കമന്റ് സെറ്റിങ്ങുകള്‍
>> 8.6.08
ബ്ലോഗില്‍ നാം എഴുതുന്ന കാര്യങ്ങളെപ്പറ്റി വായനക്കാരുടെ ഫീഡ് ബായ്ക്കുകളാണല്ലോ കമന്റുകള്‍. കമന്റുകള്‍ അഭിനന്ദനങ്ങളാവാം, അഭിപ്രായങ്ങളാവാം, ചോദ്യങ്ങളാവാം, വിയോജിപ്പുകളാവാം. ചിലപ്പോഴൊക്കെ ഈ പോസ്റ്റുമായി ബന്ധപ്പെട്ട മറ്റുപേജുകളിലേക്കുള്ള ലിങ്കുകള്‍, പോസ്റ്റിനേക്കാളും മികച്ചു നില്‍ക്കുന്ന അനുബന്ധ അഭിപ്രായം ഇതൊക്കെയാവാം കമന്റുകള്‍. ഇതുകൂടാതെ വിവാദപോസ്റ്റുകളില്‍ വായനക്കാര്‍ തമ്മിലും, എഴുത്തുകാരനുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അവയും കമന്റുകളില്‍ക്കൂടിയാണ് പറയുന്നത്. ചുരുക്കത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള Interaction സാധ്യമാക്കുന്നത് കമന്റുകളാണ്. വെബ്‌സൈറ്റുകളെ അപേക്ഷിച്ച് ബ്ലോഗിനു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഘടകവും കമന്റുകള്‍ തന്നെ. ഈ കമന്റുകളെ കൈകാര്യംചെയ്യാനുള്ള സെറ്റിങ്ങുകള്‍ ആണ് ഈ പേജില്‍ ഉള്ളത്. ഒന്നൊന്നായി നോക്കാം.
ആദ്യമായി Dashboard തുറന്ന്‍ അതില്‍ നിന്നും Settings എന്ന ടാബും, അതില്‍ നിന്ന്‍ comments എന്ന ടാബും സെലെക്റ്റ് ചെയ്യുക. ശ്രദ്ധിക്കുക, ഡാഷ്ബോർഡിലെ കമന്റുകൾ എന്ന ടാബ് അല്ല ക്ലിക്ക് ചെയ്യേണ്ടത്, സെറ്റിംഗുകളിലെ കമന്റുകൾ എന്ന ടാബ് ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
Comments: എന്ന ആദ്യവരിയ്ക്ക് രണ്ട് ഓപ്‌ഷനുകള്‍ ഉണ്ട്. Show അല്ലെങ്കില്‍ Hide. ഷോ ആണു നിങ്ങള്‍ സെറ്റുചെയ്തിരിക്കുന്നതെങ്കില്‍ കമന്റുകള്‍ ഇടാനുള്ള ഓപ്ഷന്‍ വായനക്കാരനും നിങ്ങള്‍ക്കും ലഭിക്കുന്നു. ഹൈഡ് ആണ്‍ സെലക്ട് ചെയ്തതെങ്കില്‍ നിങ്ങളുടെ പോസ്റ്റുകളുടെ അടിയിലായി കമന്റ് എഴുതാനുള്ള ഓപ്‌ഷന്‍ ഉണ്ടാവില്ല. ഇതു സാധാരണഗതിയിൽ “ഷോ” എന്ന ഓപ്ഷനാണ് നാം സെറ്റ് ചെയ്യാറുള്ളത്.
Who can comment: നിങ്ങളുടെ ബ്ലോഗില്‍ ആര്‍ക്കൊക്കെ കമന്റെഴുതാം എന്നതാണ് ഇവിടെ സെറ്റ് ചെയ്യുന്നത്. ആദ്യത്തെ ഓപ്‌ഷനായ Anyone ആണ് സെലക്ട് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പോസ്റ്റില്‍ ആര്‍ക്കും കമന്റുചെയ്യാം, പേരോ നാളോ ഇല്ലെങ്കില്‍ കൂടി. ഇവിടെയാണ് ‘അനോനികള്‍‘ എത്തുന്നത്. ‘അനോനികളെ’ വെറുക്കുകയോ അകറ്റിനിര്‍ത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. മുഖം കാണിക്കാതെ നിങ്ങളോട് ഒരു അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യമാണ് അനോനി ഓപ്‌ഷനിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ഇത് ആള്‍ക്കാരെ ചീത്തപറയാനുള്ള സൌകര്യമായി ഉപയോഗിക്കുന്നവര്‍ അതിന്റെ ഉദ്ദേശശുദ്ധിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.രണ്ടാമത്തെ ഓപ്‌ഷനായ Registered users സെലക്ട് ചെയ്താല്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയുള്ള ആര്‍ക്കും കമന്റിടാം. പൊതുവേ ഈ ഓപ്‌ഷനാണ് ആളുകള്‍ സ്വീകരിച്ചിട്ടുള്ളത്.
മൂന്നാമത്തെ ഓപ്‌ഷന്‍ ഗൂഗിള്‍ അക്കൌണ്ടുള്ളവരെ മാത്രമേ അടുപ്പിക്കൂ.
നാലമത്തെ ഓപ്‌ഷന്‍, നിങ്ങളുടെ ബ്ലോഗില്‍ മറ്റാര്‍ക്കെങ്കിലും എഴുതുവാന്‍ നിങ്ങള്‍ പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ (ഗ്രൂപ്പ് ബ്ലോഗ് എന്ന അദ്ധ്യായം നോക്കുക) അവര്‍ മാത്രം കമന്റിടാനും ഉള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ഒരു ഗ്രാമത്തിലെ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഒരു കമ്യൂണിറ്റി ബ്ലോഗ് ഉണ്ടാക്കിയെന്നിരിക്കട്ടെ. നാട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ ബ്ലോഗിലെ കമന്റുകളില്‍ കാര്യമില്ലെങ്കില്‍ ഈ ഓപ്ഷന്‍ സെറ്റ്ചെയ്യാം.
Comment form placement: ഇതില്‍ മൂന്ന് ഓപ്‌ഷനുകള്‍ ഉണ്ട്. സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന രീതിയാണ് ആദ്യത്തേത് Full page. ഇവിടെ വായനക്കാരന്‍ പോസ്റ്റിന്റെ അടിയിലായുള്ള “ഒരു അഭിപ്രായം രേഖപ്പെടുത്തൂ” (Post a comment എന്ന് ഇംഗ്ലീഷില്‍) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവിലുള്ള കമന്റുകളും പുതിയതായി നിങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാനുള്ള സ്ഥലവും എല്ലാം ഒരു പുതിയ പേജീല്‍ കാണാം. ഇതാണ് ഏറ്റവും സൌകര്യപ്രദമായ ഓപ്‌ഷനായി കണ്ടിട്ടുള്ളത്.
ചില ബ്ലോഗുകളില്‍ കമന്റെഴുതുവാനുള്ള ഓപ്‌ഷന്‍ ഒരു ചെറിയ ചതുരത്തിനുള്ളില്‍ പോസ്റ്റിനു നേരെ താഴെയായി കാണാം. ഇതിനെയാണ് Comment form embedded below post എന്നു വിളീക്കുന്നത്. ഇതാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ ഈ ഓപ്‌ഷന്‍ സെലക്റ്റ് ചെയ്യാം. (ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ വേര്‍ഷന്‍ 7 നു മുമ്പുള്ള വേര്‍ഷനുകളുള്ള ചില കമ്പ്യൂട്ടറുകള്‍, ഇപ്രകാരം കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ തുറക്കുമ്പോള്‍ ഒരു പ്രശ്നം കാണിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റില്‍ ഉണ്ട്). നീളം കൂടിയ പോസ്റ്റുകള്‍ക്കും ഈ ഫോം ഉപകാരമല്ല.
കമന്റെഴുതാനുള്ള വിന്റോ മറ്റൊരു പോപ് അപ് വിന്റോയായി തുറക്കുന്ന രീതിയാണ് Pop up window. ഇതു സെറ്റ് ചെയ്യാതിരിക്കുക. വായനക്കാര്‍ക്ക് അലോരസമുണ്ടാക്കുന്ന ഒന്നാണ് ഈ പോപ് അപ് കമന്റ് ഓപ്‌ഷന്‍ എന്ന് അനുഭവം.
കമന്റെഴുതാന്‍ വരുന്നവരെ ശല്യപ്പെടുത്തേണ്ട എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇത് No എന്നു തന്നെ സെറ്റ് ചെയ്യണം. അല്ലെങ്കില്‍ ആളുകള്‍ കമന്റെഴുതാന്‍ തുടങ്ങുന്നതും, പുതിയതായി ഒരു വിന്റോ തുറക്കും. കമന്റെഴുതിക്കഴിഞ്ഞ് അവരത് അടയ്ക്കാനും ഒക്കെ പോകണം. എന്തിനാ വെറുതേ ! മാത്രവുമല്ല, മിക്ക വെബ് ബ്രൌസറുകളിലും പോപ്പ് അപ് വിന്റോകള്‍ ബ്ലോക്ക് ചെയ്തുവച്ചിരിക്കും (പല വെബ് പേജുകളില്‍ നിന്നും ആവശ്യമില്ലാതെ കയറിവരുന്ന പരസ്യങ്ങളുടെ ശല്യം ഒഴിവാക്കാന്‍). പോപ്പ് അപ് വിന്റോകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ബ്രൌസറുകളില്‍, വായനക്കാരന്‍ ഇതോര്‍ക്കാതെ നിങ്ങള്‍ക്ക് കമന്റെഴുതുവാന്‍ ആഗ്രഹിച്ചാലും, എഴുതുവാനുള്ള പേജ് കിട്ടുകയില്ല!! (അല്ലെങ്കില്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട്, പോസ്റ്റ് എ കമന്റ് എന്ന ലിങ്കില്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യേണ്ടിവരും. അപ്പോള്‍ തല്‍ക്കാലത്തേക്ക് പോപ് അപ് ബ്ലൊക്ക് ഒഴിവാകും)
Comments defaults for posts : New posts have comments എന്നും
Back links : Show എന്നു സെറ്റ് ചെയ്യാം. നിങ്ങളുടെ പോസ്റ്റ് മറ്റേതെങ്കിലും ഇന്റര്‍നെറ്റ് വെബ് പേജുകളില്‍ റഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, അതായത് നിങ്ങളുടെ പോസ്റ്റിന്റെ യു.ആര്‍.എല്‍ മറ്റൊരു പേജില്‍ ആരെങ്കിലും എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഓരോ പോസ്റ്റിനും അടിയിലായി ആ പേജിലേക്കുള്ള ലിങ്കുകള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ സൌകര്യം വേണ്ടെങ്കില്‍ Hide എന്നു സെറ്റു ചെയ്യുക.
Back link defaults for posts: New posts have back links എന്നും സെറ്റ് ചെയ്യുക.
Comment time stamp format : കമന്റുകളോടൊപ്പം വരുന്ന തീയതി സമയം എന്നിവ ഏതുരീതിയില്‍ കാണിക്കണം എന്നതിന്റെ ഒരു ലിസ്റ്റ് വലതുഭാഗത്ത് കാണാം. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കൂ.
അടുത്തത് Comment form message ആണ്. കമന്റെഴുതാന്‍ വരുന്നവരോട് നിങ്ങള്‍ പറയുന്ന ഒരു സന്ദേശമാണിത്. ഇവിടെ ഒന്നും എഴുതിയില്ലെങ്കിലും ഒന്നുമില്ല. ഉദാഹരണത്തിന് ഈ ബ്ലോഗില്‍ കമന്റ് ഫോം മെസേജ് നോക്കൂ “വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”.
Comment moderation വായനക്കാരന്‍ ഇടുന്ന കമന്റുകള്‍ നിങ്ങളുടെ പോസ്റ്റുകള്‍ക്കു താഴെ പബ്ലിക്കായി കാണുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അവ പരിശോധിക്കണം എന്നുണ്ടോ? എങ്കില്‍ ഇവിടെ Yes സെറ്റു ചെയ്യുക. സാധാരണഗതിയില്‍ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷേ നിങ്ങള്‍ വല്ല വിവാദ പോസ്റ്റുകളും പബ്ലിഷ് ചെയ്യുകയാണെങ്കില്‍ കമന്റുകളെ നിയന്ത്രിക്കുവാന്‍ ഇത് ആവശ്യമായി വന്നേക്കാം. പക്ഷേ ഒരു വായനക്കാരന്‍ എഴുതിയ ഒരു കമന്റിനെ ‘മുക്കിക്കളയുക’ എന്നതില്‍ ഒരല്‍പ്പം അനൌചിത്യം ഇല്ലേ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇവിടെ മൂന്ന് ഓപ്ഷനുകള്‍ കാണാം. Always, only for posts older than -----days, Never എപ്പോഴും നിങ്ങള്‍ക്ക് കമന്റുകള്‍ പരിശോധിച്ചശേഷം മാത്രമേ പബ്ലിഷാക്കാന്‍ താല്പര്യമുള്ളു എങ്കില്‍ ആദ്യത്തേത്. പബ്ലിഷ് ചെയ്ത് ഇത്രദിവസങ്ങള്‍ കഴിഞ്ഞ പോസ്റ്റുകളുടെ മാത്രം കമന്റുകള്‍ പരിശോധിച്ചാല്‍ മതിയെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ ടിക്ക് ചെയ്ത്, എത്ര ദിവസം എന്നത് എഴുതാം. മോഡറേഷനേ ആവശ്യമില്ലെങ്കില്‍ മൂന്നാമതായുള്ള Never സെറ്റ് ചെയ്യാം. ആദ്യാക്ഷരിയില്‍ മൂന്നാമത്തെ ഓപ്ഷനാണ് സെറ്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കേണ്ടത്, ഒരു ബ്ലോഗിന്റെ ഉടമ എന്നു പറയുന്നത് നിയമപരമായി നിങ്ങളാണ്. നിങ്ങളുടെ അനോനിമസ് നാമധേയം നിയമത്തിന്റെ മുമ്പില്‍ യാതൊരു പ്രസക്തിയും ഇല്ലാത്ത ഒന്നാണ്. നിങ്ങളുടെ ബ്ലോഗില്‍ വരുന്ന ഒരു കമന്റ് മറ്റൊരാള്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍ കൂടി, നിയമപരമായി അതിന്റെ ഉത്തരവാദി നിങ്ങളാണ്. അതുകൊണ്ട്, സമൂഹത്തിനെതിരായോ, ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്കെതിരായോ വരുന്നതും, എന്തെങ്കിലും നിയമനടപടികള്‍ വരുത്തിവയ്ക്കുന്നതുമായ എന്തു കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ നിന്ന് ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുവാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉണ്ട്.
Show word verification for comments? ചിലപ്പോഴൊക്കെ മനുഷ്യര്‍ അല്ലാതെ, ചില ചാരപ്പണി ചെയ്യുന്ന പ്രോഗ്രാമുകളും ബ്ലോഗുകളില്‍ കമന്റിടാന്‍ വരും. വൈറസുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയാണ് ഇവ കൊണ്ടുവരുക. ഇവറ്റകളുടെ ശല്യമുണ്ടായാല്‍ നിയന്ത്രിക്കാനാണ് ഈ വേഡ് വേരിഫിക്കേഷന്‍. രജിസ്ട്രേഷന്റെ സമയത്ത് നമ്മളും ഇതുപോലെ ചെയ്തിരുന്നു, ഓര്‍മ്മയുണ്ടാവുമല്ലോ? സാധാരണഗതിയില്‍ ഇത് No എന്നു സെറ്റ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ കമന്റിടാന്‍ വരുന്നവരെല്ലാം, ഒരു ജോലി കൂടുതല്‍ ചെയ്യേണ്ടതായി വരും. ഈ 'വേഡ് വെരി' ഒന്നു മാറ്റാമോ എന്ന ആവശ്യവും പ്രതീക്ഷിക്കാം.
Show profile images on comments? നിങ്ങളുടെ ബ്ലോഗില്‍ വരുന്ന കമന്റുകളില്‍, വായനക്കാരുടെ പ്രൊഫൈല്‍ ഫോട്ടോ കമന്റുകളോടൊപ്പം വേണോ എന്നാണു ചോദ്യം. എന്തുവേണം എന്നു സ്വയം തീരുമാനിച്ചോളൂ. ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ ഈ ഓപ്ഷന്‍ ‘നോ’ എന്നു സെറ്റ്ചെയ്യുന്നതാണ് പേജ് വേഗം ലോഡാകാന്‍ നല്ലത്.
Comment Notification Email: പോസ്റ്റുകളില്‍ കമന്റുകള്‍ വന്നാല്‍, അത് നിങ്ങളെ അറിയിക്കുവാനുള്ള സംവിധാനമാണിത്. ഉദാഹരണം ആറുമാസം മുമ്പ് നിങ്ങള്‍ ഒരു പോസ്റ്റിട്ടു. അതിനു ശേഷം വേറെ 15 പോസ്റ്റുകള്‍ കൂടി ഇട്ടു എന്നിരിക്കട്ടെ. ഇന്നലെ ഒരാള്‍ വന്ന് ആദ്യ പോസ്റ്റില്‍ ഒരു കമന്റിട്ടു. നിങ്ങളിതെങ്ങനെ അറിയും? അതിനാണ് ഈ സംവിധാനം. ഇവിടെ നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി എഴുതുക ( അ@ഉ.കോം എന്നു മൊത്തമായി എഴുതണം).പരമാവധി 10 ഇ-മെയില്‍ ഐ.ഡി വരെ ഇങ്ങനെ എഴുതാം. ഓരോ കമന്റു വരുമ്പോഴും ഗൂഗിള്‍ നിങ്ങള്‍ക്ക് ഒരു മെയില്‍ വഴി ആ കമന്റ് അയച്ചുതരും. അതുപോലെ ഈ ആദ്യാക്ഷരിയിലെ അറുപതോളം അദ്ധ്യായങ്ങളില്‍, ഏതില്‍ നിങ്ങള്‍ കമന്റ് ചെയ്താലും എനിക്ക് അതറിയണം എങ്കിലും ഇതുതന്നെ വഴി. ഓരോ പോസ്റ്റും തുറന്നു നോക്കുക എളുപ്പമല്ലല്ലോ.
ഇതിനു വേറെ ഒരു ഉപയോഗവും ഉണ്ട്. ബ്ലോഗ് പോസ്റ്റില്‍ വരുന്ന കമന്റുകളെല്ലാം കൂടി ഒരു ഗ്രൂപ്പ് മെയിലില്‍ വരുന്ന സംവിധാനം പലരും ചെയ്തിട്ടുണ്ട്. കമന്റ് അഗ്രിഗേറ്റര്‍ എന്നാണ് ഇതിനെ വിളിക്കുക. പിന്‍മൊഴികള്‍ എന്നൊരു കമന്റ് ആഗ്രിഗേറ്റര്‍ പണ്ട് നിലവിലുണ്ടായിരുന്നു, ഇപ്പോഴില്ല. മറുമൊഴികള്‍ എന്നൊരു ആഗ്രിഗേറ്റര്‍ ഇപ്പോഴുണ്ട്. ഇവയിലൊക്കെ നിങ്ങളുടെ പോസ്റ്റുകളില്‍ വരുന്ന കമന്റുകള്‍ വരണോ വേണ്ടയോ എന്നൊക്കെയുള്ളത് നിങ്ങളുടെ ഇഷ്ടം. വേണമെങ്കില്‍ ആ അഡ്രസുകളും ഇവിടെ എഴുതാം, ഓരോ കോമകളാല്‍ വേര്‍തിരിച്ച്. മറുമൊഴികളിലേക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ തിരിച്ചു വിടുന്നതിന്, ഈ ഫീല്‍ഡില്‍ marumozhikal@gmail.com എന്ന് ചേര്‍ക്കുക. (വിശദവിവരങ്ങള്‍ക്ക് മറുമൊഴികള്‍ എന്ന അദ്ധ്യായവും, ബ്ലോഗ് വായന തുടങ്ങാം എന്ന അദ്ധ്യായവും നോക്കുക).
80 അഭിപ്രായങ്ങള്‍:
ഒരു ചെറിയ സഹായം,
എന്‍റെ ബ്ലോഗില്‍ കമെന്റ് ഇടുന്നത് ഷോ ആയി കിട്ടുന്നില്ല ,എങ്ങിനെ സെറ്റ് ചെയണം ?(കമന്റ് ബോക്സില്‍ ഉണ്ട് ഒപ്പെന്‍ ആക്കണം)എല്ലാവര്ക്കും പെട്ടെന്ന് കാണുന്ന രിതിയില്‍ ആകണം ....
മറുപടി തരുമാലോ ....
ഇതൊരു പ്രശ്നമേയല്ല... കാരണം പോസ്റ്റിന്റെ അഡ്രസ് പൂര്‍ണ്ണമായി അഡ്രസ് ബാറില്‍ വരാത്തതിനാലാണ് കമന്റുകള്‍ പോസ്റ്റിന്റെ താഴെത്തന്നെ കാണുവാന്‍ സാധിക്കാത്തത്.
ഡാഷ്‌ബോര്‍ഡിലെ സെറ്റിംഗ്സ് എന്ന ഭാഗത്ത് ഈ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ ചെയ്യൂ. അതുപോലെ “ബ്ലോഗ് ബോഡി കോണ്‍ഫിഗറേഷന്‍” എന്ന അദ്ധ്യായത്തില്‍, ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച സമയം നമ്മുടെ പോസ്റ്റിനോടൊപ്പം കാണിക്കുവാനുള്ള ഒരു സെറ്റിംഗ് ഉണ്ട്. ഇത് താങ്കളുടെ ബ്ലോഗില്‍ കാണുന്നില്ല. ഇപ്രകാരം സമയം കാണിക്കുവാനുള്ള സെറ്റിംഗ് ചെയ്യുകയാണെങ്കില്‍, ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച സമയം പോസ്റ്റിനോടൊപ്പം വരുകയും, ആ സമയത്തിനുമേല്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ പോസ്റ്റും കമന്റുകളും ഒന്നിച്ചു കാണുകയും ചെയ്യും. അതായത് ഇപ്രകാരം ചെയ്യുമ്പോള്‍ പോസ്റ്റിന്റെ അഡ്രസ് പൂര്‍ണ്ണമായും ലഭിക്കുകയാണു ചെയ്യുന്നത്.
ആര്‍ക്കൈവ്സിലെ ഒരു പോസ്റ്റില്‍ ക്ലിക്ക് ചെയ്തുനോക്കൂ. ഉദാഹരണം താങ്കളുടെ ജൂണ്‍ മഴയില്‍ എന്ന പോസ്സ്റ്റ്. പോസ്റ്റും കമന്റും ഒന്നിച്ചു കാണാമല്ലോ അല്ലേ?
അപ്പു സർ,
ഇപ്പോൾ ഗൂഗിൾ ചില മാറ്റങ്ങൾ വരുത്തിയിട്ടില്ലെ? update
ചെയ്യാൻ അപേക്ഷിക്കുന്നു.
ഊരള്ളൂരന്‍, കമന്റ് സെറ്റിങ്ങുകളില്‍ എന്ത് മാറ്റമാണ് ഗൂഗിള്‍ വരുത്തിയത്? എന്റെ അറിവില്‍ പുതിയ മാറ്റങ്ങള്‍ ഒന്നും ഇല്ലല്ലോ.
അപ്പു സർ,
സോറി,എനിക്കു തെറ്റു പറ്റിയതാണു.
അപ്പൂ സർ ,
എന്റെ ബ്ലോഗിൽ post a comment എന്ന ലിങ്ക് ലഭിക്കുന്നില്ല.comment settingsil പലതും ചെയ്തു നോക്കി. setting ചെയ്യുമ്പോൾ Comments Default for Posts,Comment Form Message തുടങ്ങിയവക്ക് എന്തു ചെയ്യണമെന്ന് താങ്കളുടെ വിവരണത്തിൽ നിന്നും മനസ്സിലാവുന്നില്ല.അതാണ് “ഇപ്പോൾ ഗൂഗിൾ ചില മാറ്റങ്ങൾ വരുത്തിയിട്ടില്ലെ? “എന്നു ഞാൻ ചോദിച്ചത്.
ഉള്ളൂരന്‍, നാളെത്തന്നെ ഈ പോസ്റ്റ് ഒന്ന് അപ്ഡേറ്റ് ചെയ്യാം കേട്ടോ..
എന്ന് സര്‍ എന്നുചേര്‍ത്ത് വിളിക്കാതിരിക്കൂ പ്ലീസ് :-)
അപ്പൂ,
എന്‍റെ പോസ്റ്റില്‍ ലിങ്ക് കൊടുത്തിട്ടുള്ള മോസില്ല ആണു ഞാന്‍ ഉപയോഗിക്കുന്നത്. ചില ബ്ളോഗുകളിലും ചിലരുടെ കമന്‍റുകളിലും ചില്ലക്ഷരങ്ങള്‍ കാണുന്നില്ല. പകരം ർഇങ്ങനെ കാണുന്നു. ഇവിടെ അപ്പൂന്‍റെ കമന്‍റില്‍ പ്രശ്നമില്ല. ഉള്ളൂരാനില്‍ ഉണ്ടുതാനും. എന്താണു പ്രതിവിധി ?
കൊണ്ടോട്ടിക്കാരന്റെ ബ്ലോഗ് ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ക്കൊന്നും ഒരു വ്യത്യാസവുമില്ല. താങ്കളുടെ കമ്പ്യൂട്ടറില്‍ ചില്ലക്ഷരങ്ങള്‍ ശരിയായി കാണുന്നില്ലെങ്കില്‍, അത് മൊഴി കീമാപ്പിന്റെ വേര്‍ഷന്‍ പ്രശ്നമാണെന്നാണ് തോന്നുന്നത് (മോസില്ലയുടെയല്ല). ആദ്യാക്ഷരിയില്‍ ഇങ്ങനെ സംശയം പറഞ്ഞവരോട് ഉത്തരമായി പറയാറുള്ള ഒരു ചെറിയ ട്രിക്കുണ്ട്. നിലവില്‍ താങ്കളുടെ വിന്റോസ് ഫോണ്ട്സ് ഡയറക്ടറിയില്‍ നിന്നും അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് ഡിലിറ്റ് ചെയ്യുക. അതിനുശേഷം ആദ്യാക്ഷരിയിലെ ആദ്യ അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്നും അജ്ഞലി ഓള്‍ഡ് ലിപി ഫോണ്ട് ഡൌള്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.. ആവശ്യമെങ്കില്‍ ഇതുപോലെ വരമൊഴി എഡിറ്റര്‍, കീമാന്‍ ഒരുമിച്ച് ലഭിക്കുന്ന ലിങ്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഒരു പ്രാവശ്യം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ സംഗതി ശരിയാവുന്നതായി കണ്ടിട്ടുണ്ട്. ഒരിക്കല്‍ എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.
അപ്പു,
പറഞ്ഞതുപോലെ ചെയ്തു. നല്ലൊരു വിഭാഗം പോസ്റ്റുകളിലെയും കമന്‍റുകളിലേയും പശ്നം മാറിക്കിട്ടി. വളരെ നന്ദിയുണ്ട് അപ്പൂ. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കൂ. ഊരള്ളൂരന്‍ ഉള്‍പ്പടെയുള്ള ചില കമന്‍റുകളിലും പോസ്റ്റുകളിലും ഇപ്പോഴും പശ്നം നിലനില്‍ക്കുന്നുണ്ട്.
പിന്നെ എന്നെ കൊണ്ടോട്ടിക്കാരനാക്കല്ലേ കൊട്ടോട്ടിക്കാരനാ
അപ്പുവേട്ടാ ,..വളരെ നന്ദി ,....
ഇന്നും എനിക്കു സഹായകമായി ആദ്യാക്ഷരി.
നന്ദി അറിയിക്കുന്നു.
അപ്പൂ,
ഞാൻ എന്റെ ഒരു ബ്ലോഗിൽ Comment moderation ഏർപ്പെടുത്താനായി Always എന്ന ഒപ്ഷൻ സെലക്ട് ചെയ്തു.അവിടെ സെറ്റിങ്ങ്സ് കൃത്യമായി സേവ് ആയി കാണിക്കുകയും ചെയ്യുന്നു.പക്ഷേ,പിന്നെയും ബ്ലോഗിൽ ഇടുന്ന കമന്റുകൾ അതേപടി പെട്ടെന്നു തന്നെ പബ്ലിഷ് ആവുന്നു.എന്താണ് പ്രശ്നമെന്നു മനസ്സിലാവുന്നില്ല.വീണ്ടും സെറ്റിങ്ങ്സ് എടുത്തു നോക്കുമ്പോൾ മാറ്റം കൃത്യമായി സേവ് ആയിട്ടുണ്ട്.പക്ഷേ,കമന്റ് ഇട്ടാൽ ഒരു അപ്രൂവലും ഇല്ലാതെ പബ്ലിഷ് ആവുന്നുണ്ട്.സഹായിക്കാമോ?
വികടശിരോമണീ,
കമന്റ് മോഡറേഷന്‍ മെയില്‍ ഫോര്‍വേഡ് അഡ്രസ് കൊടുത്തിരുന്നോ? ഡാഷ്‌ബോര്‍ഡിന്റെയും, കമന്റ് മോഡറേഷന്‍ സെറ്റിംഗ് ചെയ്തറ്റ് പേജിന്റെയും സ്ക്രീന്‍ ഷോട്ട് എനിക്ക് മെയിലില്‍ അയച്ചൂ തരാമോ?
നമ്മുടെ ബ്ലോഗുകളില്‍ മറ്റൊരാള്‍ ചേര്‍ത്ത കമന്റ്സ് വളരെ മോശം വാക്കുകള്‍ കൊണ്ടാണെങ്കില്‍, അത്തരത്തിലുള്ള കമന്റ്സ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമോ?ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരുമോ?
സമീർ, കമന്റുകൾ എന്ന അദ്ധ്യായത്തിലെ “നമ്മുടെ ബ്ലോഗിലെ കമന്റുകൾ” എന്ന ഹെഡ്ഡിംഗിനു താഴെ പോയിന്റ് 2 നോക്കൂ. അവിടെ എഴുതിയിട്ടുണ്ടല്ലോ എങ്ങനെയാണ് നമ്മുടെ ബ്ലോഗിലെ കമന്റുകൾ ഡിലീറ്റ് ചെയ്യേണ്ടതെന്ന്.
അപ്പൂ,
അങ്ങിനെയുള്ള ഒരു അദ്ധ്യായം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.പ്ലീസ് അതിന്റെ ലിങ്ക് ഒന്ന് തരുമോ....
പ്രിയ സഹോദരാ നന്ദിയുണ്ട് താങ്കള്‍ നല്‍കിയ സേവനങ്ങള്‍ക്ക് . egazal കമന്റ് സംശയങ്ങള്‍ എനിക്കുമുണ്ട് .എന്റെ ബ്ലോഗിലും പോസ്റ്റിന്റെ അടിയിലായി കമന്റുകള്‍ തുറക്കാതെ കാണുവാന്‍ കഴിയുന്നില്ല ദയവായി സഹായിക്കണം ...
നന്ദവര്‍മ്മയുടെ ബ്ലോഗ് ഞാന്‍ നോക്കി. അതിനു പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല. എല്ലാ ബ്ലോഗുകളിലും ബൈ ഡിഫോള്‍ട്ടായി കമന്റുകള്‍ ഹൈഡ് രീതിയിലാണുള്ളത്, പോസ്റ്റിന്റെ അടിയില്‍. ഈ ബ്ലോഗിലും അങ്ങനെതന്നെയാണല്ലോ ഉള്ളത്. പക്ഷേ നമ്മള്‍ ഒരു ചാപ്റ്ററിലേക്കുള്ള ലിങ്ക് ക്ലിക്ക് ചെയ്താണു പോകുന്നതെങ്കില്‍ പോസ്റ്റിനു താഴെ കമന്റുകളും ലഭിക്കും എന്നേയുള്ളൂ.
താങ്കള്‍ ഒരു കാര്യം ചെയ്യൂ. പോസ്റ്റിനോടൊപ്പം കമന്റുകളും കാണണം എന്നുണ്ടെങ്കില്‍ പോസ്റ്റിന്റെ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ പോസ്റ്റിന്റെ താഴെയുള്ള, പബ്ലിഷ് ചെയ്ത് സമയത്തില്‍ ക്ലിക്ക് ചെയ്യുക. പോസ്റ്റും അതിനു താഴെ കമന്റുകളും പ്രത്യക്ഷപ്പെടും.
മറ്റൊരു കാര്യം ചെയ്യാനുള്ളത്, താങ്കളുടെ ബ്ലോഗില്‍ ആദ്യപേജില്‍ ഒരു പോസ്റ്റ്മാത്രം കാണാവുന്ന രീതിയില്‍ സെറ്റ് ചെയ്യുക. ബ്ലോഗ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായത്തിലെ ഫോര്‍മാറ്റ് സെറ്റിംഗുകള്‍ എന്ന ഹെഡ്ഡിംഗ് വായിക്കൂ. അതില്‍ പറഞ്ഞിട്ടുണ്ട് ഇതെങ്ങനെ ചെയ്യാം എന്ന്.
thanks....
appu mashe,
ente prasnam ithu thanne..!?
comment boxil maathram malayaaLam varunnilla.
notpad-l, e-mail cheyyaan, okke malayalam varunnundu. blogil edit cheyyaanum comment idaanum malayalathil pattunnilla..
njaan explore 6 maatti explore 8 moonnaalu divasam munpu ittirunnu.athinu seshamaanu ee kuzhappam...
njaan enthu cheyyanam....? onnu paranju tharooo.... plees..
njaan aadyaakshariyil ninnum keyman varamozhi onnichu downlod cheythu nokki. no raksha...?
വി.കെ.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8 ആണു ഞാനും ഉപയോഗിക്കുന്നത്. അതില്‍ ഇപ്പറഞ്ഞ പ്രശ്നം ഇതുവരെ കണ്ടിട്ടില്ല. ഒരു കാര്യം ചെയ്യൂ. മോസില്ലയോ ഗുഗിള്‍ ക്രോമോ താങ്കളുടെ കമ്പ്യൂട്ടറില്‍ ഒന്നു ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വീണ്ടും അതുവഴി എഴുതിനോക്കൂ.
മാഷെ,
ആദ്യം തന്നെ നന്ദി പറയട്ടെ..
എന്റെ pentium 3 പെട്ടിയിലാണ് ഞാൻ കസർത്തുകൾ നടത്തുന്നത്.പിന്നെ windows XP യുമാണ് കൂട്ടിന്. ‘മോസ്സില്ല‘ യൊക്കെ അതിൽ കേറില്ലാന്ന വിശ്വാസത്തിലാണ് ഇപ്പോഴും explore-6 ൽ തുടർന്നിരുന്നത്. അതൊന്നു മാറ്റി ‘8’ ആക്കിയപ്പോഴാണ് ഈ കുഴപ്പം ഉണ്ടായത്.
ഇപ്പോൾ ഞാൻ ‘മോസ്സില്ല’ ഇട്ടു. ഒരു പ്രശ്നവുമില്ലാതെ കേറി. സുഖമായി ‘എന്റെ പച്ച മലയാളത്തിൽ ’ കമന്റിടാനും കഴിയുന്നു.
മാഷിന്റെ ഉപദേശത്തിന് വളരെ വളരെ നന്ദി.
(പക്ഷെ, explore-8 ൽ എന്റെ പെട്ടിയിൽ എന്തേ മലയാളം കേറിയില്ലാന്നൊരു ചോദ്യം മാത്രം ബാക്കി...?!!)
അപ്പുജി താങ്കള്‍ ഇത്ര പെട്ടെന്ന് മറുപടി തരും എന്ന് പ്രതീക്ഷിച്ചില്ല. കമന്റ് സെറ്റിംഗ് embedded below post എന്നാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അപ്പുജിയുടെ ബ്ലോഗ് വയിച്ച്തിനു ശേഷം അത് മാറ്റി Full പേജ് സെലക്റ്റ് ചെയ്തു. അങ്ങനെ ആ പ്രശ്നം തീര്‍ന്നു. വളരെ നന്ദി.
ഷിബു അണ്ണോ...ഇത് തകർത്തു..... ഞാൻ മുഴുവനും വായിച്ചില്ല ...ചിലപ്പോ എന്റെ പ്രശ്നത്തിന്റെ solution അണ്ണന്റെ site-ൽ ഉണ്ടാവും...
ഞാൻ പണ്ടേ ബൂലോഗത്തിൽ ഉണ്ടെങ്കിലും ഇടയ്ക്കൊരു ബ്രേയ്ക് വന്നു....
പ്രശ്നം എന്താച്ചാൽ പണ്ടൊക്കേ നമ്മൽ ഒരു പോസ്റ്റിട്ടിട്ട് നമ്മടെ തന്നെ ഒരു comment ഇട്ടാൽ pinmozhikal@gmail.com യെന്ന ഗ്രൂപ്പിൽ യെല്ലാർക്കും അത് കിട്ടുമായിരുന്നു...യെല്ലാവരും പ്രസ്തുത പോസ്റ്റും വായിച്ചെനേ..ഇപ്പൊ ആരും തിരിഞ്ഞു നോക്കുന്നില്ല..അത് marumozhikal@gmail.com- ഇട്ടതു കൊണ്ടു വല്ല പ്രയോജനവും ഉണ്ടൊ.?
എന്തായാലും അണ്ണനേ അഭിനന്ദിയ്ക്കാതെ വയ്യ....സൂപ്പർ ഹെൽപ് ഫോർ നോവിസ്സെസ്.
പാച്ചുവേ, പിൻമൊഴികൾ അതിന്റെ ഉടമകൾ നിർത്തിവച്ചിട്ട് വർഷം രണ്ടിൽകൂടുതൽ ആയല്ലോ. മറുമൊഴികൾ എന്ന കമന്റ് ആഗ്രിഗേറ്റർ അതുകഴിഞ്ഞ് തുടങ്ങിയതാണ്. അതിലേക്ക് കമന്റ് ഡൈവേർട്ട് ചെയ്യുന്നതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ എന്നു ചോദിച്ചാൽ എന്താണു ഞാൻ പറയേണ്ടത്!! ആരൊക്കെ ഏതൊക്കെ രീതിയിൽ വായിക്കുന്നു എവിടെനിന്ന് പോസ്റ്റുകളിലേക്കെത്തുന്നു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ. പാച്ചു പറയുന്ന കാലഘട്ടത്തിൽ നിന്നൊക്കെ മലയാളം ബ്ലോഗ് ഒരുപാട് വളർന്നു. അന്ന് ഒരു തനിമലയാളം ആഗ്രിഗേറ്ററും പിൻമൊഴിയുമായിരുന്നു ബ്ലോഗുകളീലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ. ഇന്ന് ആഗ്രിഗേറ്ററുകൾ, ഷെയേർഡ് ലിസ്റ്റ്, ഫീഡ് റീഡർ, ഫോളോവർ കണക്റ്റ് സൌകര്യങ്ങൾ തുടങ്ങീ ഏറ്റവും പുതുതായി ഗൂഗിൾ Buzz ൽ വരെ ബ്ലോഗ് പോസ്റ്റുകൾ വായിക്കാനുള്ള സൌകര്യമുണ്ട് :-)
എത്ര ശരിയാക്കിയിട്ടും ഇപ്പോളും പലരും പറയ്ന്നു കമന്റെസ് എഴുതാൻ സാധിക്കുന്നില്ല എന്നു എന്താണു ചെയ്യേണ്ടത് ?
ഉമ്മുഅമ്മാർ കമന്റ് സെറ്റിംഗുകൾ ശരിയായി ചെയ്യാത്തതുകൊണ്ടാണ് ബ്ലോഗിൽ കമന്റ് എഴുതാൻ വായനക്കാർക്ക് സാധിക്കാത്തത്.. അക്ഷര ചിന്തുകൾ എന്ന ബ്ലോഗിൽ കമന്റ് മോഡറേഷൻ എനേബിൾ ചെയ്തിട്ടുണ്ട് എന്നുകാണുന്നു. അതിൽ കമന്റെഴുതാൻ ബുദ്ധിമൊട്ടൊന്നും ഇല്ല. പക്ഷേ കമന്റുകൾ വെളിയിൽ വരണമെങ്കിൽ താങ്കൾ അത് അപ്രൂവ് ചെയ്യേണ്ടതുണ്ട്. മോഡറേറ്റ് കമന്റ് എന്ന ഡാഷ്ബോർഡിലെ ലിങ്കിൽ ഇതു ചെയ്യാം.
സാമൂഹ്യപരിവർത്തനത്തിനു സ്ത്രീശക്തി എന്ന ബ്ലോഗിലും വനിതാവേദി എന്ന ബ്ലോഗിലും പ്രശ്നം മറ്റൊന്നാണ്. ഈ ബ്ലോഗുകളിൽ കമന്റ് സെറ്റിംഗ് ഇപ്പോൾ എംബഡ് ബിലോ പോസ്റ്റ് എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. ഈ സെറ്റിംഗ് നിലവിലെ ടെമ്പ്ലേറ്റുമായി ചേരാത്തതാണ് പ്രശ്നം. ഈ സെറ്റിംഗ് മാറ്റിയിട്ട് (കമന്റ് സെറ്റിംഗുകളിൽ) കമന്റ് ഫോം പ്ലെയ്സ്മെന്റ് എന്നത് ഫുൾ പേജ് എന്നാക്കുക (അക്ഷര ചിന്തുകളിൽ ഇങ്ങനെയാണുള്ളത്). കഴിവതും എല്ലാ ബ്ലോഗിലും വേഡ് വേരിഫിക്കേഷനും മോഡറേഷനും ആവശ്യമില്ലെങ്കിൽ ഡിസേബിൾ ചെയ്യുക. (ഇതും കമന്റ് സെറ്റിംഗുകളിൽ തന്നെ). വായനക്കാർക്ക് ഒരു ജോലി എക്സ്ട്രാ ആണ്.
ഇപ്പോൾ മനസിലായി... ഒരു പാട് നന്ദിയുണ്ട്...പെട്ടെന്ന് തന്നെ അതിന്റെ വഴികൾ പറഞ്ഞു തന്നതിനും ഇനിയ്ം ഒത്തിരി സംശയങ്ങളുണ്ട്.... എന്നെ പോലുള്ള ഇതിനെ പറ്റി ഒന്നും അറിയാത്ത ആളൂകൾക്ക് ഇതൊർ നല്ല സഹായിയാണു.. പ്രാർഥനകൾ..
ഒരുപാട് നന്ദിയുണ്ട് താങ്കൾക്ക്. ഒരു ബ്ലോഗ് ആരംഭിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച സമയത്ത് തന്നെ ആദ്യാക്ഷരിയിൽ എത്തിപ്പെടാൻ സാധിച്ചു. ആദ്യാക്ഷരിയുടെ മാത്രം സഹായം കൊണ്ടാണു ഞാൻ ഒരു ബ്ലോഗ് തുടങ്ങിയത്. സൌകര്യം പോലെ അവിടെ വരെ വന്ന് പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞ് തരണെ.
ആദ്യ പോസ്റ്റുകള്‍ക്ക് അടിയില്‍ കമന്റ് ഓപ്ഷന്‍ കാണുന്നുണ്ട് കമന്റുകള്‍ വരികയും ചെയ്തു പക്ഷെ ഏറ്റവും പുതിയ പോസ്റ്റിന്റെ അടിയില്‍ കമന്റ് ഓപ്ഷന്‍ ഇല്ല
കമന്റ് സെറ്റിങ്ങ്സില്‍ പോയി പഠിച്ച പണികളെല്ലാം പയറ്റി
ഉപദേശിക്കണം
കുടിവെള്ളം ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയിരുന്നോ ഈ പ്രശ്നം കാണുന്നതിനു തൊട്ടുമുമ്പ്? ചില ടെമ്പ്ലേറ്റുകളുടെ പ്രശ്നമാണ് ഇങ്ങനെ കമന്റ് ഓപ്ഷൻ പ്രവർത്തിക്കാതിരിക്കുന്നത്. ഏതായാലും താങ്കളുടെ ബ്ലോഗിൽ ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നതായി കാണുന്നു.
ടെമ്പ്ലേറ്റ് മാറ്റിയില്ല
പോസ്റ്റ് ഓപ്ഷന്‍ എന്ന ഭാഗത്ത് Reader comments
Don't allow ആയി കിടന്നതാണ്
പുതിയ പോസ്റ്റ് ഇടുന്ന സമയത്ത് അത് ശ്രദ്ധയില്‍ പെട്ടു, മാറ്റി
മറുപടിക്ക് നന്ദി
അപ്പു മാഷെ,
ഞാന്‍ പുതിയൊരു ഫോട്ടോബ്ലോഗ് തുടങ്ങി. അതില്‍ പക്ഷേ, കമന്റ് എഴുതാന്‍ പറ്റുന്നില്ല. മാഷ് പറഞ്ഞപോലെ Settings ല്‍ Comment-> Show എന്നു തന്നെയാണ്. ചിന്തയില്‍ ഇതുവരെ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് ആരും എന്റെ ബ്ലോഗിനെപ്പറ്റി അറിഞ്ഞിട്ടുണ്ടായിരിക്കില്ലെന്നു കരുതി. പക്ഷേ, കമന്റ് എഴുതാന്‍ പറ്റുന്നുണ്ടോ എന്ന് ഒന്നു പരിശോധിച്ചപ്പോഴാണ് പ്രശ്‌നം കണ്ടത്. ഒന്നു സഹായിക്കാമോ?
എന്റെ ബ്ലോഗ് അഡ്രസ്സ് : http://myclickr.blogspot.com/
നന്ദു ഉപയോഗിക്കുന്ന ടെമ്പ്ലേറ്റ് പ്രശ്നം ആണിത്. ഒരു കാര്യം ചെയ്യൂ. ടെമ്പ്ലേറ്റ് മറ്റെണ്ടാ. പകരം, കമന്റ് സെറ്റിങ്ങുകളില്‍ ഒരു മാറ്റം വരുത്തൂ. ഇപ്പോള്‍ അവിടെ സെറ്റ് ചെയ്തിരിക്കുന്നത് Comment form placement : Embed below post എന്നായിരിക്കും. അതിനു പകരം Full page എന്ന് ടിക്ക് ചെയ്തിട്ട് സേവ് ചെയ്തോളൂ. പ്രശ്നം മാറും.
ശരിയായി മാഷെ..
നന്ദി!
അപ്പു, കമന്റ് ടെക്സ്റ്റ് വലുതാക്കാൻ എന്ത് ചെയ്യണം.
അതുപോലെ സൈഡ്ബാറിലെ അക്ഷരങ്ങളും വലുതാക്കാൻ എന്ത് ചെയ്യണം
നന്ദനയുടെ ബ്ലൊഗിലെ ടെമ്പ്ലേറ്റിൽ ചില്ലറ അഡ്ജസ്റ്റ് മെന്റുകൾ ചെയ്താലേ സൈഡ് ബാറിലെ അക്ഷരങ്ങളുടെ സൈസി മാറ്റാൻ സാധിക്കുകയുള്ളൂ. അതുപോലെ കമന്റുകളുടെ അക്ഷരങ്ങൾ സൈസ് സെറ്റ് ചെയ്യാനുള്ളത് ഫുട്ടർ സെക്ഷനിലെ ഫോണ്ട് സൈസിൽ ആണു. പുതിയ ബ്ലോഗർ ടെമ്പ്ലേറ്റ് ഡിസൈനർ ആണോ ഉപയോഗിക്കുന്നത്. എങ്കിൽ അതിലെ Advanced settings എന്ന ഭാഗത്താണു ഈ സെറ്റിംഗുകൾ ഉള്ളതു.
അപ്പു, പുതിയ സെറ്റിങ്ങ്സാണ് ഉപയോഗിക്കുന്നത്. Advanced ൽ നോക്കിയപ്പൊൾ settings എന്നൊരു ഭാഗം കാണാനില്ല, മറിച്ച് plate Designer
Templates Body Text
Background
Links
Blog Title
Tabs Text
Tabs Background
Post Title
Gadget Title
Accents
Add CS
Background
Layout
Advanced
ഇങ്ങനെയാണ് അപ്പു കാണുന്നത്, എല്ലാം നോക്കി ഒന്നു വിശദമായി പറയാമോ??
മുകളിൽ പറഞ്ഞതിൽ Advanced ക്ലിക്കിയാലാണ് ഇതൊക്കെ ലഭിക്കുക. ഇനിയെന്ത് ചെയ്യണം.
അപ്പു എന്താണ് Microsoft IE 5.0 or above. ഒന്ന് വിശദീകരിക്കാമോ?
@Nandana
Internet Explorer version 5.0 or latest... :-)
മുകളിലത്തെ കമന്റുകൾക്ക് മറുപടി സമയം കിട്ടുമ്പോൾ പറയണേ
നന്ദനയുടെ ബ്ലോഗിന്റെ html code, manual ആയി എഡിറ്റ് ചെയ്‌താല്‍ മാത്രമേ സൈഡ് ബാര്‍ / കമന്റ് ഫോണ്ട് സൈസുകള്‍ മാറ്റാന്‍ സാധിക്കൂ. ബ്ലോഗറിലെ template designer ഇത്രയധികം customization അനുവദിക്കുന്നില്ല. തെറ്റില്ലാതെ എഡിറ്റ് ചെയ്യാന്‍ അറിയാമെങ്കില്‍ മാത്രം ബ്ലോഗിന്റെ html code editing ചെയ്‌താല്‍ മതി. അല്ലെങ്കില്‍ അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കുക. വായിക്കാനുള്ള പ്രശ്നം മാത്രമേ ഉള്ളു എങ്കില്‍ Ctrl & + key ആവസ്യാനുസരണം ഉപയോഗിച്ച് ബ്രൌസര്‍ ഡിസ്പ്ലേ സൈസ് മാറ്റാമല്ലോ.
നന്ദി അപ്പു അറിയുന്ന ആരെയെങ്കിലും കണ്ടെത്തുന്നതുവരെ അങ്ങനെയിരിക്കട്ടെ
കമന്റിടുമ്പോള്‍ ചിലര്‍ ഫോണ്ട് ചെരിക്കുകയോ, ബോല്ടാക്കുകയോ ചെയ്യുന്നുണ്ട്? അതെങ്ങിനെയെന്ന് പറയാനോ?
നന്ദി അറിയിക്കാന്‍ വന്നതാണ് .എന്തിനെന്നറിയാമോ? ഈ കമന്റൊക്കെ എങ്ങനാണ് മലയാളത്തില്‍ എഴുതുന്നത് എന്ന് പണ്ട് ഞാന്‍ ചോദിച്ചിരുന്നു. അതിന്റെ ഫലമാണ് ഈ കമന്റ് .ഗുരുവിനു പ്രണാമം .ഇനിയും എന്റെ ബ്ലോഗിനുള്ള കുഴപ്പങ്ങള്‍ ചൂണ്ടി കാണിച്ചു തിരുത്തുമല്ലോ ?താങ്കളുടെ അഭിപ്രായം സ്വീകരിച്ചു ലേയൌട്ട് മാറ്റിയിട്ടുണ്ട്.ആശംസകള്‍
Thank you very much for such an informative post. i could understand all those settings and all, but the problem is, when i try to post a comment in malayalam in any blog (here too), using varamozhi(typing manglish and exporting to utf-8, then copy-paste)it is displaying as some sqares and all. But when i write a post in my blog using the same way, it is working. How can i sort it out?
Pearlbell, താങ്കൾ വിവരിച്ച വരമൊഴി എഴുത്ത് / കോപ്പി പേസ്റ്റ് ശരിയായ രീതിതന്നെയാണ്. വരമൊഴിയുടെ പുതിയ വേർഷൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ Export UTF-8 എന്ന സ്റ്റെപ്പ് തന്നെ ആവശ്യമില്ല. വലതുവശത്തെ വിന്റോയിൽ നിന്ന് മലയാളം ടെക്സ്റ്റ് നേരിട്ട് കോപ്പി പേസ്റ്റ് ചെയ്യാം. പക്ഷേ താങ്കൾ വിവരിച്ച പ്രശ്നം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് എനിക്കും അറീയില്ല. മറ്റൊരു വെബ് ബ്രൌസർ പരീക്ഷിച്ചു നോക്കിയിരുന്നോ? വരമൊഴി ഉപയോഗിച്ച് എഴുതുന്ന രീതി താങ്കൾക്ക് പരിചിതമെങ്കിൽ, കീമാൻ ഉപയോഗിച്ച് കമന്റ് ഫീൽഡിൽ നേരിട്ട് എഴുതിനോക്കാമോ?
appuji...i get the follow up comments in my mail. but they are not appearing in my blog. it is from last 2 days yesterday.can you help........sasneham
track
അപ്പു,
മറുപടി തന്നതിന് നന്ദി. ആ പ്രോബ്ലം ശരിയാക്കാൻ സാധിച്ചു. ആത് font എന്ന menu -ൽ ML-TTKarthika എന്ന ഫോണ്ട് selected ആയിരുന്നു. ഞാൻ install ചെയ്തത് AnjaliOLdLipi ആണ്. ഇത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. Karthika unselect ചെയ്ത്, Anjali select ചെയ്തപ്പോൾ പ്രോബ്ലം solve ചെയ്യാൻ സാധിച്ചു.
@pearlbell : - ഈ വിവരത്തിനു നന്ദി.
@ ഒരു യാത്രികൻ : ബ്ലോഗറിൽ ഇടയ്ക്കിടെ കമന്റുകൾ അപ്രത്യക്ഷമാകുന്ന അസുഖം കാണാറുണ്ട്. ഈ ബ്ലോഗിലെ പ്രശ്നങ്ങളും പ്രതിവിധികളും എന്ന സെക്ഷനിൽ അങ്ങനെ ഒരു അദ്ധ്യായമുണ്ട്.. ഇത് തനിയെ പരിഹരിക്കപ്പെട്ടുകൊള്ളും. കമന്റുകൾ നഷ്ടപ്പെട്ടു പോവുകയില്ല.
ഷിബു
നമ്മുടെ ബ്ലോഗിലേക്ക് കമന്റുന്നവര്‍ക്ക് നന്ദിപറഞ്ഞ് ഒറ്റയടിക്ക് (എല്ലാവര്ക്കും) മറുപടി അയക്കാന്‍ വല്ല സംവിധാനവും ഉണ്ടോ ?
--
റഷീദ്, ഇങ്ങനെയുള്ള ഒരു സംവിധാനവും നിലവിലില്ല.
ഒരേ ചോദ്യം പല അദ്ധ്യായങ്ങളിൽ ചോദിക്കണമെന്നില്ല. ഏത് അദ്ധ്യായത്തിൽ കമന്റിട്ടാലും എനിക്കത് മെയിൽ ആയി കിട്ടും..
sorry i got that.."post a comment"
ആദ്യം എഴുതി ചോദിച്ചതാണ് . മറുപടി ലഭിച്ചില്ല.
കമന്റിടുമ്പോള്‍ ചിലര്‍ ഫോണ്ട് ചെരിക്കുകയോ, ബോല്ടാക്കുകയോ ചെയ്യുന്നുണ്ട്? അതെങ്ങിനെയെന്ന് പറയാനോ?
അത് പോലെ ബ്ലോഗരുടെ കമന്റുകള്‍ ചുവന്ന നിറത്തില്‍ എങ്ങിനെ കാണാം.?
പുലരി, കമന്റെഴുതുന്ന ബോക്സിനു താഴെത്തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം ഗൂഗിൾ എഴുതിയിട്ടുണ്ടല്ലോ. നോക്കൂ You can use some HTML tags, such as bold ... അതായത് ബോൾഡ് ആക്കേണ്ട വാക്കിനു മുമ്പും പിമ്പും അതാത് എച്.ടി.എം.എൽ കോഡുകൾ എഴുതിച്ചേർക്കുക. http://www.web-source.net/html_codes_chart.htm ഈ സൈറ്റ് ഒന്നു നോക്കിയാൽ സാധാരണ ഉപയോഗപ്പെടുന്ന കോഡൂകൾ കാണാം.
നന്ദി അപ്പുവേട്ടാ...
edupole facebook engine use cheyyanamenne aarenkilum blog ettitundo?
Appu mashe .... u r my guru in blog world. some doubts ... pl see my blog. hw to shw post & comments in simutanously opened . I read ur comments page and tried too. " comment fm placemnt "option nt changing the placemnt. dont want full page option.
Also wht changes i ahve to do in my blog as a new comer? pl advice.
http://www.mirror-kerala.blogspot.com/
Menon, your comment form placement setting is all right. However, you need to change the first option in Settings >> format tab >> "Show at most " posts to 1 and save the page. Right now more than one post is displayed on the front page of the blog and therefore, the comment form area is not displayed below post.
താങ്ക്സ് മാഷെ , I tired to add your adyakshri blog to my id as instructed by u . (settings--> add html and copy & paste ur html.) but its not saving( nt responding ).
why ?
അപ്പുവേട്ടാ,
എന്റെ ബ്ലോഗില്‍ ഉപയോഗിച്ചുള്ള ടെമ്പ്ലേറ്റ് ബ്ലോഗിലെ തന്നെ
Awesome Inc.ആണ്. ചില ബ്ലോഗുകളില്‍ കാണുന്ന പോലെ ബ്ലോഗ് കമ്മന്റ് ഫോം എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാമോ ? അത് പോലെ തന്നെ നമുക്ക് ലഭിക്കുന്ന കമ്മന്റുകള്‍ നമ്പരിട്ടു പ്രത്യേക സ്റ്റൈലില്‍ കൊടുക്കുന്നത് എങ്ങനെ എന്നറിയാമോ ? എല്ലാം സ്ക്രീന്‍ ഷോര്‍ട്ട് സഹിതം മെയില്‍ അയച്ചിട്ടുണ്ട്. പ്ലീസ് ഹെല്പ് ....
CEEKAY, താങ്കൾ വിവരിച്ചതുപോലെയുള്ള കാര്യങ്ങൾ ബ്ലോഗിൽ ചെയ്യുന്നത് ബ്ലോഗിന്റെ html code ൽ വേണ്ട മാറ്റങ്ങൾ ചേർത്തിട്ടാണ്. ഇതൊക്കെ വിശദമായി വിവരിക്കുന്ന മറ്റു ബ്ലോഗുകൾ (ബ്ലോഗർ സൂത്രം, ലുട്ടുവിന്റെ ബ്ലോഗ്, രാഹുലിന്റെ ഇൻഫ്യൂഷൻ) തുടങ്ങിയവ് ഉണ്ടല്ലോ. .അതിൽ ഒന്നുനോക്കൂ..
How can I set up a google translitator page just below my comment form? I have seen it on some blogs. Please advise me... Thank you..
സന്തോഷ്, ഇങ്ങനെ കമന്റ് ഫോമിന്റെ അടിയിലായി ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഗാഡ്ജറ്റ് ചേർക്കാനുള്ള സംവിധാനം ബ്ലോഗറിലില്ല. പക്ഷേ ഈ കോഡ് ഒരു എച്.ടി.എം ൽ ഗാഡ്‌ജറ്റ് / വിഡ്ജറ്റ് ആയി താങ്കളുടെ ബ്ലോഗിൽ ചേർക്കാവുന്നതാണ്. ലിങ്ക് ഇതാ
അപ്പുവേട്ടാ , ഞാന്‍ പുതിയ ബ്ലോഗ്ഗര്‍ ആണ് . ആദ്യാക്ഷരി റെഫര്‍ ചെയ്താണ് ബ്ലോഗിലെ പല കാര്യങ്ങളും മനസ്സിലാക്കിയത്. ഇപ്പോള്‍ എന്റെ ബ്ലോഗില്‍ കമെന്റ് ബോക്സില്‍ വേര്‍ഡ് വെരിഫികേഷന്‍ ചോദിക്കുന്നതായി ചില പരാതി. ഞാന്‍ കമെന്റിടുമ്പോള്‍ അങ്ങനെ കാണുന്നില്ല.എങ്കിലും അത് പരിഹരിക്കാന്‍ വേണ്ടി സെറ്റിങ്ങ്സില്‍ ചെണ് നോക്കുമ്പോള്‍ അങ്ങനെ ഒരു വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാകുവനുള്ള ഓപ്ഷന്‍ കാണുന്നില്ല.ഒന്ന് സഹായിക്കാമോ..?
ഈ ചാപറ്റർ മുഴുവനായും വായിച്ചു നോക്കിയോ? അതിൽ വേഡ് വെരിഫിക്കേഷൻ മാറ്റുന്നതെങ്ങനെയെന്നു പറഞിട്ടുണ്ടല്ലോ.
Show word verification for comments? എന്ന ഓപ്ഷനേ കാണുന്നില്ലാ ! എന്ത് ചെയ്യും?
വലിയ അത്യാവശ്യം ഇല്ലെങ്കിൽ (ഉദ. സ്പാം ശല്യം) ഇല്ലെങ്കിൽ വേഡ് വേരിഫിക്കേഷൻ ഇല്ലാതിരിക്കുന്നതല്ലേ ജിഷേ നല്ലത്? പുതിയ ബ്ലോഗർ ഇന്റർ ഫെയ്സിൽ ഈ ഓപ്ഷൻ ഇല്ല. ഇനി അത്ര നിർബന്ധമാണെങ്കിൽ പഴയ ഇന്റർ ഫെയ്സിലേക്ക് തൽക്കാലം മാറി വേഡ് വേരിഫിക്കേഷൻ എനേബിൾ ചെയ്യൂ.
അയ്യോ.. സോറി..കാര്യം കൃത്യമായി ഞാന്‍ പറഞ്ഞില്ല. വേര്‍ഡ് വെരിഫികേഷന്‍ വേണ്ടതില്ല. അത് മാറ്റാന്‍ ഓപ്ഷന്‍ കാനുന്നില്ലയിരുന്നു. ഇനി നോക്കട്ടെ!
നന്ദി സഹോദരാ.... പഴയ blogger interface ലേക്ക് പോയപ്പോള്‍ പ്രശ്ന പരിഹാരമായി.
എന്റെ ബ്ലോഗില്‍ കമന്റുകള്‍ രണ്ടു പ്രാവശ്യം കാണുന്നു. എങ്ങനെ പരിഹരിക്കാം.. ?
ചോക്കുപൊടീ : ഞാൻ താങ്കളുടെ ബ്ലോഗിലെ പുതിയ പോസ്റ്റിൽ നോക്കിയിട്ട് ഇങ്ങനെ ഒരു പ്രശ്നം കണ്ടില്ലല്ലോ. ഇനി അഥവാ അങ്ങനെ സംഭവിക്കുന്നു എങ്കിൽ തന്നെ അത് കമന്റ് സെറ്റിംഗുകൾ കൊണ്ട് വരുന്നതാവില്ല. എന്തെങ്കിലും താൽക്കാലിക പ്രശ്നം ആയിരിക്കാം.
നന്ദി അപ്പുവേട്ടാ,, യഥാര്‍ത്ഥത്തില്‍ എന്റെ പ്രോബ്ലം കമന്റ് ബോക്സ് തന്നെ രണ്ടു പ്രാവശ്യം കാണുന്നു എന്നതാണ്
Post a Comment