ബ്ലോഗുകൾക്ക് അഞ്ച് ഡൈനാമിക് വ്യൂ ഓപ്‌ഷനുകൾ
>> 9.5.11
ഈയിടെ ബ്ലോഗർ ഡാഷ്‌ബോർഡിലും ബ്ലോഗർ ബസിലും വന്ന ഒരു നോട്ടിഫിക്കേഷൻ പലരും ശ്രദ്ധിച്ചിരിക്കും, നിങ്ങളുടെ ബ്ലോഗുകളിലെ പോസ്റ്റുകളെ അഞ്ചു വ്യത്യസ്ഥ രീതികളിൽ വായനക്കാർക്ക് ഒറ്റയടിക്ക് കാണുവാനും പോസ്റ്റുകളിലേക്ക് പോകുവാനും ഉള്ള സൗകര്യമാണ് ഇപ്പോൾ ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. Flipcard, Mosaic, Sidebar, Snapshot, Timeslide എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന ഈ ഡൈനാമിക് വ്യൂ ഓപ്‌ഷനുകൾ RSS Feed എനേബിൾ ചെയ്തിരിക്കുന്ന ഏതു ബ്ലോഗുകളേയും ഈ സൗകര്യമുപയോഗിച്ച് നമുക്ക് കാണാവുന്നതാണ്.
ഉദാഹരങ്ങൾ നോക്കൂ. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക - ഈ ഓപ്‌ഷനുകൾ എല്ലാ ബ്രൗസറുകളിലും പ്രവർത്തിക്കുമെങ്കിലും ഏറ്റവും സ്പീഡിൽ ലോഡ് ചെയ്യുന്നത് ഗൂഗിൾ ക്രോമിൽ ആണെന്നാണ് എന്റെ അനുഭവം)
മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ ലോഡ് ചെയ്യുമ്പോൾ ബ്രൗസറിന്റെ അഡ്രസ് ബാറിൽ ബ്ലോഗ് URL നോക്കൂ. അതാത് ബ്ലോഗിന്റെ URL കഴിഞ്ഞ് /view/snapshot, അല്ലെങ്കിൽ /view/flipcard എന്നിങ്ങനെ ഒരു എക്സ്റ്റൻഷൻ ആയിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. ചുർക്കത്തിൽ ഏതു ബ്ലോഗുകളേയും നിങ്ങൾക്ക് ഈ രീതിയിൽ കാണുന്നതിന് അവയുടെ യു.ആർ.എൽ നു ശേഷം മേൽപ്പറഞ്ഞ രീതിയിൽ എക്സ്റ്റൻഷൻ എഴുതിച്ചേർത്താൽ മാത്രം മതിയാകും. അതായത് നിങ്ങളുടെ ബ്ലോഗിന്റെ URL xxxx.blogspot.com എന്നാണെങ്കിൽ മേൽപ്പറഞ്ഞ ഡൈനാമിക് വ്യൂ കിട്ടുവാനായി http://xxxx.blogspot.com/view/flipcard അല്ലെങ്കിൽ /snapshot എന്നിങ്ങനെ അനുയോജ്യമായി ചേർക്കുക.
ഓരോ പ്രാവശ്യവും ഇതുപോലെ യു.ആർ.എൽ എഴുതിച്ചേർക്കുന്നത് ഒഴിവാക്കാനായി ഒരു എളുപ്പവഴിയുണ്ട്. ഒരു ടെക്സ്റ്റ് ഗാഡ്‌ജറ്റ് നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക. "ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച്" എന്ന് ഒരു വരി എഴുതിയിട്ട് അതിനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വ്യൂ എക്‌സ്റ്റൻഷനോടുകൂടിയ നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ആയി ലിങ്ക് ചെയ്ത് സേവ് ചെയ്യുക.
മുകളിലെ ഉദാഹരണങ്ങളിൽ കണ്ടതുപോലെ, ഫോട്ടോബ്ലോഗുകൾക്കാണ് Mosaic, Snapshot എന്നീ ഓപ്‌ഷനുകൾ നന്നായി ഇണങ്ങുന്നത് എന്നു തോന്നുന്നു. കഥ, കവിത, ലേഖനം തുടങ്ങിയവയ്ക്ക് മറ്റു വ്യൂ വുകൾ എല്ലാം ഇണങ്ങും. ഓരോ വ്യൂവിനും അതാതിന്റേതായ ചില പ്രത്യേകതകൾ കൂടിയുണ്ട്. ഉദാഹരണത്തിനു ഫ്ലിപ് കാർഡ് വ്യൂവിൽ ഒരു കാർഡിനുമുകളീൽ മൗസ് വച്ചാൽ കാർഡിന്റെ മറുപുറം തെളിയും. അവിടെ പോസ്റ്റ് ചെയ്ത് തീയത്, കമന്റുകൾ എത്ര തുടങ്ങീയ വിവരങ്ങൾ കാണാം. സ്നാപ് ഷോട്ട് വ്യൂവിൽ കമന്റുകളുടെ എണ്ണം ചിത്രത്തിനു മുകളീൽ തന്നെ കാണാം. ടൈം സ്ലൈഡ് വ്യൂവിൽ പ്രസിദ്ധീകരിച്ച ഓർഡറിൽ പോസ്റ്റുകളുടെ ഒരു ചെറുപതിപ്പും കമന്റുകളുടെ എണ്ണം, തലക്കെട്ട് തുടങ്ങിയവയും കാണാം. ഫ്ലിപ്പ് കാർഡ് വ്യൂവിൽ Recent, labe, author എന്നിങ്ങനെ സോർട്ട് ചെയ്തു കാണുവാനുള്ള സൗകര്യവുമുണ്ട്. ഓരോ വ്യൂവിലെയും സൗകര്യങ്ങൾ നിങ്ങൾ തന്നെ പരീക്ഷിച്ചു കണ്ടെത്തൂ.
ഗൂഗിൾ ക്രോമിൽ:
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഗൂഗിൾ ക്രോം ബ്രൗസർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് തുറക്കുക. ഗൂഗിൾ ക്രോം ബ്രൗസറിൽ ഈ വ്യൂ സംവിധാനം സ്ഥിരമായി ഏർപ്പെടുത്താനുള്ള സൗകര്യവും ഗൂഗിൾ ഒരുക്കിയിരിക്കുന്നു. അതിനായി ഈ ലിങ്കിലെ സൈറ്റിലേക്ക് പോകൂ.
അവിടെ താഴെക്കാണുന്ന പ്രകാരം ഒരു Blogger Dynamic Views Installation എന്നൊരു ബോക്സ് കാണാം. അവിടെ ഇൻസ്റ്റാൾ ക്ലിക്ക് ചെയ്യുക.
ഇനി അടുത്തതവണ നിങ്ങൾ ഏതു ബ്ലോഗ് തുറക്കുമ്പോഴും അഡ്രസ് ബാറിന്റെ വലത്തേ അറ്റത്തായി ഒരു ബ്ലോഗർ ലോഗോ കാണാം.
ലോഗോയിൽ ഒരു തവണ ക്ലിക്ക് ചെയ്യൂ. ഒരു മെനു ലിസ്റ്റ് തുറന്ന് അഞ്ച് ഡൈനാമിക് വ്യൂ കളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിങ്ങൾക്ക് വേണ്ട വ്യൂ സെലക്റ്റ് ചെയ്യുക ! ഏതു ബ്ലോഗും നീങ്ങൾക്ക് ഇതേ രീതിയിൽ കാണാം. അതുപോലെ ഒരിക്കൽ ഒരു വ്യൂ തുറന്നുകഴിഞ്ഞാൽ മുകളിലെ സ്ക്രീൻ ഷോട്ടിൽ കാണുന്നതുപോലെ ബ്രൗസറിന്റെ വലത്തേ മൂലയിൽ ബ്ലോഗിന്റെ പേരും അതോടൊപ്പം ഒരു ഡൗൺ ആരോ യും കാണാം. അതിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് ബ്ലോഗ് അഡ്രസുകൾ എഴുതാനുള്ള സംവിധാനവും കിട്ടും. ഡൈനാമിക് വ്യൂ മാറ്റി സാധാരണ രീതിയിൽ തന്നെ ബ്ലോഗ് കാണുവാൻ അഡ്രസ് ബാറീലെ യു.ആർ.എൽ ന്റെ അവസാന ഭാഗം (/view/flipcard) ഡിലീറ്റ് ചെയ്യുക.
16 അഭിപ്രായങ്ങള്‍:
നല്ല പോസ്റ്റ്
ഉപകാരപ്രദം , നന്ദി
thanks. appuvetta
പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി.
ഞാനും ഉപയോഗപ്പെടുത്തി, നന്ദി.
പുതിയ പോസ്റ്റ് വളരെയധികം പ്രയോജനപ്പെട്ടു എന്നറിയിക്കട്ടെ.അഭിനന്ദനങ്ങള്‍ .
ഞാനും ഇത് പ്രയോജനപ്പെടുത്തണമെന്നു വിചാരിക്കുന്നു. മാറ്റങ്ങളോട് മുഖം തിരിക്കരുതല്ലോ! ഈ പോസ്റ്റിന് നന്ദി!
ഇന്നാണ് ഇപ്പോഴാണു ഈപോസ്റ്റ് വായിച്ച്ത് പ്രയോഗിച്ച്നോക്കിയില്ല ഒന്ന് രണ്ട് പ്രാവശ്യം വായിച്ച് നോക്കട്ടെ നന്ദി
ഇന്നാണ് ഇപ്പോഴാണു ഈപോസ്റ്റ് വായിച്ച്ത് പ്രയോഗിച്ച്നോക്കിയില്ല ഒന്ന് രണ്ട് പ്രാവശ്യം വായിച്ച് നോക്കട്ടെ നന്ദി
എന്റെ follower gadget കാണുന്നില്ല.remove ചെയ്ത് രണ്ടാമതും ആഡ് ചെയ്തു നോക്കി എന്നിട്ടും കിട്ടുന്നില്ല.ഒന്ന് സഹായിക്കാമോ?
Sir, ജാലകത്തില്‍ എന്‍റെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനൊരു കമെന്റ് ആണ് വരുന്നത്.
Unable to locate the feed. Please check the URL
എന്‍റെ ബ്ലോഗിന്‍റെ URL
http://ashraf-ambalathu.blogspot.com എന്നാണു.
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
മാഷെ,
ബ്ലോഗ്ഗിലേയ്ക്ക് എനെ്റ കംപ്യൂട്ടറില് സംഭരിച്ച ചിത്രങ്ങള് (ഏകദേശം100)ഗാഡ്ജററില് വഴി സേവ്ചെയ്തു.അതുപോലെത്തന്നെകഥയും,ഓറ്മ്മയും,ലേഖനവും.
എല്ലാം "പ്രിവ്യൂ"വില് കാണുന്നുണ്ടു്.
വിജയകരമായി പ്രസിദ്ധീകരിച്ചു എന്ന സന്ദേശവും കിട്ടി.
എന്നാല് അതൊന്നും ബ്ലോഗ്ഗിലു് വരുന്നില്ല.അതെന്താണു്?ഇനിഎന്തു ചെയ്യണം മാഷേ?
c.v.thankappan
മാഷെ,
ബ്ലോഗ്ഗിലേയ്ക്ക് എനെ്റ കംപ്യൂട്ടറില് സംഭരിച്ച ചിത്രങ്ങള് (ഏകദേശം100)ഗാഡ്ജററില് വഴി സേവ്ചെയ്തു.അതുപോലെത്തന്നെകഥയും,ഓറ്മ്മയും,ലേഖനവും.
എല്ലാം "പ്രിവ്യൂ"വില് കാണുന്നുണ്ടു്.
വിജയകരമായി പ്രസിദ്ധീകരിച്ചു എന്ന സന്ദേശവും കിട്ടി.
എന്നാല് അതൊന്നും ബ്ലോഗ്ഗിലു് വരുന്നില്ല.അതെന്താണു്?ഇനിഎന്തു ചെയ്യണം മാഷേ?
c.v.thankappan
മാഷേ.ആൻഡോയിഡ്കേർണൽ 2.2 ടാബ്‌ലെറ്റ് പി സി.യിൽ മലയാളംകിട്ടാനെന്തുചെയ്യണം
Thanks
thanks
Thanks
Post a Comment