മറുമൊഴികള്‍ അഥവാ കമന്റ് ആഗ്രിഗേറ്റര്‍
>> 10.5.08
മറുമൊഴികള്‍:
ബ്ലോഗ് പോസ്റ്റുകളെ ഒന്നിച്ച് ഒരു സ്ഥലത്ത് കാണിക്കുന്ന ബ്ലോഗ് ആഗ്രിഗേറ്റര്‍ പോലെ (ഉദാഹരണം ജാലകം, ചിന്ത മുതലായവ) കമന്റ് അഗ്രിഗേറ്റര്‍ എന്നൊരു സംവിധാനവും ഉണ്ട്. വിവിധ ബ്ലോഗുകളില്‍ വരുന്ന കമന്റുകളെ ശേഖരിച്ച് ഒരു സ്ഥലത്ത് കാണിക്കുന്ന ഗ്രൂപ് മെയില്‍ ആണിത്. ഇതു നോക്കിയാല്‍ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളും, ഏറ്റവും കൂടുതല്‍ കമന്റുകള്‍ വന്ന ബ്ലോഗേത്, അവിടെ എന്താണു പറയുന്നത് എന്നൊക്കെ അറിയാം.
പിന്‍മൊഴികള്‍ എന്നൊരു കമന്റ് ആഗ്രിഗേറ്റര്‍ മൂന്നുനാലു വർഷം മുമ്പ് നിലവിലുണ്ടായിരുന്നു, ഇപ്പോഴില്ല. മറുമൊഴികള്‍ എന്നൊരു ആഗ്രിഗേറ്റര്‍ ഇപ്പോഴുണ്ട്. ബ്ലോഗിംഗിന്റെ ആദ്യകാലങ്ങളിൽ കമന്റ് ഫോളോഅപ് തുടങ്ങിയ സൌകര്യങ്ങൾ നിലവിലില്ലായിരുന്നപ്പോൾ കമന്റ് ആഗ്രിഗേറ്ററുകൾ വഴി ബ്ലോഗ് വായനക്കാർക്ക് വിവിധബ്ലോഗുകളിൽ വരുന്ന കമന്റുകൾ ഒരുമിച്ച് വായിക്കുവാനും, ആ കമന്റുകളിലെ ചർച്ച നോക്കി ആ പോസ്റ്റുകളിലേക്ക് പോകുവാനും മറ്റും സാധിച്ചിരുന്നു. ഇപ്പോൾ കമന്റ് ആഗ്രിഗേറ്ററുകൾക്ക് അത്രപ്രാധാന്യമുണ്ടോ എന്ന് എനിക്ക് പറയുവാൻ സാധിക്കുന്നില്ല. അതിനാൽ നിങ്ങളുടെ പോസ്റ്റുകളില്‍ വരുന്ന കമന്റുകള്‍ കമന്റ് ആഗ്രിഗേറ്ററുകളിൽ വരണോ വേണ്ടയോ എന്നൊക്കെയുള്ളത് നിങ്ങളുടെ ഇഷ്ടം, കമന്റ് ആഗ്രിഗേറ്റ് ചെയ്യുന്ന ഗ്രൂപ്പിൽ നിങ്ങൾ ചേരണം എന്നു നിര്‍ബന്ധമൊന്നുമില്ല.
നിങ്ങളുടെ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ മറുമൊഴികള്‍ എന്ന കമന്റ് aggregator ല്‍ വരണം എന്നുണ്ടെങ്കില്‍ എന്തൊക്കെ ചെയ്യണം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യമായി Dashboard തുറന്ന്‍ അതില്‍ നിന്നും Settings എന്ന ടാബും, അതില്‍ നിന്ന്‍ comments എന്ന ടാബും സെലെക്റ്റ് ചെയ്യുക.
കമന്റ് സെറ്റിങ്ങുകളില്‍ താഴെയായി Comment Notification ഇമെയില്‍ എന്നൊരു option കാണാം. പോസ്റ്റുകളില്‍ കമന്റുകള്‍ വന്നാല്‍, അത് നിങ്ങളെ അറിയിക്കുവാനുള്ള സംവിധാനമാണിത്. മറുമൊഴികളിലേക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ തിരിച്ചു വിടുന്നതിന്, ഈ ഫീല്‍ഡില്‍ marumozhikal@gmail.com എന്ന് ചേര്‍ക്കുക. ഇതോടൊപ്പം തന്നെ ഒരു കോമ കൊണ്ടു വേര്‍തിരിച്ച് നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി. യും നല്‍കാവുന്നതാണ്.
മറുമൊഴി ഗ്രൂപ്പില്‍ അംഗമാകുവാന്‍:
മറുമൊഴി ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ http://groups.google.co.in/group/marumozhikal
അവിടെ,വലതുവശത്തെ സൈഡ്‌ബാറില്‍, Apply for Group Membership എന്നൊരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്റോ ലഭിക്കും. അവിടെ നിങ്ങളുടെ ജി.മെയില്‍ അഡ്രസും, പാസ് വേഡൂം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ എപ്രകാരമാണ് മറുമൊഴികളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ നിങ്ങളെ അറിയിക്കേണ്ടത് എന്നൊരു ചോദ്യമുണ്ട്. ഇ-മെയില്‍ വഴിയാണ് ഈ നോട്ടിഫിക്കേഷന്‍ വരുന്നത്. ഒരു കാര്യം ഓര്‍ക്കുക, ഇന്നത്തെ നിലയില്‍ മിക്കവാറും എല്ലാ മലയാളം ബ്ലോഗുകളില്‍ നിന്നും മറുമൊഴിയിലേക്ക് കമന്റുകള്‍ തിരിച്ചുവിട്ടിട്ടുണ്ട്. അതിനാല്‍ മെയില്‍ നോട്ടിഫിക്കേഷന്‍ വേണമെന്നാണ് നിങ്ങള്‍ സെറ്റ് ചെയ്യുന്നതെങ്കില്‍ നൂറുകണക്കിന്നു മെയിലുകള്‍ നിങ്ങളൂടെ ഇന്‍ബോക്സിലേക്ക് ദിവസവും എത്തും. ഈ മെസേജുകളെ ഒരു മെയിലിലോ പല മെയിലുകളിലോ ആയി അയച്ചുതരുവാനുള്ള സംവിധാനവും ഉണ്ട്. അഥവാ, മെയില്‍ നോട്ടിഫിക്കേഷന്‍ വേണ്ട എന്നുള്ളവര്‍ക്ക് അങ്ങനെയും സെറ്റ് ചെയ്യാവുന്നതാണ്. ഇത്രയും ചെയ്തുകഴിഞ്ഞ നിങ്ങളുടെ മെംബര്‍ഷിപ്പിനുള്ള അപേക്ഷ സബ്‌മിറ്റ് ചെയ്യാനുള്ള ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീനില്‍ എത്തും.
അവിടെ മറുമൊഴികളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ കാണാം. ആ നോട്ടിഫിക്കേഷനു താഴെയായി മറുമൊഴികളില്‍ വരുന്ന കമന്റുകളും കാണാവുന്നതാണ്. കമന്റുകള്‍ ഓരോ സെറ്റുകളായാണ് (പല ബ്ലോഗുകളില്‍ നിന്നു സമാഹരിച്ച 25, 50 ഒക്കെ കമന്റുകള്‍ ഒന്നിച്ച്) വരുന്നത്. അവയുടെ തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ആ കമന്റുകള്‍ വായിക്കാം. മറുമൊഴി ഗ്രൂപ്പിന്റെ ബ്ലോഗ് ഇവിടെ
ഒരു പ്രശ്നം: ഈയിടെ മറുമൊഴി ഗ്രൂപ്പില്‍ നിന്നും ഒരു പ്രശ്നം അറിയിച്ചിരുന്നു. “നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലാക്കി മാറ്റാം” എന്ന അധ്യായത്തില്‍ വിവരിച്ചതുപോലെ, ബ്ലോഗ് ഡാഷ്‌ബോര്‍ഡിലും, ബ്ലോഗ് ഫോര്‍മാറ്റിംഗ് സെറ്റിംഗുകളിലും ബ്ലോഗിന്റെ ഭാഷ “മലയാളം“ എന്നു സെറ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ മറുമൊഴിയില്‍ കാണാന്‍ സാധിക്കില്ല എന്നാണ് അറിഞ്ഞത്. ലിങ്ക് ഇവിടെ ഇത് മറുമൊഴിയുടെ ഒരു സാങ്കേതിക തകരാറാണ്.
