വരമൊഴിയും കീമാനും
>> 12.4.08
മലയാളം എഴുത്തിനുള്ള രീതി 2 : വരമൊഴിയും കീമാനും
1. വരമൊഴി എഡിറ്റര്‍:
അതു പൂർത്തിയായാൽ താഴെക്കാണിച്ചിരിക്കുന്ന സെക്യൂരിറ്റി മെസേജ് ബോക്സ് ലഭിക്കും. അവിടെയും Run ക്ലിക്ക് ചെയ്യുക.
വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ് വെയറുകളുടെ എഴുത്ത് രീതിയാണ് ഇനി പ്രതിപാദിക്കുന്നത്. ഈ രണ്ടു രീതികളുടെയും ഏറ്റവും വലിയ പ്രയോജനം, അവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നതാണ്. ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു വലിയ പോസ്റ്റ് പലപ്പോഴായി എഴുതുവാനും, എഡിറ്റ് ചെയ്യുവാനും ഒക്കെ ഇതുമൂലം സാധിക്കും. അവസാന മിനുക്ക് പണികള്‍ക്ക് ശേഷംമാത്രം, ബ്ലോഗിന്റെ പബ്ലിഷ് പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി.
വരമൊഴിയില്‍ എഴുതാം:
യൂണിക്കോഡിൽ മലയാളം വലതുവശത്തു തെളിയുമ്പോൾ വരികളുടെ വലത്തേയറ്റത്തെ ചില അക്ഷരങ്ങൾ കൂടിച്ചേരാതെ നിൽക്കുന്നതുപോലെ തോന്നിയേക്കാം. അത് വിന്റോയുടെ വലിപ്പച്ചെറുപ്പം കൊണ്ട് ഉണ്ടാകുന്നതാണ്. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി പേസ്റ്റ് ചെയ്തുകഴിയുമ്പോൾ ടെക്സ്റ്റ് കൃത്യമായി തന്നെ വന്നുകൊള്ളും.
==================
പാലം = paalam കുടുംബം = kuTumbam
=================
ചില്ലക്ഷരങ്ങള്‍: ന്‍ = n, ണ്‍ = N, ല്‍ = l, ള്‍ = L, ര്‍= r
ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.
ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന ഒരു വാക്കിന്റെ പിന്നാലെ ഒരു backspace ചെയ്താലും ചില്ല് ലഭിക്കുന്നതാണ്.
ഉദാ : കുട്ടന് = kuttan~ അവന് = avan~
അല്ലെങ്കില്‍ കുട്ടന് എന്ന output കിട്ടിയതിനു ശേഷം ഒരു സ്പേസ് back ചെയ്യുക.
=====================
ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra
====================
കൂട്ടക്ഷരങ്ങള്‍ ഒക്കെയും മേല്‍പ്പറഞ്ഞ അക്ഷരങ്ങളുടെ കോംബിനേഷനുകളാണ്. അഞ്ജലി ഓൾഡ് ലിപി യൂണിക്കോഡ് ഫോണ്ടുകളുടെ ഒരു സവിശേഷത, ഈ കൂട്ടക്ഷരങ്ങള്‍ എല്ലാം, പ്രിന്റ് മീഡിയയില്‍ നിന്നു വ്യത്യസ്തമായി, പഴയ എഴുത്തുലിപിയില്‍ത്തന്നെ കമ്പ്യൂട്ടര്‍ കാണിക്കും എന്നുള്ളതാണ്. പ്രിന്റില്‍ മിക്കവാറും കൂട്ടക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല (്) കാണാറുണ്ടല്ലോ. മലയാളം ടൈപ്പ് റൈറ്ററാണെങ്കില്‍ ചന്ദ്രക്കലയുടെ ഒരു ഘോഷയാത്രതന്നെയാണല്ലോ- കച്‌ചിത്‌തുരുമ്‌പ് എന്ന മാതിരി! ഇവിടെ ആ പ്രശ്നം ഇല്ല.
ഒരു കീ കൊണ്ടു ലഭിക്കുന്ന ചില കൂട്ടക്ഷരങ്ങളും ഉണ്ട്
ഉദാ: ച്ച് = C ക്ക് = K റ്റ് = t
കൂടുതല്‍ ഉദാഹരണങ്ങള്‍ സ്വയം കണ്ടെത്തൂ.
======================
ട്രാന്‍സ്‌ലിറ്റെറേഷനില്‍ തൊട്ടടുത്തുവരുന്ന ഇംഗ്ലീഷ് അക്ഷരമേത് എന്നുനോക്കിയാണല്ലോ മലയാളം ലിപികള്‍ മാറിമാറി വരുന്നത്. ചില അവസരങ്ങളില്‍ ഇങ്ങനെ തൊട്ടടുത്തുകാണുന്ന അക്ഷരവുമായി അതിനും മുമ്പുള്ള അക്ഷരം ചേരേണ്ട ആവശ്യം ഇല്ലായിരിക്കാം. അപ്പോള്‍ ആ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ Underscore _ ടൈപ്പുചെയ്താല്‍ മതി.
ഉദാ: nal_varam = നല്‍വരം underscore ഇട്ടില്ലെങ്കില്‍ 'നല്വരം' എന്നായിപ്പോകും.
ചില്ലക്ഷരങ്ങള്‍ വാക്കുകളുടെ ഇടയില്‍ വരുന്ന വാക്കുകളിലാണ് ഇത് കൂടുതലും ഉപയോഗിക്കേണ്ടിവരുക.
വേറൊരു ഉദാഹരണം: പൊന്‍കണി = pon_kaNi ; ponkani എന്നെഴുതിയാല്‍ ‘പൊങ്കണി’ എന്നേ കിട്ടൂ.
kilukkaampetti = കിലുക്കാമ്പെട്ടി kilukkaam_petti = കിലുക്കാംപെട്ടി
empeethri =എമ്പീത്രീ em_pee_thri = എംപീത്രി
======================
ദുഃഖം മുതലായ വാക്കുകളിലെ നിശബ്ദമായ ‘ഹ’ (വിസര്‍ഗ്ഗം) എഴുതുവാന്‍ H ആ അക്ഷരത്തിനുശേഷം ചേര്‍ക്കുക.
ഉദാ: ദുഃഖം = duHkham
കീമാന് ഉപയോഗിക്കുന്ന വിധം:
ഇപ്പോള്‍ നിങ്ങള്‍ മംഗ്ലീഷില്‍ എന്തെഴുതിയാലും അത് തനിയെ മലയാളമായി മാറിക്കൊള്ളും! എന്തേ ഒന്നെഴുതി നോക്കാന്‍ കൊതിയായോ? ഒന്നു പരീക്ഷിച്ചു നോക്കാം. കീമാൻ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞുവെങ്കിൽ, "ക" യിൽ ക്ലിക്ക് ചെയ്തിട്ട് താഴെക്കൊടുത്തിരിക്കുന്ന കള്ളിയ്ക്കുള്ളില്‍ മൌസ് ക്ലിക്ക് ചെയ്തിട്ട് ayyO kaakkE patichchO അല്ലെങ്കില്‍ aYO kAKE patiCO എന്ന് ഒന്നെഴുതി നോക്കു.
വേഡ്‌പാഡ് സ്റ്റാര്‍ട്ട് ചെയ്യുവാന്‍: Start >> All programmes >> Accessories >> Wordpad
============================
ഈ പേജില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഡൌണ്‍ലോഡുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, ഈ വരമൊഴി വിക്കിയില്‍ നിന്നും വേണ്ട സഹായം കിട്ടും. അല്ലെങ്കില്‍ ഇവിടെ കമന്റായി ചോദിക്കൂ.
===========================
ഇന്റർനെറ്റ് മലയാളം പ്രചാരത്തിലായ കാലം മുതൽ ഡെവലപ് ചെയ്തെടൂത്ത രണ്ട് സോഫ്റ്റ്വെയറുകളാണ് വരമൊഴി എഡിറ്ററും കീമാനും. മൊഴി കീമാപ്പിംഗ് രീതിയിലുള്ള ഇൻപുട്ട് ആണ് ഇവ രണ്ടും ഉപയോഗിക്കുന്നത്. ബ്ലോഗ് എഴുതുവാനായി ഈ രണ്ടു സോഫ്റ്റ്‌വെയറുകളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം എന്ന് ഒരു നിർബന്ധവും ഇല്ല. മലയാളം എഴുതുവാനുള്ള ഇൻപുട്ട് രീതികളിൽ ഏറ്റവും പഴക്കമേറിയവയാണ് ഇതു രണ്ടും എന്നുമാത്രം.
1. വരമൊഴി എഡിറ്റര്‍:
ഇതൊരു ഓഫ്‌ലൈന്‍ മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ എഡിറ്ററാണ്. ഇന്റര്‍നെറ്റുമായി നിങ്ങളുടെ കമ്പ്യൂട്ടര്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ പ്രോഗ്രാം നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കും. ശ്രീ.സി.ജെ. സിബുവാണ് ഇതിന്റെ ഉപജ്ഞാതാവ്. ട്രാന്‍സ്‌ലിറ്ററേഷനിലെ തുടക്കക്കാര്‍ക്ക് ഏറ്റവും നല്ല സോഫ്റ്റ്വെയര്‍ ഇതാണ്. കാരണം ഈ സോഫ്റ്റ്വെയറിന്റെ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയ കീ സ്ട്രോക്കുകള്‍ ഏതൊക്കെയാണെന്നും, അതിനു തത്തുല്യമായ മലയാളം വാക്ക് എന്തെന്ന് വലതു വശത്തും കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ എഴുതിക്കഴിഞ്ഞ്, എഴുതിയ പാരഗ്രാഫിനെ ( വലതുവശത്തെ വിന്റോയില്‍ യുണികോഡ് മലയാളം ടെക്സ്റ്റ് ആയി ആണ് അത് ലഭിക്കുക), നമുക്ക് എവിടെയാണോ അത് എഴുതേണ്ടത് അവിടേക്ക് കോപ്പി / പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എഴുതിയ ടെക്സ്റ്റ് ഒരു ഫയല്‍ ആയി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാനും വരമൊഴിയില്‍ സംവിധാനമുണ്ട്. അതായത്, ഒരു വലിയ ഡോക്കുമെന്റ് നിങ്ങള്‍ക്ക് പലപ്പോഴായി എഴുതി തയ്യാറാക്കുകയും, എഡിറ്റ് ചെയ്യുകയും ചെയ്യാം. വരമൊഴി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി താഴെ പഠിക്കാം.
2. Tavultesoft കീമാന്‍
ഇത് മറ്റൊരു off-line ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ്. ഇതില്‍ പ്രവര്‍ത്തിക്കുവാന്‍ പാകത്തിന് മലയാളം യൂണിക്കോഡ് അക്ഷരങ്ങളെ ശ്രീ. രാജ് നായര്‍ (ബ്ലോഗ് പേര് പെരിങ്ങോടൻ) ക്രമപ്പെടുത്തി ഉണ്ടാക്കിയെടുത്ത “മൊഴി കീമാപ്പ്“ എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മലയാളം ടൈപ്പുചെയ്യുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഇതേ സോഫ്റ്റ്വെയറിനോടൊപ്പം ഹിന്ദി യൂണിക്കോഡ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ ഹിന്ദിയും, തമിഴ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ തമിഴും തുടങ്ങി ഇങ്ങനെ കീമാപ്പിംഗ് ലഭ്യമായ ഏതുഭാഷയും കീമാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യാം.
വരമൊഴിയില്‍ ടൈപ്പുചെയ്യുവാൻ പ്രാക്ടീസ് ആയിക്കഴിഞ്ഞാല്‍, തത്തുല്യമായ ഇംഗ്ലീഷ് ലിപികള്‍ കാണാതെതന്നെ നിങ്ങള്‍ക്ക് കീമാന്‍ ഉപയോഗിച്ച് നേരിട്ട് ബ്ലോഗറിന്റെ എഡിറ്റിംഗ് പേജിലേക്കോ, നിങ്ങളുടെ ഇ-മെയില്‍ പേജിലെക്കോ, ചാറ്റ് വിന്‍ഡോയിലെക്കോ ഒക്കെ റ്റൈപ്പുചെയ്യാം. മേല്‍ പറഞ്ഞ രണ്ടു ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറുകളിലും എഴുതുന്ന രീതിയും കീസ്ട്രോക്കുകളും ഒന്നുതന്നെയാണ്. ഇതേ കീ സ്ട്രോക്കുകള്‍ തന്നെ ഗൂഗിള്‍ transliteration ലും പ്രവര്‍ത്തിക്കും. കീമാജിക്കിലും ഇതേ കീമാപ്പിംഗ് തന്നെയാണ് ഉപയോഗിച്ചീരിക്കുന്നത്. അതിനാൽ വരമൊഴിയിലും കീമാനിലും മലയാളം എഴുതാൻ പഠിച്ചവർക്ക് കീമാജിക്കിൽ എഴുതുമ്പോൾ കീസ്ട്രോക്കുകളിൽ വ്യത്യാസമൊന്നും തോന്നുകയില്ല.
“വരമൊഴി” യും “കീമാനും“ അവയുടെ കീമാപ്പുകളും, ഫോണ്ടുകളും ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സ്പീഡ് അനുസരിച്ച് ഈ വിന്റോ തുറന്നുവരുവാൻ അല്പം കാലതാമസം ഉണ്ടായേക്കാം.
ശ്രദ്ധിക്കുക: പോപ്പ്-അപ് വിന്റോ ബ്ലോക്ക് ചെയ്തിരിക്കുന്ന ബ്രൌസറുകളിൽ പുറത്തുനിന്നു ഒരു ലിങ്ക് വഴി നിങ്ങളുടെ കംപ്യുട്ടറിലേക്ക് എന്തെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പോപ് അപ് ബ്ലോക്കര്‍ തടയും. അതിനാല്‍ താല്‍കാലികമായി അത് ഡിസേബിൾ ചെയ്യേണ്ടിവന്നേക്കാം.
ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിക്കുമ്പോൾ കിട്ടുന്ന മെസേജുകളുടെ രീതിയിലാണ് ഈ അദ്ധ്യായത്തിലെ സ്ക്രീൻ ഷോട്ടുകൾ നൽകിയിരിക്കുന്നത്. (മോസില്ല, ഗൂഗിൾ ക്രോം തുടങ്ങിയ ബ്രൌസറുകളിൽ ഈ ക്രമത്തിൽ സ്ക്രീൻ ഷോട്ടുകൾ ലഭിക്കണമെന്നില്ല) ഈ സ്ക്രീൻ ഷോട്ട് ചിത്രങ്ങള്‍ വലുതായി കാണുന്നതിന് അവയുടെ മുകളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ മതി. അല്ലെങ്കില്‍ ചിത്രങ്ങളുടെ മേല്‍ മൌസ് വച്ചിട്ട് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്ന് Open in new window സെലക്ട് ചെയ്യുക. ചിത്രങ്ങള്‍ പുതിയ ഒരു വിന്‍ഡോയിലേക്ക് തുറക്കപ്പെടും.
ആദ്യമായി ഈ ചിത്രത്തിൽ കാണുന്നതുപോലെ ഒരു മെസേജ് ബോക്സ് ലഭിക്കും.
Security warning: Do you want to RUN or SAVE this file? എന്നൊരു ചോദ്യം കണ്ടല്ലോ? അതിലെ RUN ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ വരമൊഴി 1.08.02 ഇൻസ്റ്റലേഷൻ സെറ്റപ്പ് ഡൌൺലോഡ് ചെയ്യുവാൻ ആരംഭിക്കും.
അതു പൂർത്തിയായാൽ താഴെക്കാണിച്ചിരിക്കുന്ന സെക്യൂരിറ്റി മെസേജ് ബോക്സ് ലഭിക്കും. അവിടെയും Run ക്ലിക്ക് ചെയ്യുക.
അതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന വിന്റോകള്‍ അതേ ക്രമത്തില്‍ പ്രത്യക്ഷപ്പെടും. അവയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ബട്ടണുകള്‍ മാത്രം ക്ലിക്ക് ചെയ്യുക. (രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന Select components to install എന്ന ലിസ്റ്റില്‍ ഒന്നും ചെയ്യേണ്ട. Next ക്ലിക്ക് ചെയ്താല്‍
മതി)
വരമൊഴി ഇൻസ്റ്റലേഷൻ പൂർത്തിയായാൽ കീമാൻ ഇൻസ്റ്റലേഷനുള്ള മെസേജ് ലഭിക്കും. അതിൽ RUN ക്ലിക്ക് ചെയ്യുക.
അതോടെ കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ താഴെക്കാണുന്ന മെസേജ് ലഭിക്കും.അതിൽ Close എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ് വെയറുകളുടെ എഴുത്ത് രീതിയാണ് ഇനി പ്രതിപാദിക്കുന്നത്. ഈ രണ്ടു രീതികളുടെയും ഏറ്റവും വലിയ പ്രയോജനം, അവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നതാണ്. ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു വലിയ പോസ്റ്റ് പലപ്പോഴായി എഴുതുവാനും, എഡിറ്റ് ചെയ്യുവാനും ഒക്കെ ഇതുമൂലം സാധിക്കും. അവസാന മിനുക്ക് പണികള്‍ക്ക് ശേഷംമാത്രം, ബ്ലോഗിന്റെ പബ്ലിഷ് പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി.
വരമൊഴിയില്‍ എഴുതാം:
വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഡെസ്ക് ടോപ്പില്‍ വരമൊഴി എഡിറ്ററുടെ ‘വ’ എന്നെഴുതിയ ഐക്കണ്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Start>All Programs>Varamozhi editor എന്ന ക്രമത്തില്‍ വിന്റോസ് സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് ഇത് തുറക്കാം.
വരമൊഴി വിന്റോ തുറന്നുവരും. കറുപ്പു നിറത്തിൽ ബാക്ക്ഗ്രണ്ട് കളർ ഉള്ള ഒരു വിന്റോയും വെളുപ്പു നിറത്തിൽ ബാക്ഗ്രൌണ്ട് കളർ ഉള്ള ഒരു വിന്റോയും ആവും തുറക്കുന്നത്. ഇതിൽ കറുപ്പിനെ മിനിമൈസ് ചെയ്ത് വയ്ക്കുക. വെളുപ്പു നിറത്തിലുള്ള വിന്റോയിലാണ് നാം എഴുതുന്നത്. ഈ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതുന്ന മലയാളം വാക്കുകള്‍ വലതുവശത്തെ വിന്റോയില്‍ മലയാളം ട്രാന്‍സ്‌ലിറ്റെറേഷനില്‍ കിട്ടും. എഴുതുവാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം ചെയ്യാനുണ്ട്. ഫോണ്ട് എന്ന മെനു തുറന്ന് അതിൽ നിന്നും അഞ്ജലി ഓൾഡ് ലിപി ഫോണ്ടിനു നേരെ ടിക് ചെയ്യണം. ഇനി മലയാളം എഴുതാൻ തുടങ്ങാം. ഇടതുവശത്ത് malayaaLam എന്നെഴുതിനോക്കൂ. വലതുവശത്ത് ‘മലയാളം’ എന്നു തെളീയുന്നതുകാണാം.
യൂണിക്കോഡിൽ മലയാളം വലതുവശത്തു തെളിയുമ്പോൾ വരികളുടെ വലത്തേയറ്റത്തെ ചില അക്ഷരങ്ങൾ കൂടിച്ചേരാതെ നിൽക്കുന്നതുപോലെ തോന്നിയേക്കാം. അത് വിന്റോയുടെ വലിപ്പച്ചെറുപ്പം കൊണ്ട് ഉണ്ടാകുന്നതാണ്. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി പേസ്റ്റ് ചെയ്തുകഴിയുമ്പോൾ ടെക്സ്റ്റ് കൃത്യമായി തന്നെ വന്നുകൊള്ളും.
യൂണീക്കോഡ് ഫോണ്ടീൽ അല്ലാതെ Matweb എന്ന ഫോണ്ടിലും നിങ്ങൾക്ക് വേണമെങ്കിൽ ടൈപ്പ് ചെയ്യാം. ഈ ഫോണ്ട് ആണ് ഫോണ്ട് മെനുവില്‍ സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍, മാറ്റര്‍ ടൈപ്പുചെയ്തുകഴിഞ്ഞ് കോപ്പി ചെയ്യുന്നതിനു മുമ്പായി Fileമെനുവിൽ പോയി Export to Unicode എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. അപ്പോൾ പുതിയ ഒരു വിന്റോ തുറന്ന് നിങ്ങൾ ടൈപ്പുചെയ്ത മാറ്റർ യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റി ലഭിക്കും. അവിടെനിന്ന് ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി / പേസ്റ്റ് ചെയ്യാം. |
വരമൊഴി ലിപി രൂപങ്ങളും കീസ്ട്രോക്കുകളും:
വരമൊഴി ലിപികളുടെ പൂര്‍ണ്ണ രൂപം ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തിലുണ്ട്. അല്ലെങ്കിൽ വരമൊഴി വിന്റൊയുടെ ഹെല്‍പ് മെനുവില്‍ നോക്കുക. (Link ഇവിടെ കിക്ക് ചെയ്യുക) മറ്റൊരു സൌകര്യം ഉള്ളത്, മലയാളത്തിനിടയില്‍ ഒരു ഇംഗ്ലീഷ് വാക്ക് ടൈപ്പുചെയ്യണം എന്നിരിക്കട്ടെ. രണ്ടു ഡബിള്‍ ബ്രായ്ക്കറ്റുകള്‍ക്കിടയി നിങ്ങൾക്ക് വേണ്ട ഇംഗ്ലീഷ് വാക്ക് എഴുതിയാൽ വലതുവശത്തെ വിന്റോയിലും ഇംഗ്ലീഷിലായിരിക്കും ആ വാക്ക് പ്രത്യക്ഷപ്പെടുക. ഉദാഹരണം {Apple} എന്നെഴുതിയാൽ വലതുവശത്തെ വിന്റോയിൽ Apple എന്ന് ഇംഗ്ലീഷ് ലിപികളിൽ ലഭിക്കും.
ട്രാന്‍സ്‌ലിറ്റെറേഷനില്‍ ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍:
ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയില്‍ ഒരു അക്ഷരം നാം ടൈപ്പുചെയ്യുമ്പോള്‍ അതിന്റെ “മാത്ര” മാത്രമേ സ്ക്രീനില്‍ തെളിയൂ. അതിനുശേഷം സ്വരം കൂടി ചേര്‍ത്തെങ്കില്‍ മാത്രമേ അക്ഷരം പൂര്‍ണ്ണമാകൂ. ഉദാഹരണം, k എന്നു ടൈപ്പുചെയ്താല്‍ "ക് " എന്നുമാത്രമേ തെളിയൂ. അതിനെ ക എന്നാക്കുവാന്‍ ka എന്നും, കി എന്നാക്കുവാന്‍ ki എന്നും, കെ എന്നെഴുതുവാന്‍ ke എന്നും, "കു" എന്നെഴുതുവാന്‍ ku എന്നും അതാതു സ്വരാക്ഷരം കൂടി അതോടൊപ്പം എഴുതണം.
ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയില്‍ ഒരു അക്ഷരം നാം ടൈപ്പുചെയ്യുമ്പോള്‍ അതിന്റെ “മാത്ര” മാത്രമേ സ്ക്രീനില്‍ തെളിയൂ. അതിനുശേഷം സ്വരം കൂടി ചേര്‍ത്തെങ്കില്‍ മാത്രമേ അക്ഷരം പൂര്‍ണ്ണമാകൂ. ഉദാഹരണം, k എന്നു ടൈപ്പുചെയ്താല്‍ "ക് " എന്നുമാത്രമേ തെളിയൂ. അതിനെ ക എന്നാക്കുവാന്‍ ka എന്നും, കി എന്നാക്കുവാന്‍ ki എന്നും, കെ എന്നെഴുതുവാന്‍ ke എന്നും, "കു" എന്നെഴുതുവാന്‍ ku എന്നും അതാതു സ്വരാക്ഷരം കൂടി അതോടൊപ്പം എഴുതണം.
ഇംഗ്ലീഷിലെ സ്വരാക്ഷരങ്ങള്‍ a = അ e = എ i = ഇ o = ഒ u= ഉ
എന്നിവയാണെന്ന് അറിയാമല്ലോ.
സ്വരങ്ങളുടെ ദീര്‍ഘാക്ഷരങ്ങള്‍ കിട്ടുവാന്‍ അവയുടെ വലിയ അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും.
അതായത് A = ആ E = ഏ I = ഐ O = ഓ U = ഊ
ഒരു വ്യഞ്ജനാക്ഷരത്തോടൊപ്പമാണ് ദീര്‍ഘസ്വരങ്ങള്‍ വേണ്ടതെങ്കില്‍ വ്യഞ്ജനത്തിനു ശേഷം സ്വരാക്ഷരം രണ്ടുതവണ ടൈപ്പുചെയ്താലും മതി. അല്ലെങ്കില്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്ററിൽ സ്വരാക്ഷരം ഒരുതവണ ടൈപ്പുചെയ്താലും മതി
ഉദാഹരണം: kAkka, kaakka ഇതുരണ്ടും കാക്ക എന്ന വാക്കായിത്തന്നെ ട്രാന്‍സ്‌ലിറ്ററേഷനില്‍ കിട്ടും.
==================
വരമൊഴി എഡിറ്ററില്‍ ra=ര യും, rra=റ യും R = ഋ ഉം ആണ്.
അതിനാല്‍ kRshi = കൃഷി; karra = കറ;
കീമാനില്‍ ഋ ലഭിക്കുവാന്‍ r^ എന്നുവേണം. prakr^thi = പ്രകൃതി kr^shNan = കൃഷ്ണൻ
==================
ഐ എന്ന അക്ഷരം കിട്ടുവാന്‍ ai എന്നാണു ചേര്‍ക്കേണ്ടത്.
ഉദാ: ഐരാവതം =airaavatham കൈത = kaitha പൈലി = paili
==================
ഔ എന്ന അക്ഷരം au എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ കിട്ടും.
kauthukam = കൌതുകം. paurnami = പൌര്‍ണ്ണമി.
ഒരു കാര്യം ശ്രദ്ധിക്കുക. ഇവിടെ അക്ഷരങ്ങൾക്ക് ഇടതുവശത്തുകാണുന്ന പുള്ളി, വരമൊഴി ഉപയോഗിച്ച് എഴുതുമ്പോൾ ഇല്ല. കൗതുകം, സൗന്ദര്യം, പൗർണ്ണമി
==================
അം എന്ന് ഒരു അക്ഷരത്തിന്റെ അവസാനം കിട്ടുന്നതിന് ആ അക്ഷരത്തിനുശേഷം am ചേര്‍ത്താല്‍ മതി.
പാലം = paalam കുടുംബം = kuTumbam
=================
ചില്ലക്ഷരങ്ങള്‍:
മലയാളത്തിലെ ചില്ലക്ഷരങ്ങളെ യൂണിക്കോഡില്‍ എവിടെ പ്രതിഷ്ഠിക്കണം എന്ന കാര്യത്തില്‍ യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ ഒരു തീരുമാനം ഉണ്ടാവാതെ കിടക്കുകയായിരുന്നു ഈ അടുത്ത കാലംവരെ. ഒരു സ്വരാക്ഷരത്തിന്റെ സഹായമില്ലാതെതന്നെ സ്വതന്ത്ര നിലനില്‍പ്പുള്ള അക്ഷരങ്ങളാണല്ലോ ചില്ലുകള്‍. (ലോകഭാഷകളില്‍ മലയാളത്തില്‍ മാത്രമെ ഇങ്ങനെ ഒരു വിഭാഗം അക്ഷരങ്ങള്‍ ഉള്ളു !!) അവയുടെ കോഡിംഗ് ഇതുവരെ എല്ലാ യൂണിക്കോഡ് ഫോണ്ടുകളിലും ഒരുപോലെ ആയിട്ടീല്ല. എങ്കിലും സാധാരണ കാണുന്ന രീതി കീമാനില്‍ താഴെപ്പറയും വണ്ണമാണ്.
ചില്ലക്ഷരങ്ങള്‍: ന്‍ = n, ണ്‍ = N, ല്‍ = l, ള്‍ = L, ര്‍= r
ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.
ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന ഒരു വാക്കിന്റെ പിന്നാലെ ഒരു backspace ചെയ്താലും ചില്ല് ലഭിക്കുന്നതാണ്.
ഉദാ : കുട്ടന് = kuttan~ അവന് = avan~
അല്ലെങ്കില്‍ കുട്ടന് എന്ന output കിട്ടിയതിനു ശേഷം ഒരു സ്പേസ് back ചെയ്യുക.
=====================
ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra
====================
കൂട്ടക്ഷരങ്ങള്‍ ഒക്കെയും മേല്‍പ്പറഞ്ഞ അക്ഷരങ്ങളുടെ കോംബിനേഷനുകളാണ്. അഞ്ജലി ഓൾഡ് ലിപി യൂണിക്കോഡ് ഫോണ്ടുകളുടെ ഒരു സവിശേഷത, ഈ കൂട്ടക്ഷരങ്ങള്‍ എല്ലാം, പ്രിന്റ് മീഡിയയില്‍ നിന്നു വ്യത്യസ്തമായി, പഴയ എഴുത്തുലിപിയില്‍ത്തന്നെ കമ്പ്യൂട്ടര്‍ കാണിക്കും എന്നുള്ളതാണ്. പ്രിന്റില്‍ മിക്കവാറും കൂട്ടക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല (്) കാണാറുണ്ടല്ലോ. മലയാളം ടൈപ്പ് റൈറ്ററാണെങ്കില്‍ ചന്ദ്രക്കലയുടെ ഒരു ഘോഷയാത്രതന്നെയാണല്ലോ- കച്‌ചിത്‌തുരുമ്‌പ് എന്ന മാതിരി! ഇവിടെ ആ പ്രശ്നം ഇല്ല.
ഒരു കീ കൊണ്ടു ലഭിക്കുന്ന ചില കൂട്ടക്ഷരങ്ങളും ഉണ്ട്
ഉദാ: ച്ച് = C ക്ക് = K റ്റ് = t
കൂടുതല്‍ ഉദാഹരണങ്ങള്‍ സ്വയം കണ്ടെത്തൂ.
======================
ട്രാന്‍സ്‌ലിറ്റെറേഷനില്‍ തൊട്ടടുത്തുവരുന്ന ഇംഗ്ലീഷ് അക്ഷരമേത് എന്നുനോക്കിയാണല്ലോ മലയാളം ലിപികള്‍ മാറിമാറി വരുന്നത്. ചില അവസരങ്ങളില്‍ ഇങ്ങനെ തൊട്ടടുത്തുകാണുന്ന അക്ഷരവുമായി അതിനും മുമ്പുള്ള അക്ഷരം ചേരേണ്ട ആവശ്യം ഇല്ലായിരിക്കാം. അപ്പോള്‍ ആ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ Underscore _ ടൈപ്പുചെയ്താല്‍ മതി.
ഉദാ: nal_varam = നല്‍വരം underscore ഇട്ടില്ലെങ്കില്‍ 'നല്വരം' എന്നായിപ്പോകും.
ചില്ലക്ഷരങ്ങള്‍ വാക്കുകളുടെ ഇടയില്‍ വരുന്ന വാക്കുകളിലാണ് ഇത് കൂടുതലും ഉപയോഗിക്കേണ്ടിവരുക.
വേറൊരു ഉദാഹരണം: പൊന്‍കണി = pon_kaNi ; ponkani എന്നെഴുതിയാല്‍ ‘പൊങ്കണി’ എന്നേ കിട്ടൂ.
kilukkaampetti = കിലുക്കാമ്പെട്ടി kilukkaam_petti = കിലുക്കാംപെട്ടി
empeethri =എമ്പീത്രീ em_pee_thri = എംപീത്രി
======================
ദുഃഖം മുതലായ വാക്കുകളിലെ നിശബ്ദമായ ‘ഹ’ (വിസര്‍ഗ്ഗം) എഴുതുവാന്‍ H ആ അക്ഷരത്തിനുശേഷം ചേര്‍ക്കുക.
ഉദാ: ദുഃഖം = duHkham
വരമൊഴി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് (Blog, E-mail, Facebook, websites etc) കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.
കീമാന് ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞു എന്നതിനു തെളിവായി, വിന്റോസ് സ്റ്റാറ്റസ് ബാറില്‍ വലത്തെയരികിലായി, സമയം കാണിക്കുന്നതിന്റെ പരിസരത്ത് ഒരു ഡയമന്‍ഡിനുള്ളില്‍ K എന്ന അക്ഷരം കാണാം. അതില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെനു കിട്ടും. അതില്‍ മലയാളത്തില്‍ “ക” എന്നെഴുതിയിരിക്കുന്ന മെനു ഐറ്റം സെലക്ട് ചെയ്യൂ. അപ്പോള്‍ ഡയമണ്ടിനുള്ളില്‍ മലയാളം “ക“ എന്നെഴുതിയിരിക്കുന്നത് കാണാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്രയും കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ മംഗ്ലീഷില്‍ എന്തെഴുതിയാലും അത് തനിയെ മലയാളമായി മാറിക്കൊള്ളും! എന്തേ ഒന്നെഴുതി നോക്കാന്‍ കൊതിയായോ? ഒന്നു പരീക്ഷിച്ചു നോക്കാം. കീമാൻ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞുവെങ്കിൽ, "ക" യിൽ ക്ലിക്ക് ചെയ്തിട്ട് താഴെക്കൊടുത്തിരിക്കുന്ന കള്ളിയ്ക്കുള്ളില്‍ മൌസ് ക്ലിക്ക് ചെയ്തിട്ട് ayyO kaakkE patichchO അല്ലെങ്കില്‍ aYO kAKE patiCO എന്ന് ഒന്നെഴുതി നോക്കു.
കീമാന്‍ ഒരു ഓഫ് ലൈന്‍ പ്രോഗ്രാമാണ്. അതായത്, അതുപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം എന്നില്ല. കീമാന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബ്ലോഗിലും, ജി.മെയിലിലും, ഗൂഗിള്‍ സേര്‍ച്ചിലും, ഒക്കെ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഓഫ് ലൈനില്‍ എന്തെങ്കിലും എഴുതിവയ്ക്കണമെങ്കില്‍, വിന്റോസിലെ വേഡ് പാഡില്‍ മലയാളത്തില്‍ ടൈപ്പുചെയ്യാം. അതുപോലെ മൈക്രോസോഫ്റ്റ് വേഡിലും പുതിയ വേര്‍ഷന്‍ കീമാൻ ഉപയോഗിച്ച് നേരിട്ടു എഴുതാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡിന്റെ ചില വേർഷനുകളിൽ ചില്ലക്ഷരങ്ങൾ ശരിയായി ലഭിക്കുകയില്ല. വേഡ് പാഡിൽ ഈ പ്രശ്നമില്ല.
വേഡ്‌പാഡ് സ്റ്റാര്‍ട്ട് ചെയ്യുവാന്‍: Start >> All programmes >> Accessories >> Wordpad
വേഡ് പാഡ് / വേഡ് എന്നിവ തുറന്നാലുടന്‍ ഫോണ്ട്സ് ലിസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപി, അല്ലെങ്കില്‍ മറ്റേതെങ്കിലും മലയാളം യുണിക്കോഡ് ഫോണ്ട്, സെലക്ടുചെയ്തിട്ടുവേണം കീ മാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ തുടങ്ങാന്‍. അതുപോലെ ജി.മെയിലില്‍, ജി.ചാറ്റില്‍, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍, ബ്ലോഗുകളില്‍, മലയാളം വിക്കിപീഡിയ എഡിറ്റിംഗ് പേജില്‍ ഒക്കെ മലയാളം ലിപിയില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം. കീമാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ വരമൊഴിയിലെ പ്പോലെ ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണാന്‍ സാധിക്കില്ല. നേരെ മലയാളമാവും കിട്ടുക. നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുത്തിലേക്ക് തിരികെ പോകേണ്ടിവരുമ്പോള്‍ ഡയമണ്ട് വീണ്ടും പ്രസ് ചെയ്ത്, ഇംഗ്ലീഷ് K (No Keyman keyboard) സെലക്ട് ചെയ്യുവാന്‍ മറക്കരുത്.
കീമാനില്‍ ടൈപ്പുചെയ്യുമ്പോള്‍ നമ്മള്‍ എഴുതുന്ന ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ ആദ്യം Trial & error method ല്‍ മംഗ്ലീഷില്‍ ടൈപ്പുചെയ്തുനോക്കുകയാണ് നല്ലത്. തെറ്റുന്നെങ്കില്‍ തെറ്റട്ടെ. പലവാചകങ്ങള്‍ ടൈപ്പുചെയ്തുനോക്കുക. ക്രമേണ ശരിയായി എല്ലാ അക്ഷരങ്ങളും കിട്ടും. പ്രാക്ടീസിലൂടെ വളരെ വേഗം പഠിക്കാവുന്നതേയൂള്ളൂ ഇത്.
============================
ഈ പേജില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഡൌണ്‍ലോഡുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, ഈ വരമൊഴി വിക്കിയില്‍ നിന്നും വേണ്ട സഹായം കിട്ടും. അല്ലെങ്കില്‍ ഇവിടെ കമന്റായി ചോദിക്കൂ.
===========================
90 അഭിപ്രായങ്ങള്‍:
ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധിച്ചത്. നന്നായി എഴുതിയിരിക്കുന്നു. ഈ ബ്ലോഗ് വരമൊഴി വിക്കിയിൽ നിന്നും ലിങ്ക് ചെയ്യുന്നുണ്ട്. അല്ലറ ചില്ലറ തിരുത്തുകൾ നിർദ്ദേശിക്കാനുണ്ട്:
- avan~ എന്നത് വരമൊഴിയിലും 'അവന്' എന്നുതന്നെയാണ്.
- മൊഴി എന്ന ലിപിമാറ്റരീതിയാണ് കീമാനിലും വരമൊഴിയിലും മറ്റും ഉപയോഗിക്കുന്നത്. അതിനെ പറ്റി കൂടുതലിവിടെ കാണാം: വരമൊഴി വിക്കി പേജ്
- വരമൊഴിയുടെ ഡോക്ക്യുമന്റേഷൻ ഒരു വിക്കിയാണന്നേ ഉള്ളൂ; അത് വിക്കിപ്പീഡിയ അല്ല.
- വരമൊഴിയുടെ ഇപ്പോഴത്തെ വേർഷൻ 1.7.1 ആണ്; കീമാന്റേത് 1.0.3 ആണ്.
- വരമൊഴി എഡിറ്ററിൽ ഇപ്പോൾ യുണിക്കോഡിൽ നേരിട്ട് ടൈപ്പ് ചെയ്യാം.
- ഇപ്പോഴത്തെ വരമൊഴിയിൽ rra = റ; R = ഋ എന്നിങ്ങനെ മാറ്റിയുട്ടുണ്ട്. kRshi = കൃഷി; parra = കറ; ^ ഇനിമുതൽ വേണ്ടന്നർത്ഥം.
വരമൊഴി വിക്കിയിലെ ക്ലിഷ്ടതയുള്ള ഭാഗങ്ങൾ മാറ്റിയെഴുതാനും ആളുകൾക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിൽ മാറ്റിയെഴുതാനും കൂടാമോ? തീർച്ചയായും വരമൊഴി വിക്കിയുടേ ഉദ്ദേശവും ഈ ബ്ലോഗിന്റെ ഉദ്ദേശവും അൽപം വ്യത്യാസമുണ്ട്. അവിടേ കഴിയാവുന്നത്ര ചുരുക്കത്തിൽ കാര്യങ്ങൾ പറയാനാണ് ശ്രമിക്കുന്നത് - ഒരു ചെറിയ എൻസൈക്ലോപീഡിയ പോലെ.
പ്രിയ അപ്പൂ,
അവസരോചിതമായ ഈ ലേഖനം പുതുതായി ബ്ലോഗ്ഗു തുടങ്ങുന്നവര്‍ക്കു വളരെ പ്രയോജനപ്രദമായിരിക്കും.
അഭിനന്ദനങ്ങള്‍!
സസ്നേഹം
ആവനാഴി
അപ്പൂ,
അത്ഭുതം തോന്നി.
എത്ര സമയവും എന്തുമാത്രം അധ്വാനവും എടുത്തിരിക്കും?....
സന്തോഷം!
അഭിനന്ദനങ്ങളും!!
പുതിയ വരമൊഴിയില്‍ യൂണിക്കോട് നേരിട്ട് ടൈപ്പ് ചെയ്യാമെന്ന് സിബു കമന്റിയിരിക്കുന്നു. എങ്കില്‍, അതിനെപറ്റി കൂടുതല്‍ വിശദീകരണവും പ്രയോഗവും പോസ്റ്റില്‍ തന്നെ വേണ്ടിയിരിക്കുന്നു. നേരിട്ടെഴുതാമെങ്കില്‍ എന്തിനു മാറ്റ്വെബില്‍ എഴുതി യ്.റ്റി.എഫ് 8 ലോട്ട് എക്സ്പോര്‍ട്ട് ചെയ്യണം. അഞജലി സെലക്ട് ചെയ്താല്‍ മതിയെന്നാണോ ഉദ്ദേശിച്ചതെന്നറിയില്ല്. എന്റെ കംപ്യൂട്ടറില്‍ അഞ്ജലി സെലക്ട് ചെയ്തപ്പോള്‍ വരമൊഴി പിന്നെ പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടാണീ കമന്റ്.
വരമൊഴി ഹാങ്ങായപ്രശ്നം വല്ലപ്പോഴും ഉണ്ടാവുന്നതായി ഞാനും കണ്ടിട്ടുണ്ട് എന്തുകൊണ്ടെന്നറിയില്ല. ഹാങ്ങ് ചെയ്തതിനെ ക്ലോസ് ചെയ്ത് ഒന്നുകൂടി വരമൊഴിയെടുത്താൽ പ്രശ്നമുണ്ടാവേണ്ടതല്ല.
അഞ്ജലി മാത്രമല്ല, ഏവൂരാൻ പുതുക്കിയ ഏറ്റവും പുതിയ രചന, മീര, രഘു തുടങ്ങിയവയൊക്കെയും പുതിയ ചില്ലുകൾ കാണിക്കും. ലിങ്കുകൾ വരമൊഴിയിൽ യുണീക്കോഡ് ഫോണ്ടുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നിടത്തുണ്ട്.
അങ്കിള്‍, പുതിയ വേര്‍ഷന്‍ വരമൊഴിയില്‍ (1.7.1) വലതുവശത്തെ വിന്റോയില്‍നിന്ന് യൂണിക്കോഡ് ടെക്‍സ്റ്റ് നേരിട്ട് കോപ്പി ചെയ്യാം എന്ന സിബു അറിയിക്കുന്നു. അതിനാല്‍ പോസ്റ്റിലെ ആ ഭാഗം മാറ്റി എഴുതി. പഴയ വേര്‍ഷന്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി യൂണിക്കോഡ് എക്സ്‌പോര്‍ട്ട് എന്ന ഭാഗം മറ്റൊരിടത്ത് ലിങ്കായി നല്‍കിയിട്ടുമുണ്ട്.
വരമൊഴിയില്‍ ഇടതുവശത്ത് നാം തെരഞ്ഞെടുത്ത ലിപിയില്‍ മംഗ്ലിഷില്‍ എഴുതിയാല്‍ വലതുവശത്ത് അതിന്റെ മലയാളം പ്രദര്‍ശിപ്പിക്കുന്നു. അതിന്റെ പിന്നിട് യൂണിക്കോടിലോട്ട് എക്സ്പ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പുതിയ വരമൊഴിയില്‍ യൂണിക്കോടില്‍ നേരിട്ടെഴുതാമെന്നാണ് സിബു കമന്റിയിരിക്കുന്നത്. അതായത് അഞ്ജലി തെരഞ്ഞെടുത്ത് ഇടതു വശത്ത് മംഗ്ലീഷില്‍ എഴുതിയാല്‍ വലതു വശത്തു വരുന്നത് യൂണിക്കോട് മലയാളമാണെന്നാണോ ഉദ്ദേശിച്ചത്.? അല്ലെങ്കില്‍ എങ്ങനെയാണ് നേരിട്ട് യൂണിക്കോടില്‍ എഴുതുന്നത് എന്ന് വിശദമാക്കണം. ഈ സംശയം തീര്‍ക്കണമെന്നായിരുന്നു ഞാനുദ്ദേശിച്ചത്.
സംശയം അടിസ്ഥാന രഹിതമെങ്കില്‍ പൊറുക്കുക.
അതെ അതുതന്നെയാണുദ്ദേശിച്ചത്. അഞ്ജലി സെലക്റ്റ് ചെയ്താൽ വലതുവശത്തുവരുന്നത് യുണീക്കോഡ് തന്നെ. ധൈര്യമായി കോപ്പി പേസ്റ്റ് ചെയ്തോളൂ. ഹാങ്ങ് ആവുന്ന പ്രശ്നം മാറിയോ?
വളരെ ഉപകാരം എനിക് ഒരു Blog തുടങ്ങാൻ ഉളള പ്രചോധനം തന്നതിന്ന് വളരെ പെട്ടന്നു എന്റ്നെ ഒരു ബ്ലൊഗ് പ്രതീക്ഷീകാം
ഞാൻ blog തുട്ങ്ങീ പ്കെഷ് മലയാളം ശ്രിയാകുന്നി
ബോബൻ, മലയാളം ശരിയാകുന്നില്ല എന്നെഴുതിയല്ലോ. എന്താണ് ശരിയാകത്തത്, എന്തു പിശകാണു കണ്ടത് എന്നു പറയൂ. അതേസമയം ബോബൻ എഴുതിയിരിക്കുന്ന മലയാളം എനിക്ക് നന്നായി വായിക്കാനും സാധിക്കുന്നുണ്ടല്ലോ!!
പ്രിയ സുഹൃത്തെ, എനിക്ക് ISM ഉപയോഗിച്ച് എങ്ങിനെ പോസ്റ്റ് ചെയ്യാന്‍ പറ്റും?പേസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.
രജേഷേ, വരമൊഴിയിൽ ഓപ്ഷനിൽ പോയി മലയാളം വിൻഡോയിൽ എഴുതാൻ അൺലോക്ക് ചെയ്യുക. അതിന് ശേഷം ഫോണ്ട് കാർത്തിക ആക്കുക. വലതുവശത്ത് ism-ൽ മാറ്റർ ടൈപ്പ് ചെയ്യുക. ഇനി ഫോണ്ട് അഞ്ജലി ആക്കുക. അത് യുണീക്കോഡ് ആണ്. കോപ്പി ചെയ്ത് ചൂടൊടെ വിളമ്പുക :)
varamozhiyil type cheytha malayalam, bloginulla application formil bloggerinte perayi kondu pokan enthu cheyyanum
കുളക്കടക്കാലം എന്ന പേർ ബ്ലൊഗിന്റെ അപേക്ഷാഫോമിൽ മലയാളത്തിൽ വരുതതാൻ എന്തു ചെയ്യണം
sorry for typing in English.
Blog URL (ningalude bloginte peru) malayalam aksharathil ezhuthaan saadhikkilla. It is not possible to write the blog url in malayalam fonts.
'Oru blog thudangam' enna chapter onnu nokkuu. Please check the chapter in Adyakshari, named how to start a blog.
`
വളെരെ പ്രയോജനകരമായി
സിബു,
വളരെ ഉപകാര പ്രഥമായ ഒരു വിവരണം തന്നെ ഇവിടെ ഉണ്ടല്ലൊ ?
ഞാനും ഒരു തുടക്കക്കാരനാണു, എന്റെ ഒരു സംശയം ഞാനിനിവ്ടെ ചൊതിക്കട്ടെ,
ഞാൻ മലയാളത്തിൽ കീ മാൻ ഉപയൊഘിചു എഴുതുമ്പൊ ഷെർക്കും കൃത്യമായി വരുന്നില്ല അതിന്റെ കാരണം എന്താണു, വിശദമായി പരഞ്ഞു തരുമല്ല
മുസ്തു,
ഈ കമന്റ് വായിച്ചു ഞാന്‍ കുറേ ചിരിച്ചു (ക്ഷമീക്കുക). കളിയാക്കിയതല്ല കേട്ടോ. നിഷ്കളങ്കമായ ആ ചോദ്യം കേട്ടു ചിരിച്ചതാ. :-)
നിങ്ങള്‍ നിങ്ങളുടേതായ രീതില്‍ മംഗ്ലീഷ് എഴുതിയാല്‍ കീമാന്‍ സ്വയം അതൂഹിച്ച് കൃത്യമായ മലയാളം എഴുതുകയില്ല. അങ്ങനെയുള്ള അത്ഭുതകഴിവൊന്നും ആ സോഫ്റ്റ്വെയറിന് ഇല്ല. ഓരോ അക്ഷരവും കിട്ടുന്നതിനു മുന്‍കൂട്ടി നിശ്ചയിച്ച കീ കള്‍ തന്നെ അമര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തില്‍ ഓരോ അക്ഷരവും കിട്ടാന്‍ ഏതു കീയാണു അമര്‍ത്തേണ്ടതെന്ന് എഴുതിയിട്ടുണ്ട്. അതില്‍ നോക്കി സംശയമുള്ള അക്ഷരങ്ങള്‍ തിരുത്തൂ..
ഞാൻ കീമാൻ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് എഴുതുന്നത്. അല്പം സൂക്ഷിച്ചാൽ വളരെ കൃത്യമായി തന്നെ എഴുതാൻ കഴിയും….
ഏറ്റവും നല്ലത് വേർഡിൽ ടൈപ്പ് ചെയ്തതിനു ശേഷം ആവശ്യമുള്ള സ്ഥലത്തേക്ക് കോപ്പി ചെയ്യുന്നതാണ്
ഞാൻ കീമാൻ സോഫ്റ്റ് വേർ ഉപയോഗിച്ചാണ് എഴുതുന്നത്. അല്പം സൂക്ഷിച്ചാൽ വളരെ കൃത്യമായി തന്നെ എഴുതാൻ കഴിയും….
ഏറ്റവും നല്ലത് വേർഡിൽ ടൈപ്പ് ചെയ്തതിനു ശേഷം ആവശ്യമുള്ള സ്ഥലത്തേക്ക് കോപ്പി ചെയ്യുന്നതാണ്
ഇതു വളരെ ഉപകാരപ്രദമായിരുന്നു..
പ്രത്യേകിച്ച് “കൃ” എന്ന അക്ഷരം..
അക്ഷര തെറ്റുകള്‍ തിരുത്താന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ??
അഭിനന്ദനങ്ങള്‍!
ശ്രീ ഇടശ്ശേരി, അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ എന്നുദ്ദേശിച്ചത് സ്പെല്‍ ചെക്ക് ആണെങ്കില്‍ നിലവില്‍ ആ സംവിധാനം ഇല്ല. ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്റെറേഷനില്‍ ടൈപ്പുചെയ്യുമ്പോള്‍ ഒരു വാക്കുതെറ്റീപ്പോയാല്‍, അതുമായി സാമ്യമുള്ള വാക്കുകളുടെ ലിസ്റ്റ് കിട്ടാന്‍ ആ വാക്കില്‍ ഒന്നുക്ലിക്ക് ചെയ്താല്‍ മതി. പക്ഷേ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്റെറേഷന്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് പേജില്‍ ഒരു ലേഖനം മുഴുവന്‍ ടൈപ്പുചെയ്യൂന്നതിനെ ഞാന്‍ റെക്കമന്റ് ചെയ്യുന്നില്ല. വരമൊഴി ലിപിമാല എന്നൊരു അദ്ധ്യായം ഈ ബ്ലോഗില്‍ ഉണ്ട്, സഹായത്താളുകള്‍ എന്ന സെക്ഷനില്‍. അവിടെ എല്ലാ അക്ഷരങ്ങളുടെയും കീ കോമ്പിനേഷനുകള്‍കൊടുത്തിട്ടുണ്ട്.
ഷിജുവിന്,
താങ്കള്‍ക്കു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.താങ്കള്‍ ചെയ്യുന്നത് വളരെ ഉപകാരപ്രദമായ സേവനമാണ്.എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതു വളരെയധികം സഹായകരമാണ് .
ഇതാ ഞാനും തുടങ്ങുന്നു ഒരു ബ്ലോഗ് “ജയതി“
എങ്ങനെ വരുമോ എന്തോ?
മുഴുവനും മനസ്സിലാവാതെയുള്ള എടുത്തുചാട്ടമാണേ!
കളിയാക്കല്ലേ! തെറ്റ് പറഞ്ഞു തരണം. വയസ്സയായെങ്കിലും പഠിക്കാനുള്ള ആഗ്രഹം അത്യാഗ്രഹ മാകുമോ?
ചില്ലുകൾ നേരേ കാണുന്നില്ലല്ലോ
ഞാന്‍ മൈത്രേയിയുടെ ബ്ലോഗ് ഇപ്പോള്‍ വായിച്ചു. എനിക്ക് ചില്ലുകളില്‍ ഒരു പ്രശ്നവും കാണാന്‍ കഴിയുന്നില്ലല്ലോ. മൈത്രേയിയുടെ കമ്പ്യൂട്ടറിലെ സെറ്റിംഗ്സില്‍ തന്നെയാണ്‍ പ്രശ്നം എന്നു തോന്നുന്നു.
പണ്ട് ആശാൻ പഠിപ്പിച്ച അക്ഷരങ്ങൾ വീണ്ടും എഴുതാൻ പഠിപ്പിച്ച ഗുരോ പാവത്താന്റെ പ്രണാമങ്ങൾ
HAI,
FIRST TIME I AM COMING TO THIS SITE.VERY BUSY TO WRITE SOME THING.BUT,I HAVE TO. ENTE NADDU... ENTE MALAYALAM..I WLL LEARN HOW TO WRITE IN MALAYALAM.MASHE,HELP ME PLEASE.VEENDUM VARAM ETHUVAYI.
athaaaaanks
കീമാനും വരമൊഴിയും ലിനക്സിൽ വർക്ക് ചെയുമോ?
രണ്ടും ലിനക്സിൽ വർക്ക് ചെയ്യും. ഈ പേജ് കാണുക:
https://sites.google.com/site/cibu/linux
ഒത്തിരി പ്രയോജനം ചെയ്തിട്ടുണ്ട് ഈ ബ്ലോഗ് എനിക്ക്...ഹൃദയം നിറഞ്ഞ നന്ദി.
കീമാനിൽ ഹിന്ദി ഓപ്‌ഷൻ വരാൻ എന്തു ചെയ്യണം എന്ന് പറഞ്ഞ തരാമോ അപ്പൂ?
ട്രാക്കിംഗ്
വരമൊഴിയിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന കീമാൻ പാക്കേജ് മലയാളം മാത്രമേ ചെയ്തിട്ടുള്ളൂ. ടോവുൾടിസോഫ്റ്റ് (കീമാനുണ്ടാക്കുന്ന കമ്പനി) ഹിന്ദിക്കുവേണ്ടി ചിലത് തന്നിട്ടുണ്ട് അവയുടെ ഗുണദോഷങ്ങളെ പറ്റി അറിയില്ല: http://www.tavultesoft.com/keyman/downloads/keyboards/search.php?Search=iso:l:hin&Submit=1
വരമൊഴി ഉപയോഗിക്കുന്ന രാജിന്റെ മലയാളം കീമാപ്പു് ടാവുൽടെസോഫ്റ്റിന്റെ സൌജന്യവേർഷനായിരുന്ന കീമാൻ 6.0യിലേ പ്രവർത്തിക്കൂ. ഇപ്പോൾ ടാവുൽടേസോഫ്റ്റിന്റെ സൈറ്റിൽ കിട്ടുന്ന ഇൻഡിക് കീമാപ്പുകൾ പ്രവർത്തിക്കാൻ കീമാൻ 7.0 വേണം.
ദേവനാഗരി അടക്കമുള്ള മിക്ക ഇൻഡിക്ക് ഭാഷകൾക്കും പൊതുവായി ഉപയോഗിക്കാവുന്ന കീമാപ്പുകളിൽ ഏറ്റവും നന്നായി എനിക്കു തോന്നിയിട്ടുള്ളത് ISISന്റെയാണു്. (ഇൻസ്ക്രിപ്റ്റ് പരിചയമുള്ളവർക്കു് അതുമാവാം. പക്ഷേ ട്രാൻസ്ലിറ്റെറേഷൻ രീതി വേണമെന്നുള്ളതുകൊണ്ടാണല്ലോ കീമാൻ തന്നെ പരിഗണിക്കേണ്ടിവരുന്നത്. നേരിട്ട് ഹിന്ദി ഇൻപുട്ട് ചെയ്യാനാണെങ്കിൽ കീമാനില്ലാതെതന്നെ ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കാം.)
ISIS-ന്റെ പഴയ വേർഷൻ കീമാപ്പുകൾ അഥവാ ലഭ്യമായില്ലെങ്കിൽ, എന്റെ കൈവശമുണ്ട്. ആവശ്യമുള്ളവർക്കു് ഈ-മെയിൽ ആയി അയച്ചുതരാം.
അതല്ല പറ്റിയാൽ എവിടെയെങ്കിലും അപ്‌ലോഡ് ചെയ്തു ലിങ്കും തരാം.
വരമൊഴി കീമാപ്പിനു സമാനമായ കീമാൻ (6.0 ) പ്രോഗ്രാമിനു യോജിക്കുന്ന ഇൻഡിൿ കീമാപ്പുകൾ (ഹിന്ദി, സംസ്കൃതം, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം,ഒറിയ,തമിൾ, തെലുഗു) ശ്രീ ഗൌതം സെൻഗുപ്തയുടെ സ്വന്തം വെബ് പേജിൽനിന്നും ഇപ്പോഴും ഡൌൺലോഡ് ചെയ്യാം.
ISIS കീമാപ്പുകളുടെ ഇംഗ്ലീഷ് സമാനമായ കീകൾ ഇവിടെയുണ്ട്.
അപ്പുവേട്ടാ, ഇതിന്റെ ഗുട്ടന്‍സ് എന്താനു?? ഞാന്‍ ഇതു വരെ മലയലാളം ടയ്പ് ചെയ്തതു ഈ രീതിയിലാണു .ഇതിനെപ്പറ്റി ആദ്യാക്ഷരിയില്‍ ഒന്നും പറയുന്നില്ലല്ലൊ? http://t13n.googlecode.com/svn/trunk/blet/docs/help_ml.html
ശ്രീജിത് പറയുന്ന ഈ രീതി ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ അല്ലേ? ഇതിനെപ്പറ്റി ഈ പൊസ്റ്റിൽ തന്നെ ഏറ്റവും അവസാനം പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ മറ്റൊരു പേജിൽ ചെയ്തിട്ട് കോപ്പി / പേസ്റ്റ് ചെയ്യേണ്ട ആവശ്യപോലും ഇല്ല. പകരം ബ്ലോഗിൽ തന്നെ അത് എനേബിൾ ചെയ്യാം (ബ്ലോഗ് സെറ്റിംഗ്സ് എന്ന ചാപ്റ്റർ നോക്കൂ). അതുപോലെ ജി-മെയിലിലും ഈയിടെ ഗൂഗിൾ ഇൻഡിഡ് ട്രാൻസ്‌ലിറ്ററേഷൻ എനേബിൾ ചെയ്തിട്ടുണ്ട്.
അതുപോലെ ഇപ്പൊ ബുക്ക്മാർക്ക്‌ലെറ്റായും ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിക്കാം. മുമ്പത്തെക്കാളും അതുകുറേ മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് അനുഭവം.
എന്റെ computer ൽ internet explorer 6 ആയിരുന്നു ഉണ്ടായിരുന്നത്.അപ്പോൾ key man ഉപയോഗിച്ച് മലയാളം online ആയി എഴുതാൻ പറ്റുമായിരുന്നു.പക്ഷെ internet explorer 8 അപ്ഗ്രേഡ് ചെയ്തതോടുകൂടി അതില്ലാതായി. എന്തെങ്കിലും പോംവഴിയുണ്ടോ?
ഊരള്ളൂരാ, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അപ്ഗ്രേഡ് ചെയ്തു എന്നുകരുതി കീമാന്‍ പ്രവര്‍ത്തിക്കാതാവുകയില്ല. ഞാനും എക്സ്പ്ലോറര്‍ 7 ആണുപയോഗിക്കുന്നത്. ഒരു കുഴപ്പവുമില്ല.
കീമാന് എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍ അത് ഒരുപ്രാവശ്യംകൂടീ ഇന്‍സ്റ്റാള്‍ ചെയ്യൂ...
ISM software upayogichu ezhuthiya malayalam postukal ( means wordilo, pagemakerilo matto) enikku blogil ulpeduthan pattumo?
pls mail me : manorajkr@gmail.com
my blog : manorajkr.blogspot.com
മനോരാജ്, ഈ പോസ്റ്റിലെ അവസാനം പറഞ്ഞിരിക്കുന്ന അക്ഷരങ്ങള്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാല്‍ പോരേ ISM നെ യൂണിക്കോഡായി കണ്‍വേര്‍ട്ട് ചെയ്യുവാന്‍. ഒന്നു നോക്കൂ
പ്രിയപെട്ട അപ്പു
ഈ ലെഖനം വലരെ ഉപകരമായി...അഭിനന്ദനങ്ങള്‍!
വളരെ ഉപകാാരപ്രദമായിരുന്നു താങ്കളുടെ പോസ്റ്റ്.
നന്ദി.
Keyman is working well for me but I have a problem with Varamozhy. When I tried to copy and paste the transliteration it was showing some odd sequence of english letters.
For eg: i typed "ayyO kaakke patiCCo" and got correct transliteration but when i pasted the result here, it looks as follows: At¿m Ims¡ ]äns¨m
Could you please explain what could be wrong? My Varamozhy is the latest which I downloaded from your link.
മനുവിന്റെ വരമൊഴിപ്രശ്നം ഇതേ ബ്ലോഗിൽ ഒരുപാടുതവണ ഞാൻ വിവരിച്ചുതന്ന ഒരു പ്രശ്നമാണ്. (ചാപ്റ്റർ മുഴുവൻ വായിക്കാത്തതിനാലാണ് ഈ സംശയം വന്നത് - സാരമില്ല കേട്ടൊ).
വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി രണ്ടു കാര്യങ്ങൾ ചെയ്യാം.
1. മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.
2. മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്തതെങ്കിൽ, എല്ലാം ടൈപ്പു ചെയ്തുകഴിഞ്ഞ്, വരമൊഴി ഫയൽ മെനുവിലെ Export to unicode എന്ന മെനു ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മറ്റൊരു വിന്റോ തുറന്നുവന്നിട്ട് അതിൽ താങ്കൾ എഴുതിയ ടെക്സ്റ്റ് ലഭിക്കും. ഇത് യൂണിക്കോഡിൽ ആയിരിക്കും. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുക.
ഈ സ്റ്റെപ്പുകൾ ഇതേ അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്.
ഹുറെ...!!!!
ചെങ്ങായീ..........
ഞാൻ നന്നായീ.....
(ഞാൻ കമ്മീഷനർ ഒന്നും അല്ലേ....)
ഒരുപാട് നന്ദി !!!!
നന്ദി പ്രിന്‍സി ഒരായിരം നന്ദി.
നന്ദി പ്രിന്‍സി ഒരായിരം നന്ദി.
വലരെ നന്ദി......, പുതിയ ഒരു തുടക്കത്തിനുള്ള താങ്കലുടെ സഹായം......എന്നും ഓറ്കും നന്ദി...
ഒരു സംശയം. കീമാനുപയോഗിച്ച് എങ്ങനാ "download" എന്നൊക്കെ എഴുതുന്നത്? ഡൌണ്‍ലോഡ് എന്നെഴുതുമ്പോള്‍ ഒരു ദീര്‍ക്കം വരുന്നുണ്ട്...
കൊച്ചുമുതലാളിയുടെ ചോദ്യം ശരിക്കുമനസ്സിലായില്ല.
ഡൌൺലോഡ്. ദേ എഴുതി. എവിടെയാണു ദീർഘം കൂടുതൽ?
ഒരു വ്യഞ്ജനാക്ഷരം+സ്വരാക്ഷരം “ഔ” എഴുതുമ്പോള്‍ ശരിക്ക് എഴുതാന്‍ പറ്റുന്നില്ല.. ഉദാഹരണം, download=ഡൌണ്‍ലോഡ്, kouthukam=കൌതുകം.. എന്നൊക്കെ ഒന്ന് എഴുതി നോക്കുക.. എനിക്ക് സംശയമുള്ള ഭാഗം ഞാന്‍ ബോള്‍ഡ് ആക്കിയിട്ടുണ്ട്.. ഇപ്പോള്‍ എന്റെ സംശയം മനസ്സിലായികാണും എന്ന് പ്രതീക്ഷിക്കുന്നു...
ഇപ്പോൾ മനസ്സിലായി കൊച്ചുമുതലാളീ !!
ദീർഘം എന്നു പറയുന്നത് ‘അ’ കാരത്തിന്റെ ചിഹ്നത്തിനാണ്. താങ്കൾ ഉദ്ദേശിക്കുന്നത് ‘ഔ’ ന്റെ പുള്ളിയെയാണ്. അതാണ് തെറ്റിപ്പോയത്. കീമാൻ ഉപയോഗിച്ച് ഔ എഴുതുമ്പോൾ ആവശ്യമില്ലാത്ത ഒരു പുള്ളി അക്ഷരത്തിന്റെ ഇടതുവശത്തുവരും.
സൌന്ദര്യം, കൌതുകം, പൌർണ്ണമി. ഇങ്ങനെ. ഇതുമാറ്റാൻ തൽക്കാലം ഒരു വഴിയുമില്ല. എന്നാൽ വരമൊഴി ഉപയോഗിച്ച് എഴുതിനോക്കൂ. ഈ പ്രശ്നമില്ല. വരമൊഴി ഉപയോഗിച്ച് ഇതേ വാക്കുകൾ എഴുതിയാൽ
സൗന്ദര്യം, കൗതുകം, പൗർണ്ണമി
thank u. let me try first to ask more
പലവട്ടം ശ്രമിച്ച് അവസാനം ഇന്ന് വരമൊഴിയും കീമാനും ഡൌൺലോഡ് ചെയ്തു. പക്ഷെ വരമൊഴി ടെക്സ്റ്റ് എഡിറ്റ് സ്ക്രീനിൽസാധാരണയിൽ കവിഞ്ഞ് പുതിയ ഫോണ്ടുകൾ സെലെക്റ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റെ പീസിയിൽ അവ നേരത്തെ ഇൻസ്റ്റാൾ (ട്രൂ ടൈപ്പായി)ചെയ്യേണമോ?
മുൻകൂർ നന്ദി!
ബാലഗോപാൽ, തൃശൂർ. “പൂരനഗരി”
പ്രിയ ബാലഗോപാൽ, താങ്കളുടെ കമന്റിൽ നിന്നും മനസ്സിലാവുന്നത് വരമൊഴി എന്നത് പലതരം മലയാളം ഫോണ്ടുകൾ മാറിമാറി സെലക്റ്റ് ചെയ്ത് മലയാളം എഴുതാനാവുന്ന ഒരു വേഡ് പ്രോസസർ എന്നാണ് താങ്കൾ ധരിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല സംഭവം. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ താങ്കളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയൊന്നും വരമൊഴിയിൽ പ്രത്യക്ഷപ്പെടുകയില്ല. അധവാ, താങ്കൾ അവ ഇൻസ്റ്റാൾ ചെയ്തിട്ടും കാര്യമില്ല. കാരണം വരമൊഴി ഒരു ട്രാൻസ്‌ലിറ്ററേഷൻ സോഫ്റ്റ്വെയറാണ്. മംഗ്ലീഷിൽ എഴുതുന്ന ടെക്സ്റ്റിനെ ഒരു യൂണിക്കോഡ് ടെക്സ്റ്റായി ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ അത് കൺവേർട്ട് ചെയ്ത് തരും അത്രയേ ഉള്ളൂ. അല്ലാതെ മലയാളം എഴുതാവുന്ന ഒരു വേഡ് പ്രോസസർ അല്ല അത്. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ ഭൂരിഭാഗവും യൂണിക്കോഡ് രീതിയിലുള്ളവയും അല്ല.
swanalekha is another way to type malayalam it is a mozilla addon
പ്രിയപ്പെട്ട അപ്പു, സുധീര്‍ മുഹമ്മദ്,
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി!
ബാലഗോപാല്‍
(hello dear sir)
വലരെ നന്ന്ദി അരിയിക്കുന്ന്
miബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഓൺസ്ക്രീൻ മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.
പ്രിയ ബാലഗോപാൽ, താങ്കള്‍ ഉദ്ദേശിച്ചത് ഇതാണോ എന്നറിയില്ല... ഇവിടെ ചെന്ന് ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്തു ഉപയോഗിച്ച് നോക്കൂ... അവിടെ ടൈപ്പ് ചെയ്യുന്ന വാക്കുകളെ അതില്‍ നിന്ന് തന്നെ Unicode ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള വഴിയും ഉണ്ട്..
http://fontpack.blogspot.com/2009/11/free-download-typeit-4743-setup.html
നന്ദി.
നന്ദി.
നന്ദി.
എന്റെ വരമൊഴി സോഫ്റ്വേരില്‍ അഞ്ജലി ഓള്‍ഡ് ലിപി ഇല്ല. ഞാന്‍ കമ്പ്യൂട്ടര്‍ ലെ ഫോണ്ട് ഫോല്ടരില്‍ നിനും അഞ്ജലി ലിപി കോപ്പി ചെയ്ത് വരമൊഴിയിലെ ഫോണ്ട് ഫോല്ടരില്‍ പേസ്റ്റ് ചെയ്തു. പക്ഷെ ടൈപ്പ് ചെയ്യ്മ്പോള്‍ ആ ഫോണ്ട് കിട്ടുന്നില്ല. പിന്നെ മറ്വേബില്‍ ടൈപ്പ് ചെയ്ത് unicode ലേക്ക് എക്ഷ്പൊര്ട ചെയ്തു. അപ്പോള്‍ ന്റെ എന്നാ അക്ഷരമ് തെറ്റായി കാണിക്കുന്നു. ഇതിനു എന്താണ് പ്രതിവിധി? അഞ്ജലി ഫോണ്ട് വരമൊഴിയില്‍ കിട്ടിയാല്‍ നന്നായിരുന്നു.
ഒരു സംശയം ഷിബുവേട്ടാ ...
മുമ്പ് പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്താല്‍ പ്രത്യേകം പോസ്റ്റ് ആയാണോ വരിക ? അതോ പഴയ പോസ്റ്റില്‍ തന്നെ തിരുത്തലോടെ വരുമോ ?
കുട്ടുറുവന്‍ ചെയ്യേണ്ടത്: വിന്റോസ് ഫോണ്ട്സ് ഫോള്‍ടര്‍ല്‍ നിന്ന് ഫോണ്ട് കോപ്പി പേസ്റ്റ് ചെയ്യുകയല്ല. ആദ്യാക്ഷരിയിലെ ല്ങ്കില്‍ നിന്ന് വീണ്ടും വരമൊഴി ഇന്‍സ്റ്റാള്‍ ചെയൂ.
എഡിറ്റ് ചെയ്ത പോസ്റ്റ് പുനപ്രസിധീകരിക്കുബോള്‍ള്‍ പഴയ പോസ്റ്റ് ആയി തന്നെയാണ് കാണുക.
appettaa.
varamozhi panimutakki.open cheythal "not responding" enthavaam karanam
niku kechery
പ്രീയപ്പെട്ട കുട്ടുകാര,
എന്‍റെ കൈയില്‍ ഒരു യൂണിക്കോഡില്‍ അല്ലാത്ത ഫോണ്ടു ഉണ്ട്. ഞാന്‍ അതിലെ വാർത്ത ബ്ലോഗ്ഗില്‍ കോപ്പി ചെയ്താല്‍ കുറെ ( eg . @pjujH sspiA ) മനസിലാവാത്ത അക്ഷരങ്ങള്‍ ആയി മാറും. എനിക്ക് അ ഫോണ്ടിനെ ടൈപ്പ് ചെയ്യാതെ കോപ്പി ചെയ്യുവാന്‍ സാദിക്കുമോ? ഞാന്‍ ഒത്തിരി ASCII - Unicode കണ്‍വേര്‍ട്ടറുകള്‍ പരീക്ഷിച്ചു നോക്കി. ഒരു രക്ഷയും ഇല്ല? ദയവായി സഹായിക്കു. ?
പ്രീയപ്പെട്ട കുട്ടുകാര,
എന്‍റെ കൈയില്‍ ഒരു യൂണിക്കോഡില്‍ അല്ലാത്ത ഫോണ്ടു ഉണ്ട്. ഞാന്‍ അതിലെ വാർത്ത ബ്ലോഗ്ഗില്‍ കോപ്പി ചെയ്താല്‍ കുറെ ( eg . @pjujH sspiA ) മനസിലാവാത്ത അക്ഷരങ്ങള്‍ ആയി മാറും. എനിക്ക് അ ഫോണ്ടിനെ ടൈപ്പ് ചെയ്യാതെ കോപ്പി ചെയ്യുവാന്‍ സാദിക്കുമോ? ഞാന്‍ ഒത്തിരി ASCII - Unicode കണ്‍വേര്‍ട്ടറുകള്‍ പരീക്ഷിച്ചു നോക്കി. ഒരു രക്ഷയും ഇല്ല? ദയവായി സഹായിക്കു. ?
ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ എങ്ങിനെയാ വരമൊഴിയില്‍ "ച്ച" എന്ന അക്ഷരം type ചെയ്യുന്നത് എന്ന്
chcha = ച്ച
അല്ലെങ്കിൽ
Ca = ച്ച
ISM ൽ ഓരോ അക്ഷരവും ഓരോ കീയിൽ assign ചെയ്തീരിക്കുകയല്ലേ.?
ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ എന്നാൾ എന്താണെന്നു പറഞ്ഞു തരാമോ? കീമാൻ പുതിയ വേർഷന് പ്രത്യേകത എൺതാണ`.
ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ എന്നാൾ എന്താണെന്നു പറഞ്ഞു തരാമോ? കീമാൻ പുതിയ വേർഷന് പ്രത്യേകത എൺതാണ`.
ട്രൂ ടൈപ്പ് ഫോണ്ടുകളുടെ ടെക്നിക്കൽ പ്രത്യേകതകൾ ഇവിടെ വിവരിക്കുന്നതിനേക്കാൾ നല്ലത്, ട്രൂടൈപ്പ് ഫോണ്ടുകൾ പ്രത്യേക ആവശ്യങ്ങൾക്കായി / ചില പ്രത്യേക സൊഫ്റ്റ്‌വെയറുകളുടെ സപ്പോർട്ടോടെ ഉണ്ടാക്കിയിരിക്കുന്ന ഫോണ്ടൂകളാണ് എന്നു പറയുന്നതാണ് ഉചിതം. ഉദാഹരണത്റ്റിനു മൈക്രോസൊഫ്റ്റ് വേഡ്, അഡൊബ് ഫോട്ടോഷോപ്പ് തുടങ്ങിയവയിലൊക്കെ അവക്ക് സപ്പോർട്ട് ഉണ്ട്. അതിനാൽ ആ ഫോണ്ടിൽ ടൈപ്പു ചെയ്ത ഒരു ടെക്സ്റ്റ് മറ്റൊരു കമ്പ്യൂട്ടറിൽ അതേ ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ വായിക്കാൻ പറ്റും. ഇല്ലെങ്കിൽ വെറും ചിഹ്നങ്ങൾ മാത്രം കാണാം. യൂണിക്കോഡ് ഫോണ്ടൂകൾ ഇങ്ങനെയല്ല. അവ ഒരേ രീതിയിൽ ഒരേ കോഡിംഗിൽ ഉണ്ടാക്കിയിരിക്കുന്നവയാണ്. കൂടുതൽ വിവരങ്ങൾക്ക് ആദ്യാക്ഷരിയിലെ "യൂണിക്കോഡും ട്രാൻസ്‌ലിറ്ററേഷനും" "മലയാളം ഫോണ്ടൂകളുടെ ചരിത്രം" എന്നീ അദ്ധ്യായങ്ങൾ വായിച്ചു നോക്കൂ (ഇടതുവശത്തെ സൈഡ് ബാറിൽ താഴെ)...
കീമാൻ പുതിയ വേർഷനു പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല, എഴുതുന്ന രീതിയിൽ.
അപ്പു മാഷെ, നമസ്ക്കാരം.
ഞാൻ ഒരാഴച മുൻപ് പുതിയ ലാപ് ടോപ് വാങ്ങി. വിൻഡോസ് 7 ആണ് വാങ്ങിയത്.വരമൊഴിയും കീമാനും ശരിയാക്കി. ടൈപ്പ് ചെയ്യാൻ കഴിയുന്നുണ്ട്. സേവ് ആക്കി പോയി,പിന്നെ തുറക്കുമ്പോൾ മലയാളമല്ല വരുന്നത്. ചെറുതും വലുതുമായ ഇംഗ്ലീഷ് Aa കളാണ് വരുന്നത്. 7-ൽ ഫോണ്ട് നോക്കിയിട്ട് കാണാനില്ല. ഇനി എന്തു ചെയ്യണമെന്ന് ഒന്നു പറഞ്ഞു തരൂ....
വി.കെ. വിന്റോസ് 7 നും മലയാളവും തമ്മിൽ ചില്ലറ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ഇത്രയും പ്രശ്നം കണ്ടിട്ടില്ല. വിന്റോസിൽ ഒപ്പം വരുന്ന കാർത്തിക ഫോണ്ട് ഡിഫോൾട്ട് മലയാളം ഫോണ്ടായി സെറ്റ് ചെയ്തു നോക്കൂ. കീമാനും വിന്റോസ് 7 നും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടേക്കാം. കീമാജിക്കിന്റെ 32 ബിറ്റ്, 64 ബിറ്റ് ഇതിൽ യോജിക്കുന്നതേതെന്നു നോക്കി ഇൻസ്റ്റാൾ ചെയ്തു നോക്കൂ
അപ്പു മാഷെ,
കീമാൻ 6 ഫ്രീ ആണല്ലൊ തരുന്നത്. അതിനു പകരം കീമാൻ 7, 8 ഇൻസ്റ്റൾ ചെയ്തപ്പോൾ സുഖമായി വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ, ഒരു മാസത്തെ ട്രയൽ വേർഷനാണ് രണ്ടും. 6-ൽ ഇതെങ്ങനെ ഉപയോഗിക്കാമെന്ന് ഒന്നു നോക്കണെ.
ഞാനിപ്പോൾ ബ്ലോഗിന്റെ പോസ്റ്റ് ചെയ്യുന്ന പേജിൽ നേരിട്ടെഴുതുകയാണ്. പഴയതു പോലുള്ള സേവിങ് പ്രോബ്ലം ഇപ്പോൾ കാണാനില്ല. സുഖമായിട്ടെഴുതാൻ കഴിയുന്നുണ്ട്. നന്ദി മാഷെ.
ISM software upayogichu ezhuthiya malayalam postukal (means wordilo, pagemakerilo matto) enikku website il ulpeduthan pattumo?
Sona Maria,
പറ്റും.
ISM software ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതു് ASCII ഫോണ്ടു് അടങ്ങിയ ടെക്സ്റ്റ് ആണെങ്കിൽ അതിനെ ആദ്യം യുണികോഡ് ആക്കി മാറ്റണം.
മുകളിൽ ഇതേക്കുറിച്ച് പല തവണ വിശദീകരിച്ചിട്ടുണ്ടു്.
പ്രത്യേകിച്ച് ഈ കമന്റ് വായിച്ചുനോക്കുക:
http://bloghelpline.cyberjalakam.com/2007/05/3.html#comment-948198715531459443
ഇതിനകം ടൈപ്പ് ചെയ്തു കഴിഞ്ഞതു് ISM സോഫ്റ്റ്‌വെയറിലായിരിക്കാം. പക്ഷേ, ഇനിയെങ്കിലും എത്രയും വേഗം യുണികോഡ് ടൈപ്പിങ്ങ് രീതിയിലേക്കു മാറണം. ASCII രീതി ഇപ്പൊഴേ അറുപഴഞ്ചനായിക്കഴിഞ്ഞു.
പ്രിയ സുഹ്റ്ത്തുക്കളേ ന,ക,ര,ണ എന്നീ അക്ഷരണ്ഗ്ഗളുടെ ഉകാരണ്ഗ്ഗള്‍ കാര്ത്തികയില്‍ എഴുതുമ്പോള്‍ പഴയ ലിപിയാണു വരുന്നത് അവ പുതിയതാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ അവ
വേഡിലേക്കു മാറ്റുമ്പോള്‍ വരുന്നത് ഈ ചിഹ്നണ്ഗ്ഗളാണ ê,ë,æ,é,
അപ്പുമാഷെ... ഞാൻ മുൻപ് കീമാൻ ഉപയോഗിച്ച് ഫോട്ടോഷോപ്പിൽ നേരിട്ട് ടൈപ്പ് ചെയ്യുമായിരുന്നു വിൻഡോസ് 7 ൽ.. ഇപ്പൊ ഞാൻ ഉപയോഗിക്കുന്നതു വിൻഡോസ് 10 ആണ്... അതിൽ എനിക്കങ്ങനെ എഴുതാൻ കഴിയുന്നില്ല. എന്തുകൊണ്ടാണിത്..? എന്തേലും വഴിയുണ്ടോ..?
വിൻഡൊസ് 7 ൽ കീമാൻ 32 ബിറ്റ് വർക്ക് ചെയ്യുന്നില്ല
Post a Comment