണ് സാധാരണ ഉപയോഗിക്കാറ്.
(താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്റെ ഫോട്ടോബ്ലോഗിൽ നിന്ന് എടുത്തതാണെന്നതു ശ്രദ്ധിച്ചു. ഇപ്രകാരം ഫോട്ടോയോ, മറ്റു കണ്ടന്റുകളോ മറ്റൊരു ബ്ലോഗിൽ നിന്ന് എടൂക്കുമ്പോൾ അതിന്റെ ഉടമയോട് ഒരു അനുവാദം ചോദിച്ചിട്ട് എടുക്കുക എന്നതാണ് ഒരു നല്ല രീതി എന്നുകൂടി പറയട്ടെ ! )
അപ്പുവേട്ടാ നന്ദി. എന്നത്തേയും പോലെ വിജ്ഞാനപ്രദമായ പോസ്റ്റ്.
അപ്പുവേട്ടാ ഏന്റെ പുതിയ പോസ്റ്റ് നിങ്ങളുടെ ഈമെയിലില്‍ ലഭിക്കാന്‍ എവിടെ ഒന്ന് ക്ലിക്കു...... ഏന്ന ഒരു gadget ഞാന്‍ ad ചെയ്തു പക്ഷേ അത് അക്ഷരത്തിന്റെ നടുക്കാണ് വരുന്നത് ഇതെങ്ങനെ കുറച്ചു താഴോട്ട് മാറ്റി സെറ്റ് ചെയ്യാന്‍ പറ്റും........ ഏന്റെ ബ്ലോഗ് എവിടയൂണ്ട് ഒന്ന് ക്ലിക്കു evide
ഇ-mail സംവിധാനം ഞാനുമൊന്നു പരീക്ഷിച്ചു നോക്കട്ടെ. വളരെ നന്ദി അപ്പുമാഷെ.
അപ്പുമാഷെ, ശരിയാകുന്നില്ലല്ലൊ.
'The feed URL you entered is not a valid Feed Burner feed URL' എന്നു വരുന്നു.
ഞാൻ എത്രയൊക്കെ മാറ്റി നോക്കിയിട്ടും “Please correct the errors on this form' എന്നാണ് കാണുന്നത്. എന്റെ തെറ്റൊന്നു പറഞ്ഞു തരു മാഷെ..
വി.കെ യുടെ ഇ.മെയിൽ സബ്‌സ്ക്രിപ്ഷൻ ചേർത്തിട്ടുണ്ട്. ഇൻബോക്സ് നോക്കൂ
എനിക്ക് mail വന്നിരുന്നു. ‘E mail subscription confirmed' എന്ന്.
വീണ്ടും ഞാൻ ആ ഗഡ്ജറ്റ് എടുക്കാൻ നോക്കി. അവസാനം save ക്ലൊക്ക് ചെയ്യുമ്പോൾ അതേ മെസ്സേജ് തന്നെ വീണ്ടും വരുന്നു.
The feed URL you entered is not a valid Feed Burner feed URL' എന്ന്.
എന്തു പറ്റിയതാ...?
ഇപ്പോൾ ശരിയായിട്ടൊ മാഷെ. എന്റെ ഒരു ചെറിയ മണ്ടത്തരമായിരുന്നു ശരിയാകാതെ വരാൻ കാരണം. അത് ഞാൻ എന്താണെന്നു പറയുന്നില്ല. മോശോല്ലെ..
വളരെ വളരെ നന്ദീട്ടൊ അപ്പുമാഷേ..
വളരെ നന്ദി മാഷെ
Post a Comment