മറുമൊഴികള്‍ വായിക്കുന്നതിന്
ഇന്നത്തെ മറുമൊഴികളിലെ കമന്റുകള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയൂ. അപ്പോള്‍ മറുമൊഴികളുടെ RSS അല്ലെങ്കില്‍ Atom ഫീഡ് കിട്ടും. അതില്‍ ക്ലിക്ക് ചെയ്താല്‍ വിവിധപോസ്റ്റുകളില്‍ വന്നിരിക്കുന്ന കമന്റുകള്‍ കാണാം. (കുറിപ്പ്: ചില കമ്പ്യൂട്ടറുകളിലെ ഫീഡ്റീഡര്‍ സെറ്റിംഗ്സ് ഈ RSS /Atomഫീഡുകളെ ക്ലിക്ക് ചെയ്താല്‍മാത്രം ശരിയായി കാണിക്കണം എന്നില്ല. മലയാളം വാചകങ്ങളോടോപ്പം ചിഹ്നങ്ങളും ഇംഗ്ലീഷ് വാക്കുകളും കാണുന്നുണ്ടെങ്കില്‍ ഇതാണു പ്രശ്നം. അങ്ങനെ വന്നാല്‍ മറുമൊഴി ഗ്രൂപ്പിന്റെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് വായിക്കാം ).
മറുമൊഴികളുടെ വിന്റോ താഴെക്കാണുന്നതുപോലെയിരിക്കും.
ഗൂഗിള്‍ റീഡര്‍ ഉപയോഗിച്ച് മറുമൊഴികള്‍ വായിക്കാം:
മറ്റൊരു വഴി താഴെക്കൊടുത്തിരിക്കുന്ന ഫീഡ് നിങ്ങളുടെ ഗൂഗിള്‍ റീഡറില്‍ ചേര്‍ക്കുക എന്നതാണ്. (ഗൂഗിള്‍ റീഡറിനെപ്പറ്റി കൂടുതല്‍ വായിക്കുവാന്‍, ഈ ബ്ലോഗിലെ RSS ഫീഡുകളും ഷെയേര്‍ഡ് ലിസ്റ്റും എന്ന അദ്ധ്യായം നോക്കൂ)
കമന്റ് ആഗ്രിഗേറ്ററുകള്‍ക്ക് ഗുണവും ദോഷവും ഉണ്ട്. മറുമൊഴിയിലേക്ക് കമന്റുകള്‍ പോവാന്‍ സെറ്റു ചെയ്തിരിക്കുന്നതും, വായനക്കാര്‍ കമന്റുകള്‍ എഴുതിയിടുന്നതുമായ ബ്ലോഗുകളിലെ കമന്റുകള്‍ മാത്രമേ ഇവിടെ കാണിക്കുകയുള്ളൂ. അതിനാല്‍, മറുമൊഴികള്‍ നോക്കി മാത്രം പോസ്റ്റുകള്‍ വായിക്കുന്നവര്‍, നല്ല നല്ല പോസ്റ്റുകള്‍ കാണാതായിപ്പോകാനുള്ള സാധ്യതയുണ്ട് - ഒന്നുകില്‍ അവയില്‍ കമന്റുകള്‍ ഇല്ലെങ്കില്‍ /അല്ലെങ്കില്‍ അവ മറുമൊഴിയിലേക്ക് കമന്റ് അയക്കുന്നില്ലെങ്കില്‍. ഇതാണ് അതിന്റെ ഒരു ദോഷവശം.
കമന്റ് ആഗ്രിഗേറ്ററുകളുടെ ഗുണവശങ്ങളില്‍ ഏറ്റവും നല്ലതെന്ന് എനിക്കു തോന്നുന്നത്, അവയില്‍ നോക്കിയാല്‍ ഇന്ന് ഏറ്റവും വായിക്കപ്പെട്ട ബ്ലോഗുകള്‍ ഏതെന്നും അവയില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നും മറ്റുള്ളവരുടെ കമന്റുകളിലൂടെ അറിയാം എന്നതാണ്. അതുവഴി, നമുക്കും ആ പോസ്റ്റുകള്‍ വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സാധിക്കുന്നു.
ഗൌരവതരമായ ഒരു വിഷയത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ മുതലായവ ഒരു സ്ഥലത്തുതന്നെ മോനിറ്റര്‍ ചെയ്യുവാനും കമന്റ് ആഗ്രിഗേറ്റര്‍ സഹായിക്കുന്നു.
കമന്റുകള്‍ മാത്രം കണ്ട് ബൂലോഗത്ത് ഇന്ന് എന്തു നടക്കുന്നു എന്നു നോക്കിക്കൊണ്ട് ഓഫീസിലും മറ്റും ജോലിയില്‍ ഏര്പ്പെട്ടിരിക്കുന്നവര്ക് “ബ്ലോഗ് അഡിക്ഷന്“ എന്ന“രോഗം” പിടിപെടാനും കമന്റ് ആഗ്രിഗേറ്ററുകള്‍ ഒരു പരിധിവരെ കാരണമാകുന്നുണ്ട് എന്നു കേള്‍ക്കുന്നുണ്ട്! പക്ഷേ ഗൂഗിൾ ബസ് വന്നതോടുകൂടി ഇനി ഈ സ്റ്റേറ്റ്മെറ്റ്നിനു വലിയ പ്രാധാന്യമില്ല.
=============================
വക്കാരിമഷ്ടാ എഴുതിയ “എങ്ങനെ മലയാളത്തില്‍ ബ്ലോഗാം“ എന്ന ഹെല്പ് പേജില്‍ നിന്നും ഒരു പാരഗ്രാഫ് താഴെച്ചേര്‍ക്കുന്നു. കമന്റ് ആഗ്രിഗേറ്ററുകളാണ് ഇവിടെ വിഷയം.
പല ബ്ലോഗു പോസ്റ്റുകളിലെയും കമന്റുകള്‍ എല്ലാം ഒന്നിച്ച് എവിടെയെങ്കിലും വരുന്നത് ബ്ലോഗുകളില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കില്ലേ എന്നും മറ്റുമുള്ള ധാരാളം സംവാദങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പിന്‍മൊഴികള്‍ എന്നൊരു ഗൂഗിള്‍ ഗ്രൂപ്പ് പല പല മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരിടത്ത് കാണിക്കുമായിരുന്നു. പക്ഷേ മലയാളം ബ്ലോഗുകള്‍ ശൈശവ ദശ പിന്നിട്ടതിനാലും മറ്റ് പല കാരണങ്ങളാലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അതിനെപ്പറ്റിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കിട്ടും.
ആ പോസ്റ്റുകളും അതിലെ ചര്‍ച്ചകളും വായിച്ചിട്ട് നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ അംഗമാകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ ചേരണമുന്നുണ്ടെന്ന്കില്‍ കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാരെ സമീപിക്കുക. ഓര്‍ക്കുക, മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും പോസ്റ്റുകള്‍ ഇടുന്നതിനും ആ പോസ്റ്റുകള്‍ വായനക്കാര്‍ കാണുന്നതിനും വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കമന്റ് അഗ്രഗേറ്ററുകള്‍ കൂടിയേ തീരൂ എന്നില്ല. നിങ്ങള്‍ ഒരു പുതിയ ബ്ലോഗറാണെങ്കില്‍ തന്നെയും നിങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കമന്റ് അഗ്രഗേറ്ററുകള്‍ ഇല്ലാതെ തന്നെയും നിലവിലുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമനുസരിച്ച് കമന്റ് അഗ്രഗേറ്ററുകളില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.
7 അഭിപ്രായങ്ങള്‍:
എന്നെ പോലത്തെ കമ്പ്യൂട്ടറിനെ കുറിച്ചോ പ്രോഗ്രമ്മിങ്ങിനെ വലിയ വിവരം ഒന്നും ഇല്ലാത്തവര്‍ക്ക് ഇതു വലിയ ഒരു ഉപകാരം തന്നെയാണ് കേട്ടോ. വളരെ വളരെ നന്ദി. ഇതിലൊന്നിലും തീരാത്ത സംശയങ്ങള്‍ ബാക്കി ഉണ്ടെങ്കില്‍ ഒരു കമന്റിലൂടെ ചോദിച്ചോട്ടെ ?
1.എന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. അതില്‍ ഞാന്‍ ചേര്‍ക്കുന്ന കമന്റുകളും മറ്റു ബ്ലോഗുകളില്‍ ഞാന്‍ ചേര്‍ക്കുന്ന കമന്റുകളും വരുന്നില്ലേ എന്ന് ഒരു സംശയം.
2.മറുമൊഴികള്‍ ഞാന്‍ ബ്ലോഗ് വായിക്കുവാന്‍ ഉപയോഗിക്കുന്നു. പക്ഷെ അവിടെ പോസ്റ്റുകള്‍ വന്നു കിടക്കുന്നത് സമയബന്ധിതമായിട്ടാണോ? അല്ലെങ്കിൽ എങ്ങനെ മറുമൊഴിയിലെ കമന്റുകള്‍ സമയ ബന്ധിതമായി കാണാം?
1. അനുരൂപിന്റെ സംശയം അസ്ഥാനത്തല്ല എന്നു തോന്നുന്നു. മറുമൊഴി ഗ്രൂപ്പില്‍ കമന്റുകള്‍ ശേഖരിക്കപ്പെടുന്ന വിന്റോയില്‍ “അനുരൂപ്” എന്നു സേര്‍ച്ച് ചെയ്യുമ്പോള്‍ ആകെ കിട്ടുന്നത് അനുരൂപ് ആദ്യാക്ഷരിയില്‍ ചോദിച്ചിരിക്കുന്ന കമന്റുകളും അവയുടെ ഉത്തരങ്ങളും ആണ്. ഒരു കാര്യം ചെയ്യൂ. മറുമൊഴി ഗ്രൂപ്പില്‍ ഒരു മെംബര്‍ ആകൂ. അതെങ്ങനെയാണ് ചെയ്യുന്നതെന്ന് മുകളിലുള്ള പോസ്റ്റില്‍ പുതിയതായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിനുശേഷവും കമന്റുകള്‍ വരുന്നില്ലെങ്കില്‍, മറുമൊഴി ഗ്രൂപ്പിന് ഒരു ഇ-മെയില്‍ അയയ്ക്കൂക.
2. മറുമൊഴിയില്‍ കമന്റ് അപ്‌ഡേറ്റ് ആവുന്നത് സാധാരണഗതിയില്‍ വേഗത്തിലാണ്. എന്നാല്‍ സെര്‍വറുകള്‍ എത്ര ബിസിയാണെന്നതനുസരിച്ച് ചിലപ്പോഴൊക്കെ അല്പം കാലതാമസം വരുന്നതും കണ്ടിട്ടുണ്ട്.
ഞാന്‍ അതില്‍ നേരത്തെ അംഗമാണ്. ഏതായാലും ഒരു ഇ മെയില്‍ അയക്കാമല്ലേ?
ഞാന്‍ ഗൂഗിള്‍ ഗ്രൂപ്പിന് മെയില്‍ ചെയ്തിരുന്നു. തൃപ്തികരമായ മറുപടി ഉണ്ടാകുകയോ, പ്രശ്നം പരിഹരിക്കപെടുകയോ ചെയ്തിട്ടില്ല., പുതിയ അക്കൌണ്ടും ബ്ലോഗും തുടങ്ങുകയാണ്.
thanks for ur suggestion and i changed that option also..
and one more doubt..can i send reply to u9or anyother cmnts)directly from my blog..what i have to do for that..plzz let me know..
once again thanks alotttt
അലീന, നമ്മുടെ ബ്ലോഗിൽ വരുന്ന ഒരു കമന്റിനുള്ള മറുപടി മറ്റൊരു കമന്റാണ്. ഇതുപോലെ. അല്ലാതെ മറ്റൊരു മറുപടിക്കുള്ള ഓപ്‌ഷൻ ഇല്ല. അല്ല, അതിന്റെ ആവശ്യമുണ്ടോ? കമന്റ് ഫോളോ അപ്, കമന്റിട്ടയാൾ ടിക് ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ ഇടുന്ന മറുപടീ നേരെ അയാളുടെ മെയിലിലേക്ക് പോവുകയും ചെയ്യും.
Post a Comment