പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം

>> 5.6.08

ഈ ബ്ലോഗിന്റെ വലതുവശത്തായി ഇതിലെ അദ്ധ്യായങ്ങളുടെ ലിസ്റ്റ്, ഓരോ തലക്കെട്ടിനു താ‍ഴെയായി കൊടുത്തിരിക്കുന്നതു കണ്ടല്ലോ. ഇതുപോലെ നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളുടെ ലിസ്റ്റ്, തരംതിരിച്ച് നിങ്ങൾക്കും ഉണ്ടാക്കാം. ഇതിനായി ഉപയോഗിക്കേണ്ട ഗാഡ്ജറ്റ് ആണ് Link List. ഇതു സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യമായി പേജ് ലേഔട്ടും പേജ് എലമെന്റുകളും  എന്ന അദ്ധ്യായത്തിൽ വിവരിച്ചതുപോലെ എവിടെയാ‍ണോ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് ചേർക്കേണ്ടത് അവിടെ പുതിയ ഒരു ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് ചേർക്കുക.ഉദാഹരണത്തിന്,  നിങ്ങളുടെ ബ്ലോഗിൽ കഥ, കവിത, ലേഖനം എന്നിങ്ങനെ പല വിഷയങ്ങളിലുള്ള പോസ്റ്റുകൾ ഉണ്ടെന്നിരിക്കട്ടെ. അവയെ ഓരോന്നിനേയും മൂന്നു തലക്കെട്ടുകൾക്കു താഴെയാണ് കൊടുക്കേണ്ടത്. അതിനായി താഴെപ്പറയുന്ന കാര്യങ്ങൾ, ഈ മൂന്നു വിഭാഗത്തിനുമായി പ്രത്യേകം പ്രത്യേകമായി ചെയ്യേണ്ടതാണ്.


ഇപ്പോൾ താഴെക്കാണുന്നതുപോലെ ഒരു വിന്റോ തുറക്കും. ഇതിലാണ് നമുക്കു വേണ്ട ലിങ്ക് ലിസ്റ്റിന്റെ തലക്കെട്ട്, ആ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ലിങ്കുകൾ, അവയുടെ തലക്കെട്ടുകൾ തുടങ്ങിയവ നൽകേണ്ടത്.ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഇത് കവിതകൾക്കുള്ള ഒരു ലിങ്ക് ലിസ്റ്റാണ്. അതിനാൽ ടൈറ്റിൽ എന്ന കോളത്തിൽ കവിതകൾ എന്നെഴുതിയിരിക്കുന്നു. No. of links to show in list എന്നതിൽ ഒന്നും എഴുതേണ്ടതില്ല. എങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ എത്ര ലിങ്കുകൾവേണമെങ്കിലും ചേർക്കുവാൻ സാധിക്കുകയുള്ളൂ. സോർട്ടിംഗ് എന്നതിലും Don't sort എന്നതുതന്നെ ചേർക്കുക (ഇത് ഇംഗ്ലീഷിലുള്ള ലിസ്റ്റുകൾക്ക് കൂടുതൽ പ്രയോജനകരമായേക്കും). New site URL എന്ന കോളത്തിലേക്ക് നിങ്ങൾക്ക് ഏതു പേജിന്റെ, അല്ലെങ്കിൽ ഏതു പോസ്റ്റിന്റെ ലിങ്കാണോ ചേർക്കേണ്ടത്, അതിന്റെ URL (web address) ഇവിടേക്ക് കോപ്പി / പേസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ ആ അഡ്രസ് അതേപടി ഇവിടെ തെറ്റുകൂടാതെ ടൈപ്പുചെയ്യുകയോ ചെയ്യുക.

ഡാഷ് ബോർഡ് മറ്റൊരു വിന്റോയിൽ വീണ്ടും തുറന്നിട്ട്, അവിടെനിന്നും വേണ്ട പോസ്റ്റുകളുടെ അഡ്രസ് കോപ്പി ചെയ്യുകയാണ് ഒരു വഴി. ഒരേ സമയം നിങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വ്യത്യസ്ത വിന്റോകളിൽ അല്ലെങ്കിൽ ടാബുകളിൽ  തുറക്കാവുന്നതാണ് എന്ന് അറിയാമല്ലോ. ഇതിനായി ഡാഷ് ബോർഡ് എന്ന ലിങ്കിനു മുകളില്‍ മൌസ് പോയിന്റര്‍ വച്ചിട്ട്, റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും, അതില്‍ നിന്ന്‍ open in new window  അല്ലെങ്കിൽ New Tab എന്ന option തെരഞ്ഞെടുക്കുക. അവിടെ ഡാഷ് ബോര്‍ഡ് തുറന്നു കഴിഞ്ഞാല്‍ Edit Posts എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ അതുവരെ പബ്ലിഷ് ചെയ്ത എല്ലാ പോസ്റ്റുകളും കിട്ടുമല്ലോ. അവയുടെ പേരിനു നേരെയുള്ള View എന്ന ബട്ടണില്‍ മൌസിന്റെ പോയിന്റര്‍ വച്ച്, റൈറ്റ് മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് Copy shortcut സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ആ പോസ്റ്റിന്റെ യു.ആര്‍.എല്‍ കോപ്പിയായി കഴിഞ്ഞു - പോസ്റ്റ് തുറക്കാതെതന്നെ. ഇത് ലിങ്ക് ലിസ്റ്റില്‍ യു.ആര്‍.എല്‍ എഴുതേണ്ട ഫീല്‍ഡിലേക്ക് പേസ്റ്റ് ചെയ്യാം. അവിടെ മൌസ് ക്ലിക്ക് ചെയ്തിട്ട് കീബോര്‍ഡിലേ Ctrl + v കീകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ കോപ്പിയായ അഡ്രസ് ഇവിടെ പേസ്റ്റ് ആകും).


New site name എന്ന കോളത്തിൽ ഈ ലിങ്കിനെ ഏതു പേരിലാണ് ഈ ലിസ്റ്റിൽ കാണിക്കേണ്ടതെന്നും എഴുതി ചേർക്കുക. ഒറിജിനല്‍ പോസ്റ്റ് തലക്കെട്ടുതന്നെ ഇവിടെ എഴുതണം എന്നില്ല, മറ്റെന്തും എഴുതാം. അതിനുശേഷം Add link എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതോടെ പുതിയ ഒരു ഐറ്റം കൂടി താഴെയുള്ള ലിങ്കുകളുടെ ലിസ്റ്റിൽ ചേർക്കപ്പെടും. New Site URL, New site name എന്നീ കോളങ്ങൾ പഴയതുപോലെ ബ്ലാങ്കായി തുടരും.

ഇതുപോലെ നിങ്ങൾക്കു വേണ്ട എല്ലാ ലിങ്കുകളും ഒന്നിനു പിറകേ ഒന്നായി ചേർക്കുക. ചേർത്തുകഴിഞ്ഞ ലിങ്കുകളുടെ പേരുകളെ നിങ്ങൾക്ക് ഇഷ്ടാനുസരണം ലിസ്റ്റിൽ മുകളിലേക്കോ താ‍ഴേക്കോ നീക്കാൻ സാധിക്കും, അവയുടെ പേരുകളോടൊപ്പമുള്ള അപ് / ഡൌൺ ആരോ ബട്ടണുകൾ അമർത്തിയിട്ട്. അതുപോലെ ഒരിക്കൽ ചേർത്തുകഴിഞ്ഞ ഒരു ലിസ്റ്റ് ഐറ്റത്തിന്റെ പേരോ, അഡ്രസോ മാറ്റണം എന്നുണ്ടെങ്കിൽ അതോടൊപ്പമുള്ള എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. ഒരു ലിസ്റ്റ് ഐറ്റം വേണ്ട എന്നുണ്ടെങ്കിൽ അത് ഡിലീ‍റ്റ് ചെയ്യാം.

ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞാൽ Save എന്ന ബട്ടണ അമർത്തുക. ഇപ്പോൾ ലിങ്ക് ലിസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ കാണാവുന്നതാണ്.

മറ്റൊരു വിഭാഗം പോസ്റ്റുകളുടെ ലിസ്റ്റ് തയ്യാറാക്കണമെങ്കിൽ ഇപ്രകാരം വീണ്ടും മറ്റൊരു ലിസ്റ്റ് തയ്യാറാകുക. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റുകളെ മറ്റെപ്പോഴെങ്കിലും എഡിറ്റു ചെയ്യണം എന്നുണ്ടെങ്കിൽ വീണ്ടും ഡാഷ് ബോർഡിൽ എത്തി, ലേഔട്ട് തുറന്ന്, ഗാഡ്ജറ്റുകളിലെ ഏതു ലിങ്ക് ലിസ്റ്റാണോ എഡിറ്റ് ചെയ്യേണ്ടത്, ആ ഗാഡ്ജറ്റില്‍ ഉള്ള എഡിറ്റ് എന്ന ബട്ടണ്‍ അമർത്തുക.

39 അഭിപ്രായങ്ങള്‍:

 1. Magician RC Bose 29 August 2008 at 12:37  

  ഉപകാരപ്രദം

 2. സബിതാബാല 21 April 2009 at 09:00  

  ippol sariyaayi

 3. Anuroop Sunny 29 May 2009 at 08:15  

  പഴയ ബ്ലോഗ് പോസ്റ്റുകള്‍ ലിങ്ക് ലിസ്റ്റായി ചേര്‍ക്കേണ്ടതെങ്ങനെയെന്ന് മനസ്സിലായി.
  പക്ഷെ അങ്ങനെ ചെയ്യുമ്പോഴും എന്റെ ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ മെയിന്‍ പേജില്‍ നിന്ന് നീക്കാനാവുന്നില്ലല്ലോ. ഇതു പരിഹരിച്ച് ബ്ലോഗ് എടുക്കുമ്പോള്‍ തന്നെ പുതിയ പോസ്റ്റ് മാത്രം വരത്തക്കവിധത്തില്‍ ആക്കാന്‍ എന്താണ്‌ വഴി?

 4. Appu Adyakshari 29 May 2009 at 11:23  

  ചോദ്യം വ്യക്തമായില്ല അനുരൂപ്. ‘പഴയപോസ്റ്റുകള്‍ മെയിന്‍ പേജില്‍ നിന്ന് നീക്കാനാവുന്നില്ലല്ലോ”. അനുരൂപിന്റെ ബ്ലോഗില്‍, ബ്ലോഗ് സെറ്റിംഗുകള്‍ എന്ന ഭാഗത്തെ ഫോര്‍മാറ്റിംഗ് ടാബില്‍ ഏഴു പോസ്റ്റുകള്‍ ഫ്രണ്ട് പേജില്‍ കാണിക്കണം എന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്നെന്ന് എനിക്ക് തോന്നുന്നു. ഡാഷ്ബോര്‍ഡില്‍ നിന്നും സെറ്റിംഗുകള്‍ എന്ന ലിങ്കിലേക്ക് പോകൂ. അവിടെനിന്ന് ഫോര്‍മാറ്റിംഗ് എന്ന ടാബ് എടുക്കുക. അവിടെ Show എന്നതില്‍ 1 എന്നു സെറ്റ് ചെയ്യുക. വിശദവിവരങ്ങള്‍ ഈ ബ്ലോഗിലെ ബ്ലോഗ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായത്തില്‍ ഉണ്ട്.

  സെറ്റിംഗുകള്‍ മാറ്റിയാല്‍ മാത്രം പോരാ, സേവ് ചെയ്യുകയും വേണം.

 5. Anuroop Sunny 29 May 2009 at 16:49  

  പഴയ പോസ്റ്റുകള്‍ എങ്ങനെ മാറ്റാം എന്നേ ഉദ്ദേശിച്ചുള്ളൂ. പ്രശ്നം പറഞ്ഞുതന്നതുപോലെ പരിഹരിച്ചു.
  നന്ദി.

 6. manovyaparam 23 January 2010 at 21:42  

  Wonderful, Useful, Excellent, Effective lab mannual. May God bless in our every steps

 7. Anonymous 16 March 2010 at 18:31  

  ഞാന്‍ നവാഗതനായതിനാല്‍ ഒരു കാര്യമറിയണമേന്നുണ്ട്. ചില ആനുകാലികങ്ങളില്‍ അച്ചടിക്കപ്പെട്ടു വന്ന മാറ്ററുകള്‍ എനിക്കുണ്ട്. അവ എന്‍റെ ബ്ലോഗില്‍ ലിങ്ക് ആയി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സ്കാന്‍ ചെയ്ത് കയറ്റി എങ്ങനെയാണ് പുതിയ പോസ്റ്റ്‌ അല്ലാത്ത രൂപത്തില്‍ ലിങ്ക് ചെയ്യുക? എന്‍റെ ബ്ലോഗില്‍''അച്ചടിക്കപെട്ടവയില്‍ ആദ്യം'' എന്ന ശീര്‍ഷകത്തില്‍ വലതു ഭാഗത്ത്‌ സൂചന കൊടുത്തവയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പരിഹാരം പ്രതീക്ഷിക്കുന്നു. വിനയപൂര്‍വം റഫീഖ്

 8. AzemonWandoor 19 April 2010 at 21:48  

  പഴയ ബ്ലോഗ് പോസ്റ്റുകള്‍ ലിങ്ക് ലിസ്റ്റായി ചേര്‍ക്കേണ്ടതെങ്ങനെയെന്ന് മനസ്സിലായി.അതില്‍ ക്ലിക്ചെയ്യുമ്പൊള്‍ പേജ് എറ ര്‍ കാണിക്കുകയാണ്

 9. Appu Adyakshari 19 April 2010 at 21:51  

  ലിങ്ക് എറർ കാണിക്കുന്നുണ്ടെങ്കിൽ, കോപ്പി പേസ്റ്റ് ചെയ്ത ലിങ്ക് തെറ്റാണ് എന്നാണർത്ഥം.

 10. AzemonWandoor 19 April 2010 at 21:59  

  മുഗളിലെ ഹെഡറിനു താഴെകാണുന്ന ഹോം വിഷയസൂചിക എന്നതുപോലെ ചെയ്യാന്‍ എന്തുചെയ്യണം

 11. AzemonWandoor 19 April 2010 at 22:01  

  ലിങ്ക് ക്ലിയര്‍ ആവണമെങ്കില്‍ എന്തുചെയ്യണം

 12. Appu Adyakshari 20 April 2010 at 07:26  

  Azemon, ഹെഡ്ഡറിനു താഴെ ലിങ്ക് ബാർ ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പവഴി ഇൻഡിപെന്റന്റ് പേജുകൾ (സ്വാശ്രയപേജുകൾ) ഉണ്ടാക്കുകയാണ്. ആ ചാപ്റ്റർ വായിച്ചു നോക്കൂ. അല്ലെങ്കിൽ ഇൻഫ്യൂഷൻ ബ്ലോഗിൽ പറഞ്ഞീരിക്കുന്ന ലിങ്ക് ഉണ്ടാക്കുന്ന എച്.ടി.എം.എൽ വിദ്യ പരീക്ഷിക്കാം.

  ലിങ്ക് കളറുകൾക്ക് ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് കളറുമായി വളരെ സാമ്യമുള്ളപ്പോഴാണ് ലിങ്കുകൾ ക്ലിയറല്ലാതെ കാണുന്നത്. ബ്ലോഗ് ലേ ഔട്ട് സെറ്റിംഗുകളിൽ ഫോണ്ട് / കളർ സെറ്റിംഗുകളിൽ ഇത് വേണ്ടരീതിയിൽ അഡ്ജസ്റ്റ് ചെയ്യാമല്ലോ.

 13. KSTA.Peerumedu 23 April 2010 at 21:01  

  അപ്പൂ,ബ്ലോഗിന്റെ തൽക്കെട്ടിനു താഴെയായി അപ്പുവിന്റെ ബ്ലോഗിലുള്ളതുപോലെ ഹോം,ആമുഖം എന്നിങ്ങനെ ഇടതുനിന്നും വലത്തോട്ട് എന്ന ക്രമത്തില് ഒറ്റ ലൈനായി ലിങ്ക് കൊടുക്കുന്ന വിദ്യ പറയാമോ?

 14. Appu Adyakshari 23 April 2010 at 22:52  

  KSTA, താങ്കളുടെ കമന്റിനു തൊട്ടുമുകളിലുള്ള അസിമൊന്റെ ചോദ്യവും അതിനു എന്റെ ഉത്തരവും ഒന്നു വായിച്ചു നോക്കൂ.. അതുതന്നെ താങ്കൾക്കും ആവശ്യമായ ഉത്തരം.

 15. CEEKAY 27 April 2010 at 08:36  
  This comment has been removed by the author.
 16. CEEKAY 27 April 2010 at 08:43  

  മാഷേ, ഒരു സംശയം. സൈഡ് ബാറിലെ ലിങ്ക് ലിസ്റ്റില് നിന്നും Under line ഒഴിവാക്കാന് എന്ത് ചെയ്യണം ?
  ഇവിടെ നോക്കൂ

 17. Appu Adyakshari 27 April 2010 at 09:08  

  സി.കേ. കണ്ടു. അത് താങ്കൾ ഉപയോഗിച്ചിരിക്കുന്ന ടെമ്പ്ലേറ്റിലെ അങ്ങനെ ലിങ്കുകളെ അണ്ടർലൈൻ ചെയ്തുകാണിക്കണം എന്ന് എഴുതിയിരിക്കുന്നതിനാലാണെന്നു ഞാൻ കരുതുന്നു. അത് എടുത്തുമാറ്റുന്നതെങ്ങനെ എന്ന് എച്.ടി.എം.എൽ അറിയാവുന്നവർ പറയട്ടെ.. ഞാൻ രാഹുലിനെ (ഇൻഫ്യൂഷൻ) വിളിച്ചുകൊണ്ടുവരാം :-)

 18. Appu Adyakshari 27 April 2010 at 09:48  

  സീകേ, ഇത് ടെമ്പ്ലേറ്റ് എഡിറ്റിംഗ് ചെയ്യേണ്ട കാര്യമാണ് - അല്പം മെനക്കേടും ഉണ്ട്. അല്ലാതെ ലിങ്കുകളുടെ അണ്ടർലൈൻ മാറുകയില്ല. താങ്കൾ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാൻ തയ്യാറാണെങ്കിൽ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.. വേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് രാഹുൽ പറഞ്ഞുതന്നിട്ടുണ്ട്.

 19. CEEKAY 27 April 2010 at 13:03  

  മെയില് അയച്ചിട്ടുണ്ട്.
  ഞാന് പല ബ്ലോഗിംഗ് സഹായികളും വായിച്ചിട്ടുണ്ടെങ്കിലും, അതില് നിന്നെല്ലാം ആദ്യാക്ഷരിയെ വേറിട്ടു നിറുത്തുന്ന ഒന്നു രണ്ടു സംഗതികളുണ്ട്.
  വളരെ ലളിതമായ വിവരണം. ആര്ക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന വിധത്തില്. പിന്നെ എനിക്ക് തന്നെ അത്ഭുതം തോന്നിയത് ബ്ലോഗ് സംബന്ധമായ ആരുടെ സംശയങ്ങള്ക്കും മറുപടി നല്കുന്നു. അതും നിമിഷങ്ങള്ക്കുള്ളില്.
  അപ്പുവേട്ടാ വളരെ നന്ദി.
  എല്ലാ വിജയാശംസകളും നേരുന്നു.

 20. ഷൈജൻ കാക്കര 27 April 2010 at 15:19  

  എനിക്ക്‌ ഇഷ്ടപ്പെട്ട എന്റെ പോസ്റ്റുകളുടെ ലിങ്കുണ്ടാക്കി എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്‌. അപ്പുവിന്‌ നന്ദി.

  എന്താണെന്നറിയില്ല Add link എന്ന ഓപ്ഷൻ പണി ചെയ്യുന്നില്ല. ഓരോ പോസ്റ്റ്‌ കൂട്ടി ചേർക്കുമ്പോഴും സേവ് ചെയ്യുകയും പിന്നേയും Layout ഇൽ ചെന്ന്‌ Edit ചെയ്യുകയാണ്‌. പ്രശ്നം പിടി കിട്ടിയോ?

 21. Appu Adyakshari 27 April 2010 at 15:26  

  അതൊരു പ്രശ്നമാണല്ലോ കാക്കരേ. അങ്ങനെയല്ല ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് പ്രവർത്തിക്കേണ്ടത്... ഒരു കാര്യം ചോദിക്കട്ടെ, No. of links to show in the list എന്നിടത്ത് ഒന്നും എഴുതിയിട്ടില്ലല്ലോ അല്ലേ? ഏതു ബ്രൌസർ ഉപയോഗിക്കുമ്പോഴാണ് പ്രശ്നം കണ്ടത്? മറ്റൊരു ബ്രൌസർ ഉപയോഗിച്ച് ഈ ഗാഡ്ജറ്റ് എഡിറ്റ് ചെയ്യാൻ പരീക്ഷിക്കാമോ?

 22. ഷൈജൻ കാക്കര 27 April 2010 at 18:28  

  No. of links to show in the list - ഒന്നും എഴുതിയിട്ടില്ല

  browser - internet explorer

  മറ്റ്‌ ബ്രൗസറുകൾ ഇല്ല.

 23. svrvnss 25 August 2010 at 16:26  

  ആദ്യാക്ഷരിയിലെ പൊലെ main heading ന്റെ തഴെ പല ലിങ്കുകൾ വരാൻ എന്തനു മാർഗഗും.(ഊദാ:home,എന്തനു ബ്ലൊഗ്,ആമുഖം etc)

 24. അപ്പു | Appu 27 August 2010 at 09:18  

  തലക്കെട്ടിനു താഴെ രണ്ടു വിധത്തില്‍ ലിങ്കുകള്‍ ഉണ്ടാക്കാം. ഒന്ന് സ്വതന്ത്ര പേജുകള്‍ ആയി (independent pages എന്നാ അദ്ധ്യായം വായിച്ചു നോക്കൂ) അല്ലെങ്കില്‍ ലിങ്കുകള്‍ ഉണ്ടാക്കാനുള്ള കോഡ് ഉപയോഗിക്കാം. ആദ്യക്ഷരിയിലെ ലിങ്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത് രണ്ടാമത് പറഞ്ഞ രീതിയിലാണ്. അത് രാഹുലിന്റെ ബ്ലോഗില്‍ ഈ പോസ്റ്റില്‍ വായ്ക്കാം.

 25. akshara malayalam 28 August 2010 at 14:22  

  enikku onnum ariyillayirunnu.blogile guru padhavi sweekarichalum..
  anumodhanagal..

  munbu unnayicha samshayam maari,athu sheriyaayi,thanx..

 26. akshara malayalam 28 August 2010 at 14:30  

  blog archave ente blogil ottum bhangiyillathe kaanappedunnu,athu engane mechapeduthaam..ennu parayumo..?

 27. Appu Adyakshari 28 August 2010 at 16:27  

  ബ്ലോഗ്‌ ആര്‍കൈവ്സ് ഭംഗി ഇല്ലാതെ കാണുന്നു എന്ന് പറഞ്ഞത് നോക്കാന്‍ അവിടെ ചെന്ന് നോക്കുമ്പോള്‍ അത് അവിടെ ഇല്ലല്ലോ !! ആര്‍കൈവ്സ് എല്ലാ ബ്ലോഗുകളിലും ഒരേ രീതിയിലാണ് കാണപ്പെടുന്നത്. അത് ബ്ലോഗറിന്റെ ഡിസൈന്‍ ആണ്. താങ്കള്‍ക്കു അവ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ബ്ലോഗുകളുടെ ലിസ്റ്റ് ഉണ്ടാക്കൂ.

 28. Helper | സഹായി 28 August 2010 at 16:31  

  അക്ഷരയുടെ ബ്ലോഗ്‌ കൊള്ളാം, പക്ഷെ അതിൽ ആർക്കൈവ്‌ ഇല്ലല്ലോ. ഒന്നുകിൽ ആർക്കൈവ്‌ കൊടുക്കുക. അത്‌ മാസമായോ, അഴ്ചയോ കൊടുക്കാം. അല്ലെങ്കിൽ, പഴയ പോസ്റ്റുകളുടെ ഒരു ലിങ്ക്‌ കൊടുക്കാം.

  നിങ്ങളുടെ ബ്ലോഗിലെ ഹോം പേജിൽ കാണുന്ന 4 പോസ്റ്റുകൾക്ക്‌ പകരം ഒരു പോസ്റ്റോ, 2 പോസ്റ്റോ കൊടുക്കാം. പക്ഷെ, പോസ്റ്റിന്റെ ഹെഡിങ്ങ്‌ കാണുന്നില്ല. സാധരണ ഹെഡിങ്ങിൽ ക്ലിക്കിയാൽ പോസ്റ്റുകൾ പ്രതേകമായി തുറന്ന്‌വരേണ്ടതാണ്‌.

  എന്തായാലും ഈ ടെബ്ലേറ്റ്‌ മാറ്റി മറ്റോന്ന് പരീക്ഷിക്കുക.

  പിന്നെ പ്രധനപ്പെട്ട ഒന്ന്, നിങ്ങളുടെ പേര്‌. ഇത്‌ പേരാണോ അതോ ബ്ലോഗിന്റെ ടൈറ്റിലാണോ?. എന്തായലും പേര്‌ മാറ്റണം എന്ന് ഞാൻ പറയുന്നില്ല,, അങ്ങിനെയാണ്‌ അഗ്രഹമെങ്കിലും. കൂട്ടുകാർക്ക്‌ വിളിക്കാൻ ഒരു നല്ല ചെറിയ പേരല്ലെ നല്ലത്‌?.

 29. Anonymous 16 October 2010 at 10:43  

  പറയാതിരിക്കാന്‍ വയ്യ ഇതില്‍ ഇല്ലാത്തതായി ഒരു ട്രിക്കും ഇല്ല വളരെ നന്ദിയുണ്ട്

 30. akshara malayalam 17 October 2010 at 17:57  

  ente blog nalla nilayil nadathunnathinu sahayicha ithile arivu pakarunna kurippukal oru paadu sahayichu..
  angakku namovakam...

 31. എം.വി.ഷംസുദ്ധീൻ 11 November 2010 at 13:34  

  1. ചില ബ്ലോഗുകളിൽ വാർത്തകളും മറ്റും ഒരുഭാഗത്ത്നിന്നും എതിർഭാഗത്തേക്ക് സ്ക്രോൾ ചെയ്തുപോകുന്നത് കണ്ടിട്ടുണ്ട്.അത് എങ്ങിനെ സാധിക്കും.
  2. എന്റെ ബ്ലോഗിൽ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല.ഞാൻ ഓഫീസിൽ ടൈപ് ചെയ്തു എന്റെ ബ്ലോഗിലേക്ക് പേസ്റ്റ് ചെയ്യാറാണ് പതിവ്. Windows 7 ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് ഈ പ്രശ്നം തുടങിയത്.ഇത് എങ്ങിനെ പരിഹരിക്കാം.

 32. Appu Adyakshari 11 November 2010 at 13:48  

  മാഷേ, ടെക്സ്റ്റ് സ്ക്രോൾ ചെയ്യിക്കാനായി Marquee എന്ന എച്.ടി.എം.എൽ കോഡ് ആണു ഉപയോഗിക്കുന്നത്. ഈ കോഡിനോടൊപ്പം എന്തു ടെക്സ്റ്റാണോ സ്ക്രോൾ ചെയ്യിക്കേണ്ടത് അത് എഴുതിചേർത്ത് ഒരു എച്.ടി.എം.എൽ ജാവാ സ്ക്രിപ്റ്റ് ഗാഡ്ജറ്റായി ബ്ലോഗിൽ ചേർത്താൽ മതി. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.

  Windows 7 ൽ മലയാളം എഴുതാൻ സാധിക്കുന്നില്ല എന്നു പറഞ്ഞാൽ പൂർണ്ണമായും ശരിയല്ല. വിന്റോസ് സെവനിൽ താങ്കൾ മലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ഏതോ ഒരു പ്രോഗ്രാം (കീമാൻ?) പ്രവർത്തിക്കുന്നില്ല എന്നേയുള്ളൂ. ശരിയല്ലേ? ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ പോലും ശരിയാകുന്നില്ല എന്നുണ്ടോ?

 33. T.R.GEORGE 16 November 2010 at 03:46  

  പോസ്റ്റ്കളുടെ ലിസ്റ്റിൽ clik ചെയ്യുബോൾ അതേ പേജ് വരുന്നില്ല.എന്തുചെയ്യണം?

 34. joseph08 16 July 2011 at 10:44  

  and also though i have MS word 2010 installed and i am seeing karthika Font ..but when i type i get english words only not the malayalam ones in word 2010..!! Y so.?? please help me out..I need to type malayalam stories which my amma have wrote some 30 years back..thankyou guys..

 35. Appu Adyakshari 17 July 2011 at 14:10  

  ജോസഫ്, മലയാളം എഴുത്തും വിന്റോസ് 7 ഉം തമ്മിൽ അത്ര പൊരുത്തത്തിൽ അല്ല - പ്രത്യേകച്ച് വേ|ഡ് കാർത്തിക കോമ്പിനേഷനിൽ എന്നാണു അറിവ്. വിന്റോസ് 7 ൽ തന്നെ മറ്റെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും കേൾക്കുന്നുണ്ട്. ഏതായാലും കഥകൾ എഴുതാനായി വേഡിനു പകരം കീമാൻ അല്ലെങ്കിൽ കീമാജിക്കും, നോട്ട്പാഡും ഒന്നുപയോഗിച്ചുനോക്കൂ. വേഡ് പാഡും വലിയ പ്രശ്നം ഉണ്ടാക്കുകയില്ല.

 36. Life 'n' Travel by Girish Chandran 20 August 2011 at 20:07  

  എന്റെ വര്‍ത്തമാനം എന്ന ബ്ലോഗ്‌ നോക്ക് ......അതില്‍ ഞാന്‍ പേജ് സെറ്റ് ചെയ്തത് ശരിയായിട്ടില്ല ഒരു പേജില്‍ എനിക്ക് ഒരു പോസ്റ്റ്‌ ചേര്‍ക്കാന്‍ കഴിയുന്നുള്ളൂ അതെങ്ങനെയാണ് കൂടുതല്‍ പോസ്റ്റുകള്‍ ചേര്‍ക്കുന്നത് കൂടാതെ അതില്‍ ലിങ്ക് ലിസ്റ്റ് കൊടുക്കുന്നതും ശരിയായിട്ടില്ല പ്ലീസ് ഹെല്പ്

 37. mehafil 2 February 2013 at 07:18  

  how can i get ണ്ട in my photoshop or in microsoft word, it is not apearing wile using unicodes,pls help me to solve this

 38. അപ്പു ആദ്യാക്ഷരി 3 February 2013 at 09:05  

  Mehfil, ഫോട്ടോഷോപ്പ് യൂണിക്കോഡ് സപ്പോർട്ട് ചെയ്യില്ലല്ലോ. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ ഉപയോഗിച്ചാലേ അവിടെ മലയാളം എഴുതാൻ സാധിക്കൂ. ആദ്യം സിസ്റ്റത്തിൽ ട്രുടൈപ്പ് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം, വേഡിലോ, എക്സലിലോ ഇൻസേർറ്റ് സിംബൽ ഓപഷൻ ഉപയോഗിച്ച് എഴുതി ഫോട്ടോഷോപ്പിലേക്ക് പേസ്റ്റ് ചെയ്യൂ. വലിയ ടെക്സ്റ്റുകളാണെങ്കിൽ യൂണിക്കോഡിൽ എഴുതി, യൂണിക്കോഡ് ടു. ASCCI കൺവേർട്ടറുകൾ ഉപയോഗിച്ച് ഫോണ്ട് മാറ്റിയെടുത്ത് പേസ്റ്റ് ചെയ്യാ.

 39. അപ്പു ആദ്യാക്ഷരി 3 February 2013 at 09:06  

  ഗാഡ്ജറ്റുകൾ എന്ന സെക്ഷൻ വായിച്ചു നോക്കൂ. അവിടെ പറഞ്ഞിട്ടുണ്ടല്ലോ ലിങ്ക് ലിസ്റ്റ് ഉപയോഗിച്ചും, ലേബലുകൾ ഉപയോഗിച്ചും മെനു ബാർ ഉണ്ടാക്കുന്നതെങ്ങനെ എന്ന്.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP