കമന്റ് മോഡറേഷന്‍
>> 10.5.08
Last update : August 1, 2010
നമ്മള്‍ ഒരു വിവാദ വിഷയത്തെപ്പറ്റി ഒരു പോസ്റ്റിട്ടു എന്നിരിക്കട്ടെ. അതില്‍ വരുന്ന കമന്റുകള്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന് നമുക്കു തന്നെ അറിയാം. പക്ഷേ ഈ കമന്റുകളെല്ലാം കൂടി പുതിയൊരു തലത്തിലേക്ക് ആ ബ്ലോഗിലെ ചര്‍ച്ചയെ എത്തിക്കുകയും അരുത്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍, കമന്റുകള്‍ ആ പോസ്റ്റില്‍ പബ്ലിഷ് ആവുന്നതിനു മുമ്പ് നമുക്ക് (ബ്ലോഗ് ഉടമയ്ക്ക്) അതൊന്നു കാണുവാനും വായിക്കുവാനും സാധിച്ചാല്‍, യുക്തമെന്നുതോന്നുന്ന കമന്റുകള്‍ മാത്രം ബ്ലോഗില്‍ പബ്ലിഷ് ആകുവാന്‍ അനുവദിക്കാമല്ലോ. ഇതിനുള്ള സൌകര്യമാണ് കമന്റ് മോഡറേഷന്‍ തരുന്നത്.
നമ്മള്‍ ഒരു വിവാദ വിഷയത്തെപ്പറ്റി ഒരു പോസ്റ്റിട്ടു എന്നിരിക്കട്ടെ. അതില്‍ വരുന്ന കമന്റുകള്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന് നമുക്കു തന്നെ അറിയാം. പക്ഷേ ഈ കമന്റുകളെല്ലാം കൂടി പുതിയൊരു തലത്തിലേക്ക് ആ ബ്ലോഗിലെ ചര്‍ച്ചയെ എത്തിക്കുകയും അരുത്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍, കമന്റുകള്‍ ആ പോസ്റ്റില്‍ പബ്ലിഷ് ആവുന്നതിനു മുമ്പ് നമുക്ക് (ബ്ലോഗ് ഉടമയ്ക്ക്) അതൊന്നു കാണുവാനും വായിക്കുവാനും സാധിച്ചാല്‍, യുക്തമെന്നുതോന്നുന്ന കമന്റുകള്‍ മാത്രം ബ്ലോഗില്‍ പബ്ലിഷ് ആകുവാന്‍ അനുവദിക്കാമല്ലോ. ഇതിനുള്ള സൌകര്യമാണ് കമന്റ് മോഡറേഷന്‍ തരുന്നത്.
നിങ്ങളുടെ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വായിച്ച്, പ്രസിദ്ധീകരിക്കുവാന്‍ യോഗ്യമാണെന്നുപറഞ്ഞാല്‍ മാത്രമേ ഗൂഗിള്‍ അത് ബ്ലോഗില്‍ കാണിക്കുകയുള്ളൂ. ഇതെങ്ങനെയാണു സെറ്റ് ചെയ്യുന്നതെന്നു നോക്കാം. കമന്റ് സെറ്റിംഗുകൾ എന്ന അദ്ധ്യായത്തില്‍ ഇതേപ്പറ്റി അല്പം വിവരിച്ചിരുന്നു. അല്പം കൂടീ വിശദമായി നോക്കാം.
ആദ്യമായി നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്ത്, ഡാഷ്‌ബോര്‍ഡ് ൽ നിന്ന് ഓപ്‌ഷൻസ് മെനുവും, ആ മെനുവിൽ നിന്ന് സെറ്റിംഗ്‌സ് എന്ന ഐറ്റവും സെലക്റ്റ് ചെയ്യുക.
ഇപ്പോൾ കിട്ടുന്ന പേജിൽ, ഇടതുവശത്ത് താഴെയായി സെറ്റിംഗ്‌സിന്റെ സബ് മെനു കാണാം.
അതിൽ നിന്ന് Post & Comments എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്യുക.
അതിൽ നിന്ന് Post & Comments എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന കമന്റ് സെറ്റിംഗ്സ് പേജില്‍ Comment moderation? എന്നൊരു ചോദ്യം കാണാം. അതിനോടൊപ്പമുള്ള Yes സെറ്റ് ചെയ്യുക.
കമന്റ് മോഡറേഷനു മൂന്ന് ഓപ്ഷനുകള്‍ കാണാം. Always, only for posts older than -----days, Never
കമന്റ് മോഡറേഷൻ ചെയ്യുന്നതിനായി ആദ്യത്തെ ഓപ്‌ഷൻ Always തെരഞ്ഞെടുക്കുക. പബ്ലിഷ് ചെയ്ത് ഇത്രദിവസങ്ങള്‍ കഴിഞ്ഞ പോസ്റ്റുകളുടെ മാത്രം കമന്റുകള്‍ പരിശോധിച്ചാല്‍ മതിയെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ ടിക്ക് ചെയ്ത്, എത്ര ദിവസം എന്നത് എഴുതാം. മോഡറേഷൻ സെറ്റ് ചെയ്തുകഴിഞ്ഞാലുടൻ, ഏതു ഇ-മെയിൽ ഐഡിയിലേക്കാണോ കമന്റുകൾ അയച്ചുതരേണ്ടത്, അത് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഫീൽഡ് തെളിയും. അവിടെ നിങ്ങളുടെ ഇ-മെയിൽ ഐഡി നൽകുക.
ഇനി ആ പേജിന്റെ ഏറ്റവും മുകളിലുള്ള Save settings എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗില്‍ ഒരു വായനക്കാരന്‍ കമന്റു ചെയ്താല്‍ അത് ഉടനെ അവിടെ പബ്ലിഷ് ആവുകയില്ല. അതിനു പകരം അവിടെ ഒരു മെസേജ് തെളീയും - “നിങ്ങളുടെ കമന്റ് സേവ് ചെയ്തിട്ടുണ്ട്. ഈ ബ്ലോഗിന്റെ ഉടമ അനുവദിച്ചുകഴിഞ്ഞാലുടനെ ആ കമന്റ് ഇവിടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും” എന്നാണ് അതിന്റെ ചുരുക്കം.
=====================
ഇപ്പോള്‍ ആദ്യാക്ഷരിയില്‍ കമന്റ് മോഡറേഷന്‍ എനേബിള്‍ ചെയ്തിരിക്കുകയാണെന്നിരിക്കട്ടെ . രണ്ടു പേര്‍ ആദ്യാക്ഷരിയുടെ രണ്ട് പോസ്റ്റുകളില്‍ കമന്റിട്ടു എന്നു കരുതൂ. അതിന്റെ നോട്ടിഫിക്കേഷന്‍ എന്റെ ഇ-മെയിലില്‍ എങ്ങനെയാണു കിട്ടുക എന്നു നോക്കാം.
=====================കമന്റുകള്‍ വന്നാലുടന്‍ ബ്ലോഗര്‍ എന്റെ ഇ-മെയിലിലേക്ക് ആ കമന്റുകളെ ഗുഗിള്‍ മെയില്‍ ആയി അയയ്ക്കും. അതു തുറന്നാല്‍ ഇങ്ങനെ കാണാം.
ആര്,
എപ്പോള്‍ ഈ കമന്റ് ഇട്ടു, ഏത് അദ്ധ്യായത്തില്‍, കമന്റ് ഇതാണ് - ഇത്രയും കാര്യങ്ങള്‍ ഈ മെയിലില്‍ ഉണ്ടാവും. താഴെ മൂന്നു ഓപ്ഷനുകളും. Publish this comment, Reject this comment, Moderate comments for this blog. ആദ്യത്തേത് ഞെക്കിയാല്‍ കമന്റ് പബ്ലിഷാവും, രണ്ടാമത്തേത് ഞെക്കിയാല്‍ കമന്റ് പബ്ലിഷ് ആവില്ല, മെയിലില്‍ കിടന്നോളും.
അടുത്ത ഓപ്ഷന്‍ Moderate comments for this blog എന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഈ ബ്ലോഗില്‍ നമ്മുടെ അനുമതിക്കായി കാത്തുകിടക്കുന്ന എല്ലാ കമന്റുകളേയും ഒരു പേജില്‍ കാണാം. ഈ പേജിലേക്ക് പോകാന്‍ ഒന്നുകില്‍ മെയിലിലെ ആ ലിങ്കില് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ താഴെപ്പറയുന്ന രീതി സ്വീകരിക്കുക.
നമ്മുടെ ബ്ലോഗിലെ കമന്റുകളെ ഒരുമിച്ചു കാണുവാനുള്ള സംവിധാനത്തെപ്പറ്റി "ബ്ലോഗിലെ കമന്റുകൾ ഒരുമിച്ചു കാണാം" എന്ന അദ്ധ്യായത്തിൽ വിവരിച്ചുവല്ലോ? ആ പേജിൽ നിന്നും നമുക്ക് മോഡറേഷൻ കാത്തുനിൽക്കുന്ന കമന്റുകളെ വായിച്ച് നോക്കിയിട്ട് പബ്ലിഷ് ചെയ്യുകയോ റിജക്റ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്. കമന്റ് മോഡറേഷൻ സാധ്യമാക്കിയിരിക്കുന്ന ബ്ലോഗുകളിൽ, മേൽപ്പറഞ്ഞ കമന്റ് പേജിൽ ഒരു ഫിൽറ്റർ കൂടി കാണാം. "Awaiting moderation (x)" എത്ര കമന്റുകൾ മോഡറേഷ്ൻ കാത്തിരിക്കുന്നുണ്ട് എന്ന് ബ്രാക്കറ്റിൽ കാണിച്ചിരിക്കുന്നതുപോലെ കാണാം. ആ ലിങ്കില് ക്ലിക്ക് ചെയ്താൽ ഈ കമന്റുകളെല്ലാം ഒരുമിച്ചു കാണാവുന്നതാണ്.
കുറിപ്പുകള്‍:
1. ആവശ്യമില്ലാത്തപ്പോള്‍ കമന്റ് മോഡറേഷന്‍ തുറന്നു വയ്ക്കേണ്ട ആവശ്യമില്ല.
2. ഒരാള്‍ എഴുതിയ അഭിപ്രായം തക്കതായ കാരണമില്ലാതെ നാം മുക്കുന്നത് ശരിയോ തെറ്റോ എന്ന് സ്വയം തീരുമാനിക്കുക.
3. ഒരു കമന്റ് നാം നിരസിച്ചാലും, അത് എഴുതിയവര്‍ക്ക് വേണമെങ്കില്‍ അവരുടെ സ്വന്തം ബ്ലോഗിലെ ഒരു പോസ്റ്റില്‍ കൂടെ അത് മറ്റുള്ളവരോട് പറയാവുന്നതേയുള്ളൂ.
7 അഭിപ്രായങ്ങള്‍:
എന്റെ പോസ്റ്റുകളിൽ വരുന്ന കമന്റുകൾ പുബ്ലിഷ് ചെയ്തു കഴിഞ്ഞാലും ബ്ലോഗിൽ പുബ്ലിക്കയി കണാൻ കഴിയുന്നില്ല .comment Settings ൽ വല്ല പ്രശ്നവും ആണെന്നു തോന്നുന്നൂ.പരിഹാരം പറഞ്ഞു തരുമെന്നു വിശ്വസിക്കട്ടെ
thayyilan,
നിങ്ങളുടെ ഒരു ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ ഇല്ല. മറ്റോന്നില്‍ ഉണ്ട്.
വിവാദകാര്യങ്ങള്‍ പോസ്റ്റ്ചെയ്യുമ്പോള്‍, അതും അനാവശ്യപ്രതികരണം കുറയ്ക്കൂവാന്‍ മാത്രം, മോഡറേഷന്‍ ഉപയോഗിക്കുന്നതല്ലെ നല്ലത്.
എന്റെ അഭിപ്രായത്തില്‍, ഇപ്പോള്‍ മോഡറേഷന്‍ ഒഴിവാക്കുക. ഭാവിയില്‍ വേണ്ടിവന്നാല്‍ എടുത്ത് പ്രയോഗിക്കാം.
പിന്നെ കമന്റുകള്‍ രണ്ട് ബ്ലോഗിലും കാണിക്കുന്നുണ്ട്.
ഇനി നിങ്ങള്‍ ഉദേശിച്ചത്, പോാസ്റ്റിന്റെ കൂടെതന്നെ കമന്റുകള്‍ കാണിക്കുന്നില്ല എന്നാണെങ്കില്‍, അത് നിങ്ങളുടെ കുറ്റമല്ല. പോസ്റ്റിന്റെ ടൈറ്റിലില്‍ ക്ലിക്കിയാല്‍, ഒരു പോസ്റ്റ് മാത്രം കാണുന്ന രൂപത്തിലാണെങ്കില്‍, ആ പോസ്റ്റിന്റെ കൂടെ അതിന്റെ കമന്റുകളും കാണിക്കുന്നുണ്ട്.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിശദമായി എഴുതുക.
പ്രിയ അപ്പു, എങ്ങനെയാണു പോസ്റ്റിന്റെ അടിയിൽ പേരെഴുതുക. ഉദാഹരണം: കവിതയെഴുതിയത് സുജീഷ് നെല്ലിക്കാട്ടിൽ
യറാഫത്ത്, ഇത് ബ്ലോഗ് ബോഡിയിൽ തനിയെ പ്രത്യക്ഷപ്പെടാനായി നമ്മൾ സെറ്റ് ചെയ്യുന്ന ചില സംഭവങ്ങളാണ്. ഈ ബ്ലോഗിലെ “ബ്ലോഗ് ബോഡി സെറ്റിംഗുകൾ” എന്ന അദ്ധ്യായം ഒന്നു വായിച്ചുനോക്കാമോ? അവിടെ ഇതിനുള്ള സെറ്റിംഗുകൾ കിട്ടും. “ഇത് എഴുതിയത്” തുടങ്ങിയ വാചകങ്ങൾ മലയാളം ഭാഷയായി സെറ്റ് ചെയ്താലേ തനിയെ വരുകയുള്ളൂ. അല്ലെങ്കിൽ എഴുതി ചേർക്കണം. വായിച്ചു നോക്കിയിട്ട് സംശയമുണ്ടെങ്കിൽ വീണ്ടും ചോദിക്കാം കേട്ടോ.
വേഡ് വെരിഫിക്കേഷൻ എങ്ങനെയാണു ഒഴിവാക്കേണ്ടത്.....
ചന്തുഏട്ടാ, ബ്ലോഗിന്റെ ഡാഷ്‌ബോർഡിൽ നിന്നും സെറ്റിംഗുകൾ എടുക്കുക. അവിടെ ബേസിക് സെറ്റിംഗുകൾ എന്നു കാണാം. അവിടെയുണ്ടല്ലോ. Enable word verification - Yes / No
Post a Comment