കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?

>> 10.5.08

കമന്റ് ഫോളോഅപ്:

നാം ഒരു ചര്‍ച്ചനടക്കുന്ന പോസ്റ്റില്‍ കമന്റു ചെയ്തു എന്നിരിക്കട്ടെ. അല്ലെങ്കില്‍ ഒരു ബ്ലോഗറോട് ഒരു ചോദ്യം കമന്റായി ചോദിച്ചു എന്നിരിക്കട്ടെ. അതിന്റെ മറുപടി, അല്ലെങ്കില്‍ ആ ചര്‍ച്ചയില്‍ ഇനി വരുന്ന കമന്റുകളെന്തൊക്കെ എന്ന് എങ്ങനെയറിയാം? മിനിറ്റിനു മിനിറ്റിന് ആ പോസ്റ്റ് വീണ്ടും തുറന്നുനോക്കുക എന്നതു പ്രായോഗികമല്ലല്ലോ. അതിനാണ് കമന്റ് ഫോളോ അപ് എന്ന ഓപ്ഷന്‍.


ഈ ഓപ്ഷന്‍ കിട്ടുവാനായി ഒരു കാര്യം ആദ്യം ചെയ്യേണ്ടതുണ്ട് . ബ്ലോഗ് വായന തുടങ്ങുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ജി.മെയില്‍ ലോഗിന്‍ ചെയ്ത് തുറന്നു വച്ചേക്കുക. അല്ലെങ്കില്‍ ബ്ലോഗ് ഉണ്ടെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്തേക്കുക. ഇനി നാം മറ്റാരുടെയെങ്കിലും ബ്ലോഗ് തുറന്ന് അവിടെ ഒരു കമന്റ് ഇടാനായി പോകുമ്പോള്‍, കമന്റെഴുതാനുള്ള സ്ഥലത്തിനു താഴെ നമ്മുടെ പേര് ഉണ്ടാവും - You are commenting as xxxxxxxx നിങ്ങള്‍ “ഇന്നപേരില്‍“ കമന്റുചെയ്യുന്നു എന്ന് (ഇങ്ങനെ ചെയ്തില്ലെങ്കില്‍, യൂസര്‍നെയിം, പാസ് വേഡ് ഇവ എഴുതുവാനുള്ള സ്ഥലമേ കാണൂ. ഫോളോ അപ് ഓപ്ഷന്‍ ഉണ്ടാവില്ല) - ഇനി അഥവാ ഫോളോഅപ് ഓപ്ഷന്‍ ഇല്ലെങ്കിലും സാരമില്ല്ല, അതുകൊണ്ടുവരുവാന്‍ മറ്റൊരു വഴിയുണ്ട്. അത് അവസാനം പറയാം.

ഇനി കമന്റ് എഴുതുന്ന സ്ഥലത്തേക്ക് പോകാം.





















അതിനു സമീപമായി Email follow up comments to നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് എന്നു കാണാം. അതായത് ഈ പോസ്റ്റില്‍ ഇനി വരുന്ന എല്ലാ കമന്റുകളുടെയും ഒരു കോപ്പി നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കണം എന്നാണ് ഈ കള്ളി ടിക് ചെയ്യുന്നതുവഴി നിങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിനു നേരെയുള്ള ചെറിയ കള്ളിയില്‍ ഒന്ന് ടിക് ചെയ്തിട്ട് കമന്റ് പോസ്റ്റ് ചെയ്തോളൂ. ഇതിനുശേഷം ഈ പോസ്റ്റില്‍ വരുന്ന എല്ലാ കമന്റുകളും നിങ്ങളുടെ മെയിലിലേക്ക് ഗൂഗിള്‍ അയച്ചുതരും. എപ്പോള്‍ വേണമെങ്കിലും, ഈ സൌകര്യം ക്യാന്‍സല്‍ ചെയ്യുവാനുള്ള സൌകര്യം ഇങ്ങനെ വരുന്ന ഇ മെയിലില്‍ തന്നെയുണ്ടാവും, ആ മെയിലിലെ Unsubscribe എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.



കുറിപ്പ്:

ചിലപ്പോള്‍ ആദ്യം പറഞ്ഞതുപോലെ നമ്മുടെ മെയിലിലോ, ബ്ലോഗിലോ ലോഗിന്‍ ചെയ്യാതെയാവും നാം കമന്റിടുവാനായി മറ്റൊരു ബ്ലോഗില്‍ പോകുന്നത്. അപ്പോള്‍ (ചില അവസരങ്ങളില്‍) അവിടെ ചിലപ്പോള്‍ Email follow up comments to എന്ന ഭാഗം ഉണ്ടാവില്ല. വിഷമിക്കേണ്ട. നിങ്ങളുടെ കമന്റ് അവിടെ എഴുതുക. അതിനുശേഷം യൂസര്‍നെയിം, പാസ് വേഡ് ഇവയും എഴുതുക. അതിനുശേഷം പബ്ലിഷ് കമന്റ് എന്ന ബട്ടണ അമര്‍ത്തുന്നതിനു പകരം Preview എന്ന ബട്ടണ്‍ അമര്‍ത്തു.. ഇപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ കമന്റ് എഴുതിച്ചേര്‍ത്ത ഭാഗത്ത് ഇ-മെയില്‍ ഫോളോ അപിനുള്ള സൌകര്യത്തോടുകൂടി നിങ്ങളുടെ കമന്റ് പ്രത്യക്ഷപ്പെടും. അവിടെ ടിക് ചെയ്തിട്ട് കമന്റ് പബ്ലിഷ് ചെയ്തോളൂ.

33 അഭിപ്രായങ്ങള്‍:

  1. Kunjipenne - കുഞ്ഞിപെണ്ണ് 1 August 2008 at 10:02  

    ഒരു സംഭവം തന്നെ

  2. Praveen payyanur 2 August 2008 at 20:24  

    ഷിബു
    ഞാന്‍ സിമി യുടെ ബ്ലോഗില്‍ ചിലെ കമന്റ്കള്‍ ഇട്ടു അതിന്റെ പ്രതികരണം എന്റെ ബ്ലോഗല്‍ കാണാന്‍ യ്ന്താണ് വ്ഴി. ദയവായി പറഞ്ഞ്തരാമോ?

  3. അപ്പു | Appu 2 August 2008 at 20:43  

    അതെങ്ങനെയാണന്നല്ലേ ഈ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത്. സിമിയുടെ ബ്ലോഗിലെ പോസ്റ്റില്‍ കമന്റിടുന്നതിനു മുമ്പായി പ്രവീണ്‍ സ്വന്തം ജി.മെയില്‍ ഒന്നു തുറന്നുവച്ചിട്ട്, അതായത് ഗൂഗിളില്‍ ലോഗിന്‍ ചെയ്തിട്ട് വേണം സിമിയുടെ ബ്ലോഗിലേക്ക് പോകുവാന്‍. എന്നിട്ട് സിമിയുടെ ബ്ലോഗില്‍ ഒരു കമന്റ് ചേര്‍ക്കുക. ഇപ്പോള്‍ ഒരെണ്ണം എഴുതിയിട്ടുകഴിഞ്ഞെങ്കില്‍ സാരമില്ല, ഒന്നുകൂടി ഇട്ടോളൂ. എന്നിട്ട് അവിടെ comment follow up നുള്ള ചെറു ചതുരം ക്ലിക്ക് ചെയ്തിട്ട് Publish your comment എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനിമുതല്‍ സിമിയുടെ ആ പോസ്റ്റില്‍ (സിമിയുടെ എല്ലാ പോസ്റ്റിലും അല്ല, ഈ പ്രത്യേക പോസ്റ്റില്‍) വരുന്ന എല്ലാ കമന്റുകളും പ്രവീണിന്റെ ജി.മെയില്‍ അക്കൌണ്ടിലേക്ക് വരും.. പ്രവീണിന്റെ ബ്ലോഗിലേക്കല്ല, ജി.മെയിലില്‍ ആണു കമന്റുകള്‍ വരുക.

  4. Praveen payyanur 6 August 2008 at 19:33  

    ഷിബു
    നന്ദി,
    പക്ഷേ
    എന്റെ സംശയം മറ്റുള്ളവരുടെ ബ്ലോഗില്‍ ചില കമന്റ്കള്‍ ഇട്ടാല്‍ അതിന്റെ പ്രതികരണം എന്റെ ബ്ലോഗില്‍ കാണാന്‍ എന്താണ് വ്ഴി എന്നതായിരുന്നു.

  5. അപ്പു | Appu 6 August 2008 at 20:32  

    Praveen,

    what you are asking is not possible with the present set up of blogger. Comment follow up to a mail only is possible (sorry for answering in English)

  6. Rejeesh Sanathanan 2 September 2008 at 08:18  

    ഈ ഒരു സംഭവത്തിനു വേണ്ടി തിരക്കി നടക്കാന്‍ തുടങ്ങിയീട്ട് ആഴ്ചകളായി.....നന്ദി...വളരെ നന്ദി...

  7. sy@m 13 January 2009 at 17:04  

    ആദ്യാക്ഷരി ഒരു സംഭവം തന്നെ
    അറിവിന്റെ അക്ഷയപാത്രം
    ഇത്‌ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട്‌ ഒരുപാടായി
    ഇപ്പോഴാണ്‌ പ്രതിവിധി കണ്ടെത്തിയത്‌.

  8. ജയതി 29 January 2009 at 21:00  

    ഓ എന്തെളുപ്പം.

    താമസ്സിച്ചാണെങ്കിലും കണ്ടുല്ലോ

  9. Abdul Muneer 29 September 2009 at 07:56  

    nammal flash softwaril cheitha oru work blogileekku kayattan pattumo
    pattumengil athenganeyanennu vishadamaayi onnu paranju tharamoo
    pls send me abdulmuneernk@gmail.com

  10. Appu Adyakshari 29 September 2009 at 11:45  

    മുനീർ,
    ഫ്ലാഷ് എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിന് ശ്രീ രവീഷ് തന്ന ഉത്തരം ഇങ്ങനെയാണ്.

    1. create the flash animation in swf format.
    2. upload the file to the server ( blogger dont allow upload of swf files, so we can upload it to google pages with the same google id)
    3. get the direct url of the uploaded swf file ( test it in the browser)
    4. use the below code in blogger html editor .

    <embed pluginspage=" http://www.macromedia.com/go/getflashplayer" width="120" src=""></embed><strong>http://raveeshpr.googlepages.com/flash.swf</strong></em>" height="120" type="application/x-shockwave-flash">

    4. change "http://raveeshpr.googlepages.com/flash.swf" with the url of the uploaded swf file.
    5. Publish the page. thats it !!

  11. രഘു 25 November 2009 at 21:05  

    ഒരു കമന്റ് പൊസ്റ്റു ചെയ്തു കഴിഞ്ഞപ്പോളാണ് തോന്നിയത്:
    “അയ്യോ! അതിനു ഫോളോ അപ്പ് കൊടുക്കണമായിരുന്നു... ശ്ശെ!“

    ഇതിനു വല്ല പോംവഴിയുമുണ്ടോ?
    ഇട്ടതു മായ്ച്ചിട്ട് ഫോളോ അപ്പ് കൊടുത്ത് പഴയത് വീണ്ടും ഇടുന്നതല്ലാതെ???

  12. Appu Adyakshari 25 November 2009 at 22:24  

    രഘൂ, മറ്റുവഴിയൊന്നുമില്ല. ഞാന്‍ ചെയ്യുന്നത് രണ്ടാമതിടുന്ന കമന്റില്‍ “ട്രാക്കിംഗ്” എന്നെഴുതിയിട്ട് കയറ്റിവിടും. ബ്ലോഗ് പോസ്റ്റിന്റെ താഴെത്തന്നെ കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന തരത്തിലാണ് ഒരു ബ്ലോഗിലെ കമന്റ് ബോക്സ് സെറ്റ് ചെയ്തിരിക്കുന്നതെങ്കില്‍ കമന്റൊന്നും ഇടാതെ തന്നെ അതിലെ കമന്റുകള്‍ നമുക്ക് ഫോളോഅപ് ചെയ്യാന്‍ സാധിക്കും.

  13. Naseef U Areacode 16 February 2010 at 22:32  

    thanks appu...
    your posts are very helpful to bloggers

    computer tips

  14. mm 15 September 2010 at 18:56  

    ഒരു നല്ല കമന്റോടെ
    തുടങ്ങണം എന്നാണു കരുതിയിരുന്നത്.പക്ഷെ,ഇതൊന്ന് നോക്കാൻ വേണ്ടിയണു
    ഇപ്പൊളിതെ ഴുതുന്നത്.ആദ്യാക്ഷരി തുറന്നു വച്ചിട്ടാണു ഞാൻ
    എന്റെ ബ്ലോഗ് പോലും
    തുറക്കുന്നത്.അത്രമേൽ
    ഉപകാരപ്രദമണീ
    അക്ഷയാഞ്ജലി.നന്ദി..
    നന്ദി..ഒരായിരം.......

  15. രജിത്ത്.കെ.പി 2 October 2010 at 13:59  

    aadyaakshari valare prayojanapradam thanne. shibuettante sevanam amuulyamaanu. aadyame athinu nandi parayatte... enkilum enikku iniyum samsayangalundu. onnamathu comment engane malayalathil type cheyyam? onnu paranjutharamo

  16. Appu Adyakshari 2 October 2010 at 14:06  

    രഞ്ജിത്, കമന്റ് ബോക്സിൽ മലയാളം എഴുതാൻ എന്താണ് തടസ്സം? കീമാൻ ഇൻസ്റ്റാൾ ചെയ്തു എങ്കിൽ കമന്റ് ബോക്സിൽ നേരിട്ട് ടൈപ്പ് ചെയ്യാം. മോസില്ലയിലോ, എപിക് ബ്രൌസറിലോ ആണെങ്കിൽ കമന്റ് ബോക്സിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷന്റെ ഓപ്ഷൻ ഉണ്ടല്ലോ.. ഇതൊന്നും പറ്റുന്നില്ലെങ്കിൽ മറ്റൊരിടത്ത് (വരമൊഴി, ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേറ്റർ) ഉപയോഗിച്ച് കമന്റ് എഴുതിയിട്ട്, കമന്റ് ബോക്സിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാം.

  17. രജിത്ത്.കെ.പി 2 October 2010 at 15:41  

    പ്രിയ അപ്പുവേട്ടാ
    എന്റെ സംശയം ഉടനടി ദൂരീകരിച്ചു തന്നതില്‍ വളരെ നന്ദി. പിന്നെ എന്റെ പേര് രഞ്ജിത്ത് എന്നല്ല രജിത് എന്നാണു . രഞ്ജിത്ത് എന്റെ ഇരട്ട സഹോദരനാണ്. ദയവായി താഴെ കൊടുത്തിരിക്കുന്ന സംശയം കുടി പരിഹരിച്ചുതരിക .

    ഞാന്‍ ആദ്യക്ഷരിയില്‍ കാണുന്ന അതേ പേജ് ഹിറ്റ്‌ കൌണ്ടര്‍ ആണ് ഉപയോഗിക്കുന്നത് . ഇതില്‍ ഞാന്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത് സന്ദര്‍ശനം ആയി കണക്കാക്കാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?

  18. Appu Adyakshari 2 October 2010 at 16:15  

    രജിത്, ഈ ബ്ലൊഗിന്റെ ഇടതുവശത്തെ സൈഡ് ബാറിൽ ഉള്ള ഹിറ്റ് കൌണ്ടർ ഒരു സിമ്പിൾ ഹിറ്റ് കൌണ്ടർ ആണ്. അതിൽ നമുക് വേണ്ടാത്ത പേജ് ഹിറ്റുകൾ ഒഴിവാക്കാനുള്ള സംവിധാനം ഇല്ല. എന്നാൽ ഈ ബ്ലോഗിൽ പറഞ്ഞിരിക്കുന്ന സ്റ്റാറ്റ് കൌണ്ടർ എന്ന സംവിധാനം ഇൻസ്റ്റാൾ ചെയ്യൂ. അതിൽ നമുക്ക് വേണ്ടാത്ത ഐ.പി അഡ്രസുക്കൾ ഒഴിവാക്കാനുള്ള സംവിധാനം ഉണ്ട്. അവിടെ നമ്മുടെ ഐ.പി അഡ്രസ് ചേർക്കുക. അതോടൊപ്പം സെറ്റിംഗ്സിൽ പോയി യുണീക് വിസിറ്റർ എന്ന ഓപഷൻ മാത്രം സെലക്റ്റ് ചെയ്താൽ കൃത്യമായും എത്ര വിസിറ്റർ വന്നു എന്നും കാണാം. ഇതിന്റെ ഒന്നും ആവശ്യമില്ല, ഡാഷ്ബോർഡിൽ സ്റ്റാറ്റ്സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തുനോക്കൂ വിസിറ്റർ സ്റ്റാറ്റിസ്റ്റിക്സ് അറിയാം.

  19. രജിത്ത്.കെ.പി 4 October 2010 at 15:06  

    വളരെ നന്ദി !

  20. UMESH KUMAR 30 December 2010 at 13:39  

    വളരെ നന്നായിരിക്കുന്നു അപ്പു.
    നന്ദി

  21. ദിവാരേട്ടN 8 March 2011 at 13:14  

    എങ്ങനെയാണ് ഒരു ബ്ലോഗില്‍ [blogger.com], background music സെറ്റ്‌ ചെയ്യുന്നത്?

  22. Appu Adyakshari 9 March 2011 at 09:32  

    Divarettan, please read this post written by Mullookkaran

  23. ദിവാരേട്ടN 9 March 2011 at 14:39  

    ലിങ്ക് തന്നതിന് വളരെ നന്ദി...

  24. കെ.എം. റഷീദ് 16 March 2011 at 10:13  
    This comment has been removed by the author.
  25. കെ.എം. റഷീദ് 16 March 2011 at 10:23  

    ഷിബു
    നമ്മുടെ ബ്ലോഗിലേക്ക് കമന്റുന്നവര്‍ക്ക് നന്ദിപറഞ്ഞ് ഒറ്റയടിക്ക് (എല്ലാവര്ക്കും) മറുപടി അയക്കാന്‍ വല്ല സംവിധാനവും ഉണ്ടോ ?

    --

  26. കെ.എം. റഷീദ് 16 March 2011 at 10:24  

    ഷിബു
    നമ്മുടെ ബ്ലോഗിലേക്ക് കമന്റുന്നവര്‍ക്ക് നന്ദിപറഞ്ഞ് ഒറ്റയടിക്ക് (എല്ലാവര്ക്കും) മറുപടി അയക്കാന്‍ വല്ല സംവിധാനവും ഉണ്ടോ ?

    --

  27. Appu Adyakshari 16 March 2011 at 10:56  

    റഷീദ്, ഇങ്ങനെയുള്ള ഒരു സംവിധാനവും നിലവിലില്ല.

    ഒരേ ചോദ്യം പല അദ്ധ്യായങ്ങളിൽ ചോദിക്കണമെന്നില്ല. ഏത് അദ്ധ്യായത്തിൽ കമന്റിട്ടാലും എനിക്കത് മെയിൽ ആയി കിട്ടും..

  28. siraj padipura 10 June 2011 at 21:45  

    മാഷെ അധിക സമയവും ആദ്യാക്ഷരിയിലാണ്. വായനയും പരീക്ഷണവുമായി.ധൈര്യത്തിന് മാഷും. നന്ദി

  29. Muhsin Irikkur 25 September 2011 at 16:06  

    Ennikk malayalathill eyuthaan sadikkunnilla.pinne ennikk aarudeyum coments kittunnilla.thaankal ente blog sadarshichitt enikk venda sahayam cheyyumo my blog name shanthitheerammnblogspot.com

  30. Muhsin Irikkur 25 September 2011 at 16:14  

    ennikk abiprayangal kittannulla valla vayiyumundo

  31. താന്തോന്നി 30 December 2011 at 13:08  
    This comment has been removed by the author.
  32. താന്തോന്നി 30 December 2011 at 13:09  

    ചേട്ടാ
    എനിക്ക് ഒരു സംശയം ഉണ്ട്
    എന്‍റെ പോസ്റ്റില്‍ ഒരാള്‍ കമന്റ്‌ ഇട്ടു , എനിക്ക് അതിനു reply കൊടുക്കാന്‍ എന്താ ചെയ്യണ്ടേ?
    എന്റെ പോസ്റ്റില്‍ reply ഇട്ട്ലും അയാള്‍ അത് കാണണം എന്നിലാലോ?
    എന്താ അതിനു ചെയ്യേണ്ടത്‌?

  33. prachaarakan 4 March 2012 at 18:06  

    Dear brother

    pls check my below blog

    http://vaayikkuka.blogspot.com/


    ഇതിന്റെ കമന്റ് ഓപ്ഷനിൽ കമന്റ് ഫോളോ അപ്പ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നില്ല. അതെ എങ്ങീനെയാണ് ശരിയാക്കുക...
    മറുപടി തന്ന് സഹായിക്കുക പ്ലീസ്

    --

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP