ബ്ലോഗർ ഡാഷ്‌ബോർഡ്
>> 15.4.08
നമ്മുടെ ബോഗ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പിന്നെ ആ ബ്ലോഗിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് ഡാഷ്‌ബോർഡ് എന്ന പേജിൽ നിന്നാണ്. ഇതാണ് നമ്മുടെ ബ്ലോഗിന്റെ കണ്ട്രോൾ പാനൽ എന്നുവേണമെങ്കിൽ പറയാം. www.blogger.com എന്ന യു.ആർ.എൽ ടൈപ്പു ചെയ്തുകഴിഞ്ഞ് നമ്മുടെ ജി.മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോഴെല്ലാം ഇനിമുതൽ നമ്മൾ പോകുന്നത് നമ്മുടെ ബ്ലോഗിന്റെ ഡാഷ്‌ബോർഡ് പേജിലേക്കായിരിക്കും. അതുകൊണ്ട് ഈ പേജിനെ വിശദമായി ഒന്നു പരിചയപ്പെട്ടിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.
ഇവിടെ ചുവപ്പുനിറമുള്ള ചതുരങ്ങളായി മാർക്ക് ചെയ്തിരിക്കുന്ന ഏരിയകളാണ് ഡാഷ്‌ബോർഡിന്റെ പ്രധാനഭാഗങ്ങൾ. അത് ഏതൊക്കെ എന്നു പറയാം.
1. ബ്ലോഗർ ലോഗോയ്ക്ക് ചുവട്ടിലായി ബ്ലോഗ് ഉടമയുടെ പേരും, പ്രൊഫൈലിലേക്കുള്ള ലിങ്കും നൽകിയിരിക്കുന്നു.
2. പേജിന്റെ നടൂക്കായി ഇപ്പോൾ നിലവിലുള്ള ബ്ലോഗിന്റെ പേരു കാണാം. ഒന്നിലധികം ബ്ലോഗുകൾ ഇതേ ഐഡിയിൽ നിന്ന് ഉണ്ടെങ്കിൽ അവയെല്ലാം താഴെത്താഴെയായി ലിസ്റ്റ് ചെയ്തിരിക്കും. ഇവിടെ കാണിച്ചീരിക്കുന്ന ഡാഷ്‌ബോർഡിൽ ആദ്യാക്ഷരി എന്ന ബ്ലോഗും, അതിൽ 109 പോസ്റ്റുകൾ ഉണ്ടെന്നുള്ള വിവരവും കാണിച്ചീരിക്കുന്നു.
3. New Blog : ഈ ഐഡിയിൽ നിന്ന് പുതിയ മറ്റൊരു ബ്ലോഗ് ഉണ്ടാക്കണമെങ്കിൽ ഈ ബട്ടൺ ഉപയോഗിക്കാം. "ഒരു ബ്ലൊഗ് ഉണ്ടാക്കുന്നതെങ്ങനെ" എന്ന അദ്ധ്യായത്തിൽ പറഞ്ഞ കാര്യങ്ങൾ പോലെ അതു ചെയ്യുക. ആവശ്യമുണ്ടെങ്കിൽ മാത്രമേ പുതിയ പുതിയ ബ്ലോഗുകൾ ഉണ്ടാക്കാവൂ. ഒരേ ബ്ലോഗിൽ തന്നെ വെവ്വേറെ പോസ്റ്റുകൾ ചേർക്കുന്നതാണു നല്ലത്.
4. ചിത്രത്തിന്റെ വലതുഭാഗത്തായി മാർക്ക് ചെയ്തിരിക്കുന്ന ചതുരത്തിൽ ആദ്യത്തേത് ഒരു പെൻസിലിന്റെ ചിത്രമാണ്. അതിൽ ക്ലീക്ക് ചെയ്താൽ പുതിയ ഒരു പോസ്റ്റ് ഈ ബ്ലോഗിലേക്ക് ചേർക്കാനുള്ള എഡിറ്റർ പേജ് കിട്ടും.
5. പെൻസിൽ ചിത്രത്തിന്റെ വലതുവശത്തായി അടുക്കിവച്ചിരിക്കുന്ന താളുകൾ പോലെ ഒരു ഐക്കൺ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ബ്ലോഗിൽ നിലവിലുള്ള പബ്ലിഷ് ചെയ്തതും അല്ലാത്തതുമായ പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കും.
6. താളുകൾക്ക് വലതുവശത്തായി ഒരു "ഡൗൺ ആരോ" കാണാം. ഇതാണ് More options ബട്ടൺ. അതിൽ ക്ലിക്ക് ചെയ്താൽ ബ്ലോഗിന്റെ മറ്റു എല്ലാ സെറ്റിംഗുകളിലേക്കും പോകാനുള്ള ലിങ്കുകൾ കിട്ടും. അതേപ്പറ്റി ബ്ലോഗർ ഓപ്‌ഷനുകൾ എന്ന അദ്ധ്യായത്തിൽ വിവരിക്കാം.
7. അടുത്തത് view blog എന്ന ബട്ടൺ ആണ്. പേരു സൂചിപ്പിക്കുന്നതുപോലെ നമ്മുടെ ബ്ലോഗ് കാണുവാനായി ഈ ബട്ടൺ ഉപയോഗിക്കാം. ബ്ലോഗിൽ മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യമില്ലെന്നിരിക്കട്ടെ. ലോഗിൻ ചെയ്യുകയോ ഡാഷ്‌ബോർഡിലേക്ക് വരുകയോ വേണ്ട. നേരെ നിങ്ങളുടേ ബ്ലോഗ് യു.ആർ.എൽ ബ്രൗസറിന്റെ അഡ്രസ് ഫീൽഡിൽ ടൈപ്പു ചെയ്യുകയേ വേണ്ടൂ..
