കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ

>> 10.5.08

വെബ് പേജുകളില്‍ ഉപയോഗിക്കുന്ന html ഭാഷയുടെ പ്രത്യേകതയാണല്ലോ മറ്റൊരു വെബ് പേജിലേക്ക് പോകുവാന്‍ വളരെ എളുപ്പത്തില്‍ ലിങ്ക് കൊടുക്കാം എന്നത്. മറ്റുപോസ്റ്റുകളില്‍ കമന്റു ചെയ്യുമ്പോള്‍ ചിലപ്പോള്‍ വേറെ ഒരു വെബ് പേജിലേക്ക് ഒരു റെഫറന്‍സ് ആയോ മറ്റോ ഒരു ലിങ്ക് നല്‍കേണ്ടി വരാം. ഇതിനായി ബ്ലോഗറില്‍ നിലവില്‍ ടൂള്‍ ബാര്‍ ഇല്ല. അതിനുപകരം, ലിങ്ക് നല്‍കുന്നതെങ്ങനെ എന്ന അദ്ധ്യായത്തില്‍ പറഞ്ഞതുപോലെ ഒരു html code കമന്റില്‍ ചേര്‍ക്കാം. അതിങ്ങനെയാണ്.









ഇവിടെ നോക്കൂ എന്നതിനു പകരം സന്ദര്‍ഭോചിതമായി വാക്കുകള്‍ ചേര്‍ത്താല്‍ മതി. പിങ്കു നിറത്തില്‍ എഴുതിയിരിക്കുന്ന മലയാളം വാക്കുകള്‍ ഒഴികെയുള്ള സര്‍വ്വ “കുത്തും കോമയും” അതേപോലെ എഴുതണം.


അതുപോലെ മറ്റൊരു കാര്യം ശ്രദ്ധിക്കുവാനുള്ളത്, ഇപ്രകാരം കോഡ് ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് മലയാളം ടൈപ്പുചെയ്യുന്ന അവസ്ഥയിലാണെങ്കിൽ അത് ഇംഗ്ലീഷിലേക്ക് ആദ്യം മാറ്റിയിട്ട് കോഡ് ടൈപ്പുചെയ്യുക എന്നതാണ്. അതിനുശേഷം മാത്രം കോഡിലെ ചിഹ്നങ്ങൾ എഴുതുക. അതുപോലെ ആദ്യത്തെ എന്നതിലും >; < ചിഹ്നങ്ങൾക്കു ശേഷമോ മുമ്പോ സ്പേസ് വരരുത്. ഒരു ഉദാഹരണം താഴെക്കൊടുക്കുന്നു. ചിത്രത്തില്‍ കാണുന്നതുപോലെ കമന്റ് എഴുതാനുള്ള സ്ഥലത്ത് കോഡ് എഴുതിയതിനു ശേഷം Preview ക്ലിക്ക് ചെയ്ത് നോക്കാം. ലിങ്ക് കൊടുത്തത് ശരിയായെങ്കില്‍ മഞ്ഞനിറത്തില്‍ കമന്റും, ലിങ്കും ഹൈലൈറ്റ് ചെയ്ത് കാണിക്കും. തൃപ്തികരമെങ്കില്‍ പബ്ലിഷ് കമന്റ് ക്ലിക്ക് ചെയ്യുക.

49 അഭിപ്രായങ്ങള്‍:

  1. Manikandan 12 January 2009 at 21:57  

    ഈ സംവിധാനം ഞാൻ കുറച്ചുകാലമായി അന്വേഷിക്കുന്നു. നന്ദി.

  2. SERIN / വികാരിയച്ചൻ 19 March 2009 at 13:35  

    thankz

  3. ഇ.എ.സജിം തട്ടത്തുമല 7 June 2009 at 15:45  

    ഇവിടെ നോക്കൂ
    ക്ഷമിയ്ക്കണം ഷിബു മാഷേ, ഇവിടെ തന്നെ പരീക്ഷിച്ചു നോക്കിയതാണ്!

  4. കാട്ടിപ്പരുത്തി 8 June 2009 at 16:49  

    അപ്പു
    ശരിയാവുന്നുണ്ടോ?
    < a href="http://cheenthukal.blogspot.com/"> ഇവിടെ നോക്കൂ < /a >

    എവിടെയാണു പ്രശ്നം

  5. Viswaprabha 8 June 2009 at 18:36  

    തുടക്കത്തിൽ < a എന്നതിനിടയ്ക്കും ഒടുക്കത്തിൽ < /a> എന്നതിനിടയ്ക്കും സ്പേസ് പാടില്ല.

    ഒന്നുകൂടി ഇവിടെ നോക്കൂ:
    ഇടയ്ക്കു് സ്പേസ് ഇട്ടപ്പോൾ:
    < a href="http://bloghelpline.blogspot.com/2008/05/blog-post_1696.html"> ഇവിടെ നോക്കൂ < /a >

    ഇനി സ്പേസ് ഇടാതെ:
    ഇവിടെ നോക്കൂ

    കൂട്ടത്തിൽ ഒരു കാര്യം കൂടി: ഇംഗ്ലീഷിൽ ടൈപ്പുചെയ്യുമ്പോൾ വരുന്ന " ഈ ചിഹ്നം തന്നെ വേണം ഉപയോഗിക്കാൻ. അഥവാ മലയാളം ടൈപ്പുചെയ്യുന്ന അവസ്ഥയിലാണു് കീബോർഡെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇതു് മലയാളത്തിലെ ഡബിൾ ക്വോട്ട് “ ” ചിഹ്നങ്ങളാകാൻ സാദ്ധ്യതയുണ്ട്. ഇവ മൂന്നു വ്യത്യസ്ത ചിഹ്നങ്ങളാണു്. ആദ്യത്തെ (ഇംഗ്ലീഷ് മോഡിലുള്ള " )ചിഹ്നം ഉപയോഗിച്ചാൽ മാത്രമേ ക്ലിക്കബിൾ ലിങ്ക് വരൂ.

    ക്ലിക്കബിൾ ലിങ്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ കമന്റ് പബ്ലിഷ് ചെയ്യുന്നതിനുമുൻപ് എന്തായാലും പ്രിവ്യൂ ചെയ്തു് നോക്കുക. ലിങ്ക് ശരിയായാലും ഇല്ലെങ്കിലും പ്രിവ്യൂവിൽ തന്നെ അതുകണ്ട് മനസ്സിലാക്കുകയും വേണമെങ്കിൽ തിരുത്തുകയും ചെയ്യാം.

  6. Appu Adyakshari 8 June 2009 at 19:49  

    കാട്ടിപ്പരുത്തീ !

    ദേ, ഞാന്‍ എഴുതുവാന്‍ ഉദ്ദേശിച്ചത് അതിലും വളരെ വ്യക്തമായി വിശ്വേട്ടന്‍ പറഞ്ഞുതന്നിരിക്കുന്നു.. വിശ്വേട്ടാ, നന്ദി.

  7. കാട്ടിപ്പരുത്തി 9 June 2009 at 10:45  

    ഒന്നു നോക്കട്ടെ
    ഇവിടെ നോക്കൂ

    പ്രശ്നം ശരിക്കും മലയാളം കീ ബോര്‍ഡ് ആയിരുന്നുവെന്നതാണു. അപ്പു അതൊന്നു എഡിറ്റ് ചെയ്തു വക്കുമോ? ഞാന്‍ കുറെക്കാലമായി പലരുടെയും കമെന്റില്‍ പ്രശ്നമുണ്ടാക്കുന്നു.

    അപ്പു, വിശ്വപ്രഭാ- രണ്ടുപേര്‍ക്കും പെരുത്ത് നന്ദി

  8. Areekkodan | അരീക്കോടന്‍ 25 June 2009 at 11:11  

    ആരോടെങ്കിലും ചോദിക്കണം ചോദിക്കണം എന്ന് കുറേ കാലമായി മനസ്സിലിട്ട്‌ നടക്കുന്ന ഒന്ന് ഇന്ന് കിട്ടിയതില്‍ വളരെ സന്തോഷം.അത്‌ മാത്രമല്ല ഒത്തിരി ഒത്തിരി പരീക്ഷണങ്ങള്‍ക്കുള്ള കോപ്പ്‌ ഇന്ന് ഇവിടെ നിന്നും കിട്ടി.അപ്പൂ....നന്ദി,ഹൃദയം നിറഞ്ഞ നന്ദി

  9. Unknown 2 July 2009 at 13:20  

    thanks for this information .
    < a href="http://binishjoseph.blogspot.com/"> Super Blog < /a >

  10. Appu Adyakshari 2 July 2009 at 13:46  

    പരീക്ഷണം തെറ്റിപ്പോയല്ലോ ബിനീഷേ :-)

    കോഡുകൾ എഴുതുമ്പോൾ ഇടയ്ക്ക് സ്പേസ് കൊടുക്കാൻ പാടില്ല. അതാണ് ഈ ലിങ്ക് ശരിയാകാതെ പോയത്.

  11. സജി 16 August 2009 at 13:20  

    നന്ദി, ഞാന്‍ ഇന്നു തന്നെ പരീക്ഷിക്കുന്നുണ്ട്

    പിന്നെ ,ഫോട്ടൊ എടുക്കാന്‍ ഇതു വരെ പഠിപ്പിച്ചില്ല കെട്ടോ
    ഞാന്‍ കുരങ്ങു മത്തങ്ങാ ചുമക്കുന്നതുപോലെ D-90 യുമായി, കറങ്ങി നടക്കുകയാണേ..

  12. മുഫാദ്‌/\mufad 9 September 2009 at 13:51  

    ഇവിടെ

  13. മുഫാദ്‌/\mufad 9 September 2009 at 13:52  

    thanks...

  14. നിരൂപകന്‍ 28 October 2009 at 16:58  

    ഞാനും ഒന്നു പരീക്ഷിക്കുന്നു.ക്ഷമിച്ചാലും.ഇതൊന്നു നോക്കിയാലും

  15. Mohanan Kulathummulayil 7 December 2009 at 01:07  

    Hi Shibu thanks for your information.
    Aadhyakshari doing a great job for the new comers.When I started my blog I didn't know about aadhyakshari.As soon as i heard about it I keep going through that.It is so helpfull.thnx! visit here

  16. Mohanan Kulathummulayil 7 December 2009 at 23:36  

    hi shibu!
    thanx for your comments.Thats what I wanted a different blog among others.Malayalees are not interested in confectionery or catering except injipennu(blog belong to amalayalee from US). It is not a white colar job. You are so younger than me but GURU now.Kuwait Bakers blog

  17. തെക്കുവടക്കൻ 10 December 2009 at 20:55  

    അപ്പുവേട്ടാ...ഞാനും ഒന്നു ശ്രമിക്കുന്നു ഇവിടെ

  18. തെക്കുവടക്കൻ 10 December 2009 at 21:00  

    ഈ ട്രിക്ക്പണി പഠിപ്പിച്ചതിനു നന്ദി..

  19. mukthaRionism 23 December 2009 at 12:54  

    കോറെ നാളായി ഞമ്മളിതന്വേഷിക്കണ്..
    ഒരു കൊട്ട നന്ദി.

  20. mukthaRionism 25 January 2010 at 12:53  

    ആദ്യാക്ഷരിയെക്കുറിച്ച്
    ഒരു പോസ്റ്റ്.

    വായിക്കുമല്ലോ...
    അഭിപ്രായം എഴുതുമല്ലോ..

    http://www.muktharuda.co.cc/2010/01/blog-post_23.html

  21. നന്ദന 7 February 2010 at 16:57  

    ഒരു പരീക്ഷണം വിജയിക്കുമോ ആവോ? നന്ദി അപ്പു

  22. നന്ദന 8 February 2010 at 12:09  

    വേഡ് വെരിഫിക്കേഷന്‍! ആദ്യം ഞാൻ ഒഴിവാക്കിയിരുന്നു പക്ഷെ വൈറസ് ശല്യം സഹിക്കതെ വന്നപ്പോൽ വീണ്ടും കൊടുത്തതാണ് ഇത് വയറസ്സിനെ തട്യുമെന്ന് പറയുന്നു അങ്ങിനെയൊന്നില്ലയെന്ന് ഉറപ്പുതന്നാൽ ഞാൻ എടുത്തുകളയാം

  23. Appu Adyakshari 8 February 2010 at 12:21  

    നന്ദന, കമന്റുകൾ വഴി വൈറസ് വരുന്നുവെന്ന് ആദ്യം കേൾക്കുകയാണ്. സ്പാം കമന്റുകൾ വല്ലപ്പോഴും വരാ‍റുണ്ട് - പരസ്യം പോലെ ഓട്ടോമാറ്റിക്കായി വരുന്ന കമന്റുകൾ - ഇത് തന്നെ വല്ല ലക്ഷത്തിലൊന്നോ മറ്റൊ ചാൻസേ ഉള്ളൂ. വെറുതെ വേഡ് വേരിഫിക്കേഷൻ ഇട്ട് കമന്റെഴുതാൻ വരുന്നവരെ മടുപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. എന്താനാണു അവർക്ക് വെറുതേ ഒരു ജോലി എക്സ്ട്രാകൊടുക്കുന്നത്!!

  24. അങ്കിള്‍ 8 February 2010 at 13:01  

    നന്ദന ഉദ്ദേശിച്ചത് സ്പാം കമന്റുകളെ തന്നെയാകണം. അതൊഴിവാക്കാന്‍ കമന്റു മോടരേഷന്‍ നല്ലൊരു വഴിയാണ്. പക്ഷെ വായനക്കാര്‍ ഇഷ്ടപ്പെടാറില്ല. വിശ്വ പ്രഭയുടെ ഉപദേശ പ്രകാരം ഞാനൊരു കാര്യം ചെയ്തു. എന്റെ പോസ്ടുകളിലെല്ലാം ഒരു മാസം വരെ മോടരേശന്‍ ഒന്നും ഇല്ല. അത് കഴിഞ്ഞാല്‍ കമന്റു മോടരേഷന്‍ . കമന്റു സെറ്റിംഗ്സില്‍ അത് ചെയ്യുവാനുള്ള സംവിധാനം ഉണ്ട്.

  25. Appu Adyakshari 8 February 2010 at 13:04  

    അങ്കിൾ, ഈ സ്പാം കമന്റ് ശല്യം ഇത്രയധികം ബ്ലോഗറിൽ കാണാറുണ്ടോ? ആദ്യാക്ഷരി എന്ന ഈ ബ്ലോഗ് ഉൾപ്പടെ എനിക്ക് ആറ് ബ്ലോഗുകൾ ഉണ്ട്. ഇവയെല്ലാം തുടങ്ങിയിട്ട് കൊല്ലങ്ങൾ രണ്ടുമൂന്നാവുകയും ചെയ്തു. ഇതുവരെ പത്തിൽ താഴെ സ്പാം കമന്റുകൾ മാത്രമാണ് കണ്ടിട്ടുള്ളത്. ഈ ആദ്യാക്ഷരിയിലെ കമന്റുകൾ അങ്കിളിനും മെയിൽ വഴി ലഭിക്കുന്നുണ്ടല്ലോ. സ്പാം കമന്റുകൾ കാണാറുണ്ടോ? ഇല്ല. അപ്പോൾ പിന്നെ അങ്ങനെയൊരു ശല്യം ഉണ്ടെങ്കിൽ മാത്രം പോരേ വേഡ് വേരിഫിക്കേഷനും മോഡറേഷനും എല്ലാം.

  26. അങ്കിള്‍ 8 February 2010 at 13:17  

    എനിക്ക് രണ്ട് ബ്ലോഗുകളാണുള്ളത്. ഒന്നു ‘ഉപഭോക്താവ്’മറ്റേത് ‘സർക്കാർ കാര്യങ്ങൾ’. ഇതു രണ്ടിലും ഓരോ പോസ്റ്റിൽ ദിവസവും ഒരോ ചൈനീസിലോ ജാപ്പനീസിലോ ഉള്ള ഒരു കമന്റ് പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെ ആ കമന്റ് വരുന്നു എന്നു എനിക്കറിയില്ല. അതിനെ ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. എല്ലാ ദിവസവും അതു പ്രത്യക്ഷപ്പെടും. എന്നും കാലത്തെ ആദ്യത്തെ ജോലി ഈ കമന്റുകളെ ഡിലീറ്റ് ചെയ്യുക എന്നതാണു. അപ്പോഴാണു വിശ്വപ്രഭ മേൽ കാണിച്ച ഉപദേശം തന്നത്. അതിനു ശേഷവും ദിവസവും എന്റെ മെയിൽ ബോക്സിൽ ഈ സ്പാം കമന്റ് മോഡറേഷനു വേണ്ടി വരുന്നുണ്ട്. അവിടെ വച്ച് തന്നെ ഞാൻ ഡിലിറ്റ് ചെയ്യാറുണ്ട്. ഒരു മാസത്തിൽ ഒരിക്കൽ ബ്ലോഗ് എഡിറ്ററിൽ ചെന്നു അതു വരെ യുള്ള മോഡറേഷൻ കാത്തു കിടക്കുന്ന എല്ലാ കമന്റുകളേയും ഒറ്റയടിക്ക് ഡിലീറ്റും. അങ്ങനെ വന്ന കമന്റുകളെ പറ്റി ബ്ലോഗ് പോസ്റ്റ് നോക്കിയാൽ അറിയുകയും ഇല്ല. ഇപ്പോഴും ആ സ്പാം കമന്റുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇതിനെ ഒരു വൈറസ്-കമന്റ് എന്നു വിളിച്ചു കൂടേ?

  27. Appu Adyakshari 8 February 2010 at 13:22  

    അങ്കിൾ, ഇതിനെപ്പറ്റി എനിക്ക് പറയാനുള്ളതെന്താണെന്നു വച്ചാൽ, കമന്റ് സെറ്റിംഗുകളിൽ Comment notification എന്ന ഫീൽഡിൽ അവരവരുടെ ഇ-മെയിൽ അഡ്രസ് എഴുതി സേവ് ചെയ്തിരിക്കുന്ന എത്ര ബ്ലോഗർമാരുണ്ടാവും നമ്മുടെയിടയിൽ? വളരെ കുറച്ചേ കാണൂ. ഭൂരിപക്ഷവും അവിടെ മറുമൊഴികൾ‌അറ്റ്‌ജിമെയിൽ ഡോട്ട് കോം എന്നുമാത്രമാവും സെറ്റ് ചെയ്തിരിക്കുന്നത്. മറുമൊഴി സെറ്റ് ചെയ്തതിൽ കുഴപ്പമില്ല. പക്ഷേ, അതിന്റെ കൂടെ ഒരു കോമയിട്ട് അവരവരുടെ ഇ-മെയിൽ ഐഡി കൂടി നൽകിയാൽ എത്ര പ്രയോജനകരമാണ്? നമ്മുടെ ബ്ലോഗിൽ ഏതു പഴയ പോസ്റ്റിൽ ഒരു കമന്റ് വന്ന് വീണാലും അത് ഉടനേ നമ്മുടെ മെയിലിലേക്ക് എത്തും. ഈ ആദ്യാക്ഷരിയിൽ അങ്ങനെയൊരു സംവിധാനം ചെയ്തിരുന്നില്ലെങ്കിൽ ഏതൊക്കെ അദ്ധ്യായത്തിൽ എന്തൊക്കെ ചോദ്യങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് എന്ന് ഞാനെങ്ങനെ അറിയുമായിരുന്നു? ഓരോ അധ്യായവും എല്ലാ ദിവസവും തുറന്ന് പുതിയ കമന്റുണ്ടോ എന്നു നോക്കുന്നത് പ്രായോഗികമല്ലല്ലോ. അപ്പോൾ ഇങ്ങനെ എല്ലാവരും കമന്റ് നോട്ടിഫിക്കേഷൻ മെയിൽ സെറ്റ് ചെയ്താൽ സ്പാം കമന്റും അതുപോലെ അറിയാം. അങ്കിളിന്റെ ബ്ലോഗുകളിൽ സ്പാമന്മാർ കയറിപ്പിടിച്ചതാണ്. അങ്ങനെ വരുന്നുണ്ടെങ്കിൽ വേഡ് വേരിഫിക്കേഷനോ മോഡറേഷനോ സെറ്റ് ചെയ്യുന്നതാണു നല്ലത്.

  28. അങ്കിള്‍ 8 February 2010 at 13:29  

    വളരെ ശരിയാണപ്പു. ഞാൻ മറുമൊഴിയിലേക്കും, എന്റെ ജിമെയിലിലേക്കും സെറ്റ് ചെയ്തിട്ടുണ്ട്.

    മോഡറേഷൻ ആദ്യമേ കൊടുത്താൽ വായനക്കാർക്ക് ഇഷ്ടപ്പെടില്ല. ബോറടിക്കും. അതു കൊണ്ട് ഒരു മാസം കഴിയുമ്പോൾ മോഡറേഷൻ തുടങ്ങണം എന്ന സംവിധാനമാണു ഞാൻ നൽകിയിരിക്കുന്നത്. അതു കൊണ്ട് വളരെ പ്രയോജനം അനുഭവിക്കുന്നുമുണ്ട്. എല്ലാരും സ്പാം ഇല്ലെങ്കിൽ പോലും അതു ചെയ്യുന്നത് നല്ലതാണെന്നാണു എന്റെ പക്ഷം.

  29. നന്ദന 8 February 2010 at 15:12  

    വളരെ വിശദമായ ചർച്ചക്ക് നന്ദി subscribe by mail എന്നായാലും മതിയാവില്ലേ? ഞാൻ വെരിഫിക്കേഷൻ എടുത്തുകളയാം.

  30. Appu Adyakshari 8 February 2010 at 15:14  

    സ്വന്തം ബ്ലോഗിൽ എന്തിനാണു നന്ദനേ Subscribe by mail? അത് മറ്റൊരു ബ്ലോഗിലെ കമന്റുകൾ സബ്സ്ക്രൈബ് ചെയ്യാനല്ലേ? അതിലും നല്ല സംവിധാനമല്ലേ നമ്മുടെ സ്വന്തംബ്ലോഗിലെ കമന്റ് നോട്ടിഫിക്കേഷൻ. ഫലത്തിൽ ഒന്നുതന്നെ.

  31. നന്ദന 8 February 2010 at 15:18  

    നന്ദി നന്ദി വളരേ നന്ദി എല്ലാം ചെയ്തിട്ടുണ്ട് എല്ലാം പഠിച്ചു വരുന്നതേയുള്ളൂ

  32. Naseef U Areacode 16 February 2010 at 19:47  

    nannayittundu.. valare nanni..
    computer tips

  33. ഹംസ 31 March 2010 at 00:36  

    ഉപകാരമായി ഞാന്‍ ഇവിടെ ഒരു പരീക്ഷണവും നടത്തുന്നു.

  34. Raneesh 10 July 2010 at 15:54  
    This comment has been removed by the author.
  35. നവാസ് കല്ലേരി... 18 August 2010 at 23:27  

    ഇവിടെ

  36. നവാസ് കല്ലേരി... 18 August 2010 at 23:29  

    ക്ഷമിയ്ക്കണം..!!
    പരീക്ഷിച്ചു നോക്കിയതാണ്!

  37. Unknown 27 October 2010 at 01:19  

    ഇവിടെ നോക്കരുത്

  38. ശ്രീജിത് കൊണ്ടോട്ടി. 4 February 2011 at 00:09  

    ഷിബു ഭായ്.. വളരെ അധികം നന്ദി..

  39. zain 11 August 2011 at 01:28  

    here

  40. Prabhan Krishnan 12 August 2011 at 08:31  

    ഞാനും പരീക്ഷിച്ചു ഒന്നുനോക്കൂ അപ്പുവേട്ടാ

  41. Nilesh Pillai 5 December 2011 at 15:29  

    ഇവിടെ നോക്കൂ

  42. Joselet Joseph 25 December 2011 at 11:17  

    സംഗതി കൊള്ളാം

  43. Rishad 5 January 2012 at 20:54  
    This comment has been removed by the author.
  44. Ranjism 19 January 2012 at 18:00  

    click വളരെ നന്ദി

  45. Deepu George 17 June 2012 at 21:08  

    പാഴ്ജന്മങ്ങള്‍

  46. Dilip Amakkavu 18 December 2012 at 16:24  

    ഇവിടെയും നോക്കാം http://dilipamakkavu.blogspot.com/2012/11/blog-post_22.html

  47. Dilip Amakkavu 18 December 2012 at 17:03  

    ഇവിടെ കാണാം

  48. ഇലക്ട്രോണിക്സ് കേരളം 11 December 2014 at 06:41  

    മറ്റാരും പറഞ്ഞു തരാത്ത സാങ്കേതിക രഹസ്യങ്ങള്‍ പഠിക്കുവാന്‍ ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ

  49. സുധി അറയ്ക്കൽ 25 December 2019 at 10:29  
    This comment has been removed by the author.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP