ആദ്യാക്ഷരിയിലേക്ക് ഒരു ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍
>> 11.5.08
പുതിയതായി നിങ്ങളുടെ ബ്ലോഗിലേക്ക് എത്തുന്ന വായനക്കാരില്‍ ഒരാള്‍ക്ക്, അവര്‍ക്കും എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം എന്നറിയുവാന്‍ ആഗ്രഹമുണ്ടാകാം. ആദ്യാക്ഷരി എന്ന ഈ ബ്ലോഗ് അവര്‍ക്ക് പരിചയമില്ലെങ്കില്‍, പരിചയപ്പെടുത്താനായി ഇവിടേക്കുള്ള ഒരു ചെറിയ ലിങ്ക് നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ്. ഒരു html/Java script പേജ് എലമെന്റായി. ഇതെങ്ങനെ ചേര്‍ക്കാം എന്നു നോക്കാം.
നിങ്ങളുടെ ബ്ലോഗില്‍ ലോഗിന്‍ ചെയ്തതിനുശേഷം ഡാഷ്‌ബോര്‍ഡ് തുറക്കുക.
അതില്‍ Layout എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പുതിയ ഒരു വിന്റോ തുറന്നു വരും. ഇതില്‍ നാല് ഓപ്ഷനുകള്‍ നാലു ടാബുകളിലായി കാണാം. Page Elements, Fonts and Colours, Edit HTML, Pick New Template എന്നിവയാണവ. ഇതില്‍ നമുക്കു വേണ്ട പേജ് എലമെന്റ്‌സ് എന്ന പേജാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ചിത്രം നോക്കൂ.
ഇതാണു നിങ്ങളുടെ ബ്ലോഗിന്റെ രൂപരേഖ.
ഇനി വലതുവശത്തെ സൈഡ് ബാറില്‍ (അല്ലെങ്കില്‍ ഇടതുവശത്ത് - നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് ഇത് ഇടതോ വലതോ ആകാം) ആദ്യാക്ഷരിയിലേക്കുള്ള ലിങ്ക് ഒരു ചെറുചിത്രമായി കൊടുക്കാം. അതിനായി, വലതുവശത്ത് മുകളില്‍ കാണുന്ന Add a Gadget എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ തുറന്നുകിട്ടും
ആ ലിസ്റ്റില്‍ നിന്നും, Html/JavaScript എന്നതിനു നേരെയുള്ള + (Add to blog) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയതായി ഒരു വിന്റോ തുറന്നുവരും, താഴെക്കാണുന്നതുപോലെ. അവിടെ Title എന്നു കാണുന്നതിന്റെ താഴെയുള്ള ചതുരക്കള്ളിയില്‍ ഒന്നും എഴുതേണ്ടതില്ല (അതല്ല മനോധര്‍മ്മം പോലെ ഒരു തലക്കെട്ട് എഴുണം എന്നുള്ളവര്‍ക്ക് അതെഴുതാം) .
ഇനി താഴെക്കൊടുത്തിട്ടുള്ള html code അതേപടി കോപ്പി ചെയ്യുക (അതിനായി, കോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ മൌസ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുക. ഇനി അതിനു മുകളില്‍ മൌസ് പോയിന്റര്‍ വച്ചുകൊണ്ട് മൌസിന്റെ വലതുവശത്തെ ബട്ടണ്‍ ഒരു പ്രാവശ്യം അമര്‍ത്തുക. ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് Copy സെലക്റ്റ് ചെയ്യുക)
<a href="http://bloghelpline.blogspot.com/" target="_blank"><img border="0" alt="
Blog Helpline" width="175" src=" http://tmziyad.googlepages.com/BH.jpg" height="58"/><br/> </a>
ഇനി ഗാഡ്ജറ്റ് വിന്റോയുടെ Content എന്ന തലക്കെട്ടിനു താഴെയുള്ള കള്ളിയിലേക്ക് ഈ കോഡ് പേസ്റ്റ് ചെയ്യുക.
ഇനി Save changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് എലമെന്റ് സേവ് ചെയ്യപ്പെടും. സ്ക്രീന്‍ പഴയ സ്ഥലത്ത് തിരികെയെത്തി. ഇനി അവിടെയുള്ള സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആദ്യാക്ഷരിയിലേക്കുള്ള ഒരു ചെറിയ ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടു; താഴെക്കാണുന്നതുപോലെ. ഈ ചിത്രത്തിന്റെ വീതി (width) നിങ്ങളുടെ ബ്ലോഗിലെ സൈഡ് ബാറിന്റെ വീതിയേക്കാള്‍ കൂടുതലായി കാണപ്പെടുന്നെങ്കില്‍, മുകളില്‍ പേസ്റ്റ് ചെയ്ത കോഡിലെ 175 എന്ന നമ്പര്‍ അനുയോജ്യമായി കുറയ്ക്കാവുന്നതാണ്.
ആദ്യാക്ഷരിയിലേക്കുള്ള ലിങ്ക് ഇതുപോലെ ചിത്രമായി നല്‍കുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഒരു വാക്കുപോലെയും നല്‍കാവുന്നതാണ്. അതിനായി വേണ്ട ഗാഡ്ജറ്റ് “ടെക്സ്” ഗാഡ്ജറ്റാണ്. മുകളില്‍ നാം ചെയ്തതുപോലെ, ടെക്സ്റ്റ് ഗാഡജ്റ്റ് എടുക്കുക. അതിന്റെ തലക്കെട്ടില്‍ ഒന്നും എഴുതേണ്ടതില്ല. എഴുതാനുള്ള ഭാഗത്ത് ആദ്യാക്ഷരിയെന്നോ ബ്ലോഗിംഗ് സഹായി എന്നോ എഴുതുക. എന്നിട്ട്, ഈ ഗാഡ്ജറ്റിലെ ടൂള്‍ ബാറില്‍ നോക്കൂ. അവിടെ ഒരു കൊളുത്തിന്റെ ചിത്രമുള്ള ടൂള്‍ ഉണ്ട് - ലിങ്ക് ടൂള്‍. നിങ്ങള്‍ എഴുതിയ വാക്ക് മൌസ് ഉപയോഗിച്ച് സെലക്റ്റ് ചെയ്തതിനുശേഷം ഈ ടൂള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയ ഒരു വിന്റോ ലഭിക്കും. അതിലേക്ക് http://bloghelpline.blogspot.com എന്നെഴുതി ചേര്‍ത്തിട്ട് OK അമര്‍ത്തുക.
ഇനി ടെക്സ്റ്റ് ഗാഡ്ജറ്റ് സേവ് ചെയ്യാം.
20 അഭിപ്രായങ്ങള്‍:
good. i am adding it to my blog : )
താങ്ക്സ്ണ്ട്ട്ടാ... ഞാനും കൊടുത്തിട്ടുണ്ട് ഒരു ലിങ്ക്.
ലിങ്ക് കൊടുത്തപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പടം എങ്ങനെ ഉണ്ടാക്കി എന്നുകൂടി ഞങ്ങള്‍ക്ക് പറഞ്ഞുതന്നുകൂടേ, പുതിയൊരു പാഠത്തില്‍ കൂടി?
സത്യം പറയാമല്ലോ..താങ്കള്‍ ഒരു സംഭവം ആണ് .അതോടൊപ്പം മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസ്സും.ഈശ്വരന്‍ താങ്കളെ സുഖമായി വയ്ക്കട്ടെ..ഈയുള്ളവന്‍ താങ്കളുടെ ബ്ലോഗ് ഉപയോഗിച്ചു ഒപ്പം തന്നെ എന്‍റെ ബ്ലോഗില്‍ ഒരു ലിങ്കും കൊടുത്തിട്ടുണ്ട്..
നന്ദി ചേട്ടാ നന്ദി..
ഞാനും പന്തളതിനടുത്തുള്ള ഒരാളാണ്
ഞാനും ആദ്യാക്ഷരിയുടെ ലിങ്ക് ഇട്ടു. ഇതു നോക്കിയാണല്ലോ എനിക്ക് ബ്ലോഗ് തുടങ്ങാനായത്.ഒരുപാട് ഒരുപാട് ആളുകൾ ഇനിയും ബ്ലോഗുകൾ ഉണ്ടാക്കട്ടെ
പക്ഷേ ജയതി സ്വന്തം പ്രൊഫൈല്‍ ഉണ്ടാക്കിയതായി കാണുന്നില്ലല്ലോ?
ഞാനും കൊടുത്തിട്ടുണ്ട് ഒരു ലിങ്ക് നന്ദി
i tooo...
thanks sibu.
thanks................
കുറുമ്പനാണെങ്കിലും നാന്‍ നന്ദിയുള്ളവനാ...
നന്ദി ഒരുപാടൊരുപാട്...
ഹേയ്.......ഞാനും ചേര്‍ത്തേ.. കൊള്ളാം ഭായ് വളരെ ഉപയോഗപ്രദമായ ഒരു ബ്ലോഗ്.
ഞാനും കൊടുത്തിട്ടുണ്ട് ഒരു ലിങ്ക്.ചേട്ടാ നന്ദി..
എന്റെ URL http://changngaathi.blogspot.com/
me too added...
http://unusjourney.blogspot.com/
ഞാനും കൊടുത്തിട്ടുണ്ട് ഒരു ലിങ്ക്.
നന്ദി ചേട്ടായി! ഞാനും ഒരു ബ്ലൊഗ് തുടങ്ങി!
http://mannangatta.blogspot.com/
dear friend,
ente blogilum itha polae oru drop down menu il oru html code kodukkaan aagraham undu.... hw can we create it??
plss help..
http://thattukadail.blogspot.com
which html code are your referring to? The adyakshari banner? Please refer to the blog of Luttu, given in the right side bar, under the heading ബ്ലോഗിൽ html വിദ്യകൾ. it is there in one of the chapters.
Dear Appu,
othiri samsayangal undu. oroonu pathiye clear cheyyam. Enthaayalum thankalepoloru sahayiye kittiyallo. Thanks, a lot.
With love & prayers.
Bhoshan.
thanks
njan mobil way an blog operat cheyyunath.. Enik ithil adyakshari,jalakam manaj cheyyan pattunilla.. Emile way enne help cheyyumo pleas...pleas...
Saifudheen2009@yahoo.in
Post a Comment