8. View blog ബട്ടണിനു മുകളിലായി ഒരു 'പൽചക്രം" മാർക്ക് ചെയ്തിരിക്കുന്നതു കണ്ടല്ലോ. അതാണ് സെറ്റിംഗുകൾ.
സെറ്റിംഗ് ബട്ടണിന്റെ ഇടതുവശത്തായി ഒരു English എന്നെഴുതിയ ഒരു ബട്ടൺ കണ്ടുവല്ലോ. ഇതാണ് ബ്ലോഗർ ഡാഷ്‌ബോർഡിലെ വിവരങ്ങൾ ഡിസ്‌പ്ലേ ചെയ്യാൻ നമ്മൾ ഉപയോഗിക്കേണ്ട ഭാഷ. ആദ്യാക്ഷരിയുടെ എല്ലാ സ്ക്രീൻ ഷോട്ടുകളിലും ഈ ഭാഷ ഇംഗ്ലീഷ് ആണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഈ ഭാഷാ സെറ്റിംഗ് മലയാളം എന്നുമാറ്റാം; അവിടെയുള്ള ഡൗൺ ആരോ ക്ലിക്ക് ചെയ്ത് ലിസ്റ്റിൽ നിന്ന് മലയാളം ക്ലിക്ക് ചെയ്താൽ മതി. അപ്പോൾ ഡാഷ്‌ബോർഡിലെ വിവരങ്ങൾ മുഴുവനും മലയാളത്തിലേക്ക് മാറും, താഴെക്കാണുന്നതുപോലെ. മേൽ വിവരിച്ച ബട്ടണുകളിലെ വിവരണങ്ങളെല്ലാം മലയാളത്തിലേക്ക് മാറിയതു ശ്രദ്ധിക്കുക.
ഇപ്രകാരം ഭാഷാ സെറ്റിംഗ് ചെയ്യുമ്പോൾ നിങ്ങൾ ബ്ലോഗിൽ പോസ്റ്റുകൾ എഴുതാനുപയോഗിക്കുന്ന ഭാഷയുമായി അതിനു ബന്ധമൊന്നുമില്ല. ഈ ഡാഷ്‌ബോർഡ് പേജിൽ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്താലും മലയാളം എന്നു സെറ്റ് ചെയ്താലും നിങ്ങളുടെ പോസ്റ്റുകൾ മലയാളത്തിൽ എഴുതുന്നതിനോ പോസ്റ്റ് ചെയ്യുന്നതിനോ തടസ്സമൊന്നുമില്ല. ഇത്രയും കാര്യങ്ങളാണ് ബ്ലോഗർ ഡാഷ്‌ബോർഡിനെപ്പറ്റി തൽക്കാലം അറിഞ്ഞിരിക്കേണ്ടത്.
2012 ജനുവരിയിൽ ഗൂഗിൾ ബ്ലോഗറിന്റെ ഡാഷ്‌ബോർഡിൽ ഒരു സമൂല മാറ്റം വരുത്തുകയുണ്ടായി. അതിനുമുമ്പ് ഉണ്ടായിരുന്ന ഡാഷ്‌ബോർഡിനെ Blogger Old Interface എന്നു വിളിക്കുന്നു. 2012 നു മുമ്പ് ബ്ലോഗ് തുടങ്ങിയ പലരും ഇപ്പോഴും പുതിയ ബ്ലോഗർ ഇന്റർഫെയ്‌സിലേക്ക് മാറിയിട്ടില്ല. താമസിയാതെ പഴയ ഇന്റർഫെയിസ് ബ്ലോഗർ തീർത്തും ഇല്ലാതാക്കുമെന്നും, പുതിയ ഇന്റർഫെയിസ് മാത്രമേ ഇനി ലഭ്യമായിരിക്കൂ എന്നും മറ്റുമുള്ള അറിയിപ്പുകൾ കുറേ മാസങ്ങളായി കാണുന്നുണ്ടെങ്കിലും ഇതുവരെ ഗൂഗിൾ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ട്, പഴയ ബ്ലോഗർ ഉപയോഗിക്കുന്നവർക്കായി, ആദ്യാക്ഷരിയിലെ പഴയ ബ്ലോഗർ ഡാഷ്‌ബോർഡ് വിവരണങ്ങൾ താഴെ നിലനിർത്തിയിരിക്കുന്നു. പുതിയ ഡാഷ്‌ബോർഡ് ഉപയോഗിക്കുന്നവർ ഇതുവായിക്കേണ്ടതില്ല. പുതിയ ഡാഷ്‌ബോർഡിനെ പഴയഡാഷ്‌ബോർഡിലേക്ക് മാറ്റാനുള്ള സംവിധാനം പുതിയ ഡാഷ്‌ബോർഡിലുണ്ട്. പൽചക്രത്തിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ കിട്ടുന്ന മെനുവിൽ നിന്ന് Old blogger interface എന്ന ലിങ്കിൽ ക്ലീക്ക് ചെയ്യുക. നിങ്ങളുടെ ബ്ലോഗർ ഡാഷ്‌ബോർഡ് പഴയ ഇന്റർഫെയിസ് രീതിയിലേക്ക് മാറ്റപ്പെടും. തിരിച്ചു പുതിയ ഇന്റർഫെയിസിൽ എത്താൽ, പഴയ ഡാഷ്‌ബോർഡിൽ കാണുന്ന update to new interface എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും..
ഇനി പഴയ വിവരണത്തിലേക്ക്.
ഒരു ബ്ലോഗിന്റെ പ്രധാനപ്പെട്ട സ്ക്രീനുകളിലൊന്നാണ് ഡാഷ്‌ബോര്‍ഡ്. ഇവിടെനിന്നാണ് ആ ബ്ലോഗിനെ സംബന്ധിക്കുന്ന സെറ്റിംഗുകളൊക്കെയും ചെയ്യുന്നത്. അതുപോലെ, നിങ്ങള്ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ അവയെ സംബന്ധിക്കുന്ന വിവരങ്ങളും ഇതേ പേജില്‍ തന്നെ കാണാവുന്നതാണ്.

ചിത്രം നോക്കൂ.
ഒരു ഡാഷ്‌ബോര്‍ഡിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഇനി എഴുതുന്നു. ഏറ്റവും മുകളില്‍ കാണുന്ന Language എന്ന ലിസ്റ്റില്‍ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്‌താല്‍ മാത്രമേ ഈ ബ്ലോഗില്‍ പറയുന്ന രീതിയില്‍ ഇംഗ്ലീഷ് വാക്കുകളില്‍ ബ്ലോഗിലെ വിവരങ്ങള്‍ കാണാന്‍ സാധിക്കൂ. ഇവിടെ മലയാളം എന്ന് സെറ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍, ബ്ലോഗ് സംബന്ധമായ വിവരങ്ങള്‍ എല്ലാം തത്തുല്യമായ മലയാളം വാക്കുകളില്‍ ആയിരിക്കും കാണപ്പെടുക. ഉദാഹരണത്തിനു ആദ്യാക്ഷരിയുടെ ഡാഷ്ബോര്‍ഡ്, ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യുമ്പോള്‍ കാണപ്പെടുന്നത് താഴെ കാണുന്ന പ്രകാരം ആയിരിക്കും.
മറൊരു വിധത്തില്‍ പറഞ്ഞാല്‍, ഡാഷ്ബോര്‍ഡില്‍ മുകളില്‍ കാണുന്ന ഭാഷ എന്നാ സെറ്റിഗും നമ്മള്‍ ബ്ലോഗില്‍ എഴുതുന്ന ഭാഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബ്ലോഗറിലെ വിവരങ്ങള്‍, ലിങ്കുകള്‍ തുടങ്ങിയവ നമ്മുടെ കമ്പ്യൂട്ടറില്‍ ഏതു ഭാഷയില്‍ ആവണം ഡിസ്പ്ലേ ചെയ്യേണ്ടത് എന്ന് മാത്രമാണ് ഇവിടെ ഭാഷ എന്നത് കൊണ്ട് ഉദേശിക്കുന്നത്. ആദ്യാക്ഷരിയിലെ വിവരങ്ങള്‍ എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ സെറ്റ് ചെയ്യുമ്പോള്‍ കാണുന വിധം ആണ് എഴുതിയിരിക്കുന്നത്. വായനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.
1. Manage blogs: നിങ്ങളുടെ ബ്ലോഗിന്റെ ( ഇതേ ഐ.ഡിയില്‍ ഒന്നില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ അവയുടെ) പേര്, അതില്‍ എത്ര പോസ്റ്റുകളുണ്ട് ഏറ്റവും അവസാനം പബ്ലിഷ് ചെയ്ത പോസ്റ്റ് എന്നായിരുന്നു, എന്നീ വിവരങ്ങള്‍. view blog എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ ബ്ലോഗ് കാണാം.
2. Create a blog : നിങ്ങള്‍ക്ക് ഒരേ ജി-മെയില്‍ ഐ.ഡി യില്‍ തന്നെ ഒന്നിലേറെ ബ്ലോഗുകള്‍ തുടങ്ങുവാന്‍ സാധിക്കും. അതിനുള്ള ലിങ്ക്ആണിത് . (പുതിയ ഒരു പോസ്റ്റല്ല മറ്റൊരു ബ്ലോഗ് ആണ് ഇവിടെ ഉദേശിക്കുന്നത്. ഒരു ബ്ലോഗിലെ പുതിയ പുതിയ പബ്ലിക്കഷനുകള്‍ ആണ് പോസ്റ്റുകള്‍).
3. New Post : നിലവിലുള്ള ബ്ലോഗില്‍ പുതിയ ഒരു പോസ്റ്റ് എഴുതാനുള്ള പേജിലേക്കുള്ള ലിങ്ക് ആണിത്. ഇത് ഉപയോഗിച്ച് ഒരു പുതിയ പോസ്റ്റ് എങ്ങനെയാണ് പബ്ലിഷ് ചെയ്യേണ്ടതെന്ന് "ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം" എന്ന അധ്യായത്തില്‍ വായിക്കാം. അവിടേക്കുള്ള ലിങ്ക് ഇവിടെ.
4. Edit Post: നിലവില്‍ നിങ്ങളുടെ ബ്ലോഗില്‍ ഉള്ള പബ്ലിഷ് ചെയ്തതോ, ഡ്രാഫ്റ്റ് ആയി സേവ് ചെയ്തിരിക്കുന്നതോ ആയ പോസ്റ്റുകളെ എഡിറ്റു ചെയ്യാനുള്ള പേജിലേക്കുള്ള ലിങ്ക് ആണിത്. ഇതിനെപ്പറ്റി വിശദമായി വിവരിക്കുന്ന അദ്ധ്യായം "എഡിറ്റിംഗ് ഫോര്‍മാറ്റിംഗ്". അവിടേക്കുള്ള ലിങ്ക് ഇവിടെ.
5. Comments: ഈ അടുത്തയിടെ ബ്ലോഗറില്‍ കൊണ്ടുവന്ന ഒന്നാണ് കമന്റ് എന്ന ഈ link. ഇത് ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന എല്ലാ കമന്റുകളും, അവയുടെ തീയതിയുടെ അടിസ്ഥാനത്തില്‍ ഇവിടെ കാണാം. സ്പാം കമന്റുകള്‍ ഉണ്ടെങ്കില്‍ ഇവിടെ വച്ച് തന്നെ അത് മാര്‍ക്ക് ചെയ്തു ഗൂഗിളില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
6. Settings: ഒരു ബ്ലോഗിന്റെ എല്ലാ വിധ setting കളും ചെയ്യാനുള്ള പേജുകളിലെക്കുള്ള ലിങ്കാണിത്.ബ്ലോഗ് സെറ്റിംഗുകളെ പറ്റി വിശദമായി "ബ്ലോഗ് സെറ്റിംഗ്കള്‍" എന്ന അധ്യായത്തില്‍ വായിക്കാം. അവിടേക്കുള്ള ലിങ്ക് ഇവിടെ.
7. Design: നിങ്ങളുടെ ബ്ലോഗിന്റെ കെട്ടും, മറ്റും, നിറങ്ങളും തുടങ്ങി വിട്ജറ്റുകള്‍ പേജിന്റെ ലേഔട്ട് വരെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള ലിങ്കാണിത്. വിശദമായി വായിക്കുവാന്‍ "സ്വന്തമായി ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്യാം" എന്ന പേരിലെ അദ്ധ്യായം നോക്കുക.ലിങ്ക് ഇവിടെ.
8. Monetize: ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണിച്ച് വരുമാനം ഉണ്ടാക്കുന്നതെങ്ങനെ എന്ന വിവരങ്ങള്‍ (തല്‍ക്കാലം ഈ സൗകര്യം ഇംഗ്ലീഷിലും മറ്റുചില ഭാഷകളിലും ഉള്ള ബ്ലോഗുകളില്‍ മാത്രമേ ഗൂഗിള്‍ നല്‍കുന്നുള്ളൂ. മലയാളം ബ്ലോഗുകള്‍ക്ക് ഇതിനുള്ള അനുമതി ഇപ്പോള്‍ ലഭിക്കുകയില്ല.). അഥവാ നിങ്ങള്‍ക്ക് ഈ സൗകര്യം മറ്റൊരു വളഞ്ഞ വഴിയില്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ തല്‍ക്കാലം ചെയ്യാവുന്നതു മറ്റൊരു ഐ.ഡി. ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയില്‍ ഒരു ബ്ലോഗ് തുടങ്ങി, അതില്‍ കുറെ പോസ്റ്റുകള്‍ ക്രമമായി എഴുതി അതിനു ശേഷം അതിലേക്കു ഒരു ഗൂഗിള്‍ add sense account അപേക്ഷിക്കുകയാണ് അത് കിട്ടിക്കഴിഞ്ഞാല്‍ ആ അക്കൗണ്ട് കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബ്ലോഗുകളിലും ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കാം.
9. Stats : ബ്ലോഗറിന്റെ സ്വന്തമായ ഒരു സ്റ്റാറ്റിസ്റ്റിക്സ് പേജ് ആണിത്. ഈ അടുത്തയിടെ (2010 ൽ) കൊണ്ടുവന്ന സൌകര്യമാണ്. നിങ്ങളുടെ ബ്ലോഗിൽ വന്ന സന്ദർശകരെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഇവിടെ കാണാം. വിശദമായി ബ്ലോഗർ സ്റ്റാറ്റ്സ് എന്ന അധ്യായത്തിൽ വായിക്കാം.

ഇനി ഇടതു വശത്ത് കാണുന്ന ലിങ്കുകളെപ്പറ്റി:
ബ്ലോഗ് ഉടമയുടെ പ്രൊഫൈല്‍, ബ്ലോഗര്‍ അക്കൌണ്ട് എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള് എഡിറ്റ് ചെയ്യാനുള്ള സൌകര്യങ്ങളാണ് ഈ ലിങ്കുകള്‍ തരുന്നത്.
ഇവയോരോന്നും ഒന്നൊന്നായി പരിചയപ്പെടാം.
1. View Profile:
നിങ്ങളുടെ പ്രൊഫൈല്‍ പേജ് കാണുവാനുള്ള ലിങ്ക് ആണിത്. ബ്ലോഗറില്‍ നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളുടെ പേര് ഉള്ള ലിങ്കുകളില്‍ (ഉദാഹരണം നിങ്ങള്‍ മറ്റൊരു ബ്ലോഗില്‍ എഴുതിയ കമന്റിനോടൊപ്പം ഉള്ള പ്രൊഫൈല്‍ ലിങ്ക്) ക്ലിക്ക് ചെയ്‌താല്‍ നേരെ വന്നു ചേരുന്ന പേജ് ആണിത്. അതിനാല്‍ ഇവിടെ നല്‍കുന്ന വിവരങ്ങള്‍ നിങ്ങള്‍ മറ്റുള്ളവരോട് നിങ്ങള്‍ ആരെന്നു പരിചയപ്പെടുത്തുന്ന / അല്ലെങ്കില്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആവാന്‍ ശ്രദ്ധിക്കുക. ഈ പേജു തുറക്കുമ്പോള്‍ വെബ് ബ്രൌസറിന്റെ അഡ്രസ് ബാറില്‍ നോക്കിയാല്‍ അവിടെ നിങ്ങളുടെ പ്രൊഫൈല്‍ നമ്പര്‍ കാണുവാന്‍ സാധിക്കും.
2. Edit Profile
ബ്ലോഗ് ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള് എഡിറ്റ് ചെയ്യാനുള്ള പേജ് ആണിത്. ഇതിന്റെ കുറേ ഭാഗങ്ങള്‍ ബ്ലോഗ് റെജിസ്ട്രേഷന്‍ സമയത്ത് നമ്മള്‍ കൊടുത്തതാണ്. പ്രൊഫൈല്‍ എഡിറ്റു ചെയ്യുന്നതെങ്ങനെ എന്നു നോക്കാം. ഇതിനായി Edit profile എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എഡിറ്റ് യൂസര്‍ പ്രൊഫൈല്‍ എന്ന പേജ് തുറക്കും.
ഈ പേജിന്റെ മുഴുച്ചിത്രം മുകളില്‍ നല്‍കിയിട്ടില്ല. ഇവിടെ Privacy, Identity, Photograph, Audio clip, General, Location, Work, Extended information, ഇത്രയും വിഷയങ്ങളിലായി കുറെയേറെ ചോദ്യങ്ങളുണ്ട്. അവയില്‍ ഏതിനൊക്കെ ഉത്തരം നല്‍കണം എന്നത് നിങ്ങളുടെ ഇഷ്ടം. എഴുതിവയ്ക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ ബ്ലോഗ് പ്രൊഫൈല്‍ തുറന്നുനോക്കുന്ന പബ്ലിക്കിന് കാണുവാന്‍ സാധിക്കും. അതിനാല്‍ എന്തെഴുതണം എഴുതേണ്ട എന്നു തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. എല്ലാ കോളങ്ങളും പൂരിപ്പിക്കണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. എങ്കിലും എല്ലാവര്‍ക്കും പ്രയോജനപ്പെട്ടേക്കാവുന്ന ചില കോളങ്ങളെപ്പറ്റി മാത്രം ഇവിടെ സൂചിപ്പിക്കുന്നു.
1. Privacy:
Share my profile: ഈ കോളം നിങ്ങള്‍ തീര്‍ച്ചയായും ടിക് ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ ഒരു ബ്ലോഗ് തുടങ്ങിക്കഴിഞ്ഞ് നിങ്ങളുടെ പ്രൊഫൈല്‍ പൂര്‍ണ്ണമായികാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കാണുവാന്‍ സാധിക്കുകയുളൂ.
Show my e-mail address: നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് പ്രൊഫൈലില്‍ കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് (വായനക്കാര്‍ക്ക്) നിങ്ങളുമായി ബന്ധപ്പെടുവാന്‍ സാധിക്കും. ഇ-മെയില്‍ ഇവിടെ കൊടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതെഴുതേണ്ടത് Identity എന്ന ഭാഗത്താണ്
Select blogs to display: പ്രയോജനപ്പെട്ടേക്കാവുന്ന മറ്റൊരു ലിങ്കാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരൊറ്റ ബ്ലോഗ് മാത്രമേ ഉള്ളുവെങ്കിലും ക്രമേണ ഒന്നിലധികം ബ്ലോഗുകള്‍ തുടങ്ങിയേക്കാം. അല്ലെങ്കില്‍ മറ്റാരെങ്കിലും അവരുടെ ബ്ലോഗിലും നിങ്ങള്‍ എഴുതുവാനായി ക്ഷണിച്ചേക്കാം. അങ്ങനെ പല ബ്ലോഗ് ഗ്രൂപ്പുകളിലും നിങ്ങള്‍ അംഗമായിമാറാം. ആ ബ്ലോഗുകളൊക്കെയും ഈ പ്രൊഫൈലിലില്‍ ലിസ്റ്റ് ചെയ്യണോ എന്നാണീ ചോദ്യം. വേണ്ടയെങ്കില്‍, ഈ ലിങ്ക് അമര്‍ത്തി പ്രൊഫൈലില്‍ കാണിക്കേണ്ട ലിസ്റ്റ് തീരുമാനിക്കുക. (ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും, നിങ്ങള്‍ അംഗമായ ബ്ലോഗ് ഡിലീറ്റു ചെയ്യപ്പെടുകയില്ല, മറ്റൊരാള്‍ നിങ്ങളുടെ പ്രൊഫൈല്‍ തുറന്നു നോക്കുമ്പോള്‍ ലിസ്റ്റില്‍ ഉള്ള ബ്ലോഗുകള്‍ മാത്രമേ അവര്‍ക്ക് നിങ്ങളുടെ പേരില്‍ കാണാനാവൂ എന്നുമാത്രം).
2. Identity:
Display name: ബ്ലോഗില്‍ നിങ്ങളുടെ പേര് എങ്ങനെ വേണം എന്നാണ് ഇവിടെ എഴുതേണ്ടത്. തൂലികാനാമമാണ് വേണ്ടതെങ്കില്‍ അത് എഴുതുക. യഥാര്‍ത്ഥപേരാണു വരേണ്ടതെങ്കില്‍ അത്.
അതിനു താഴെ First Name, Last Name ചോദിക്കുന്നുണ്ട്. ഇത് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്നത് അവരവരുടെ ഇഷ്ടം. ഇവിടെ പേരെഴുതിയിട്ട്, Privacy എന്ന സെക്ഷനിലെ Show my real name എന്നതില്‍ ടിക് ചെയ്താല്‍ തൂലികാനാമം മാത്രമല്ല, നിങ്ങളുടെ യഥാര്‍ത്ഥ പേരും ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കും.
3. Photograph:
നിങ്ങളുടെ പേരിനൊപ്പം ഒരു ചെറിയ ഫോട്ടോ നല്‍കാം. നിങ്ങളുടെ ഫോട്ടോ തന്നെ വേണം എന്നില്ല, അതിനുപകരം എന്തുഫോട്ടോയും ആവാം. തൂലികാനാമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഒരു ‘ഒപ്പായും’ ഈ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിക്കാം. കാരണം, മറ്റൊരാള്‍ നിങ്ങളുടെ തൂലികാനാമം പിന്നൊരിക്കല്‍ എടുത്തു എന്നിരിക്കട്ടെ. ഇതേ പ്രൊഫൈല്‍ ചിത്രം അയാളും ഉപയോഗിക്കാനുള്ള സാധ്യതയില്ലല്ലൊ. അങ്ങനെ വരുമ്പോള്‍ ഈ പ്രൊഫൈല്‍ പടം നോക്കി മറ്റുള്ളവര്‍ക്ക് ‘ഈ ആള്‍ ആ ആളല്ല’ എന്നു മനസ്സിലാക്കാന്‍ സാധിക്കും.
ഫോട്ടോ അപ്‌ലോഡ് ചെയ്യുവാന്‍ വളരെ എളുപ്പമാണ്. പാസ്പോര്‍ട്ട് സൈസിലെ ഒരു ഫോട്ടോയായാല്‍ നന്ന്. ചിത്രം നോക്കൂ.
ഫോട്ടോ എവിടെനിന്ന് സെലക്ട് ചെയ്യണം എന്നതിനുള്ള രണ്ട് ഓപ്‌ഷനുകള്‍ അവിടെ കാണാം. അതില്‍ From your computer എന്ന ആദ്യത്തെ ഓപ്‌ഷനായിരിക്കും കൂടുതല്‍ സൌകര്യം. അതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനുദ്ദേശിക്കുന്ന ഫോട്ടോ സേവ് ചെയ്തിരിക്കുന്ന ഡയറക്ടറിയിലേക്ക്, Browse ബട്ടണ്‍ ഉപയോഗിച്ചുകൊണ്ടു പോവുക.
അവിടെനിന്നും ഫോട്ടോയുടെ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക (അല്ലെങ്കില്‍ ഫോട്ടോ ഫയലില്‍ ഒരു തവണ ക്ലിക്ക് ചെയ്തിട്ട്, ഓപണ്‍ ക്ലിക്ക് ചെയ്യുക). തിരികെ ഇതേ സ്ക്രീനില്‍ എത്തും; ചിത്രവും കാണുന്നുണ്ടല്ലോ. ബാക്കിയുള്ള പ്രൊഫൈല്‍ വിവരങ്ങളും ഇവിടെ ടൈപ്പുചെയ്തതിനുശേഷം, പ്രൊഫൈല്‍ പേജിന്റെ ഏറ്റവും താഴെയുള്ള Save Profile ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചിത്രം ബ്ലോഗറില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും.
6. Location
നിങ്ങള്‍ ഇപ്പോള്‍ ഏതുസ്ഥലത്താണ് എന്ന വിവരം ഇവിടെ എഴുതാവുന്നതാണ്. അവരവര്‍ ഇപ്പോഴുള്ള സ്ഥലം തന്നെ എഴുതുന്നതാണ് നല്ലത്. അതല്ല, അത് ആരെയും അറിയിക്കേണ്ടതില്ലെങ്കില്‍ ഒന്നും എഴുതാതെ വിട്ടേക്കുക.
8. Extended Information:
ഇവിടെ ധാരാളം വിവരണങ്ങള്‍, പലകാര്യങ്ങളെപ്പറ്റി എഴുതുവാനുള്ള സൌകര്യമുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരും ഉപയോഗിക്കാറുള്ള ഒരു കോളമാണ് രണ്ടാമത്തേത്. About me നിങ്ങളെപ്പറ്റി ഏറ്റവും കുറഞ്ഞ വാചകങ്ങളില്‍ ഒരു വിവരണം ആവാം. ബാക്കി കോളങ്ങള്‍ എഴുതണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടം.
പ്രൊഫൈലില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ Save profile എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡാഷ്‌ബോര്‍ഡിലേക്ക് തിരികെപ്പോകാം.
Edit Photograph link :
Profile പേജ് എഡിറ്റ് ചെയ്യാതെ തന്നെ എപ്പോൾ വേണമെങ്കിലും ഫോട്ടോഗ്രാഫ് എഡിറ്റ് ചെയ്യുന്നതിനാണ് ഡാഷ്ബോർഡ് പേജിലെ എഡിറ്റ് ഫോട്ടോഗ്രാഫ് ബട്ടൺ ഉപയോഗിക്കുന്നതു.
അടുത്തതായി ബ്ലോഗ് സെറ്റിംഗുകളെപ്പറ്റിയുള്ള അദ്ധ്യായം വായിക്കൂ.
39 അഭിപ്രായങ്ങള്‍:
dear,
ente blogile layout pagil error kanikkunnu...athayathu layout page click cheyyumbol athile full settingsum varunnilla..entha cheyyendathu?
സുനില്‍ പറയുന്ന രീതിയില്‍ ഒരു പ്രശ്നം ഉണ്ടാവാന്‍ ഒരു സാധ്യയ്തയും കാണുന്നില്ല. എനിക്കു തോന്നുന്നത്, ഗൂഗിള്‍ ഈയിടെ ഡാഷ് ബോര്‍ഡിന്റെ രൂപഘടന ഒന്നു മാറ്റി, ഒരാഴ്ച മുമ്പ്. അതുകൊണ്ട് താങ്കള്‍ ഇവിടെ കാണുന്ന സ്ക്രീന്‍ഷോട്ടുകളും, നിലവില്‍ താങ്കളുടെ ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡും തമ്മില്‍ അല്പം വ്യത്യാസം കാണും എന്നുമാത്രം. പക്ഷേ ലിങ്കുകളൊക്കെ അതുതന്നെ. ഞാനീവിവരം ബ്ലോഗിന്റെ ഇടതുവശത്ത് ഒരു പ്രത്യേക അറിയിപ്പായി ഇട്ടിട്ടുണ്ടല്ലോ.
enikku malayalathil type cheyyan kazhiyunnilla ente computeril english and arabic mathrame varunnuloo.njan VARAMOZHI install cheydhitundu. ennitum sadhikkunnilla
dear,
enikku malayalathil type cheyyan kazhiyunnilla ente computeril english and arabic mathrame varunnuloo.njan VARAMOZHI install cheydhitundu. ennitum sadhikkunnilla
മനൂസ്, താങ്കള്‍ ഈ ബ്ലോഗിലെ “മലയാളം എഴുതാന്‍ പഠിക്കാം” എന്ന ചാപ്റ്റര്‍ വായിച്ചുവോ? അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒക്കെയും ചെയ്തോ? മലയാളം നന്നായി താങ്കളുടെ കമ്പ്യൂട്ടറില്‍ വായിക്കുവാന്‍ സാധിക്കുന്നുണ്ടോ? പുതിയ വേര്‍ഷന്‍ വരമൊഴിയാണോ കൈയ്യിലുള്ളത്, അതോ പഴയതോ? പഴയതെങ്കില്‍ അതിലെ ഫോണ്ട് സെറ്റിംഗ് Matweb എന്നു മാറ്റേണ്ടതുണ്ട്. അഞ്ചലി ഓള്‍ഡ് ലിപി ഫോണ്ടൂം കീമാനും ഒന്നിച്ചു ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ?
മലയാളം എഴുതാന്‍ പഠിക്കാം എന്ന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഗുഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ എന്ന വെബ് പേജ് ഒന്നു പരീക്ഷിച്ചു നോക്കൂ. അവിടെ എഴുതുവാന്‍ സാധിക്കുന്നുണ്ടോ?
shibhu sir, ente bloggname malayalathi akkan kazhiyunnilla keyman anu ullath type cheyyumbol ingene varunnu sസ്hഹ്iഇbബ്hഹ്uഉsസ്aഅrര്‍ ithu enthukondanu
അദ്ധ്യായം ഒന്നു വായിച്ചില്ലേ. അതില്‍ പറഞ്ഞതെല്ലാം ചെയ്തു നോക്കിയോ. പുതിയ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതോടൊപ്പം കീമാനും അവശ്യം വേണ്ട ലിപികളും കൂടെ ഇന്‍സ്റ്റാല്‍ ചെയ്യപ്പെടും. എന്നിട്ട് അദ്ധ്യായം ഒന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കുടി ചെയ്താല്‍ ഒരു പ്രശ്നവും ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ മഹിഷേ/
dear Shibu
ഒരുപാട് നന്ദി അറിയിക്കുന്നു.
എന്നെ ബ്ലൊഗ് ഉണ്ടാക്കാന്ന് സഹായിചചദിന്ന്
hi shibu..
it is very useful and guidline for just like me.
but still my complete profile is not coming ..
pls help me
To be frank, I did not understand the problem. After making changes in your profile, did you save it. When I clicked your name here in the comment, it is not showing any profile at all? Why?
dear shibu..
how i can post Pdf files in my blog?
As far as I know, it is not possible to post a PDF file in a blog
ennum nanmakal
ഒരുപാട് നന്ദി അറിയിക്കുന്നു.
എന്നെ ബ്ലൊഗ് ഉണ്ടാക്കാന്ന് സഹായിചചദിന്ന്
Dear,
Very Helpful. Thank you Very much.
Clock link add chaithu. But Big size. How to reduce it. I already change its hights and size. But no more changes.Can you help me for this matter.
Thanks & Regards,
CEEKAY
സീകേ,
ശരിയാണ് താങ്കളുടെ ബ്ലോഗില്‍ ക്ലോക്ക് വലുതായി കാണപ്പെടുന്നു. സാധാരണ ക്ലോക്കിന്റെ സൈറ്റില്‍നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്ന കോഡ് വളരെ കൃത്യമായി സൈഡ് ബാറില്‍ അഡ്ജസ്റ്റ് ചെയ്യുന്നതായാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ നിലവിലുള്ള ഗാഡ്ജറ്റ് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്തിട്ട് മറ്റൊരു ക്ലോക്ക് കോഡ് (വേറൊരു ടൈപ്പ് ക്ലോക്ക് ആയിക്കോട്ടെ) ആഡ് ചെയ്ത് നോക്കാമോ. എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ അല്പം കൂടി വീതിയുള്ള സൈഡ് ബാറുള്ള ഒരു ടെമ്പ്ലേറ്റ് പരീക്ഷിക്കാവുന്നതാണ്.
എന്റെ തുലികാ നാമം ചെയ്ഞ്ച് ചെയ്താല്‍ മുന്‍ കമന്റുകളിലെ തൂ.നാമം മാറുമോ,ബ്രായ്ക്കറ്റില്‍ കൂട്ടിചേര്‍ത്താല്‍മതിയൊ?
ഇപ്പോള്‍തൂലികാ നാമം മാറ്റിയാല്‍ പഴയ കമന്റുകളില്‍ ആ പേര് മാറില്ല. ബ്രായ്ക്കറ്റില്‍ പഴയ് പേരു കൊടുക്കാം.
thank u appu bhai...u helpd me a lot..
എന്റെ Profilil ഞാന്‍ photo മാറ്റി .പക്ഷെ എന്നിട്ടും മറ്റു ബ്ലോഗേഴ്സിന്റെ followers കോളം എന്റെ പഴയ photo യാണ് കാണിക്കുന്നത് .വല്ല പ്രതിവിധിയും പറഞ്ഞു തരണം
വളരെ നന്ദി ചെങായി....
താങ്കൾ എന്നെ വളരെ സഹായിച്ചു....
nanai
how to type in malayalam
നന്നായിട്ടുണ്ട്....വളരെ ഉപകാരപ്രദമായി.....
It was good enough to start a blog without any other help. Thank You. I congratulate your effort behind it.
new post എന്ന് വിവരിക്കുന്നതില്‍ click ചെയ്തിട്ടു link ചെയ്യാത്തത് എന്ത് കൊണ്ടാണ്?
ഇർഷാദ്, പുതിയ പോസ്റ്റ് ചെയ്യാനുള്ള പ്രശ്നം മാറി എന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിൽ ടെസ്റ്റ് പോസ്റ്റുകൾ കാണുന്നുണ്ടല്ലോ.
is the date and time settings on your computer is current?
Dear Mr.Shibu
thank you for your great service
priyappetta sare,
angeyude aadyakshari enikku valare valare prayojnappedunnundu. kooduthal vayichu massillakkuvan sramikkunnu. nanni valare valare nanni.
tnbcholur@yahoo.com
priyappetta sare,
angeyude aadyakshari enikku valare valare prayojnappedunnundu. kooduthal vayichu massillakkuvan sramikkunnu. nanni valare valare nanni.
tnbcholur@yahoo.com
profilel introduction enna boxil engameya html link kodukunath
ഞാന്‍ 2011 ല്‍ ആണ് ബ്ലോഗ് തുടങ്ങിയത്. പഴയ രൂപത്തില്‍ തന്നെ എഴുതാന്‍ ഓള്‍ഡ് ബ്ലോഗ് ഇന്‍റ്റര്‍ഫറന്‍സ് കാണുന്നില്ല. എന്ത് ചെയ്യണം....
ente blog Jalakthil register cheyyan pattunilla.. Unable to locate the feed. Please check the URL ennanu kanikkunnathu
bloginte tittle engane malayalathil akkum..pinne post tittilum malayalathil verunilla
പ്രിയ അപ്പൂസേ....
ബ്ളോഗ് ഉണ്ടാക്കുന്ന വഴികളെക്കുറിച്ച് നെറ്റില് സെർച്ച് ചെയ്തപ്പോഴാണ് ആദ്യാക്ഷരി കണ്ടെത്തിയത്.... ഒരു ദിവസം കൊണ്ട് തന്നെ മുഴുവന് വായിച്ചു..... അതിനോടൊപ്പമുള്ള കമന്റുകള് കൂടി വായിക്കുന്പോഴാണ് കൂടുതല് വിജ്ഞാനപ്രദമാവുന്നത്..... ഒട്ടും സമയം കളയാനില്ലായിരുന്നു... ഞാന് ജോലി ചെയ്യുന്ന പഞ്ചായത്തു വകുപ്പിലെ സുഹൃത്തുക്കള്ക്കായി ഞാനും തുടങ്ങി... പത്തനംതിട്ടയിലെ പഞ്ചായത്ത് സുഹൃത്തുക്കള്.....
നന്ദി... നന്ദി....
ബ്ളോഗില് ബാക്കി പണിയുണ്ട്...പിന്നെ കാണാം...
ദീപു പ്രഭാകർ...സന്തോഷം !!
Post a Comment