കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ

>> 20.3.11

മലയാളം എഴുത്തിനുള്ള വഴികൾ - 1   കീമാജിക്

മൊഴികീമാപ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീമാനും വരമൊഴിയും, മലയാളം ബ്ലോഗുകൾ ഇന്നുകാണുന്ന രീതിയിൽ വിപുലപ്പെടുവാൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന കീമാൻ വിന്റോസ് എക്സ്പി വേർഷൻ വരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ മലയാളം ടൈപ്പിംഗിനു പ്രയോജനപ്പെടുകയും ചെയ്തുപോന്നു. എന്നാൽ  വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി.  


മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരവുമായി എത്തുന്നു. കീമാജിക്ക് എന്നപേരിൽ പബ്ലിഷ് ചെയ്യുന്ന ഈ സോഫ്റ്റ്‌വെയർ, ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ആദ്യമായി വികസിപ്പിച്ചത്. ഈ സ്പോഫ്റ്റ്‌വെയറിൽ, ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ വിശദവിവരങ്ങളാണ് ഈ പോസ്റ്റിൽ ചർച്ചചെയ്യാൻ പോകുന്നത്. 


കീമാനിൽനിന്നു വ്യത്യസ്തമായി കീമാജിക് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിൽ കൂടുതൽ സൗകര്യം ഒരുക്കാം എന്ന സവിശേഷതയുണ്ട്. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ ഇതു പരീക്ഷിച്ചു.  കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട് എന്നാണ് ഇതുവരെയുള്ള ഫീഡ്‌ബാക്ക്. അതുപോലെ വിന്റോസിന്റെ 32 ബിറ്റ്, 64 ബിറ്റ് വേർഷനുകൾക്ക് അനുയോജ്യമായ കീ മാജിക് വേർഷനുകളും ലഭ്യമാണ്. 


Windows XP ഉപയോഗിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കീമാജിക് ഇൻസ്റ്റാൾ ചെയ്യുക.


കീമാജിക് ഇൻസ്റ്റലേഷൻ Windows XP


Windows 8 ഉപയോഗിക്കുന്നവർ  താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സിസ്റ്റത്തിനു അനുയോജ്യമായ കീമാജിക് വേർഷൻ ഈ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക.


കീമാജിക് ഇൻസ്റ്റലേഷൻ (Windows 8) പേജ് ഇവിടെ

ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ:

1. നിങ്ങൾക്ക് അനുയോജ്യമായ കീ മാജിക് വേർഷന്റെ ഫയലിൽ മുകളിൽ പറഞ്ഞ പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക, വിന്റോസ് 7 ന്റെ 32, 64 ബിറ്റ് വേർഷനുകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്യേണ്ട മറ്റു ചില ഫയലുകൾ കൂടീയുണ്ട്. അവയെപ്പറ്റി കീമാജിക്കിന്റെ ഡൗൺലോഡ് പേജിൽ കാണാം. 
    
  • .NET 3.5: http://www.microsoft.com/download/en/details.aspx?id=21
  • vc2008 redist: http://www.microsoft.com/download/en/details.aspx?id=5582
  • IF YOU ARE USING 64Bit Version of windows, install following too:
  • vc2008 redist: http://www.microsoft.com/download/en/details.aspx?displaylang=en&id=15336

2. കീമാജിക് ഇൻസ്റ്റലേഷൻ ഫയൽ നിങ്ങളുടെ സിസ്റ്റത്തിൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അതിൽ ഡബിൾ ക്ലീക്ക് ചെയ്യുക. ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ. 




3. തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും.  ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.



ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.

മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.


  •  സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക് ഇവിടെനിന്ന് ഡൌൺലോഡ് ചെയ്യാം   

ഇൻസ്റ്റലേഷൻ പൂർത്തിയായി കഴിഞ്ഞാൽ  ഉടൻ തന്നെ സിസ്റ്റം ട്രേയിൽ (കമ്പ്യൂട്ടർ സ്ക്രീനിന്റെ വലതു താഴെ മൂലയിൽ സമയം കാണിക്കുന്നതിന്റെ അടുത്ത്) ഒരു ഐക്കൺ പ്രത്യക്ഷമാകും.   ഇളം നീല നിറത്തിൽ താഴെക്കാണുന്നതുപോലെ i എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്.



കീമാജിക് ഉപയോഗിക്കുന്ന വിധം:




Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ,  CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും. അല്ലെങ്കിൽ മൗസ് ഉപയോഗിച്ച് സിസ്റ്റം ട്രേയിൽ കീമാജിക് ലോഗോയിൽ ക്ലിക്ക് ചെയ്യുക. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക.   


നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പൺ ഓഫീസ്, ബ്ലോഗിലെ എഡിറ്റർ പേജ്,  കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ നേരിട്ട് കീമാജിക്  ഉപയോഗിച്ച് എഴുതാം. 


നിങ്ങളിൽ മലയാളം ടൈപ്പ് ചെയ്യുന്നവർ കീമാജിക് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.

ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം  help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്.  

ചിലകുറിപ്പുകൾ:
  • ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 
  • ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം. 
  • ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം. 
  • ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
  • ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
  • ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha 

ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം. http://upload.wikimedia.org/wikipedia/commons/1/10/Lipi_ml.png

ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിലെ  ഈ പോസ്റ്റ് വായിച്ച്  അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.

കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല.  മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്. 


മൊഴി സ്കീമിന്റെ ചിത്രം :




ഇൻസ്ക്രിപ്റ്റ്


ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.

ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.

 
 

86 അഭിപ്രായങ്ങള്‍:

  1. HIFSUL 21 March 2011 at 10:57  

    Thank you so much

  2. Ashly 21 March 2011 at 12:53  

    താങ്ക്സ് അപ്പുവേട്ടാ....ഇനി എങ്ങിലും ഞാന്‍ നന്നാകുമോ ? ;)

  3. Unknown 21 March 2011 at 13:24  

    ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha

    ഇതാണ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് :-(

  4. Appu Adyakshari 21 March 2011 at 13:30  

    അരുൺ, എന്തുചെയ്യാം പ്രോഗ്രാമുകൾ എഴുതിയുണ്ടാക്കുന്നവരുടെ ഒരോരോ ലോജിക്കുകൾ :-)
    എങ്കിലും

    "പരിശ്രമം ചെയ്യുകിലെന്തിനേയും, വശത്തിലാക്കാൻ കഴിവുള്ളവണ്ണം, ദീർഘങ്ങളാം രണ്ടു കൈകളും പിന്നെ തലച്ചോറും തന്നല്ലേ മനുഷ്യനെ പാരിലേക്കയച്ചതീശൻ.. അതുകൊണ്ട് let us practice this too. !!

  5. Unknown 21 March 2011 at 13:37  

    :-))

  6. Anshad Abdulla 21 March 2011 at 16:32  

    64 bit ന് ഇല്ല അല്ലെ ??...എനിക്ക് ഒരു രക്ഷയും ഇല്ല.. പിന്നെ northon internet security ഈ ഫയല്‍ വൈറസ്‌ ആയിട്ടാ കാണിക്കുന്നത്...വൈ?

  7. Philip Verghese 'Ariel' 21 March 2011 at 20:56  

    ഷിബുവിന്റെ അല്ല അപ്പുവിന്റെ സൈറ്റില്‍ വീണ്ടും കടന്നു കൂടി, പുതിയ ബ്ലോഗ്‌ വായിച്ചു, പക്ഷെ അത്, ഗൂഗിള്‍ മലയാളം ട്യ്പിങ്ങിനെക്കാള്‍ സുഗമമാണോ? എങ്കില്‍ ഒന്ന് പരീക്ഷിക്കണം. തന്നെയുമല്ല ഞാന്‍ ഇപ്പോള്‍ ഗൂഗിളിന്റെ മലയാളം ഒരുവിധം സ്പീഡില്‍ തന്നെ ടൈപ്പ് ചെയ്യുന്നുട് . പിന്നെ ഈ പുതിയ രീതിയിലാക്കു മാറിയാല്‍ ആ വേഗം കിട്ടുമോ എന്തോ? ഏതായാലും ഒന്ന് ശ്രമിക്കുന്നു. പിന്നൊരു കാര്യം ബ്ലോഗില്‍ സൂചിപ്പിച്ചതുപോലെ എന്റെ main ബ്ലോഗില്‍ ആദ്ധ്യാക്ഷരിയുടെ ഒരു പരസ്യം എന്റെ ഒരു ചെറു കുറിപ്പോടെ കൊടുക്കുന്നു
    മലയാളം ബ്ലോഗിംഗ്, ടൈപ്പിംഗ്
    തുടങ്ങിയവയ്ക്ക് ഒരു പഠന സഹായ സൈറ്റ് സന്ദര്‍ശിക്കുക aadhyakshari (ആദ്ധ്യാക്ഷരി
    നന്ദി നമസ്കാരം,
    വീണ്ടും കാണാം
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സിക്കണ്ട്രാബാദ്

  8. Appu Adyakshari 21 March 2011 at 21:01  

    ഫിലിപ്, ഒരു സത്യം പറയൂ. ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുമ്പോൾ ഒരു അക്ഷരത്തെറ്റുമില്ലാതെ ഏതുമലയാളം വാക്കുകളും താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ടൈപ്പു ചെയ്തെടുക്കാൻ സാധിക്കുമോ? ഇല്ല !! അതാണു കീമാനും കീമാജിക്കും ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനും തമ്മിലുള്ള വ്യത്യാസം. ഗൂഗിളിൽ ഒരു വാക്ക് മുഴുവനായാണ് മൊഴിമാറ്റുന്നത്, കീമാജിക്കിൽ ഒരോ അക്ഷരങ്ങളായിട്ടാണ് മലയാളത്തിലേക്ക് മാറ്റുന്നത്. അതുകൊണ്ട് അക്ഷരത്തെറ്റും വരില്ല.

  9. Philip Verghese 'Ariel' 21 March 2011 at 21:30  

    അപ്പു.അത് വളരെ സത്യം തന്നെ, സത്യം. ചില വാക്കുകള്‍ ചിലപ്പോള്‍ കീറി മുറിച്ചാല്‍ മാത്രമേ ശരിയായി കിട്ടുള്ളൂ. അങ്ങനെയെങ്കില്‍ കീമാജിക്ക് തന്നെ കേമന്‍ ചിരിയോ ചിരി.
    ഏതായാലും നാളെ ഒന്ന് ശ്രമിക്കണം
    പെട്ടന്നുള്ള മറുപടിക്കും നന്ദി
    വീണ്ടും കാണാം

  10. Appu Adyakshari 22 March 2011 at 10:51  

    അൻ‌ഷാദിന്റെ ചോദ്യം വിക്കിപ്രവർത്തകർക്ക് അയച്ചൂ കൊടുത്തിട്ടുണ്ട്. മറൂപടി പ്രതീക്ഷിക്കുന്നു.

  11. ഇ.എ.സജിം തട്ടത്തുമല 22 March 2011 at 14:04  

    ഞാൻ ഇപ്പോൾ അങ്ങോട്ട് ഇൻസ്റ്റാൾ ചെയ്തു. കീ മാജിക്ക് ഉപയോഗിച്ച് ഈ കമന്റും അങ്ങോട്ടിടുന്നു. ഇതൊക്കെ കണ്ടുപിടിക്കുന്ന മിടുക്കന്മാർക്കും ഇതൊക്കെ യഥാസമയം ഇങ്ങനെ നമ്മളിൽ എത്തിക്കുന്ന അപ്പുമാഷെപോലുള്ളവർക്കും എത്രനന്ദി പറഞ്ഞാലും മതിയാകില്ല. ജുനൈദിനും ബർമ്മീസിനും ഒക്കെ നന്ദി! ആദ്യാക്ഷരിക്കും നന്ദി! സുഖാന്വേഷണങ്ങളോടെ!

  12. ആറങ്ങോട്ടുകര മുഹമ്മദ്‌ 16 April 2011 at 11:58  

    താങ്കളുടെ ഈ ബ്ലോഗാണ് എന്‍റെ കമ്പ്യൂട്ടര്‍ ഗുരു.അഭിനന്ദനങ്ങള്‍ . എഴുതുവാന്‍ ഗൂഗിള്‍ "ഓഫ് ലൈന്‍ " ഉപയോഗിക്കുന്നു. പിന്നെ താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു വരമൊഴി , കീമാജിക്‌ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും എക്സ്പ്ലോററില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.(വിന്‍ഡോസ്‌ 7 ആണ്നോ)ട്ട്പാഡില്‍ മാത്രം പറ്റുന്നുണ്ട്.എന്താവാം കാരണം?
    വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്താ ശേഷം സിസ്റ്റത്തിലെ ഫോണ്ടുകളെല്ലാം ചെറുതായി.ബ്ലോഗും മറ്റു പേജുകളും ഒക്കെ ഫോണ്ടുകള്‍ മാറിപ്പോയിരിക്കുന്നു.
    വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  13. Appu Adyakshari 17 April 2011 at 06:58  

    മുഹമ്മദ്, താങ്കൾ വിവരിച്ച പ്രശ്നങ്ങളൊന്നും വരമൊഴിയോ കീമാനോ ഇൻസ്റ്റാൾ ചെയ്തതുകൊണ്ട് സംഭവിച്ചതാണെന്ന് തോന്നുന്നില്ല. ഇങ്ങനെ കേട്ടിട്ടുമില്ല. താങ്കളുടെ വിന്റോസ് സിസ്റ്റത്തിലെ എന്തോ തകരാറുമൂലമാണ് ഇങ്ങനെ കാണുന്നത്. എക്സ്പ്ലോററിൽ താങ്കൾ എവിടെ ടൈപ്പ് ചെയ്യാനാണ് ശ്രമിച്ചത്? ബ്ലോഗ് എഡിറ്റർ പേജിലോ അതോ ജി.മെയിലിലോ? അങ്ങനെ വരാൻ സാധ്യതയില്ല. വീണ്ടും ഒരിക്കൽ കൂടി ഇൻസ്റ്റാൾ ചെയ്തു നോക്കൂ.

  14. സുദേഷ് എം രഘു 23 April 2011 at 13:06  

    I tried it. But The following message appears after installation completed:
    "Create Process failed; code 740
    The requested operation requires elevation"
    What to do?

  15. കെ.കെ.ബഷീര്‍ 3 May 2011 at 15:39  

    വളരെ ഉപകാരപ്രദം. പക്ഷേ എൻറെ സിസ്റ്റത്തിൽ ചില പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. 1. ല്ല ഒരുമിച്ച് വരുന്നില്ല.
    2. ൻറെ എന്നത് ശരിയാകുന്നില്ല.
    3. സ്റ്റേ എന്നത് ശരിയാകുന്നില്ല.

  16. Appu Adyakshari 4 May 2011 at 08:20  

    ബഷീർ ഏതു വിന്റോസ് വേർഷൻ ആണു ഉപയോഗിക്കുന്നത്? അതുപോലെ എഴുതാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ ഏത്? (വേഡ്, നോട്ട് പാഡ്, ബ്ലോഗർ എഡിറ്റ് പേജ്?)

  17. ശുക്രൻ 9 May 2011 at 19:00  

    കമന്റിടാൻ നല്ല സുഖം...മൊഴിമാനെ അപേക്ഷിച്ച് മെച്ചം എന്നു പറഞ്ഞാൽ ctrl + M ഇതിൽ വർക്കു ചെയ്യുന്നു എന്നതാണ്. എന്റെ സിസ്റ്റത്തിന്റെ കാര്യം ആണു.

  18. Sameer Thikkodi 12 May 2011 at 19:10  

    വളരെ മുൻപേ (ഇത് ശ്രദ്ധയിൽ പെട്ട സമയം മുതൽ) ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നു.... വളരെ ഈസി ആയി തോന്നുന്നു... പക്ഷെ ഔട്ലുക്ക് പോലെയുള്ള അപ്പ്ലിക്കേഷനിൽ ഇത് വർക്ക് ചെയ്യുന്നില്ല... !!!

    ഇനി എന്റെ കമ്പ്യൂട്ടറിൽ മാത്രമാണോ ഈ പ്രശ്നം എന്നും അറിയില്ല.... വിൻ7 (64ബിറ്റ്) & ഓഫീസ് 2010 ആണു ഉപയോഗിക്കുന്നത്... ഇതെങ്ങാനും ആവുമോ

  19. siraj padipura 25 May 2011 at 18:12  

    പോസ്റ്റ് വായിച്ചു നന്ദി

  20. siraj padipura 26 May 2011 at 13:26  

    കീമാജിക് വയിച്ചു ഇതു കീമാജിക്കിൾ ടൈപ്പ് ചൈതതാൺ ചില ചില്ലക്ഷരങ്ങൾ ശെരിയാകുന്നില്ല ഉദാഹരണം[എന്റ്റെ] കീമാനിലും ഇതു ലഭിച്ചിരുന്നില്ല എന്തു ചെയ്യണം {എന്‍റെ}ഇതു കോപ്പി പേസ്റ്റ് ചൈതതാണു മറുപടി പ്രതീക്ഷിക്കുന്നു

  21. Appu Adyakshari 26 May 2011 at 13:32  

    സിറാജ്, ഇത് കീമാജിക്കിന്റെ പ്രശ്നമല്ല എന്നു തോന്നുന്നു. താങ്കൾ ഉപയോഗിക്കുന്ന വിന്റോസ് വേർഷൻ ഏതാണ് ? മലയാളം യൂണിക്കോഡ് ഫോണ്ട് എതാണ്?

  22. siraj padipura 27 May 2011 at 03:15  

    മാഷെ എന്റ്റെ സിസ്റ്റംവിന്‍‌ഡോസ് 7നും അഞലിഓAnjali Old Lipi Font Installer Link ള്‍ഡ്‌ലിപിയുമാണ്

  23. siraj padipura 27 May 2011 at 04:40  

    മാഷെ ഇതു വിൻഡോസ്xpയിൽ കിട്ടുന്നുണ്ട് [എന്റെ നിന്റെ തന്റെ]ഇതുപോലെ വ്ൻഡോസ്7നിൽ കിട്ടുന്നില്ല എന്ത് ചെയ്യണം

  24. അനില്‍@ബ്ലൊഗ് 27 May 2011 at 12:09  

    എന്റെ വിന്‍ഡോസ് 7 ഹോം പ്രിമീയം 64 ബിറ്റ് ഇല്‍ ഇവന്‍ വര്‍ക്ക് ചെയ്യുന്നില്ല. 32 ബിറ്റ് ഒകെ ആണ്.

  25. Appu Adyakshari 27 May 2011 at 12:35  

    അനിൽമാഷ് പറഞ്ഞതുതന്നെ കാരണം.. ഇതിനുള്ള പ്രതിവിധി കീമാജിക്ക് നിർമ്മാതാക്കളോട് ചോദിച്ചിട്ടുണ്ട്

  26. Unknown 14 June 2011 at 20:44  

    is there ny software avaliable(free) just like keyman or keymagic for typing in malayam in the operating system microsoft windows 7 64bit????????

  27. Unknown 14 June 2011 at 21:34  
    This comment has been removed by the author.
  28. Asokan 2 July 2011 at 20:09  
    This comment has been removed by the author.
  29. Asokan 2 July 2011 at 20:16  

    എന്റെ വിന്‍ഡോസ് എക്സ് പി സിസ്റ്റത്തില്‍ കീമാജിക് ഇന്‍സ്റ്റാള്‍ ചെയ്തു.എന്നാല്‍ ഇന്സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ശരിയായി കിട്ടുന്നില്ല.

  30. Appu Adyakshari 3 July 2011 at 10:41  

    അശോകൻ, ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുമ്പോൾ മാത്രമേ ചില്ലു പ്രശ്നം ഉള്ളോ? ടാൻസ്‌ലിറ്ററേഷനിൽ പ്രശ്നമില്ലേ?

  31. Asokan 4 July 2011 at 05:33  

    മലയാളം ടൈപ്പിംഗിന് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണ് ഞാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ട്രാന്‍സ് ലിറ്ററേഷന്‍ രീതിയില്‍ ചെയ്തു നോക്കിയിട്ടില്ല

  32. Appu Adyakshari 4 July 2011 at 07:06  

    അശോകൻ എഴുതിയ ടെക്സ്റ്റ് ഇവിടെ വായിക്കുമ്പോൾ ചില്ലുകളൊക്കെ ശരിയായിതന്നെയാണു കാണപ്പെടുന്നത്. അതുകൊണ്ട് താങ്കളുടെ സിസ്റ്റത്തിലെ ഫോണ്ടിനാണ് പ്രശ്നം എന്നുതോന്നുന്നു. ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചിട്ട് വേണ്ടകാര്യങ്ങൾ ചെയ്യൂ.

  33. Asokan 5 July 2011 at 18:14  

    പ്രിയപ്പെട്ട അപ്പൂസ്,
    താങ്കള്‍ പറഞ്ഞപ്രകാരം അഞ്ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ചില്ലക്ഷരം കിട്ടാത്ത പ്രശ്നം പരിഹരിച്ചു.വളരെ നന്ദി. ഫോണ്ടുകള്‍ക്കു പിന്നിലെ ശാസ്ത്രീയ വസ്തുതകള്‍ ലളിതമായി പ്രദിപാദിച്ചിരിക്കുന്ന ലേഖനവും വളരെ നന്നായിട്ടുണ്ട്. മറ്റുള്ളവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനുമുള്ള താങ്കളുടെ മഹാമനസ്ക്കതയ്ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

  34. Sabu Kottotty 22 July 2011 at 21:35  

    അപ്പു,
    ഇൻസ്റ്റാൾ ചെയ്യുമ്പൊ അവസാനം എറർ കാണിക്കുന്നു. കീമാനെക്കാളും നന്നായി പ്രവർത്തിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും നോട്ട്പാഡ്, വേഡ്പാഡ് ഇവിടങ്ങളിൽ ഇത് പ്രവർത്തിക്കുന്നില്ല. വിൻഡോസ് 7ആണ്.

  35. Appu Adyakshari 24 July 2011 at 07:14  

    കൊട്ടോട്ടിക്കാരാ, വിന്റോസ് 7 ഉം മലയാളവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അത് വിന്റോസിന്റെ പ്രശ്നമാണ്. ഏതായാലും കീമാജിക്കിന്റെ പ്രവർത്തകരെ ഈ വിവരം അറിയിക്കാം. അവർ പറയുന്നതെന്തെന്നു നോക്കാം.

  36. അനില്‍@ബ്ലൊഗ് 24 July 2011 at 14:22  

    അപ്പുമാഷ്,
    64 ബിറ്റ് ആണ് പ്രശ്നക്കാരൻ.
    പെട്ടന്ന് പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു.

  37. MystiX 3 August 2011 at 14:26  

    എന്റെ അഭിപ്രായത്തില്‍ Windows 7ല്‍ ഏറ്റവും നന്നായി integrate ചെയ്തിരിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ ട്രാന്‍സ്ലിറ്ററേഷന്‍ ടൂള്‍ മൈക്രോസോഫ്റ്റിന്റെ തന്നെ Microsoft Indic Language Input Toolന്റെ ഡെസ്ക്ടോപ് പതിപ്പാണ്.
    http://specials.msn.co.in/ilit/Malayalam.aspx

  38. MystiX 3 August 2011 at 14:26  
    This comment has been removed by the author.
  39. MystiX 3 August 2011 at 14:42  

    Indic Input 1 and Indic Input 2 32 & 64 bit available at:
    http://bhashaindia.com/Downloads/Pages/home.aspx

  40. Appu Adyakshari 5 August 2011 at 17:30  

    MystiX നന്ദി, ഈ വിവരങ്ങൾ ചേർത്ത് മലയാളം എഴുത്തിനുള്ള വഴികൾ എന്ന അദ്ധ്യായം ഒന്നു മാറ്റിയെഴുതാം.

  41. വെളിച്ചപ്പാട് 18 August 2011 at 01:04  

    തങ്ക്സ്,
    ഞാൻ കഴിഞ്ഞ ആയ്ച്ച കീമാജിക് ഇൻസ്റ്റാൾ ചെയ്തു,,,, നിംബസിൽ ശെരിയായികിട്ടുന്നില്ല. .അതു പൊലെ തന്നെ നോട്ട് പാടിൽ ടൈപ്പ് ചെയ്യാൻ ഒട്ടും പറ്റുന്നില്ല....

  42. വെളിച്ചപ്പാട് 18 August 2011 at 01:28  

    അത് ഇനി എന്റെ സിസ്റ്റെത്തിൽ മാത്രമാണോ? വേറെ ഒരു പൊസ്റ്റഇൽ നോട്ട്പാടിൽ ശെരിയാവുന്നു എനു കണ്ടു... അപ്പു നിബ്സ്സിൽ വേറെ സിസ്റ്റ്ത്തിൽ ഞാൻ ട്രൈ ചെയ്തു നോക്കിയില്ല കെട്ടോ....

  43. Appu Adyakshari 18 August 2011 at 07:20  

    വെളിച്ചപ്പാട് വിന്റോസ് 7 ആയിരിക്കും ഉപയോഗിക്കുന്നത് എന്നു കരുതുന്നു !!

  44. അനില്‍@ബ്ലൊഗ് 18 August 2011 at 21:41  

    അപ്പുമാഷ്,
    എന്റെ വന്റോസ് സെവനെ (64 ബിറ്റ് )ഏതാണ്ട് മെരുക്കി എടുത്തു. കീ മാജിക്കിന്റെ സിപ്പ്ഡ് വേർഷൻ അതിൽ നടക്കില്ല. ഇന്സ്റ്റാളർ (.exe)ഉപയോഗിച്ച് ഇന്റ്സാൾ ചെയുക. സ്റ്റാർട്ടപ്പിൽ നിന്ന് ഒഴിവാക്കുക, ആദ്യ തവണ ട്രബിൾ ഷൂട്ട് കമ്പാറ്റിബിലിറ്റി കൊടുത്ത് സേവ് ചെയ്യുക. സംഗതി വർക്കുന്നു, ഇത് കീമാജിക് ഉപയോഗിച്ച് എഴ്തുന്നതാണു. ഓരോ തവണ പി സി ഓൺ ചെയ്യുമ്പോഴും മാനുവലായി കീ മാജിക് സ്റ്റാർട്ട് ചെയ്യാൻ മറക്കരുത്.

  45. Appu Adyakshari 19 August 2011 at 01:23  

    നന്ദി അനിൽ മാഷേ ! ഇനി ഓർത്തുകൊള്ളാം.

  46. nazooo 16 September 2011 at 03:55  

    facebookil ayuthan pattumo?

  47. Appu Adyakshari 16 September 2011 at 08:03  

    ഫെയ്സ്ബുക്കിൽ എഴുതാം.

  48. Nassar Ambazhekel 5 October 2011 at 22:39  

    കീ മാജിക് ഇൻസ്റ്റാൾ ചെയ്തു. വളരെ നന്നായി പോകുന്നു. ന്റെ മാത്രമാണു പ്രശ്നമായി തോന്നുന്നത്. എന്തു ചെയ്യണം മാഷെ?

  49. Appu Adyakshari 6 October 2011 at 07:12  

    ന്റ പ്രശ്നനമാണെങ്കിൽ അതു ഫോണ്ടീന്റെ പ്രശ്നമാണ്. ലേറ്റസ്റ്റ് വേർഷൻ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യൂ

  50. Nassar Ambazhekel 6 October 2011 at 20:57  

    Anjali oldlipi version 0.730 2004 ആണു താങ്കൾ കൊടുത്തിരുന്ന ലിങ്കിൽ നിന്നും download ചെയ്തിരിക്കുന്നത്.

