മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം

>> 1.6.08

ഈ ബ്ലോഗിന്റെ ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍, അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഉപയോഗിച്ച് മലയാളം ശരിയായി സെറ്റ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കായാണ് ഈ വിവരണം. ഇതില്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്‍സ്പ്ലോറര്‍, മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍  എന്നീ ബ്രൌസറുകള്‍ മലയാളം യൂണിക്കോഡിനായി സെറ്റ് ചെയ്യുന്ന വിധം വിവരിച്ചിരിക്കുന്നു.

മറ്റു ചില യുണികോഡ് ഫോണ്ട്കളും  താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന്  നിങ്ങളുടെ സിസ്റ്റത്തിലെ Windows/Fonts ഫോള്‍ഡറിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ് (ആവശ്യമെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി.  ബ്ലോഗുകള്‍ മുഴുവന്‍ വായിക്കുന്നതിനും എഴുതുന്നതിനും ഏതെങ്കിലും ഒരു യുണികോഡ് മലയാളം ഫോണ്ടിന്റെ ആവശ്യമേയുള്ളൂ). ഫോണ്ടൂകൾക്കനുസരിച്ച് അക്ഷരങ്ങളുടെ രൂപഭംഗി മാത്രമേ മാറുന്നുള്ളൂ എന്നതും ശ്രദ്ധിക്കുക.


അഞ്ജലി ഓൾഡ് ലിപി (Anjali Old Lipi)
കാർത്തിക (Karthika) (ഇത് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന (Rachana)

മീര (Meera)
തൂലിക (Thoolika)
രഘുമലയാളം സാൻസ്  (Raghumalayalam Sans)



ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍:
(ഈ ബ്ലോഗിന്റെ ആദ്യ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന Anjali Old Lipi Font Installer ഓടോമാറ്റിക് installation ചെയ്തവര്‍ ഇത് വീണ്ടും ചെയ്യേണ്ടതില്ല)


ഇനി ഇന്റര്‍നെറ്റ് എക്സ്പ്ലോററീന്റെ ടൂള്‍സ് മെനു തുറന്ന് അതില്‍ നിന്ന് ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് സെലക്റ്റ് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വിന്റോയില്‍ നിന്ന് Fonts എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്റോ തുറക്കും. അവിടെ Language script എന്ന ഭാഗത്തെ ആരോ ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. Web page font എന്ന ലിസ്റ്റില്‍ നാം മുകളില്‍ ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഫോണ്ടൂകളും ഉണ്ടാവും. അവയില്‍ നിന്ന് അഞ്ജലി ഓള്‍ഡ് ലിപിയില്‍ ക്ലിക്ക് ചെയ്യുക OK OK രണ്ടുപ്രാവശ്യം ക്ലിക്ക് ചെയ്തുകഴിയുമ്പോല്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് വിന്റോയില്‍ നിന്നും പുറത്തുകടക്കാം. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായിക്കഴിഞ്ഞൂ.






ഫയര്‍ഫോക്സ് മോസില്ല :



മോസില്ലയിലെ Tools മെനു തുറന്ന് Options സെലറ്റ്ക് ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന വിന്റോയിലെ Contents Tab തുറക്കുക .




1. മോസില്ലയിലെ ടൂൾസ് മെനു തുറന്ന് Options സെലക്റ്റ് ചെയ്യുക
2. Content ടാബ് സെലക്റ്റ് ചെയ്യുക
3. ഫോണ്ട്സ് ആന്റ് കളർ എന്ന ഭാഗത്തെ "Advanced.." ബട്ടൺ ക്ലിക്ക് ചെയ്യുക
4. ഭാഷ മലയാളം എന്നു സെറ്റ് ചെയ്യുക

5. Proportional എന്നയിടത്ത് Serif അല്ലെങ്കിൽ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi ഫോണ്ട് സെലക്റ്റ് ചെയ്യുക (ഇതിനു പകരം കാർത്തിക, രചന, മീര എന്നീ യൂണിക്കോഡ് ഫോണ്ടുകളിൽ ഏതെങ്കിലും ഒന്ന് ആയാലും മതി)

6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.

7. Click OK, OK to close Options.

8. FireFox അടച്ചിട്ട് വീണ്ടും തുറക്കുക. ഇപ്പോൾ മലയാളം ഭംഗിയായി ഡിസ്പ്ലേ ചെയ്യുന്നുണ്ടല്ലോ അല്ലേ?

ഗൂഗിൾ ക്രോം:

ഗൂഗിൾ ക്രോമിൽ മലയാളം ഫോണ്ടുകൾ സെറ്റ് ചെയ്യാനായി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക. ബ്രൌസറിന്റെ സെറ്റിംഗ്സ് മെനു (സ്പാനറിന്റെ ഐക്കൺ) തുറക്കുക. അതിലെ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുക.ഇപ്പോൾ തുറന്നുവരുന്ന വിന്റോയിൽ മൂന്നു ടാബുകൾ കാണാം. അതിലെ Under the hood എന്ന ടാബ് തുറക്കുക.



താഴെക്ക് സ്ക്രോൾ ചെയ്താൽ Web Content എന്ന തലക്കെട്ടിനു താഴെയായി Change Font and language settings എന്നു കാണാം. അത് സെലക്റ്റ് ചെയ്യുക. അപ്പോൾ മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിലേതുപോലെ ഒരു ബോക്സ് ലഭിക്കും. Fonts and Encoding എന്ന ആദ്യടാബിൽ മൂന്നുകള്ളികളിലും അജ്ഞലി ഓൾഡ് ലിപി സെറ്റ് ചെയ്യുക. എൻ‌കോഡിംഗ് എന്ന ഭാഗത്ത് Unicode UTF 8 സെലക്റ്റ് ചെയ്യുക. ഇനി Language എന്ന ടാബിലേക്ക് പോവുക. അവിടെ Add എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ലിസ്റ്റ് കിട്ടും. അതിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. ഇനി OK ക്ലിക്ക് ചെയ്യാൻ മറക്കരുത്. ഇപ്പോൾ ഗൂഗിൾ ക്രോം മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായി.


എപിക് ബ്രൌസര്‍: 
2010 മധ്യത്തില്‍ നിലവില്‍ വന്ന എപിക് ബ്രൌസര്‍ എന്ന നവീന ബ്രൌസര്‍ ഏതു ഇന്ത്യന്‍ ഭാഷയും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനായി തയ്യാറായാണ് വരുന്നത്.  ഇതില്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ കമ്പ്യുട്ടെരില്‍ ഒരു മലയാളം യുണികോഡ് ഫോണ്ട് ഉണ്ടാവണം എന്നുമാത്രം. ഈ ബ്രൌസേരില്‍ മലയാളം എഴുതുവാനായി ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിട്ടരേഷൻ  ആണ് ഉപയോഗിക്കുന്നത്. 




കൺ‌ട്രോൾ പാനൽ സെറ്റിംഗുകൾ:

ഇത്രയും ചെയ്തുകഴിഞ്ഞിട്ടും മലയാളം ഡിസ്‌പ്ലേ ശരിയായി കിട്ടുന്നില്ലെങ്കിൽ മറ്റൊരു സെറ്റിംഗ് കൂടി ചെയ്യാവുന്നതാണ്.
1. കൺ‌ട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺ‌ട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം. അതിനാൽ ഈ സ്റ്റെപ്പിന് ഒരുങ്ങുന്നതിനു മുമ്പ് വിന്റോസ് സി.ഡി കൈയ്യിൽ കരുതുക.

51 അഭിപ്രായങ്ങള്‍:

  1. Cibu C J (സിബു) 29 December 2008 at 06:55  

    ഇതിൽ മുകളിൽ ലിങ്ക് കൊടുത്തിരിക്കുന്നത്‌ ഫോണ്ട് ഇൻസ്റ്റാളറുടെയാണ്‌. എന്നാൽ വിവരണം ttf ഫയൽ ഉപയോഗിച്ചുള്ള ഇൻസ്റ്റളേഷനെക്കുറിച്ചാണ്‌. തിരുത്തുമല്ലോ.

  2. Unknown 20 July 2009 at 20:45  

    ഞാന്‍ ബ്ലോഗിത്തുടങ്ങിയതേ ഉള്ളു.നല്ല രസം. പക്ഷേ എന്റെ സുഹ്രുത്തുക്കളെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ മൊഴി കീ മാന്‍ വച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആകെ പുലിവാലായി.ചില്ലുകള്‍ അനുസരണക്കേട് കാണിക്കുന്നു.അവന്‍ എന്ന് അടിച്ചാല്‍ അവന് എന്നാണ് വരവ്.നാന്‍ എന്ത് ശെയ്യണം കടവുളേ...... കുറേ പേരോട് ചോദിച്ചു.സത്യം പറഞ്ഞാല്‍ ക്രുത്യവും ഫലപ്രദവുമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല. എന്റെ ലാപ്റ്റോപ്പ് പക്ഷേ മര്യാദക്ക് ചില്ലുകളെ -വേര്‍ഡില്‍- ലാട്ടിത്തരുന്നുമുണ്ട്.ആകെ കണ്‍ഫ്യൂഷന്‍.കൈ പിടിക്കൂ.. സഹായിക്കൂ.....

  3. Unknown 20 July 2009 at 20:48  

    ഞാന്‍ ബ്ലോഗിത്തുടങ്ങിയതേ ഉള്ളു.നല്ല രസം. പക്ഷേ എന്റെ സുഹ്രുത്തുക്കളെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ മൊഴി കീ മാന്‍ വച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആകെ പുലിവാലായി.ചില്ലുകള്‍ അനുസരണക്കേട് കാണിക്കുന്നു.അവന്‍ എന്ന് അടിച്ചാല്‍ അവന് എന്നാണ് വരവ്.നാന്‍ എന്ത് ശെയ്യണം??? ..... കുറേ പേരോട് ചോദിച്ചു.സത്യം പറഞ്ഞാല്‍ ക്രുത്യവും ഫലപ്രദവുമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല. എന്റെ ലാപ്റ്റോപ്പ് പക്ഷേ മര്യാദക്ക് ചില്ലുകളെ -വേര്‍ഡില്‍- കാട്ടിത്തരുന്നുമുണ്ട്.ആകെ കണ്‍ഫ്യൂഷന്‍.കൈ പിടിക്കൂ.. സഹായിക്കൂ.....

  4. Appu Adyakshari 21 July 2009 at 16:10  

    Sebastian,

    Sorry for typing in English. What you have written is correct. MS Word has a problem in displaying chils. Please use WORDPAD in windows accessories.

  5. രഞ്ജിത് വിശ്വം I ranji 8 August 2009 at 13:28  

    സുഹൃത്തേ.. വരമൊഴി ഉപയോഗിച്ച്‌
    ടൈപ്പ്‌ ചെയ്ത്‌ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ ചില്ലക്ഷരങ്ങൾ വായിക്കുവാൻ പറ്റുന്നില്ല. എന്റെ സിസ്റ്റത്തിൽ വായിക്കാം പക്ഷെ മറ്റു പലതിലും പറ്റുന്നില്ല. അഞ്ജലി ഓൾഡ്‌ ലിപിയാണ് ഉപയോഗിക്കുന്നത്‌. എന്താണ്ൺ പരിഹാരം

  6. Appu Adyakshari 8 August 2009 at 20:14  

    രഞ്ജിത്, താങ്കളുടെ സിസ്റ്റത്തില്‍ ചില്ലക്ഷരം വായിക്കാം, മറ്റു ചിലസിസ്റ്റങ്ങളില്‍ സാധിക്കുന്നില്ല എന്നു പറയുന്നതില്‍ നിന്നുതന്നെ പ്രശ്നം താങ്കളുടെ കമ്പ്യൂട്ടറില്‍ അല്ല എന്നു വ്യക്തമാണല്ലോ. ആ കമ്പ്യൂട്ടറുകളില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ യൂണിക്കോഡ് മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ പറയൂ‍. ഈ ചില്ലക്ഷര പ്രശ്നം താങ്കള്‍ ടൈപ്പു ചെയ്യുന്നതില്‍ നിന്ന് ഉത്ഭവിക്കുന്ന ഒന്നല്ല.

  7. safe 27 August 2009 at 18:21  

    yes,pls help me

  8. Appu Adyakshari 27 August 2009 at 23:34  

    Safe,

    "yes please help me" എന്നൊരു കമന്റിട്ടാല്‍ താങ്കളെ എങ്ങനെ സഹായിക്കാനാണ് !! \

    എന്താണ് പ്രശ്നം, മലയാളം വായിക്കുവാനായി താങ്കള്‍ എന്തൊക്കെ ചെയ്തു, ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമണ് ഉപയോഗിക്കുന്നത്, ഏതു ബ്രൌസറാണ് ഉപയോഗിക്കുന്നത്, തുടങ്ങിയ കാര്യങ്ങള്‍ ഒന്നു പറയൂ.

  9. safe 28 August 2009 at 03:29  

    how to publish webpages made by me in blog

  10. Appu Adyakshari 28 August 2009 at 09:20  

    Safe, please read this chapter "ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം" in this chapter; refer to the right-side bar.

  11. സഹചാരി 9 September 2009 at 10:09  

    enikku ente new postil malayalam type cheyyaan pattunnilla..cory cheyhtu paste cheyyanum pattunnilla..( Title ok aanu avide type cheyyaanum paste cheyyanum pattunu but blog post cheyaaan pattunilla )

  12. Appu Adyakshari 9 September 2009 at 10:11  

    ഷിഹാബ് മലയാളം ടൈപ്പ് ചെയ്യുവാൻ ഏതു മെതേഡ് ആണ് ഉപയോഗിച്ചത്? കീമാൻ ? വരമൊഴി? ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ?

  13. Abdul Muneer 10 October 2009 at 09:26  

    appuvettaaa good morning
    njan eppozum samshayangal chodikkunna oraalaanu. de veendum oru samshayam
    Photoshop-l cheitha oru picture-nu oru link aayi blog-l kondu varaan enthanu cheyyendath. onnu vishadamaayi enikku mail cheithu tharumo. abdulmuneernk@gmail.com... ethu vazi enikku mattu blogilekku link nalkaanaa.onnu paranju tharane..

  14. സുജയ-Sujaya 28 November 2009 at 13:54  

    I cant seem to type ണ്ട് properly. Why?

  15. സുജയ-Sujaya 28 November 2009 at 13:56  

    Also there is no EXPORT TO UNICODE option under FILE. its export to HTML.

  16. sonu 6 May 2010 at 07:07  

    how to setup malayalam in windows 7 ?. windows 7 showing the malayalam word "ente" as "enre".

  17. Appu Adyakshari 6 May 2010 at 19:24  

    സോനു, വിന്റോസ് 7 ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല. അതിനാൽ പ്രശ്നം മനസ്സിലാവുന്നില്ല. അറീയാവുന്നവരോട് ചോദിച്ചിട്ട് പറയാം.

  18. Manoraj 1 June 2010 at 22:14  

    അപ്പുമാഷേ, രണ്ട് പ്രോബ്ലെംസ് ആണു മെയിൻ ആയിട്ട് ഇപ്പോൾ ഉള്ളത്. ഒന്ന് എന്റെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്തതിനു ശേഷം വീണ്ടും എല്ലാം ഇൻസ്ടാൾ ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് മലയാളം ബ്ലോഗുകൾ ക്ലിയർ ആയി വായിക്കാൻ പറ്റുന്നില്ല. അക്ഷരങ്ങൾ മുറിഞ്ഞ് കാണുന്നു. ഞാൻ ടൈപ്പ് ചെയ്തതും മറ്റുള്ളവർ ടൈപ്പ് ചെയ്തതും എല്ലാം അങ്ങിനെതന്നെ.. പോസ്റ്റിൽ കണ്ട എല്ലാ കാര്യങ്ങളും ചെയ്തു. ഒന്നൊഴികെ.. കൊണ്ട്രോൾ പാനെലിലെ റീജിയണൽ ലാൻ ഗേജ് എന്ന ഭാഗം. കാരണം ഇൻസ്ടാൾ ചെയ്ത വിൻഡോസ് സിഡി അല്ല ഇപ്പോൾ എന്റെ കൈവശം ഇരിക്കുന്നത്.

    ഇനി രണ്ടാമത്തെ പ്രശ്നം .. ചില്ലുകൾ ആണ് എന്റെ പോസ്റ്റുകൾ ഞാൻ തന്നെ വേറേ കമ്പ്യൂട്ടറുകളിൽ നോക്കുമ്പോൾ ചില്ലുകൾ ഒന്നുകിൽ സ്ക്വയർ ആയോ അല്ലെങ്കിൽ വൃത്തത്തിനകത്ത് R എന്ന അക്ഷരത്തോടെയോ കാണുന്നു. പക്ഷെ മറ്റു ബ്ലോഗുകൾക്ക് ഈ പ്രോബ്ലെം ഇല്ല. അതുപോലെ ഞാൻ എന്റെ കമ്പ്യൂട്ടറിൽ തന്നെ ഉബുന്ദുവിൽ ഓപൺ ചെയ്താലും ഈ പ്രോബ്ലെം കാട്ടുന്നു.. കീമാൻ , വരമൊഴി എല്ലാം പ്രശ്നം തന്നെ.. അതുപോലെ ഉബുന്ദുവിൽ എങ്ങിനെ കമന്റുകൾക്ക് മറുപടി കൊടുക്കും എന്ന് കൂടീ വിശദമാക്കാമോ?

    എന്റെ ഇമെയിൽ : manorajkr@gmail.com

  19. Cibu C J (സിബു) 2 June 2010 at 00:34  

    മനോരാജ്, നിങ്ങൾ തൽക്കാലം ഇന്റർനെറ്റ് എക്പ്ലോറർ തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ പറയൂ.

  20. George 8 July 2010 at 09:02  

    മാഷേ,
    ഒന്ന് രണ്ട് പ്രശ്നം
    യുണികോഡിൽ ചില്ലക്ഷരങ്ങൾ കിട്ടുവൻ എന്തു ചെയ്യണം?
    യുണികോഡിൽ മലയളലിപി വിന്യാസം കാണിക്കുന്ന ഒരു ചാർട്ട് കിട്ടുവാൻ വഴിയുണ്ടോ?

  21. Appu Adyakshari 8 July 2010 at 12:16  

    യൂണിക്കോഡില്‍ ചില്ലക്ഷരം കിട്ടത്തതല്ല പ്രശ്നം. താങ്കളുടെ കമ്പ്യുട്ടറിലെ യൂണികോഡ് ഫോണ്ട് അത് ശരിയായി ഡിസ്പ്ലേ ചെയ്യാത്തതാണ്. ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചു നോക്കൂ.

    യൂണികോഡിലെ മലയാള ലിപി വിന്യാസം കാണിക്കുന്ന ഒരു സൈറ്റ്‌ അഡ്രസ്‌ മേല്‍പറഞ്ഞ ചില്ലും ചതുരവും അധ്യായത്തില്‍ ഉണ്ട്. ഇനി അതല്ല വരമൊഴി കീമാന്‍ മൊഴി കീമാപ്പ് തുടങ്ങിയവയിലെ കീ സ്ട്രോക്കുകള്‍ ആണ് ഉദേശിച്ച്ചതെന്കില്‍ ഈ ബ്ലോഗിലെ വരമൊഴി ലിപി മാല എന്ന അദ്ധ്യായം നോക്കൂ.

  22. Dr.Biji Anie Thomas 9 July 2010 at 22:03  

    dear appu,i got a dell laptop with windows 7 installed in it.though i've downloaded anjali old lipi & mozhikeyman,i can't write malayalam in this page or anywhere.i can read malayalam, but letters (kuuttaksharangal like 'lla,kka') comes seperately..difficult to read..i read almost all ur blog help, but cudn't find a solution..there is no wordpad or notepad in this system.ms word is there.that too gives no solution.
    pls help me..my mail id is bijianns@gmail.com

  23. Appu Adyakshari 10 July 2010 at 07:21  

    Mizhivilakku, Windows 7 comes with Karthika unicode font, so even without additional Malayalam fonts installed, it should display Malayalam properly. After installing and setting up internet explorer as described in chapter 1 of this blog, Windows 7 should display malayalam - if not the problem is something else. Did you try downloading Mozilla or Google chrome?

  24. Appu Adyakshari 10 July 2010 at 07:25  

    Mizhivilakku, you are requested to read this post and all its comments.

  25. Dr.Biji Anie Thomas 12 July 2010 at 13:13  

    appu,thanks for ur prompt reply.
    മുകളിൽ കാണിച്ച ലിങ്ക്‌ വായിച്ചു, ശ്രീ എഴുതിയ പോലെ കീമാൻ 2 ഡൗൺലോഡ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ സിസ്റ്റം സ്റ്റക്ക്‌ ആകുന്നു.പിന്നീട്‌ ഹരിയുടെ നിർദ്ദേശം പോലെ കീമാൻ കോൺഫിഗരേഷൻ ചെയ്ഞ്ച്‌ ചെയ്താലോ എന്നു കരുതി.പക്ഷെ ഉള്ളതും കൂടി പോയാലോ എന്ന ഭയം കാരണം വിട്ടു..
    anyway i'm happy that i can write this in varamozhi editor. t....ആരോ എഴുതിയിരിക്കുന്നതു പോലെ വിൻഡോസ്‌ 7 ൽ നിന്ന് കാർത്തിക ഫോൺഡ്‌ ഡിലീറ്റ്‌ ചെയ്താലേ ചില കൂട്ടക്ഷരങ്ങൾ വേർത്തിരിച്ച്‌ വരുന്നത്‌ ഒഴിവാക്കൻ സാധിക്കൂ എന്നാ വായിച്ചതിൽ നിന്നു കിട്ടിയ അനുമാനം..
    thanks..

  26. Mujeebrahman valakkadu 19 August 2010 at 20:23  

    ഞാൻ മൊസില്ല ബ്രൌസെർ ആണ് ഉപയോഗിക്കുന്നതു പക്ഷെ അഞ്ജലി ഓൾഡ് ലിപി ഇൻസ്റ്റാൽ ചെയ്തിട്ടും എനിക്കു മനോരമ ന്യൂസ് വായിക്കാൻ കഴിയുന്നില്ല. ഇതിനൊരു സൊല്യൂഷൻ പറഞ്ഞ് തരാമോ ?

  27. Appu Adyakshari 19 August 2010 at 22:47  

    മുജീബേ, മനോരമ പത്രം ഇപ്പോഴും യുണിക്കോഡ് ഫോണ്ടിലേക്ക് മാറിയിട്ടില്ല. അവര്‍ ഉപയോഗിക്കുന്ന ഫോണ്ട് ASCII രീതിയിലുള്ള സ്വന്തം ഫോണ്ടാണ്. അതുകൊണ്ടാണ് താങ്കള്‍ക്ക് മോസില്ലയില്‍ അത് വായിക്കാന്‍ സാധിക്കാത്തത്. ഇതിനുള്ള പോംവഴി ഈ ബ്ലോഗിലെ "യുണിക്കോഡ് മലയാളം - മറ്റ് ഉപയോഗങ്ങള്‍" എന്ന ശീര്‍ഷകത്തിനു താഴെയുള്ള "ASCII പത്രങ്ങള്‍ മോസില്ലയില്‍ വായിക്കാന്‍" എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പറയും പ്രകാരം പദ്മ add-on install ചെയ്യൂ.

  28. കുട്ടു | Kuttu 9 October 2010 at 12:50  

    ഞാൻ വിൻഡോസ് 7 അൾട്ടിമേറ്റ് ആണ് ഉപയോഗിക്കുന്നത്. അതിൽ മോസില്ലയുടെ മലയാളം ഫോണ്ട് അഞ്ജലിൽ ഓൾഡ്‌ലിപി ആക്കിയാൽ കൂട്ടക്ഷരങ്ങൾ വേറിട്ടു കാണുന്നു. പക്ഷെ ആ ഫോണ്ട് കാർത്തിക ആക്കിയാൽ കൂട്ടക്ഷരങ്ങൾ ശരിയായിട്ടു കാണും. ശ്രമിച്ചുനോക്കൂ. നോട്ട്പാടിന്റെ ഫോണ്ട് കാർത്തിക ആക്കിയാൽ അതിലും കൂട്ടക്ഷരം കൃത്യമായി വരുന്നുണ്ട്.

  29. ഹുസൈബ് വടുതല 9 November 2010 at 20:54  

    SIR
    ISM MALAYALAM( INDULEKHA FONT) TYPE CHEYTHU ARTICLE BLOGIL COPY CHEYYUMBOL MALAYALAM VARUNNAILLA. ENTHU CHEYYANAM?

  30. Appu Adyakshari 10 November 2010 at 09:14  

    ഹുസൈബ് എഴുതാൻ ഉപയോഗിച്ച ഇന്ദുലേഖ ഫോണ്ട് ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് അല്ല. ഐ.എസ്.എം രീതിയിൽ എഴുതിയ ടെക്സ്റ്റിനെ യൂണിക്കോഡിലേക്ക് കൺ‌‌വേർട്ട് ചെയ്തിട്ടു വേണം ബ്ലോഗിൽ പേസ്റ്റ് ചെയ്യേണ്ടത്. അതിനായുള്ള കൺ‌വേർഷൻ സൈറ്റുകൾ ഓൺലൈനിൽ തന്നെ ഉണ്ട്. അക്ഷരങ്ങൾ, ശില്പ. ലിങ്കുകൾ ഈ ബ്ലോഗിലെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായത്തിന്റെ അവസാനം ഉണ്ടല്ലോ. ഒന്നു വായിച്ചു നോക്കൂ.

  31. അനില്‍@ബ്ലോഗ് // anil 11 November 2010 at 21:18  

    കുട്ടു,
    അഞ്ജലി ഓള്‍ഡ് ലിപി വേര്‍ഷന്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സിബുവിന്റെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കൂ.

  32. t.a.sasi 9 July 2011 at 10:13  

    കീമാൻ ഇൻസ്റ്റാൾ ചെയ്തു. മലയാളം മൈക്രോസോഫ്റ്റ് വേഡിൽ റ്റൈപ്പ് ചെയ്യുന്നതിനാണ് കീമാൻ  ഇൻസ്റ്റാൾ ചെയ്തതുകൊണ്ട് ഉദ്ദേശിച്ചത്. പക്ഷെ സിസ്റ്റം ഓഫ് ചെയ്ത് പിന്നെ നോക്കുമ്പോൾ കീമാൻ വർക്കു ചെയ്യുന്നില്ല. 

  33. Appu Adyakshari 9 July 2011 at 12:41  

    Sasi,
    ഓരോ പ്രാവശ്യവും സിസ്റ്റം റീസ്റ്റാർട്ട് ചെയ്തുകഴിയുമ്പോൾ വിന്റോസ് സ്റ്റാർട്ട് മെനുവിൽ പോയി കീമാജിക് തുറക്കണം. എന്നാൽ മാത്രമേ ഇത് വർക്ക് ചെയ്യുകയുള്ളു.

  34. joseph08 16 July 2011 at 10:35  

    Hi cibu..great wrok u have done..first of all congrats for that..
    now my problems..
    my system is win xp ..i can read malayalam in IE ..but in firefox version 5.0 (latest version)which i have , there is no Anjalifont installed in the ' advanced options" under the " content heading " ..Please help me out..!! thanks very much..joseph..

  35. joseph08 16 July 2011 at 11:05  

    its worki now !!!! i can read the site in Firefox version 5.0 9 new version)exactly as I am reading it in IE .Thanks !!!!

    I have MS Word 2010 installed in my Win 7 32 Bit Ultimate edtn..But though there is KARTHIKA FOnt in the menu of MS Word 2010, once i start TYPing it, it is coming out In ENGLISh..How to See it MALAYALAM..?
    I have to type some of my AMMA s Malayalam Short Stories and She is Very Eagerly Waiting for this..Please HELP ME OUT guys..also Still I cant type anything in MALAYALAM Here !! ??
    Thankyou again To CIBu especially for helping out people like me ..

  36. Appu Adyakshari 17 July 2011 at 14:09  

    ജോസഫ്, മലയാളം എഴുത്തും വിന്റോസ് 7 ഉം തമ്മിൽ അത്ര പൊരുത്തത്തിൽ അല്ല - പ്രത്യേകച്ച് വേ|ഡ് കാർത്തിക കോമ്പിനേഷനിൽ എന്നാണു അറിവ്. വിന്റോസ് 7 ൽ തന്നെ മറ്റെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും കേൾക്കുന്നുണ്ട്. ഏതായാലും കഥകൾ എഴുതാനായി വേഡിനു പകരം കീമാൻ അല്ലെങ്കിൽ കീമാജിക്കും, നോട്ട്പാഡും ഒന്നുപയോഗിച്ചുനോക്കൂ. വേഡ് പാഡും വലിയ പ്രശ്നം ഉണ്ടാക്കുകയില്ല.

  37. അഭിഷേക് 5 August 2011 at 19:39  

    appuvetta cromil malayalam settings cheythu pakshe search boxil malayalam type cheyyanavunnilla?

  38. Appu Adyakshari 7 August 2011 at 07:52  

    മലയാളം എഴുതുവാൻ ഏത് രിതിയാണ് അഭിഷേക് ഉപയോഗിച്ചത്?

  39. asiya 16 August 2011 at 18:52  

    varamozhi download chaithu mattu kaaryangalum chaithu eni ethu angina transfer chaitu azhuthaan kazhiyum ottum manassilaakunnillamozillayaanu opayogikkunnath chaithu kazhinnathinu shasham re start chaithu avidayum malayalam lipi varunnilla onnu parannutharumo

  40. safe 17 August 2011 at 11:05  

    kksafe in gmail any problem pls chat me

  41. Appu Adyakshari 17 August 2011 at 11:10  

    asia, മലയാളം എഴുതാനുള്ള രീതികൾ എന്ന സെക്ഷനിൽ (ഈ ബ്ലോഗിന്റെ വലതു വശത്ത്) എങ്ങനെ എഴുതാം എന്നു പറയുന്നുണ്ടല്ലോ. വായിച്ചു നോക്കൂ) വരമൊഴിയാണ് ഉപയോഗിക്കാൻ ആഗ്രഹിക്കന്നതെങ്കിൽ, ആ അദ്ധ്യായം വായിക്കുക. ബ്ലോഗിലും കമന്റിലും നേരിൽ എഴുതാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ കീമാജിക്കോ, കീമാനോ ഉപയോഗിക്കുക.

  42. SIDHEEQUE-KAITHODU 24 September 2011 at 00:19  

    athe mashe enikk malayalam world ,photo shop muthalaya soft waril ezhuthumbo ..chathuram mathrame kanikkoo( karthika kanikkum) nan malayalam ezhuthanulla ella soft warum install cheythu ennittum kittunnila... enthan pradividi....

  43. Appu Adyakshari 24 September 2011 at 13:38  

    സിദ്ദിഖ്, ഫോട്ടോഷോപ്പിൽ യൂണിക്കോഡ് സപ്പോർട്ട് ഇല്ല അതുകൊണ്ട് മലയാളം ഈ രീതിയിൽ എഴുതാനാവില്ല. എന്നു മാത്രവുമല്ല മറ്റൊരിടത്ത് എഴുതി ഫോട്ടോഷോപ്പിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും കഴിയില്ല. വേഡിൽ എഴുതുന്നതിനു കുഴപ്പമില്ല.

  44. cc jafar 28 September 2013 at 10:04  

    ക്രോമില് നിങ്ങള് പറയുന്ന പോലെ സെറ്റ് ചെയ്യാന് കഴിയുന്നില്ല ട്ടോ...
    http://ccjafar.blogspot.in/

  45. cc jafar 28 September 2013 at 10:04  

    ക്രോമില് നിങ്ങള് പറയുന്ന പോലെ സെറ്റ് ചെയ്യാന് കഴിയുന്നില്ല ട്ടോ...
    http://ccjafar.blogspot.in/

  46. anoj 28 December 2013 at 21:29  

    hi,

    nammude computer il malayalam font install cheyathe namukku malayalam vayikkan patumo...???

    patumenkil engane ennu parayaamo..??

    patillenkil nalla oru vazhi paranju tharumo..??

  47. സുജയ 9 February 2014 at 19:23  

    അഞ്ജലി ഓള്‍ഡ്‌ ലിപി ഉപയോഗിയ്ക്കുന്നു. ചില അക്ഷരങ്ങള്‍ ശരിയാവുന്നില്ല. ള്യ,റ്വ എന്നിവ.പറഞ്ഞു തരുമല്ലോ

  48. hameedali puthur 12 April 2014 at 01:18  

    ഗൂഗിള്‍ മലയാളം ട്രാന്‍സി. ഇല്‍ ഫോണ്ട് മാട്ടുന്നതെങ്ങിനെയാണ്?

  49. റാഫി കാസറഗോഡ് 22 April 2014 at 15:31  

    ഗൂളില്‍ ച്രോമില്‍ എവിടെയാണ് Under the hood ഒപ്സ്റേന്‍ ഉള്ളത് ഞാന്‍ കാര്‍ത്തിക ഫോണ്ട് ആണ് ഉപയോഗിക്കുനത് ചില സമയത്ത് ഇത് മാറും അങ്ങനെ വന്നാല്‍ തിരിച്ചു ശരിയാക്കാന്‍ എന്തൊക്കെ ചെയ്യണം

  50. റാഫി കാസറഗോഡ് 22 April 2014 at 15:32  

    ഗൂളില്‍ ച്രോമില്‍ എവിടെയാണ് Under the hood ഒപ്സ്റേന്‍ ഉള്ളത് ഞാന്‍ കാര്‍ത്തിക ഫോണ്ട് ആണ് ഉപയോഗിക്കുനത് ചില സമയത്ത് ഇത് മാറും അങ്ങനെ വന്നാല്‍ തിരിച്ചു ശരിയാക്കാന്‍ എന്തൊക്കെ ചെയ്യണം

  51. PADMANABHAN THIKKODI 2 February 2016 at 10:28  

    ഗൂഗിള്‍ chrome ആണ് ഉപയോഗിയ്ക്കുന്നത്. രണ്ടാഴ്ച മുമ്പുവരെ ചില്ലക്ഷരങ്ങള്‍ ബ്ലോഗിലും മറ്റും കിട്ടിയിരുന്നു.ഇപ്പോള്‍ കിട്ടുന്നില്ല.ചില വ്യഞ്ജനങ്ങള്‍ക്കും പ്രശ്നം കാണുന്നു..പ്ലീസ് ഹെല്‍പ്..
    ൨)ക്രോമില്‍ സെറ്റിംഗ്സ് തുറന്നാല്‍ പഴയ രീതിയില്‍ ഉള്ള ബോക്സ് eg under the hood തുടങ്ങിയവ കാണുന്നില..

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP