വരമൊഴി ലിപിമാല
>> 11.5.08
സ്വരാക്ഷരങ്ങൾ:
a = അ aa , A = ആ
i=ഇ, ii , I = ഈ
u = ഉ uu , oo , U= ഊ
R=ഋ
e=എ E= ഏ ai=ഐ
o=ഒ O=ഓ au=ഔ
am=അം
സ്വരച്ഛിഹ്നങ്ങൾ:
ka=ക, kA or kaa= കാ, ki=കി, kI or kee=കീ, ku=കു,
kU or koo or kU = കൂ, kR=കൃ, ke==കെ, kE=കേ, kai=കൈ,
ko=കൊ, kO=കോ, kau=കൗ, kam=കം, kaH=കഃ
പുതിയ വേര്‍ഷന്‍ വരമൊഴിയില്‍ kR = കൃ (കീമാനില്‍ kr^), kra = ക്ര
prakr^thi = പ്രകൃതി
dhr^shtThadyu_mnan = ധൃഷ്ഠദ്യുമ്നന്‍
(കീമാൻ ഉപയോഗിച്ച് എഴുതുമ്പോൾ കാണാറുള്ള, കൌതുകം ‘ക’ എന്ന അക്ഷരത്തിന്റെ ഇടതുവശത്തു വരുന്ന പുള്ളി വരമൊഴിയിൽ ഇല്ല. ഉദാഹരണം കൗതുകം, സൗന്ദര്യം)
വ്യജ്ഞനാക്ഷരങ്ങൾ:
ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra
കൂട്ടക്ഷരങ്ങൾ:
kka=ക്ക, ksha=ക്ഷ, kla=ക്ല,
gga=ഗ്ഗ, nka=ങ്ക, NGa=ങ്ങ,
chCa or chcha=ച്ച, Cha = ച്ഛ, ncha=ഞ്ച, njnja=ഞ്ഞ,
tta=ട്ട, nTa=ണ്ട, nta=ന്റ,
NNa=ണ്ണ, ththa=ത്ത, ththha=ത്ഥ,
dda=ദ്ദ, ddha=ദ്ധ, ntha==ന്ത,
nna=ന്ന, ppa=പ്പ, bba=ബ്ബ,
mpa=മ്പ, mma=മ്മ, tta=ട്ട,
ta=റ്റ, lla=ല്ല, LLa=ള്ള,
vva=വ്വ, sta=സ്റ്റ, Dha=ഢ,
chchha=ച്ഛ, kta= ക്റ്റ, hma=ഹ്മ,
ssa=സ്സ, SSa=ശ്ശ, hna=ഹ്ന,
ndha=ന്ധ, thsa=ത്സ, jja=ജ്ജ,
Nma=ണ്മ, sthha=സ്ഥ, jnja=ജ്ഞ,
thbha=ത്ഭ, gma=ഗ്മ, Scha=ശ്ച,
NDa=ണ്ഡ, thma=ത്മ, ktha=ക്ത,
gna=ഗ്ന, shta=ഷ്ട
ചില്ലുകൾ:
n=ന്‍, L=ള്‍, r=ര്‍, l=ല്‍, N=ണ്‍
ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.
ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ഉദാ : കിട്ടന്‍= kittan~ അവന്‍= avan~
ഈ അക്ഷരങ്ങളുടെ ടേബിള്‍ രൂപത്തിലുള്ള ലിപിമാല വരമൊഴിയുടെ ഹെല്‍പ് മെനുവിലെ “ലിപി” എന്ന ലിങ്കില്‍ ലഭ്യമാണ്.
29 അഭിപ്രായങ്ങള്‍:
നിങ്ങളുടെ ലേഖനത്തില് നിന്നും കുറേ കാര്യങ്ങള് മനസ്സിലാക്കാന് സാധിച്ചു.
It was better if you had given this lipimala as a printable table. Still, a very helpful blog.
Really informative ... Best wishes.
വളരെ നല്ലതു.....
അപ്പൂ സർ ,
muthu വിനോട് ഞാനും യോജിക്കുന്നു.ഏറ്റവും ഉപകരപ്രദമായ ഇത് print ചെയ്യാൻ അനുവദിക്കണം
പ്രിന്റെടുക്കുന്നതിന് ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ലല്ലോ ഉള്ളൂരാനേ.. ടേബിള്‍ രൂപത്തിലുള്ള അക്ഷരമാല വരമൊഴിയുടെ ഹെല്പില്‍ ഉണ്ടല്ലോ. അവിടെനിന്ന് പ്രിന്റെടുക്കാവുന്നതാണ്.
System fomat cheythu. varamozhi editor work cheyyunnilla.(open cheytha udan thanne close aavunnu.ini enthu cheyyanam
കൊണ്ടോട്ടിക്കാരന്റെ ചോദ്യം തീരെ വ്യക്തമായില്ല.. എന്താണു പ്രശ്നം എന്ന് അല്പംകൂടി വിശദമായി പറയൂ..
kondottikkaaraa, Could you do "before reporting an issue" section at this page: https://sites.google.com/site/cibu/editor-troubleshooting#TOC-Reporting-a-problem
appu,
computer thakararilayi, vairas thanne villan. format cheythu. varamozhi editar instal cheythathinu sesham open cheyyumpol taippucheyyanulla page vnnupokunnu. sistaththil instal cheythittulla varamozhikku maathramaanu prasnam.
കൊണ്ടോട്ടീക്കാരന്‍, സിബു പറഞ്ഞകാര്യങ്ങള്‍ ചെയ്തുവോ? സിബുവാണ് വരമൊഴിയുടെ നിര്‍മ്മാതാവ് എന്നറീയാമല്ലോ. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്തുവെങ്കില്‍ വരമൊഴിയുടെ പ്രശ്നം മാറിക്കാണും എന്നുകരുതുന്നു. സിസ്റ്റം ഫോര്‍മാറ്റ് ചെയ്തുകഴിഞ്ഞ് ഏറ്റവും പുതിയ വേര്‍ഷന്‍ വരമൊഴി ഡൌണ്‍ലോഡ് ചെയ്തിരുന്നുവോ?
കുറച്ചു കഷ്ടപ്പെട്ടു. എന്നാലും ശരിയാക്കാന്‍ പറ്റി. വളരെ നന്ദിയുണ്ട് സിബുവിനും അപ്പുവിനും.
അപ്പുവേട്ടാ...
രണ്ടുമൂന്നു ദിവസമായി ഓഫീസില്‍ നിന്നും നേരത്തേ വന്ന് ആദ്യാക്ഷരി വായിക്കലായിരുന്നു പരിപാടി.
താങ്കളുടെ ഈ സംരംഭത്തെ എങ്ങനെയാണ് അഭിനന്ദിയ്ക്കേണ്ടതെന്നറിയില്ല!
അത്ര ഉപകാരപ്രദം!!!
താങ്കളുടെ ഭാഷയാണെങ്കിലോ ഏറ്റവും ലളിതവും സുന്ദരവും...
മലയാളി ബ്ലോഗ് കൂട്ടായ്മയ്ക്ക് എന്നതിനു പുറമേ മലയാളത്തിനു തന്നെ താങ്കളുടെയീ ബ്ലോഗ് ഒരു മുതല്‍ക്കൂട്ടാണ്!
അഭിവാദ്യങ്ങള്‍!!!
appuvetta,aadyakshariyile chilla akshrangal,.malayalathinu pakaram englishil,(r)(L) enganeyanu mozillayil enikku kanan sadikkunnathu,keyman upayogichu mozillayil type cheyyumpozhum ethe problm undu,.. exploraril ettharam problam ella but aksharangalkku clarityilla,...browserinte problm aano?atho ethenkilum font install cheyyanundo? pls help me,..
ശ്രീജിത്തിന്റെ പ്രശ്നം വായിച്ചിട്ട്, കമ്പ്യൂട്ടറിൽ ഏതു മലയാളം യൂണിക്കോഡ് ഫോണ്ട് ആണ് ഉള്ളതെന്ന് സംശയം തോന്നുന്നു. സ്ക്രീൻ വായനയ്ക്ക് അജ്ഞലി ഓൾഡ് ലിപി നല്ല ഫോണ്ടാണ്. അതില്ലെങ്കിൽ ആദ്യാക്ഷരിയിലെ ആദ്യ ചാപ്റ്ററിലെ ലിങ്കിൽ നിന്ന് അത് ഡൌൺലോഡ് ചെയ്ത് വിന്റോസ് ഫോണ്ട് ഡയറക്റ്ററിയിൽ ഇൻസ്റ്റാൾ ചെയ്യു. അതുപോലെ ആദ്യ അദ്ധ്യായത്തിന്റെ ഏറ്റവും താഴെ ഡിസ്പ്ലേ മനോഹരമാക്കാനുള്ള സെറ്റിംഗുകളും വിവരിച്ചിട്ടുണ്ട്. അതൊന്നു ചെയ്തു നോക്കു.
രചന ഫോണ്ടിൽ ചില്ലക്ഷരങ്ങൾ റ്റയിപ്പ് ചെയ്യുന്ന വിധം ( n=ന്‍, L=ള്‍, r=ര്‍, l=ല്‍, N=ണ്‍)സദയം പറയുമൊ? നന്ദി.
ഗോപാൽ ഉണ്ണികൃഷ്ണ, രചന ഫോണ്ടിൽ ചില്ലക്ഷരം ഇല്ലാത്തതുകൊണ്ടല്ല താങ്കൾ ടൈപ്പു ചെയ്യുമ്പോൾ അവ ബ്രൌസറിൽ പ്രത്യക്ഷപ്പെടാത്തത്. രചനയിലും അഞ്ജലി ഓൾഡ് ലിപിയിലും ചില്ലുകൾ ക്രമപ്പെടുത്തിയിരിക്കുന്ന കോഡുകളീലുള്ള വ്യത്യാസം കാരണമാണ്. ഇതൊരു ടെക്നിക്കൽ പ്രശ്നമാണ്. താമസിയാതെ പരിഹരിക്കപ്പെടും എന്നു കരുതുന്നു. താങ്കൾ രചന ഫോണ്ട് ആണ് ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ താങ്കളുടെ ബ്രൌസറിലും ഡിഫോൾട്ടായി രചന ഫോണ്ട് സെറ്റ് ചെയ്യുക. ഇപ്പോൾ അഞ്ജലി ഓൾഡ് ലിപി ആയിരിക്കാം അവിടെ സെറ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു പ്രശ്നം വരും. അഞ്ജലി ഓൾഡ് ലിപി ഉപയോഗിച്ച് ടൈപ്പ് ചെയ്തിരിക്കുന്ന ബ്ലോഗുകൾ താങ്കളുടെ കമ്പ്യുട്ടറിൽ വായിക്കാനായി തുറക്കുമ്പോൾ അവിടെയെല്ലാം ചില്ലുകളുടെ സ്ഥാനത്ത് ഒരു ചതുരമോ R എന്ന അക്ഷരമോ ആവും കാണപ്പെടുക. മാനുവലായി ബ്രൌസർ ഫോണ്ട് സെറ്റ് ചെയ്യുവാൻ ഈ ബ്ലോഗിലെ വലതു സൈഡ് ബാറീൽ രണ്ടാമത്തെ ലിങ്ക് നോക്കൂ.
ശ്രീ അപ്പു,
ഒരിക്കൽ രചന default font ആയി മാറ്റിയപ്പോൾ posts എല്ലാം മേൽപ്പറഞ്ഞ രീതിയിൽ വികൃതമായി. Anjali Old തന്നെ തിരിച്ചിട്ടു. അവശേഷിക്കുന്ന സാങ്കേതിക പ്രശ്നമാണെന്നു കാണുന്നതിനാൽ ആശയം ഇപ്പോൾ ഉപേക്ഷിച്ചു. ആധികാരിക വിശദീകരണത്തിനു വളരെ നന്ദി.
ഗോപാല്‍, ഏതു സോഫ്റ്റ്വെയറാണ് താങ്കള്‍ മലയാളം ടൈപ്പ് ചെയ്യാനുപയോഗിക്കുന്നത്? അതില്‍ അഞ്ജലി ഉപയോഗിച്ചെഴുതിയാല്‍ പ്രശ്നം തീര്‍ന്നില്ലേ!! എന്തിനു വിഷമിക്കുന്നു
രചനയും മീരയും ചില്ലിട്ട് മിനുക്കിയത്: ഇവിടെ.
സിബൂ, വളരെ നന്ദിയുണ്ട് രചനയേയും മീരയേയും ചില്ലിട്ട് മിനുക്കിയതിന്. പക്ഷേ സിബു ഇവിടെ ലിങ്ക് ചെയ്ത പേജിൽ എത്തി ഫോണ്ട് ഡൌൺലൊഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്തൊക്കെയോ ക്യാരക്റ്റർ മാത്രമുള്ള ഒരു പേജാണല്ലോ കിട്ടുന്നത്. ഇതു നോക്കൂ
റൈറ്റ് ക്ലിക്ക് ചെയ്ത് Save link as ക്ലിക്ക് ചെയ്താൽ ഫോണ്ട് സേവ് ചെയ്യാൻ പറ്റേണ്ടതാണ്. കോമിൽ അത് നേരെ സേവ് ചെയ്യുന്നത് കണ്ടിട്ടാണ് ലിങ്ക് നേരെ കൊടുത്തത്. ഫയർഫോക്സിൽ ഷിബു പറഞ്ഞപോലെയാണ് കാണുന്നത്. ആ കാണുന്ന സുനാപ്പി മുഴുവൻ ഒരു ഫോണ്ടാസേവ് ചെയ്താലും മതി - ആക്ച്വലി.
cibu cj കൊടുത്തിരുന്ന ലിങ്കീ നിന്നും download ചെയ്ത് “ ചില്ലീട്ടു മിനുക്കിയ” രചന ഡീഫോൾട്ടായി കൊടുത്തു പക്ഷെ ചില്ലുകൾ ഒന്നും ഇപ്പോഴും തെളിയുന്നില്ല.
മീരയ്ക്കുക്ക് കുഴപ്പമില്ല പക്ഷെ സൈസ് 14 കൊടുത്തിട്ടും എഡിറ്റരിൽ ഒഴികെ മറ്റെല്ലയിടത്തും ചെരിയ അക്ഷരങ്ങളാണ് വരുന്നത്.
തോന്നുന്നു,Anjali Old നു പകരം നിൽക്കാൻ ഇപ്പോൽ മറ്റൊന്നുമില്ല എന്ന്.
Firefox ആണ് ഉപയോഗിയ്ക്കുന്നത് അതിൽ വേണ്ടപ്പോൾ zoom in ചെയ്തു കാണുന്നു
ആദ്യാക്ഷരി ലിപിമാലയുടെ പേജിൽ എഴുതുന്നു. മലയാളത്തോടുള്ള ഈ സേവന സൌമനസ്യത്തിന് നന്ദി....ആയിരമായിരം.
വീണ്ടും ശല്യം ചെയ്യുന്നു.
ചില്ലുകൾ:
n=ന്‍, L=ള്‍, r=ര്‍, l=ല്‍, N=ണ്‍
ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.
ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ഉദാ : കിട്ടന്‍= kittan~ അവന്‍= avan~
ഞാൻ ഈ ലേഖനം വായിച്ചപ്പോൾ ഈ ഭാഗത്ത് ഒരു കല്ലുകടി. kittanu എന്നാണ് എനിയ്ക്ക് വേണ്ടത്, പക്ഷെ ആ ചന്ദ്രക്കലയ്ക്ക് വേണ്ടിയുള്ള സുനാപ്പി വർക്ക് ചെയ്യുന്നില്ല. അതു പോലെ ആണ് എന്നെഴുതാൻ ശരിയ്ക്കും aaN~ എന്ന് മതിയെന്ന് തോന്നുന്നു. അല്ലെങ്കിൽ aaN, എന്നാൽ ഇതു രണ്ടും ( ആൺ~, ആൺ) ഇങ്ങിനെയാൺ വരുന്നത്. ഞാൻ ആണ് എന്നെഴുതുന്നത്, aaNN+2 backspace ആണ്. ഇത് അബദ്ധത്തിൽ കണ്ടതാണ്. ഇങ്ങിനെയാണോ എല്ലാവരും എഴുതുന്നത്? ഈ ചന്ദ്രക്കല പരിപാടി തീരെ നടക്കുന്നില്ല. ഒന്ന് സഹായിയ്ക്കൂ. windows vista, new anjalioldlipi, keymagic, writing on web, word etc. എന്തെങ്കിലും suggestions?
valareyadhikam upakarapradham ...thanks
how can i wrte "ntha" like enthaaN~. it is showing a ? in the place of "ntha"
Post a Comment