ഒരു ബ്ലോഗിനെ പി.ഡി.എഫ് ആക്കുന്നതെങ്ങനെ
>> 14.5.08
ഒരു ബ്ലോഗ് പോസ്റ്റ് എങ്ങനെ പിഡിഎഫ് ഫോർമാറ്റിലേക്ക് മാറ്റാം എന്നാണ് ഈ അദ്ദ്യായത്തിൽ പറയുന്നത്.
എഴുതുന്നത് ‘തമനു’
മുന്നറിയിപ്പ്:
കോപ്പി റൈറ്റുള്ള ബ്ലോഗുകളുടെ കണ്ടന്റ്, ഉടമയുടെ അനുവാദമില്ലാതെ കോപ്പി ചെയ്യുന്നത് തെറ്റാണ്.
പി.ഡീ.എഫ് ഫോര്‍മാറ്റില്‍ ഒരു ഫയല്‍ ഉണ്ടാക്കണമെങ്കില്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഒരു പി.ഡി.എഫ് റൈറ്റര്‍ ഉണ്ടാവണം. Adobe Acrobat ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ (ഓര്‍ക്കുക Acrobat Reader അല്ല) Adobe PDF എന്ന ഒരു റൈറ്റര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവും. മറ്റു അനവധി ഫ്രീ റൈറ്ററുകള്‍ അവൈലബിള്‍ ആണു്. അതില്‍ ഏറ്റവും നല്ലതായി തോന്നുന്നതു Cute PDF Writer എന്ന റൈറ്റര്‍ ആണു. ഡൊണ്‍ലോഡാനുള്ള ലിങ്ക്
http://www.cutepdf.com/Products/CutePDF/writer.asp
ഡിസ്കളൈമര്‍ 1. : ഇത് നിങ്ങടെ കമ്പ്യൂട്ടറിനെ ഏതെങ്കിലും രീതിയില്‍ മോശമായി ബാധിച്ചാല്‍ ഞാനോ ആദ്യാക്ഷരിയുടെ ഉടമയോ ഉത്തരവാദി ആയിരിക്കുന്നതല്ല.
ഇങ്ങനെ ഏതെങ്കിലും റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതു നമ്മുടെ പ്രിന്ററുകളുടെ കൂട്ടത്തില്‍ ഒരു പ്രിന്റര്‍ ആയി കാണിക്കും. Control Panel --> Printers and Faxes ല്‍ പോയാല്‍ അവിടെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പി.ഡി.എഫ്. റൈറ്ററുകളുടെ പേര് മറ്റു പ്രിന്ററുകളോടൊപ്പം കാണാം.
ഇനിയെല്ലാം എറക്കത്തു സൈക്കിള്‍ ചവിട്ടുന്ന പോലെ സിമ്പിള്‍..
(നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന റൈറ്റര്‍ Adobe PDF ആണെന്നു കരുതുക)
1. പി.ഡി.എഫ്. ആക്കേണ്ടുന്ന സാധനം എടുക്കുക.
2. File --> Print എന്ന കമാന്‍ഡ് കൊടുക്കുക.
3. പ്രിന്ററിന്റെ പേര് Adobe PDF എന്നു സെലക്റ്റ് ചെയ്യുക.
4. OK കൊടുക്കുക (പേടിക്കണ്ടാന്നേ അതു പ്രിന്റ് ചെയ്യാനൊന്നും പോന്നില്ല..)
5. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു Save As ഡയലോഗു് ബോക്സ് തുറന്നു വരും. അതില്‍ ഉണ്ടാക്കേണ്ടുന്ന ഫയലിന്റെ പേര് കൊടുക്കുക. സേവ് ചെയ്യുക.പി.ഡി.എഫ്. റെഡി.
ബ്ലോഗില്‍ നിന്നും ഡയറക്റ്റായി പ്രിന്റ് ചെയ്യുന്നതിനേക്കാള്‍ നല്ലതു എതെങ്കിലും വേഡ് പ്രോസസറുകളിലേക്കു (Word Pad / MS Word) കോപ്പി പേസ്റ്റ് ചെയ്തു പേജ് ഒക്കെ ഒന്നു സെറ്റ് ചെയ്ത് പി.ഡി.എഫ്. ആക്കുന്നതായിരിക്കും.
13 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ,
അറിവുകള്‍ക്ക് വളരെ നന്ദിയുണ്ട്,
ഇതിനു പകരം ഓഫീസില്‍ സേവ് ആസ് പി ഡി എഫ് എന്ന പ്ലുഗ് ഇന്‍ ഉപയോഗിച്ചാലും മതിയാകുമല്ലോ....പക്ഷെ ഓണ്‍ലൈന്‍ പേജുകള്‍ നേരിട്ട് സേവ് ചെയ്യാന്‍ പറ്റില്ല...
അതു മതി ബ്ലോഗുണ്ണീ, ബ്ലോഗിൽ നിന്നും ഡയറക്റ്റായി പി.ഡി.എഫ് ആക്കുനതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ഒരു ബ്ലോഗ് പോസ്റ്റിന്റെ കണ്ടന്റ് കോപ്പി ചെയ്ത് വേഡിലോ മറ്റോ പേസ്റ്റ് ചെയ്ത് അവിടെ നിന്ന് പി.ഡി.എഫ് ആയി സേവ് ചെയ്യുന്നതാണ്.
ബ്ലോഗുണ്ണി നല്ല പേര് !
അപ്പു ചേട്ടാ.. ഒത്തിരി സന്തോഷം ഈ വിവരത്തിന്.. പി ഡി എഫ് ആക്കിക്കഴിയുമ്പോള്‍ ഒരു വാട്ടര്‍മാര്‍ക്ക് വരുന്നുണ്ട്. അത് മാറ്റാന്‍ വല്ല വഴിയുമുണ്ടോ?
ധന്യ, എന്തു വാട്ടർമാർക്കിന്റെ കാര്യമാണ് പറയുന്നത്? വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ട് പി.ഡി.എഫ് ആക്കിനോക്കൂ..
അപ്പു മാഷേ.,ഇതില്‍ പറഞ്ഞ പോലെ Cute PDF Writer ഡൌണ്‍ലോഡി.പി.ഡി.എഫ് ഒക്കെ ആക്കാനും പറ്റുന്നുണ്ട്..
പക്ഷേ ബ്ലോഗ് പോസ്റ്റ് മൊത്തമായി പടമൊക്കെയുള്‍പ്പെടെ വേണ്ടാത്തതു കൊണ്ട്,ആവശ്യമുള്ള കണ്ടന്റ് മാത്രം വേഡിലെടുത്ത് കോപ്പിപ്പേസ്റ്റ് ചെയ്തു,അത് പി.ഡി.എഫ് ആക്കാന്നു കരുതി. എന്നാല്‍ പോസ്റ്റ് എടുത്ത് വേഡിലോട്ട് കോപ്പിപ്പേസ്റ്റുമ്പോള്‍ ചില്ലക്ഷരങ്ങള്‍ പണി മുടക്കുന്നു.:(
അതായത് ല്‍ എന്നത് ല് ആവും.ര്‍ എന്നത് ര് ആവും..‘ന്റെ‘ ഒക്കെ വേര്‍തിരിഞ്ഞു നില്‍ക്കും..
ഫോണ്ട്,വേഡില്‍ കാര്‍ത്തികയും,അഞ്ജലിയും ഒക്കെയാക്കി കൊടുത്തു നോക്കി.എന്നിട്ടും രക്ഷയില്ല.:((
ഇത് ശരിയാക്കാനൊരു മാര്‍ഗ്ഗം പറഞ്ഞു തരാമോ..
റോസ്, അത് മൈക്രോസോഫ്റ്റ് വേഡിന്റെ മാത്രം പ്രശ്നമാണ്. ചില്ലുകളെ അത് റെന്റർ ചെയ്യുന്നതിന്റെ വ്യത്യാസം. എന്നാൽ പുതിയ വേർഷൻ വേർഡിൽ (ഓഫീസ് 2007 മുതൽ) ചില്ലു പ്രശ്നം ഇല്ലതാനും. പഴയ വേർഷൻ എക്സലിൽ പരീക്ഷിച്ചു നോക്കൂ. അവിടെയും ചില്ലിനു പ്രശ്നമില്ല. വേഡ് പാഡിലും ചില്ലു പ്രശ്നം കണ്ടീറ്റില്ല. വേഡ് പാഡ് ഉപയോഗിച്ചു പി.ഡി.എഫ് ആക്കിനോക്കിയിട്ട് ഒന്നു പറയൂ.
അപ്പു മാഷേ.,ആദ്യമേ ഇത്ര വേഗം മറുപടി തന്നതിന് നന്ദി.
എന്റേത് വേര്‍ഷന്‍ 2007 തന്നെയാണു.എന്നിട്ടും വേഡ് പ്രശ്നം കാണിക്കുന്നു.ഞാന്‍ എക്സലിലും പരീക്ഷിച്ചു.ചില്ല് പ്രശ്നം അവിടെയുമുണ്ട്.
പക്ഷേ,അത്ഭുതമെന്നു പറയാം..വേഡ്പാഡിലോട്ട് കോപ്പിപ്പേസ്റ്റിയപ്പോ ചില്ലക്ഷരമൊക്കെ മര്യാദാരാമന്മാരായി,ഭംഗിയില്‍ നില്‍ക്കുന്നു!!
അതിനെ അതു പോലെ പി.ഡി.എഫ് ആക്കാനും പറ്റി.
വേഡിന്റെ തന്നെ ഒരു രൂപമല്ലേ വേഡ്പാഡ്.എന്നിട്ടും ഒരാള്‍ മാത്രമെന്തേ പ്രശ്നം കാണിക്കുന്നതെന്നറിയില്ല..
എന്തായാലും പി.ഡീ.എഫ് ആക്കല്‍ വിജയമാക്കി തന്നതില്‍ ഒരിക്കല്‍ കൂടി സന്തോഷവും,നന്ദിയും.:)
റോസിന്റെ കമ്പ്യൂട്ടറിൽ ഒന്നിലധികം യൂണിക്കോഡ് മലയാളം ഫോണ്ടുകൾ (കാർത്തിക, രചന, അഞ്ജലി ഓൾഡ് ലിപി) ഒക്കെ നിലവിൽ ഉണ്ടാകും. വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ അവയിൽ അഞ്ജലി ഒഴികെയുള്ള മറ്റേതെങ്കിലും ആവാം വേഡ് ഡിഫോൾട്ട് ആയി സെലക്റ്റ് ചെയ്തത്. ഒരു പരീക്ഷണം കൂടീ ചെയ്യൂ. ഒരു പാരഗ്രാഫ് വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്യൂ. ആ പാരഗ്രാഫിനെ വീണ്ടും സെലക്റ്റ് ചെയ്തിട്ട് ഫോണ്ട് അഞ്ജലി ഓൾഡ് ലിപി എന്നു മാനുവലായി മാറ്റൂ.. ഇപ്പോഴും ചില്ല് പ്രശ്നം ഉണ്ടോ?എങ്കിൽ, വിന്റോസ് ഫോണ്ട്സ് ഫോൾഡർ തുറന്ന് അതിൽ നിന്ന് അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്തുകളയൂ. എന്നിട്ട് വീണ്ടും, ആദ്യാക്ഷരിയുടെ ഒന്നാമധ്യായത്തിലെ ലിങ്കിൽ നിന്ന് അഞ്ജലി ഡൌൺലോഡ് ചെയ്ത് വിന്റോസ് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യൂ. (ശരിയായോ എന്നു പറയണം കേട്ടോ)
അപ്പു...
എങ്ങനെയാണ് തുടക്കത്തില്‍ hom എന്നെല്ലാമുള്ള ബാര്‍ കൊടുക്കല്‍
എന്റെ കയ്യില്‍ മലയാളത്തിലുള്ള ഒരു PDF ഫയല്‍ ഉണ്ട്. എനിക്ക് അത് എന്റെ ബ്ലോഗിലേക്ക് വേര്‍ഡ് രൂപത്തിലേക്ക് ആക്കി മാറ്റണം. എങ്ങനെ ചെയും എന്ന് പറഞ്ഞു തരാമോ?
PDF ഫയലുകൾ ബ്ലോഗിൽ ഉൾപ്പെടുത്തുന്നതെങ്ങനെ എന്ന അദ്ധ്യായം വാചിച്ചു നോക്കൂ പ്രസാദ്.
HEy frinds new malayalam healthy blog just saerch
http://healthymalayali.blogspot.in/
Post a Comment