സ്റ്റാറ്റ് കൌണ്ടര്‍ - ഒരു പേജ് ട്രാക്കര്‍
>> 3.10.08
Page updated : November 13, 2010
മുന്നദ്ധ്യായങ്ങളില്‍ വിവരിച്ച സിംപിൾ ഹിറ്റ് കൌണ്ടർ, ബ്ലോഗിന്റെ ഒരു ഭാഗം തന്നെ അപഹരിക്കുന്ന ഫീഡ്ജിറ്റ് തുടങ്ങീയവയ്ക്കു പകരം, രഹസ്യമായി (ഇൻവിസിബിൾ ആയി ഒരിടത്തിരുന്നുകൊണ്ട്) അതിലധികം സൌകര്യങ്ങളും വിവരങ്ങളും തരുന്ന ഒരു സൈറ്റാണ് സ്റ്റാറ്റ് കൌണ്ടര്‍. അതും തീര്‍ത്തും സൌജന്യമായി! ആരൊക്കെ വന്നു, അവരുടെ ഐപി. അഡ്രസുകള്‍ ഏതാണ്, എത്രസമയം നിങ്ങളുടെ പേജില്‍ ഉണ്ടായിരുന്നു, ഏതെല്ലാം പേജ് അവര്‍ കണ്ടു, എവിടെനിന്നാണ് അവര്‍ എത്തിയത്, ഇന്ന് ഏതൊക്കെ പേജാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശിച്ചത്, എത്ര വിസിറ്റേഴ്സ് വീണ്ടും വീണ്ടും വരുന്നവര്‍ ഉണ്ട്, ഒരാഴ്ചത്തെയോ ഒരു മാസത്തെയോ സൈറ്റ് ട്രാഫിക്ക് എങ്ങനെ എന്നു തുടങ്ങീ ഒട്ടനവധി വിവരങ്ങള്‍ സ്റ്റാറ്റ് കൌണ്ടര്‍ തരുന്നു.
ലളിതമായ റെജിസ്ട്രേഷന്‍ പ്രോസസ് ആണ്. ഒരു ഇമെയില്‍ കണ്‍ഫര്‍മേഷന്‍ ഉണ്ട് ഇക്കൂട്ടത്തില്‍. നിങ്ങളുടെ ഇ-മെയിലിലേക്ക് വരുന്ന ഒരു മെയില്‍ വഴി നിങ്ങള്‍ റെജിസ്ട്രേഷന്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്.
ഈ റെജിസ്ട്രേഷന്റെ പ്രത്യേകത നിങ്ങളുടെ ഏതെങ്കിലും ബ്ലോഗിനെ അല്ല റെജിസ്റ്റര്‍ ചെയ്യുന്നത് എന്നതാണ്. നിങ്ങള്‍ക സ്റ്റാറ്റ് കൌണ്ടർ സൈറ്റിൽ ഒരു അക്കൌണ്ട് തുറക്കുന്നു. ആ അക്കൌണ്ടില്‍ നിങ്ങളുടെ എത്ര ബ്ലോഗുകള്‍ / വെബ് സൈറ്റുകൾ എന്നിവ വേണമെങ്കിലും ചേര്‍ക്കാവുന്നതാണ്.
ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റാറ്റ് കൌണ്ടറീന്റെ പ്രധാന പേജ് ലഭിക്കും. ഇവിടെ My Projects എന്നൊരു മെനു ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം, Add a new project എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം. ഒരു ബ്ലോഗിനെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഒരു പ്രോജക്ട് എന്നു പറയുന്നത്. അതായത് ഓരോ ബ്ലോഗിനും ഓരോ പ്രോജക്ട് വെവ്വേറെ സെറ്റ് ചെയ്യണം എന്നു സാരം.
അടുത്ത പേജില്‍ Website title (ബ്ലോഗ് പേര്), website url (ബ്ലോഗ് അഡ്രസ്), category (പ്രതിപാദ്യവിഷയം), time zone (നിങ്ങളുടെ സമയ മേഖല) ഇത്രയും കാര്യങ്ങള്‍ നിര്‍ബന്ധമായും എഴുതുക. ഇതെല്ലാം ഇംഗ്ലീഷില്‍ വേണം എഴുതുവാന്‍.
IP blocking എന്ന കോളത്തില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് ചേര്‍ത്താല്‍ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് തുറന്നാല്‍ അത് സ്റ്റാറ്റ് കൌണ്ടര്‍ കണക്കില്‍ എടുക്കുകയില്ല. Allow public view എന്നത് ടിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗിലെ വിസിറ്റര്‍ സ്റ്റാറ്റസ് ആര്‍ക്കുവേണമെങ്കിലും കാണാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് താല്പര്യമെങ്കില്‍ മാത്രം ടിക് ചെയ്യുക. ഇനി Next ക്ലിക്ക് ചെയ്യാം.
അടുത്തപടി കോഡ് ഉണ്ടാക്കി അത് നിങ്ങളുടെ ബ്ലോഗില്‍ html/javascrip Gadget ആയി ചേര്‍ക്കുക എന്നതാണ്. ഈ കൌണ്ടര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന രീതിയിലോ, അപ്രത്യക്ഷമായ രീതിയിലോ സെറ്റ് ചെയ്യാം എന്നതാണ് പ്രത്യേകത. ആദ്യം പറഞ്ഞതുപോലെ വേണമെങ്കില്‍ Visible counter എന്നും Invisible counter എന്നും സെലക്ട് ചെയ്യുക. ഇനി നമ്പര്‍ പ്രത്യക്ഷപ്പെടേണ്ട, സ്റ്റാറ്റ് കൌണ്ടറീന്റെ ഒരു ചെറിയ ലോഗോ മാത്രം ബ്ലോഗില്‍ കാണിച്ചാല്‍ മതിയെങ്കില്‍ (ഇപ്പോഴും സ്റ്റാറ്റ് കൌണ്ടറിന്റെ ഡേറ്റാ എല്ലാം കിട്ടും) Button only എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
അടുത്ത നാലു പേജുകളില്‍ ചോദിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സ്വയം തെരഞ്ഞെടുക്കാം/ എഴുതാം. ഏറ്റവും അവസാനം ഒരു എച്.ടി.എം. എല്‍ കോഡ് ലഭിക്കും. അത് അപ്പടി കോപ്പി ചെയ്ത് ഒരു HTML/Java script ഗാഡ്ജറ്റ് ആയി നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുക. സംഗതി റെഡി!
ഇനി എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് www.statcounter.com എന്ന പേജിലെത്തി ലോഗിന്‍ ചെയ്ത് നിങ്ങളുടെ ബ്ലോഗുകളിലെ ട്രാഫിക്ക് നേരില്‍ വീക്ഷിക്കാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ പ്രോജക്ടുകള്‍ സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതാതിന്റെ പ്രോജക്റ്റ് നെയിം എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.
===================
ആദ്യാക്ഷരിയുടെ സ്റ്റാറ്റ് കൌണ്ടര്‍ പേജ് നോക്കൂ.
ഇതാണ് പേജ് വിസിറ്റര്‍ സമ്മറി. ഈ പേജിന്റെ ഇടതുവശത്തായി സ്റ്റാറ്റിസ്റ്റിക്സ് എന്ന തലക്കെട്ടിനടിയില്‍ കുറേ ഓപ്ഷന്‍സ് ഉണ്ട്.
Summary - സംഗ്രഹം
Popular Pages - പ്രിയങ്കരമായ പേജുകള്‍
Entry Pages - സന്ദര്‍ശകര്‍ എത്തിയ പേജ്
Exit Pages - സന്ദര്‍ശകര്‍ പുറത്തുപോയത് ഏത് പേജില്‍ നിന്ന്.
Came From - എങ്ങനെ ഈ പോസ്റ്റിനെപ്പറ്റി അറിഞ്ഞു
Keyword Analysis - ഏത് വാക്ക് തിരഞ്ഞാണ് എത്തിയത്
Recent Keyword Activity - മുകളീല്‍ പറഞ്ഞതിന്റെ മറ്റൊരു രൂപം
Recent Came From - ഏറ്റവും പുതിയ സന്ദര്‍ശകര്‍ക്ക് ഈ ലിങ്ക് കിട്ടിയത് എവിടെനിന്ന്
Search Engine Wars - ഏതു സേര്‍ച്ച് എഞ്ചിനാണ് ഈ ബ്ലോഗ് കൂടുതല്‍ പരതിയത്
Exit Links - ഈ ബ്ലോഗില്‍ നിന്ന് സന്ദര്‍ശകന്‍ ഏതു ലിങ്ക് വഴി പുറത്തെക്ക് പോയി
Exit Link Activity - ആ ലിങ്കില്‍ നിന്ന് എന്തു ചെയ്തു
Downloads - ഈ ബ്ലോഗിലെ ഏതെങ്കിലും കാര്യം ഡൌണ്‍ലോഡ് ചെയ്തുവോ
Download Activity - എന്താണ് ഡൌണ്‍ ലോഡ് ചെയ്തത്
Visitor Paths - സന്ദര്‍ശകന്‍ ഏതു സ്ഥലത്തുനിന്നു വന്നു (ഐ.പി ഉള്‍പ്പടെ), ഏതൊക്കെ പേജില്‍ പോയി (ഒരു പ്രത്യേക ഐ.പി അഡ്രസിനെ അടിസ്ഥാനപ്പെടുത്തി വിശദമായി.
Visit Length - എത്ര സമയം വിസ്റ്റര്‍ ഇവിടെ നിന്നു (ഒരു ഗ്രാഫായിട്ട്)
Returning Visits - തുടര്‍ച്ചയായി ഈ ബ്ലോഗില്‍ എത്തുന്ന സന്ദര്‍ശകര്‍
Recent Pageload Activity - ഈയിടെ തുറക്കപ്പെട്ട പേജുകളെപ്പറ്റി
Recent Visitor Activity - ഈയിടെ വന്ന വിസിറ്റേഴ്സ് എന്തൊക്കെ ചെയ്തു (വിശദമായി)
Recent Visitor Map - ഈയിടെ വിസ്റ്റര്‍ എത്തിയ സ്ഥലങ്ങള്‍ ലോക ഭൂപടത്തില്‍
Country/State/City/ISP - കുറേക്കൂടി വിശദമായി മേല്‍പ്പറഞ്ഞകാര്യം ഒരു ഡാറ്റാ ആയി
Browser - ഏതു ബ്രൌസറ് ആണ്കൂടുതലും ഉപയോഗിക്കപ്പെട്ടത്
System Stats - സന്ദര്‍ശകരുടെ സിസ്റ്റങ്ങള്‍
Lookup IP Address - ഒരു പ്രത്യേക ഐ.പി. അഡ്രസ് തിരയൂ (വന്നിട്ടുണ്ടോ എന്ന്)
ഇങ്ങനെ ഒട്ടനവധി വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. അതോരോന്നും ക്ലിക്ക് ചെയ്ത് നോക്കൂ (ഈ ചിത്രത്തിലല്ല, നിങ്ങളുടെ അക്കൌണ്ടില്‍).
ഇതിലെ വിസിറ്റര്‍ പാത്ത് / റീസന്റ് വിസിറ്റര്‍ തുടങ്ങിയ പേജുകളില്‍ ഐ.പി അഡ്രസുകളെ റീനെയിം ചെയ്ത് സൂക്ഷിക്കാനുള്ള സൌകര്യവുമുണ്ട്. ഇവയൊക്കെ ആവശ്യാനുസരണം ഉപയോഗിക്കാം. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഒരു പ്രോജക്റ്റിന്റെ സെറ്റിംഗുകൾ എഡിറ്റ് ചെയ്യാവുന്നതാണ്. അതുപോലെ ഒരു കാര്യം ശ്രദ്ധിക്കുക. ഓരോ പേജ് ലോഡും ഓരോ വിസിറ്റർ ആയി എണ്ണാതിരിക്കണമെങ്കിൽ, യുണീക് വിസിറ്റർ എന്നുമാത്രം എണ്ണിയാൽ മതിയാകും .
7 അഭിപ്രായങ്ങള്‍:
ഷിബു, ഉപയോഗപ്രദം.
നന്ദി ഷിബു. ഇപ്പോൾ തന്നെ ചെയ്തു നോക്കട്ടെ.
നല്ല വിവരണം.
ഓരോ ബ്ലോഗിലും ഈസികൌണ്ടറും സ്റ്റാറ്റ് കൌണ്ടറുമൊക്കെയുണ്ടെങ്കിലും ഇതൊന്നും തുറന്നുനോക്കാന്‍ മെനക്കെടാറില്ല.
register ചെയ്ത് കഴിഞ്ഞിട്ടും my projects എന്ന സംഭവം കണ്ടില്ലാലൊ.
register ചെയ്ത് കഴിഞ്ഞിട്ടും my projects എന്ന സംഭവം കണ്ടില്ലാലൊ.
വളരെ ഉപോയോഗപ്രദമായ മറ്റൊരു സംഗതി. നന്നായി വര്‍ക്ക് ചെയ്യുന്നു. നന്ദി.
വളരെ നന്ദി ,"4 best Love Tips N malayalam ""www.1001lovetips4u.blogspot.com"
Post a Comment