ഒരു ബ്ലോഗ് ഉണ്ടാക്കാം
>> 14.4.08
ഗൂഗിള്‍ നല്‍കുന്ന സൌജന്യ ബ്ലോഗ് സേവനമാണ് ബ്ലോഗര്‍ (Blogger). ‘ബ്ലോഗ്‍ എഴുതുന്നയാള്‍‘ എന്ന അര്‍ത്ഥത്തിലും ഈ പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗൂഗിളിനു മാത്രമല്ല ഈ സര്‍വ്വിസ് ഉള്ളത്, വേഡ്പ്രസ് തുടങ്ങിയ കമ്പനികളും ഈ സേവനം നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍, ഗൂഗിളിന്റെ ബ്ലോഗറില്‍ എങ്ങനെ ഒരു ബ്ലോഗ് നമുക്ക് റെജിസ്റ്റര്‍ചെയ്യാം എന്നാണ് പറയുന്നത്.
ബ്ലോഗറില്‍ സ്വന്തമായി ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്യുന്നതിന് നമുക്ക് സ്വന്തമായി ഒരു ജി-മെയില്‍ ഐ.ഡി വേണം. ജി-മെയില്‍ അഡ്രസ് ഇല്ലാത്തവര്‍ ബ്ലോഗ് റെജിസ്ട്രേഷനു പോകുന്നതിനുമുമ്പ് സ്വന്തമായി ഒരു ജി-മെയില്‍ ഐ.ഡി ഉണ്ടാക്കണം. അതിനായി ഈ വെബ് പേജ് സന്ദർശിക്കുക.
ഗൂഗിളിന്റെ 2012 ലെ പുതുക്കിയ പോളിസി അനുസരിച്ച് നമ്മുടെ ജി-മെയിൽ ഐഡി യാണ് നമ്മൂടെ ഗൂഗിൾ പാസ്പോർട്ട്. ഈ ഒറ്റ ഐഡി ഉപയോഗിച്ച് ഗൂഗിളിന്റെ എല്ലാ സർവീസുകളും - മെയിൽ, ഗൂഗില് പ്ലസ്, യു.ട്യൂബ് , ബ്ലോഗർ എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും - ഉപയോഗിക്കാം. ഈ പോളിസി പ്രകാരം പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, നിങ്ങളുടെ യഥാർത്ഥപേരിലും അഡ്രസിലുമാണല്ലോ ഗൂഗിൾ പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് (അങ്ങനെയാണ് എന്നാണ് ഗൂഗിൾ ടേംസ് നമ്മൾ accept ചെയ്യുമ്പോൾ സമ്മതിച്ചീരിക്കുന്നത്). അതിനാൽ ഗൂഗിൾ പ്ലസ് പ്രൊഫൈൽ പേരു അനുസരിച്ചായിരിക്കും നിങ്ങളുടെ ബോഗ് പേരും പ്രത്യക്ഷപ്പെടുക എന്നതാണ്. ഇനി അഥവാ നീങ്ങൾ ഒരു തൂലികാ നാമത്തിലാണ് ബ്ലോഗ് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ബ്ലോഗർ രജിസ്ട്രെഷന്റെ രണ്ടാം പേജിൽ തന്നെ അതിനുള്ള ഓപ്‌ഷൻ ഉണ്ട്. അതേപ്പറ്റി താഴെ വിശദമായി പറയാം.

ബ്ലോഗിന്റെ പേരും സ്വന്തം പേരും:
ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് ഒരു വാക്ക് പറയട്ടെ. നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന് ഇടാനുദ്ദേശിക്കുന്ന പേരും, നിങ്ങള്‍ ബ്ലോഗില്‍ സ്വയം അറിയപ്പെടാന്‍ ഉദ്ദേശിക്കുന്ന പേരും (തൂലികാ നാമം) ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുമല്ലോ. ഇനി താഴേക്ക് വായിക്കുന്നതിനു മുമ്പ്, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്ന് മലയാളത്തില്‍ ആ പേര് എഴുതി ഒന്നു സേര്‍ച്ച് ചെയ്തു നോക്കൂ. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലേക്ക് ഇതിലേ. രണ്ടും രണ്ടായി തന്നെ സേര്‍ച്ച് ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരേകദേശ രൂപം കിട്ടും ഈ പേരുകള്‍ ബ്ലോഗില്‍ നിലവില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ വേണ്ട രൂപഭേദങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കൂ.
ഒന്നാംഭാഗം:
ആദ്യപടി ഗൂഗിളിന്റെ ബ്ലോഗര്‍ സര്‍വീസിലേക്ക് പോവുക എന്നതാണ്. അതിനായി http://www.blogger.com/ എന്ന വെബ്‌സൈറ്റിലേക്ക് പോവുക. ഈ ലിങ്കില്‍ ക്ലിക്കുചെയ്താലും മതി.
താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ക്രീനിലേക്ക് നാം എത്തും. അവിടെ നിങ്ങളുടെ ജി.മെയിൽ ഐഡിയും പാസ്‌വേഡും എഴുതി ലോഗിൻ ചെയ്യുക.
ഇനി മുമ്പോട്ട് പോകുന്നതിനു മുമ്പ് ഒരു പ്രധാനകാര്യം പറയട്ടെ. ആദ്യാക്ഷരിയില്‍ കാണിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ട് വിവരണങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്. നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വെബ് ബ്രൌസര്‍ ഭാഷ അനുസരിച്ച്, ചിലപ്പോള്‍ മലയാളത്തില്‍ ആവാം ഈ സ്ക്രീനുകള്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. അല്ലെങ്കിൽ നീങ്ങൾ ഇപ്പോൾ മറ്റൊരു രാജ്യത്താണെങ്കിൽ അവിടുത്തെ ലോക്കൽ ഭാഷയിലാവാം ബ്ലോഗർ പേജ് ഡിസ്‌പ്ലേ ചെയ്യുന്നത്. ഇത് ഒരു ബുദ്ധിമുട്ടായി തോന്നുന്നു എങ്കില്‍, ഇപ്പോള്‍ തന്നെ Blogger logo യുടെ തൊട്ടു മുകളില്‍ കാണുന്ന language എന്ന ലിങ്കിലെ arrow അമര്‍ത്തി, കിട്ടുന്ന ലിസ്റ്റില്‍ നിന്നും ഭാഷ English US എന്ന് സെറ്റ് ചെയ്യുക.
ലോഗിൻ ചെയ്തുകഴിഞ്ഞാലുടൻ തന്നെ താഴെക്കാണുന്ന സ്ക്രീനിലേക്ക് എത്തും. ഇവിടെ രണ്ട് ഓപ്‌ഷനുകളുണ്ട്. ഇടതുവശത്തുകാണുനൻ ഓപ്‌ഷനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾ ജി. മെയിൽ അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ കൊടുത്ത ഗൂഗിൾ പ്ലസ് പ്രൊഫൈലിലെ വിശദാശംങ്ങൾ തന്നെയാവും ബ്ലോഗറിലും പ്രത്യക്ഷമാകുന്നത്. അതല്ല, ഒരു തൂലികാനാമത്തിലാണ് നിങ്ങൾ ബ്ലോഗ് എഴുതാനാഗ്രഹിക്കുന്നതെങ്കിൽ വലതുവശത്തുള്ള ഓപ്‌ഷനായ Limited blogger profile എന്ന ഓപ്‌ഷൻ വേണം തെരഞ്ഞെടുക്കേണ്ടത്.
അതായത്, നിങ്ങളുടെ പേര് ശ്രീജിത് നായർ എന്നാണെന്നിരിക്കട്ടെ. ഈ പേരും മറ്റു വിവരങ്ങളും നൽകിയാണ് നിങ്ങൾ ജി-മെയിൽ ഐഡി, അല്ലെങ്കിൽ ഗൂഗിൾ പ്ലസ് പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നതെന്നും ഇരിക്കട്ടെ. ഈ പ്രൊഫൈൽ ഉപയോഗിച്ചാണ് നിങ്ങൾ ബ്ലോഗ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ ബ്ലോഗിലും നിങ്ങൾ കമന്റ് ചെയ്യുന്ന ബ്ലോഗുകളിലുമെല്ലാം നിങ്ങളുടെ പേരായ ശ്രീജിത് നായർ എന്നുതന്നെയാവും കാണുന്നത്. പകരം, 'തുഞ്ചൻ' എന്ന തുലികാ നാമത്തിലാണ് നിങ്ങൾ ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്നതെന്നിരിക്കട്ടെ. വലതുവശത്തുള്ള ബ്ലോഗർ പ്രൊഫൈൽ ഓപ്‌ഷനിൽ ക്ലീക്ക് ചെയ്യുക. അടൂത്തതായി കിട്ടുന്ന സ്ക്രീനിൽ ഡിസ്‌പ്ലേ നെയിം എഴുതാനുള്ള ഫീൽഡ് കാണാം. അവിടെ തുഞ്ചൻ എന്നെഴുതി ബ്ലോഗർ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക. ഇങ്ങനെയാണു ചെയ്തതെങ്കിൽ നിങ്ങളുടെ ബ്ലോഗർ ഐഡി തുഞ്ചൻ എന്നായിരിക്കും.
തൂലികാനാമം ഉപയോഗിക്കാൻ പോകുന്നവര്‍ അങ്ങനെയൊരു പേര് ബ്ലോഗില്‍ ആക്ടീവായി നിലവിലുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ടേ അതിനു മുതിരാവൂ. അല്ലെങ്കില്‍ ഒരേപേരില്‍ രണ്ടു ബ്ലോഗര്‍മാരും, അവരെ തിരിച്ചറിയാത്ത വായനക്കാരും ഒക്കെ ഫലം! ബ്ലോഗുകളെ പരിചയപ്പെടാം എന്ന അദ്ധ്യായത്തിലെ ഇതുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ഒന്നു നോക്കൂ.
ഇത്രയും ചെയ്തുകഴിഞ്ഞാൽ താഴെക്കാണുന്ന സ്ക്രീൻ ലഭിക്കും. നിങ്ങൾ ഇതുവരെ ബ്ലോഗുകളൊന്നും ഈ ഐഡിയിൽ നിന്ന് ഉണ്ടാക്കിയിട്ടില്ലെങ്കിൽ Create your blog now എന്ന ഒരു ലിങ്ക് കാണാം അതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീൻ ലഭിക്കും. അവിടെ ആദ്യ ഫീൽഡിലെ ചോദ്യം നിങ്ങളുടെ ബ്ലോഗിന്റെ പേര് എന്താണ് എന്നാണ്. ഈ പേരാണ് ബ്ലോഗിന്റെ തലക്കെട്ടായി കാണുവാൻ പോകുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പേര് ഇവിടെ മലയാളത്തിലോ ഇംഗ്ലിഷിലോ എഴുതി ചേർക്കാം. ഇവിടെ എഴുതുന്ന പേര് മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടൊ എന്നറിയാൻ ഈ ഫീൽഡിൽ വഴികളില്ല. വേണമെങ്കിൽ ഗൂഗിൾ സേർച്ചിൽ ഒന്നു സേർച്ച് ചെയ്തു നോക്കാവുന്നതാണ്.
രണ്ടാമത്തെ ഫീൽഡ് കുറേക്കൂടീ പ്രധാനമാണ്. ഇവിടെയാണ് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് അഥവാ URL എഴുതേണ്ടത്. ബ്ലോഗിന്റെ പേരുമായി വളരെ സാമ്യമുള്ള ഒരു പേരു യു.ആർ.എൽ ആയി നൽകുന്നതാണ് ഏറ്റവും നന്ന്. ഇംഗ്ലീഷ് അക്ഷരങ്ങളിൽ വേണം യു.ആർ.എൽ എഴുതുവാൻ. നിങ്ങൾ എഴുതിയ യു.ആർ.എൽ മറ്റാരെങ്കിലും ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതു ലഭിക്കില്ല. നിങ്ങൾ ടൈപ്പു ചെയ്യുന്ന യു.ആർ.എൽ ലഭ്യമാണൊ എന്നതിന്റെ ചെക്ക് അവിടെത്തന്നെ ഗൂഗിൾ ചെയ്തുകൊള്ളും. ലഭ്യമല്ലെങ്കിൽ മറ്റൊരു യു.ആർ.എൽ പേരു നൽകുക.
അതിന്റെ താഴെയായി ടെമ്പ്ലേറ്റുകൾ സെലക്റ്റ് ചെയ്യാനുള്ള ഫീൽഡ് കാണാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ടെമ്പ്ലേറ്റ് തൽക്കാലത്തേക്ക് സെലക്റ്റ് ചെയ്യുക. ടെമ്പ്ലേറ്റ് അനുസരിച്ചാണ് ബ്ലോഗിന്റെ കെട്ടും മട്ടും തീരുമാനിക്കപ്പെടുന്നത്. ബ്ലോഗ് തുടങ്ങീ മറ്റെപ്പോൾ വേണമെങ്കിലും ടെമ്പ്ലേറ്റ് മാറ്റാം എന്നതിനാൽ ഇപ്പോൾ അതിനായി അധികം സമയം കളയേണ്ടതില്ല. ഒരു ടെമ്പ്ലേറ്റ് സെലക്ത് ചെയ്തിട്ട് create blog! എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. താഴെക്കാണുന്ന സ്ക്രീൻ ലഭിക്കും.

ഇപ്പോൾ നിങ്ങളുടെ ആദ്യ ബ്ലോഗ് റെഡിയായിക്കഴിഞ്ഞു. ഇവിടെ എത്ര പോസ്റ്റുകൾ വേണമെങ്കിലും ഇനി നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം. കവിത എഴുതാനും, കഥ എഴുതാനും, ഫോട്ടോഗ്രാഫിക്കും മറ്റും വെവ്വേറെ ബ്ലോഗുകൾ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ഈ പേജിലുള്ള New blog വീണ്ടും ക്ലിക്ക് ചെയ്ത് ആ ബ്ലോഗുകൾ ഉണ്ടാക്കാവുന്നതാണ്. ഇപ്പോൾ തന്നെ ഇതു ചെയ്യണം എന്നില്ല. പിന്നീട് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പുതിയ ബ്ലൊഗുകൾ ഈ പ്രൊഫൈലിൽ ചേർക്കാവുന്നതാണ്.
നമ്മൾ ഇപ്പോൾ ഉണ്ടാക്കിയ ബ്ലോഗിൽ ഒരു പോസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ചൂ നോക്കേണ്ടേ. അതിനായി Start posting എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. താഴെക്കാണുന്ന എഡിറ്റർ പേജ് കിട്ടും. എഡിറ്റർ പേജിനെപ്പറ്റി വിശദമായി "ബ്ലോഗ് എഡിറ്റർ" എന്ന പേജിൽ വായിക്കാം. ഇപ്പോൾ തൽക്കാലം ഒരു പരീക്ഷണം മാത്രം.
Post എന്ന ഫീൽഡിൽ നിങ്ങൾ എഴുതാനുദ്ദേശീക്കുന്ന പോസ്റ്റിന്റെ ടൈറ്റിൽ എഴുതുക. ഗ്രാമഭംഗി - ടെസ്റ്റ് പോസ്റ്റ്. താഴെക്കാണുന്ന കവിത കോപ്പി ചെയ്ത് മുകളിലെ സ്ക്രീൻ ഷോട്ടിൽ കാണുന്നതുപോലെ ടെക്സ്റ്റ് ഏരിയയിൽ പേസ്റ്റ് ചെയ്യുക. (അല്ലെങ്കിൽ നേരിട്ട് ടൈപ്പ് ചെയ്യുക)
ഇനി പേജിനു മുകളിലുള്ള Publish ബട്ടൺ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ ആദ്യ പോസ്റ്റ് പബ്ലിഷ് ആയിക്കഴിഞ്ഞു ! View Blog എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബ്ലോഗും ടെസ്റ്റ് പോസ്റ്റും കാണാം. so simple !

മലരണിക്കാടുകൾ തിങ്ങി വിങ്ങീ
മരതക കാന്തിയിൽ മുങ്ങിമുങ്ങീ
കരളും മിഴിയും കവർന്നുമിന്നീ
കറയറ്റോരാലസൽ ഗ്രാമ ഭംഗി
പുളകംപോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ
പുറകിലായ് വന്നുനിന്നെത്തിനോക്കി.
ഇനി പേജിനു മുകളിലുള്ള Publish ബട്ടൺ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ ആദ്യ പോസ്റ്റ് പബ്ലിഷ് ആയിക്കഴിഞ്ഞു ! View Blog എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബ്ലോഗും ടെസ്റ്റ് പോസ്റ്റും കാണാം. so simple !
52 അഭിപ്രായങ്ങള്‍:
ഡിസുപ്ലയ് നേം മലയാളതിൽ എഴുതൻ കഴിയുന്നില്ല പേസ്റ്റു ചെയ്യുംബൊൽ എന്തൊക്കെയൊ അക്ഷരങ്ങൽ വരുന്നു വരമൊഴിയനു ഉപയൊഗിക്കുന്നത്
ഷിബു ചേട്ടാ,
ഞാൻ ഒരു പുതിയ ബ്ലോഗ് തുടങ്ങി....ഇതു ലിസ്റ്റ് ചെയ്യപ്പെടാൻ എന്താ ണു വഴി? എത്ര ദിവസം കൊണ്ടാണ് ഒരു ബ്ലോഗ് ഗൂഗിളിലും മറ്റ് അഗ്ഗ്രഗേറ്ററുകളിലും വരിക? ഒന്നു പറഞ്ഞു തരുമോ?
യാത്രക്കാരാ, സാധാരണഗതിയില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് സ്വാഭാവികമായി ആഗ്രിഗേറ്ററുകളില്‍ വരും. എന്നാല്‍ ചില ബ്ലോഗുകള്‍ അങ്ങനെ വരാറില്ല.. കുറച്ചുകൂടി സമയമെടുക്കും. യഥാര്‍ത്ഥ കാരണം ആര്‍ക്കും അറിയില്ല.. ഈ ബ്ലോഗിലെ പ്രശ്നങ്ങളും പ്രതിവിധികളും എന്ന അദ്ധ്യായവും അതിലെ കമന്റുകളും ഒന്നു നോക്കീക്കേ !!
അപ്പൂ,
ബ്ലോഗ് പ്രസിദ്ധീകരിക്കുമ്പോള്‍ ഗൂഗിളിന്റെ Terms of service | Privacy Policy | Content Policy എന്നിവയെക്കുറിച്ചുകൂടി മനസിലാക്കിയിരിക്കുന്നത് ആരോഗ്യകരമായ ബ്ലോഗിങ്ങിന് അത്യന്താപേക്ഷികമാണ്. അതിനാല്‍ ഇവയിലെ പ്രസക്ത ഭാഗങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ യോഗ്യന്‍ താങ്കള്‍ മാത്രമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നു.
അതിന് അപ്പു ഊർജം ചിലവാക്കുന്നത് വെറുതെയാണ്. http://www.google.com/accounts/TOS?hl=ml നോക്കുക. അതുപോലെ ബാക്കിയുള്ള ലിങ്കുകൾക്ക് ബ്ലോഗറിന്റെ ഭാഷ മലയാളം ആക്കിയാൽ മതി.
ചന്ദ്രേട്ടാ, സിബു പറഞ്ഞതുതന്നെയാണ് ഞാനു ചിന്തിച്ചത്. ഗൂഗിളിന്റെ കണ്ടന്റ് പോളിസി, ടേംസ് മുതലായവ ഇപ്പോള്‍ തന്നെ മലയാളഭാഷയില്‍ ലഭ്യമാണ്. ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുന്ന പേജിലെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ട്, പേജിന്റെ ഏറ്റവും താഴെയുള്ള ഈ ലിങ്കുകള്‍ നോക്കൂ. ഇതെല്ലാം വ്യക്തമായി മലയാളത്തില്‍ എഴുതിവച്ചിട്ടുണ്ട്. വേണമെങ്കില്‍ ആദ്യാക്ഷരിയില്‍ ഈ രണ്ടു പേജുകളും ഒരു ലിങ്കായി നല്‍കാവുന്നതേയുള്ളൂ..
ബ്ലൊഗ് എഴുതാന്‍ സഹയിചതിനു നന്ദി ആയിരം വട്ടം
എന്റെ ടെമ്പ്ലേറ്റ് എങ്ങിനെ എനിക്ക് എന്റെ ഇഷ്ടമുള്ള രൂപത്തില്‍ മാറ്റാം?
താങ്കൾ ഒരു എച്.ടി.എം.എൽ വിദഗ്ദ്ധനാണെങ്കിൽ, ബ്ലോഗ് ലേ ഔട്ട് പേജിലേക്ക് പോയി അവിടെ ബ്ലോഗിന്റെ എച്.ടി.എം. എൽ കോഡ് സ്വയം എഡിറ്റ് ചെയ്യാവുന്നതാണ്. അതല്ല എന്നുണ്ടെങ്കിൽ നെറ്റിൽ സൌജന്യമായി ലഭ്യമായ റ്റെമ്പ്ലേറ്റുകൾ ഉപയോഗിക്കാം.
how i can wright in malayalam here
കാഴ്ചക്കാരാ, അങ്ങനെ ചോദിക്കാതെ ഈ ബ്ലോഗിന്റെ ബാക്കി അദ്ധ്യായങ്ങൾ കൂടി വായിക്കാനുള്ള ക്ഷമകാണിക്കൂ. അപ്പോൾ മനസ്സിലാകും എങ്ങനെയാണു മലയാളത്തിൽ എഴുതുന്നതെന്ന്. വലതുവശത്തെ സൈഡ് ബാറിൽ അതിനുള്ള ലിങ്കുകൾ ഉണ്ട്.
താങ്കളുടെ ഈ സംരംഭത്തെ ആത്മാര്‍ഥമായി അനുമോദിക്കുന്നു
മാഷേ, കഴിഞ്ഞ ആഴ്ച്ച എന്റെ ബ്ലോഗുകള്‍ക്ക് ചെറിയ പ്രശ്നം പറഞ്ഞപ്പോ ഒരു ഡെമോബ്ലോഗ് ഉണ്ടാക്കി അതില്‍ സെറ്റിംഗ്സ് ചെയ്തു നോക്കാന്‍ മാഷ് പറഞ്ഞിരുന്നു.. അതനുസരിച്ച് ‘ആദിത്യകിരണങ്ങള്‍’ എന്ന ഒരു ബ്ലോഗ് ഉണ്ടാക്കി...
എനിക്കിപ്പൊ അതില്‍ ഒന്നും പോസ്റ്റ് ചെയ്യാനില്ല.. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പറ്റുമോ? ഡിലീറ്റ് ഇല്ലെങ്കിലും ഹൈഡ് എങ്കിലും......... ഇപ്പൊ ഹൈഡ് ഓപ്ഷന്‍ ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം എന്ന് തൊന്നുന്നു...
ഹേന, ബ്ലോഗ് ഡിലീറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ സെറ്റിംഗുകളിൽ, ബേസിക് സെറ്റിംഗുകൾ എടുക്കുക. ഏറ്റവും മുകളിലുള്ള മൂന്ന് ഓപ്ഷനുകളിൽ ഒന്ന് ഡിലീറ്റ് ബ്ലോഗ് ആണ്.
ഇനി അതല്ല, മറ്റുള്ളവർ ഹേനയുടെ പ്രൊഫൈൽ നോക്കുമ്പോൾ ആദിത്യകിരണം അവർക്ക് മറഞ്ഞിരുന്നാൽ മതിയെങ്കിൽ ഡാഷ്ബോർഡിലെ എഡിറ്റ് പ്രൊഫൈൽ എന്ന ലിങ്ക് എടുക്കുക. ആ പേജിലുണ്ട് Select blogs to display എന്ന ഓപ്ഷൻ. പബ്ലിക് കാണേണ്ട ബ്ലോഗുകൾ മാത്രം ടിക് ചെയ്യുക. അല്ലാത്തവ ടിക് ചെയ്യാതിരിക്കുക. മാറ്റങ്ങൾ സേവ് ചെയ്യാൻ മറക്കരുത്.
താങ്ങളുടെബ്ലോഗ് എനിക് വളരേ പ്രയൊജനപ്പെട്ടു ഞാനും ബ്ലോഗ്തുടങ്ങി എന്റെബ്ലോഗിന്റെപേരു മലയാളത്താൻബ്ലോഗ്സ്പോട്.കൊം നന്ദി
താങ്കള്‍ക്ക് നന്ദി!
"adhyakshari"kondu nhan oru bolg thudanghi..
valiya oragrahamanu poorthikarichu thanhathu..
nanhiyundu..ethile oro directionum vayichanu cheythathu..onhu check cheythu nokkamo..
abhiprayam areekamo?
enthellam maattanghal venam,enthellam prashnaghal und..new modifications..plz..
i don't know anyone to ask suggestions..
(i just learn malayalam typing..can't type fast..thtsy my mail in manglish)
i hope m not bothering uuu
this my ad-http://aleena-swapnakoodu.blogspot.com/
കൊള്ളാം. ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.ഇനി ഒരു ബ്ലോഗ് ഉണ്ടാക്കി നോക്കട്ടെ...
URL മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
Can I change a URL which I gave earlier? Pls reply
URL മാറ്റാൻ ഡാഷ്‌ബോർഡ്, സെറ്റിംഗ്‌സ്, പബ്ലിഷിംഗ് എന്ന ടാബിൽ സൌകര്യമുണ്ടല്ലോ.
how will i type my blog title in Malayalam?
oru blog njanum thudangunnu.........adhyaksharikkum shibu chettanum nandi
marva, ഡാഷ്‌ബോർഡ് എന്നു തുടങ്ങുന്ന അദ്ധ്യായം വായിക്കു... ധൃതിപ്പെടാതെ !! മുഴുവൻ വായിച്ചാലല്ലേ ബ്ലോഗിന്റെ ടൈറ്റിൽ എങ്ങനെ മലയാളത്തിൽ എഴുതാം എന്നൊക്കെ അറീയാനൊക്കൂ :-)
How can i add faceboob like button below my posts???
Nikhil, ബ്ലോഗർ ഡിസൈൻ എന്ന സെറ്റിംഗിൽ പോവുക. അവിടെ add a gadget സെലക്റ്റ് ചെയ്യുമ്പോൾ, വലതുവശത്ത് featured എന്നൊരു സെറ്റ് ഗാഡ്ജറ്റുകളുടെ ലിസ്റ്റ് കാണാം. അവിടെ നിന്ന് Share it എന്ന ഗാഡ്ജറ്റ് കണ്ടുപിടിച്ച് ബ്ലോഗിൽ ചേർക്കു. ഫെയ്സ്ബുക്ക് അവിടെ കിട്ടും.
dear appu
how can i use new downloaded template as my blog template ? will i get animated templates get in net ?
Jayan.
how to put my facebook page on my blog?
Just4Laugh : ഫെയ്സ്ബുക്ക് ബാഡ്ജ് ഉണ്ടാക്കാനുള്ള സൗകര്യം ഫെയ്സ്ബുക്കിന്റെ http://www.facebook.com/badges/ എന്ന പേജിൽ ലഭ്യമാണ്. ഒന്നു നോക്കൂ.
ഞാൻ മാഷിന്റെ ബ്ലോഗ് നോക്കി ബ്ലോഗരാകാന്‍ പഠിക്കുന്ന ഒരു ശിഷ്യനാണ്, എങ്ങനെ നന്ദി പറയണം എന്നറിയില്ല . വളരെ ഉപകാരപ്രഥമാണ് ..... ഒരാഴ്ചയായി ഫുള്‍ ടൈം ആദ്യക്ഷരിയുടെ മുന്നിലണ് . ബ്ലോഗ് നോക്കി കെട്ടും മറ്റും ഒക്കെ ശരിയാണോ എന്ന്‍ സമയമുണ്ടെങ്കില്‍ ഒന്ന് നോക്കി പറയുമോ ....വളരെ വളരെ നന്ദി , സ്നേഹത്തോടെ ജോമി

നന്ദി അപ്പു. കബിളികണ്ടം എന്നാണ്‍ ശെരിക്കും ഉള്ള പേര്‍ . ഇനിയും ഒരുപാടു സംശയങ്ങള്‍ ഉണ്ട് ഞാന്‍ പിന്നെ ചോദിച്ചോളാം
അപ്പുമാഷെ, ഒരബദ്ധം പറ്റി.
ഞാൻ ഗൂഗിൾ+ മായി എന്റെ ബ്ലോഗ് ഒന്നു ബന്ധപ്പെടുത്തി. അതോടെ എന്റെ തൂലികാ നാമം ‘വീകെ’ പോയി ഗൂഗിൾ നാമം നിലവിൽ വന്നു. ആ നാമം ക്ലിക്കിയാൽ ബ്ലോഗിൽ എത്തുന്നുമില്ല. ഇനി പഴയതു പോലെ ആവാൻ എന്തെങ്കിലും വഴിയുണ്ടോ..?
സ്നേഹപൂർവ്വം അശോക്.
അപ്പുമാഷെ, ഞാൻ ശരിയാക്കി കെട്ടൊ. പുതിയ ഡാഷ് ബോർഡ് കാരണമാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. സെറ്റിംഗ്സിൽ revert to blog profile എന്നത് ക്ലിക്കിയാൽ പഴയത് ശരിയാക്കാം. നന്ദി മാഷെ.
ഓരു ബ്ലോഗ് എങ്ങനെ ഉണ്ടാക്കാം എന്ന പോസ്റ്റ് വളരെ ഉപകാരപ്രദമാണ് നന്ദി..
sir,enik malayalathil blog ezhudhenamennund.but,i don't know how do it?please help me.
Good work
ഒരു ടീച്ചര്‍ ആയ എനിക്ക് സ്കൂളിനായി ഒരു ബ്ലോഗ് തുടങ്ങണമെന്നുണ്ട്.ബ്ലോഗില്‍ LINKകള്‍ ഇടാന്‍ എന്താന്നു ചെയ്യുക.
താങ്കളുടെ ബ്ലോഗിലെ കുറേ കാര്യങ്ങള്‍ വായിച്ചു അതനുസരിച്ച് ഞാന്‍ ഒരു ബ്ലോഗ് ഉണ്ടാക്കി.പക്ഷേ blog adress search ചെയ്യുമ്പോള്‍ കിട്ടുന്നില്ല. എന്താണ് കാരണം? malayalam type ചെയ്യാന്‍ google malayalam input ആണ് ഉപയോഗിക്കുന്നത് ഇതിലും നല്ല വേറെ മാര്‍ഗങ്ങളുണ്ടോ? linkകള്‍ set ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് avalaupschool.blogspot.com എന്ന ബ്ലോഗ് ഉണ്ടാക്കാന്‍ സഹായിച്ചതിനു നന്ദി ഒരായിരം നന്ദി
മറ്റു ബ്ലോഗ്‌കളുടെ URL എങ്ങനെ ഇവിടെ കിട്ടും?ലിങ്ക്കള്‍ set ചെയ്യാന്‍ അത് ആവശ്യമല്ലേ? please reply.
ഞാൻ മാഷിന്റെ ബ്ലോഗ് നോക്കി ബ്ലോഗരാകാന്‍ പഠിക്കുന്ന ഒരു ശിഷ്യനാണ്, എങ്ങനെ നന്ദി പറയണം എന്നറിയില്ല . വളരെ ഉപകാരപ്രഥമാണ്
ഞാനും ഒരു blog തുടങ്ങി.
ഇനി ആ postന് Publicity കിട്ടാന്‍ എന്താ ചെയ്യേണ്‍ടത്.
ഞാൻ മാഷിന്റെ ബ്ലോഗ് നോക്കി ബ്ലോഗരാകാന്‍ പഠിക്കുന്ന ഒരു ശിഷ്യനാണ്, എങ്ങനെ നന്ദി പറയണം എന്നറിയില്ല . വളരെ ഉപകാരപ്രഥമാണ്ഞാനും ഒരു blog തുടങ്ങി.ഇനി ആ postന് Publicity കിട്ടാന്‍ എന്താ ചെയ്യേണ്‍ടത്.
അപ്പു മാഷെ എങ്ങനെ create ചെയ്ത എന്റെ ബ്ലോഗിനെ എന്റെ തൂലിക നാമം കൊടുക്കുന്നത്
ഇവിടെ നിന്നും അല്ലാതെയും കിട്ടിയ വിവരങ്ങള്‍ വച്ച് ഞാനും ഒരു ബ്ളോഗ് ഉണ്ടാക്കി പേര് ദ്വായാക്ഷരി.
ബ്ളോഗ് വായിയ്ക്കപ്പെടാൻ എന്തു ചെയ്യണം?
ബ്ളോഗ് വായിയ്ക്കപ്പെടാൻ എന്തു ചെയ്യണം?
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager
Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd-695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager:
n56789011@gmail.com
SC2-5580/2023
IND/AGR/TN24/2023/01
Kerala Press Club
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager:
Sunil N Sunil N
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager:
radiant-n56789011.wordpress.c...
Post a Comment