പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blog
>> 4.10.08
ഗൂഗിള്‍, ബ്ലോഗറില്‍ വളരെ അടുത്തയിടെ പരിചയപ്പെടുത്തിയ ഒരു സൌകര്യമാണ് ഫോളോ എ ബ്ലോഗ് അഥവാ മറ്റൊരു ബ്ലോഗിനെ പിന്തുടരാം എന്ന ഗാഡ്‌ജറ്റ്. നമുക്ക് ഒരു പ്രത്യേക വ്യക്തി എഴുതുന്ന ബ്ലോഗ് പോസ്റ്റുകള്‍ / അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കുവാന്‍ ഇഷ്ടമാണെന്നിരിക്കട്ടെ. എന്നാല്‍ സ്ഥിരമായി ആഗ്രിഗേറ്ററുകള്‍ നോക്കാത്തതിനാല്‍ അവയിലെ പല പോസ്റ്റുകളും നഷ്ടപ്പെടുകയും ചെയ്യുന്നു എന്നിരിക്കട്ടെ. തീര്‍ച്ചയായും, ഇംഗ്ലീഷിലെപ്പോലെ ലക്ഷക്കണക്കിനു ബ്ലോഗുകള്‍ ഉള്ള ഒരു ഭാഷയാണെങ്കില്‍ ഒരു ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ നാം കാണാതെ പോവാനുള്ള സാധ്യത എത്രയധികം എന്നാലോചിച്ചു നോക്കൂ. ഇതെല്ലാം ഒഴിവാക്കി, നമ്മുടെ പ്രിയബ്ലോഗുകളിലെ പുതിയ പോസ്റ്റുകളെല്ലാം കൃത്യമായി നമ്മുടെ വായനാലിസ്റ്റില്‍ എത്തിക്കുന്നു ഫോളോ എ ബ്ലോഗ് എന്ന ഈ സംവിധാനം.
(ശ്രദ്ധിക്കുക: ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ബ്ലോഗ് സെറ്റിംഗുകളിലെ ഫോര്‍മാറ്റിംഗ് ടാബിൽ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം ഫോർമാറ്റ് സെറ്റിംഗുകളിൽ സെറ്റ് ചെയ്യുന്ന ഭാഷയും നിങ്ങൾ ബ്ലോഗിൽ എഴുതുന്ന ഭാഷയും തമ്മിൽ ബന്ധമൊന്നുമില്ല. ബ്ലോഗറിലെ വിവരങ്ങൾ ലിങ്കുകൾ തുടങ്ങിയവ ഏതുഭാഷയിൽ കാണിക്കണം എന്ന സെറ്റിംഗ് ആണ് ഫോർമാറ്റ് സെറ്റിംഗുകൾ. )
ആദ്യമായി ഈ ഗാഡ്ജറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നു നോക്കാം.
1. ഒരു ബ്ലോഗിനെ പിന്തുടരുവാന്‍:
ഈ ഫീച്ചറിന് രണ്ടുവിധത്തിലുള്ള സെറ്റിംഗുകള്‍ ഉണ്ട്. ഒന്നാമത്തെ രീതിയില്‍ നാം ഏതുബ്ലോഗാണോ നമ്മൂടെ വായനാ ലിസ്റ്റിലേക്ക് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നത് ആ ബ്ലോഗില്‍ Followers എന്നൊരു ഗാഡ്‌ജറ്റ് ഉണ്ടാവും (ഇത് അതിന്റെ ഉടമ അവിടെ ചേര്‍ക്കുന്നതാണ്). ഉദാഹരണം ഇവിടെ ആദ്യാക്ഷരിയുടെ ഇടതു സൈഡ് ബാറില്‍ അനുയായികള്‍ എന്നൊരു ഭാഗമുള്ളതു നോക്കൂ. (ഈ ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് മലയാളം എന്ന് സെറ്റ് ചെയ്തിരിക്കുന്നതിനാലാണ് ഇവിടെ ഇത്തരം നിര്‍ദ്ദേശങ്ങളെല്ലാം മലയാളത്തില്‍ ഡിസ്‌പ്ലേചെയ്യുന്നത്. അങ്ങനെ ചെയ്തിട്ടില്ലാത്തവയില്‍ എല്ലാം ഇംഗ്ലീഷില്‍ ആവും ഉണ്ടായിരിക്കുക. ഇംഗ്ലീഷിലാണെങ്കില്‍ അനുയായികള്‍ എന്നതിനു പകരം ഫോളോവേഴ്സ് എന്നായിരിക്കും എന്നു മാത്രം)
ഇങ്ങനെ ഒരു ഗാഡ്‌ജറ്റ് നിങ്ങള്‍ പിന്തുടരുവാനാഗ്രഹിക്കുന്ന ബ്ലോഗില്‍ ഉണ്ടെങ്കില്‍ അതിലെ ഈ ബ്ലോഗിനെ പിന്തുടരൂ (follow this blog) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഉടനെതന്നെ നിങ്ങളുടെ ജി.മെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ആ ബ്ലോഗിനെ പിന്തുടരുവാനുള്ള ഒരു വിന്റോ ലഭിക്കും. അവിടെ നിങ്ങളുടെ മെയില്‍ ഐ.ഡിയും പാസ് വേഡും എഴുതി. പ്രവേശിക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ പുതിയതായി ഒരു വിന്റോ ലഭിക്കും. ഇവിടെ രണ്ട് ഓപ്‌ഷനുകള്‍ ഉണ്ട് ഒന്ന് ഫോളോ പബ്ലിക്‍ലി, രണ്ടാമത്തെത് ഫോളോ അനോനിമസ്‌ലി. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം, നിങ്ങൾ പിന്തുടരുവാനാഗ്രഹിക്കുന്ന ബ്ലോഗീലെ ഈ ഗാഡ്‌ജറ്റില്‍ പബ്ലിക്കായി (എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍) ചേര്‍ക്കപ്പെടുവാന്‍ പോകുന്നു എന്ന അറിയിപ്പാണിത്. ഫോളോ എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനി നിങ്ങള്‍ ഈ ബ്ലോഗിനെ പിന്തുടരുന്നുണ്ടെന്ന വിവരം പബ്ലിക്കിനെ അറിയിക്കാതെ രഹസ്യമായി പിന്തുടരുവാനാണ് ആഗ്രഹമെങ്കില്‍ Follow anonymously എന്ന ഓപ്‌ഷനില്‍ ക്ലിക് ചെയ്യാം. എന്നിട്ട് ഫോളോ എന്ന ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോള്‍ നിങ്ങളുടെ ലോഗിന്‍ ഐ.ഡി ആ ബ്ലോഗിന്റെ ഫോളോവര്‍ ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു.
2. നിങ്ങളുടെ പ്രിയബ്ലോഗില്‍ ഫോളോ ദിസ് ബ്ലോഗ് ഗാഡ്‌ജറ്റ് ഇല്ലെങ്കില്‍:
ചിലപ്പോള്‍ നിങ്ങള്‍ ഫോളോ ചെയ്യുവാനാഗ്രഹിക്കുന്ന ബ്ലോഗില്‍ മേല്‍പ്പറഞ്ഞ “ഈ ബ്ലോഗിനെ പിന്തുടരൂ” (ഫോളോ ഗാഡ്ജറ്റ്) അതിന്റെ ഉടമ ചേര്‍ത്തിട്ടുണ്ടാവില്ല. എങ്കിലും നിങ്ങള്‍ക്ക് അതിനെ പിന്തുടരാവുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.ആദ്യമായി നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ ലോഗിന്‍ ചെയ്ത് ഡാഷ് ബോര്‍ഡിലേക്ക് പോവുക.
അവിടെ ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും ലിസ്റ്റിനു താഴെയായി ചില പുതിയ ലിങ്കുകള്‍ കാണാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
അവിടെ നിങ്ങളുടെ വായനാലിസ്റ്റ് കാണാം. അതില്‍ Add എന്നൊരു ബട്ടണ്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ ലഭിക്കും.
അതിലെ Add from URL എന്ന കോളത്തില്‍ നിങ്ങള്‍ പിന്തുടരുവാനാഗ്രഹിക്കുന്ന ബ്ലോഗിന്റെ അഡ്രസ് (യു.ആര്‍.എല്‍) ചേര്‍ക്കുക. എന്നിട്ട് Next ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങളുടെ പേര് ആ ബ്ലോഗില്‍ ചേര്‍ക്കപ്പെടുന്നു എന്ന അറിയിപ്പ് ലഭിക്കും. ഇവിടെയും പബ്ലിക്കായി വേണോ അതോ അനോനിമസായി വേണോ എന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
3. ഫോളോ ചെയ്യുന്ന ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ അറിയുവാന്‍:
നിങ്ങള്‍ ഫോളോ ചെയ്യുവാനായി ചേര്‍ന്നിട്ടുള്ള ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ നിങ്ങളുടെ ഡാഷ്‌ബോര്‍ഡില്‍ വായനാലിസ്റ്റുകളുടെ കൂട്ടത്തില്‍ ആ പോസ്റ്റുകളുടെ ലിങ്കുകള്‍ വരും. താഴെക്കാണുന്ന ചിത്രം നോക്കൂ.
4. നിങ്ങളുടെ ബ്ലോഗില്‍ ഒരു ഫോളോ ദിസ് ബ്ലോഗ് ഗാഡ്‌ജറ്റ് ചേര്‍ക്കുവാന്‍:
ഫോളോ ദിസ് ബ്ലോഗ് എന്നത് ഒരു ഗാഡ്‌ജറ്റ് ആണ്. നിങ്ങളുടെ ബ്ലോഗില്‍ ഒരു ഗാഡ്ജറ്റ് (പേജ് എലമെന്റ്) ചേര്‍ക്കുന്നതെങ്ങനെയെന്ന് ഈ ബ്ലോഗിലെ ലേ ഔട്ടും പേജ് എലമെന്റുകളും എന്ന അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ഫോളോവേഴ്സ് (Followers) എന്ന ഗാഡ്‌ജറ്റ് ചേര്‍ക്കുക.
ഒരുകാര്യം വീണ്ടും വീണ്ടും പറയട്ടെ: ബ്ലോഗിന്റെ സെറ്റിംഗുകളുടെ കൂട്ടത്തിൽ ഫോർമാറ്റ് സെറ്റിംഗ് എന്ന ടാബിൽ, ഭാഷ (ലാംഗ്വേജ്) മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ ഫോര്‍മാറ്റിംഗ് സെറ്റിംഗുകളില്‍ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം. ഫോർമാറ്റ് സെറ്റിംഗുകളിൽ സെറ്റ് ചെയ്യുന്ന ഭാഷയും നിങ്ങൾ ബ്ലോഗിൽ എഴുതുന്ന ഭാഷയും തമ്മിൽ ബന്ധമൊന്നുമില്ല. ബ്ലോഗറിലെ വിവരങ്ങൾ ലിങ്കുകൾ തുടങ്ങിയവ ഏതുഭാഷയിൽ കാണിക്കണം എന്ന സെറ്റിംഗ് ആണ് ഫോർമാറ്റ് സെറ്റിംഗുകൾ.
5. ഒരു ബ്ലോഗിനെ പിന്തുടരുന്നത് അവസാനിപ്പിക്കുവാന്‍:
ഒരു ബ്ലോഗിനെ പിന്തുടരുന്നത് നമുക്ക് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ബ്ലോഗീല്‍ ലോഗിന്‍ ചെയ്ത് ഡാഷ്‌ബോര്‍ഡില്‍ എത്തുക. അവിടെ നിങ്ങള്‍ ഫോളോ ചെയ്യുന്ന ബ്ലോഗുകളുടെ ലിസ്റ്റ് താഴെയായി കാണാം. അതില്‍ മാനേജ് എന്നൊരു ബട്ടണ്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യൂ.
ഇപ്പോള്‍ നിങ്ങള്‍ ഫോളോ ചെയ്യുന്ന ബ്ലോഗുകളുടെ ലിസ്റ്റ് കാണാം. അവിടെ ഓരോ പേരിനും നേരെ ഒരു ട്രാഷ് ബിന്‍ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ ബ്ലോഗിനെ പിന്തുടരുന്നതില്‍ നിന്ന് ന്നിങ്ങള്‍ ഒഴിവാകും.
ഈ ബ്ലോഗിലെ “ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍” എന്ന അദ്ധ്യായം കൂടി നോക്കൂ.
17 അഭിപ്രായങ്ങള്‍:
വളരെ നല്ല പോസ്റ്റ്.
എനിയ്ക്ക് ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.
Thanx
തുടര്‍ന്നും അനുബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കും എന്ന പ്രതീക്ഷയോടെ.
ഞാന്‍ പിന്‍-തുടരാന്‍ തന്നെ തീരുമാനിച്ചു!
അപ്പുവേട്ടാ.. ഈ ഫോളോ ചെയ്യുന്ന ബ്ലോഗുകളെ നമ്മുടെ ബ്ലോഗ് പേജില്‍ കാണിയ്ക്കുന്നതെങ്ങനെയെന്നു കൂടി പറഞ്ഞു തരൂ
info:my new service to malayalam bloggers
***************************************
http://www.boolokam.co.cc/
**********************************************
please sent (സാങ്കേതികം)technology based blogs to
email:abey@malayalamonline.co.cc
it is for creating a സാങ്കേതികം ബ്ലോഗ്റോള്‍
http://blogroll-1.blogspot.com/
********************************************
give me feedback also
തോന്ന്യാസീ (അങ്ങനെ വിളീച്ചതില്‍ സോറി കേട്ടോ, നിങ്ങളെന്തിനാ അങ്ങനെ പേരിട്ടത് :-)
നമ്മള്‍ ഫോളോചെയ്യുന്ന ബ്ലോഗുകള്‍ ഏതൊക്കെ എന്ന് നമ്മുടെ ബ്ലോഗില്‍ കാണിക്കുവാനുള്ള സംവിധാനം ഉണ്ടോ? എനിക്കറിയില്ല. എന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ ആരെങ്കിലു തുറന്നു നോക്കിയാല്‍ അവിടെ നിങ്ങള്‍ ഫോളോ ചെയ്യുന്ന ബ്ലോഗുകളുടെ ഒരു ലിസ്റ്റ് കാണാം.
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.
enik follow cherkkan pattanilla.
ingane kaanikkunnu
"This gadget is experimental and is not yet available on all blogs. Check back soon!"
wat to do
mattoose@gmail.com
mattoose ഈ ചാപ്റ്റര്‍ മുഴുവന്‍ വായിച്ചീല്ല എന്നു തോന്നുന്നു ????
ഈ വാചകം കണ്ടിരുന്നോ “ഒരുകാര്യം ശ്രദ്ധിക്കുക. ബ്ലോഗിന്റെ ഭാഷ ലാംഗ്വേജ് മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ബുദ്ധിമുട്ടുകളുണ്ട് എന്ന് അറിയുന്നു. അതിനാല്‍ ഫോര്‍മാറ്റിംഗ് സെറ്റിംഗുകളില്‍ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കില്‍ വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം“.
ഇതാണോ താങ്കളുടെ ബ്ലോഗിന്റെ പ്രശ്നം? താങ്കളുടെ പ്രൊഫൈല്‍ നോക്കിയിട്ട് ബ്ലോഗുകളൊന്നും ഉള്ളതായി കണ്ടില്ല. അതിനാല്‍ മേല്‍പ്പറഞ്ഞത് ഉറപ്പാക്കാനും പറ്റിയില്ല.
njan add a gadjet kodukkumbol ee message varunnu
We are sorry, but we were unable to complete your request.
When reporting this error to Blogger Support or on the Blogger Help Group, please:
Describe what you were doing when you got this error.
Provide the following error code and additional information.
bX-2mlo8g
ADDITIONAL INFORMATION
blogID: 869364886913386101
host: www.blogger.com
uri: /choose-gadget
This information will help us to track down your specific problem and fix it! We apologise for the inconvenience.
enikku onnum add cheyyan kazhiyunnilla. enthu cheyyum
ഈ എറർ മെസേജ് ഗൂഗിൾ തകരാറാണ്. അത് താങ്കളുടെ ബ്ലോഗിന്റെ പ്രശ്നമല്ല. ഈ പ്രശ്നം പലർക്കും അനുഭവമുള്ളതുമാണെന്ന് ബ്ലോഗർ ഹെല്പ് ഡിസ്കഷൻ ഫോറത്തിൽ നോക്കിയാൽ കാണാം. മറ്റൊരുസമയത്ത് ഗാഡ്ജറ്റ് ചേർക്കാൻ
ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തപ്പോള്‍
ഫോളോ എ ബ്ലോഗ് എന്ന ഗാഡ്ജറ്റ് കിട്ടുന്നുണ്ട്..എന്നാല്‍ അങ്ങനെ ചെയ്ത ശേഷം വീണ്ടും ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ മലയാളത്തിലേക്ക് മാറിയാല്‍ ഈ ഗാഡ്ജറ്റ് നഷ്ടമാവും എന്നൊരു അറിയ്യിപ്പും കണ്ടു.ഒന്ന് ട്രൈ ചെയ്യാമെന്ന് കരുതി മലയാളം ആക്കിയപ്പോള്‍ ആ ഗാഡ്ജറ്റ് പോവുകയും ചെയ്തു...
അപ്പോള്‍ മാഷെ മലയാളം സെറ്റ് ചെയ്തു കൊണ്ട് ഈ ഗാഡ്ജറ്റ് കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.?
അതോ എന്നും ഇംഗ്ലീഷ് തന്നെ വേണോ..?
follower gadget ഒരിക്കല്‍ നഷ്ടമായാല്‍ പിന്നെ അത് തിരിച്ചു കിട്ടുക ബുദ്ധിമുട്ടാണ്. എങ്കിലും www.google.com/friendconnect എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്തു കോഡ് എടുക്കാമോ എന്ന് നോക്കൂ. കോഡ് കിട്ടുന്നുണ്ടെങ്കില്‍ അത ഒരു html gadget ആയി ചേര്‍ക്കുക. ഒന്ന് ചോദിക്കട്ടെ, ബ്ലോഗിന്റെ ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യണം എന്ന് എന്താണ് നിര്‍ബന്ധം? ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്താലും ചില ലിങ്കുകള്‍ മാത്രമല്ലേ ഇംഗ്ലീഷില്‍ കാണുകയുള്ളൂ?
Very very thanks for your this valuable informations....which is beyond the words to express.
അപ്പുവേട്ടാ ...
എന്റെ ഫോല്ലോവേര്സ് ലിസ്റ്റില്‍ എന്നെ പിന്തുടരുന്നവരുടെ എണ്ണം യഥാര്‍ത്ഥ എന്നെത്തെക്കാള്‍ ഒന്ന് കൂടുതല്‍ കാണിക്കുന്നു .ഇത് എങ്ങിനെ ശരിയാക്കാം ?
ഇസ്മയില്‍, സത്യത്തില്‍ ഇതിന്റെ ഉത്തരം എനിക്കറിയില്ല :-) ഇതൊക്കെ ഇത്രവലിയ ഒരു പ്രശ്നം ആണോ?
mattullavark enne pinthudaranulla follow option ente blogil kanunnilla.
ഈയൊരു പോസ്റ്റ് ഏറെ ഉപകാരപ്പെട്ടതിനാല്‍ ആദ്യമേ ഒരു നന്ദി പറയട്ടെ അപ്പുവേട്ടാ...
മറ്റുള്ള അറിവുകള്‍ വഴിയെ മനസ്സിലാക്കാം...
അറിവ് പകര്‍ന്നു നല്‍കുന്ന ഈയൊരു സംരംഭത്തിന് എന്‍റെ ഹാര്‍ദ്ദവമായ ആശംസകള്‍...
Post a Comment