    ചില ബ്ലോഗുകളിൽ കമന്റ് പോസ്റ്റുചെയ്യാൻ ശ്രമിക്കുമ്പോൾ(ഗൂഗിൾ അക്കൗണ്ടിലൂടെ) publish your comment button press ചെയ്യുമ്പോൾ കമന്റ് ഒന്നാകെ അപ്രത്യക്ഷമാകുന്നു. എന്താണു മാഷെ പ്രശ്നം?

    ഞാനും ശിഷ്യപ്പെട്ടിട്ടുണ്ട്. :)

  51. Appu Adyakshari 7 October 2011 at 13:48  

    ഈ പ്രശ്നം എന്തായാലും ഫോണ്ടിന്റേതോ എഴുതാൻ ഉപയോഗിച്ച രീതിയുടേതോ അല്ല. ബ്ലോഗറിലെ താൽക്കാലികമായ എന്തെങ്കിലും തകരാറാവാനെ വഴിയുള്ളൂ. കമന്റ് പബ്ലിഷ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് എഴുതിയ കാര്യങ്ങൾ ഒന്നു കോപ്പി ചെയ്തോളൂ.. (മാർക്ക് ചെയ്തിട്ട് Ctrl + V) ഇനി അഥവാ കമന്റു പബ്ലിഷ് ആയില്ലെങ്കിലും വീണ്ടും പേസ്റ്റ് ചെയ്യാമല്ലോ. (ചില ബ്ലോഗുകളിൽ കമന്റ് മോഡറേഷൻ ഉണ്ടായിരിക്കും. അങ്ങനെയുള്ള ബ്ലോഗുകളിലും പ്രസിദ്ധീകരിച്ചയുടനെ കമന്റുകൾ പ്രത്യക്ഷപ്പെടില്ല.

  52. Nassar Ambazhekel 7 October 2011 at 17:22  

    ഇന്നലെ ഈ കമന്റിലെ ന്റെ എല്ലാം ശരിയായി കണ്ടിരുന്നു. ഇന്നു വീണ്ടും കുഴപ്പമായി.

    വളരെ നന്ദി മാഷെ, വീണ്ടും വരാം.

  53. Nassar Ambazhekel 30 December 2011 at 20:51  

    മാഷെ, വായനക്കാരിൽ ചിലർ പറയുന്നു എന്റെ ബ്ലോഗിലെ ന്രു, വ്രു മുതലായ അക്ഷരങ്ങൾക്കു പ്രശ്നമുണ്ടെന്ന്.ഇത് അവരുടെ ഫോണ്ടിന്റെ പ്രശ്നമായിരിക്കുമോ? ദയവായി താങ്കൾ ഒന്നുപോയി നോക്കുമോ? (കമന്റും കൂടി.)

    http://nass6s.blogspot.com/2011/12/blog-post_25.html

  54. അനില്‍@ബ്ലോഗ് // anil 18 April 2012 at 10:31  

    മാഷെ,
    http://code.google.com/p/keymagic/downloads/detail?name=KeyMagic-1.5.1-Installer.exe

    ഈ ലിങ്കിൽ ചില ഫിസ്കുകൾ കൊടുത്തിട്ടുണ്ട്, 32 ബിറ്റിനു രണ്ടെണ്ണവും, 64 ബിറ്റിനു അഡീഷണലായി ഒന്നും അവ ഇൻസ്റ്റാൾ ചെയ്തപ്പോൾ എന്റെ കീമാജിക് പ്രശ്നങ്ങൾ എല്ലാം മാറി. (വിൻഡോസ് 7 ഹോം പ്രീമിയം, 64 ബിറ്റ്).

  55. ചാർ‌വാകൻ‌ 7 May 2012 at 15:08  

    നന്ദി.

  56. Madhavan 19 July 2012 at 15:41  

    കത,രതം ഇവയിലെ "തം" ശരിയായി കിട്ടുന്നില്ല.എന്താണ് ചെയ്യേണ്ടത്.

  57. Appu Adyakshari 20 July 2012 at 10:50  

    kathha = കഥ
    rathham = രഥം

  58. mia 22 November 2012 at 12:18  

    ာ​ေူပေ​ေ​ေူ​ော အငေူူူူ​ေ
    paranjathupole okke cheythu...ennittu malayalam type cheythappol kittiyathaanu mukalil kaanunna box kal...

    system windows7 64 bit

    engine ee prashnam pariharikkaam...
    pls send a message
    bennyxavior at gmail . com

  59. Philip Verghese 'Ariel' 22 November 2012 at 12:36  

    പ്രീയപ്പെട്ട അപ്പു
    വീണ്ടും ഇവിടെയെത്തി
    ഒരു സംശയവുമായി
    മലയാളം പ്രസിദ്ധീകരണങ്ങള്‍ ആയ
    മനോരമ, മാതൃഭൂമി തുടങ്ങിയവ
    ഏതു ലിപി ആണ് ഉപയോഗിക്കുന്നത്?
    അവര്‍ക്ക് കത്തയച്ചാല്‍ വായിക്കാന്‍
    കഴിയുന്നില്ല എന്നു അറിവാന്‍ കഴിഞ്ഞു
    ഒരു മറുപടി പ്രതീക്ഷിക്കുന്നു
    സസ്നേഹം
    ഫിലിപ്പ്

  60. Appu Adyakshari 22 November 2012 at 13:24  

    പ്രിയ ഏരിയൽചേട്ടാ, മനോരമയും മാതൃഭൂമിയും മറ്റും ഏതു ലിപിയാണ് ഉപയോഗിക്കുന്നത് എന്നു നോക്കി നമുക്ക് എഴുത്തയക്കാൻ പറ്റുമോ?! അവർ ഏതെങ്കിലും ഒരു യൂണിക്കോഡ് ഫോണ്ട് ആണ് അവരുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതെങ്കിൽ താങ്കൾ എഴുതുന്ന എഴുത്തുകൾ വായിക്കാൻ കഴിയേണ്ടതാണ്. പക്ഷേ ഇവിടെ അങ്ങനെയല്ല എന്നു കാണുന്നു.നാടോടുമ്പോൾ നടുവേ ഓടണം എന്ന പഴഞ്ചൊല്ല് ഈ പത്രങ്ങൾ ഇതുവരെ പ്രായോഗികമാക്കിയിട്ടില്ലായിരിക്കാം. മനോരമ ഓൺലൈൻ പത്രം ഇതുവരെ യൂണിക്കോഡ് ഫോണ്ടിലേക്ക് മാറിയിട്ടില്ല. എന്നാൽ എന്റെ അറിവിൽ മാതൃഭൂമി യൂണിക്കോഡിലാണ് ഓൺലൈൻ പത്രം പ്രസിദ്ധീകരിക്കുന്നത്.

  61. siraj padipura 27 November 2012 at 07:06  

    പ്രിയ അപ്പുമാഷെ താങ്കളെ‌എത്രായഭിനന്ദിച്ചാലും മതിയാകില്ല അത്രകണ്ട് ഉപകാരപ്രധമാണു താങ്കളുടെസേവനം

  62. Appu Adyakshari 27 November 2012 at 07:53  

    നന്ദി സിറാജ് !

  63. Philip Verghese 'Ariel' 27 November 2012 at 08:32  

    Thanks Appu for the timely answer to my question. Keep inform.
    Keep doing the good works,
    Best Regards
    Philip Ariel

  64. Unknown 14 January 2013 at 22:44  

    എനിയ്കു വിൻഡോസ് 8 ആക്കിയതിനു ശേഷം കീമാൻ മുഴുവനായിട്ടു ശരിയാവുനില്ല
    ട്ടോ ല്ല - ഇതുപോലെ ചിലതു മാത്രം

  65. Vinod KC 22 January 2013 at 20:59  

    വിൻഡോസ് 7 ലും 8 ലും കീമാജിക് നന്നായി പ്രവർത്തിക്കുന്നുണ്ട്. കീമാൻ ഉപയോഗിച്ച് ശീലിച്ചതു കാരണം ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെന്നേ ഉള്ളൂ. മുകളിലെ ചോദ്യങ്ങൾ എല്ലാം വായിച്ചു. വിൻ 7 ലും 8ലും ഏറ്റവും മികച്ച സപ്പോർട്ട് നൽകുന്ന ഫോണ്ട് അരുണാ നോർമൽ എന്ന ഫോണ്ട് ആണ്.

  66. josechukkiri 21 May 2013 at 10:35  

    I installed the keymagic. But I am not getting the malayalam keyboard.There are 5 pre-added keyboards there. How I can get the Anjali Old Lipi key board? I have installed Anjali Old Lipi on my computer already.My OS is windows 7 32 bit.

  67. Appu Adyakshari 21 May 2013 at 10:40  

    Please see this post http://bloghelpline.cyberjalakam.com/2008/06/blog-post_01.html for installing font. You must install the 32 version of Keymagic for it to work properly in your system.

  68. josechukkiri 21 May 2013 at 17:11  

    അഞ്ജലി ഓൾഡ്‌ ലിപിയുടെ അല്ല പ്രശ്നം.

    **************************
    മിയ 22 ണോവെംബർ 2012 12:18

    ာ​ေူပေ​ေ​ေူ​ော အငေူူူူ​ေ
    പറഞ്ഞതുപോലെ ഒക്കെ ചെയ്തു...എന്നിട്ടു മലയാളം ടൈപ്പ്‌ ചെയ്തപ്പോൾ കിട്ടിയതാനു മുകളിൽ കാണുന്ന ബോക്സ്‌ കൽ...

    **************************
    മുകളിൽ കൊടുത്തതു പോലെത്തന്നെ എന്റേയും പ്രശ്നം.ടൈപ്പ്‌ ചെയ്യുമ്പോൾ ചതുരങ്ങൾ രൂപപ്പെടുന്നു.

    എന്താണ്‌ ഇതിന്‌ ഒരു പ്രതിവിധി.
    "വരമൊഴി" ഉപയോഗിച്ചാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌.



  69. Appu Adyakshari 22 May 2013 at 07:48  

    എവിടെ ടൈപ്പ് ചെയ്യുമ്പോഴാണ് ചതുരങ്ങൾ രൂപപ്പെടുന്നത് ? ജി.മെയിൽ, വേർഡ്, നോട്ട് പാഡ് തുടങ്ങീയ പ്രോഗ്രാമുകളിലെല്ലാം എഴുതി നോക്കിയോ? എന്നിട്ടും പ്രശ്നമുണ്ടെങ്കിൽ അതിന്റെ കാരണം മറ്റെന്തോ ആണ്. മറ്റൊരു വേർഷൻ കീമാജിക് ഇൻസ്റ്റാൾ ചെയ്തു നോക്കാമോ? അല്ലെങ്കിൽ കീമാൻ ഇൻസ്റ്റാൾ ചെയ്തു നോക്കൂ.

  70. josechukkiri 23 May 2013 at 21:07  

    കീമാൻ ഇൻസ്റ്റാൾ ചെയ്‌തു നോക്കി. ശരിയാകുന്നുണ്ട്. ‘എന്റെ’ എന്ന് ഈ ടെക്‌സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്‌തത്‌ ശരിയാകുന്നുണ്ട്. ഫേസ് ബുക്കിൽ ശരിയായിരുന്നില്ല.നോട്ട് പാഡിലും.
    സഹായങ്ങൾക്ക് നന്ദി.

  71. Media99 30 September 2013 at 21:39  

    കീമാജിക്കിൽ എങ്ങനെയാണു ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കുന്നത്?

  72. കൊച്ചുമുതലാളി 6 October 2013 at 20:15  

    Do you know Keymagic 1.4 how to configure on windows 8 32bit OS?

  73. ceeyem 28 October 2013 at 18:46  

    ‘ന്റെ’ ശരിയാം വണ്ണം വരുന്നില്ലെന്ന പരാതിയുള്ളവർ കീമാൻ അൺ ഇൻസ്റ്റാൾ ചെയ്ത്, ഈ ലിങ്കിൽ പോയി http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.03.exe വരമൊഴി ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ടൈപ്പു ചെയ്തു നോക്കൂ...!! ശരിയായിക്കോളും..

  74. Unknown 19 March 2014 at 21:11  

    ഇത്രേം ലേറ്റായി കീമാജിക് ഇൻസ്റ്റാൾ ചെയ്ത വേറാരേലും ഉണ്ടോ പോലും ?

    ;-)

  75. mumsy-മുംസി 22 April 2014 at 03:16  

    ഞാന്‍ കീമാജിക്ക് ആപ് എന്റെ മാക്ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ കീ ബോര്‍ഡ് വ്യൂവറില്‍ എത്ര ശ്രമിച്ചിട്ടും കൂട്ടക്ഷരങ്ങള്‍ എനിക്ക് ടൈപ്പ് ചെയ്യാനാകുന്നില്ല ആരെങ്കിലും ഒന്ന് സഹായിക്കുമോ ?

  76. Unknown 9 September 2014 at 18:40  

    നന്ദി.എനിക്കത് ഗുണകരമായി.

  77. Unknown 2 November 2014 at 23:00  

    ചില അക്ഷരങ്ങൾ delete ചെയ്ത് retype ചെയ്യുമ്പോൾ, തൊട്ടു മുൻപുള്ള അക്ഷരങ്ങൾ വേറേ അക്ഷരങ്ങളായി കീമാജിക്കിൽ മാറുന്നു... അതുപോലെതന്നെ പൂജ്യം ഇങ്ങനെ type ചെയ്യുമ്പോൾ മ് ആയി മാറുന്നു. പ്രത്യേകിച്ച്, backspace ഉപയോഗിച്ച് delete ചെയ്ത്, retype ചെയ്യുമ്പോഴാണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്...

  78. ഭൂമിപുത്രി 6 November 2014 at 22:06  

    Windows 8 is my OS.Tried installing KeyMagic but finally got this message.
    "Unable to execute file.
    C:\Program files (x86)\KeyMagic\KeyMagic.exe

    Create Process failed; code 740.
    Therequested operation requires elevation"

    Please help

  79. അനില്‍@ബ്ലോഗ് // anil 7 November 2014 at 10:06  

    റൈറ്റ് ക്ലീക്ക് ചെയ്ത് റൻ ആസ് അഡ്മിനിസ്ട്രേറ്റർ കൊടുക്കൂ, ഭൂമിപുത്രി.

  80. Malayalee 7 November 2014 at 15:13  

    ഇതിൽ അഞ്ജലി ഓൾഡ് ലിപി മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളുവോ?

  81. Malayalee 7 November 2014 at 15:15  

    ഏതൊക്കെ ഫോണ്ട് ഉപയോഗിക്കാൻ പറ്റും

  82. Appu Adyakshari 9 November 2014 at 07:30  

    അഞ്ജലി ഓൾഡ് ലിപി മാത്രമല്ല, ഏതു യൂണിക്കോഡ് മലയാളം ഫോണ്ടും കീമാജിക്കിൽ ഉപയോഗിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കീമാജിക് ഉപയോഗിച്ച് എഴുതുന്ന ടെക്സ്റ്റിനെ ഏതു യൂണിക്കോഡ് ഫോണ്ടിലേക്കും മാറ്റാവുന്നതാണ്.

  83. meenuliyanpara 12 September 2015 at 21:40  

    windows7 download link undo

  84. T K 16 September 2015 at 14:05  

    അഞ്ജലി ഓൾഡ് ലിപിയല്ലാതെ മറ്റ് യൂണികോഡ് ഫോണ്ടിലേക്കും മാറ്റാം എന്നു പറഞ്ഞു അതെ എങ്ങനെ എന്ന് വിശദീകരിക്കാമോ? കൂടാതെ ഐ.എസ്. എം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാത്ത സിസ്റ്റത്തിൽ ഇത് സാധ്യമാണോ?

  85. Appu Adyakshari 20 September 2015 at 13:17  

    TK, കീമാജിക്ക് ഉപയോഗിച്ച് വേഡിൽ എഴുതി എന്നിരിക്കട്ടെ, ആ ഫോണ്ടൂകളെ സെലക്സ്റ്റ് ചെയ്യ്തിട്ട് ഏതു യൂണിക്കോഡ് ഫോണ്ടീലേക്കും മാറ്റാമല്ലൊ.

  86. എന്റെ ഗ്രാമം 6 August 2016 at 10:00  

    കീമാജിക്ക് വിൻഡോസ് 10ൽ വർക്ക് ചെയ്യുമോ... എങ്കിൽ അതിന്റെ ലിങ്ക് കൂടി തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരിക്കും...

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP