ബ്ലോഗ് സെറ്റിംഗുകള്‍

>> 15.4.08

ഒരു ബ്ലോഗ് തുടങ്ങിക്കഴിഞ്ഞാൽ അത് നമുക്കിഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കുവാനായി ചില സെറ്റിംഗുകള്‍ ചെയ്യേണ്ടതുണ്ട്. സെറ്റിംഗുകളൊന്നും നാം ചെയ്യുന്നില്ലെങ്കില്, ബ്ലോഗര്‍ പ്രോഗ്രാമില്‍ ഏറ്റവും അനുയോജ്യമായ ചില സെറ്റിംഗുകള്‍ ഗൂഗിള്‍ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. അതിനനുസരിച്ചായിരിക്കും നിങ്ങളുടെ ബ്ലോഗ് പ്രവര്‍ത്തിക്കുന്നത് (ഇത്തരം സ്വതവേയുള്ള സെറ്റിംഗുകളെ ‘ഡിഫോള്‍ട്ട്’ സെറ്റിംഗുകള്‍ എന്നാണ് വിളിക്കുന്നത് - പൊതുവേ പറഞ്ഞാല്‍ ഡിഫോള്‍ട്ട് സെറ്റിംഗുകള്‍ മിക്ക സാഹചര്യങ്ങളിലും ഏറ്റവും അനുയോജ്യമായിരിക്കും).

സെറ്റിംഗുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് ഈ അദ്ധ്യാത്തിലും ഈ സെക്ഷനിലുള്ള ബാക്കി പോസ്റ്റുകളിലും ചർച്ച ചെയ്യുന്നത്. ബ്ലോഗറിന്റെ പഴയ ഡാഷ്‌ബോർഡ് ഇന്റർഫെയ്‌സ് ഇപ്പോഴും ഉപയോഗിക്കുന്നവർ ഈ പേജിന്റെ ഏറ്റവും അവസാനം നൽകിയിരിക്കുന്ന പഴയ വിവരണങ്ങൾ നോക്കുക.

ബ്ലോഗ് സെറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത് ഡാഷ്‌ബോർഡിലെ "More Options" മെനുവിലാണ്.



ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ  ഓപ്‌ഷനുകൾ എന്ന മെനു ലഭിക്കും. അതിൽ നിന്ന് ഏറ്റവും താഴെയായി കാണുന്ന Settings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ  ബ്ലോഗ് സെറ്റിംഗ്‌സ് പേജിൽ എത്തും. പേജിന്റെ ഇടതുവശത്തായി   ഓപ്‌ഷനുകളിലെ ലിസ്റ്റുകളും, അതിൽ ഏറ്റവും അവസാനമായി സെറ്റിംഗുകളുടെ ഉപവിഭാഗങ്ങളും കാണാം.  ബ്ലോഗ് സെറ്റിംഗുകൾ ആറ് ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.


  1. Basic settings
  2. Posts and comments
  3. Mobile and E-mail
  4. Language and Formatting 
  5. Search preferences 
  6. Others 

ഇവ ഓരോന്നും എന്തൊക്കെ സെറ്റിംഗുകളാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശദമായി നോക്കാം.

Basic Settings

1. Title :  നിങ്ങളുടെ ബ്ലോഗിന്റെ പേരാണ് ഇവിടെ എഴുതേണ്ടത്.  ബ്ലോഗിന്റെ തലക്കെട്ടിൽ കൊടുക്കേണ്ട പേര് എന്താണെന്ന് ഇവിടെ എഴുതുക. ഇംഗ്ലീഷിലോ മലയാളം ടെക്സ്റ്റിലോ എഴുതാവുന്നതാണ്. ഈ ബ്ലോഗിൽ  "ആദ്യാക്ഷരി".

2. Description: തലക്കെട്ടിന്റെ താഴെയായി വരേണ്ട ഉപശീർഷകം ആണ് ഇവിടെ എഴുതേണ്ടത്. ഈ ബ്ലോഗിൽ "മലയാളം ബ്ലോഗിംഗിനും കമ്പ്യൂട്ടിംഗിനും ഒരു സഹായഹസ്തം"

3. Privacy : Listed on blogger എന്ന് ഡിഫോൾട്ട് ആയി അവിടെ കാണാം. ഇതിന്റെ അർത്ഥം, നിങ്ങളുടെ ബ്ലോഗ് ഗൂഗിളിന്റെ ബ്ലോഗർ ലിസ്റ്റിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നും, സേര്‍ച്ച് എഞ്ചിനുകള്‍ തിരയുന്ന കൂട്ടത്തില്‍ നിങ്ങളുടെ ബ്ലോഗും തിരയും എന്നാണു. ഈ സെറ്റിംഗ് Yes ആണെങ്കില്‍ മാത്രമേ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് നിങ്ങളുടെ ബ്ലോഗിനെയും പോസ്റ്റിനേയും കണ്ടുപിടിക്കുകയുള്ളൂ. മറ്റ് ബ്ലൊഗ് ആഗ്രിഗേറ്ററുകളെല്ലാം ഗൂഗിള്‍ സേര്‍ച്ചിനെയാണ്, പുതിയപോസ്റ്റുകള്‍ കണ്ടുപിടിക്കാനായി ആശ്രയിക്കുന്നത്.

4. Publishing  എന്നതിനു നേർക്ക് നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ കാണാം. അതിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല.  എന്നാൽ സ്വന്തമായി വെബ്‌സ്പേസ് വാങ്ങി അതിൽ സ്വന്തം ബ്ലോഗ് ഒരു വെബ്‌സൈറ്റ്പോലെ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സെറ്റിംഗുകൾ ഈ ഫീൽഡിലുള്ള Edit ബട്ടണിൽ ക്ലിക്ക് ചെയ്താൽ കിട്ടും.

5. Permissions: Blog authors നമ്മുടെ ബ്ലോഗിന്റെ author (എഴുത്തുകാരൻ) ഉം അഡ്‌മിനിസ്ട്രേറ്ററും (നടത്തിപ്പുകാരൻ) സാധാരണഗതിയിൽ നമ്മൾ തന്നെയാണ്. അതുകൊണ്ട് നമ്മുടെ പേര്, നമ്മുടെ

ഇ-മെയിൽ ഐഡി, അഡ്‌മിനിസ്ട്രേഷൻ സ്റ്റാറ്റസ് എന്നിവമാത്രമേ ഇവിടെ കാണാകയുള്ളൂ. ഇതിനു പകരം നിങ്ങൾക്ക് ഒരു ഒന്നിലധികം ആളുകൾക്ക് ഒരുമിച്ചു കൈകാര്യം ചെയ്യാനാവുന്ന ഗ്രൂപ്പ് ബ്ലോഗുകളുമുണ്ട്. ആ ബ്ലോഗുകളിൽ ഓരോ എഴുത്തുകാരനും അവരവരുടെ പോസ്റ്റുകൾ വെവ്വേറെ എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ബ്ലോഗുകളെപ്പറ്റി കൂടുതൽ വിശദമായി പറഞ്ഞിട്ടുള്ള ഒരു അദ്ധായം ആദ്യാക്ഷരിയിൽ ഉണ്ട്. കൂടുതൽ അറിയുവാൻ അത് വായിക്കൂ.


നിങ്ങളുടെ ബ്ലോഗിൽ മറ്റൊരാളെക്കൂടി ഓതർ (എഴുത്തുകാരായി) ചേർക്കാം. ഇത് ചെയ്യാനായി Permissions എന്ന ഫീൽഡിനു താഴെയുള്ള Add author എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു ടൈപ്പിംഗ് ബോക്സ് തുറക്കും. അവിടെ നിങ്ങൾക്ക് ആരെയാണോ എഴുത്തുകാരനായി ചേർക്കേണ്ടത് അവരുടെ ജി-മെയിൽ അഡ്രസ് ടൈപ്പു ചെയ്ത് ചേർക്കുക . (ജി-മെയിൽ ഐഡി യുള്ളവരെ മാത്രമേ ബ്ലോഗറിൽ എഴുത്തുകാരനായി / എഴുത്തുകാരിയായി ചേർക്കാനാവൂ). നിങ്ങളുടെ മെയിൽ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്ന് ആളുകളെ നേരിട്ട് ചേർക്കണം എന്നുണ്ടെങ്കിൽ Choose from Contacts എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മറ്റൊരു വിന്റോയിൽ നിങ്ങളുടെ ജി.മെയിൽ കോണ്ടാക്റ്റ് ലിസ്റ്റ് തുറന്നുവരും. അവിടെനിന്ന് ആളുകളുടെ മെയിൽ ഐഡി തെരഞ്ഞെടുക്കാം. ഐഡികൾ ചേർത്തുകഴിഞ്ഞാൽ Invite Authors എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ എഴുത്തുകാരായി invite ചെയ്തവർക്ക് ഒരു മെയിൽ നോട്ടിഫിക്കേഷൻ കിട്ടും. അവർക്ക് ഈ ബ്ലോഗിൽ ചേരാൻ താല്പര്യമുണ്ടെങ്കിൽ അവരുടെ സ്വന്തം മെയിൽ ഐഡിയും ലോഗിൻ പാസ്‌വേഡും ഉപയോഗിച്ച് അവർക്ക് ലോഗിൻ ചെയ്യാം. അതോടെ അവരും നിങ്ങളുടെ ബ്ലോഗിലെ ഒരു എഴുത്തുകാരനായി തീർന്നു. അങ്ങനെ എഴുത്തുകാരനായി നിങ്ങളുടെ ബ്ലോഗിൽ ചേർന്നവരുടെ പേരുകൾ നിങ്ങളുടെ പേരിനു താഴെയായി Blog Authors എന്ന ലിസ്റ്റിൽ കാണാം. പേരിനു വലതുവശത്തായി അവരുടെ സ്റ്റാറ്റസും (അഡ്‌‌മിൻ ആണോ അതോ ഓതർ ആണോ) എന്നും കാണാം. 


ആവശ്യമെങ്കിൽ നിങ്ങൾ നിശ്ചയിക്കുന്ന ആളുകൾക്ക് അഡ്‌മിനിസ്‌ട്രേറ്റർ സ്റ്റാറ്റസും നൽകാം. അഡ്‌മിൻ സ്റ്റാറ്റസ് ഉള്ളവർക്ക് ഗ്രൂപ്പ് ബ്ലോഗിൽ മറ്റാരും എഴുതുന്ന പോസ്റ്റുകൾ എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം, ബ്ലോഗിന്റെ സെറ്റിംഗുകളിൽ മാറ്റം വരുത്താം ഇങ്ങനെ പല കാര്യങ്ങളും ചെയ്യാം. എന്നാൽ വെറും ഓതർ സ്റ്റാറ്റസിൽ ഉള്ളവർക്ക് പുതിയതായി ഒരു പോസ്റ്റ് ഈ ബ്ലോഗിലേക്ക് ചേർക്കാനും അവരുടെ പോസ്റ്റുകൾ മാത്രം എഡിറ്റ് ചെയ്യാനും പബ്ലിഷ് ചെയ്യാനുമുള്ള അനുവാദം മാത്രമേയുള്ളൂ.

6. Blog Readers:

നിങ്ങളുടെ ബ്ലോഗ്  ആർക്കൊക്കെ വായിക്കാൻ അനുവാദമുണ്ട് എന്നതിന്റെ സെറ്റിംഗ് ആണ് ഇവിടെയുള്ളത്. സാധാരണഗതിയിൽ നമ്മുടെ ബ്ലോഗ് എല്ലാവർക്കും വായിക്കാനുള്ള രീതിയിലാണ് സെറ്റ് ചെയ്യുന്നത്. ഇനി എപ്പോഴെങ്കിലും അതുവേണ്ടാ നിങ്ങൾ നിശ്ചയിക്കുന്ന ആളുകൾ മാത്രം  നിങ്ങളുടെ ബ്ലോഗ് വായിച്ചാൽ മതി എന്നുണ്ടെങ്കിൽ അതിനനുസരിച്ച് ഈ സെറ്റിംഗിൽ മാറ്റം വരുത്താം. Blog readers എന്നതിനു നേരെയുള്ള Edit ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ചില ഓപ്‌ഷനുകൾ തുറന്നുവരും. 


ആദ്യത്തേതാണ് ഡിഫോൾട്ട് സെറ്റിംഗ് Anybody can read. ആർക്കും ഇതുവായിക്കാനുള്ള അനുവാദമുണ്ട്. 

രണ്ടാമത്തേത് Only blog authors എന്നാണ്. ഈ സെറ്റിംഗ് ആണ് ക്രമീകരിച്ചിരിക്കുന്നതെങ്കി, ആ ബ്ലൊഗിലെ എഴുത്തുകാർക്ക് മാത്രമേ പോസ്റ്റുകൾ വായിക്കാൻ സാധിക്കൂ. അതായത് നിങ്ങളുടെ ബ്ലോഗിൽ നിങ്ങൾ മാത്രമാണ് എഴുത്തുകാരനെങ്കിൽ നിങ്ങൾക്ക് മാത്രമേ ആ ബ്ലോഗിലെ പോസ്റ്റുകൾ വായിക്കാനാവൂ. നിങ്ങളുടെ ബ്ലോഗ് ഒന്നിലധികം ആളുകൾ നടത്തുന്ന ഗ്രൂപ്പ് ബ്ലോഗ് ആണെങ്കിൽ അതിലെ എല്ലാ എഴുത്തുകാർക്കു മാത്രമേ ആ ബ്ലോഗ് കാണാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ഒരു പ്രായോഗിക ഉപയോഗം പറയാം. നിങ്ങൾ പലർ ചേർന്ന് ഒരു ഓൺലൈൻ മാഗസിനുള്ള ആർട്ടിക്കിളുകൾ തയ്യാറാക്കുന്നു എന്നിരിക്കട്ടെ. അത് എഴുതിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പബ്ലിക്ക് കാണേണ്ട ആവശ്യമില്ല, അപ്പോൾ ഈ സെറ്റിംഗ് ഉപയോഗിച്ച് എഡിറ്റർ മാർക്ക് മാത്രം കാണാവുന്ന രീതിയിൽ ആ ബ്ലോഗ് ക്രമീകരിക്കാം. 

മൂന്നാമത്തെ സെറ്റിംഗ് Only these readers എന്നാണ്. ഈ സെറ്റിംഗ് ആണു നിങ്ങളുടെ ബ്ലോഗിൽ സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ, നിങ്ങൾ മെയിൽ വഴി ക്ഷണിക്കുന്നവർക്കും, നിങ്ങളുടെ അനുവാദമുള്ളവർക്കും മാത്രമേ നിങ്ങളുടെ ബ്ലോഗ് വായിക്കാൻ സാധിക്കൂ. അതായത് ക്ഷണിക്കപ്പെട്ട ഒരു കൂട്ടം വായനക്കാർക്ക് മാത്രമാണ് നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകൾ കാണാൻ സാധിക്കുക. പ്രായോഗിക ഉപയോഗം : പബ്ലിക്കിന്റെ കാഴ്ചക്കും വായനക്കും നൽകാൻ താല്പര്യമില്ലെങ്കിൽ ഈ സെറ്റിംഗ് ഉപയോഗിക്കാം. നിങ്ങൾക്ക് ബ്ലോഗ് വായനക്ക് ക്ഷണിക്കാൻ താല്പര്യമുള്ളവരെ Add readers എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവിടെ അവരുടെ മെയിൽ ഐഡി എഴുതി ചേർക്കുക. 

സെറ്റിംഗുകൾ പൂർത്തിയായിക്കഴിഞ്ഞാൽ Save settings എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.













ബ്ലോഗറിന്റെ പഴയ ഡാഷ്‌ബോർഡ് ഇന്റർഫെയ്‌സ് ഉപയോഗിക്കുന്നവർക്കായി ആദ്യാക്ഷരിയിലെ ബ്ലോഗർ സെറ്റിംഗുകൾ എന്ന പഴയ അദ്ധ്യായത്തിലെ വിവരണങ്ങൾ താഴെ നൽകുന്നു.

ഡാഷ്‌ബോര്‍ഡും പ്രൊഫൈലും എന്ന അദ്ധ്യായത്തില്‍ പറഞ്ഞതുപോലെ ഡാഷ്‌ബോര്‍ഡില്‍നിന്നാണ് സെറ്റിംഗുകളിലേക്ക് പോകുവാനുള്ള ലിങ്ക് ലഭിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ഡാഷ്‌ബോര്‍ഡ് ചിത്രം നോക്കൂ. സെറ്റിംഗ്സ് എന്നെഴുതിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


സെറ്റിംഗ്സിനുള്ള സ്ക്രീന്‍ തുറക്കപ്പെടും. അതില്‍ താഴെക്കാണിച്ചിരിക്കുന്ന ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതുപോലെ Basic, Publishing, Formating, Comments, Archiving, Site Feeds, E-mails, Open ID, Permissions എന്നിങ്ങനെ 9 വ്യത്യസ്ത മേഖലകളിലെ സെറ്റിംഗുകളാണ് ചെയ്യുവാന്‍ സാധിക്കുന്നത്. ആദ്യം പറഞ്ഞതുപോലെ ഇവിടെയൊരിടത്തും നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും നിങ്ങളുടെ ബ്ലോഗ് ഭംഗിയായി പ്രവര്‍ത്തിക്കും. എങ്കിലും, പ്രയോജനപ്പെട്ടേക്കാവുന്ന ചില ഫീല്‍ഡുകള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു. ഓരോ മേഖലകളുടെയും ക്രമത്തില്‍ മുമ്പോട്ട് പോകാം.




1.Basics  സെറ്റിംഗുകൾ

Blog Tools: ഇതില്‍ ആദ്യം ബ്ലോഗ് ടൂളുകള്‍ എന്നൊരു സൌകര്യമാണ് ഉള്ളത്. ഇം‌പോര്‍ട്ട് ബ്ലോഗ്, എക്സ്‌പോര്‍ട്ട് ബ്ലോഗ്, ഡിലീറ്റ് ബ്ലോഗ് എന്നിവയാണ് ഈ ടൂളുകള്‍. ഇവയെപ്പറ്റി വിശദമായ ഒരു അദ്ധ്യായം തന്നെ ആദ്യാക്ഷരിയില്‍ ഉണ്ട്. “ഒരു ബ്ലോഗിലെ പോസ്റ്റുകളെ മറ്റൊന്നിലേക്ക് മാറ്റാം” എന്ന തലക്കെട്ടില്‍. ലിങ്ക് ഇവിടെ.

Title: ബേസിക് സെറ്റിംഗുകളില്‍ ആദ്യത്തെവരി നമ്മുടെ ബ്ലോഗിന്റെ പേരാണ്. ബ്ലോഗ് റജിസ്ട്രേഷന്‍ സമയത്ത് നാം നല്‍കിയ പേര് അവിടെ കാണാം. ഇത് എപ്പോഴെങ്കിലും മാറ്റണമെങ്കില്‍ ഇവിടെ വന്ന് മാറ്റാവുന്നതാണ്. ഇത് ബ്ലോഗ് യു.ആര്‍.എല്‍ നാമം അല്ല. നിങ്ങളുടെ ബ്ലോഗിന്റെ തലക്കെട്ട് - അതാണ് ഇവിടെ എഴുതേണ്ടത്.

Description: ബ്ലോഗ് തലക്കെട്ടുകള്‍ക്കുതാഴെ ഒരു ചെറിയ വിവരണം ഉണ്ടല്ലോ, നമ്മുടെ ബ്ലോഗ് എന്തിനെപ്പറ്റിയാണ് എന്ന്. അതാണ് ഇവിടെ എഴുതേണ്ടത്. ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല.

Add your blog to our listings: Yes എന്നവിടെയുണ്ടല്ലോ. അതങ്ങനെതന്നെയിരുന്നോട്ടെ.

Let search engines find your blog? : Yes എന്നവിടെയുണ്ട്. മാറ്റേണ്ടാ. സേര്‍ച്ച് എഞ്ചിനുകള്‍ തിരയുന്ന കൂട്ടത്തില്‍ നിങ്ങളുടെ ബ്ലോഗും തിരഞ്ഞോട്ടേ എന്നാണു ചോദ്യം. ഈ സെറ്റിംഗ് Yes ആണെങ്കില്‍ മാത്രമേ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് നിങ്ങളുടെ ബ്ലോഗിനെയും പോസ്റ്റിനേയും കണ്ടുപിടിക്കുകയുള്ളൂ. മറ്റ് ബ്ലൊഗ് ആഗ്രിഗേറ്ററുകളെല്ലാം ഗൂഗിള്‍ സേര്‍ച്ചിനെയാണ്, പുതിയപോസ്റ്റുകള്‍ കണ്ടുപിടിക്കാനായി ആശ്രയിക്കുന്നത്.

Show Quick Editing on your Blog?: Yes  നിങ്ങൾ ബ്ലോഗറിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോഴെല്ലാം ഈ സൌകര്യം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. നിങ്ങളുടെ ബ്ലോഗിലെ ഒരു പോസ്റ്റ് നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതുക. പെട്ടന്ന് ഒരു മാറ്റം നിങ്ങളുടെ കണ്ണിൽ പെടുന്നു. അതിനായി ഡാഷ് ബോർഡ് തുറന്ന് എഡിറ്റ് പേജിലേക്ക് പോകേണ്ട ആവശ്യമില്ല. പകരം നിങ്ങൾ വായിക്കുന്ന പേജിനടിയിൽ ഒരു ചെറിയ പെൻസിൽ ചിഹ്നം കാണാം. അതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. അതിനാണ് ഈ സെറ്റിംഗ്.

Show Email Post links? ഇവിടെ Yes വേണോ No വേണോ എന്നത് നിങ്ങളുടെ ഇഷ്ടം. ഇതു യെസ് എന്നു സെറ്റ് ചെയ്താൽ നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകൾ എ-മെയിൽ ആയി അയ്ക്കാനുള്ള ഒരു ഫീൽഡ് പോസ്റ്റിന്റെ അടിയിലായി പ്രത്യക്ഷപ്പെടും. ഒരു വായനക്കാരന്‍ നിങ്ങളുടെ പോസ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടാല്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് ആ പോസ്റ്റ് ഇ-മെയിലായി നേരെ ഈ പേജില്‍നിന്നു തന്നെ അയയ്ക്കുന്നതില്‍ വിരോധമുണ്ടോ എന്നാണു ചോദ്യം.

Adult Content? മുതിര്‍ന്നവര്‍ക്കുമാതമായുള്ള വല്ല ചിത്രങ്ങളോ എഴുത്തുകുത്തുകളോ ആണോ നിങ്ങളുടെ ബ്ലോഗിന്റെ ഉള്ളടക്കം? ആണെങ്കില്‍ ഇവിടെ Yes എന്നു കൊടുക്കാം. അപ്പോള്‍, ബ്ലോഗ് തുറക്കുന്നവര്‍ക്ക് ഗൂഗിള്‍ വക ഒരു വാണീംഗ് മെസേജ് കിട്ടും, “ഇതിനുള്ളില്‍ പ്രവേശനം പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം” എന്ന്. . No എന്നാണ് ഡിഫോള്‍ട്ട്.

ഗ്ലോബൽ സെറ്റിംഗ്സ്: 

ഈ സെറ്റിംഗുകൾ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഗൂഗിൾ ലോഗിൻ അഡ്രസിൽ നിങ്ങൾക്കുള്ള എല്ലാ ബ്ലോഗുകൾക്കും ബാധകമാണ് (ഒന്നിലധികം ബ്ലോഗുകൾ ഉണ്ടെങ്കിൽ). അതുകൊണ്ടാണ് അവയെ ഗ്ലോബൽ സെറ്റിംഗുകൾ എന്നു വിളിക്കുന്നത്.

ആദ്യം കാണുന്ന ഓപഷൻ Select Post Editor എന്നതാണ്. നാം പുതിയ പോസ്റ്റുകൾ എഴുതിതയ്യാറാക്കുമ്പോൾ അല്ലെങ്കിൽ നിലവിലുള്ള പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ലഭിക്കുന്ന പേജ് എങ്ങനെയാവണം എന്നതാണ് ഇവിടെ സെലക്റ്റ് ചെയ്യുന്നത്. ഇത് 2010 ൽ ബ്ലോഗറിൽ കൊണ്ടുവന്ന ഒരു ഓപ്ഷനാണ്. മൂന്നു ഓപ്ഷനുകൾ കാണാം.

1. Updated Editor
2. Old Editor
3. Hide compose mode


ഇതിൽ ആദ്യത്തെ ഓപ്ഷൻ അപ്ഡേറ്റഡ് എഡിറ്റർ ഈയിടെ ചേർത്തതാണ്. അതിനെപ്പറ്റി ഒരു അദ്ധ്യായം ആദ്യാക്ഷരിയിൽ ഉണ്ട്. ലിങ്ക് ഇവിടെ. രണ്ടാമത്തെ ഓപ്ഷനായ ഓൾഡ് എഡിറ്റർ താമസിയാതെ ബ്ലോഗറിൽ നിന്ന് അപ്രത്യക്ഷമാകും എന്ന് ഒരു നോട്ടിഫിക്കേഷൻ ഇപ്പോൾ തന്നെ അവിടെ കാണാൻ സാധിക്കുന്നുണ്ട്. സാധാരണ വേഡ് പ്രോസസറുകൾ ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റഡ് എഡിറ്റർ ആയാലും പഴയതായാലും ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല. 

മൂന്നാമത്തെ ഓപ്ഷനായ Hide Compose mode എന്നത് സെലക്റ്റ് ചെയ്യേണ്ടതില്ല. എച്.ടി.എം.എൽ ഉപയോഗിച്ച് ബ്ലോഗ് ഫോർമാറ്റിംഗ് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഓപ്ഷൻ. അത് സാധാരണക്കാർക്ക് ആവശ്യമില്ല.


Enable transliteration? ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റെറേഷനെപ്പറ്റി പറഞ്ഞുവല്ലോ? അതിനുള്ള സൌകര്യം നിങ്ങളുടെ ബ്ലോഗിനുള്ളില്‍ത്തന്നെ വേണോ എന്നാണു ചോദ്യം. (ഞാന്‍ ഏതായാലും വേണ്ട എന്നാണു സെറ്റ് ചെയ്തീരിക്കുന്നത്. കാരണം കീമാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്നതാണ് എനിക്ക് എളുപ്പം.) വേണം എന്നാണു മാര്‍ക്ക് ചെയ്യുന്നതെന്കില്‍, എഡിറ്റ് കമ്പോസ് പേജില്‍  എല്ലാ ഭാഷകളുടെയും ഗൂഗിൾ ട്രാന്‍സ്ലിറ്ററേഷന്‍ സൗകര്യം ലഭിക്കും.

അതിനു താഴെ Save settings എന്ന ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുവാന്‍ മറക്കേണ്ട. എങ്കില്‍മാത്രമേ ഇത്രയും മാറ്റംവരുത്തിയ സെറ്റിംഗുകള്‍ സേവ് ചെയ്യപ്പെടുകയുള്ളൂ.

ഇനി സെറ്റിംഗുകളിലെ രണ്ടാമത്തെ ടാബായ ‘പബ്ലിഷിംഗ്’  ക്ലിക്ക് ചെയ്യൂ.


2. Publishing:

റജിസ്ട്രേഷന്റെ സമയത്ത് നമ്മുടെ ബ്ലോഗിന്റെ URL address കൊടുത്തത് ഓർക്കുമല്ലോ. അതിനെന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഈ സെറ്റിംഗ് ഉപയോഗിക്കാം. (കൂടെക്കൂടെ യു.ആര്‍.എല്‍ അഡ്രസ് മാറ്റുന്നത് നന്നല്ല). പുതിയ യു.ആര്‍.എല്‍ ലഭ്യമാണെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. മാത്രവുമല്ല നിങ്ങള്‍ ഉപേക്ഷിച്ചു പോയ ഒരു യു.ആര്‍.എല്‍ പിന്നീട് ആരെങ്കിലും റെജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ പഴയപോസ്റ്റുകളുടെ കുറേ ഭാഗങ്ങളൊക്കെ അവര്‍ക്ക് കിട്ടുകയും ചെയ്യും. അതിനാല്‍ യു.ആര്‍.എല്‍ ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ മാറ്റരുത് എന്നാണെന്റെ അഭിപ്രായം.

ഈ പേജിൽ മറ്റൊരു ഓപ്ഷൻ കാണാം. ബ്ലോഗർ ഡൊമൈനിൽ അല്ലാതെ മറ്റൊരു ഡൊമൈനിൽ നിങ്ങളുടെ ബ്ലോഗ് പ്രസിധീകരിക്കാൻ ആഗഹിക്കുന്നുവെങ്കിൽ (അതായത് നിങ്ങൾ തന്നെ വെബിൽ ഒരു സ്ഥലം വാങ്ങി അവിടേക്ക് നിങ്ങളുടെ ബ്ലോഗ് മാറ്റുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ബ്ലോഗിനെ അങ്ങോട്ട് മാറ്റുവാനുള്ള സംവിധാനവും ഈ പേജിൽ ഉണ്ട്. ഈ സൌകര്യം അധികം ആളുകളും ഉപയോഗിക്കുവാൻ ഇടയില്ലാത്തതിനാൽ അതേപ്പറ്റി വിശദമായി ഇവിടെ വിവരിക്കുന്നില്ല.

അടുത്തതതായി ഫോർമാറ്റിങ് സെറ്റിംഗുകൾ പരിശോധിക്കാം.

3. Formating:

ഈ പേജില്‍ കുറേ സെറ്റിംഗുകള്‍ ഉണ്ടെങ്കിലും, മിക്കതിന്റെയും ഡിഫോള്‍ട്ട് സെറ്റിംഗുകളാണ് നല്ലത്. രണ്ട് സെറ്റിംഗുകള്‍ ഈ പേജില്‍ ശ്രദ്ധിക്കുവാനുണ്ട്.

Show at most : ആദ്യത്തേത്, ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ എത്ര പോസ്റ്റുകള്‍ കാണിക്കണം എന്നാണ്. ഇവിടുത്തെ ഡിഫോൾട്ട് സെറ്റിംഗ് ആദ്യപേജിൽ ഏഴുപോസ്റ്റുകൾ എന്നതാണ്. ഇവിടെ 1 എന്നു സെറ്റുചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ചും നിങ്ങളുടെ പോസ്റ്റുകള്‍ തുടര്‍ച്ചാ സ്വഭാവമില്ലാത്തതാണെങ്കില്‍ / അല്ലെങ്കിൽ വലിപ്പമുള്ളവയാണെങ്കിൽ.  ഇങ്ങനെ ഒന്നു എന്ന് സെറ്റ് ചെയ്തില്ലെങ്കിൽ ഒന്നില്‍ കൂടുതല്‍ പോസ്റ്റുകള്‍ ബ്ലോഗിനെ ഒന്നാം പേജില്‍ വരും. (കൊച്ചു കവിതകളും മറ്റും എഴുതാനുദ്ദേശിക്കുന്നവര്‍ക്ക് ഈ നമ്പര്‍ ഒന്നില്‍ കൂടുതല്‍ സെറ്റ് ചെയ്യാം).

അടുത്ത മൂന്നു സെറ്റിംഗുകൾ ഡിഫോൾട്ടീൽ കിടക്കട്ടെ ഒന്നും ചെയ്യേണ്ട. അതിനടുത്തതായി വരുന്ന Time zone, Language ഈ രണ്ടു സെറ്റിംഗുകളിൽ ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

Time zone:   നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലം എവിടെയാണോ കൃത്യമായും അവിടുത്തെ സ്ഥലം സമയം എന്നിവ ഇവിടെ സെറ്റ് ചെയ്യുക. നിങ്ങൾ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ യഥാസമയം ആഗ്രിഗേറ്ററുകളിൽ വരുന്നതിനും ലിസ്റ്റ് ചെയ്യപ്പെടുന്നതിനും ഇത് സഹായകരമാണ്. അതുപോലെ പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്തു പ്രസിധീകരിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇത് നല്ലതാണ്.
ടൈം സോണിനു നേരെ കാണുന്ന ചതുരത്തിലെ Arrow ക്ലിക്ക് ചെയ്യുക. പലരാജ്യങ്ങളും അവയ്ക്ക് GMT യില്‍ നിന്നുള്ള സമയവ്യത്യാസവും കാണിക്കുന്ന ലിസ്റ്റ് കിട്ടും. അതില്‍ നിന്നും നിങ്ങളുടെ സ്ഥലം (ഉദാ: GMT+05:30 India standard time) തെരഞ്ഞെടുക്കുക.

 പ്രവാസികളായ പലരും ബ്ലോഗിന്റെ ടൈം സോൺ ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം എന്നു സെറ്റ് ചെയ്യുന്നതു കണ്ടിട്ടുണ്ട്. അത് ശരിയല്ല. പോസ്റ്റുകൾ കൃത്യമായി പബ്ലിഷ് ആവുന്നതിനും ആഗ്രിഗേറ്ററുകളിൽ വരുന്നതിനും ശരിയായ ടൈം സോൺ സെറ്റിംഗ് അത്യാവശ്യമാണ്. 

Language: ഇതോടൊപ്പമുള്ള ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ളവർക്ക് മലയാളം സെലക്ട് ചെയ്യാം. ഒരു കാര്യം ശ്രദ്ധിക്കൂ. ഈ സെറ്റിംഗിൽ മലയാളം എന്നു സെറ്റ് ചെയ്യണം എന്നു നിർബന്ധം ഒന്നുമില്ല.  അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ബ്ലോഗിലെ എല്ലാ ഫീല്‍ഡുകളും, നിര്‍ദ്ദേശങ്ങളും, ബ്ലോഗര്‍  മലയാളത്തില്‍ ഡിസ്പ്ലേ ചെയ്യും, അത്രയേ ഉള്ളൂ. മറൊരു വിധത്തില്‍ പറഞ്ഞാല്‍,  ഭാഷ എന്ന ഈ  സെറ്റിഗും നമ്മള്‍ ബ്ലോഗില്‍ എഴുതുന്ന ഭാഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബ്ലോഗറിലെ വിവരങ്ങള്‍, ലിങ്കുകള്‍ തുടങ്ങിയവ നമ്മുടെ കമ്പ്യൂട്ടറില്‍ ഏതു ഭാഷയില്‍ ആവണം ഡിസ്പ്ലേ ചെയ്യേണ്ടത് എന്ന് മാത്രമാണ് ഇവിടെ ഭാഷ എന്നത് കൊണ്ട് ഉദേശിക്കുന്നത്. ആദ്യാക്ഷരിയിലെ വിവരങ്ങള്‍ എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ സെറ്റ്‌ ചെയ്യുമ്പോള്‍ കാണുന വിധം ആണ് എഴുതിയിരിക്കുന്നത്. വായനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്താലും ഒരു കുഴപ്പവും ഇല്ല.

Show Title field : Yes എന്നാണ് ഡിഫോൾട്ട് സെറ്റിഗ്. ഇത് ഇങ്ങനെ തന്നെ സെറ്റ് ചെയ്താൽ മാത്രമേ പോസ്റ്റ് എഴുതുവാനുള്ള എഡിറ്റിംഗ് പേജിൽ പോസ്റ്റിന്റെ തലക്കെട്ട് കൊടുക്കുവാനുള്ള ഫീൽഡ് ലഭിക്കുകയുള്ളൂ.

Show link fields: No എന്നാണ് ഡിഫോള്‍ട്ട്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. 


Enable float alignment : Yes എഴുത്തിനിടയിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന അവസരത്തിൽ ചിത്രങ്ങൾക്കു ചുറ്റുമായി ടെക്സ്റ്റ് തനിയെ ക്രമപ്പെടുത്തുന്നവിധത്തിൽ ബ്ലോഗർ അതിനെ സെറ്റ് ചെയ്യും. അതിനുള്ള അനുവാദമാണ് ഇവിടെ നൽകുന്നത്.


അവസാനം Save settings ക്ലിക്ക് ചെയ്യാന്‍ മറക്കേണ്ട. അടുത്തത് കമന്റ് സെറ്റിംഗുകൾ ആണ്.


4. Comments:

ബ്ലോഗില്‍ നാം എഴുതുന്ന കാര്യങ്ങളെപ്പറ്റി വായനക്കാരുടെ ഫീഡ് ബായ്ക്കുകളാണല്ലോ കമന്റുകള്‍. കമന്റുകള്‍ അഭിനന്ദനങ്ങളാവാം, അഭിപ്രായങ്ങളാവാം, ചോദ്യങ്ങളാവാം, വിയോജിപ്പുകളാവാം. ചിലപ്പോഴൊക്കെ ഈ പോസ്റ്റുമായി ബന്ധപ്പെട്ട മറ്റുപേജുകളിലേക്കുള്ള ലിങ്കുകള്‍, പോസ്റ്റിനേക്കാളും മികച്ചു നില്‍ക്കുന്ന അനുബന്ധ അഭിപ്രായം ഇതൊക്കെയാവാം കമന്റുകള്‍. ഇതുകൂടാതെ വിവാദപോസ്റ്റുകളില്‍ വായനക്കാര്‍ തമ്മിലും, എഴുത്തുകാരനുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അവയും കമന്റുകളില്‍ക്കൂടിയാണ് പറയുന്നത്. ചുരുക്കത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള Interaction സാധ്യമാക്കുന്നത് കമന്റുകളാണ്. വെബ്‌സൈറ്റുകളെ അപേക്ഷിച്ച് ബ്ലോഗിനു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഘടകവും കമന്റുകള്‍ തന്നെ. ഈ കമന്റുകളെ കൈകാര്യംചെയ്യാനുള്ള സെറ്റിംഗുകളാണ് ഈ പേജില്‍ ഉള്ളത്.

ഇവ വിശദമായി കമന്റ് സെറ്റിംഗുകള്‍ എന്ന പ്രത്യേക അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ലിങ്ക് ഇവിടെ.


5. Archiving:

നമ്മുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകളെ, ഒരു നിലവറയിലാക്കി സൂക്ഷിക്കുവയ്ക്കുന്ന സെറ്റിംഗാണ് ആര്‍ക്കൈവ്സ്. മാസത്തിലൊരിക്കല്‍ പോസ്റ്റുകളെ നിലവറയിലാക്കുന്നതാണ് നല്ലത്. അതിനായുള്ള ഡിഫോള്‍ട്ട് സെറ്റിംഗ് ഈ പേജില്‍ ഉണ്ട്. നിങ്ങള്‍ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല. ആര്‍ക്കൈവ്സ് എന്ന അദ്ധ്യായത്തില്‍ അല്പം കൂടി വിശദമായി ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്.


6. Site feed:

ബ്ലോഗ് പോസ്റ്റുകളെ, ബ്ലോഗ് തുറക്കാതെതന്നെ ഒരു റീഡറുകളില്‍ കാണുന്നതിനുള്ള സംവിധാനമാണ് ഇവിടെ. റീ‍ഡര്‍ എന്താണെന്ന് അറിയില്ലേ? ഈ ബ്ലോഗിലെ RSS Feeds ഷെയേര്‍ഡ് ലിസ്റ്റ് എന്ന അദ്ധ്യായം നോക്കൂ. Full എന്നു സെറ്റ് ചെയ്താല്‍ നിങ്ങളുടെ പോസ്റ്റ് മുഴുവന്‍ രൂപത്തിലും Short എന്നിട്ടാല്‍ അതിന്റെ ഒരു ഭാഗം മാത്രമായും റീഡറുകളില്‍ കാണാം. None എന്ന സെറ്റിംഗ് ഏതായാലും വേണ്ട.

7. E-mail:

രണ്ട് ഓപ്‌ഷനുകളാണ് ഇവിടെയുള്ളത്.

ആദ്യത്തേത്, നിങ്ങള്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്താല്‍ അതിന്റെ ഒരു കോപ്പി നിങ്ങളുടെ മെയിലിലേക്ക് അയച്ചുതരുന്നു. (ഇതെന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല).

രണ്ടാമത്തേത്, നിങ്ങള്‍ പോസ്റ്റുചെയ്യാനുദ്ദേശിക്കുന്ന ഒരു പോസ്റ്റ് ഒരു ഇ-മെയിലില്‍കൂടെ സാധാരണ ഒരു എഴുത്തുപോലെ, ബ്ലോഗറിലേക്ക് അയയ്ക്കുന്നു. അവിടെനിന്ന് ഓട്ടോമാറ്റിക്കായി അത് നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യപ്പെടുന്നു. യാത്രചെയ്യുന്നവര്‍ക്കും മറ്റും അനുയോജ്യമാണ് ഈ രീതി. സാധാരണക്കാര്‍ക്ക് ഇതു രണ്ടും ആവശ്യമില്ല.

8. Open ID:

ഇവിടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താനില്ല.

9. Permissions:

രണ്ടുവിധത്തിലുള്ള അനുവാദങ്ങളാണ് ഈ പേജില്‍ നാം സെറ്റ് ചെയ്യേണ്ടത്. ഈ സെറ്റിംഗിനെപ്പറ്റി വിശദമായ ഒരു അദ്ധ്യായം പ്രത്യേകമായി ഈ ബ്ലോഗില്‍ ഉണ്ട് - ഗ്രൂപ്പ് ബ്ലോഗുകള്‍ എന്ന അദ്ധ്യായം. അതും കാണുക.

Blog Authors:


ഒന്ന്, ആര്‍ക്കൊക്കെ ഈ ബ്ലോഗില്‍ എഴുതാം എന്നതാണ്. സാധാരണയായി നമ്മള്‍ മാത്രമാണ് നമ്മുടെ ബ്ലോഗില്‍ എഴുതുന്നത്. ഇനി സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടം ക്രമേണ പരിചയപ്പെടുന്നു എന്നിരിക്കട്ടെ. ഉദാഹരണം, കുട്ടികള്‍ക്കായുള്ള കഥകളും, പാട്ടുകളും എഴുതാന്‍ കഴിവുള്ള ഒരാള്‍ ഒരു അത്തരത്തിലുള്ള ഒരു ബ്ലോഗ് തുടങ്ങുന്നു. വായനക്കാരില്‍നിന്നും, അതേ കഴിവുള്ള കുറേപ്പേരെ അയാള്‍ കണ്ടെത്തുന്നു. അവര്‍ക്കും ഇതേ ബ്ലോഗില്‍ എഴുതുവാനുള്ള അനുവാദം നല്‍കുന്നു എന്നിരിക്കട്ടെ. അതിനായിട്ടാണ് ആദ്യത്തെ ഓപ്‌ഷന്‍. Blog Authors

രണ്ടുവിധത്തിലുള്ള ബ്ലോഗ് ഓതര്‍ മാരുണ്ട്. ഒന്ന് അഡ്‌മിനിസ്ട്രേറ്റർ. ഇദ്ദേഹമാണ് ബ്ലോഗ്ഗ് ഉടമ. ഇദ്ദേഹത്തിനു മാത്രമേ സെറ്റിംഗുകള്‍ മാ‍റ്റാനും, പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനും എഡിറ്റു ചെയ്യാനുമുള്ള അവകാശമുള്ളൂ. രണ്ടാമത്തെ വിഭാഗം ഓതര്‍ക്ക് എഴുതുവാന്‍ മാത്രമേ അധികാരമുള്ളൂ.

പുതിയതായി ഒരാളെ നിങ്ങളുടെ ബ്ലോഗില്‍ എഴുത്തുകാരനായി ചേര്‍ക്കണം എങ്കില്‍ Add Author എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍, അദ്ദേഹത്തിന് ഒരു ക്ഷണക്കത്ത് അയയ്ക്കുവാനുള്ള ചെറിയ കള്ളി തുറന്നുവരും. അതില്‍ അദ്ദേഹത്തിന്റെ ഇ-മെയില്‍ അഡ്രസ് എഴുതുക. എന്നിട്ട് Invite അമര്‍ത്തി ആ ക്ഷണം അയയ്ക്കുക. അദ്ദേഹം അവിടെ അത് സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവിടെ ഓതറിന്റെ പേരിനൊപ്പം പുതിയതായി ഒരു പേരു കൂടിവരും. നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ പുതിയതായി വന്ന ആള്‍ക്കും അഡ്‌മിന്‍സ്ട്രേറ്റര്‍ പദവി നല്‍കാവുന്നതാണ്.


Blog readers:

ആര്‍ക്കൊക്കെ ഈ ബ്ലോഗ് വായിക്കാം എന്നതാണ് ഇവിടെ സെറ്റ് ചെയ്യുന്നത്. സാധാരണഗതിയില്‍ എല്ലാവര്‍ക്കും വായിക്കാം (Anyone) എന്നാണു സെറ്റിംഗ്. ഇനി അഥവാ അതു മാറ്റി നിങ്ങള്‍ നിശ്ചയിക്കുന്ന ആളുകളോ, ഈ ബ്ലോഗിലെ Authors മാത്രമോ വായിച്ചാല്‍ മതിയെങ്കില്‍ അങ്ങെനെയും സെറ്റ് ചെയ്യാവുന്നതാണ്.


ഇത്രയുമാണ് സെറ്റിംഗുകള്‍. ഇപ്പോൾ നിങ്ങളുടെ ബ്ലോഗ് പ്രസിദ്ധീകരണത്തിനു തയ്യാറായിക്കഴിഞ്ഞു. അടുത്തതായി ഒരു പോസ്റ്റ് എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത് എന്ന് നോക്കാം.

77 അഭിപ്രായങ്ങള്‍:

  1. Beemapally 15 January 2009 at 19:22  

    മുന്‍ പേജില്‍ പോസ്റ്റിനു താഴെ തന്നെ കമെന്റ്സ് കാണാന്‍ എന്തുചെയ്യണം , സെറ്റ് ചെയ്തിട്ടും ശരിയാകുന്നില്ല ...സഹായിക്കുക

  2. അപ്പു | Appu 15 January 2009 at 23:18  

    സലാം, ഇതിനായി കമന്റ് സെറ്റിംഗുകളില്‍ Embed below post എന്നൊരു ഓപ്‌ഷന്‍ ഉണ്ട്. അത് എനേബിള്‍ ചെയ്യുക. കമന്റ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായം ഒന്നു നോക്കൂ.

  3. Anonymous 26 January 2009 at 13:54  

    അപ്പുവേട്ടാ,
    ചില ബ്ലോഗുകളിൽ, പവേഡ്‌ ബൈ ബ്ലോഗ്ഗർ എന്നു കാണുമല്ലോ...എന്റെ ബ്ലോഗിൽ ഇതു കാണുന്നില്ല...ഇതു വല്ല പ്രശ്നവുമാണൊ?n

  4. Appu Adyakshari 26 January 2009 at 17:19  

    ഒറ്റയാന്‍സ്, ഇതൊരു പ്രശ്നമല്ല. Powder by ബ്ലോഗര്‍ എന്നത് ഒരു ഗാഡ്ജറ്റ് അല്ലേ ? അത് ബ്ലോഗില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല.

  5. വിജയലക്ഷ്മി 27 January 2009 at 13:22  

    mone enikku othhiri samshaya yam theerthhuthannittundu ee blog.ioru samshayam chodichhotte..ee comment boxil nerittu malayaalam type cheyyaan vazhiyonnumillallo?nammal new postil typecheydu copycheydu comment boxil paste cheyyukayalle nirvaahamullu? njan sadhaarana angineyaanu cheyyaaru.vere valla eluppavazhiyundo ennariyaanaanu chodhichhathu..eluppamennu thonniyathinaal mikkavaarum manglishilaanu comments type cheyyaaru..marupadi pratheekshikkunnu..othhiri nanmakal nerunnu...

  6. Appu Adyakshari 27 January 2009 at 13:57  
    This comment has been removed by the author.
  7. Appu Adyakshari 27 January 2009 at 13:58  

    വിജയലക്ഷിച്ചേച്ചിയുടെ സംശയം വായിച്ചു:-) ചേച്ചീ ഇത്രയും നാളൂം കമന്റുകള്‍ മംഗ്ലീഷില്‍ എഴുതിയത് ഇതുപോലെ കമന്റ് ഫോമില്‍ മലയാളത്തില്‍ എഴുതാനാവില്ല എന്നു വിചാരിച്ചിട്ടാണല്ലേ. കമന്റ് ഫോമില്‍ മാത്രമല്ല, ബ്ലോഗില്‍നേരിട്ടു മലയാളം ടൈപ്പുചെയ്യുവാനും ഒരു പ്രയാസവുമില്ല. അതിനുള്ള വഴിയാണ് കീമാന്‍ എന്ന സോഫ്റ്റ്‌വെയര്‍. ഇതെങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഈ അധ്യായത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഒന്നു നോക്കൂ.

  8. മീരാജെസ്സി 31 January 2009 at 15:22  

    ഫോമാറ്റിങ് പേജിലെ ടൈം സെറ്റിങില് {ഇന്ദ്യൻ സ്റ്റന്ദർദ് റ്റിമെ } കാണിക്കുന്നില്ല, എന്തു ചെയ്യണം?

  9. Appu Adyakshari 31 January 2009 at 15:32  

    മീരാ ജെസി, ഫോര്‍മാറ്റ് സെറ്റിംഗ്സ് പേജില്‍ ഇന്ത്യന്‍ സ്നാന്‍‌ഡേര്‍ഡ് ടൈം ഇല്ലേ? ഉണ്ടല്ലോ. ടൈം സോണ്‍ അഥവാ സമയ മേഖല എന്നതിനു നേരെയുള്ള ലിസ്റ്റില്‍ ഒന്നു നോക്കൂ GMT + 5:30 എന്നതിനുനേരേ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ഉണ്ട്. അതു സെലക്ട് ചെയ്തിട്ട് ആ പേജിലെ സേവ് സെറ്റിംഗ്സ് അല്ലെങ്കില്‍, ക്രമീകരണങ്ങള്‍ സംരക്ഷിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക.

  10. Anonymous 9 February 2009 at 14:40  

    thanks dear

  11. CEEKAY 19 April 2009 at 23:11  
    This comment has been removed by the author.
  12. CEEKAY 19 April 2009 at 23:15  

    Where I can paste the HTML of Clocklink. There is one option to edit HTML, but I think it is using to edit the Templates. Can you help for this matter?

    Thanks & Regards

    CEEKAY

  13. Appu Adyakshari 20 April 2009 at 06:12  

    CEEKEY,

    html clock is a GADGET. Why are you attempting to paste it on your blog's template code !! Don't do that.

    Please refer to the chapter ലേഔട്ടും ഗാഡ്ജറ്റുകളും in this blog to see how a gadget is added to the sidebar of a blog.

  14. CEEKAY 7 May 2009 at 12:26  

    Templatil coloum thammilulla distance kurakkan Oru margam Paranchu tharamo?

    CEEEKAY

  15. Appu Adyakshari 7 May 2009 at 12:46  

    സീകേ,
    താങ്കള്‍ക്ക് html കോഡുകള്‍ എഡിറ്റുചെയ്യുവാന്‍ അറിയാമെങ്കില്‍ മാത്രമേ ഇതിനൊരുങ്ങാവൂ. അല്ലെങ്കില്‍ ടെമ്പ്ലെറ്റ് മൊത്തമായി നാശമായിപ്പോകും.

  16. rahoof poozhikkunnu 20 July 2009 at 22:28  

    സര്‍ ഞാന്‍ പുതിയ ഒരു ബ്ലോഗര്‍ ആണ് താങ്കളുടെ ആദ്യാക്ഷരി എനിക്ക്
    വളരെ അധികം പ്രയോജനപ്പെട്ടു എന്ന സന്തോഷം അറിയിക്കുന്നടോടൊപ്പം ഒരു ചെറിയ
    അപേക്ഷയും ഉണര്തുകയാണ് . എന്തെന്നാല്‍ എല്ലാ ബ്ലോഗിലും കാണുന്ന പോലെ
    പ്രൊഫൈല്‍ എന്‍റെ പൂര്‍ണമായ പ്രൊഫൈല്‍ കാണുക എന്നുല്ലടോന്നും എന്‍റെ
    ആദ്യപേജില്‍ കാണുന്നില്ല സര്‍ എന്‍റെ ബ്ലോഗ്‌ ഒന്ന്
    സന്ദര്ഷിക്കുഗയും എന്‍റെ ഈ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുകയും
    ചെയ്യണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു . എന്ന് താങ്കളുടെ
    ശിഷ്യന്‍ rahoof poozhikkunnu
    my blog id www.rahoof poozhikkunnu.blogspot.com

  17. rahoof poozhikkunnu 20 July 2009 at 22:30  

    sir enikku malayalatthil thanne ans nalkanam

  18. അങ്കിള്‍ 21 July 2009 at 08:18  

    രഹൂഫേ, താങ്കളുടെ ബ്ലോഗ് കണ്ടെത്താന്‍ കഴിയുന്നില്ലല്ലോ. മാറ്റിക്കളഞ്ഞോ?

  19. rahoof poozhikkunnu 21 July 2009 at 17:19  

    സർ എന്റെ ബ്ലൊഗ് കാണാനില്ലെന്നു സാർ പരഞപ്പൊൽ എനിക്കു പഴയതിലെറെ വിഷമം ആയി ഞൻ സെർച് ചെയ്യുംബൊൽ കാണുന്നുന്ദ് .എനിക്കുഒരു പിഡിയും കിട്ടുന്നില്ല . ഞാനിനി പുതിയ ബ്ലൊഗ് തുദങെന്ദി വരുമൊ? സാറിന്റെ മരുപദിക്ക്കയി കാത്തിരിക്കുന്നു
    rahoofpoozhikkunnu.blogspot.com

  20. rahoof poozhikkunnu 21 July 2009 at 17:24  

    sarinte blog ishtappedunnavar enna colatthil njan undu sar adu vazhi onnu poyi nokkoo marupadikkaayi kaatthirikkunnu

  21. rahoof poozhikkunnu 21 July 2009 at 18:30  

    നന്ദി സർ വൈകാതെ പരിഹാരം ലഭിക്കുമെന്നു പ്രതീeഷിക്കുന്നു

  22. Viswaprabha 21 July 2009 at 19:17  

    പ്രിയപ്പെട്ട രഹൂഫ്,
    താങ്കൾ ആദ്യം നൽകിയ ലിങ്കിൽ www.rahoof poozhikkunnu.blogspot.com എന്നു കൊടുത്തതിൽ rahoof എന്നതിനും poozhikkunnu എന്നതിനും ഇടയിൽ ഒരു സ്പേസ് ഉണ്ടായിരുന്നു. അതുകൊണ്ടാണു് അങ്കിളിനു് ആ ബ്ലോഗ് കാണാൻ കഴിയാതിരുന്നതു്. കൂടാതെ ബ്ലോഗിന്റ്റെ ലിങ്ക് കൊടുക്കുമ്പോൾ www. എന്നു കൊടുക്കേണ്ട ആവശ്യമില്ല.

    പൂർണ്ണമായ പ്രൊഫൈൽ കാണൂ എന്ന ലിങ്കു് പോസ്റ്റ് പേജിൽ കാണാൻ‌: ആദ്യം ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ Save എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക.
    എന്നിട്ടു് വീണ്ടും ബ്ലോഗ് തുറന്നുനോക്കുമ്പോൾ പ്രൊഫൈൽ ലിങ്കു് കാണാം.

  23. rahoof poozhikkunnu 21 July 2009 at 20:26  

    സാർ താങ്കൽ പരഞ സ്തലത്തു ക്ലിക് ചെയ്തപ്പൊൽ ഇഈ പെജ് ആനു വരുന്നദു
    നിങ്ങളുടെ ബ്ലോഗുകള്‍ ആക്സസ് ചെയ്യുന്നതിന്, നിങ്ങളുടെ Google അക്കൌണ്ടിനാല്‍ പ്രവേശിക്കൂ.
    പുതിയ ബ്ലോഗര്‍ക്ക് നിങ്ങളുടെ ബ്ലോഗുകള്‍ ആക്സസ് ചെയ്യാന്‍ ഒരു Google അക്കൌണ്ട് ആവശ്യമാണ്.

    ഇതുവരെ സ്വിച്ച് ചെയ്തിട്ടില്ലേ? പകരം നിങ്ങളുടെ പറഞ്ഞ ബ്ലോഗര്‍ അക്കൌണ്ട് ഉപയോഗിച്ച് പ്രവേശിക്കൂ

    ഇദിൽ ഐഡിയും പാസ്സ് വെർദും എത്ര കൊദുത്തിട്ടും ഷരിയാകുന്നുമില്ല
    പരിഹാരം ലഭിക്കുമെന്നു വിഷ്വസിക്കുന്നു

  24. Appu Adyakshari 21 July 2009 at 21:02  

    പ്രിയ Raauf താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കണ്ടു. എനിക്ക് മനസ്സിലായത്‌ എന്താണെന്നുവച്ചാല്‍ താങ്കളുടെ ബ്ലോഗ്‌ പ്രൊഫൈലില്‍ യാതൊരു വിവരവും താങ്കള്‍ എഴുതി ചേര്‍ത്തിട്ടില്ല എന്നാണു. ആദ്യം ബ്ലോഗില്‍ sign in ചെയ്യൂ. അതിനു ശേഷം Edit profile എന്നാ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ കിട്ടുന്ന പേജില്‍ വേണ്ട വിവരങ്ങള്‍ നല്‍കുക. സഹായം വേണമെങ്കില്‍ ആദ്യാക്ഷരിയിലെ
    ഡാഷ്‌ബോര്‍ഡും പ്രൊഫൈലും എന്നാ അദ്ധ്യായം നോകകു‌.Share my profile എന്നാ ഫീല്‍ഡ്‌ ടിക്‌ ചെയാന്‍ മറക്കരുത്. എന്നിട്ട് പ്രൊഫൈല്‍ പേജ് സേവ് ചെയ്യാം. എല്ലാം ശേരിയാകും .

  25. rahoof poozhikkunnu 21 July 2009 at 22:11  

    ക്ഷമിക്കണം സർ വീന്ദും വീന്ദും ചൊദിക്കുന്നദിൽ വിഷമം ഉന്ദ് എന്താ ചെയ്യുക ഞാൻ പ്രൊഫിലിൽ എഴുതെന്ദിദത്തു ഒക്കെ എഴുതിയിട്ടുന്ദു പക്ഷെ പൊസ്റ്റ് പെജിൽ ഒന്നും കാനാനില്ല
    ബ്ലൊഗ് തുദങിയ ഉദനെ ഉന്ദായിരുന്നു ഷെഷം ചില സെട്ടിങ്സ് നദത്തിയപ്പൊൽ കാനാദായദാനെന്നു തൊന്നുന്നു
    ഇനിയും എങിനെയാ പരിഹാരത്തിനു അപെക്ക്ഷിക്കുഗ പസ്സ് വെർദ് വെനമെങ്കിൽ തരാം.

  26. Helper | സഹായി 22 July 2009 at 11:02  

    റഫീഖ്,
    നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിങ്ങ്‌സില്‍ ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണ്.

    ഇപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ കിട്ടുന്നില്ല എന്നല്ലെ പറഞത്. അതിന്, ബ്ലോഗ് സെറ്റിങ്ങ്സില്‍ പോയി, layout -> add a gadget -> profile എന്നത് ക്ലിക്കുക. സേവ് ചെയ്യുക. തിരിച്ച് നിങ്ങളുടെ ബ്ലോഗില്‍ വന്നാല്‍, നിങ്ങളുടെ പ്രൊഫൈല്‍ കാണാം.

    സംശയങ്ങള്‍ മുഴുവന്‍ ധൈര്യമായി ചോദിച്ചോളൂ. സഹായിക്കുവാന്‍ ബൂലോകത്തുള്ളവര്‍ക്ക് സന്തോഷമെയുള്ളൂ.

    വിഷമിക്കേണ്ട, ഒരോന്ന് ചെയ്ത്, സംശയം തോന്നുന്നത്, ഇവിടെ കമന്റായി അറിയിക്കുക.

  27. rahoof poozhikkunnu 22 July 2009 at 11:49  

    valare nandi sar ente ippozhutthe ella prashnamgalkkum sarinte
    parihaarakriyakaliloode aashwaasamaayirikkunnu
    ini njaan kurachu ezhuthatte vaalla samshayavum undaakukayaanenkil chodikkaam
    idakkokke ente site visit cheythu enthenkilumokke nirdeshangal
    nalkanamennu abhyarthikkunnu

  28. Helper | സഹായി 22 July 2009 at 11:57  

    ഗുഡ്,
    ഇനി കമന്റ് മോഡറേഷനും, വേഡ് വേരിഫിക്കേഷനും ഒഴിവാക്കാം. എങ്ങിനെ???
    സെടിങ്ങ്സില്‍ പോയിട്ട്,
    settings -> comments -> comments moderation - never എന്നത് സെലകറ്റ് ചെയ്യുക.

    show word varifications for comments - no എന്നത് സെലക്റ്റ് ചെയ്യുക.
    സേവ് ചെയ്യുക, അത്ര തന്നെ.

  29. rahoof poozhikkunnu 23 July 2009 at 07:52  

    ippo full ok thank you sir

  30. rahoof poozhikkunnu 23 July 2009 at 15:54  

    സർ കുറച്ചു എഴുതിയ ഷെഷം സെവ് ചെയ്തു പിന്നീദു എഴുതൻ നൊക്കിയപ്പൊൽ ഇംഗ്ലീഷിലാനു വരുന്നദു മലയാലം ആകുന്നില്ല സെട്ടിങ് എല്ലം ഷരിയാനു. പരിഹാരം പ്രതീക്ഷിക്ക്കുന്നു.

  31. rahoof poozhikkunnu 23 July 2009 at 15:58  

    ബ്ലൊഗിൽ വചു തന്നെയാനു എഴുതിയതു

  32. അങ്കിള്‍ 23 July 2009 at 19:57  

    ടാസ്ക് ബാറിൽ K എന്നത് ക എന്നു മാറ്റിയോ.

  33. Appu Adyakshari 24 July 2009 at 12:51  

    റാഹൂഫ് ബ്ലോഗില്‍ മലയാളം എഴുതുവാന്‍ ഏതു സങ്കേതമാണ് ഉപയോഗിച്ചത്? കീമാന്‍, ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍? ഏതാണെന്നു പറയൂ

  34. rahoof poozhikkunnu 24 July 2009 at 14:39  

    സർ കീമാൻ ഒൻ ചെയ്യതെ ബ്ലൊഗിൽ വചു തന്നെയനു ചെയ്തതു .പക്ഷെ തത്ക്കാലത്തെക്കു ആ പ്രഷ്നം ഞാൻ പര്രിഹരിചു .ജി മെയിലിൽ നിന്നും എഴുതി ഇതിലെക്കു കൊപി ചെയ്തു .കീമനിൽ ചില അക്ഷ്രങൽ പ്രഷ്നമാകുന്നുന്ദു .

  35. Appu Adyakshari 24 July 2009 at 14:53  

    രാഹൂഫ്‌,

    ആദ്യമായി ഈ സാര്‍ വിളി ഒന്ന് നിറുത്തൂ.
    താങ്കളുടെ കമ്പ്യൂട്ടറില്‍ കീമാന്‍ ഉണ്ടെങ്കിലും അത് ഏറ്റവും പുതിയ വെര്‍ഷന്‍ ആണോ? ആദ്യാക്ഷരിയില്‍ നിന്നാണോ അത് ഡൌണ്‍ലോഡ് ചെയ്തത്‌? അല്ലെങ്കില്‍ അങ്ങനെ ചെയ്യൂ. താങ്കള്‍ ബ്ലോഗിലെ ഗൂഗിള്‍ transliteration ഉപയോഗിക്കുവാന്‍ ആണ്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. പക്ഷെ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം transliteration ഓണ്‍ ആവുകയില്ല. അത് enable ചെയ്യണം. എന്നിട്ട് malayaalam select ചെയ്യണം. എന്നാലേ മലയാളത്തില്‍ എഴുതാന്‍ സാധിക്കൂ. ബ്ലോഗെഴുത്തും മലയാളവും ആയി ബന്ധമൊന്നുമില്ല. നമ്മുടെ കമ്പ്യൂട്ടറില്‍ശെരിയായ മലയാളം എഴുതുവാനുള്ള രീതി നമ്മള്‍ തെരഞ്ഞെടുതാലെ ബ്ലോഗില്‍ ആയാലും, എഴുത്തില്‍ ആയാലും മലയാളം കൃത്യമായികിട്ടൂ .

  36. rahoof poozhikkunnu 24 July 2009 at 15:07  
    This comment has been removed by the author.
  37. Unknown 6 August 2009 at 13:38  

    sir...
    ente bloginte title picture maattaan kazhiyunnilla.ningal paranjathupole kure shramichunokki ...no raksha..ini enthu cheyyum..?
    burdhanagar.blogspot.com

  38. Helper | സഹായി 6 August 2009 at 14:18  

    subankutaaloor,
    നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റില്‍ ഇപ്പോള്‍ പിക്ച്ചര്‍ തന്നെയാണല്ലോ. ഇതും മാറ്റണം എന്നണോ?. എങ്കില്‍ ആദ്യം ഈ ചിത്രം റിമൂവ് ചെയ്യുക. എന്നിട്ട് പുതിയത് ചേര്‍ക്കുക.

    ചിത്രങ്ങള്‍ വലുതാവുന്നതും, ആനിമേറ്റഡ് ചിത്രങ്ങളും സന്ദര്‍ശകരെ പ്രയാസത്തിലാക്കും എന്നോര്‍ക്കുക.

  39. Pattathil Manikandan 10 October 2009 at 10:55  

    Respected Sir,
    എന്റെ ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ GMT India എന്ന് കാണുന്നില്ലാ, ഞാന്‍ എന്ത് ടൈം സോണ്‍ വക്കണം? ഇപ്പോള്‍ പസഫിക്‌ ടൈം സോണ്‍ വച്ചിട്ടുണ്ട്.

  40. Helper | സഹായി 10 October 2009 at 11:42  

    മണിയേട്ടാ,

    നിങ്ങൾ ബ്ലോഗ്‌ തുറന്ന് - Dash board - Setting Formating എന്ന റ്റാബിൽ time Zone എന്നത്‌ മാറ്റുവാൻ ശ്രമിക്കുക.

  41. Mammootty Kattayad 13 October 2009 at 16:08  

    എന്റെ ബ്ലോഗിലെ പോസ്റ്റുകളിൽ നിന്നും ടൈറ്റിൽ കാണുന്നില്ല. അതെങ്ങിനെ തിരിച്ചു കിട്ടും? സഹായിക്കാമോ?

  42. Helper | സഹായി 13 October 2009 at 16:38  

    മമ്മുട്ടി,
    നിങ്ങളുടെ എല്ലാ ബ്ലോഗുകൾക്കും പോസ്റ്റുകൾക്കും ടൈറ്റിലുകൾ ഉണ്ടല്ലോ. നിങ്ങളുടെ ബ്ലോഗിൽ അത്‌ കാണിക്കുന്നുമുണ്ട്‌.

    വെറെ എന്തെങ്കിലും തെറ്റിധരിച്ചതാണോ? വിശദമായി അറിയിക്കുക.

  43. Mammootty Kattayad 13 October 2009 at 17:19  

    മി. ഷിബു.
    മുമ്പ്‌ ഞാൻ പുതിയ പോസ്റ്റ്‌ ഉണ്ടാക്കുമ്പോൾ എഴുത്തു തുടങ്ങുന്നതിനു തൊട്ടു മുകളിൽ തലക്കെട്ടിനായി ഒരു ടേബിൾ വരുമായിരുന്നു. ഇപ്പോൾ അതു കാണുന്നില്ല. അതെങ്ങിനെ വീണ്ടും വരുത്താം? പ്ലീസ്‌ ഹെൽപ്‌ മി.

  44. Appu Adyakshari 13 October 2009 at 18:05  

    മമ്മൂട്ടി ഒരു കാര്യം ചെയ്യൂ. ഒരു പുതിയ പോസ്റ്റ് എഴുതാനായി തുടങ്ങിയിട്ട് അതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ഇങ്ങോട്ട് അയയ്ക്കൂ. എന്റെ മെയിലില്‍. നോക്കട്ടെ.

  45. Mammootty Kattayad 14 October 2009 at 20:24  

    Thanks Mr. Appu.
    I am sending the doubt in details to your mail. please check the mail appusviews at gmail.com
    Thanks
    Mammootty kattayad

  46. Appu Adyakshari 14 October 2009 at 22:16  

    മമ്മൂട്ടി, പ്രശ്നം പിടികിട്ടി.
    ബ്ലോഗ് സെറ്റിംഗുകളില്‍ ഫോര്‍മാറ്റ് എന്നൊരു ടാബുണ്ട്. ആ പേജില്‍ താഴെക്ക് നോക്കൂ. Show Title field എന്നൊരു വരികാണാം. അതിന്റെ നേരെ Yes എന്നു സെറ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളിലേ പോസ്റ്റിന്റെ ടൈറ്റില്‍ എഴുതാനുള്ള ഫീല്‍ഡ് തെളിയൂ. അത് ഇപ്പോള്‍ No എന്നായിരിക്കും താങ്കളുടെ പ്രശ്നമുള്ള ബ്ലോഗില്‍ ഉള്ളത്. ശരിയല്ലേ..?

    യെസ് എന്നു മാറ്റി പേജ് സേവ് ചെയ്തോളൂ. പ്രശ്നം പരിഹൃതമാകും..

  47. Mammootty Kattayad 15 October 2009 at 16:14  

    വളരെ നന്ദി. മി. ആപ്പു.
    ഇപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു. മറ്റു സൈറ്റുകളിലേക്ക്‌ ലിങ്കു ചെയ്യുമ്പോൾ തലക്കെട്ടു ലഭ്യമല്ല എന്ന മെസേജ്‌ വരുന്നു. ഇപ്പോൾ ആശ്വാസമായി. താങ്ക്സ്‌.

  48. ജിമ്മി ജോൺ 12 December 2009 at 16:43  

    while uploading a new "template" from net, by mistake i deleted the html code of present template without saving. afterwards, I couldnt get the "layout" perfectly. in lay out section the gadgets and all disappeared..how to rectify it ? please help me.

  49. Appu Adyakshari 13 December 2009 at 06:43  

    Jimmy,
    once you have deleted the html code and widgets without saving a template, you cannot get them back. Upload a new template and create the widgets again, that is the only solution.

  50. Unknown 17 December 2009 at 13:48  

    എന്റെ ബ്ലൊഗ് http://itavazhi.blogspot.com/ ല്‍ ഫോളോ, ഷെയര്‍ , ന്യു പോസ്റ്റ് മുതലായ വിവരങ്ങള്‍ ബ്ലോഗര്‍ ഡാഷ് ബോര്‍ദില്‍ കിട്ടുന്നില്ല . എന്ത് ചെയ്യണം ഞാന്‍ ?

  51. Unknown 17 December 2009 at 13:49  

    പിന്തുടരുന്നു.

  52. Sulfikar Manalvayal 24 April 2010 at 19:36  

    hi shibu santhosham. shibuvinte dtils kandaanu njan blogue padichu thudangiyathu. enikku malayalathil type cheyyan pattunnilla. malayalam ellam enable cheythu. type cheythittu aksharangal malayalathilekku marunnilla. enthanu prashnam. pinney enikku ente blogil oru photo album set cheyyamo? cheyyamenkil athenginey?

  53. Sulfikar Manalvayal 24 April 2010 at 19:37  

    ente blog : puramlokam venamenkil thurannu nokkam

  54. Appu Adyakshari 25 April 2010 at 06:06  

    സുൽഫി, താങ്കളുടെ ബ്ലോഗിലെ “മൈ ഉമ്മാസ് ഫ്രൈഡ് റൈസ്? എന്ന പോസ്റ്റ് മലയാളത്തിൽ തന്നെയാണല്ലോ എഴുതിയിരിക്കുന്നത്? പിന്നെ എന്താണു മലയാളം എഴുതുവാൻ പ്രശ്നം എന്നു പറയുന്നത് എന്ന് മനസ്സിലായില്ല. ഏതു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്? ഏതു ബ്രൌസർ ഉപയോഗിച്ചാണ് ബ്ലോഗർ തുറക്കുന്നത് തുടങ്ങിയ വിവരങ്ങളും കൂടീ പറയൂ.

  55. Sulfikar Manalvayal 25 April 2010 at 09:57  

    enikku thonniyathaanu ee samshayam ningalkundavumennu.
    njan explorer upayogichaaanu net use cheyyunnathu.... pinney njan google transliteration upayogichu purathu ninnu type cheythu cut past cheythaanu ithil cherthirikkunnathu. ente blogil transliteration enable aaanu thanum. ennittum enikku ente blogiley new postil ninnu ithupayogichu type cheythittu malayalam aaakunnilla athaanu prashnam........ pinney Njanadyamayittaaa blog upayogikkunnathum (athum ningaludey sahayathaal, athinu special thanks tto) post cheyyunnathum. enthenkilum maattangalo abhiprayangalo undenkil experienced bloganmaaraya ningalil ninnellam abhiprayangalum nirdeshangam sweekarikkumttto.

  56. Appu Adyakshari 25 April 2010 at 10:54  

    എതു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് സുൽഫി ഉപയോഗിക്കുന്നത് എന്ന് ഇപ്പോഴും പറഞ്ഞില്ല. വിന്റോസ് എക്സ്.പി ആണെന്നു കരുതട്ടെ? അപ്പോൾ സുൽഫി പറയുന്നത് “ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് പുറത്തുനിന്ന് ടൈപ്പ് ചെയ്ത്” - എവിടെ നിന്ന്? മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനിൽ ടൈപ്പ് ചെയ്ത് അത് എതു സോഫ്റ്റ്വെയറിൽ സേവ് ചെയ്താണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്? വേഡ്? വേഡ് പാഡ്? നോട്ട് പാഡ്? എന്നിട്ട് താങ്കളുടെ ബ്ലോഗിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നു. അപ്പോൾ മലയാളം മലയാളമായി തന്നെ കാണുന്നുണ്ടോ? താങ്കളുടെ കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ സാധിക്കുന്നുണ്ടൊ? ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ മലയാളം ശരിയായി കാണിക്കുവാനുള്ള ഡിസ്പ്ലേ സെറ്റിംഗുകൾ എല്ലാം ചെയ്തിട്ടുണ്ടൊ? മോസില്ലയോ ഗൂഗിൾ ക്രോമോ സിസ്റ്റത്തിൽ ഉണ്ടോ? ഇല്ലെങ്കിൽ അവ ഡൌൺ ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ടൊ? ചോദ്യങ്ങൾ ഒരുപാടായെങ്കിൽ ക്ഷമിക്കൂ :-)

  57. VYSAKH 9 May 2010 at 07:40  

    chettante blog super aanu ketto ,

    enikku ente blog kooduthal super akkan (design) enthaa vazhi ???

  58. Appu Adyakshari 9 May 2010 at 07:43  

    വൈശാഖ്, ഈ ബ്ലോഗിലെ “ബ്ലോഗിനു മോടികൂട്ടാം” എന്ന വിഭാഗത്തിലെ “മറ്റൊരു ടെമ്പ്ലേറ്റ്”, സ്വന്തമായി ടെമ്പ്ലേറ്റ് ഡിസൈനിംഗ് എന്ന ചാപ്റ്ററുകൾ വായിച്ചു നോക്കൂ. താങ്കളുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ബ്ലോഗറിൽ തന്നെ ആയതിനാൽ രണ്ടാമത്തെ ചാപ്റ്റർ ആവും ഇപ്പോൾ കൂടുതൽ പ്രയോജനപ്രദം.

  59. akshara malayalam 28 August 2010 at 04:04  

    valiya upakaram aayi ithu..thanx

  60. Anonymous 16 December 2010 at 20:46  

    സലാം...................


    http://onlinefmcity.blogspot.com/

  61. Abdullah Muhammed 1 March 2011 at 18:40  

    അപ്പുവേട്ടാ നാം create ചെയ്യുന്ന ബ്ലോഗിന്റെ embed code എങ്ങനെയാ കിട്ടുക, വെബ്സൈറ്റുകളുടെ എംബെഡ്‌ കോഡ് കിട്ടുമോ

  62. Appu Adyakshari 2 March 2011 at 06:23  

    Embed code എന്നുവച്ചാൽ എന്താണെന്നാണ് അബ്ദുള്ള വിചാരിക്കുന്നത് എന്ന് കേൾക്കാൻ താല്പര്യമുണ്ട്.

  63. Unknown 9 April 2011 at 12:59  

    ella questionsinum valare lalithamaya marupadi enikku valare ishttamayi ,,,,,,,,,,blogil namukk kurach mp3 songs vekkanamenkil enthanu cheyyendathu??????????/

    http://dreamsmusthu.blogspot.com/

  64. Appu Adyakshari 10 April 2011 at 15:10  

    മുള്ളൂക്കാരന്റെ ഇന്ദ്രധനുസ് ബ്ലോഗിൽ ഇതേപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ഒന്നുനോക്കൂ

  65. .Aarzoo 22 May 2011 at 17:53  

    maashe ee RSS Feeds eanthaanu eante bloginte rss feed eanganeya njaan kandettuka

  66. Appu Adyakshari 23 May 2011 at 07:38  

    അർഷാദ്, ഈ ബ്ലോഗിൽ ഫീഡുകളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും ഒരു അദ്ധ്യായം തന്നെയുണ്ടല്ലോ വായിച്ചു നോക്കൂ

  67. Marva 24 August 2011 at 19:49  

    ee..blog..valiyoru sahaayamayi..Oru paadu nandhi...visit marvawrites.blogspo.com.....if u like

  68. ഗിജി ശ്രീശൈലം 17 February 2012 at 09:09  

    hi

    എന്റെ ബ്ലോഗിലെ ഫെയ്സ്ബൂക് പ്ലഗിനുകളുടെ എച്ച്ടീഎംഎല്‍ ഗാഡ്ജെറ്റുകള്‍ വര്‍ക്ക് ചെയ്യുന്നില്ല

    ഒന്നു സഹായിക്കാമോ

  69. മഴപ്പക്ഷി..... 26 February 2012 at 14:23  

    അപ്പുവേട്ടാ.....എന്റെ ബ്ലോഗില്‍, കയറുന്നവര്‍ക്ക് ,എന്‍റെ പ്രൊഫൈല്‍ കാണാന്‍ സാധിക്കുന്നില്ല എന്ന് പരാതി..ഇതാണ് പ്രശ്നം??.അതുപോലെ എന്‍റെ പ്രൊഫൈലില്‍ ലാംഗ്വേജ് ഇംഗ്ലീഷ്‌ എന്ന് സെറ്റ്‌ ചെയ്തിട്ടുണ്ട് എങ്കിലും ,തലക്കെട്ടിനു മുകളില്‍ ഉള്ള ബാറില്‍ എല്ലാം അറബിക് ആണ്..ഇതു എങ്ങനെ മാറ്റും? വീണ്ടും ഒരു പ്രശ്നം ,മുന്‍പ് എന്‍റെ ബ്ലോഗില്‍ കമന്റ്സ് വരുമ്പോള്‍ എന്‍റെ ജിമെയിലില്‍ അപ്ഡേറ്റ് വരുമായിരുന്നു..ഇപ്പോ അതും ഇല്ല.....ദയവായി ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം മറുപടി പ്രതീക്ഷിക്കുന്നു...

  70. Appu Adyakshari 26 February 2012 at 14:34  

    മഴപ്പക്ഷിയുടെ ബ്ലോഗ് ഞാൻ നോക്കി. ശരിയാണ്, പ്രൊഫൈൽ കാണാൻ സാധിക്കുന്നില്ല. ബ്ലോഗിന്റെ ലേ ഔട്ട് ഒന്നു ചെക്കുചെയ്യൂ. ആവശ്യമെങ്കിൽ ആഡ് ഗാഡ്‌ജറ്റ് എന്ന സംഗതി ഉപയോഗിച്ച് പ്രൊഫൈൽ സൈഡ് ബാറീൽ ചേർക്കാം.

    തലക്കെട്ടിനുമുകളിൽ ഉള്ള ലിങ്കുകളെല്ലാം അറബിക്കിൽ ആണെന്നതു ശരിയല്ല. ഞാൻ ഇവിടെ നോക്കുമ്പോൾ അതൊക്കെയും ഇംഗ്ലീഷിലാണു കാണുന്നത്. താങ്കളുടെ ഗൂഗിൾ അക്കണ്ട് സെറ്റിംഗുകളിൽ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യൂ. പ്രശ്ണം മാറൂം.

    ബ്ലോഗ് സെറ്റിംഗുളിൽ മൊബൈൽ ആന്റ് ഇ-മെയിൽ എന്നൊരു സെറ്റിംഗ് ഉണ്ട്. അതൊന്നു നോക്കൂ. അവിടെ കമന്റ് നോട്ടിഫിക്കേഷൻ ഇ-മെയിൽ എന്ന ഫീൽഡിൽ താങ്കളുടെ ജി.മെയിൽ അഡ്രസ് എഴുതി ച്ചേർത്ത് സേവ് ചെയ്യുക.

  71. Viswaprabha 26 February 2012 at 15:01  

    നമുക്കിഷ്ടമില്ലാതെ, നാം ആവശ്യപ്പെടാതെ, നമ്മോടു ചോദിക്കാതെ, വേറെ ഭാഷകളിൽ ഗൂഗിൾ പേജുകളും ബ്ലോഗുപേജുകളും പ്രത്യക്ഷപ്പെടുന്നതു തടയാൻ:

    ഒരു പുതിയ ടാബ് തുറന്നു് അതിൽ http://google.com/ncr എന്നു ടൈപ്പ് ചെയ്യുക. (അല്ലെങ്കിൽ ഒരിക്കൽ ബുക്ക് മാർക്ക് ചെയ്തു് അതുമല്ലെങ്കിൽ ഹോം പേജാക്കി സൂക്ഷിക്കുക.)
    എളുപ്പത്തിനു് Opem google.com with NO COUNTRY OR REGION എന്നു് ഓർത്തുവെച്ചാൽ മതി.

  72. മഴപ്പക്ഷി..... 26 February 2012 at 15:09  

    അപ്പുവേട്ടനും, വിശ്വപ്രഭയ്ക്കും നന്ദി....
    അപ്പുവേട്ടാ ..ഇപ്പോ ഒന്ന് കൂടി നോക്കുമോ പ്രൊഫൈല്‍ ശരിയായോ എന്നു?

  73. ഷാജി പൊന്നെമ്പാറ 8 May 2013 at 19:27  
    This comment has been removed by the author.
  74. ഷാജി പൊന്നെമ്പാറ 8 May 2013 at 19:29  

    ഒരു മെനു ബാര്‍- പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍.എങ്ങനെയാ കിട്ടുക ?

  75. Appu Adyakshari 12 May 2013 at 07:34  

    ഷാജീ, ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനുബാർ എന്ന അദ്ധ്യായം ഒന്നു വായിച്ചുനോക്കൂ.

  76. Radhakrishnan Pallaroad 21 May 2013 at 15:43  

    when i open a new post page, "post setting" option is showing in the right side. I want hide the same. Please help me....

  77. Appu Adyakshari 21 May 2013 at 15:48  

    Radhakrishnan, I think this is happening because you have logged onto your blogger account while seeing this setting. Others will not see it, don't worry.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP