RSS ഫീഡുകളും റീഡറുകളും / ഷെയേര്‍ഡ് ലിസ്റ്റ്

>> 7.6.08

എന്താണ് RSS ഫീഡുകള്‍?

പല വെബ് സൈറ്റുകളിലും താഴെക്കാണുന്നതുപോലെ ഒരു ചെറിയ ഐക്കണും അതോടൊപ്പം RSS എന്നും എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ?'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍ - പ്രത്യേകിച്ചും പത്രങ്ങള്‍, വാര്‍ത്താമാധ്യമങ്ങള്‍ തുടങ്ങിയവ - ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വെബ്‌സൈറ്റ് തുറക്കാതെതന്നെ നിങ്ങള്‍ക്ക് അവയില്‍നിന്ന്‌ വാര്‍ത്തകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ . താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മാതൃഭൂ‍മി ദിനപ്പത്രത്തിന്റെ തലക്കെട്ടുകള്‍ ഗൂഗിള്‍ റീഡര്‍ കാണിക്കുന്നതെങ്ങനെ എന്നു കാണിച്ചിരിക്കുന്നു.മാതൃഭൂമിയുടെ സൈറ്റില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കും. കൂടുതല്‍ വായനക്ക്‌ ആ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മാതൃഭൂമിയുടെ സൈറ്റില്‍ പോയി ആ വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ കഴിയും.


ഫീഡുകള്‍ വായിക്കുവാനായി ഉപയോഗിക്കുന്ന സൈറ്റിനെ ഫീഡ് റീഡര്‍ എന്നാണ് വിളിക്കുന്നത്. അനേകം ഫീഡ് റിഡറുകള്‍ നിലവിലുണ്ട് - ഗൂഗിള്‍ റീഡര്‍, മൈ.യാഹൂ, വിന്റോ‍സ് ലൈവ് തുടങ്ങിയവയാണ് അവയില്‍ പ്രമുഖം. എത്ര RSS ഫീഡുകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഒരു റീഡറില്‍ ചേര്‍ക്കാവുന്നതാണ് - ഏതു ഭാഷയില്‍ നിന്നും. റീഡര്‍ സ്വയമായി ഇത്തരം ഫീഡൂകളില്‍ പുതിയതായി വരുന്ന വാര്‍ത്തകള്‍ / പോസ്റ്റുകള്‍ തുടങ്ങിയ അന്വേഷിച്ചു കണ്ടെത്തി നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണിക്കും.


ഇതുപോലെനിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകളുടെ ഫീഡുകളും ഒരു റീഡറില്‍ ചേര്‍ത്തുവയ്ക്കാം(subscribe). അങ്ങനെ ആ ബ്ലോഗ് തുറക്കാതെ തന്നെ റീഡറിലൂടെ അത് (ആ ബ്ലോഗിന്റെ ഫീഡ് സെറ്റിംഗുകള്‍ അനുസരിച്ച് പൂര്‍ണ്ണമായോ ഭാഗികമായോ) വായിക്കാം.ഗൂഗിള്‍ റീഡര്‍ എങ്ങനെ ഇതിനായി എങ്ങനെ സെറ്റ് ചെയ്യാം ബ്ലോഗര്‍ ആഷ ഇവിടെ വിവരിക്കുന്നു. ആഷാഢം എന്ന ബ്ലോഗ് ആഷയുടേതാണ്.
ബ്ലോഗ് പോസ്റ്റുകള്‍; ഫീഡുകളും റീഡറുകളും:
ആഷ


നിങ്ങള്‍ക്ക് സ്ഥിരമായി വായിക്കാന്‍ താല്പര്യമുളള ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ടോ എന്നറിയുവാനായി ഓരോ ബ്ലോഗുകളിലും ദിവസേന കയറിയിറങ്ങുന്നതൊഴിവാക്കാനും അഗ്രിഗേറ്ററിലെ പുതിയ പോസ്റ്റുകളുടെ ലിസ്റ്റുകളുടെ മലവെള്ളപ്പാച്ചിലില്‍ പെട്ട് നിങ്ങള്‍ക്കിഷ്ടമുളള ബ്ലോഗുകളുടെ പോസ്റ്റുകള്‍ കാണാതെ പോവുന്നതൊഴിവാക്കാനും ഗൂഗിള്‍ റീഡര്‍ നിങ്ങളെ സഹായിക്കും.

ജീമെയില്‍ ഇന്‍ബോക്സില്‍ മുകള്‍നിരയില്‍ ഇടതുഭാഗത്തായി Reader എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ http://www.google.com/reader എന്ന അഡ്രസ്സ് വഴിയോ നിങ്ങള്‍ക്ക് ഗൂഗിള്‍ റീഡറില്‍ എത്താം. ജീമെയില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് റീഡറില്‍ പുതിയ അക്കൌണ്ട് എടുക്കേണ്ട ആവശ്യമില്ല.


ഗുഗിള്‍ റീഡര്‍ ആദ്യമായി തുറക്കുന്നവര്‍ക്ക് കിട്ടുക ഇത്തരമൊരു സ്ക്രീനായിരിക്കും.

ഇനി ഒരു ബ്ലോഗ് എങ്ങനെയവിടെ സബ്സ്ക്രൈബ് ചെയ്യാമെന്ന് നോക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ബ്ലോഗ് തുറക്കുക.


ഉദാഹരണത്തിനായി ആദ്യാക്ഷരി എന്ന ഈ ബ്ലോഗു തന്നെയെടുക്കുന്നു. ഇതിന്റെ യു.ആര്‍.എല്‍ - http://www.bloghelpline.blogspot.com/ കൊടുത്ത് ബ്ലോഗ് തുറന്ന്, ഏതു പോസ്റ്റിന്റെയും താഴെയായി നോക്കിയാല്‍ Subscribe to: Posts (Atom) എന്നൊരു ലിങ്ക് കാണുവാന്‍ സാധിക്കും.
പോസ്റ്റ് ആറ്റം എന്നുള്ളതില്‍ മൌസ് റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് copy shortcut അല്ലങ്കില്‍ copy link location-ല്‍ ക്ലിക്ക് ചെയുക. ഇതാണപ്പോള്‍ കിട്ടുക.


http://bloghelpline.blogspot.com/feeds/posts/default

ഇതാണ് ഈ ബ്ലോഗിന്റെ ഫീഡ്.


=====================

റീഡറില്‍ add subscribtion-നു നേരെ കാണുന്ന discover >browse എന്ന ഓപ്ഷനില്‍ പോയാല്‍ അവിടെ ബ്ലോഗുകളുടെ ഫീഡുകള്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കും.


ഇനി Subscribe to: Posts (Atom) എന്നത് ഒരു ബ്ലോഗില്‍ ഇല്ലായെങ്കില്‍ • subscribe

 • syndicate

 • feed

 • rss

 • xml


 • atom

എന്നീ വാക്കുകളില്‍ ഏതെങ്കിലുമോ അതിന്റെ ചിഹ്നങ്ങളോ ബ്ലോഗില്‍ ഉണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കില്‍ അവയുടെ ലിങ്കില്‍ പോയി കോപ്പി ചെയ്ത് ആഡ് സബ്സ്ക്രിബ്ഷനില്‍ ചേര്‍ക്കാം.


എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും ഫീഡ് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബ്ലോഗിന് ഫീഡ് ഇല്ലായെന്ന് അനുമാനിക്കാം.

==================


തിരികെ ഗൂഗിള്‍ റീഡറിലേക്ക് പോകാം. കോപ്പി ചെയ്ത ഫീഡ് റീഡറില്‍ ചേര്‍ക്കുവാനായി റീഡര്‍ തുറന്ന് ഇടതു ഭാഗത്ത് കാണുന്ന add subscribtion എന്നതില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് അവിടെ ഇതു പേസ്റ്റു ചെയ്യുക (മൌസ് വീണ്ടും റൈറ്റ് ക്ലിക്ക് ചെയ്ത്, പേസ്റ്റ് സെലക്ട് ചെയ്താല്‍ മതി). എന്നിട്ട് ആഡ് എന്നുള്ളതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ ആദ്യാക്ഷരിയിലെ എല്ലാ പോസ്റ്റുകളും അവിടെ വന്നിരിക്കുന്നതായി കാണുവാന്‍ സാധിക്കും.

റീഡറിലെ expanded view ല്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് മുഴുവനായും, list വ്യൂ ആണെങ്കില്‍ പോസ്റ്റിന്റെ പേരു മാത്രവും വായിക്കാന്‍ സാധിക്കും. എന്നാല്‍ ചില ബ്ലോഗുകള്‍ നമ്മള്‍ സബ്സ്ക്രൈബ് ചെയ്താല്‍ പോസ്റ്റിന്റെ ആദ്യത്തെ കുറച്ചു ഭാഗം മാത്രമേ കാണുവാന്‍ സാധിക്കൂ. ആ ബ്ലോഗുകളുടെ ഷോര്‍ട്ട് ഫീഡാവൂം അതിന്റെ ഉടമ അനുവദിച്ചിട്ടുണ്ടാവുക. ഫുള്‍ ഫീഡ് അനുവദിച്ചിരിക്കുന്ന ബ്ലോഗുകളുടെ പോസ്റ്റുകള്‍ നമ്മള്‍ക്ക് ഇങ്ങനെ മുഴുവനായും റീഡറില്‍ കൂടി വായിക്കുവാന്‍ സാധിക്കും.

പോസ്റ്റുകളുടെ പേരിനു അവസാനം വലതുഭാഗത്തായി കാണുന്ന arrow ല്‍ ക്ലിക്ക് ചെയ്താല്‍ ആ ബ്ലോഗ് പുതിയൊരു വിന്‍ഡോയില്‍ തുറക്കപ്പെടും അവിടെ പോയി പോസ്റ്റ് വായിച്ച്, അഭിപ്രായമെന്തെങ്കിലും രേഖപ്പെടുത്താനുണ്ടെങ്കില്‍ അതും എഴുതി റീഡറില്‍ തിരികെ വരാം.

ഇങ്ങനെ നിങ്ങള്‍ക്ക് താല്പര്യമുള്ള ബ്ലോഗുകളുടെ ഫീഡുകള്‍‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാം.

അങ്ങനെ ചെയ്യുന്നതു വഴി റീഡര്‍ തുറന്നാല്‍ നിങ്ങള്‍ ആ ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകള്‍ വന്നിട്ടുണ്ടോ ഇല്ലയോ എന്നു മനസ്സിലാക്കാന്‍ സാധിക്കും.പുതിയ പോസ്റ്റുകള്‍ വന്നിട്ടുള്ള ബ്ലോഗുകളുടെ പേരുകള്‍ ബോള്‍ഡ് ലെറ്ററില്‍ കാണപ്പെടും. ഇനിയിപ്പോ അഗ്രിഗേറ്ററുകളില്‍ വരുന്നതു പോലെ മലയാളത്തില്‍ വരുന്ന എല്ലാ പുതിയ പോസ്റ്റുകളും റീഡര്‍ വഴി കിട്ടണമെന്നുണ്ടെങ്കില്‍ താഴെക്കാണുന്ന വരി ആഡ് സബ്സ്ക്രിബ്ഷനില്‍ ആഡ് ചെയ്താല്‍ മതിയാവും.


http://pipes.yahoo.com/pipes/pipe.info?_id=LlsLBKgY3BG5yTL_nkartAറീഡറില്‍ ഒരു പോസ്റ്റ് തുറന്നാല്‍ അല്ലെങ്കില്‍ അതിന്റെ Expanded view കാണുമ്പോള്‍ അവസാനമായി ഇങ്ങനെ കാണുവാന്‍ സാധിക്കും.1. Add star - നിങ്ങള്‍ക്ക് ഒരു പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടുവെന്നിരിക്കട്ടെ അതിന് നിങ്ങള്‍ക്ക് സ്റ്റാര്‍ ആഡ് ചെയ്താല്‍ (ഇടതു ഭാഗത്തെ നക്ഷത്ര ചിഹ്നത്തില്‍ ഞെക്കിയാല്‍ അത് മഞ്ഞനിറമാവും) പിന്നീടൊരിക്കല്‍ ആ പോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍ എളുപ്പമാവും.


റീഡറിന്റെ വലതുഭാഗത്തായി കാണുന്ന (ചിത്രം ശ്രദ്ധിക്കൂ)stared items എന്നുളളതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ സ്റ്റാര്‍ നല്‍കിയ പോസ്റ്റുകള്‍ മാത്രം കാണുവാന്‍ സാധിക്കും.

2. share - നിങ്ങള്‍ ഒരു പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോ അതു മറ്റുള്ളവര്‍ കൂടി വായിച്ചിരിക്കേണ്ടതാണെന്ന് തോന്നിയെന്ന് വെയ്ക്കുക. share എന്നുള്ളതില്‍ ക്ലിക്ക് ചെയ്താല്‍(വലതു ഭാഗത്തെ ചിഹ്നം ഓറഞ്ച് നിറമാവും) ആ പോസ്റ്റ് നിങ്ങളുടെ ഷേയേര്‍ഡ് ലിസ്റ്റില്‍ ചേര്‍ക്കപ്പെടും. ഇനി ഷെയര്‍ ചെയ്ത എല്ലാ പോസ്റ്റുകളും കാണണമെങ്കില്‍ മുകളില്‍ ഇടതു ഭാഗത്തായി കാണുന്ന shared items ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.


ഇങ്ങനെ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ജീമെയില്‍ ചാറ്റില്‍ അല്ലെങ്കില്‍ ഗുഗിള്‍ ടോക്കില്‍ ആഡ് ചെയ്തിട്ടുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ റീഡറില്‍ friend's shared list എന്നതിന്റെ താഴെ ദ്യശ്യമാവും. നിങ്ങളുടെ സുഹൃത്തുക്കളുടെ ഷെയേര്‍ഡ് ലിസ്റ്റ് നിങ്ങളുടെ റീഡറിലും കാണുവാന്‍ സാധിക്കും.അവരുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ അത് വായിക്കാന്‍ സാധിക്കും. താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ‍.

Manage friends എന്ന ലിങ്കില്‍ പോയാല്‍ അവിടെ നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും നിങ്ങളുടെ ഷെയേഡ് ലിസ്റ്റ് hide ചെയ്യാനുളള സൌകര്യവുമുണ്ട്.

ഇനി നിങ്ങള്‍ ചാറ്റില്‍ ആഡ് ചെയ്യാത്ത ഒരാള്‍ക്ക് ഈ ലിസ്റ്റ് ഷെയര്‍ ചെയ്യണമെന്നു വെയ്ക്കുക. അതിനായി ആദ്യം shared items എന്നുളളതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇതു പോലെ ഒരു സ്ക്രീന്‍ വരും.അവിടെ See your shared items page in a new window
എന്നുള്ളതിലോ അല്ലെങ്കില്‍ at this page എന്നു നീല അക്ഷരത്തില്‍ കാണുന്നതിലോ ക്ലിക്ക് ചെയ്താല്‍ ഒരു പുതിയ വിന്‍ഡോയില്‍ നിങ്ങള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ഒക്കെ ചേര്‍ന്ന് ഒരു ബ്ലോഗ് പോലെ തുറന്നു വരും. ഇതാണ് നിങ്ങളുടെ ഷെയേഡ് ലിസ്റ്റിന്റെ പബ്ലിക്ക് പേജ്. അതിന്റെ url നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്താല്‍ അവര്‍ക്ക് നിങ്ങളുടെ പബ്ലിക്ക് പേജ് വായിക്കുവാന്‍ സാധിക്കും. നിങ്ങള്‍ കൂടുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന മുറയ്ക്ക് അത് അപ്ഡേറ്റ് ആയികൊണ്ടിരിക്കും.

ഷെയേര്‍ഡ് ലിസ്റ്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍:


ചില ബ്ലോഗുകളില്‍ സൈഡ് ബാറില്‍ ഒരു ഷെയേര്‍ഡ് ലിസ്റ്റ് കാണാം. ആ ബ്ലോഗുടമ വായിച്ചപോസ്റ്റുകളുടെ ലിസ്റ്റാണ് അവിടെ കാണുക. അതുവഴി നിങ്ങള്‍ക്കും ആ പോസ്റ്റുകളിലേക്ക് പോകാം. നിങ്ങള്‍ക്ക് ഷെയേര്‍ഡ് ലിസ്റ്റ് നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ Add a clip to your web site or blog.(മുകളിലെ ചിത്രം നോക്കൂ) എന്നുള്ളതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണും പോലെ ഒരു പുതിയാ വിന്‍ഡോ തുറന്നു വരും.അവിടെ ബോക്സിനുള്ളില്‍ കാണുന്ന html code കോപ്പി ചെയ്ത് നിങ്ങളുടെ ബ്ലോഗിന്റെ add elements ല്‍ ചേര്‍ത്താല്‍ ഷെയേഡ് ലിസ്റ്റ് ബ്ലോഗിന്റെ സൈഡില്‍ കാണുവാന്‍ സാധിക്കും. പേജ് എലമെന്റ്സ് എന്ന അദ്ധ്യായത്തില്‍, ഇത്തരം പേജ് എലമെന്റുകള്‍ ചേര്‍ക്കുന്നതെങ്ങനെ എന്നു വിവരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ച ഷെയേഡ് ലിസ്റ്റിലെ പോസ്റ്റുകളുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ അതാതു ബ്ലോഗുകളിലും അടിയില്‍ ഉളള read more എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഷെയര്‍ ചെയ്തയാളുടെ പബ്ലിക്ക് പേജില്‍ എത്തുകയും ചെയ്യാം.

ഇങ്ങനെ പ്രദര്‍ശിപ്പിച്ച മറ്റൊരു ബ്ലോഗിലെ ഷെയേഡ് ലിസ്റ്റ് നിങ്ങള്‍ വായിക്കയും അതിനോട് താല്പര്യം തോന്നുകയും ചെയ്തുവെന്നിരിക്കട്ടെ. അത് നിങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യുവാന്‍ സാധിക്കും. അതിനായി ആ വ്യക്തിയുടെ പബ്ലിക്ക് പേജ് തുറക്കുമ്പോള്‍ മുകളില്‍ കാണുന്ന സബ്സ്ക്രൈബ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ജീമെയിലില്‍ ലോഗിന്‍ ആണെങ്കില്‍ ഓട്ടോമാറ്റിക്കായി അത് നിങ്ങളുടെ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യപ്പെടും. അല്ലെങ്കില്‍ അതിന്റെ url കോപ്പി ചെയ്ത് റീഡറിലെ Add subscribtion ല്‍ ചേര്‍ക്കാം.3. share with notes


ഷെയര്‍ ചെയ്യുന്നതിനൊപ്പം ആ പോസ്റ്റിനെ കുറിച്ച് രണ്ടു വരി കുറിച്ചിടാന്‍ ഇത് ഉപയോഗിക്കാം. നിങ്ങളുടെ പബ്ലിക്ക് പേജ് വായിക്കുന്നവര്‍ക്ക് നിങ്ങളുടെ കുറിപ്പുകളും പോസ്റ്റിനു മുകളിലായി കാണുവാന്‍ സാധിക്കും.

4.email - ഒരു പ്രത്യേക പോസ്റ്റ് മാത്രം ആര്‍ക്കെങ്കിലും ഈമെയിലില്‍ അയച്ചു കൊടുക്കാന്‍ വേണ്ടി ഇതുപയോഗിക്കാം.

5. keep unread ഇതില്‍ ടിക്ക് ചെയ്താല്‍ വായിച്ച പോസ്റ്റുകളുടെ തലക്കെട്ടുകളും ബോള്‍ഡ് ലെറ്റേഴ്സില്‍ വായിക്കാത്തവ പോലെ കിടക്കും.

6. add tags - ആ പോസ്റ്റിന് അതുമായി ബന്ധപ്പെട്ട പേരുകള്‍ കൊണ്ട് ടാഗ് ചെയ്യാം. ഉദാ:- ഫോട്ടോഗ്രഫി, മലയാളം(നിങ്ങള്‍ ഇംഗ്ലീഷ് ബ്ലോഗുകളും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ), കഥ, കവിത, സചിത്രലേഖനം,യാത്രാവിവരണം മുതലായവ. ഒരു പോസ്റ്റിനു തന്നെ പല ടാഗുകള്‍ ഉപയോഗിക്കാം.


ഇങ്ങനെ ചെയ്യുന്നതു വഴി ഭാവിയില്‍ ടാഗില്‍ ഉപയോഗിച്ച വാക്കു കൊണ്ട് manage subscribtion-നിലെ tags എന്ന സെക്ഷന്‍ വഴി ആ പോസ്റ്റ് എളുപ്പത്തില്‍ കണ്ടു പിടിക്കാനാവും.


മുകളില്‍ കാണുന്ന manage subscriptions എന്ന റീഡറിലെ ലിങ്കില്‍ പോയാല്‍ ബ്ലോഗുകള്‍ റ്റാഗ് ചെയ്ത് അടുക്കും ചിട്ടയായി വെയ്ക്കാനും ബ്ലോഗുകള്‍ unsubscribe ചെയ്യുവാനും തുടങ്ങി പല ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും.ഒരു ബ്ലോഗ് സബ്സ്ക്രൈബ് ചെയ്തതു പോലെ ഒരു ബ്ലോഗിലെ കമന്റ്സും റീഡര്‍ വഴി സബ്സ്ക്രൈബ് ചെയ്യുവാന്‍ സാധിക്കും.

ഉദാഹരണത്തിന് ഒരു പോസ്റ്റ് നിങ്ങള്‍ വായിച്ചു. അതില്‍ വരാന്‍ പോവുന്ന കമന്റുകളും വായിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെന്നിരിക്കട്ടെ. അതിനായി ആ ബ്ലോഗിലെ പോസ്റ്റു തുറന്ന് അതിന്റെ ഏറ്റവും താഴെയായി Subscribe to: Post Comments (Atom) എന്നുള്ളതില്‍ നിന്നും ഫീഡ് കോപ്പി ചെയ്ത് add subscribtion ല്‍ ചേര്‍ത്താല്‍ മതിയാവും. ഇപ്പോള്‍ നിങ്ങള്‍ക്ക് റീഡര്‍ വഴി ആ പോസ്റ്റില്‍ വരുന്ന എല്ലാ കമന്‍സുകളും വായിക്കാന്‍ സാധിക്കും.


ഇനി ആ ബ്ലോഗില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കമന്റ്സും സബ്സ്ക്രൈബ് ചെയ്യാന്‍
ഉദാഹരണത്തിന് നേരത്തെ ചേര്‍ത്ത ബ്ലൊഗിന്റെ ഫീഡ് നോക്കൂ

http://bloghelpline.blogspot.com/feeds/posts/default


ഇതില്‍ posts എന്നുള്ളതിനു പകരം comments എന്ന് ചേര്‍ത്താല്‍ ആ ബ്ലോഗിലെ കമന്റുകളുടെ ഫീഡായി. പക്ഷേ ഇതും ബ്ലോഗിന്റെ ഉടമ full feed ആണ് അനുവദിച്ചിരിക്കുന്നതെങ്കില്‍ മുഴുവനായും short feed ആണെങ്കില്‍ കമന്റുകളുടെ കുറച്ചു ഭാഗവും കാണാന്‍ സാധിക്കും. എന്നാല്‍ ബ്ലോഗുടമ ഫീഡ് അനുവദിച്ചിട്ടില്ലെങ്കില്‍ ആ ബ്ലോഗിലെ കമന്റ്സ് ഇങ്ങനെ കാണുവാന്‍ സാധിക്കയില്ല.


ഗൂഗിള്‍ റീഡറില്‍ ഉപയോഗിക്കാവുന്ന shotcut keys നെ കുറിച്ച് ഇവിടെ വായിക്കാം.


ഗുഗിള്‍ റീഡര്‍ ഉപയോഗിച്ച് നല്ല പരിചയമായ ശേഷം എങ്ങനെ സ്വന്തമായി പൈപ്പുണ്ടാക്കാം എന്ന ഹരീയുടെ ലേഖനം വായിക്കൂ.
disclaimer:- ഗുഗിള്‍ റീഡര്‍ ഉപയോഗിക്കണമെന്നോ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്നോ ഷെയേഡ് ലിസ്റ്റ് ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കണമെന്നോ ഒന്നും നിര്‍ബന്ധമുളള കാര്യമല്ല. ഇവിടെ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്നതിനെ സ്വീകരിക്കയും അല്ലാത്തവയെ തളളികളയുകയും ചെയ്യാം.


ഇതേ കുറിച്ച് കൂടുതല്‍ അറിയാവുന്ന സുഹൃത്തുക്കള്‍ക്ക് - എന്റെ പരിമിതമായ അറിവു വെച്ച് തയ്യാറാക്കിയതാണിത്. തെറ്റുകുറ്റങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞാല്‍ ഉപകാരമായിരിക്കും പ്രത്യേകിച്ചു ഫീഡുകളുടെ കാര്യത്തില്‍.

-

കുറിപ്പ്:

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഇപ്രകാരം മറ്റൊരാള്‍ക്ക് അവരുടെ ഫീഡില്‍ പൂര്‍ണ്ണമായും വായിക്കണം എന്നുണ്ടെങ്കില്‍, നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ് സെറ്റിംഗ് Full എന്നു സെറ്റ് ചെയ്തിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് സെറ്റിംഗുകള്‍ എന്ന അദ്ധ്യായം നോക്കുക.

9 അഭിപ്രായങ്ങള്‍:

 1. Karippara Sunil 7 June 2008 at 09:41  

  നമസ്കാരം ശ്രീ ഷിബു,
  വളരേ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍ . ഇനിയും തുടരുക .
  ആശംസകളോടെ

 2. Godly-Student 6 November 2008 at 21:33  

  താങള്‍ തന്ന വിവരങള്‍ വളരെ ഉപകാരപ്രദമായിരുന്നു.....

 3. Cibu C J (സിബു) 8 March 2009 at 19:50  

  ഗൂഗിൾ റീഡറിലൂടെ rsss ഫീഡ് ഉള്ളതും ഇല്ലാത്തതും ആയ പേജുകൾ ഷെയർ ചെയ്യാൻ Note in Reader എന്ന ഒരു ബുക്മാർക്ക്‌ലറ്റ് ഉണ്ട്. your stuff > notes-ഇൽ അതു വലിച്ച് ബുക്മാർക്ക്‌ബാറിൽ ഇട്ടാൽ മതി.

 4. Muhammed Basheer 7 February 2010 at 08:01  

  helo
  let me know how to display my blog post in another website page

 5. Muhammed Basheer 7 February 2010 at 08:02  

  let me know how to display my blog post in another web page
  thanks in advance

 6. Appu Adyakshari 7 February 2010 at 08:13  

  Mohammed Basheer, your question is not that clear. What do you mean by another webpage? Another blog? Another website? If you need to publish the entire post, just copy and paste it there. Or if you want to give link to your blog post in the web page you are talking about, give a link to the URL of your blogpost - click on your bog post's title, you will get the the URL of it on the address bar - or you may right click the mouse on the title of the blog post and copy "link location"

 7. Noushad Vadakkel 20 January 2011 at 18:14  

  എനിക്ക് ഇത് സംപന്ധമായി കിട്ടിയ അല്‍പ്പം വിവരങ്ങള്‍ ഇവിടെ കുറിച്ചിട്ടുണ്ട് ..വായിക്കുമല്ലോ ..:)

 8. Unknown 4 August 2013 at 11:08  

  ഗൂഗിള്‍ റീഡര്‍ ക്ലോസ് ചെയ്തു...

 9. Thadi Mohan 27 July 2014 at 07:34  

  very goood
  orthopaedic-surgery-india.com

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP