അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും
>> 2.5.08
പുതുതായി ഇന്റര്‍നെറ്റ് മലയാളവും, ബ്ലോഗുകളും ഉപയോഗിക്കുവാന്‍ തുടങ്ങുന്നവര്‍ക്ക് ഉണ്ടാവാറുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശീക്കുവാനാണ് ഈ പേജും ഇതിലെ കമന്റുകളും ഉപയോഗിക്കാനാഗ്രഹിക്കുന്നത്.
സര്‍വ്വസാധാരണമായ ചില പ്രശ്നങ്ങള്‍:
1. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തു. പക്ഷേ ബ്ലോഗ് അഗ്രിഗേറ്റര്‍ അതു കാണിക്കുന്നില്ല.
വളരെ സാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്നമാണിത്. ഇതിനൊരു ശാശ്വത പരിഹാരം ഇല്ല എന്നു തോന്നുന്നു. ചില പുതിയ ബ്ലോഗുകള്‍ക്ക് ഈ പ്രശ്നം ആദ്യം കാണാറുണ്ടെങ്കിലും ഒന്നു രണ്ട് പോസ്റ്റുകള്‍ കഴിഞ്ഞാല്‍ ഇത് തനിയെ ഇല്ലാതാവും. മറ്റുചിലവയ്ക്ക് ഈ പ്രശ്നം എന്നും നില്‍ക്കും.
ഈ വിഷയത്തെപ്പറ്റി വിശദമായ ഒരു അദ്ധ്യായം തന്നെ ആദ്യാക്ഷരിയിലുണ്ട്. പോസ്റ്റ് ചെയ്ത വിവരം വായനക്കാരെ എങ്ങനെ അറിയിക്കാം എന്ന ആ അധ്യായം ഒന്നു നോക്കൂ. ലിങ്ക് ഇവിടെ
2. കമന്റുകളുടെ കൂട്ടത്തില്‍ See here, look here എന്നൊക്കെപറഞ്ഞുകൊണ്ട് ചില അജ്ഞാത കമന്റുകള്‍ വരുന്നു.
ഇതൊക്കെ സ്പാം കമന്റുകളാണ്. പലതിലും വൈറസും കാണും. അറിയാതെ അവറ്റകളിലൊന്നും ക്ലീക്ക് ചെയ്യരുത്. എത്രയും വേഗം ആ കമന്റുകളെ അവിടെ നിന്നും ഡിലീറ്റ് ചെയ്യുക. (കമന്റുകള്‍ എന്ന അദ്ധ്യായം നോക്കൂ).സ്പാം ശല്യം വളരെ കൂടുന്നുവെങ്കില്‍ കമന്റ് സെറ്റിംഗുകളില്‍ Word verification സെറ്റ് ചെയ്യാം.
3. കുറച്ചു ഫോട്ടോകളും അവയുടെ വിവരണങ്ങളും പോസ്റ്റ് ചെയ്തു. ഫോട്ടോ ഒരിടത്ത്, വിവരണം വേറൊരിടത്ത്. എത്ര വലിച്ചിട്ടും, ഫോട്ടോകളും ടെക്സ്റ്റും ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ വരുന്നില്ല.
പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോള്‍ Compose മോഡിനേക്കാള്‍ നല്ലത് Edit Html മോഡാണ്. പ്രത്യേകിച്ചും ഫോട്ടോ ഉണ്ടെങ്കില്‍ ഈ മോഡ് തന്നെ ഉപയോഗിക്കുക. ഈ മോഡില്‍ ഫോട്ടോകളുടെ എച്.ടി.എം.എല്‍ കോഡുകളും, ടെക്സ്റ്റ് പോലെതന്നെയാണ് പ്രത്യക്ഷപ്പെടുക. അവയെ കട്ട്, കോപ്പി, പേസ്റ്റ് ചെയ്യാന്‍ വളരെ എളുപ്പം.
4. പോസ്റ്റില്‍ പത്തുപതിനഞ്ചു കമന്റുള്ളതാ. പക്ഷേ കമന്റ്സ് എന്നതിനു നേരെ നോക്കിയാല്‍ ആറെണ്ണമേ കാണുന്നുള്ളൂ. Comments എന്ന ബട്ടണ്‍ പ്രസ് ചെയ്ത് കമന്റെഴുതാന്‍ പോയാല്‍ എല്ലാ കമന്റുകളും കാണുകയും ചെയ്യാം.
കുക്കികളാണു വില്ലന്‍. പേജ് റിഫ്രഷ് ചെയ്ത് കാണിക്കുന്നില്ല. പോസ്റ്റിന്റെ തലക്കെട്ടില്‍ ഒന്നു ക്ലിക്ക് ചെയ്യൂ. പേജ് റിഫ്രഷ് ചെയ്ത് കമന്റുകള്‍ എല്ലാം ഉള്‍പ്പടെ കാണിക്കും. നിലവിലുള്ള കമന്റുകളെല്ലാം പോസ്റ്റിന്റെ അടിയിലായി പ്രത്യക്ഷമാകും.
5. ഒരു പോസ്റ്റിന് കമന്റിടുമ്പോള്‍ ചിലസമയങ്ങളില്‍ ഇ മെയില്‍ ഫോളോ അപ്പ് ടിക്ക് ചെയ്യാനുള്ള ഒപ്ഷന്‍ വരറുണ്ട്.എന്നാല്‍ ചില സമയങ്ങളില്‍ അത് കിട്ടാറില്ല. എന്തുകൊണ്ട്?
നമ്മുടെ ജി.മെയില്‍ അക്കൌന്റിലോ, നമ്മുടെ ബ്ലോഗിലോ ലോഗ് ഇന്‍ ചെയ്തതിനു ശേഷം മറൊരു ബ്ലോഗില്‍ കമന്റിടാന്‍ പോകു. ഈ പ്രശ്നം ഉണ്ടാവുകയില്ല. ഇനി അഥവാ അങ്ങനെ പോകാനൊത്തില്ല എന്നിരിക്കട്ടെ. വിഷമിക്കേണ്ട. നിങ്ങളുടെ കമന്റ് അവിടെ എഴുതുക. അതിനുശേഷം യൂസര്‍നെയിം, പാസ് വേഡ് ഇവയും എഴുതുക. അതിനുശേഷം പബ്ലിഷ് കമന്റ് എന്ന ബട്ടണ്‍ അമര്‍ത്തുന്നതിനു പകരം Preview എന്ന ബട്ടണ്‍ അമര്‍ത്തു. ഇപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ കമന്റ് എഴുതിച്ചേര്‍ത്ത ഭാഗത്ത് ഇ-മെയില്‍ ഫോളോ അപിനുള്ള സൌകര്യത്തോടുകൂടി നിങ്ങളുടെ കമന്റ് പ്രത്യക്ഷപ്പെടും. അവിടെ ടിക് ചെയ്തിട്ട് കമന്റ് പബ്ലിഷ് ചെയ്തോളൂ.
6. ഒരു ബ്ലോഗ് പേജ് പി.ഡി.എഫ് ആക്കി മാറ്റുന്നതെങ്ങനെ?
'അല്പം കൂടി മുന്നോട്ട്' എന്ന വിഭാഗത്തില്‍ ഒരു പോസ്റ്റായി ഇതു നല്‍കിയിട്ടുണ്ട്.
7. Draft post എന്നാല്‍ എന്താണ്?
നാം എഴുതിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിനെ ഇപ്പോള്‍ പബ്ലിഷ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെന്കിലോ, പബ്ലിഷ് ചെയ്തു കഴിഞ്ഞ ഒരു പോസ്റ്റിനെ എഡിറ്റിംഗ് നോ മറ്റോ ആയി അല്‍പസമയം വായനക്കാരില്‍ നിന്നു മറച്ചു വയ്ക്കുന്നതിനോ ഈ സവിധാനം ഉപയോഗിക്കാം. പോസ്റ്റ് എഡിറ്റ് ചെയ്യുവാനുള്ള പേജില്‍ ഏറ്റവും താഴെ Publish post എന്ന ബട്ടണ് സമീപമായി Save now എന്നോ save as draft എന്നോ ഒരു ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്‌താല്‍ പോസ്റ്റ് പബ്ലിഷ് ആകുന്നതിനു പകരം ഡ്രാഫ്റ്റ് ആയി കിട്ടും. ഒരിക്കല്‍ ഡ്രാഫ്റ്റ് ആക്കിയ പോസ്റ്റിനെ പബ്ലിഷ് ചെയ്യുവാന്‍, അത് തുറന്നിട്ട Publish post ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
8. കമന്റ് എഴുതിച്ചേര്‍ക്കാനുള്ള ഭാഗത്തിനു താഴെയായി ഒരു ‘വേഡ് വേരിഫിക്കേഷന്‍’ വരുന്നുണ്ടല്ലോ. ഇതൊരു ശല്യമായി പലവായനക്കാരും പറയുന്നു. ഇത് മാറ്റുന്നതെങ്ങനെ?
കമന്റിനോടൊപ്പമുള്ള വേര്‍ഡ് വേരിഫിക്കേഷന്‍, കമന്റ് സെറ്റിംഗുകളിലെ ഒരു ഓപ്‌ഷനാണ്. നാം ബ്ലോഗ് തുടങ്ങുമ്പോള്‍ ഈ ഓപ്‌ഷന്‍ വേണം എന്നാണ് ഡിഫോള്‍ട്ട് സെറ്റിംഗ്. അതിനാല്‍, അത് വേണ്ട എന്ന് നമ്മള്‍ സെറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഈ ബ്ലോഗിലെ കമന്റുകള്‍ എന്ന സെക്ഷനിലെ കമന്റ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായം നോക്കൂ.
9. ഞാനൊരു പോസ്റ്റ് പബ്ലിഷ് ചെയ്തു. മലയാളത്തിലാണ് ചെയ്തത്. പക്ഷേ മറ്റൊരു കമ്പ്യൂട്ടറില്‍ ഇതു തുറന്നു നോക്കിയപ്പോള്‍, അതുമുഴുവന്‍ ഓരോ ചതുരങ്ങളും ചിഹ്നങ്ങളും ആയിക്കാണുന്നു. ഇതെന്തുമറിമായം?
നിങ്ങള്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് യൂണിക്കോഡ് മലയാളത്തിലാണെങ്കില്‍കൂടി, നിങ്ങള്‍ മറ്റൊരു കമ്പ്യൂട്ടറില്‍ അത് തുറന്നു നോക്കുമ്പോള്‍ മലയാളമായി കാണണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് ആ കമ്പ്യൂട്ടറില്‍ ഒരു യൂണിക്കോഡ് മലയാളം ഫോണ്ടെങ്കിലും ഉണ്ടാവണം. ഇല്ലെങ്കില്‍ ചതുരങ്ങളായേകാണൂ. ഈ പ്രശ്നം പരിഹരിക്കാന്‍ ചെയ്യാവുന്ന ഏറ്റവും മിനിമം പണി എന്നത്, അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് (ഫോണ്ട് മാത്രം മതി, വരമൊഴിയും കീമാനും ഒന്നും വേണ്ട) ഡൌണ്‍ലോഡ് ചെയ്ത് ആ കമ്പ്യൂട്ടറിലെ വിന്റോസ്>ഫോണ്ട്സ് എന്ന ഡയറക്ടറിയില്‍ സേവ് ചെയ്യുക എന്നതാണ്. ഇതെങ്ങനെയാണു ചെയ്യുന്നതെന്നു കാണുവാന്‍ ഈ ബ്ലോഗിലെ ആദ്യ അദ്ധ്യായം, കമ്പ്യൂട്ടര്‍ സെറ്റിംഗുകള്‍ - മലയാളം വായിക്കുവാന്‍ എന്നത് നോക്കുക.
10. എന്റെ ബ്ലോഗ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഒരു ദിവസം ഞാന്‍ ടെമ്പ്ലേറ്റ് html ല്‍ ചില മാറ്റങ്ങള്‍ വരുത്തി. കൂട്ടത്തില്‍ എന്തൊക്കെയോ ചെയ്തു, ഇപ്പോള്‍ ബ്ലോഗിലെ ലേ ഔട്ട് എന്ന ടാഗ് മിസ്സിംഗ് ആണു. പകരം ടെമ്പ്ലേറ്റ് എന്നൊരു ടാബാണുള്ളത്. പുതിയ ഒരു ടെമ്പേറ്റും സെലക്റ്റ് ചെയ്യാനും ആവുന്നില്ല. ലേ ഔട്ട് ടാബ് തിരികെ കൊണ്ടുവരാന്‍ എന്താ വഴി?
ഇവിടെ പ്രശ്നം എന്താണെന്നുവച്ചാല്‍, ടെമ്പ്ലേറ്റ് എച്.ടി.എം.എല്‍ ല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ് നിലവിലുള്ള ടെമ്പ്ലേറ്റ് സേവ് ചെയ്തില്ല എന്നതാണ്. പുതിയ ഒരു ടെമ്പ്ലേറ്റ് എന്ന അദ്ധ്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ ഒന്നു നോക്കൂ. ബ്ലോഗറില്‍ രണ്ടുവിധത്തിലുള്ള ടെമ്പ്ലേറ്റുകള്‍ ഉണ്ട്. ഒന്ന് ക്ലാസിക് ടെമ്പ്ലേറ്റ്. അതാണ് നാം ബ്ലോഗ് തുടങ്ങുമ്പോള്‍ സെറ്റുചെയ്യുന്ന ആധുനിക സംവിധാനം. ഇതിനു മുമ്പായി ഈ സംവിധാനം നിലവിലുണ്ടായിരുന്നില്ല. അന്ന് ടെമ്പ്ലേറ്റുകള്‍ മാറ്റുക എന്നതും ദുരിതം ആയിരുന്നു. പക്ഷേ, അബദ്ധവശാന്‍ നിങ്ങള്‍ ടെമ്പ്ലേറ്റില്‍ മാറ്റം വരുത്തിയ കൂട്ടത്തില്‍ ഇങ്ങനെ പഴയ രീതിയിലേക്ക് നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗുകള്‍ മാറിപ്പോയിരിക്കാം.
ടെമ്പ്ലേറ്റ് ഇങ്ങനെ മാറിയിട്ടുണ്ടോ എന്നു മനസ്സിലാക്കുവാന്‍ ഒരു എളുപ്പവഴിയുണ്ട്. ഡാഷ്‌ബോര്‍ഡ് നോക്കൂ. പുതിയ ഡാഷ്‌ബോര്‍ഡില്‍, Edit Posts, Settings, Layout, View bog എന്നീ ലിങ്കുകള്‍ കാണാം. പഴയതാണെങ്കില്‍ ഇതിനു പകരം Posts, Settings, Templates എന്നിങ്ങനെയാവും ഉണ്ടാവുക. അതില്‍ ടെമ്പ്ലേറ്റ് ക്ലിക്ക് ചെയ്യുക. അതില്‍നിന്നും Customize Design എന്ന ടാഗ് സെലക്ട് ചെയ്യൂ. അപ്പോള്‍ താഴെക്കാണും പ്രകാരം ഒരു സ്ക്രീന്‍ കിട്ടും.
അതിലെ Upgragde your template എന്ന ടാബ് കിക്ക് ചെയ്യൂ. ഇനി ഡാഷ്‌ബോര്‍ഡ് ഒന്നു നോക്കൂ. ഇപ്പോള്‍ Edit Posts, Settings, Layout, View bog എന്നീ ലിങ്കുകള്‍ കാണാം. പ്രശ്നം തീര്‍ന്നല്ലോ!
11. ഒരു പോസ്റ്റ് ടൈപ്പുചെയ്ത് തയാറാക്കുമ്പോള്‍ പാരഗ്രാഫുകള്‍ / വരികള്‍വേണ്ട രീതിയില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നില്ല. എന്റര്‍കീ അടിച്ച് ഒരു സ്പേസ് കൊടുത്തിട്ടും പബ്ലിഷ് ചെയ്ത പേജില്‍ ടെക്സ്റ്റ് എല്ലാം കൂടി ഒരു പാരഗ്രാഫുപോലെയാണ് പ്രത്യക്ഷമാകുന്നത്.
പോസ്റ്റ് തയ്യാറാക്കുമ്പോള്‍ Compose mode നു പകരം Edit Html മോഡ് ഉപയോഗിച്ചു നോക്കൂ. ഈ പ്രശ്നം മാറിക്കിട്ടും. ഓരോ പ്രാവശ്യം എന്റര്‍ കീ അമര്‍ത്തുമ്പോഴും വരികള്‍ക്കിടയില്‍ ഒരു സ്പേസ് പ്രത്യക്ഷപ്പെടും. ഈ ഒരു സ്പേസ് ഒരു പാരഗ്രാഫിന്റെ സ്പേസിംഗ് ആണ്. അതിലും കൂടുതല്‍ അകലം വേണമെങ്കില്‍ ഒരു പ്രാവശ്യംകൂടി എന്റര്‍ കീ അമര്‍ത്തുക.
12. ഒരു പോസ്റ്റ് തുറക്കുമ്പോള്‍, അവയോടൊപ്പമുള്ള കമന്റുകള്‍ കൂടി കാണണമെങ്കില്‍ എന്തുചെയ്യണം?
പോസ്റ്റിന്റെ തലക്കെട്ടില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്തുനോക്കൂ. കമന്റുകളും പ്രത്യക്ഷമാകും. ചില ബ്ലോഗുകളില്‍ കമന്റ് ഓപ്‌ഷന്‍ തന്നെ പ്രത്യക്ഷമാകാറില്ല. അവിടെയും ഇതേ വിദ്യചെയ്താല്‍ മതിയാകും.
13. എന്റെ ബ്ലോഗിൽ ഫോളോ ഗാഡ്ജറ്റ് ചേർക്കാൻ സാധിക്കുന്നില്ല. എന്തായിരിക്കും കാരണം?
ബ്ലോഗിന്റെ ലാംഗ്വേജ് മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ഫോര്‍മാറ്റിംഗ് സെറ്റിംഗുകളില്‍ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കില്‍ വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം
കൂടുതല്‍ചോദ്യങ്ങളും ഉത്തരങ്ങളും താഴെയുള്ള കമന്റുകളില്‍ കാണാം.
208 അഭിപ്രായങ്ങള്‍:
ഒഹോ..ഇതാണ് ഏറ്റവും കൂടുതല്‍ നമ്മെ അലട്ടുന്ന പ്രശനങ്ങള്‍..ഇതിന് ഇങ്ങനേയും പ്രതിവിധികള്‍ ഉണ്ടല്ലേ..പറഞ്ഞുതന്നതിനു നന്ദി..
പിന്നെ അപ്പൂ’ജി നമ്മള്‍ ഒരു പോസ്റ്റിന് കമന്റിടുമ്പോള്‍ ചിലസമയങ്ങളില്‍ ഇ മെയില്‍ ഫോളോ അപ്പ് ടിക്ക് ചെയ്യാനുള്ള ഒപ്ഷന്‍ വരറുണ്ട്.എന്നാല്‍ മിക്ക സമയത്തും അത് വരാറില്ല.അത് വരനായി എന്ത് ചെയ്യണം എന്ന് പറഞു തന്നാല്‍ പളരെ ഉപകാരം.
shaf,
ഗൂഗിളില്‍ ലോഗിന്‍ ചെയ്തതിനു ശേഷം കമന്റിട്ടപ്പോള്‍ എന്റെ ഈ പ്രശ്നം മാറികിട്ടി
അങ്കിള്‍ വളരെ നന്ദി..ഇനി ഈ വഴി ശ്രമിക്കാം..
ഓഫ് ടോപിക് ആണോ എന്നറിയില്ല;
സംശയങ്ങള്‍ അറിയുന്നവരുടെ അടുത്തെല്ലാതെ പിന്നാരോട് ചോദിക്കും...*-*
ഓരു വെബ്പേജ് എങ്ങനെ pdf format മാറ്റും എന്ന് പറഞ്ഞുതന്നാല്‍ കോള്ളാമായിരുന്നു?
ഷാഫ്,
പി.ഡീ.എഫ് ഫോര്‍മാറ്റില്‍ ഒരു ഫയല്‍ ഉണ്ടാക്കണമെങ്കില്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഒരു പി.ഡി.എഫ് റൈറ്റര്‍ ഉണ്ടാവണം ആദ്യം.
Adobe Acrobat ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ (ഓര്‍ക്കുക Acrobat Reader അല്ല) Adobe PDF എന്ന ഒരു റൈറ്റര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവും.
മറ്റു അനവധി ഫ്രീ റൈറ്ററുകള്‍ അവൈലബിള്‍ ആണു്. അതില്‍ ഏറ്റവും നല്ലതായി എനിക്കു തോന്നുന്നതു Cute PDF Writer എന്ന റൈറ്റര്‍ ആണു.
ഡൊണ്‍ലോഡാനുള്ള ലിങ്ക്
http://www.cutepdf.com/Products/CutePDF/writer.asp
ഡിസ്കളൈമര്‍ 1. : ഇത് നിങ്ങടെ കമ്പ്യൂട്ടറിനെ ഏതെങ്കിലും രീതിയില്‍ മോശമായി ബാധിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.
ഇങ്ങനെ ഏതെങ്കിലും റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതു നമ്മുടെ പ്രിന്ററുകളുടെ കൂട്ടത്തില്‍ ഒരു പ്രിന്റര്‍ ആയി കാണിക്കും.
Control Panel --> Printers and Faxes ല്‍ പോയാല്‍ അവിടെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പി.ഡി.എഫ്. റൈറ്ററുകളുടെ പേര് മറ്റു പ്രിന്ററുകളോടൊപ്പം കാണാം.
ഇനിയെല്ലാം എറക്കത്തു സൈക്കിള്‍ ചവിട്ടുന്ന പോലെ സിമ്പിള്‍..
(നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന റൈറ്റര്‍ Adobe PDF ആണെന്നു കരുതുക)
1. പി.ഡി.എഫ്. ആക്കേണ്ടുന്ന സാധനം എടുക്കുക.
2. File --> Print എന്ന കമാന്‍ഡ് കൊടുക്കുക.
3. പ്രിന്ററിന്റെ പേര് Adobe PDF എന്നു സെലക്റ്റ് ചെയ്യുക.
4. OK കൊടുക്കുക (പേടിക്കണ്ടാന്നേ അതു പ്രിന്റ് ചെയ്യാനൊന്നും പോന്നില്ല..)
5. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു Save As ഡയലോഗു് ബോക്സ് തുറന്നു വരും. അതില്‍ ഉണ്ടാക്കേണ്ടുന്ന ഫയലിന്റെ പേര് കൊടുക്കുക. സേവ് ചെയ്യുക.
പി.ഡി.എഫ്. റെഡി.
********
ബ്ലോഗില്‍ നിന്നും ഡയറക്റ്റായി പ്രിന്റ് ചെയ്യുന്നതിനേക്കാള്‍ നല്ലതു എതെങ്കിലും വേഡ് പ്രോസസറുകളിലേക്കു (Word Pad / MS Word) കോപ്പി പേസ്റ്റ് ചെയ്തു പേജ് ഒക്കെ ഒന്നു സെറ്റ് ചെയ്ത് പി.ഡി.എഫ്. ആക്കുന്നതായിരിക്കും.
ഡിസ്ക്ലൈമര്‍ 2: കോപ്പി റൈറ്റുള്ള ബ്ലോഗുകളുടെ കണ്ടന്റ്, ഉടമയുടെ അനുവാദമില്ലാതെ കോപ്പി ചെയ്യുന്നത് തെറ്റാണു. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അമ്മച്ചിയാണെ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.
എത്ര ഡിസ്ക്ലൈമറിട്ടാലാ കര്‍ത്താവേ മനസമാധാനത്തോടെ ഒന്നു കമന്റാനൊക്കുന്നേ. :)
ഇതിന് ഇതിലും വ്യക്തമായ മറുപടി പ്രതീക്ഷിക്കാനില്ല..
വളരെ ന്ദി തമനുച്ചായാ..
ഏതായാലും ഇവിടെ (ഓഫിസിലെ) സിസ്റ്റത്തില്‍ ഞാനിത് ഇന്‍സ്റ്റാള്‍ ചെയ്യുന്നുല്ല.
-
ഈ വിഷയത്തില്‍ എന്തെങ്കിലും സംശയം ഇനിയും വന്നാല്‍ വീണ്ടും ചോദിക്കുന്നതായിരിക്കും :-)
----------
ഒരു ബ്ലോഗില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് പോകുംബോള്‍ പുതിയ വിന്‍ഡോയില്‍ തുറക്കാന്‍ ലിങ്ക് കോഡ് എവിടെ കൊടുക്കണം?
സുന്നി, ഈ ബ്ലോഗിലെ “വെബ് ലിങ്കുകൾ നൽകുന്നതെങ്ങനെ” എന്ന അദ്ധ്യായത്തിൽ ഇത് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ. ഒന്നു നോക്കൂ.
ബ്ലോഗില്‍ ഒരു പുതിയ page തുടങ്ങാന്‍ ഞാന്‍ ആശ്രേയിക്കുന്നത് ഒരു ബ്ലോഗു കൂടി തുടങ്ങുക എന്നതാണ്.എന്നിട്ട് ആദ്യ ബ്ലോഗില്‍ നിന്ന് ലിങ്ക് നല്‍കും.എങ്ങനെ ഒരു ബ്ലോഗിന്റെ subpage ആയി ഒരു ആര്‍ട്ടിക്കിള്‍ എഴുതാം എന്ന് പറഞ്ഞു തരുമോ? അത് സാധ്യമാണോ?
ഒരു ബ്ലോഗിൽ പുതിയ ഒരു ആർട്ടിക്കിൾ എഴുതുന്നതിന് പുതിയ പോസ്റ്റ് എന്നാണു പറയുന്നത് (പുതിയ ബ്ലോഗ് അല്ല). ഡാഷ് ബോർഡ് തുറക്കുക. അതിൽ new post എന്നൊരു ഐക്കൺ ഉണ്ട്. അതിൽ ക്ലീക്ക് ചെയ്താൽ പുതിയ പോസ്റ്റ് എ|ഡിറ്റു ചെയ്യാനുള്ള പേജ് കിട്ടും.
അനുരൂപേ,
ഒരു ബ്ലോഗില്‍ തന്നെ ധാരാളം വെവ്വേറെ പോസ്റ്റുകള്‍ ഇടാന്‍ സാധിക്കുന്ന സ്ഥിതിക്ക് വേറൊരു ബ്ലോഗ് തുടങ്ങി അതില്‍ എന്തിനു ലിങ്ക് കൊടുക്കണം.
ഇനി വേറെ വിഷയമാണ കൈകാര്യം ചെയ്യുന്നെങ്കില്‍, വേണമെങ്കില്‍ പുതിയ ബ്ലോഗ് തുടങ്ങാം. ഒരേ ബ്ലോഗില്‍ തന്നെ കൊടുത്തിരിക്കുന്ന പല പോസ്റ്റുകളെ തരംതിരിച്ച വലതുവശത്ത് കാണിക്കുകയും ചെയ്യാം (ആദ്യക്ഷരിയുടെ വലതു കോളം ശ്രദ്ധിക്കു).
"ഒരേ ബ്ലോഗില്‍ തന്നെ കൊടുത്തിരിക്കുന്ന പല പോസ്റ്റുകളെ തരംതിരിച്ച വലതുവശത്ത് കാണിക്കുകയും ചെയ്യാം"
ഈ വിദ്യ എങ്ങനെ എന്ന് മനസിലായില്ല . 4 കവിതകളും 2 ലേഖനങ്ങളും എന്റെ ബ്ലോഗില്‍ ഉണ്ടെന്നിരിക്കട്ടെ .. വലതു വശത്ത് കവിതകള്‍ എന്ന തലക്കെട്ടിനു താഴെ 4 കവിതകളിലെക്കുള്ള ലിങ്കും ലേഖനങ്ങള്‍ എന്ന തലക്കെട്ടിനു താഴെ 2 ലേഖനങ്ങളിലെക്കുള്ള ലിങ്കും വരണം. എന്താണ് ചെയ്യേന്ടെതെന്നു പറഞ്ഞു തരാമോ?(കവിതകളും ലേഖനങ്ങളും ഒരേ ബ്ലോഗില്‍ തന്നെയാണേ.)
അനുരൂപേ,
അദ്ധ്യായം 13 ലോട്ട് പോയി LINK LIST എന്ന പേജ് എലിമെന്റ് സെറ്റ് ചെയ്യേണ്ട വിധം മനസ്സിലാക്കൂ.
http://bloghelpline.blogspot.com/2008/04/13.html
അനുരൂപ് ചോദിച്ച ചോദ്യം ഇതിനു മുമ്പ് പലരും ചോദിച്ചിരുന്നു. അതിനാൽ ആദ്യാക്ഷരിയിൽ പുതിയ ഒരു അദ്ധ്യായമായി പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെ എന്ന് “ബ്ലോഗീനു മോടി കുട്ടാം” എന്ന സെക്ഷനിൽ ചേർത്തിരിക്കുന്നു.
പോസ്റ്റു ചെയ്തവയുടെ ക്രമം എങ്ങനെ മാറ്റാം എന്ന് കൂടി പറഞ്ഞു തരുമോ?
‘പോസ്റ്റ് ചെയ്തവയുടെ ക്രമം’ എന്നതുകൊണ്ട് അനുരൂപ് എന്താണ് ഉദ്ദേശിക്കുന്നത് എന്നു ശരിക്ക് മനസ്സിലായില്ല. ഡാഷ് ബോര്‍ഡിലെ പോസ്റ്റുകളുടെ ലിസ്റ്റില്‍ തെളിയുന്ന ക്രമം ആണുദ്ദേശ്ശിക്കുന്നതെങ്കില്‍ (ഇതേ ക്രമം തന്നെയാണ് ആര്‍ക്കൈവ്സിലും വരുക), അത് മാറ്റാനുള്ള വഴി പബ്ലിഷ് ചെയ്ത തീയതി മാറ്റുക എന്നതാണ്. അതായത് ഏറ്റവും പുതിയതായി പബ്ലിഷ് ചെയ്ത പോസ്റ്റാവും, ഈ ലിസ്റ്റില്‍ ആദ്യം ഏറ്റവും മുകളറ്റത്ത് പ്രത്യക്ഷപ്പെടുക. തീയതി മാറ്റുവാനായി, പോസ്റ്റ് എഡിറ്റ് പേജില്‍ പോവുക. ആ പേജില്‍ ഏറ്റവും താഴെയായി, പബ്ലിഷ് പോസ്റ്റ് ബട്ടണു മുകളില്‍ പോസ്റ്റ് ഓപ്‌ഷന്‍ എന്നൊരു ബട്ടണ്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ ഏരിയ അല്പം കൂടി വിശദമായി കാണാം. അവിടെയാണ് തീയതിയും, സമയവുമൊക്കെ ക്രമീകരിക്കുവാനുള്ള സ്ഥലം. അവിടെ പഴയൊരു തീയതിനല്‍കിയിട്ട്, വീണ്ടും പബ്ലിഷ് പോസ്റ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ പോസ്റ്റ് , പുതിയ തീയതിയുടെ ക്രമത്തിലേക്ക് മാറുന്നതു കാണാം.
ഇങ്ങനെ തീയതി മാറ്റി പുനഃപ്രസിദ്ധീകരിച്ചാലും,ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ ഈ പോസ്റ്റിനെ ഒരിക്കള്‍ കാണിച്ചിരുന്നതാണെങ്കില്‍ വീണ്ടും കാണിക്കുകയില്ല (അതുകൊണ്ടു കുഴപ്പമൊന്നുമില്ല) എന്നുകൂടി ഓര്‍ക്കുക.
എന്റെ ബ്ലൊഗ് ഇതുവരെ ഗൂഗിൾ കണ്ടെത്തിയില്ല.ഞാൻ ആകെ പ്രശ്നത്തിലാൺഹ്. ഒരു പ്രധിവിധി പരഞ്ഞുതരൂ.........
വളരെ നന്ദി
മച്ചാ എന്റെ ബ്ലോഗിലെ ലേ ഔട്ട് പേജ് മിസ്സിംഗ് ആണു. പകരം ടെമ്പ്ലേറ്റ് ടാബിലാണു കിടക്കുന്നതു. ടെമ്പ്ലേറ്റില്‍ നിന്നു ലേ ഔട്ട് ടാബ് കൊണ്ടുവരാന്‍ എന്താ വഴി? ഇപ്പോ എന്റെ പഴയ ടെമ്പ്ലേറ്റ് അല്ല, പഴയതു കിട്ടാന്‍ എന്തു ചെയ്യണം?
സുനില്‍ പണിക്കര്‍
എന്റെ ബ്ലോഗില്‍ ഒരു പ്രതികരണ വേദി തുടങ്ങാന്‍ ഞാന്‍ എന്ത് ചെയ്യണം ?
ബ്ലോഗിന്റെ മുകളില്‍ കാര്യങ്ങള്‍ marquee ടെക്സ്റ്റ് ചെയ്യുന്നതിനും ഞാന്‍ എന്ത് ചെയ്യണം?
അനുരൂപ്,
ഈ ചോദ്യങ്ങളുടെ ഉത്തരം പറയുന്നതിനു മുമ്പ് രണ്ടു കാര്യങ്ങള്‍ ചോദിച്ചോട്ടെ.
1. പ്രതികരണവേദി എന്നുദ്ദേശിച്ചത് എന്താണ്? ഡിസ്കഷന്‍ ഫോറം? ഒപ്പീനിയന്‍ പോള്‍? കമന്റ്? വ്യക്തമാക്കൂ.
2. കാര്യങ്ങള്‍ Marquee text ചെയ്യുന്നതിന് എന്നു പറഞ്ഞു. എന്തുകാര്യങ്ങള്‍? ന്യൂസ് ഫീഡ്? അതോ മറ്റുവല്ലതുമോ?
ഒരു ഡിസ്കഷന്‍ ഫോറം ആണ് ഞാന്‍ ഉദേശിക്കുന്നത്.
marguee text വേണ്ടത് ലേറ്റസ്റ്റ് news, അറിയിപ്പുകള്‍ എന്നിവ കാണിക്കുവാനാണ്.
അനുരൂപ്, മാര്‍ക്യൂ ടെക്സ്റ്റ് നല്‍കുന്നതിനുള്ള കോഡുകള്‍ ഇവയാണ്. ആദ്യത്തേത് ബേസിക്. രണ്ടാമത്തേത് മാര്‍ക്യൂ ബ്ലോഗിന്റെ ഉള്ളില്‍ തന്നെ നില്‍ക്കുവാനുള്ളത്.
<marquee> text </marquee>
<marquee behavior=alternate> text </marquee>
ടെക്സ്റ്റ് എന്നെഴുതിയിരിക്കുന്നതുമാറ്റി, അവിടെ മലയാളം യൂണിക്കോഡില്‍ എഴുതാം.
ന്യൂസ് ഫീഡുകള്‍ ബ്ലോഗില്‍ കൊടുക്കുവാനുള്ള ഗാഡ്ജറ്റ് ഗൂഗിള്‍ തന്നെ തരുന്നുണ്ടല്ലോ. പേജ് എലമെന്റ്സ് നോക്കൂ.
പ്രതികരണവേദി, ഡിസ്കഷന്‍ ഫോറം, വെബ് സൈറ്റുകളില്‍ കാണുന്നതുപോലെ ബ്ലോഗില്‍ നിര്‍മ്മിക്കുക സാധ്യമല്ല. ബ്ലോഗിന്റെ രീതിതന്നെ അതല്ലല്ലോ. ഒരു വിഷയം താങ്കള്‍ഒരു പോസ്റ്റായി അവതരിപ്പിക്കൂ. അതില്‍ ചര്‍ച്ച കമന്റില്‍ നടക്കട്ടെ. ഇതല്ലാതെ ഒരു വിഷയത്തെപ്പറ്റി ഒപ്പീനിയന്‍ പോള്‍ മതിയെങ്കില്‍ അതിന്റെ ഗാഡ്ജറ്റ് പേജ് എലമെന്റ്സില്‍ ഉണ്ട്.
ഇന്റര്‍നെറ്റ് പത്ര പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കാമോ?
അതില്‍ ബ്ലോഗുകളുടെ പങ്കു എന്താണ്? ബ്ലോഗുപയോഗിച്ചു എങ്ങനെ പത്രപ്രവര്‍ത്തനം നടത്താം?
ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല അനുരൂപ് സണ്ണി. സ്വന്തന്ത്ര ജേര്‍ണലിസം ആണുദ്ദേശിക്കുന്നതെങ്കില്‍ കാണുന്ന വാര്‍ത്തകള്‍ ഒരു ബ്ലോഗുണ്ടാക്കി അതില്‍ പോസ്റ്റു ചെയ്താല്‍ പോരേ? അറീവുള്ളവര്‍ പറയട്ടെ.
Followers എന്നതുകൊണ്ട് ഉദേശിക്കുന്നത് എന്താണ്?
ഗൂഗിള്‍ അടുത്തയിടെ ബ്ലോഗ്ഗറില്‍ കൊണ്ടുവന്ന ഒരു Gadget ആണ് follower. ഇത് നമ്മുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ നമ്മുടെ വായനക്കാര്‍ക്ക് താല്പര്യമെങ്കില്‍ ഈ ബ്ലോഗിനെ പിന്‍തുടരുവാന്‍ സാധിക്കും. ഈ gadget ക്ലിക്ക് ചെയ്ത് അവരുടെ അഡ്രസ് ഇതില്‍ ചേര്‍ക്കാം. അപ്പോള്‍ അവരുടെ പ്രൊഫൈല്‍ ചിത്രം ഇവിടെ ചേര്‍ക്കപ്പെടും. നമ്മുടെ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് വരുമ്പോള്‍ അവര്‍ക്ക് ഒരു അറിയിപ്പ് കിട്ടും. അതുപോലെ നമ്മുടെ ബ്ലോഗില്‍ സന്ദര്‍ശകരായി എന്ത്തുന്ന മറ്റുള്ളവര്‍ക്ക് ആരൊക്കെയാണ് നമ്മുടെ ബ്ലോഗിനെ ഫോളോ ചെയ്യുന്നത് എന്ന് കാണുവാനും സാധിക്കും.
തമനുവിന്റെ ഉപദേശപ്രകാരം പി.ഡി.എഫ്. ആക്കി മാറ്റാൻ സാധിച്ചു.അപ്പുവിനും തമനുവിനും നന്ദി.പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാനാണു പേടി.
അതേയ്, ഒന്ന് ഹെൽപ് ചെയ്യുവോ?
ഇത് ഒരു പുതിയ ചെക്കനാ. ഈ മലയാളം ടൈപ്പ് ചെയ്യാനൊക്കെ പഠിച്ചു. പക്ഷെ അതു പോസ്റ്റ് ചെയ്യുമ്പൊ ചില്ലക്ഷരങ്ങളൊക്കെ ചതുരങ്ങളായും, വൃത്ത്ങ്ങളായും കാണിക്കുന്നു.
internet explorer ൽ കുഴപ്പം കാണിക്കുന്നില്ല.
Firefox, google chrome ഇതിലൊന്നും ശെരിയാവുന്നില്ല...
ഒന്നു പറഞ്ഞു തരൂ ചേട്ടന്മാരേ...
കുഴപ്പം ബിബിയുടെ കമ്പ്യൂട്ടര്‍ സെറ്റിംഗില്‍ തന്നെയാണ്. കാരണം ബിബിയുടെ കമന്റിലെ ചില്ലുകളൊക്കെ കൃത്യമായി കാണിക്കുന്നുണ്ടല്ലോ ഇവിടെ. ഗൂഗുള്‍ ക്രോമിന് മലയാളം ചതുര്‍ത്ഥിയാണ്. എഴുതാന്‍ സാധിക്കില്ല. ഏതു യൂണിക്കോഡ് ഫോണ്ടാണ് എഴുത്തിന് ഉപയോഗിക്കുന്നത്? അഞ്ജലിയാണോ? ഫയര്‍ ഫോക്സ് എങ്ങനെ സെറ്റ് ചെയ്യാം എന്ന് വരമൊഴിവിക്കിയില്‍ പറയുന്നുണ്ട് ഒന്നു നോക്കൂ.
അപ്പോ എന്റെ കമ്പ്യൂട്ടറിൽ മാത്രേ പ്രശ്നമുള്ളൂ എങ്കിൽ സാരമില്ല. ഞാൻ അഡ്ജസ്റ്റ് ചെയ്യാം.
ബാക്കിയുള്ളോർ ശെരിക്കും കണ്ടാൽ മതി.
സഹായിച്ചതിനു വളരെ നന്ദി. ഇനിയും സംശയം വന്നാൽ ഞാൻ ബുദ്ധിമുട്ടിക്കുവേ...
ബിബി, വിന്റോസ് എക്സ്പിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സര്‍വീസ് പായ്ക്ക് 2 ഒന്ന് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ. പ്രശ്നം 99% മാറും.
സര്‍വീസ്സ് പാക് 2 ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ വിന്‍ഡോസ് പൈസകൊടുത്ത് വാങ്ങിച്ചതായിരിക്കണം. വല്ല സര്‍വീസ്സ് എഞ്ജിനീയേര്‍സിനേയും പിടിച്ചാല്‍ അവര്‍ സി.ഡി ഒപ്പിച്ച് തരും.
ഷിബു’ജി,
ബ്ലോഗറുടെ പ്രൊഫൈല്‍ എടുക്കുമ്പോള്‍ താഴെ ബ്ലോഗുകള്‍ കാണിക്കുന്നിടത്ത് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ താഴെ കിടക്കുന്നത് മുകളിലോട്ടാക്കാന്‍ എന്തു ചെയ്യണം ..
സഹായിക്കണം..
ഷാഫ്,
എഡിറ്റ് പ്രൊഫൈലില്‍ സെലക്റ്റ് ബ്ലോഗ്സ് ടു ഡിസ്പ്ലേ എന്ന ഓപ്ഷന്‍ അറിയാമല്ലോ. അവിടെ ഷോ ഓര്‍ ഹൈഡ് ഈ രണ്ട് ഓപ്ഷനേ ഉള്ളൂ. ഓര്‍ഡര്‍ മാറ്റുവാനുള്ള സംവിധാനം ഇല്ല. എന്താ ശരിക്കുള്ള ഉദ്ദേശം? അതുപറയൂ. വേറെ വഴികള്‍ ഉണ്ടോന്നു നോക്കാം.
ഷിബുജി,
ഇവിടെ എന്റെ ബ്ലോഗ് പ്രൊഫൈല്‍ നോക്കൂ
http://www.blogger.com/profile/13726079224949916297
ഇതില്‍ ശിഖ്‌വ എന്ന ബ്ലോഗ് മുകളിലാക്കണം അത്രേഉള്ളൂ ഒരു ശ്രമം..
സാധിക്കുമെന്നു തോന്നുന്നില്ല ഷാഫ്.
കാരണം ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ ഒന്നുമല്ല ഇത് ഡിസ്പ്ലേ ചെയ്യുന്നത്.ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരട്ടെ, എന്റെ അറിവില്‍ വഴിയൊന്നുമില്ല.
പിന്നെ ഒരു വഴിയുണ്ട്.
ഓര്‍മ്മപ്പെടുത്തല്‍ അങ്ങ് ഡിലീറ്റ് ചെയ്താല്‍ ശുഭം. !!
ഹഹ ഹ കലക്കന്‍ ഐഡിയ..:)
കാത്തിരിക്കാം,,അങ്ങനോരു ഒപ്ഷന്‍ ഊണ്ടെങ്കില്‍ ആരെങ്കിലും പറഞു തരാതിരിക്കില്ല...
തമനുവും അങ്കിളൊക്കെ അങു കണ്ടോട്ടെ ..
ഈ ബ്ലോഗ് ഒന്നു കാണാമോ?
http://chinthasurabhi.blogspot.com/
ഇതില്‍ നിന്ന് Search tab ഒഴിവാക്കാനെന്താ വഴി?
ഒന്നു സഹായിക്കാമോ?
വിഡ്ജറ്റുകള്‍ ഉള്‍പ്പടെയുള്ള കോഡ് ഒന്നയച്ചുതരൂ വിപിന്‍
തയാറാക്കിയ ബ്ലോഗിന്റെ URL മാറ്റാന്‍ കഴിയുമോ?
സാധിക്കുമല്ലോ അനുരൂപ്. ആദ്യക്ഷരിയിലെ ബ്ലോഗ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായത്തിലെ (http://bloghelpline.blogspot.com/2008/04/8.html) Publishing എന്ന ഭാഗം നോക്കൂ. പക്ഷേ പുതിയതായി കൊടുക്കാനുദ്ദേശിക്കുന്ന യൂ.ആര്‍.എല്‍ ലഭ്യമാണെങ്കിലേ ഈ പേരുമാറ്റം സാധ്യമാവൂ എന്നു മാത്രം.
അപ്പു മാഷേ...
ഒരു നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്‌ത സിസ്‌റ്റങ്ങളില്‍ എല്ലാം തന്നെ അഞ്‌ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടുണ്ട്. ചിലവയില്‍ വളരെ നന്നായി മലയാളം വായിക്കാന്‍ കഴിയുന്നു. ചിലത് വളരെ ചെറുതായി മാത്രമാണ് കാണുന്നത്. ചിലതില്‍ ചില പോസ്‌റ്റുകള്‍ മാത്രം ക്വസ്‌റ്റിയന്‍ മാര്‍ക്ക് മാത്രമായാണ് കാണുന്നത്. ഇതെന്താ ഇങ്ങനെ. ഇതെങ്ങനെ പരിഹരിക്കാം.
അദ്ധ്യായം ഒന്നില്‍ പറഞ്ഞ അഡ്വാന്‍സ്‌ഡ് രീതികളും പരീക്ഷിച്ചു നോക്കി. പക്ഷേ ശരിയാകുന്നില്ല. ഒന്നു പറഞ്ഞു തരണേ..
അപ്പു മാഷേ...
ഒരു നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്‌ത സിസ്‌റ്റങ്ങളില്‍ എല്ലാം തന്നെ അഞ്‌ജലി ഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടുണ്ട്. ചിലവയില്‍ വളരെ നന്നായി മലയാളം വായിക്കാന്‍ കഴിയുന്നു. ചിലത് വളരെ ചെറുതായി മാത്രമാണ് കാണുന്നത്. ചിലതില്‍ ചില പോസ്‌റ്റുകള്‍ മാത്രം ക്വസ്‌റ്റിയന്‍ മാര്‍ക്ക് മാത്രമായാണ് കാണുന്നത്. ഇതെന്താ ഇങ്ങനെ. ഇതെങ്ങനെ പരിഹരിക്കാം.
അദ്ധ്യായം ഒന്നില്‍ പറഞ്ഞ അഡ്വാന്‍സ്‌ഡ് രീതികളും പരീക്ഷിച്ചു നോക്കി. പക്ഷേ ശരിയാകുന്നില്ല. ഒന്നു പറഞ്ഞു തരണേ..
ശ്യാം, ചോദ്യം രാവിലെ തന്നെ ഞാന്‍ കണ്ടായിരുന്നു. പക്ഷെ റെഡിയായി ഒരു ഉത്തരം കിട്ടിയില്ല, അതിനാലാണ് അപ്പോള്‍ ഉത്തരം പറയാഞ്ഞത്. എങ്കിലും ഇതിന്റെ ഉത്തരം പറയാന്‍ കഴിവുള്ളവരോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരു കാര്യം ചോദിക്കട്ടെ. ഈ നെറ്റ് വര്‍ക്കിലെ എല്ലാ കമ്പ്യൂട്ടര്‍ കളിലും ഫോണ്ട് install ചെയ്തിരുന്നോ. എല്ലാ കമ്പ്യൂട്ടര്‍ കളിലും ഒരേ വെബ് ബ്രൌസര്‍ ആണോ ഉള്ളത്?
ശ്യാം, പ്രശ്നങ്ങളുള്ളവയുടെ സ്ക്രീൻഷോട്ട് ഒന്ന് കിട്ടാൻ പറ്റുമോ? അല്ലാതെ ഉത്തരം പറയുക ബുദ്ധിമുട്ടാണ്.
സ്‌ക്രീന്‍ ഷോട്ട് ഉടന്‍ അയയ്‌ക്കാം. പക്ഷേ പ്രശ്‌നം ഒന്നു കൂടി പറയട്ടെ. നെറ്റ്വര്‍ക്കിലെ എല്ലാ സിസ്റ്റത്തിലും ഫോണ്ട് ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ട്. ചില ബ്ലോഗുകളില്‍ മലയാളം വായിക്കാന്‍ പറ്റുന്നു. എന്നാല്‍ ചിലവയില്‍ യൂണികോഡ് ആയിട്ടു കൂടി വായിക്കാന്‍ പറ്റുന്നില്ല. ചില സിസ്റ്റത്തില്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല.
അപ്പു മാഷേ...
സ്‌ക്രീന്‍ ഷോട്ട് എങ്ങനെ സെന്‍ഡ് ചെയ്യാന്‍ പറ്റും
എനിക്ക് അറിയില്ല അത്
ഞാന്‍ അതു മാഷിന്റെ മെയിലിലേക്ക് സെന്‍ഡ് ചെയ്‌തിട്ടുണ്ട്.
എല്ലാത്തിലും ഒരേ ബ്രൗസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്
സിബിന്‍ സ്‌ക്രീന്‍ ഷോട്ട് അപ്പു മാഷിന് മെയില്‍ ചെയ്‌തിട്ടുണ്ട്. മാഷ് പബ്ലിഷ് ചെയ്യും അത്. എനിക്ക് അറിയില്ല അതാണ്.
ശ്യാം, സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ എളുപ്പമല്ലേ.. കീബോര്‍ഡിലെ പ്രിന്റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന സ്ക്രീന്‍ വിന്റോസിന്റെ ക്ലിപ്‌ബോര്‍ഡിലേക്ക് കോപ്പിചെയ്യപ്പെടൂം. ഇനി ഒരു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ തുറന്ന് ഒരു പുതിയ ബ്ലാങ്ക് പേജ് എടുക്കുക. ((new) അതിലേക്ക് Ctrl + v അടിച്ചാല്‍ നമ്മള്‍ കോപ്പിചെയ്ത സ്ക്രീന്‍ അപ്പാടെ പേസ്റ്റ് ആകും. അത് ഒരു ജെ.പി.ജി ഫയല്‍ ആയി സേവ് ചെയ്യാം. അതൊരു മെയിലില്‍ അറ്റാച് ചെയ്താല്‍ എനിക്കു കിട്ടുമല്ലോ!!
സിബിന്‍ അയച്ചുതന്ന ഫയല്‍ കിട്ടി. പക്ഷേ അതൊരു പത്രത്തിന്റെ യോ മറ്റൊ പേജ് സ്കാന്‍ ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ബ്ലോഗ് പേജിന്റെ സ്ക്രീന്‍ഷോട്ട് ആണല്ലോ. അതല്ല വേണ്ടത്. ഒരു മലയാളം ബ്ലോഗ് തുറന്നുവച്ചുകൊണ്ട് അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് അയയ്ക്കൂ.
സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ അറിയാം. അതു ഞാന്‍ മാഷിന്റെ മെയിലിലേക്ക് അയച്ചിട്ടുണ്ടല്ലോ. അത് കാര്‍ട്ടൂണ്‍ സ്‌കോപ്പ് എന്ന ബ്ലോഗാണ്. എന്റെ ഓഫീസിലെ ചീഫ് കാര്‍ട്ടൂണിസ്റ്റിന്റേത്. അത് തയാറാക്കി കൊടുത്തു. പക്ഷേ ഒരു പ്രോബ്ലം അതാണ് പ്രശ്‌നം. ഹെഡ്‌ലൈന്‍ മലയാളത്തില്‍ കൊടുത്താല്‍ ചില സിസ്റ്റത്തില്‍ വായിക്കാന്‍ പറ്റുന്നില്ല. പക്ഷേ മറ്രഉ ചില മലയാളം ബ്ലോഗുകള്‍ അതേ സിസ്‌റ്റത്തില്‍ വായിക്കാന്‍ പറ്റുന്നു(ചിത്രത്തില്‍ കാണാം ഹെഡ്‌ലൈനും പ്രൊഫൈല്‍ ഡിസ്‌ക്രിപ്‌ഷനും ?????? ഇങ്ങനെയാണ് കിടക്കുന്നത്) ഇതാണ് പ്രശ്‌നം. വേറെ ബ്ലോഗ് നോക്കട്ടെ. എന്റെ ബ്ലോഗ് വായിക്കാന്‍ പറ്റുന്നു. ഇതെന്താ ഇങ്ങനെ ചിലത് മാത്രം പറ്റാത്തത്. അതാണ് എന്റെ സംശയം
ശ്യാം, കാര്‍ട്ടൂണ്‍ സ്കോപ് എന്ന ബ്ലോഗ് ( http://rajunaircartoonscope.blogspot.com/ ) ഞാന്‍ എന്റെ സിസ്റ്റത്തില്‍ തുറന്നു നോക്കി. ഒരു കുഴപ്പവുമില്ല. മലയാളത്തില്‍ എഴുതിയിരിക്കുന്ന ടൈറ്റിലുകളും, പ്രൊഫൈലിനോടൊപ്പമുള്ള വിവരങ്ങളും മലയാളത്തിന്‍ തന്നെ ദൃശ്യമാകുന്നുണ്ട്. അപ്പോള്‍ രണ്ടു ചോദ്യങ്ങള്‍ ചോദിക്കട്ടെ?
1. നിങ്ങളുടെ ഓഫീസിലെ ചില കമ്പ്യൂട്ടറുകള്‍ക്കുമാത്രമാണ് ഈ പ്രശ്നം ഉള്ളതെന്നു പറഞ്ഞല്ലോ. ആ കമ്പ്യൂട്ടറുകളില്‍ എല്ലാ മലയാളം ബ്ലോഗുകള്‍ക്കും ഈ പ്രശ്നമുണ്ടോ, അതോ ചിലവയ്ക്കുമാത്രമോ? ശ്യാമിന്റെ കഴിഞ്ഞകമന്റുകണ്ടപ്പോള്‍ അങ്ങനെ തോന്നി.
2. ആദ്യാക്ഷരി ആ കമ്പ്യൂട്ടറുകളില്‍ തുറന്നാല്‍ എങ്ങനെയാണ് കാണുന്നതെന്ന് പറയാമോ?
അതെ മാഷേ ചില ബ്ലോഗുകള്‍ക്ക് മാത്രമേ പ്രശ്‌നമുള്‌ലഉ. എന്റെ ബ്ലോഗും ആദ്യാക്ഷരിയുമെല്ലാം വായിക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ നമതു വാഴും കാലം അഡോബ് ഹരി തുടങ്ങിയ ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നില്ല.
പ്രശ്നമുള്ളവയുടെ സ്ക്രീൻഷോട്ട് ഒന്നയക്കൂ.. cibucj എന്ന gmail ഐഡിയിൽ.
സിബു മാഷേ സ്‌ക്രീന്‍ ഷോട്ട് അയച്ചിട്ടുണ്ട്.
എല്ലാ ബ്ലോഗുകള്‍ക്കും കുഴപ്പമില്ല ചിലതിനു മാത്രം
സ്‌ക്രീന്‍ ഷോട്ടില്‍ കാണാം പോസ്‌റ്റ് ഹെഡ്‌ലൈനും പ്രൊഫൈല്‍ ഡിസ്‌ക്രിപ്‌ഷനും ??????? ഇങ്ങനെയാണ് ഡിസ്‌പ്ലേ ആകുന്നത്.
എന്താ ???? മാത്രമായി കട്ട് ചെയ്തയക്കാഞ്ഞത്? മാഷേ, സ്ക്രീൻഷോട്ടെന്നാൽ സ്ക്രീൻ ഷോട്ട്. ആ കമ്പ്യൂട്ടറിൽ https://sites.google.com/site/cibu/unicode-how-to#TOC-For-Malayalam-in-all-applications എന്നലിങ്കിൽ കാണുന്നതു ചെയ്യുക. ബ്രൗസറുകൾ മാറ്റിനോക്കുക. നടന്നില്ലെങ്കിൽ വിധിയെന്നു കരുതി സമാധാനിക്കുക. അപൂർവ്വം ചിലർക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇത്രയേ ഇതിലൊക്കെ നടക്കാറുള്ളൂ.
ഒരു രക്ഷയുമില്ല മാഷേ...
വിധിയെന്നു കരുതി സമാധാനിക്കാം അല്ലേ
പക്ഷേ ഇപ്പോള്‍ കൂടുതല്‍ ബ്ലാഗ് ശരിയായി കാണാന്‍ സാധിക്കുന്നുണ്ട്
നിര്‍ദേശങ്ങള്‍ക്ക് നന്ദി
ഒരു ചെറിയ പ്രോബ്ബം..
കമ്മന്റ് ബോക്സ് മെയിന്‍ പേജില്‍ തന്നെയുള്ള ബ്ലോഗില്‍ എനിക്ക് കമ്മന്റ് ചെയ്യാന്‍ സാധിക്കുന്നില്ല..
എന്തായിരിക്കും പ്രശ്നം..
ചിതല്‍, ഇത്രയും മാത്രം ഒരു വരിയില്‍ പറഞ്ഞതുകൊണ്ട് എന്താണ് താങ്കള്‍ നേരിടുന്ന പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. കമന്റ് ഫോം മെയിന്‍ ബ്ലോഗില്‍ എംബഡ് ചെയ്തിരിക്കുന്ന തരം ബ്ലോഗുകളില്‍ ഒരാളുടെ മാത്രം പ്രശ്നമുണ്ടാകാനും വഴിയില്ല. എങ്കിലും ഈ രീതിയിലുള്ള കമന്റ് ബോക്സിന് മറ്റു ചില പ്രശ്നങ്ങള്‍ ഉണ്ട്.. അത് ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. അതിനു കുറേ മറുപടീകള്‍ അറിയാവുന്നവര്‍ തരുകയും ചെയ്തിരുന്നു. ആ പോസ്റ്റും അതിലെ കമന്റുകളും ഒന്നു വായിച്ചു നോക്കാമോ? എന്നിട്ട് പ്രശ്നം പരിഹൃതമായോ എന്ന് ഇവിടെ പറയുകയും വേണം കേട്ടോ. അതൊന്നുമല്ല താങ്കള്‍ നേരിടുന്ന പ്രശ്നമെങ്കില്‍ അതെന്താണെന്നു കണ്ടുപിടിക്കണമല്ലോ. മറുപടിപ്രതീക്ഷിക്കുന്നു.
ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലേ...!! ഇതാ ഇതാണു ലിങ്ക്
http://appoontelokam.blogspot.com/2009/01/blog-post_26.html
ഇവിടെ
ആ ലിങ്ക് വായിച്ചു..
നന്ദി..
എന്റെ പ്രശ്നം ഇതാണ്
കമ്മന്റ് ബോക്സ് എംബഡ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ കമ്മന്റാന്‍ നോക്കിയിട്ട് നടക്കുന്നില്ല..
ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യുമ്പോള്‍ വേഡ് വെരി യുള്ളതാണെങ്കില്‍ അത് വരും ഇല്ലാത്തതാണേങ്കില്‍ അവിടെ നില്‍ക്കും.. വേഡ് വെരി വന്നതിന് ശേഷം പിന്നെ അനങ്ങില്ല..കമന്റ് ചെയ്യാന്‍ സാധിക്കില്ല
..
ചെക്ക് ചെയ്തു.. എന്റെ മാത്രം പ്രശ്നം ആണ്..
അങ്ങനെയുള്ള ബ്ലോഗ്ഗില്‍ ie ഉപയോഗിക്കുന്നവര്‍ തന്നെ പിന്നെ കമന്റിയിട്ടുണ്ട്...
IE 6.0.29
അപ്ഡേറ്റ് ചെയ്തു...
IE 7
അപ്പോള്‍ പ്രശ്നവും തീര്‍ന്നു..
നന്ദി..
ചിതല്‍, നന്ദി! ഇതില്‍ നിന്നും വ്യക്തമാകുന്നത് ഞാന്‍ ലിങ്ക് തന്നിരുന്ന പോസ്റ്റില്‍ വിശ്വേട്ടന്‍ പറഞ്ഞതാണു കാര്യം എന്നാണ്. അതായത് കമന്റ് ബോക്സ് എംബഡ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ ടൈം ഔട്ട് കുക്കികള്‍ അവയുടെ ജോലി ചെയ്യുന്നതിനാല്‍ വീണ്ടും വായനക്കാരന് ലോഗിന്‍ ചെയ്യേണ്ടതായി വരുന്നു. നീളമുള്ള പോസ്റ്റുകള്‍ക്കാണ് ഈ പ്രശ്നം ഉള്ളത്. മാത്രവുമല്ല, കമന്റ് ബോക്സ് എംബഡ് ചെയ്തുവച്ചിരിക്കുന്ന ബ്ലോഗുടമകള്‍ 90% വും വേഡ് വേരിഫിക്കേഷനും വച്ചിട്ടുണ്ട്, അറിഞ്ഞോ അറിയാതെയോ. ഇതും കൂടിയാകുമ്പോള്‍ കമന്റിടുവാന്‍ ഒരുങ്ങുന്നവര്‍ക്ക് പലകടമ്പകള്‍ ആയിത്തീരുന്നു. ഏതായാലും പഴയ രീതിയിലെ കമന്റ് ബോക്സ് രീതിതന്നെയാണ് എനിക്കിഷ്ടം.
chetta nan oru puttiya blogaranu .
http://sherilc.blogspot.com.
ente blogil template mattiyapol padathinde title kodukannulla option kananilla .... ene onu sahayikkumo
കവിതാ ഷെറിൾ,
ടൈറ്റിൽ എല്ലാം അവിടെത്തന്നെയുണ്ട്. പക്ഷേ ഫോണ്ട് വെളുപ്പിൽ വെളുപ്പ് (White text colour on white background) ആയി ആണു് വന്നിരിക്കുന്നത്. അത് ഒരുപക്ഷേ നിങ്ങൾ അറിയാതെ മാറ്റിയതായിരിക്കാം.
(Variable name="blogTitleColor" description="Blog Title Color"
type="color" default="#800040"
എന്ന വരിയിലെ #800040# മാറ്റണം. അതു നേരിട്ടുചെയ്യാൻ അറിയില്ലെങ്കിൽ,
ഒരു കാര്യം ചെയ്യൂ: ഒരിക്കൽകൂടി ചെന്നു് ടെമ്പ്ലേറ്റ് മാറ്റിനോക്കൂ. എന്നിട്ട് മാറ്റിയ ടെമ്പ്ലേറ്റ് സേവുചെയ്തതിനുശേഷം മാത്രം ഫോണ്ടിന്റെ കളർ എല്ലാം (വേണമെങ്കിൽ മാത്രം) മാറ്റൂ.
http://www.ourblogtemplates.com/2008/07/blogger-template-photoblog-ii.html
ഇതിലുള്ളതുപോലെയാണു് ആ റ്റെമ്പ്ലേറ്റ് ശരിയ്ക്കും കാണേണ്ടത്. ടെമ്പ്ലേറ്റിന്റെ XML ഫയൽ ഇവിടെയുണ്ട്. അതു വീണ്ടും ഹാർഡ് ഡിസ്കിൽ സേവുചെയ്ത് ശ്രമിച്ചുനോക്കൂ.
കവിത,
ബ്ലോഗ് ഞാന്‍ നോക്കിയിരുന്നു. ഇപ്പോള്‍ ടൈറ്റില്‍ ഫോണ്ട് കളര്‍ ശരിയാക്കിയല്ലോ അല്ലേ. വിശ്വേട്ടന്‍ പറഞ്ഞതുപോലെ, ഏതു ടെമ്പ്ലേറ്റില്‍ ആയാലും അതിന്റെ Dashboard ല്‍ പോയിട്ട് Layout സെലക്റ്റ് ചെയ്യുക. അവിടെ Fonts and colours എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ കളറുകളുടെയും ഡിറ്റെയിത്സ് കിട്ടും - ഹെഡ്ഡര്‍, സൈഡ്ബാര്‍, ടെക്സ്റ്റ് എന്നിങ്ങനെ എല്ലാത്തിന്റെയും. അതില്‍നിന്ന് ഓരോന്നും മാറ്റാവുന്നതാണ്. സംശയങ്ങളുണ്ടെങ്കില്‍ വീണ്ടും ചോദിക്കൂ.
അപ്പു ഇതൊരു ഓഫ് കമന്റ് ആണ്. പക്ഷെ എവിടെയാണ്‍് ഇതു കൊള്ളിക്കേണ്ടത് എന്നറിഞ്ഞുകൂടാത്തതു കൊണ്ട് ഇവിടെ ഇടുന്നു.
എന്റെ പ്രശ്മം ഇതാണ്‍്. ഒരു വേര്‍ഡ് പ്രസ് ബ്ലോഗില്‍ മലയാളം എഴുതാനും വായിക്കാനും എന്തു ചെയ്യണം. അതായത് ഇംഗ്ലീഷിനോടൊപ്പം; ബൈലിംഗ്വല്‍ ആയിട്ട്.
പ്രസന്ന ചേച്ചീ, എനിക്ക് വേഡ്പ്രസ് ബ്ലോഗുമായി അത്രപരിചയം ഇല്ല. എങ്കിലും ഈ ചോദ്യം ഞാന്‍ വേഡ്പ്രസില്‍ ബ്ലോഗ് ഉള്ള സെബിന് അയച്ചു കൊടുക്കുന്നു. മറുപടി ഇവിറ്റെത്തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.
മാവേലി കേരളം,
വേർഡ്പ്രെസ്സിൽ മലയാളം ഉൾക്കൊള്ളിക്കാൻ വിശേഷവിധിആയിട്ട് ഒന്നും ചെയ്യണ്ടല്ലോ. മലയാളം ഇൻപുട് തയ്യാറുള്ള ഒരു കമ്പ്യൂട്ടറിൽ ( ഉദാ: വിൻഡോസ് + കീമാൻ) അത്തരം ബ്ലോഗുകൾ നേരിട്ട് ഉപയോഗിക്കാമല്ലോ.
അഥവാ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ, വിശദവിവരങ്ങളും ഏതു ബ്ലോഗിൽ എന്നും അറിയിക്കുക.
സാല്‍ജോ,
ഓഫ് ടോപ്പിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ബ്ലൊഗ് പ്രസിദ്ധീകരണവുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ എന്നാണോ? ഒരു കമന്റ്, അത് ഓഫ് ടോപ്പിക്കായാലും ഡിലീറ്റ് ചെയ്യണം എന്നെനിക്ക് അഭിപ്രായമില്ല. എങ്കിലും ബ്ലോഗുമായി ബന്ധപെട്ട ഒരു ചോദ്യമാണെങ്കില്‍ അതാത് ചാപ്റ്ററുകളിലോ അല്ലെങ്കില്‍ പ്രശ്നങ്ങളും പ്രതിവിധികളും എന്ന ചാപ്റ്ററിലോ എഴുതട്ടെ. ബാക്കിയുള്ള ജനറല്‍ കാര്യങ്ങള്‍ ഗസ്റ്റ് ബുക്ക് എന്ന അദ്ധ്യായത്തിലും എഴുതുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
വിശ്വേട്ടാ, നന്ദി. എന്റെ അറിവു വച്ചും വേഡ് പ്രസ് ബ്ലോഗില്‍ മലയാളം ടൈപ്പുചെയ്യുന്നതിന് ഇത്രയും മാത്രമേ ചെയ്യേണ്ടതായുള്ളൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്.
അപ്പു, വിശ്വപ്രഭ
ഉടന്‍ തന്നെ മറുപടി തന്നതില്‍ വലരെ നന്ദി. പറഞ്ഞതു പോലെ ചെയ്യട്ടെ. വിശ്വപ്രഭ പറഞ്ഞ കണ്ടീഷന്‍സ് സാറ്റിസ് ഫൈ ചെയ്യുന്നണ്ട് എന്റെ സെറ്റ് .കാരണം അതാണല്ലൊ ഞാന്‍ മറ്റു ബ്ലോഗുകള്‍ക്ക് ഉപയോഗിക്കുന്നത്.
എനിക്ക് പോസ്റ്റിങ്ങ് പേജില്‍ മലയാളം എഴുതുവാന്‍ കഴിയുന്നില്ല .കൂടാതെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ കാണുന്ന പേജ് ക്രമീകരണത്തിന്റെ ടൂളുകള്‍ കിട്ടുന്നില്ല പ്രിവ്യുവിനു താഴെ മലയാളത്തെ കാണിക്കുന്ന" ആ " അക്ഷരവും കാണുന്നില്ല .ഞാന്‍ കണ്ട്രോള്‍ ജി അമര്‍ത്തി താല്‍കാലികമായി മലയാളത്തെ ഒഴിവാക്കിയിരുന്നു ഇതിന് ശേഷം ആണ് മലയാളം എഴുതാന്‍ കഴിയാതെ വന്നത് ഇനി എന്താണ് ചെയ്യേണ്ടത് ,ഒരു തുടക്കക്കാരന്റെ സംശയമാണ് ഉടന്‍ തീര്ത്തു തരണം .
സ്നേഹത്തോടെ തയ്യിലന്‍
തയ്യിലന്റെ ചോദ്യം എനിക്ക് ശരിക്ക് അങ്ങോട്ട് മനസ്സിലായില്ല. വായിച്ചതില്‍ നിന്ന് മനസ്സിലായത് തയ്യിലന്‍ ആദ്യം ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ എനേബിള്‍ ചെയ്തിരുന്നു എന്നാണ്. കണ്ട്രോള്‍ ജി. അടിക്കുമ്പോള്‍ അത് തല്‍ക്കാലത്തേക്ക് പോകുമെന്നല്ലാതെ ആ ഓപ്ഷന്‍ തന്നെ മാറിപ്പോകുവാന്‍ സാധ്യതയില്ല. ഒരു കാര്യം ചെയൂ. ബ്ലോഗ് സെറ്റിംഗ്സ് എന്ന ഭാഗത്ത് പോയി ബേസിക് സെറ്റിംഗുകളില്‍ ട്രാന്‍സ്ലിറ്ററേഷന്‍ എനേബിള്‍ ചെയ്യൂ..
തിരികെ ഇവിടെയെത്തി ശരിയായോ ഇല്ലയോ എന്നു പറയണം.
എല്ലാം ശരിയായി .അപ്പുവേട്ടന് നന്ദി സെറ്റിങ്സിലെ ചെറിയ പിശകായിരുന്നു കാരണം .
Steps
Settings >Basic >global Settigs >
Show Ompose Mode for allyour Blog Change as "Yes" >
then Save settings.
സ്നേഹത്തോടെ തയ്യിലന്‍
+919946870169
വികിപെഡിയ യില്‍ ലേഖനം പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ ഗൂഗിള്‍ ഇല്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്നില്ല അതില്‍ add ചെയ്യപ്പെടാന്‍ എന്താണ് ചെയ്യേണ്ടത്.........
വിക്കിപീഡിയയില്‍ ലേഖനം പ്രസിദ്ധീകരിച്ചുകഴിഞ്ഞ് അത് ഗൂഗിള്‍ സേര്‍ച്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ അല്പം സമയം (ചിലപ്പോള്‍ ദിവസം) എടുക്കുമെന്നേയുള്ളൂ. ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.
thanks...............
ഞാൻ ബ്ലോഗർ ആയിട്ട് കുറച്ചേ ആയിട്ടുള്ളു. ആദ്യമൊക്കെ എന്റെ ബ്ലൊഗിൽ നവ്ബാറും ഫോളോവേർസിന്റെ ലിസ്റ്റും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവ കാണുന്നില്ല. പോരാത്തതിന് അഗ്രിഗറ്ററിൽ പുതിയ പോസ്റ്റുകൾ കാണിക്കുന്നുമില്ല. എന്താ ചെയ്യേണ്ടത് എന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
അച്ചുവിന്റെ ബ്ലോഗില്‍ നാവ് ബാര്‍ ഇല്ലാത്തതല്ല. സൂര്യകാന്തി എന്നെഴുതി വളരെ വലിയൊരു ചിത്രം തലക്കെട്ടില്‍ ചേര്‍ത്തപ്പോള്‍ അതിനു പുറകിലേക്ക് നവ് ബാര്‍ ഒതുങ്ങിപ്പോയതാണ്. സംശയമുണ്ടെങ്കില്‍ ബ്ലോഗിന്റെ ഇടതുവശത്ത് മുകളില്‍ കാണുന്ന ബ്ലോഗര്‍ ഐക്കണില്‍ ഒന്നു ക്ലിക്ക് ചെയ്തുനോക്കൂ.
ഫോളോവേഴ്സ് ഗാഡ്ജറ്റ് നഷ്ടപ്പെട്ടെങ്കില്‍ വീണ്ടും ആഡ് ചെയ്യാമല്ലോ.. ടെമ്പ്ലേറ്റ് മാറ്റിയിരുന്നോ ആദ്യമുണ്ടായിരുന്ന രീതിയില്‍ നിന്നും? എങ്കില്‍ അപ്പോല്‍ നഷ്ടപ്പെട്ടു പോയതാവാം. ബ്ലോഗ് പോസ്റ്റുകള്‍ ആഗ്രിഗേറ്ററില്‍ വരുന്നില്ലെങ്കില്‍, ഈ ബ്ലോഗിലെ “നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍“ എന്ന അദ്ധ്യായം ഒന്നു വായിച്ചു നോക്കി അതുപോലെ ചെയ്യൂ.
അപ്പൂജി, താങ്ക്സ് ഉണ്ട് കേട്ടോ. ഇത്രയും പെട്ടന്ന് മറുപടി പ്രതീക്ഷിച്ചില്ല. മറുപടിയിൽ പറഞ്ഞ പോലെ ചെയ്യാനിരുന്നപ്പോഴാണ് followers gadgetന്റെ new settingsനെ കുറിച്ചുള്ള കാര്യങ്ങൾ വായിച്ചത്. അവിടെ പറഞ്ഞതു പോലെ ലാങ്ഗ്വേജ് ഇംഗ്ലീഷ് ആക്കിയപ്പോൾ കാണാതിരുന്ന നവ്ബാർ വന്നു, പിന്നെ ഫൊളൊവേസ് ഗാഡ്ജെറ്റ് ചേർക്കാനും കഴിഞ്ഞു. once again thanks for the help. This site is really helpful. പിന്നെ, ഞാൻ ഈ സൈറ്റിലേയ്ക്ക് ലിങ്ക് കൊടുക്കാനാഗ്രഹിക്കുന്നു.(അങ്ങനെ ചെയ്യുമ്പോൾ ഓണറിന്റെ കൺസെന്റ് വാങ്ങണോ? അടുത്ത സംശയമാണേ!)
അച്ചുവേ, ഞാന്‍ തന്നെയല്ലേ ഇതിന്റെ ‘ഓണര്‍’. കണ്‍സെന്റ് ഒന്നും വേണ്ട. ലിങ്ക് കൊടുക്കാനുള്ള എച്.ടി.എം.എല്‍ കോഡ് ഇടതുവശത്തെ സൈഡ് ബാറില്‍ ഉണ്ടല്ലോ. അതൊരു ഗാഡ്ജന്റ് ആയി താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കൂ.
ente bloge adress adichal nerethapoole thurakkan kazhiyunnulla
Adinoru prathivithi yundo ?
Adress bichoos-thoovel.blogspot.com
അബ്ദുൾ, താങ്കൾ തന്ന ബ്ലോഗ് അഡ്രസ് ഞാൻ തുറന്നു നോക്കി.. ഒരു പ്രശ്നവും കണ്ടില്ലല്ലോ? !! ഇന്റർനെറ്റ് എക്സ് പ്ലോററിലും, മോസില്ലയിലും , ഗൂഗിൾ ക്രോമിലും തുറക്കുന്നുണ്ട്. താങ്കൾക്ക് എന്തു പ്രശ്നമാണ് ഇതു തുറക്കുമ്പോൾ ഉണ്ടാകുന്നത്? പുതിയ പോസ്റ്റുകൾ കാണുന്നില്ല എന്നാണോ? എങ്കിൽ ഈ ബ്ലോഗ് അഡ്രസിന്റെ അവസാനം ഒരു ചോദ്യചിഹ്നം കൂടി ചേർത്ത് ടൈപ്പുചെയ്തു നോക്കൂ.
thanks .thanks
ente blogil. novbar theliyunnilla neelanirathil nilkkukayanu athinenthenkilum pariharamundo ?undengil deyavu cheythu ariyikkuka .
bichoos-thoovel.blogspot.com
തൂവലിന്റെ ബ്ലോഗ് ഞാന്‍ നോക്കി. അതിലെ ടെമ്പ്ലേറ്റിന്റെ പ്രത്യേകതകൊണ്ടാണ് നാവ് ബാര്‍ കാണത്തത്. മാത്രവുമല്ല വലിയൊരു തലക്കെട്ട് ചിത്രവും. ടെമ്പ്ലേറ്റ് ഒന്നു മാറ്റിനോക്കൂ.
ഞാന്‍ വരമൊഴി ഉപയോഗിച്ചു വന്നിരുന്നതാണ്. ഇപ്പോള്‍ അത് ഹാങ്ങ് ആകുന്നു. പലതവണ install
ചെയ്തു നോക്കി. ഫലമില്ല. എന്തു. ചെയ്യണം?
ആര്‍വി ചേട്ടാ,
നിങ്ങള്‍ നിലവിലുള്ള വരമൊഴി ഒഴിവാക്കുക, എന്നിട്ട് കമ്പ്യൂട്ടര്‍ റീസ്റ്റര്‍ട്ട് ചെയ്യുക. പുതിയ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക. എങ്കില്‍ പ്രശ്നം തീരൂം. ഇല്ലെങ്കില്‍ നിങ്ങള്‍ എത് ഒ.എസ് ഉപയോഗിക്കുന്നു?, ഈ പ്രശ്നം വരമൊഴിക്ക് മാത്രമാണോ?, മറ്റുള്ള ഡോസ് അപ്ലിക്കേഷന്‍സ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമ്മായി അറിയിക്കുക.
സഹായവുമായി ഞങ്ങള്‍ ഇവിടെതന്നെയുണ്ട്.
ആര്‍വിയുടെ കമ്പ്യൂട്ടറില്‍ നിലവിലുള്ള വരമൊഴി, സഹായി പറഞ്ഞതുപോലെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യൂ. എന്നിട്ട്, ആദ്യാക്ഷരിയിലെ ‘മലയാളം എഴുതാം’ എന്ന അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് Download Keyman and Varamozhi എന്ന ലിങ്ക് ഉപയോഗിച്ച install ചെയ്യുക.
ഈ ചോദ്യം വരമൊഴിയുടെ സൃഷ്ടാവായ സിബുവിനു അയച്ചു കൊടുക്കുന്നു. മറുപടി പ്രതീക്ഷിക്കാം.
Try: Delete all files with name containing 'varamozhi' in temporary files folder. Normally, C:\Windows\Temp and C:\Documents and Settings\(user name)\Local Settings\Temp. Replace (user name) with your windows username. If you don't see this folder, you might need to enable viewing hidden files by Windows Explorer > Tools > Folder Options > View > Hidden files and folders.
(https://sites.google.com/site/cibu/editor-troubleshooting#TOC-Before-reporting)
ലേ ഔട്ട് ഓപ്ഷന്‍ ഇല്ലാതെ വിഷമിച്ച് തെരഞ്ഞപ്പോഴാണ് ഇവിടെ എത്തിയത്. ഇപ്പോള്‍ എല്ലാം ഒകെ ആയി. നന്ദി.
എന്റെ Profilil ഞാന്‍ photo മാറ്റി .പക്ഷെ എന്നിട്ടും മറ്റു ബ്ലോഗേഴ്സിന്റെ followers കോളം എന്റെ പഴയ photo യാണ് കാണിക്കുന്നത് .വല്ല പ്രതിവിധിയും പറഞ്ഞു തരണം
REMINDER.......................
എന്റെ Profilil ഞാന്‍ photo മാറ്റി .പക്ഷെ എന്നിട്ടും മറ്റു ബ്ലോഗേഴ്സിന്റെ followers കോളം എന്റെ പഴയ photo യാണ് കാണിക്കുന്നത് .വല്ല പ്രതിവിധിയും പറഞ്ഞു തരണം.
PLZ REPLY ME............
തളിയന്‍,
പ്രൊഫൈലിലെ ചിത്രം മാറ്റി എന്നു കരുതി ഓട്ടോമാറ്റിക്കായി മുന്‍ചിത്രങ്ങള്‍ അപ്ഡേറ്റ് ആവില്ല. പുതിയ ചിത്രം ഫോളോവേഴ്സ് ഗാഡ്ജറ്റില്‍ വരുവാന്‍ വീണ്ടും അതില്‍ ചേരേണ്ടതുണ്ട്.
ചേട്ടായീ,
ജാലകത്തിണ്ടെ അഗ്ഗ്രിഗേറ്ററില്‍ തലക്കെട്ട് വരുന്നില്ല
ദയവായി ഒന്നു സഹായിക്കാമോ?
സുനിൽ, പ്രതിവിധി ജാലകത്തെപ്പറ്റിയുള്ള പോസ്റ്റിൽ ഉണ്ടല്ലോ. താങ്കളുടെ ബ്ലോഗ് അവിടെ രജിസ്റ്റർ ചെയ്യുക. തനിയെ അപ്ഡേറ്റ് ആയിക്കോളും. സംശയമുണ്ടെങ്കിൽ വീണ്ടും ചൊദിക്കാം കേട്ടോ.
സുനിലേട്ടാ,
നിങ്ങളുടെ തലക്കെട്ട് തന്നെയാണ് പ്രശ്നകാരൻ.
പോസ്റ്റ് എഡിറ്റ് ചെയ്ത്, തലക്കെട്ട് മാറ്റുവാൻ ശ്രമിക്കുമോ?. കഴിവതും ബ്ലാങ്ക് സ്പെയ്സ് കൊടുക്കാതിരിക്കുക.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീണ്ടും വരിക.
സഹായീ, തലക്കെട്ടിൽ സ്പെയ്സ് ഉണ്ടെങ്കിൽ എന്താണു പ്രശ്നം??? !! ഇങ്ങനെ ഒരു പ്രശ്നം ഇതുവരെ കണ്ടിട്ടില്ലല്ലോ..
സുനിലിന്റെ ബ്ലോഗ് ജാലകത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അതിന്റെ നടത്തിപ്പുകാർ പറയുന്നു. ഒന്നു നോക്കൂ സുനിൽ.
അപ്പുവേട്ടാ,
ദാ ഞാൻ ഒരു ടെസ്റ്റ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ.
അതിൽ ആദ്യം കൂറെയധിയകം ബ്ലങ്ക് സ്പെയ്സും പിന്നെ ടെസ്റ്റിങ്ങ് എന്നുമാണ് തലക്കെട്ട് കൊടുത്തിരിക്കുന്നത്. സാധരണ ആദ്യത്തെ കുറച്ചക്ഷരങ്ങളല്ലെ അഗ്രഗേറ്റർ കണ്ട്‌പിടിക്കൂ.
എന്തായാലും എന്റെ പോസ്റ്റ് ജാലകത്തിൽ വന്നിട്ടില്ല. അവസാന പോസ്റ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്.
കൂടുതൽ പരീക്ഷണം നടത്തേണ്ടിയിരിക്കുന്നു.
മാത്രമല്ല, സുനിലേട്ടന്റെ പോസ്റ്റിലെ തലകെട്ടിന് എന്തോ ഒരു പന്തികേട് പോലെ. സാധരണ തലകെട്ടിൽ ക്ലിക്കിയാലോ, അവിടെ മോസ് വെച്ചാലോ, പോസ്റ്റിന്റെ അഡ്രസ് കാണികണം. എന്നാൽ സുനിലേട്ടന്റെ പോസ്റ്റിൽ അങ്ങനെ കാണിക്കുന്നില്ല. അത്‌കൊണ്ടാണ് പോസ്റ്റിലാണ് പ്രശ്നം എന്ന് ഞാൻ സംശയിച്ചത്. (സംശയം മാത്രമാണ്)
വളരെ പെട്ടെന്ന് പ്രശ്നത്തിലിടപെട്ടതിന്
ചേട്ടായിക്കും ഹെല്പര്‍ തംബിക്കും ഒരായിരം നന്നി!!
പ്രശ്നം പരിഹരിച്ചു.
എന്തായിരുന്നു പ്രശ്നമെന്നറിഞാല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെട്ടേക്കും..
അപ്പു ചേട്ടായി എന്റെ ബ്ലോഗ് സന്ദര്‍ശിചതിനും എന്റെ എഴുത്തിനെ അഭിനന്ദിച്ചതിനും എങിനെ നന്ദി പറയണമെന്നറിയില്ല...
താങ്കളെപ്പോലൊരു വ്യക്തിയുടെ അഭിപ്രായം,എനിക്കു വളരെ വിലപ്പെട്ടതാണ്.എന്നിലെന്തെങ്കിലും സര്‍ഗ്ഗശേഷിയുണ്ടെങ്കിലും അത് സ്രിഷ്ടികളായി നാലാള്‍ വായിക്കുന്നുണ്ടെങ്കിലും അതിനു ഞാന്‍ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ഈ ബ്ലോഗിന്ടെ സ്രിഷ്ടിക്കു കാരണം താങ്കളാണ്.
ഒരിക്കല്‍ കൂടി നന്ദി ..നമസ്കാരം....
whatever I typed in varamozhi in malayalam,when I pasted in blog window showing as some symbols.also i cant write anything like profile title etc in malayalam.please help
whatever I typed in varamozhi in malayalam,when I pasted in blog window showing as some symbols.also i cant write anything like profile title etc in malayalam.please help
whatever I typed in varamozhi in malayalam,when I pasted in blog window showing as some symbols.also i cant write anything like profile title etc in malayalam.please help
nidhik
വരമൊഴിയില്‍ ടൈപ്പു ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഫോണ്ട് മെനുവില്‍ ‘അഞ്ജലി ഓള്‍ഡ് ലിപി’ ഫോണ്ട് സെലക്റ്റ് ചെയ്താല്‍ മാത്രമേ വലതുവശത്തെ വിന്റോയില്‍ കിട്ടുന്ന മലയാളം യൂണിക്കോഡില്‍ ലഭിക്കൂ. യൂണീക്കോഡ് ഫോണ്ടിലുള്ള മലയാളം ബ്ലോഗിലേക്ക് (അല്ലെങ്കില്‍ മെയിലിലേക്ക്) പേസ്റ്റ് ചെയ്താല്‍ മാത്രമേ അത് മലയാളമായി കാണൂ. എനിക്ക് തോന്നുന്നത് താങ്കള്‍ Matweb ഫോണ്ടിലാണ് ടൈപ്പ് ചെയ്യുന്നത് എന്നാണ്. അഞ്ജലി അല്ലാത്ത ഏതു ഫോണ്ട് ഉപയോഗിച്ചാലും യൂണിക്കോഡ് എക്സ്പോര്‍ട്റ്റ് എന്നൊരു സ്റ്റെപ്, കോപ്പിചെയ്യുന്നതിനു മുമ്പ് ചെയ്യാനുണ്ട്. ഇതേപ്പറ്റി മലയാളത്തില്‍ എഴുതാം എന്ന ചാപ്റ്ററില്‍ പറഞ്ഞിട്ടുണ്ടല്ലോ. ഒന്നു നോക്കു.
അപ്പുവേട്ടാ...,
പൊസ്റ്റ് എ കമ്മന്റ് ഒന്നു നേക്കിയേ...
അതിനകത്തു ക്ലിക്ക് ചെയ്താൾ കമന്റ് ഇടാൻ പറ്റുന്നില്ല
വീണ്ടും കമണ്ടിൽ ക്ലിക്ക് ചെയ്യണം ഇതെന്താ ഇങിനെ..?
pleeeese...help me..
sunil, എന്താ പ്രശ്നം.
ഞാനിപ്പോള്‍ അവിടെ രണ്ടു കമന്റിട്ടല്ലോ.
നന്ദി...
ഞാന്‍ ഒരു ടെസ്റ്റിനു നോക്കുംബോള്‍ പ്രഷ്ന്മുണ്ടായിരുന്നു.പിന്നീട് ശരിയായതായിരിക്കാം..
ഹേ..യ് അയ്യേ..ചേട്ടായി പോസ്റ്റ് വായിക്കാന്‍ വേണ്ടി ചെയ്തതൊന്നുമല്ല..ഞാനത്തരം പാര്‍ട്ടിയല്ലാ :-)
ചേട്ടായീ...സുപ്രഭാതം!
എന്റെ ബ്ലോഗര്‍ നാമം സുനില്‍ മാടന്‍വിള എന്നായിരുന്നു. ഞാനിപ്പോള്‍ അത് ഭായി എന്ന് മാറ്റി. പക്ഷേ ജാലകം അഗ്ഗ്രിഗേറ്ററില്‍ ഇപ്പൊഴും പോസ്റ്റിന്റെ തലകെട്ടിനു താഴെ പഴയ ബ്ലോഗര്‍ നാമമാണ് കാണിക്കുന്നത്.എന്റെ ബ്ലോഗര്‍ നാമം മാറ്റാനായി ജാലകത്തില്‍ മെയില്‍ അയച്ചിട്ടുണ്ടായിരുന്നു.
തലകെട്ടിനു താഴെ എന്റെ പുതിയ ബ്ലൊഗര്‍ നാമം വരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ..?
സുനിൽ ഭായി,
ജാലകത്തിൽ വരുന്ന നിങ്ങളുടെ പേരാണ് പ്രശ്നകാരൻ. നിങ്ങൾ ജാലകത്തിൽ രജിസ്റ്റർ ചെയ്ത സമയത്ത് കൊടുത്ത പേര് തന്നെയാണ് ജാലകം ഉപയോഗിക്കുക. പേര് മാറ്റുവാൻ, ജാലകത്തിൽ പോയി പുതിയ പേര് രജിസ്റ്റർ ചെയ്യൂ. അവിടെ നിങ്ങളുടെ പേര് മാറ്റി നൽക്കുവാൻ സാധിക്കും.
മാത്രമല്ല, ജാലകത്തിന്റെ വിഡ്‌ജറ്റ് നിങ്ങൾടെ ബ്ലോഗിൽ കാണുന്നില്ലല്ലോ. ജാലകത്തിന്റെ വിഡ്‌ജറ്റ് ഇൻസ്റ്റാൾ ചെയ്താൽ, അവിടെ ക്ലിക്കിയാൽ, ഒട്ടോമറ്റിക്കായി നിങ്ങളുടെ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യും.
നോ രക്ഷ..വീണ്ടും രജിസ്റ്റര്‍ ചെയ്യുംബോള്‍ ഈ യു ആര്‍ എല്‍ നേരത്തെ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട് എന്നാണ് കാണിക്കുന്നത്.
മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ ചേട്ടായീ...
ജാലകത്തിന്റെ വിഡ്‌ജറ്റ് എന്റ ബ്ലോഗില്‍ ആദ്യമേയുണ്ട്.ലൈവ് ട്രാഫിക്കിനു താഴെയായി.
ചേട്ടായീ...സഹായം കിട്ടിയില്ലാ...
സുനിൽ ഭായി,
ജാലകത്തിന്റെ അണിയറ പ്രവർത്തകരെ വിവരം അറിയിച്ചിരുന്നല്ലോ, അവർ, നിങ്ങളുടെ പേര് മാറ്റുന്നതാണ്. കാത്തിരിക്കാം.
അതിന് മുൻപ് നിങ്ങൾ ഒരു ടെസ്റ്റ് പോസ്റ്റ് പബ്ലിഷ് ചെയ്ത്, നിങ്ങളുടെ പേര് കൃത്യമായി വരുന്നുണ്ടോ എന്ന് പരിശോധിക്കുമോ?.
നന്ദി ചേട്ടായീ...
അങിനെ നോക്കാം!
ഹൊ...അങിനെ ആ പ്രശ്നം തീര്‍ന്നു...
എല്ലാം ശരിയായി ചേട്ടായീ...
മേലില്‍ ഈ പരിപാടിയുമായി ഇറങരുത് എന്ന് ഒരെഴുത്തോലയും തന്നു..
സഹായത്തിനു നന്ദി! നമസ്കാരം!
Update your templates
Your templates include links to files hosted on Google Page Creator, a service that is soon migrating to Google Sites. Do you want Blogger to update those links now? കൂടുതല്‍ മനസ്സിലാക്കൂ
Update and review Dismiss
ഇത് ഇപ്പൊ ബ്ലൊഗ്ഗെർ.കൊം ഇൽ ലോഗിൻ ചെയ്തപ്പൊ കണ്ടതാ. വായിച്ചിട്ട് എനിക്കൊന്നും മനസ്സിലയില്ല അല്ല എന്താ ഇത് സംഭവം
ഒന്നു രണ്ടു പ്രശ്നങ്ങൾ ഉണ്ടു.
1.മലയാള സംബന്ധമായ പ്ഗെേജുകൾ ഏട്ടവും മ്കളിലുല്ല റ്റൈറ്റിലുകൾ ചതുരകട്ടകൾ ആയി
.കാണുന്നു.
2. ഐഇ. 8/7 ഉപയൊഗിച്ചു നിർദേശങ്ങൾ അനുസരിച്ചു എല്ലാം ചെയ്തിട്ടു. അക്ഷരങ്ങൾ വികൃതമായി” പ് റ ണയപ് ർവം” ഇങ്ങനെ യാണു
കാണുന്നതു. ഭാഷ മലയാളം എന്നു സെലെക്റ്റ് ചെയ്താൽ അതു മാറി ലാറ്റിൻ ബെയിസ്ദ് എന്നു മാരിപ്പോകുന്നു. നേരത്തെ ശരിക്കു പ്രവർത്തിച്ചു കൊണ്ടിരുന്നത്ണു. ഫോർമാറ്റ് ചെയ്തതിനു സേഷം ആണു പ്രശ്നങ്ങൽ തുടങ്ങിയതു.. ആര്ര്കീങ്കിലും സഹായിക്കാമോ? .
കുഞ്ഞുബി കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്തുകഴിഞ്ഞിട്ട് ഇപ്പോൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്? ശരിയായി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ വിന്റോസ് ആയിരുന്നുവോ? ഏതുവേർഷൻ?
ഞാൻ എന്റെ ബ്ലോഗിൽ കുറെ എഡിറ്റ് ചെയ്തപ്പോൾ ഫോളോവർ ലിസ്റ്റ് അറിയാതെ ഡെലീറ്റ് അയിപ്പോയി.അത് തിരികെകിട്ടുവാൻ എന്തു ചെയ്യണം?
മലയാലം വരുന്നീല്ല എന്തു ചെയ്യും ?
ഹൊവ്
വന്നല്ലൊ
സുഹൃത്തെ,
1) എന്റെ കമ്പ്യൂട്ടറില്‍ നിന്നും ചില ബ്ലോഗുകളില്‍ മാത്രം കമന്റ് ഇടാന്‍ കഴിയുന്നില്ല.'Post a comment'-ല്‍ ക്ലിക്കു ചെയ്താല്‍ അത് ഒരു ലിങ്കായി വര്‍ക്കു ചെയ്യുകയോ കമന്റ്വിന്റോ ഓപ്പണായി വരുകയോ ചെയ്യുന്നില്ല.
2)അഞ്ജലി ലിപി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ഇടുന്ന പോസ്റ്റുകളും കമന്റുകളും എന്റെ കമ്പ്യൂട്ടറില്‍, ഗൂഗിള്‍ക്രോം തൂറന്നാല്‍ മറ്റേതോ മലയാളം ലിപിയും കൂടി ഇടകലര്‍ന്നു വരികയും ചില്ലക്ഷരങ്ങള്‍ കുത്തനെ ദീര്‍ഘചതുരങ്ങളായി കാണുകയും ചെയ്യുന്നു.ഫയര്‍ഫോക്സില്‍ അഞ്ജലിയില്‍ തന്നെ ചില്ലക്ഷരങ്ങള്‍ ഒരു ചെറിയ വൃത്തത്തിനുള്ളില്‍ 'R'എന്ന അക്ഷരമായും കാണുന്നു.
രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടോ ?
നിസ്സഹായന്‍,
ആദ്യത്തെ പ്രശ്നം ബ്ലോഗറിന്റെ എന്തോ പ്രശ്നമാണ്. ചില തേര്‍ഡ് പാര്‍ട്ടി ടെമ്പ്ലേറ്റുകള്‍ക്കും ഈ പ്രശ്നം കണ്ടിട്ടുണ്ട്. അതില്‍ താങ്കള്‍ക്ക് ഒന്നും ചെയ്യാനില്ല.
രണ്ടാമത്തേത്, ഫോണ്ട് പ്രശ്നമാണ്.വിവരണത്തില്‍ നിന്നും മനസ്സിലാവുന്നത് താങ്കളുടെ കമ്പ്യൂട്ടറില്‍ എല്ലാ ബ്രൌസറുകളിലും ഡിഫോള്‍ട്ട് ഫോണ്ടായി ഏരിയല്‍ സെറ്റ് ചെയ്തിരിക്കുന്നു എന്നാണ്. യൂണീക്കോഡില്‍ മലയാളം ഏരിയല്‍ ഫോണ്ടിന്റെ ചില്ലക്ഷരങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അഞ്ജലി ഓള്‍ഡ് ലിപിയുടെ ചില്ലുകള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തല്ല. അതുകൊണ്ടാണ് അഞ്ജലി ഉപയോഗിച്ച് ടൈപ്പു ചെയ്യുന്ന മാറ്ററുകള്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ ചതുരമായും ആര്‍ ആയും ഒക്കെ കാണുന്നത്. ഇത് പരിഹരിക്കുവാന്‍ താങ്കളുടെ ബ്രൌസറുകളില്‍ അജ്ഞലി ഓള്‍ഡ് ലിപിയെ ഡിഫോള്‍ട്ട് (മലയാളം) ഫോണ്ടായി വയ്ക്കുക എന്നതാണ്. എങ്ങനെയെന്ന് ഈ ബ്ലോഗിന്റെ മലയളം വായിക്കുവാന്‍ എന്ന ആദ്യ ചാപ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.
നിസ്സഹായന്‍, താങ്കള്‍ പറഞ്ഞ പ്രശ്നം സാധാരണയായി അഞ്ജലി ഫോണ്ട് സെറ്റ് ചെയ്തു കീമാനില്‍ ടൈപ്പ് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് മാത്രമേ കാണാറുള്ളൂ. ആ രീതിയിലുള്ള പ്രശ്നം ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിട്ടറേറ്ററില്‍ ടൈപ്പ് ചെയ്ത മലയാളം വാക്കുകള്‍ക്കു ഇല്ല എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിന്റെ കാരണം എന്താണെന്ന് ഉള്ള വിശദീകരണം കീമാനുമായി ബന്ധപ്പെട്ടവരില്‍നിന്നും പ്രതീക്ഷിക്കാം. നമുക്ക് താങ്കളുടെ മേല്‍പ്പറഞ്ഞ പ്രശ്നത്തിനുള്ള ചില ചെറിയ പരിഹാരങ്ങള്‍ നോക്കാം. ആദ്യം തന്നെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം unicode ഫോണ്ടുകള്‍ (അഞ്ജലി, രചന, തൂലിക എന്നിവയിലേതെങ്കിലും, അല്ലെങ്കില്‍ മൂന്നു ഫോണ്ടുകളും) ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്യുക. ഇവിടെ ചെന്നാല്‍ ഈ പറഞ്ഞ മൂന്നു ഫോണ്ടുകളും ഡൌണ്‍ലോഡ് ചെയ്യാം.
ഇനി നിങ്ങളുടെ മോസില്ല ബ്രൌസര്‍ പഴയ വേര്‍ഷന്‍ ആണോ എന്ന് നോക്കുക. പഴയ വേര്‍ഷന്‍ മോസില്ലയില്‍ മലയാളം unicode ഫോണ്ടുകള്‍ വ്യക്തമായി വായിക്കാന്‍ കഴിയാറില്ല. മോസില്ല ബ്രൌസറിന്റെ ഏറ്റവും മുകളിലായുള്ള ഹെല്പ് ടാബില്‍ ക്ലിക്കി അപ്ഡേറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെനിന്നും മോസില്ല പഴയ വേര്‍ഷന്‍ ആണോ എന്നും,ആണെങ്കില്‍ അതില്‍ നിന്നും പുതിയതിലേക്ക് അപ്ഡേറ്റ് ചെയ്യാനുള്ള വഴിയും തുറന്നുകിട്ടും. ചിലപ്പോഴൊക്കെ ഇങ്ങിനെ ചെയ്ത് നമ്മുടെ മോസില്ലയെ അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്.
മോസില്ലയിലോ മറ്റേതു ബ്രൌസറിലാണെങ്കിലും അതിലെ ഡീഫാള്‍ട്ട് ഫോണ്ട് സെറ്റ് ചെയ്തിരിക്കുന്നത് ഏതെങ്കിലും ഇംഗ്ലീഷ് ഫോണ്ടില്‍ ആയിരിക്കും. കീമാന്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നവര്‍ മിക്കവാറും അവരുടെ ബ്രൌസറില്‍ മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് ഫോണ്ട് മാറ്റി അഞ്ജലി ആയിരിക്കും അവിടെ നല്‍കിയിരിക്കുക. അത്തരത്തിലുള്ള, കീമാനില്‍ ടൈപ്പ് ചെയ്ത പോസ്റ്റുകള്‍ നല്ല രീതിയില്‍ ( താങ്കള്‍ പറഞ്ഞ പോലെ വട്ടത്തില്‍ ഇംഗ്ലീഷില്‍ R എന്ന് കാണുന്ന രീതിയില്‍ അല്ലാതെ ) കാണാന്‍ താങ്കളുടെ ബ്രൌസറില്‍ ഡീഫാള്‍ട്ട് - ഇംഗ്ലീഷ് ഫോണ്ട് മാറ്റി അഞ്ജലി ഇട്ടു നോക്കൂ. എങ്കില്‍ ആ (വട്ടത്തില്‍ R) പ്രശ്നം ഉണ്ടാകില്ല. പക്ഷെ മോസില്ലയില്‍, unicode മലയാളം ഫോണ്ടുകള്‍ ഉപയോഗിച്ച് ചെയ്ത പോസ്റ്റുകള്‍, ചില്ലക്ഷരങ്ങളുടെ പ്രശ്നം മാറ്റി നിര്‍ത്തിയാല്‍, ഭംഗിയായി കാണുന്നത് ഡീഫാള്‍ട്ട് ഫോണ്ട് അല്ലെങ്കില്‍ Arial ഫോണ്ട് സെറ്റ് ചെയ്ത രീതിയില്‍ തന്നെ ആണ് എന്നതാണ് എന്റെ അനുഭവം.
ദാ... മോസില്ലയില്‍ അഞ്ജലി ഫോണ്ട് സെറ്റ്ചെയ്‌താല്‍ കാണുന്ന പേജിന്റെ ചിത്രം ഇവിടെ കാണാം. മോസില്ലയില്‍ ഡീഫാള്‍ട്ട് ഫോണ്ട് ആയ Arial ഫോണ്ട് സെറ്റ് ചെയ്‌താല്‍ കാണുന്ന പേജിന്റെ ചിത്രം ഇവിടെ കാണാം. Arial ആണ് സെറ്റ് ചെയ്തിരിക്കുന്നത് എങ്കില്‍ നല്ല ഭംഗിയായി വര്‍ത്തമാന പാത്രങ്ങളിലേതിന് സമാനമായ രീതിയില്‍ അതില്‍ മലയാളം വായിക്കാം മേല്‍പ്പറഞ്ഞ വട്ടത്തില്‍ R പ്രശ്നത്തെ അവഗണിച്ചാല്‍. അത്തരം പ്രശ്നങ്ങള്‍ ഉള്ള പോസ്റ്റുകള്‍ വായിക്കാന്‍ മാത്രം ബ്രൌസറില്‍ തല്‍ക്കാലത്തേക്ക് അഞ്ജലി സെറ്റ് ചെയ്യുക. മോസില്ല പോലെ തന്നെ വളരെ ഭംഗിയായി മലയാളം വായിക്കാന്‍ Flock എന്ന ബ്രൌസറുംഉപയോഗിക്കാം. വേണമെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.ഈ രണ്ടു ബ്രൌസറുകളിലാണ് ഏറ്റവും നന്നായി മലയാളം വായിക്കാന്‍ പറ്റുന്നത് എന്നാണ് എന്റെ അനുഭവം.
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിട്ടറേറ്ററില്‍ടൈപ്പ് ചെയ്ത മലയാളം വാക്കുകള്‍ക്കു ഇല്ല.
ഇവിടെ ചെന്നാല്‍ ഈ പറഞ്ഞ മൂന്നു ഫോണ്ടുകളും ഡൌണ്‍ലോഡ് ചെയ്യാം.
മോസില്ലയില്‍ അഞ്ജലി ഫോണ്ട് സെറ്റ്ചെയ്‌താല്‍ കാണുന്ന പേജിന്റെ ചിത്രം ഇവിടെ കാണാം.
Arial ഫോണ്ട് സെറ്റ് ചെയ്‌താല്‍ കാണുന്ന പേജിന്റെ ചിത്രം ഇവിടെ കാണാം.
മോസില്ല പോലെ തന്നെ വളരെ ഭംഗിയായി മലയാളം വായിക്കാന്‍ Flock എന്ന ബ്രൌസറും
ഉപയോഗിക്കാം.
മൂള്ളൂക്കാരൻ,
Arial ഫോണ്ട് സെറ്റ് ചെയ്ത മോസില്ലയിൽ കൂടി കാണിച്ചിരിക്കുന്ന പടത്തിൽ ചില്ലക്ഷരങ്ങൾ ശരിയായ രീതിയിൽ കാണിച്ചിരിക്കുന്നു. എന്നാൽ അഞ്ജലി ഫോണ്ട് സെറ്റ് ചെയ്തിരിക്കുന്ന പടത്തിൽ ചില്ലക്ഷരങ്ങൾ ഒന്നും തന്നെ ശരിയായ രീതിയിലല്ല കാണിക്കുന്നത് പകരം ചന്ദ്രക്കലയോടു കൂടിയാണു കാണുന്നത്. [ഉദാഃ ൽ =ല്]
എന്നാൽ ഞാൻ ഉപയോഗിക്കുന്നത് അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത മൊസില്ല 3.5 ആണു.എന്റെ കമ്പ്യൂട്ടരിൽ ചില്ലക്ഷരങ്ങൾ ശരിയായവിധത്തിൽ തന്നെ കാണുന്നുണ്ടല്ലോ. എന്തു കൊണ്ടായിരിക്കാം, അഞ്ജലി സെറ്റ് ചെയ്ത താങ്കളുടെ കമ്പ്യൂട്ടറിൽ കൂടി എടുത്ത പടത്തിൽ ചില്ലക്ഷരങ്ങൾ ശരിക്കും കാണാത്തത്?
അങ്കിളിന്റെ ഈ നിരീക്ഷണം വളരെ ശരിയാണ്. ഞാനും മോസില്ല 3.5 അഞ്ജലി ഓൾഡ് ലിപിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. അവിടെ ചില്ലുകൾ ശരിയായി കാണുന്നുണ്ട്. ചതുരമോ R ചിഹ്നമോ ഇല്ല.
അങ്കിള്‍ ക്ഷമിക്കുക. ഞാന്‍ ഉദാഹരണമായി ഇട്ട ചിത്രം പ്രിന്റ് എടുത്തപ്പോള്‍ ശ്രദ്ധിച്ചില്ല. ആ പോസ്റ്റ് ഞാന്‍ Arial ഫോണ്ട് സെറ്റ് ചെയ്തു ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേട്ടറില്‍ ചെയ്തതാണ്. അത് പ്രിന്റ് എടുക്കുമ്പോള്‍ ഞാന്‍ അഞ്ജലി സെറ്റ് ചെയ്തിരുന്നു. ഈ പ്രശ്നങ്ങളൊക്കെ പഠിക്കുന്നതിനു മുന്‍പ് എന്റെ ബ്രൌസറില്‍ Arial സെറ്റ് ചെയ്ത്, ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റര്‍ ഉപയോഗിച്ച് പലവട്ടം വാക്കുകള്‍ തിരിച്ചും മറിച്ചും ഇട്ടു അക്ഷരങ്ങള്‍ എഡിറ്റ് ചെയ്തൊക്കെയാണ് ഞാനും മലയാളം ടൈപ്പ് ചെയ്തിരുന്നത്. അങ്ങിനെ ചെയ്തത് കൊണ്ടാണ് ആ പോസ്റ്റിലെ ചില്ലുകള്‍, അങ്കിള്‍ പറഞ്ഞത് പോലെആയത് . ആ പോസ്റ്റ് Arial ഫോണ്ട് സെറ്റ് ചെയ്ത് മോസില്ലയില്‍ നോക്കിയാല്‍ ഞാന്‍ ആ ആദ്യം കാണിച്ച കാണിച്ച സ്ക്രീന്‍ ഷോട്ടിലുള്ളത് പോലെ നല്ല ഭംഗിയായാണ് കാണുക. അങ്കിള്‍ ഇവിടെ ഒന്ന് ചെന്ന് ഞാന്‍ പറഞ്ഞ രീതിയില്‍ എന്റെ ബ്ലോഗിലെ ആ പോസ്റ്റ് കണ്ടു നോക്കൂ.
ഇനി, നമ്മുടെ മുന്‍പ് പറഞ്ഞ പ്രശ്നത്തിലേക്ക്. അതിന്റെ ശരിയായ സ്ക്രീന്‍ ഷോട്ട് താഴെ ഇടുന്നു. ഉദാഹരണമായി നമ്മുടെ "ചാണക്യന്‍" അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത് കീമാനില്‍ ടൈപ്പ് ചെയ്ത ഒരു പോസ്റ്റ്, നമ്മള്‍ നമ്മുടെ കമ്പ്യൂട്ടറിലെ മോസില്ലയില്‍ അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത് കാണുന്ന ചിത്രം ഇവിടെ കാണാം. അഞ്ജലി ഫോണ്ട് വച്ച് ടൈപ്പ് ചെയ്തത് കൊണ്ട് തന്നെ, ആ പേജ് നമുക്ക് നമ്മുടെ കമ്പ്യൂടറില്‍ മോസില്ലയില്‍ അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത രീതിയില്‍ ചില്ലുകള്‍ ഒന്നും പ്രശ്നമില്ലാതെ വായിക്കാന്‍ കഴിയും. അതായത് അഞ്ജലി സെറ്റ് ചെയ്ത് കീമാനില്‍ ടൈപ്പ് ചെയ്തവരുടെ പോസ്റ്റുകളിലെ ചില്ലുകള്‍ നമ്മുടെ ബ്രൌസറില്‍ അഞ്ജലി സെറ്റ് ചെയ്‌താല്‍ പ്രെശ്നമോന്നുമില്ലാതെ കാണാം.
എന്നാല്‍ ഇവിടെ ഉള്ള ചിത്രം കാണുക. പ്രസ്തുത പോസ്റ്റ് നമ്മുടെ കമ്പ്യൂട്ടറിലെ മോസില്ലയില്‍ Arial സെറ്റ് ചെയ്‌താല്‍ വട്ടത്തില്‍ ഇംഗ്ലീഷ് അക്ഷരം R എന്നുള്ള രീതിയില്‍ കാണുന്നത് ശ്രദ്ധിക്കുക. (ചിത്രത്തിലെ മാര്‍ക്ക് ചെയ്ത ഭാഗം കാണുക.). ആ വട്ടത്തില്‍ R പ്രശ്നം മാറ്റി നിര്‍ത്തിയാല്‍, നമ്മുടെ മോസില്ലയില്‍ അഞ്ജലി സെറ്റ് ചെയ്തതിനേക്കാള്‍ ഭംഗിയായി ആ പോസ്റ്റിലെ അക്ഷരങ്ങള്‍ കാണാം. അക്ഷരങ്ങള്‍ നല്ല വടിവൊത്ത തടിച്ച രീതിയിലാണ് കാണുന്നത്. ( രണ്ടു ചിത്രങ്ങളിലെയും വാക്കുകളുടെ ഭംഗി താരതമ്മ്യം ചെയ്ത് നോക്കുക.) മറ്റൊരു കാര്യം കീമാനില്‍, അഞ്ജലി സെറ്റ് ചെയ്ത ടൈപ്പ് ചെയ്ത പോസ്റ്റുകളില്‍ മാത്രമേ മേല്‍പ്പറഞ്ഞ Arial രീതി അവലംബിച്ചാല്‍ വട്ടത്തില്‍ R പ്രശ്നം കാണിക്കുന്നുള്ളൂ. കീമാനില്‍, അഞ്ജലി സെറ്റ് ചെയ്ത് ടൈപ്പ് ചെയ്യുന്ന പോസ്ട്ടുകള്‍ക്കൊഴികെ മറ്റൊന്നിനും ഈ പ്രശ്നം ഇല്ല. അങ്കിള്‍, ഈ പ്രശ്നം എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
അഞ്ജലിയില്‍ കീമാന്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്തവരുടെ പോസ്ടുകളിലുള്ള ചില്ലുകളുടെ ആ R പ്രശ്നം മാറ്റി നിര്‍ത്തിയാല്‍, നല്ല രീതിയില്‍ മലയാളം വായിക്കാന്‍ Arial ഫോണ്ട് സെറ്റ് ചെയ്ത് മോസില്ലയാണ് ഏറ്റവും നല്ലത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അഞ്ജലി, രചന, തൂലിക എന്നീ മൂന്നുഫോണ്ടുകളും ഇന്‍സ്റ്റോള്‍ ചെയ്താലേ ആ ഭംഗി കിട്ടുന്നുമുള്ളൂ. ആ രീതി ഒന്ന് പരീക്ഷിച്ചു നോക്കാമോ? പിന്നെ എനിക്ക് തോന്നുന്നത്, കമ്പ്യൂട്ടറില്‍ unicode മലയാളം വായിക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും ഡീഫാള്‍ട്ട് ഫോണ്ട് തന്നെ ആണ് അവരുടെ ബ്രൌസറില്‍ ഉപയോഗിക്കുന്നത് എന്നാതാണ്. പലരോടും ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരം, പലര്‍ക്കും ബ്രൌസറില്‍ ഫോണ്ട് മാറ്റുന്നത് എങ്ങിനെ ആണെന്ന് പോലും അറിയില്ല എന്നതാണ്.മിക്കവരും മലയാളം ടൈപ്പ് ചെയ്യുന്നത് ഡീഫാള്‍ട്ട് ഫോണ്ട് മാറ്റാതെ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററെട്ടര്‍ വഴിയുമാണ്. അഞ്ജലി ഫോണ്ട് ഉപയോഗിച്ച് കീമാനില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രശ്നം ഉണ്ടാകുന്നതു എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അത് അതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞാല്‍ നന്നായിരുന്നു. വട്ടത്തില്‍ R പ്രശ്നം ഏതെങ്കിലും പോസ്റ്റിലുള്ള വാക്കുകള്‍ക്കു കാണുന്നെങ്കില്‍ അത് ശരിയായി വായിക്കാന്‍, തല്‍ക്കാലത്തേക്ക് ബ്രൌസറില്‍ ഫോണ്ട് അഞ്ജലി ആക്കുക എന്നതാണ് ഞാന്‍ ചെയ്യുന്ന രീതി.
മുള്ളൂർക്കാരാ, നന്നായി തോന്നിയ ആ ഫോണ്ട് രചനയാണ്. അതിൽ (R) വരാത്ത വെർഷൻ ഏവൂരാൻ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതുപയോഗിച്ചാൽ, മുള്ളൂർക്കാരന് രചനതന്നെ അഞ്ജലിക്ക് പകരം ഉപയോഗിക്കാം. ഏരിയൽ ഇടുന്നത് അനാവശ്യമാണ്. പകരം മോസില്ലയുടെ മലയാളം ഡിഫാൾട്ട് മുള്ളൂർക്കാരൻ രചനയാക്കുകയാണ് വേണ്ടത്.
http://chithrangal.blogspot.com/2008/05/blog-post.html
നേരത്തെ ഇട്ട കമന്റില്‍ ഒരു ഫോണ്ടിന്റെ പേര് മാറിയാണ് ടൈപ്പ് ചെയ്തത്. ആ വാക്ക് ശരിയാക്കി , പഴയ കമന്റ് ഡിലീറ്റി ഒന്നുകൂടി കമന്റുന്നു. ക്ഷമിക്കുക.
സിബു,ആ രചന ഫോണ്ട് ഞാന്‍ ഉപയോഗിക്കുന്നുണ്ട് ...ചില്ല് പ്രശ്നം മാറുന്നുമുണ്ട്. പക്ഷെ ആ ഫോണ്ട് ഡീഫാല്റ്റ് ആയി മോസില്ലയില്‍ ഉപയോഗിക്കുമ്പോള്‍ വാക്കുകള്‍ക്കു തെളിമ ഇല്ല എന്ന ഒരു പ്രശ്നം അലട്ടുന്നുണ്ട്. അതായത് വാക്കുകള്‍ കോണ്ട്രാസ്റ്റ് കുറഞ്ഞു മങ്ങിയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഇതാ മാഷ് ഇവിടെ കമന്റ് ഇട്ടപ്പോള്‍ എനിക്ക് വന്ന ഫോളോഅപ് മെയിലില്‍ ഉള്ള മലയാളം വാക്കുകള്‍, ആ പുതിയ രചന ഫോണ്ട് വച്ച് കാണുന്ന രീതി.
ഇത് Arial Font വച്ച് കാണുന്ന രീതി.
ഇത് അഞ്ജലി ഫോണ്ട് വച്ച് കാണുന്ന രീതി.
ഇവിടെ പ്രശ്നം അതല്ല, ഭൂരിപക്ഷം കീമാന്‍ ഉപയോഗിക്കുന്നവരും അഞ്ജലിയാണ് അവരുടെ ബ്രൌസറില്‍ സെറ്റ് ചെയ്തിരിക്കുക. അഞ്ജലി വച്ച് കീമാനില്‍ ടൈപ്പ് ചെയ്യുന്നവരുടെ മാറ്റര്‍, മറ്റുള്ളവര്‍ക്ക് ബ്രൌസറിന്റെ ഡീഫാല്റ്റ് ഫോണ്ട് ( മാഷ് പറഞ്ഞ രീതിയില്‍, പുതിയ രചന ഫോണ്ട് ഡീ ഫാല്റ്റ് ആക്കി മാത്രം അല്ലാതെ ) സെറ്റ് ചെയ്താലും നന്നായി - ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ കാണാന്‍ എന്ത് ചെയ്യണം എന്നതാണ്. മാഷ് തന്ന പുതിയ രചനയില്‍ ചെയ്തത് പോലെ, അഞ്ജലിയെ ആ രീതിയിലേക്ക് ചില്ല് പ്രശ്നങ്ങള്‍ മാറ്റി upgrade ചെയ്യാന്‍ കഴിയില്ലേ? എനിക്കീ ഫീല്‍ഡില്‍ കൂടുതല്‍ അറിവില്ല.ഈ ചില്ല് പ്രശ്നത്തിന്, ഞാന്‍ പലപ്പോഴും ചെയ്യുന്ന, പ്രായോഗികമായ ചില വിദ്യകള്‍ പറഞ്ഞു എന്നുമാത്രം. ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ, വായിക്കുന്നവര്‍ക്ക് ബ്രൌസറില്‍ greasemonkey പോലുള്ള ആഡ്ഓണുകള്‍ ഉപയോഗിക്കാതെ, ഏത് ഫോണ്ട് ഉപയോഗിച്ചും unicode മലയാളം നന്നായി വായിക്കാന്‍ കഴിയാന്‍ എന്ത് ചെയ്യണം. അതിനൊരു പരിഹാരം ഉണ്ടാകില്ലേ?
അഞ്ജലിയെ രചനയുടെ രീതിയിലേയ്ക്ക് എന്നതു കൊണ്ടുദ്ദേശിച്ചത് രചനയുടെ ആകാരവടിവാണോ? എങ്കിൽ അതു വേറേ ഒരു ഫോണ്ടുണ്ടാക്കുന്നതിനു സമമാണ്. പകരം, പുതിയ രചനയിൽ ചില്ലിടുകയാണ് വളരെ എളുപ്പം. ചെയ്തു നോക്കട്ടെ.
അതല്ല സിബു മാഷെ, ആകാരവടിവ് വിട്ടേക്കുക. ഹ ഹ ... അഞ്ജലിക്ക് അഞ്ജലിയുടെ ശരീരമേ ഉണ്ടാകൂ :-) .അഞ്ജലി വച്ച് കീമാനില്‍ ടൈപ്പ് ചെയ്യുന്നവരുടെ മാറ്റര്‍, മറ്റുള്ളവര്‍ക്ക് ബ്രൌസറിന്റെ ഡീഫാല്റ്റ് ഫോണ്ട് ( മാഷ് പറഞ്ഞ രീതിയില്‍, പുതിയ രചന ഫോണ്ട് ഡീഫാല്റ്റ് ആക്കി മാത്രം അല്ലാതെ ) സെറ്റ് ചെയ്താലും നന്നായി - ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ കാണാന്‍ എന്ത് ചെയ്യണം എന്നതാണ് പ്രശ്നം. കീമാനില്‍ അഞ്ജലി വച്ച് ടൈപ്പ് ചെയ്യുന്ന വാക്കുകക്ക് മാത്രമേ, ബ്രൌസറില്‍ ഡീഫാള്‍ട്ട് ഫോണ്ട് (Arial ) ഇട്ട് കണ്ടാല്‍ ഈ ചില്ല് പ്രശ്നം ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. (കീമാനും അഞ്ജലിയും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും ). കീമാനിലല്ലാതെ അഞ്ജലി ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന വാക്കുകള്‍, ( ഗൂഗിള്‍ ട്രാന്‍സ്ലിട്ടറെട്ടര്‍ പോലുള്ള ടൂള്‍ ഉപയോഗിച്ച് ) ബ്രൌസറില്‍ ഡീഫാള്‍ട്ട് ഫോണ്ട് (Arial ) ഇട്ട് കണ്ടാല്‍ ചില്ലുകള്‍ക്കു ഒരു പ്രശ്നവും എനിക്കെവിടെയും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള പരിഹാരമായി ഞാന്‍ ചെയ്യുന്നത് അത്തരം പോസ്റ്റുകള്‍ വായിക്കാന്‍ ബ്രൌസറില്‍ തല്‍ക്കാലത്തേക്ക് അഞ്ജലി സെറ്റ് ചെയ്യുകയാണ്. തൊട്ടു മുന്‍പേ ഞാന്‍ തന്ന കമന്റിലെ മൂന്നു സ്ക്രീന്‍ ഷോട്ടുകളും നോക്കുക.
ഒന്നുകില്‍ കീമാന്‍ അല്ലെങ്കില്‍ അഞ്ജലി...ഇതിലെതിലോ ആണ് പ്രശ്നം. അല്ലെങ്കില്‍ ഇവര്‍ രണ്ടും ചേരുമ്പോള്‍ ഒരു ചില്ല് പ്രശ്നം എങ്ങിനെയോ എവിടെയോ കടന്നു വരുന്നു. അങ്ങിനെയല്ലെങ്കില്‍, അഞ്ജലി വച്ച് മറ്റു ടൈപ്പിംഗ് ടൂളുകളില്‍ ടൈപ്പ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്കും ആ ചില്ല് പ്രശ്നം മറ്റുള്ളവര്‍മോസില്ലയില്‍ ഡീഫാള്‍ട്ട് ഫോണ്ട് (Arial ) ഇട്ട് കണ്ടാല്‍ ഉണ്ടാകണമല്ലോ.?
ഈ ചര്‍ച്ചയില്‍ നിന്നും ഞാന്‍ ഒഴിവാകുന്നു.. കാരണം ഇതില്‍ കൂടുതല്‍ ഇനി വിശദീകരിക്കാന്‍ ഉള്ള അറിവ് ഈ മേഖലയില്‍ എനിക്കില്ല. കുറച്ചുകാലമായി മേല്‍പ്പറഞ്ഞ പല പ്രശ്നങ്ങളും നിരീക്ഷിക്കുകയും പരിഹാരമായി എനിക്ക് തോന്നിയ ചില രീതികള്‍ പരീക്ഷിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്രയും വിശദീകരണങ്ങള്‍ നല്‍കിയത്. നന്ദി.
ഞാന്‍ ബ്ലോഗ്ഗില്‍ template മാറ്റിയിരുന്നു.ഇപ്പോഴുള്ള template ഞാന്‍ Blogcrowds എന്ന site-ല്‍ നിന്നും download ചെയ്തതാണ്.template മാറ്റിയ ശേഷം എനിക്ക് ബ്ലോഗ്ഗില്‍ കമന്റ് എഴുതാന്‍ പറ്റുന്നില്ല.POST A COMMENT-link ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല.i tried from so many other systems also.i cant post a comment.i am giving my blog link.Can you try to post a comment to my blog.Please help me in this issue.
http://mufadek-mufad.blogspot.com/
3 February 2010 20:43
മുഫാദ് ഒരു കാര്യം ചെയ്യൂ. താങ്കളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യുക. എന്നിട്ട് സെറ്റിംഗ്സ് ടാബ് തുറന്ന് അതിലെ കമന്റ്സ് എന്ന പേജ് എടുക്കുക. അതില്‍
Comment Form Placement
Full page
Pop-up window
Embedded below post
ഇങ്ങനെ മൂന്ന് ഓപ്ഷന്‍സ് ഉണ്ടാവും. ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത് 99% ചാന്‍സും എംബഡഡ് ബിലോ പോസ്റ്റ് എന്നായിരിക്കും. അത് മാറ്റി ഫുള്‍ പേജ് എന്നതിനു നേരെ ടിക് ചെയ്തിട്ട് ആ പേജ് സേവ് ചെയ്യുക. സേവ് ബട്ടണ്‍ പേജിന്റെ താഴെയുണ്ട്. ഇനി ഒന്നു കമന്റ് ഇട്ടുനോക്കൂ. പ്രശ്നം മാറിയെങ്കില്‍ ഇവിടെ തിരികെ വന്ന് ഒന്നു പറയണം കേട്ടോ.
ഇപ്പൊ വര്‍ക്ക് ചെയ്യുന്നുണ്ട്.
ഒരുപാടൊരുപാട് നന്ദി.ബ്ലോഗ് എഴുത്ത് തുടങ്ങിയത് മുതല്‍ ഒരുപാട് സംശയങ്ങള്‍ തീര്‍ത്തത് ഈ ബ്ലോഗ് വഴിയാണ്.ഇത്ര പെട്ടെന്ന് എന്റെ സംശയത്തിനു ഉത്തരം നല്‍കിയതിനു ഹൃദയത്തില്‍ തൊട്ട നന്ദി വീണ്ടും.
ഒരു സംശയം കൂടെ.ഈ ടെംപ്ലേറ്റില്‍ comments പോസ്റ്റിന്റെ മുകളിലായാണ് കാണിക്കുന്നത്.അത് മാത്രമല്ല all details given below.
2 comments Posted by മുഫാദ്/\mufad at Monday, February 01, 2010
അത് പോസ്റ്റിന്റെ താഴേക്കു മാറ്റാന്‍ പറ്റുമോ...?
മുഫാദ്, താങ്കളുടെ ബ്ലോഗിൽ കമന്റുകൾ ടൈറ്റിലിനു തൊട്ടു താഴെയായി കാണിക്കുന്നത് ആ ടെമ്പ്ലേറ്റ് ഡിസൈൻ ചെയ്ത ആൾ അങ്ങനെ വരാൻ തക്കവിധം അതിന്റെ എച്.ടി.എം.എൽ കോഡ് എഴുതിയിരിക്കുന്നതുകൊണ്ടാണ്. അത് താഴേക്ക് മാറ്റാൻ പറ്റുമോ എന്നു ചോദിച്ചാൽ, എച്.ടി.എം.എൽ കോഡുകൾ നല്ലതുപോലെ കൈകാര്യം ചെയ്യാനറീയാവുന്ന ഒരാൾക്ക് പറ്റും. (എനിക്ക് സാധിക്കില്ല!) അതറിയാൻ പാടില്ലാത്തവർക്ക് പറ്റുകയില്ല.
മുള്ളൂക്കാരാ, ആ നല്ല രചന ഫോണ്ട് തരൂ. അതിനെ ചില്ലിട്ട് കുട്ടപ്പനാക്കിത്തരാം.
അപ്പൂ,
രചന, മീര തുടങ്ങിയവയിൽ പുതിയ ചില്ലിട്ട് പബ്ലിഷ് ചെയ്യുന്നത് നല്ലതാണോ അതോ യൂസേർസിനെ കൺഫ്യൂസ് ചെയുകയേ ഉള്ളൂ? ചില്ലിടുന്നത് വെറും അഞ്ച് മിനിട്ടിന്റെ പണിയാണ്.
സിബൂ, ചില്ലിടുന്നത് അഞ്ചുമിനിട്ടിന്റെ പണിയേ ഉള്ളുവെങ്കിൽ അത് ചെയ്യുന്നതല്ലേ നല്ലത്, എല്ല്ല ഫോണ്ടുകളിലും. അതുതന്നെ ഇപ്പോൾ അഞ്ജലി ഓൾഡ് ലിപിയിൽ ഉള്ളതുപോലെ പഴയ ചില്ലു സ്ഥാനങ്ങളിലും പുതിയ ചില്ലു സ്ഥാനങ്ങളിലും അവയെ ഒരേ സമയം നിലനിർത്തിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇത് ആരെയും കൺഫ്യൂഷൻ ആക്കുമെന്ന് തോന്നുന്നില്ല. ഒരു സജഷൻ എനിക്കുള്ളത് പുതിയതായി ഇടാൻ പോകുന്ന ചില്ലക്ഷരങ്ങളുടെ രൂപം, ആ ഫോണ്ട് സെറ്റിൽ ഉള്ള മറ്റു അക്ഷരങ്ങളുമായി നല്ലവണ്ണം ചേർന്നു പോകുന്ന ആകൃതിയിൽത്തന്നെ ആവണം എന്നതാണ്. അല്ലാതെ ചില്ലക്ഷരം മാത്രം അല്പം വലുതായോ മറ്റൊരു ഷെയ്പ്പിലോ നിൽക്കുന്നതുപോലെ ആവരുത്. നന്ദി.
സുഹൃത്തേ,
ആദ്യക്ഷരിയിലെ പലനിര്‍ദേശങ്ങളും എന്റെ ബ്ലോഗില്‍ മുതല്കൂട്ടായി,നന്ദിയുണ്ട്.
എന്നാല്‍ ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം എന്റെ പേജ് ഓപ്പണ്‍ ആവാന്‍ വളരെ താമസമെടുക്കുന്നു.
ടെസൈനെര്‍ ടെംബ്ലാറ്റ് ഉപയോഗിച്ചപ്പോള്‍ അല്പം സ്ലോ ആയെങ്കിലും,ഇപ്പോള്‍ ആറേഴു മിന്‍ എടുക്കുന്നു പേജ് തുറന്നു കിട്ടാന്‍.
മാത്രമല്ല എന്റെ ഫീട്ജെറ്റ് പ്രവര്‍ത്തിക്കുന്നുമില്ല
ഫീട്ജെറ്റ് മാറ്റാനായി നോക്കുമ്പോള്‍ സൈറ്ലെ നോക്കിയപ്പോള്‍ അവിടെയും ആഡ് ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല.
നിര്ടെസങ്ങള്‍ തരുമല്ലോ.താല്‍പര്യപൂര്‍വം
റിപ്ല കാത്തിരിക്കുന്നു
----ഫാരിസ്
ഫാരിസ്, താങ്കളുടെ പ്രയാണം എന്ന ബ്ലോഗ് ഈ കമന്റ് വായിച്ചപ്പോൾ തന്നെ ഞാൻ തുറന്നു നോക്കിയിരുന്നു. ഏറിയാൽ നാലു സെക്കന്റ് -അത്രയും സമയത്തിനുള്ളിൽ ആ ബ്ലോഗ് പൂർണ്ണമായും ലോഡ് ചെയ്തു. താങ്കൾ വിവരിക്കുന്ന പ്രശ്നം എന്തെങ്കിലും താൽക്കാലികമായ തകരാർ ആയിരുന്നിരിക്കണം.
അപ്പുവേട്ടാ, ഫാരിസ്,
എറ്റവും പുതിയ ടെബ്ലേറ്റുകൾ ഉപയോഗിക്കുബോൾ സൂക്ഷിക്കുക. IE 8- ൽ നിങ്ങളുടെ ബ്ലോഗിലുള്ള MHTML കോഡുകൾ വർക്ക് ചെയ്യില്ല. അത് എക്സ്‌പ്ലോറർ കമ്പ്ലീറ്റ് ക്ലോസ് ചെയ്യുന്നു.
ഇത് 4-5 കമ്പ്യൂട്ടറിൽ ഞാൻ ഇന്നലെ ശ്രദ്ധിച്ചു.
വിശദമായി കാരണങ്ങളുമായി ഞാൻ വരാം.
ഫാരിസിന്റെ ബ്ലോഗ് തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു.
കാരണങ്ങൾ:-
1. 5 പോസ്റ്റുകൾ ഒരുമിച്ച് തുറക്കുന്നു, ഹോം പേജിൽ. അത് ഒന്ന് എന്നാക്കിയാൽ, ഒരു പോസ്റ്റ് മാത്രമേ തുറക്കുകയുള്ളു. അത്രയും സമയം ലാഭം.
2. സ്ക്രോളിങ്ങ് മാർക്ക്യൂകളും, അവശ്യത്തിലധികം പരസ്യങ്ങളും ഈ ബ്ലോഗുലുണ്ട്.
ഫാരിസെ, മിക്കവാറും മലയാളികൾ, അധികം സ്പീഡ് ഇല്ലാത്ത നെറ്റ് ഉപയോഗിക്കുന്നവരാണ്. ബ്ലോഗ് തുറക്കുവാൻ സമയമെടുക്കുകയോ, നിങ്ങളുടെ ബ്ലോഗിലെത്തിയാൽ ഏറർ കോഡ് കാരണം എക്സ്‌പ്ലോറർ അടയുകയോ ചെയ്താൽ, അമ്മച്ചിയാണെ, പിന്നെ, ഞാൻ ആ വഴി വരില്ല. മറ്റുള്ളവരും.
ശ്രദ്ധിക്കുക. അത്യവശ്യം കോഡുകളും, പരസ്യങ്ങളും മാത്രം മതി ബ്ലോഗിൽ. കീപിറ്റ് വെരി സിമ്പിൾ ആൻഡ് അംമ്പിൾ.
അപ്പുവേട്ടാ, ഡിറ്റൈൽസുമായി ഞാൻ വരാം.
എന്റെ ബ്ളോഗില്‍ ഗാഡ്ജറ്റ് ചേര്‍ക്കാന്‍ സാധിക്കുന്നില്ല ഈ bX-vxaukt എറര്‍ കാണിക്കുന്നു,
kamilomy, ഇതൊരു താൽക്കാലിക എറർ ആവാം, ബ്ലോഗിന്റെ പ്രശ്നമായിരിക്കില്ല. (താങ്കളുടെ ബ്ലോഗോ പ്രൊഫൈലോ ഇല്ല എന്നാണല്ലോ കാണുന്നത്). ഇതുപോലെയുള്ള എറർ കോഡുകൾ ഈയിടെ പലർക്കും കിട്ടുന്നതായി പരാതികൾ കാണുന്നുണ്ട്. ഗൂഗിൾ ഇവ പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.
അപ്പുവേട്ടാ,
എന്റെ ബ്ലോഗില്‍ കമെന്റുകള്‍ വളരെ ചെറിയ ഫോണ്ടിലാണ് കാണിക്കുന്നത്.കമന്ടുകള്‍ക്കിടയില്‍ സ്പെയ്സും കുറവാണ്.പോസ്റ്റുകള്‍ നല്ല രീതിയില്‍ തന്നെ കാണിക്കുന്നു.ഇത് ശരിയാക്കാന്‍ പറ്റുമോ..?
മുഫാദ്, താങ്കളുടെ ചുരുളുകൾ എന്ന ബ്ലോഗിലെ കമന്റുകളുടെ കാര്യമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നതെന്നു കരുതുന്നു. കമന്റ് ഫോണ്ടുകളുടെ സൈസുകൾ നമുക്ക് ഇഷ്ടമുള്ളതുപോലെ മാറ്റാവുന്നതാണ്. ബ്ലോഗ് ലേഔട്ട് സെറ്റിംഗുകളിൽ ഫോണ്ട്സ് ആന്റ് കളർ എന്ന മെനുവിൽ മിക്ക ടെമ്പ്ലേറ്റുകളിലും ഇതിനുള്ള സൌകര്യം ഉണ്ടല്ലോ. ഇല്ലാത്തവയിൽ തന്നെ ടെമ്പ്ലേറ്റ് കോഡ് നേരിട്ട് എഡിറ്റ് ചെയ്ത് ഇത് ശരിയാക്കാവുന്നതേയുള്ളൂ. പക്ഷേ ഒരു കാര്യം ഞാൻ പറയട്ടെ, ചുരുളുകളിൽ ഇപ്പോഴുള്ള കമന്റ് ഫോണ്ട് ചെറുതാണെന്ന് എനിക്ക് അഭിപ്രായമില്ല. അതിനുകാരണം പോസ്റ്റിന്റെ ഫോണ്ടുകളേക്കാൾ ചെറിയ സൈസിൽ കമന്റ് ഫോണ്ടുകൾ സെറ്റ് ചെയ്യുന്നതാണ് പേഴ്സണലി എനിക്ക് ഇഷ്ടം എന്നതാവാം. ആദ്യാക്ഷരിയിലെ ഫോണ്ട് സൈസ് തന്നെ ഉദാഹരണം!
മുഫാദ്,
നിങ്ങളുടെ ചുരുൾ എന്ന ബ്ലോഗിൽ മാത്രമേ ഈ പ്രശ്നമുള്ളൂ. കമന്റ് ഫോണ്ട് ചെറുതാവാൻ കാരണം, ടെബ്ലേറ്റിന്റെ പ്രശ്നമാണ്. ഒന്നുകിൽ ടെബ്ലേറ്റ് മാറ്റുകയോ അല്ലെങ്കിൽ കമന്റ് ഫോണ്ട്, HTML ലേഔട്ടിൽ പോയി മാറ്റുകയോ ചെയ്യാം.
മറ്റോന്ന്, ബ്ലോഗ് ഹോം പേജിൽ ഒന്നിൽ കൂടുതൽ പോസ്റ്റുകൾ കൊടുക്കാതിരിക്കുക.
അപ്പുവേട്ടാ, മുഫാദിന്റെ കമന്റ് ഫോണ്ടുകൾ തീരെ ചെറുതായി വായനക്ക് പ്രയാസമുണ്ട്. അപ്പുവേട്ടന്റെത് ഇത്തിരികൂടി വലുതാണ്.
സഹായീ, അങ്ങനെയാണെങ്കിൽ പ്രശ്നം മറ്റെന്തോ ആണ്. സ്ക്രീൻ റെസലൂഷനാണോ പ്രശ്നം? ഞാൻ ഉപയോഗിക്കുന്നത് 15 ഇഞ്ച് മോണിറ്റർ. മോസില്ലയിൽ ചുരുൾ ബ്ലോഗ് നോക്കിയാൽ കമന്റ് ഫോണ്ട്, പോസ്റ്റ് ഫോണ്ടിനേക്കാൾ ഏകദേശം 85% വലിപ്പം വരും.. അത്ര പോരേ വായിക്കാൻ?
അതുമാത്രവുമല്ല കമന്റ് ഫോണ്ട് സൈസ് മാറാൻ എല്ലാ ടെമ്പ്ലേറ്റിലും എച്.ടി.എം.എൽ എഡിറ്റിംഗ് വേണമെന്നില്ല. ആദ്യം ഫോണ്ട്സ് ആന്റ് കളർസ് പേജ് നോക്കട്ടെ. അതുകഴിഞ്ഞ ശരിയായില്ലെങ്കിലല്ലേ കോഡ് എഡിറ്റ് ചെയ്യാൻ പോകേണ്ടതുള്ളു
അപ്പുവേട്ടാ,
ചുരുൾ എന്ന ബ്ലോഗിന്റെയും, ആദ്യാക്ഷരിയുടെയും കമറ്റുകളുടെ സ്ക്രിൻ ഷോട്ട്, ദാ, ഇവിടെ.
ചുരുൾ ബ്ലോഗിൽ കമന്റുകളുടെ ഫോണ്ട് മാത്രമല്ല പ്രശ്നം. വരികൾ തമ്മിലുള്ള അകലവും വളരെ കുറവാണ്. ഹെഡിങ്ങിലും, ഡേറ്റ് പോസ്റ്റ് വരികളിലും ഈ വിത്യാസം അലോസരപ്പെടുത്തുന്നു.
അപ്പുവേട്ടന് ക്ലിയറായി കാണുവാൻ സാധിക്കുന്നത്, പ്രയസമില്ലെന്ന് തോന്നുന്നത്, നിങ്ങൾ ഫോട്ടോ ഷോപ്പ് ഉപയോഗിക്കുന്നത് കൊണ്ടാണ്.
അത്ഭുതപ്പെടരുത്, ഫോട്ടോ ഷോപ്പ് പോലെയുള്ള കോബ്ലിക്കേറ്റടും, ശ്രദ്ധക്കുടുതൽ ആവശ്യമുള്ളതും, ദീർഘ നേരം മോണിറ്ററിൽ നോക്കിയിരിക്കുന്നതുമായ പ്രോഗ്രാം ഉപയോഗിക്കുന്നവർക്ക്, ചെറിയ അക്ഷരങ്ങൾ പ്രയാസകരമാവില്ല.
മുഫാദിന്റെ ബ്ലോഗ് തുറക്കുബോൾ തന്നെ, എറർ കാണിക്കുന്നുണ്ട്.
അപ്പു മാഷേ, ചുരുളിന്റെ ടെമ്പ്ലേറ്റ് iNove എന്ന വേര്‍ഡ്പ്രസ്സ് ടെമ്പ്ലേറ്റ് ആണ്... അതില്‍ ഫോണ്ട്സ് ആന്‍ഡ് കളെര്‍സ് നേരിട്ട് ചേഞ്ച് ചെയ്യാനാകില്ല/അതിനുള്ള ഓപ്ഷന്‍ ഇല്ല എന്ന് തോന്നുന്നു. മാഷ് പറഞ്ഞപോലെ ടെമ്പ്ലേറ്റ് കോഡില്‍ ഉള്ള ഇടപാടുകളെ നടക്കുകയുള്ളൂ...
മുഫാദ്, ദേ മുള്ളൂക്കാരനും സഹായിയും ഒക്കെ പറഞ്ഞതുകേട്ടല്ലോ :-) ഇനി ആ വഴിക്ക് തന്നെ ചിന്തിച്ചോളൂ.. അല്ലാതെ ഈ പ്രശ്നം മാറില്ല.
helper,അപ്പുവേട്ടന്, മുള്ളൂക്കാരന്‍
നന്ദി...അഭിപ്രായങ്ങള്‍ക്ക്..
ഫോണ്ട്സ് ആന്‍ഡ് കളെര്‍സ് നേരിട്ട് ചേഞ്ച് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു.പക്ഷെ നടക്കുന്നില്ല.ഇനി HTML കോഡ് ചേഞ്ച് ചെയ്യുകയെ നിര്‍വാഹമുള്ളൂ അല്ലെ .അത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയല്ലേ..?ശ്രമിച്ചാല്‍ നടക്കുമോ..?എന്താണ് ചെയ്യേണ്ടത്..?
മുഫാദ്,
HTML കോഡ് എഡിറ്റിങ്ങിന്, HTML ന്റെ ബേസിക്ക് പാഠങ്ങളെങ്കിലും അറിയണം.
ആദ്യം HTML പഠിക്കുവാൻ ശ്രമിക്കുക. എന്നിട്ട് ശ്രമിക്കുക. ശ്രമിച്ചാൽ നടക്കുമെന്ന് മാത്രമല്ല, ഒരു നല്ല അഭ്യാസം കൂടിയാണ് കോഡുകൾ.
എങ്കിലും തുടക്കമെന്ന നിലയിൽ ബ്ലോഗ് എഡിറ്റ് ചെയ്യുവാൻ ശ്രമിക്കരുത്, പ്ലീസ്.
തൽക്കാലം ടേബ്ലേറ്റ് മാറ്റിയാൽ മാത്രം മതി. അതിനു ശേഷം മറ്റോരു ബ്ലോഗുണ്ടാക്കി അതിൽ മാറ്റങ്ങൾ വരുത്തി പഠിക്കുക.
ഗുഡ് ലക്ക്
സുഹൃത്തേ, ആദ്യാക്ഷരിയിലെ ഓരോ ഘടകങ്ങളും തീർത്തും ഉപയോഗപ്രദം തന്നെ. ഇതിലെ വായന എനിയ്ക്ക് ബ്ലോഗുസൃഷ്ടിയിൽ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ പ്രശ്നം GADGETലാണ്. പുതിയൊരു ഗാഡ്ജറ്റ് ADD ചെയ്യാനായി ADD GADGET ൽ ക്ലിക്ക് ചെയ്യുമ്പോൾ ERROR BLOGGER:ERROR PERFORMING YOUR REQUEST എന്നാണ് WINDOW പ്രത്യക്ഷപ്പെടുന്നത്. എന്റെ ബ്ലോഗിൽ GADGET ശരിയായി ADD ചെയ്യുവാൻ എന്തുചെയ്യുവാൻ കഴിയും എന്നു പറഞ്ഞുതരാമോ?
കൊച്ചനിയൻ പറഞ്ഞ ഇതേ പരാതി ഈ അദ്ധ്യായത്തിലും മറ്റു ചില ചാപ്റ്ററുകളിലുമായി ഈ ബ്ലോഗിൽ ഈയിടെയായി കാണുന്നുണ്ട്. ഇത് ഗൂഗിൾ-ബ്ലോഗറിന്റെ എന്തോ തകരാണ്. പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. ഏതായാലും താങ്കളുടെ ബ്ലോഗിന്റെ പ്രശ്നമല്ല ഇത്.
ഞാൻ റാം. ഒരു പുതിയ ബ്ലോഗർ(2010 ഏപ്രിൽ മുതൽ). ‘ഒരു ബ്ലോഗിനെ പി.ഡി.എഫ് ആക്കുന്നതെങ്ങനെ’ എന്നത് വായിച്ചപ്പോൾ ‘കോപ്പി റൈറ്റു’ള്ള ബ്ലോഗുകളുടെ കണ്ടന്റ്, ഉടമയുടെ അനുവാദമില്ലാതെ കോപ്പി ചെയ്യുന്നത് തെറ്റാണ് എന്നുകണ്ടു. ഒരു ബ്ലോഗ് കോപ്പിറൈറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നാല്‍ പളരെ ഉപകാരം.
റാം, ഒരു വ്യക്തിയുടെ സ്വന്തമായ ഏതു സൃഷ്ടിയും, അത് കഥയോ, കവിതയോ, ഒരു ചിത്രമോ, ശില്പമോ എന്തുമാകട്ടെ അത് അയാളുടെ സ്വന്തം അവകാശത്തിലുള്ള സംഗതിയാണ്. അതിൽ മറ്റാർക്കും യാതൊരു ഉടമസ്ഥാവകാശവും ഉന്നയിക്കാനോ അവകാശപ്പെടാനോ സാധ്യമല്ല, അതിനു നിയമസാധുതയുമില്ല. ഇതിനുവേണ്ടി ആ സൃഷ്ടീയെ പ്രത്യേകമായൊരു രജിസ്ട്രേഷനു വിധേയമാക്കേണ്ട കാര്യവുമില്ല. അതായത് കോപ്പിറൈറ്റ് എന്നത് ഉടമയുടെ മൌലികാവകാശംതന്നെയാണ്. ആ വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ഉടമസ്ഥതയിലുള്ള ഒരു കാര്യം മറ്റൊരാൾ ഉപയോഗിക്കുന്നത് കോടതിയെ സമീപിക്കാവുന്ന കുറ്റമാണ്. ഇതേ പോളിസിതന്നെയാണ് ബ്ലോഗുകൾക്കും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന മറ്റു കണ്ടന്റുകൾക്കും ഉള്ളത്. ഉടമയുടെ അനുവാദമില്ലാതെ അയാളുടെ ബ്ലോഗിലെ കണ്ടന്റ് കോപ്പിചെയ്യുന്നതും മറ്റൊരു സ്ഥലത്ത് ഉപയോഗിക്കുന്നതും ന്യായമല്ല. അന്യായമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗിലെതന്നെ “ബ്ലോഗ് എഴുത്ത് - അറിയേണ്ട നയങ്ങൾ നിയമങ്ങൾ” എന്ന സെക്ഷനിലെ അദ്ധ്യായങ്ങൾ വായിച്ചുനോക്കൂ. അതേസമയം ചില ബ്ലോഗുകളിലെ കണ്ടന്റ് ഉടമയുടെ അനുവാദം ചോദിക്കാതെതന്നെ കോപ്പി ചെയ്യാം എന്ന് അതിന്റെ ഉടമകൾ ബ്ലോഗിൽ പ്രസിദ്ധംചെയ്തിരിക്കും. അതിന്റെ അനുവാദം വാങ്ങിക്കേണ്ടതില്ല. ഇതൊക്കെ കോപ്പിറൈറ്റിന്റെ ന്യായമായ വശം. പക്ഷേ ശരിക്കും കൂടുതൽ നടക്കുന്നത് കോപ്പിയടിതന്നെ. കോപ്പിയടിച്ച് മറ്റൊരു ബ്ലോഗിൽ പ്രസിധീകരിച്ചിട്ട്, “വിരോധമുള്ളവർ” അറിയിക്കുക എന്നുപറയുന്ന വിരുതന്മാർ വരെ ബ്ലോഗ് ലോകത്തുണ്ട് !
ചില്ലിൽ പ്രശ്നമുണ്ട് അതുപോലെ ഇവിടെ വരമൊഴിയിൽ ട്യ്പ് ചയ്യുംബൊൽ ശരിയയി കാണുന്നില്ല
ഇവിടെക്ക് കൊണ്ടുവന്നലെ ശരിക്കു കാണുന്നുല്ലു മട്ടൊരു മാർഗം പരൻഹത് എന്റെ വരമൊഴിയിൽ കനനുമ്മില്ല sahayikkumo
ഇത്രമാത്രം അറിഞ്ഞാല്‍ പോരാ.. ഇതു ബ്രൌസര്‍ ആണ് ഉപയോഗിക്കുനത്? വിന്റോസ് വേഷന്‍ ഏതാണ്? ആദ്യാക്ഷരിയുടെ ആദ്യ അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ (ഫോണ്ട് സെറ്റ് ചെയ്യുക) ചെയ്തോ. അതിലെ ലിങ്കുകള്‍ തന്നെ ആണോ ഉപയോഗിച്ചത്? ഇതൊക്കെ പറയൂ.
സുബാബു,
നിങ്ങൾ ഈ എഴിതിയത് വരമൊഴിയിൽ ആണെങ്കിൽ, ചില്ലിൽ പ്രശ്നമില്ല. ടൈപ്പിങ്ങ് പ്രശ്നം മാത്രമാണ്. ഇനി നിങ്ങളുടെ കമ്പ്യൂട്ടർ ചില്ലുകൾ കാണിക്കുന്നില്ല എന്നാണെങ്കിൽ, അതിന്, അജ്ഞലിയുടെ ഏറ്റവും പുതിയ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയും. ബ്രൌഷറിൽ, മലയാളം അജ്ഞലി ഓൾഡ് ലിപി എന്ന് സെറ്റ് ചെയ്യുകയും ചെയ്യുക. അതിനുള്ള മാർഗ്ഗങ്ങൾ വിശദമായി അപ്പൂ ഇവിടെ വിവരിച്ചിട്ടുണ്ട്.
സംശയങ്ങളുണ്ടെങ്കിൽ, വിശദമായി എഴുതുക.
NAV BAR ഒഴിവാക്കുന്നതെങ്ങനെ എന്ന് പറയാമോ ചേട്ടാ
സാജൻ,
ഗൂഗിളിന്റെ സൌജന്യസേവനമാണ് ബ്ലോഗ് സ്പോട്ട്. അത് സൌജന്യമായി ഉപയോഗിക്കുന്നതിന്, അവർ നമ്മുടെ ബ്ലോഗിൽ, ഒരു പരസ്യംപോലെ നാവിഗേഷൻ ബാർ വെക്കുന്നു എന്നല്ലെയുള്ളൂ. ഗൂഗിളിന്റെ വ്യസ്ഥകൾക്ക് വിരുദ്ധമാക്കുന്നില്ലെങ്കിലും, നവ്‌ബാർ എടുത്ത്‌കളയുന്നത് നല്ലതല്ല.
ഡാഷ്‌ബോഡിലേക്ക് നേരിട്ട് പോകുവാനും, സൈൻ ഇൻ ചെയ്യുവാനും ഏറ്റവും എളുപ്പത്തിൽ നാവ് ബാറിലൂടെയാണ് സാധിക്കുക.
നിങ്ങളുടെ ബ്ലോഗിന്റെ ഡിസൈൻ അനുസരിച്ചുള്ള കളറുകളിലും, വിവിധ രൂപത്തിലും നാവിഗേഷൻ ബാർ നിങ്ങൾക്ക് മാറ്റിയെടുക്കാമല്ലോ.
ഇനി, നാവിഗേഷൻ ബാർ എടുത്ത്‌കളയണമെന്ന് നിർബന്ധമാണെങ്കിൽ, അറിയിക്കുക. അതിന് നിങ്ങളുടെ ബ്ലോഗിലെ ടെബ്ലേറ്റ് കോഡിൽ രണ്ട് വരി കോഡ് ചേർത്താൽ മാത്രം മതി.
എനിക്ക് എന്റെ കവിതയുടെ ഓഡിയോ വേര്‍ഷന്‍ കൂടെ ചേര്‍ത്താല്‍ കൊള്ളാം എന്നുണ്ട്. അത് എങ്ങനെയാണ് ചേര്‍ക്കുന്നത് എന്ന ഒന്ന് പറഞ്ഞു തരാമോ?
muziboo എന്നൊരു സൈറ്റ് നെ കുറിച്ച് കേട്ടിട്ടുണ്ട്, ചില ബ്ലോഗുകളില്‍ അതില്‍ നിന്നും ലിങ്ക് ചെയ്തിട്ടുള്ള മ്യൂസിക് പ്ലയെര്‍ കണ്ടിട്ടുമുണ്ട്
ഇത് എങ്ങനെ ആണെന്ന് എന്ന് പറഞ്ഞു തരാമോ...?
വക്കുടഞ്ഞ വാക്ക് :-) ഈ ബ്ലോഗിലെ പാടാം പറയാം പൊട കാസറ്റ് എന്ന അദ്ധ്യായം ഒന്ന് വായിക്കാമോ? സംശയം ഉണ്ടെങ്കില്‍ തിരികെ വരൂ.
പോഡ്കാസ്റ്റ് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ !! (ഈ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ വരുത്തുന്ന ഓരോ ഗുലുമാലുകള്‍)
വക്കുടഞ്ഞ വാക്ക് : ഇതാ ഓഡിയോ പോട്കാസ്ടിങ്ങിനെ കുറിച്ച് എന്റെ ബ്ലോഗില്‍ കുറച്ചു കാര്യങ്ങള്‍.. http://indradhanuss.blogspot.com/2009/05/audio-podcasting.html
പിന്നെ, muzibo എന്നത് ഓഡിയോപോട്കാസ്ടിനുള്ള സൈറ്റ് ആണ്... http://muzibo.com/ സന്ന സൈറ്റ്ല്‍ പോയി അവിടെ ഒരു അക്കൌന്റ് ഉണ്ടാക്കുക. അതിനു ശേഷം വോയിസ് ക്ളിപ്പുകളോ പാട്ടുകളോ അതില്‍ അപ്‌ലോഡ് ചെയ്‌താല്‍ അവയുടെ എംബെഡ് കോഡ് കിട്ടും അവിടെ നിന്ന്. ആ കോഡ് കോപ്പി ചെയ്തെടുത് ബ്ലോഗ് പോസ്റ്റില്‍ Html മോഡ് സെലെക്റ്റ് ചെയ്തു പോസ്റ്റ് ചെയ്‌താല്‍ മതി... ഒരു പാട്ട് അല്ലാതെ ഒന്നിലേറെ പാട്ടുകള്‍ ചേര്‍ത്തുള്ള ആല്‍ബങ്ങള്‍ പോലും അവിടെ നമുക്കു ക്രീയെറ്റ് ചെയ്യാന്‍ പറ്റും. ഒപ്പം അവയുടെ എംബെഡ് കോഡ്ഉം കിട്ടും..
വക്കുടഞ്ഞ വാക്ക് : ഇതാ താഴെ ഉള്ളതാണ് ആ സൈറ്റ് ന്റെ യു ആര്‍ എല്‍.. നേരത്തെ തന്നത് മാറിപ്പോയതാ... ക്ഷമിക്കുക... http://www.muziboo.com/
hello,
thankalude blogil kaanunnathu pole sub tytle cheyyan kazhiyunnilla.
thalakettukal nalki colum ,colum aayi thankal cheythirikkunnathu pole cheyyanam..
sahayikkumo..?
ee abhiprayam ezhuthunna pagil nerittu malayalam type cheyyan kazhiyunnilla,athinu enthu cheyyanam..
രതീഷ്, താങ്കള്‍ ഉദ്ദേശിക്കുന്നത് ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറിലെ സബ് മെനു ആണെന്ന് ഞാന്‍ കരുതുന്നു. അത് താങ്കളുടെ ബ്ലോഗില്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന ലിങ്ക ലിസ്റ്റ് ഉപയോഗിച്ച് തന്നെയാണ് ചെയ്തിരിക്കുന്നത്. പക്ഷെ ഇവിടെ template ന്റെ വ്യത്യാസം അനുസരിച്ച് കോളംകോളം ആയി കാണുന്നു എന്നേയുള്ളൂ. താങ്കള്‍ക്കും വേണമെങ്കില്‍ മറ്റൊരു ടെമ്പ്ലേറ്റ് ഉപയോഗിച്ച് നോക്കാം.
കമന്റ് ബോക്സില്‍ മലയാളം വരുന്നില്ല - ഇതു മെത്തേഡ് ആണ് താങ്കള്‍ മലയാളം എഴുതാന്‍ ഉപയോഗിക്കുന്നത് എന്ന് പറയൂ.
അപ്പു, ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ്. എങ്ങെനെയാണ് ഓരോ പോസ്റ്റ്‌ന്റെ അവസാനം വരുന്ന ഫേസ്ബുക്ക്, ട്വിറ്റെര്‍ എന്നെഴുതിയത് മാറ്റാന്‍ പറ്റുക? എന്തായാലും ആദ്യാക്ഷരി എന്നെ വളരെ സഹായിച്ചു. നന്ദി :)
ദീപു, ഡാഷ് ബോര്‍ഡില്‍ നിന്നും Design സെലക്റ്റ് ചെയ്യുക. എന്നിട്ട് edit layout എന്ന ലിങ്ക് എടുക്കുക. അത് തുറന്നു കഴിയുമ്പോള്‍ കിട്ടുന്ന സ്ക്രീനില്‍ നമ്മുടെ ബ്ലോഗിന്റെ ലേ ഔട്ട് കാണാം. അവിടെ ബോഡി എന്ന പേരില്‍ ഒരു ഭാഗവും, അതിന്റെ താഴെ edit എന്നൊരു ലിങ്കും ഉണ്ടാവും. എഡിറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ബ്ലോഗ് ബോഡിയില്‍ എന്തൊക്കെ കാണിക്കണം വേണ്ടാ എന്ന് സെലക്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കിട്ടും. ആ ലിസ്റ്റ് ഒന്ന് നോക്ക്. ദീപു പറഞ്ഞ share buttons എന്ന ഓപ്ഷന്‍ കാണാം. അതില്‍ ഇപ്പോള്‍ ഇല്ല ടിക്ക് മാറ്റി സേവ് ചെയ്യൂ. പ്രശ്നം കഴിഞ്ഞല്ലോ :-)
ഇതില്‍ പറഞ്ഞ പ്രകാരം, മലയാളം ലാന്കെജ് മാറ്റി ഇന്ക്ലിഷ് ആക്കിയിട്ടും എന്റെ പുതിയ ബ്ലോഗില്‍ ഡിസൈന്‍ ഏരിയയില്‍ മലയാളം തന്നെയാണ് കാണുന്നത്. മാത്രമല്ല അന്റെ ബ്ലോഗില്‍ 'ഫോല്ലോവേഴ്സ്' ഗാട്ജെട്റ്റ് ആഡ്ചെയ്യുവാന്‍ സാധിക്കുന്നില്ല.
@Pulari:
താങ്കളുടെ ബ്ലോഗ് പുലരി നോക്കുമ്പോള്‍ എങ്ങനെ ഒരു പ്രശ്നവും കാണുന്നില്ലല്ലോ സുഹൃത്തെ? അവിടെ followers Gadget ഉണ്ട്, 42 followers ഉണ്ട്. ബ്ലോഗിന്റെ എല്ലാ ലേബലുകളും ഇംഗ്ലീഷില്‍ ആണ് താനും. പിന്നെ എന്താണ് പ്രശ്നം?
സര്‍
കമന്‍റുകളും മറുപടികളും ഈ പോസ്റ്റിലേതു പോലെ കാണിക്കാന്‍ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ? ഒരുപാട് നാളായി ശ്രമിക്കുന്നു.
എന്റേത് ഒരു ഹിന്ദി ബ്ലോഗാണ്.ചര്‍ച്ചകള്‍ സജീവമാക്കാനാണ്
hindisabhaktr.blogspot.com
താങ്കളുടെ ബ്ലോഗ് നോക്കിയിട്ട് അതിനു എന്തെങ്കിലും ടെക്നിക്കൽ തകരാറ് ഉണ്ടായിട്ടാണ് കമന്റുകൾ ഇല്ലാത്തതെന്ന് എനിക്ക് തോന്നിയില്ല. അവിടെ കമന്റുകൾ ഇല്ല എന്നതാണു കാര്യം. ഹിന്ദിയിലെ ബ്ലോഗിംഗ് മേഖല എത്രത്തോളം സജീവമാണെന്ന് എനിക്ക് അറിയില്ല. ഒരു കാര്യം താങ്കൾക്കു ചെയ്യാം. ബ്ലോഗ് തുറക്കുമ്പോൾ ലേറ്റസ്റ്റ് പോസ്റ്റ് മാത്രം ആദ്യപേജിൽ വരുന്നതുപോലെ സെറ്റിംഗ്സ് മാറ്റൂ. അതിനുള്ള സെറ്റിംഗ് ഫോർമാറ്റിംഗ് എന്ന സെറ്റിൽ ടാബിൽ കാണാം.
നന്ദി,ഹിന്ദി അധ്യാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ബ്ലോഗാണിത്.ഹിന്ദി അധ്യാപകരില്‍ കമന്റിടുന്ന സ്വഭാവം രൂപപ്പെട്ടുവരുന്നതേയുള്ളു,
കൂട്ടുകാരാ.. പുതിയ ബ്ലോഗറാണ്.. സാങ്കെതിക കാര്യങ്ങള്‍ ഒന്നും അറുയില്ലാ
എന്റെ ബ്ലോഗിപ്പോ കണുന്നില്ലാ
ഡാഷ് ബോഡില്‍ നോക്കിയപ്പോ ബ്ലോഗ് ഒന്നും ഇല്ലെന്ന് പറയുന്നു
എന്റെ ബ്ലോഗ് ലിങ്ക് http://naushadvaliyora.blogspot.com/
http://webcache.googleusercontent.com/search?q=cache:RK4T-vJrJ-wJ:naushadvaliyora.blogspot.com/2010/12/blog-post_06.html+http://naushadvaliyora.blogspot.com/&cd=2&hl=en&ct=clnk&gl=in ഇവിടെ പോയപ്പോ ബ്ലോഗ് കണിക്കുന്നുണ്ട്
നോക്കി എന്നെ സഹയിക്കുമല്ലോ.... പ്ലീസ്
നൌഷാദിന്റെ ബ്ലോഗ് ഡിലീറ്റ് ആയിപ്പോയി എന്നാണുതോന്നുന്നത്. അതുകൊണ്ടാണ് Cache ൽ മാത്രം അത് കാണുന്നത്. ഏറ്റവും അവസാനത്തെ പേജല്ലാതെ ഒന്നും കിട്ടുമെന്നും തോന്നുന്നില്ല. ഏതായാലും ഒരു കാര്യം ചെയ്യൂ. ഇപ്പോൾ നഷ്ടമായ ബ്ലോഗിന്റെ അതേ അഡ്രസ്, യു.ആർ.എൽ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ബ്ലോഗ് ഉണ്ടാക്കി നോക്കൂ. ചിലപ്പോൾ നഷ്ടമായ പോസ്റ്റുകളുടെ ഭാഗങ്ങളെങ്കിലും ലഭിച്ചേക്കാം.
നൌഷാദ്, ഇനി പറയുന്ന കാര്യം ഒന്നു പരീക്ഷിച്ചു നോക്കൂ. താങ്കളുടെ ബ്ലോഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക. അവിടെ ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കുമ്പോള്‍ "show all" (blogs) എന്നൊരു ലിങ്ക കാണുന്നില്ലേ. അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ബ്ലോഗ് ഉള്‍പ്പടെ ഉള്ള ലിസ്റ്റ് കാണാം. അതിനു നേരെയുള്ള undelete this blog ഒന്ന് ക്ലിക്ക് ചെയ്യൂ. ശരിയായാല്‍ ഇവിടെ ഒന്ന് പറയൂ
ബ്ലോഗ് പോസ്റ്റില്‍ "തുടര്‍ന്ന് വായിക്കുക" ... ഈ ഒപ്ഷന്‍ എങ്ങനെ ആക്ടിവേറ്റ് ചെയാം ? ഒന്ന് സഹായികാമോ ?
ബ്ലോഗ് എഡിറ്റിംഗ് പേജിലെ “ജംപ് ബ്രേക്ക്” എന്ന ടൂൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാനുള്ള ചാപ്റ്റർ ഒന്നു വായിച്ചു നോക്കൂ. അവിടെ പറയുന്നുണ്ടല്ലോ ഇതേപ്പറ്റി
അത് വായിച്ചു, പക്ഷെ എന്റെ ബ്ലോഗ് പോസ്റ്റില്‍ “ജംപ് ബ്രേക്ക്” എന്ന ടൂള്‍ ഇല്ല, അത് എങ്ങനെ ഇന്സേര്ട്ട് ചെയും ?
“പുതിയ എഡിറ്റർ” ആണോ താങ്കൾ ബ്ലോഗിൽ സെറ്റ് ചെയ്തിരിക്കുന്നത്.? ആണെങ്കിൽ ജമ്പ് ബ്രേക്ക് ടൂൾ ഇല്ലാതിരിക്കാൻ യാതൊരു കാരണവും ഇല്ല.
അതെ... പുതിയ ആളാണ് , നിങ്ങളുടെ ടൂള്‍ ബാറില്‍ കാണിച്ച പലതും എന്റെ ടൂള്‍ ബാറില്‍ കാണുനില്ല ! (മലയാളം ഫോണ്ട് , ജമ്പ് ബ്രേക്ക് , അണ്ടു, റീടോ, സ്ട്രൈക് ത്രൂ etc..)
ടിയര്‍ അപ്പു, താങ്കളുടെ ഇ-മെയില്‍ id തന്നാല്‍ ഉപകാരം
സുഹൃത്തേ, താങ്കൾ പുതിയ ബ്ലോഗർ ആണോ എന്നല്ല ഞാൻ ചോദിച്ചത്.. ബ്ലോഗർ സെറ്റിംഗുകൾ എന്ന ഭാഗത്ത് ബ്ലോഗറിലെ എഡിറ്റർ “പുതിയ എഡിറ്റർ” എന്നാണോ സെറ്റ് ചെയ്തിരിക്കുന്നത് എന്നാണു ചോദിച്ചത്... കാരണം പഴയ എഡിറ്റർ ആണു സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ ജമ്പ് ടൂൾ കാണുകയില്ല... ഇതേപ്പറ്റി കൃത്യമായി ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ...ആ അദ്ധ്യായം വായിച്ചു നോക്കാത്തതുകൊണ്ടാണ് ഈ സംശയം. പുതിയ എഡിറ്ററിനെ വിവരിക്കുന്ന ഒരു അദ്ധ്യായവും ആദ്യാക്ഷരിയിൽ തന്നെ ഉണ്ട്... എന്റെ ഇ-മെയിൽ ഐഡി ബ്ലോഗിന്റെ ഇടതുവശത്ത് About me എന്ന സെക്ഷനിൽ എഴുതിയിട്ടുണ്ട്.
I got. thank you for your quick response.
Have a nice day!
ബ്ലോഗ് ഐഡിയില്‍ നിന്നും 'ബ്ലോഗ്സ്പോട്ട്' എന്നത് മാറ്റാന്‍ പറ്റുമോ ?
@യുവ ശബ്ദം : നിങ്ങളുടെ ബ്ലോഗിന്റെ ബ്ലോഗ്സ്പോട്ട് മാറ്റി ഇഷ്ട്ടമുള്ള ഡൊമൈന്‍ നല്‍കാം
http://indradhanuss.blogspot.com/2010/03/blog-post.html
വഴിയുണ്ടല്ലോ.. സ്വന്തമായി ഒരു ഡൊമൈൻ രജിസ്റ്റർ ചെയ്താൽ പോരേ? ഇതാ രാഹുൽ പറഞ്ഞിരിക്കുന്ന ഈ വഴികൾ ഒന്നു നോക്കൂ.
Dear Master
I cannot open my blog in internet explorer . The same blog can be opened in all other browser. Blog id : nfpemavelikaradivision.blogspot.com
ജയചന്ദ്രൻ, താങ്കളുടെ ബ്ലോഗ് ഇന്റർനെറ്റ് എക്സ്‌പ്ലോറരിൽ തുറക്കാൻ സാധിക്കുന്നുണ്ടല്ലോ ഇവിടെ. ഒരു പ്രശ്നവും ഇല്ല. ഒരു കാര്യം ചെയൂ. ബ്രൌസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ട് ഒന്നുകൂടി നോക്കൂ.
Post a Comment