ഇന്‍ഫ്യൂഷനും ലൈവ് മലയാളവും

>> 13.1.09

html codes ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരുപാട് മാറ്റങ്ങള്‍ / സൌകര്യങ്ങള്‍ എന്നിവ വരുത്തുവാന്‍ സാധിക്കും എന്നറിയാമല്ലോ? അത്തരത്തിലുള്ള രണ്ടു ബ്ലോഗുകള്‍ കൂടി ആദ്യാക്ഷരിയുടെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തട്ടെ. രണ്ടിന്റെയും ഉടമകള്‍ രണ്ടു “കൊച്ചുപയ്യന്മാര്‍” - രാഹുല്‍ കടയ്കലും, സാബിത്തും.


1. ഇന്‍‌ഫ്യൂഷന്‍:

രാഹുല്‍ കടയ്ക്കലിന്റെ ബ്ലോഗാണിത്. മറ്റു ബ്ലോഗുകളില്‍ കണ്ടിട്ടില്ലാത്ത ഒട്ടനവധി എച്.ടി.എം.എല്‍ വിദ്യകള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കും. ഇന്‍ഫ്യൂഷനിലേക്കുള്ള ലിങ്ക് ഇവിടെ. രാഹുല്‍ പറഞ്ഞുതരുന്ന ചില വിഷയങ്ങള്‍ ഇതാ:


ബ്ലോഗറില്‍ ഇപ്പോള്‍ പുതിയ
പേജുകള്‍ ചേര്ക്കാം


മഹത് വചനങ്ങള്‍ നിങ്ങളുടെ
ബ്ലോഗില്‍ കാണിക്കാന്‍!!


നിങ്ങളുടെ ബ്ലോഗിനൊരു കലണ്ടര്‍

www ഇല്ലാതെ .co.cc ഡൊമെയിന്‍
ബ്ലോഗറില്‍ ഉപയോഗിക്കാന്‍…


നിങ്ങളുടെ ബ്ലോഗിനൊരു സൈറ്റ്
മാപ്പ്


ബ്ലോഗ് പോസ്റ്റുകള്‍ ഒരു
ചിത്രത്തോടോപ്പം സൈഡ് ബാറില്‍ സ്ക്രോള്‍ ചെയ്ത് കാണിക്കാന്‍


നിങ്ങളുടെ ബ്ലോഗിനൊരു ട്വിറ്റര്‍
ബാഡ്ജ്


നിങ്ങളുടെ ബ്ലോഗിലെ ലിങ്കുകള്ക്ക്
റെയിന്ബോ് ഇഫക്ട് കോടുക്കാന്‍!!!


പഴയ പോസ്റ്റുകള്‍ റാന്ഡം ആയി
ബ്ലോഗില്‍ കാണിക്കാന്‍


നിങ്ങളുടെ കമന്റുകള്‍
വ്യത്യസ്തമായി ബ്ലോഗില്‍ കാണിക്കാന്‍!!!


നിങ്ങളുടെ പോസ്റ്റുകളില്‍
ആനിമേഷന്‍ ചേര്ക്കാ ന്‍


നിങ്ങള്‍ യാഹൂ മെസഞ്ചറില്‍
ഓണ്ലൈിന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കാന്‍


മികച്ച ബ്ലോഗ് ടെപ്ലേറ്റുകള്‍…
ഡൌണ്‍ലോഡ് ചെയ്യൂ


നിങ്ങളുടെ ബ്ലോഗില്‍ ഒരു
ആനിമേറ്റഡ് മെനു


താഴെനിന്നും മുകളിലേക്ക് പുതിയ
ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍


പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍
ചെയ്യിക്കാന്‍!!!


നിങ്ങളൂടെ പുതിയ പോസ്റ്റ്
ടൈറ്റിലുകള്‍ അവയിലെ ഒരു ചെറിയ ചിത്രത്തോടൊപ്പം സൈഡ് ബാറില്‍
കാണിക്കാന്‍!!


എങ്ങനെ നിങ്ങളൂടെ ഹെഡ്ഡറിനു താഴെ
ഒരു മെനു ഉണ്ടാക്കാം!!


എങ്ങനെ നിങ്ങളുടെ പോസ്റ്റ്
ടൈറ്റിലുകള്‍ സൈഡ് ബാറില്‍ കാണിക്കാം


എങ്ങനെ ലേബലില്‍ ഉള്ള അക്കങ്ങള്‍
(number count) എടുത്ത് കളയാം!


എങ്ങനെ ഇന്നത്തെ ദിവസം ഏറ്റവും
കൂടുതല്‍ ആളുകള്‍ വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം


എങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍
വായിച്ച പോസ്റ്റ് ലിസ്റ്റ് ചെയ്യിക്കാം!


നിങ്ങളുടെ മുഴുവന്‍
പോസ്റ്റുകളുടേയും കിട്ടിയ മുഴുവന്‍ കമന്റുകളുടേയും എണ്ണം
കാണിക്കാന്‍


നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍
നിന്ന് blogspot.com മറയ്ക്കാന്‍


നിങ്ങളുടെ പോസ്റ്റിനു താഴെ
Related പോസ്റ്റൂകള്‍ കാണിക്കാന്‍


നിങ്ങളുടെ ബ്ലോഗിലെ popular
പോസ്റ്റുകള്‍ കാണിക്കാന്‍


നിങ്ങള്‍ online ആണോ എന്ന്
ബ്ലോഗില്‍ കാണിക്കാന്‍


ഇന്നത്തെ ദിവസം മലയാളത്തില്‍
നിങ്ങളുടെ ബ്ലോഗില്‍ കാണിക്കാന്‍


നിങ്ങളുടെ ബ്ലോഗിലെ ജനപ്രീയ
പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യിക്കാന്‍


ബ്ലോഗില്‍ ഏറ്റവും കൂടുതല്‍
കമന്റ് പോസ്റ്റ് ചെയ്തവരുടെ പേര് ലിസ്റ്റ് ചെയ്യിക്കാന്‍

2. ലൈവ് മലയാളം:

സാബിത് ന്റെ ബ്ലോഗാണിത്. അവിടെ ബ്ലോഗുകള്‍ മോടിപിടിപ്പിക്കാനുള്ള html വിദ്യകള്‍ മാത്രമല്ല, ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളെപ്പറ്റിയും, ഉപയോഗപ്രദമായ സര്‍വീസുകളെപ്പറ്റിയും നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ലൈവ് മലയാളത്തിലേക്കുള്ള ലിങ്ക് ഇവിടെ.

ലൈവ് മലയാളത്തില്‍ കൈകാര്യംചെയ്തിരിക്കുന്ന ചില സാമ്പിള്‍ വിഷയങ്ങള്‍ നോക്കൂ:

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?
ഒരു ബ്ലോഗ്ഗെര്‍ക്ക് ഉപകാരപെടുന്ന പത്തു വെബ് സൈറ്റുകള്‍
ബ്ലോഗില്‍ ഏറ്റവും പുതിയ കമാന്‍ഡുകള്‍ എടുത്തു കാണിക്കാന്‍.
ബ്ലോഗ്ഗിന്റെ ഐക്കണ്‍ മാറ്റാം!
സൌജന്യ ഡൊമൈന്‍ നാമം!
ബ്ലോഗ് പോസ്റ്റുകള്‍ക്കായി ഒരു മാപ്
ബ്ലോഗ് പോസ്റ്റുകള്‍ ബാക്കപ്പ്‌ ചെയ്തു, അവ വീണ്ടും ഇമ്പോര്‍ട്ട് ചെയ്യാം !
നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ?
ഒരു ബ്ലോഗ് , ഒന്നിലധികം ബ്ലോഗ് അഡ്രസ്സുകള്‍ !
ഗൂഗിള്‍ ക്രോം ടിപ്സ്


.

20 അഭിപ്രായങ്ങള്‍:

 1. skcmalayalam admin 17 December 2009 at 11:48  

  appuvetta,.. ethupole mattoru pagel comments kanan,..enthu cheyyanam,.??ente blogil postinte thazheyanu comment kanikkunnathu,.

 2. skcmalayalam admin 17 December 2009 at 11:48  

  appuvetta,.. ethupole mattoru pagel comments kanan,..enthu cheyyanam,.??ente blogil postinte thazheyanu comment kanikkunnathu,.

 3. Appu Adyakshari 18 December 2009 at 16:06  

  ശ്രീജിത്തേ, കമന്റ് ഫോം എങ്ങനെയാവണം എന്നതിനു മൂന്ന് ഓപ്ഷൻ ബ്ലോഗർ തരുന്നുണ്ട്. ഒന്ന് പേജിനു താഴെ, ഒന്ന് മറ്റൊരു പേജിൽ മൂന്നാമത് പോപ് അപ് വിന്റോയിൽ. ഈ ബ്ലോഗിലെ കമന്റ് സെറ്റിംഗുകൾ എന്ന അദ്ധ്യായം വായിച്ചു നോക്കൂ.

 4. തോന്ന്യവാസി 28 January 2010 at 14:45  

  പോസ്റ്റ്‌ ടൈപ്പ് ചെയ്ത്‌ ശേഷം തിരനോട്ടം കണ്ണാന്‍ ശ്രമിച്ചാല്‍ പോസ്റ്റ്‌ ഡ്രാഫ്റ്റ്‌ അയീ മാറുന്നു തിരന്നോട്ടം

  കണ്ണാന്‍ പറ്റുന്നുമില്ല കാരണം . കമന്റ്‌ ലഭിച്ചാല്‍ എങ്ങനെ യാന്‍ റിപ്ലയ് ചെയ്യാനുള്ളത് . നവ ബാര്‍ എന്റെ ബ്ലോഗില്‍ cherkan പറ്റുനില്ല ഇവാ പറഞ്ഞു തരാമോ സ്നേഹിതാ .........

 5. തോന്ന്യവാസി 28 January 2010 at 14:45  

  പോസ്റ്റ്‌ ടൈപ്പ് ചെയ്ത്‌ ശേഷം തിരനോട്ടം കണ്ണാന്‍ ശ്രമിച്ചാല്‍ പോസ്റ്റ്‌ ഡ്രാഫ്റ്റ്‌ അയീ മാറുന്നു തിരന്നോട്ടം

  കണ്ണാന്‍ പറ്റുന്നുമില്ല കാരണം . കമന്റ്‌ ലഭിച്ചാല്‍ എങ്ങനെ യാന്‍ റിപ്ലയ് ചെയ്യാനുള്ളത് . നവ ബാര്‍ എന്റെ ബ്ലോഗില്‍ cherkan പറ്റുനില്ല ഇവാ പറഞ്ഞു തരാമോ സ്നേഹിതാ .........

 6. Appu Adyakshari 28 January 2010 at 15:12  

  കേണലേ,
  ഒരു കാര്യം ചെയ്യു. നിലവിലുള്ള ടെമ്പ്ലേറ്റ് ഒന്നുമാറ്റി പുതിയതായി ഡെനിം എന്ന ടെമ്പ്ലേറ്റ് ഒന്നു ചേർത്തുനോക്കൂ. താങ്കൾ ഹെഡ്ഡറിൽ വല്ല ചിത്രവും ചേർക്കാൻ ശ്രമിച്ചിരുന്നുവോ? ഉണ്ടെങ്കിൽ അതും തൽക്കാലത്തേക്ക് ഒന്നു മാറ്റുക.

  പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോൾ പ്രിവ്യൂ കാണാൻ സാധിക്കുന്നില്ല എന്നു പറയുന്നത് ആദ്യമായി കേൾക്കുകയാണ്. അത് മിക്കവാറൂം തൽക്കാലത്തേക്കുള്ള എന്തെങ്കിലും പ്രശ്നമാവാനെ വഴിയുള്ളൂ..

  ബ്ലോഗിൽ ഒരു കമന്റ് വന്നുകഴിഞ്ഞാൽ അതിനു മറുപടീ ഇടാൻ മറ്റൊരു കമന്റ് അതിനുതാഴെ താങ്കൾ തന്നെ എഴുതുകയാണു ചെയ്യേണ്ടത്. ഒരു സജഷനുണ്ട്. താങ്കളുടെ ബ്ലോഗിൽ ഇപ്പോൾ കമന്റ് സെറ്റിംഗുകളിൽ കമന്റ് ഓപ്ഷൻ എമ്പഡ് ബിലോ പോസ്റ്റ് എന്നാണുള്ളത്. അതുമാറ്റി ഫുൾ പേജ് എന്ന് മാറ്റി സേവ് ചെയ്യൂ. ഈ കാര്യങ്ങളൊക്കെ ഈ ബ്ലോഗിലെ കമന്റുകൾ എന്ന ഭാഗത്തെ ചാപ്റ്ററുകളിൽ ഉണ്ട് (വലതുവശത്തെ സൈഡ്ബാർ നോക്കുക).

  നാവ് ബാർ താങ്കളുടെ ബ്ലോഗിൽ ചേർക്കേണ്ട ആവശ്യം ഇല്ല. അതവിടെ ഉണ്ടല്ലോ.

 7. Editor 29 January 2010 at 15:36  

  കേണലേ,

  ബ്ലോഗറിന്റെ പുതിയ അപ്ഡേറ്റഡ് പോസ്റ്റ് ഏഡിറ്റര്‍ ആകും താങ്കള്‍ ഉപയോഗിക്കുന്നത് അതിന്റെ പ്രശ്നം ആണ് തിരനോട്ടം കാണാന്‍ കഴിയാത്തത്,പലര്‍ക്കും ഇപ്പോള്‍ ഈ പ്രശ്നം ഉണ്ടാകാറുണ്ട്,ബ്ലോഗര്‍ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കുമെന്ന് കരുതാം അല്ലെങ്കില്‍ പഴയ പോസ്റ്റ് എഡിറ്ററിലേക്ക് മാറിയാലും മതി

  പഴയ പോസ്റ്റ് എഡിറ്ററിലേക്ക് മാറാന്‍ സെറ്റിങ്ങ്സില്‍ Basic ടാബ് തിരഞ്ഞെടുത്ത് അതില്‍ ഏറ്റവും അടിയിലായുള്ള Global Settings ന് തോട്ട് താഴെയുള്ള Select post editor ല്‍ നിന്ന് ഓള്‍ഡ് ഏഡിറ്റര്‍ ടിക്ക് ചെയ്ത് സേവ് ചെയ്താല്‍ മതി

 8. Sriletha Pillai 12 February 2010 at 08:36  

  hi appu,
  i hjad tried my level best to create a horizontal menu under header as per" how to add menu nuder header" in Rahul's blog infusion. The menu appeared as weblinks but when opened it said it cannot go!help pls?now i hv added as links by add gadget but it cannot be arranged horizontally.It can be arranged only vertically and hence consules space.

 9. Appu Adyakshari 12 February 2010 at 09:37  

  Maithreyi, I have just checked your blogs and it seem to me that since you are using the blogger original templates those links can be arranged only horizontally. I recommend you to try a third party template in which there are link bars at the top. For example you can have plenty of such templates from www.ourblogtemplates.com. If you still face problem in changing, please let us know.

 10. sahyan 19 June 2010 at 16:40  

  ee arivu upakaarapradam

 11. jiya | ജിയാസു. 24 September 2010 at 08:33  

  ഗാഡ്ജറ്റിന്റെ ബാക്ക് ഗ്രൌൻഡിന്റെ കളർ എങ്ങിനെയാനു മാറ്റുന്നത്?..ഉദാഹരണത്തിന്.. നിങ്ങളുടെ ബ്ലോഗിൽ...

  നിങ്ങളുടെ കം‌പ്യൂട്ടര്‍ സെറ്റിംഗ്
  ......................
  വായിച്ചു തുടങ്ങാം
  ....................
  എഴുതാന്‍ പഠിക്കാം
  ................ തുടങ്ങിയവയെല്ലാം വെത്യസ്ത ബോക്സുകളായാനെല്ലോ കാനുന്നത്.

  PLS SEND ONE COPY IN MY EMAIL...
  jiyas.kp@gmail.com

 12. Appu Adyakshari 24 September 2010 at 12:02  

  ജിയാസ്, ഈ ബ്ലോഗില്‍ താങ്കള്‍ പറഞ്ഞ ലിങ്ക് ലിസ്റ്റുകള്‍ വെവ്വേറെ ബോക്സ്‌കള്‍ ആയി കാണുന്നത് ഈ ടെമ്പ്ലേറ്റ്ന്റെ പ്രത്യേകതയാണ്. അതിനായി ഞാന്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.

 13. jithin pp 17 October 2010 at 16:53  

  ഞാൻ ഒരു പേജ്‌ ബ്ലോഗിൽ ഉണ്ടാക്കി. ആ പേജിൽതന്നെ എങ്ങിനെയാണ്‌ ഒരു പുതിയ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്യുക? ഇതിനു ശ്രമിക്കുമ്പോൾ ആ പോസ്റ്റ്‌ ഹോം പേജിൽ തന്നെ പോസ്റ്റ്‌ ചെയ്യപ്പെടുകയാണ്‌. എന്തു ചെയ്യും. ഒന്നു പറഞ്ഞു തരുമോ..?

 14. Appu Adyakshari 17 October 2010 at 18:10  

  പുതിയൊരു പേജു ഉണ്ടാക്കി, അതില്‍ ഒരു പുതിയ പോസ്റ്റു പോസ്റ്റ്‌ ചെയ്യുക എന്നൊരു സംഭവം ഇല്ല. പേജ് എന്ന് പറയുന്നത് നമ്മുടെ ബ്ലോഗിലെ ഒരു പോസ്റ്റ്‌ തന്നെയാണ്. അത് സാധാരണ പോസ്റ്റുകള്‍ പോലെ ബ്ലോഗിലെ മറ്റ് പോസ്റ്റുകള്‍ പോലെ കാലാനുസൃതം അല്ലെന്നെയുള്ളൂ.

 15. വേണുഗോപാല്‍ 5 August 2011 at 15:54  

  I have saved varamozhi editor as per your instruction. Now Ican type and copy/paste items any where. But I how I can use malayalam live writting for comments in my blog as well as in face book.. Can you help me out?

 16. Appu Adyakshari 5 August 2011 at 17:23  

  @Oduvathody:

  താങ്കൾ ഈ ചോദ്യം ഈ അദ്ധ്യായത്തിൽ ചോദിച്ചിരിക്കുന്നതിനാൽ വരമൊഴി, കീമാൻ തുടങ്ങിയ അദ്ധ്യായങ്ങൾ എല്ലാം വായിച്ചുവോ എന്നു സംശയമുണ്ട്. വരമൊഴി എഡിറ്റർ മലയാളം എഴുതുവാൻ വേണ്ടിയുള്ള ഒരു ചെറിയ സോഫ്റ്റ്വെയർ ആണ്. അതുപയോഗിച്ച് കമന്റ് ബോക്സിലും ബ്ലോഗിന്റെ എഡിറ്റിംഗ് പേജിലും മറ്റും നേരിട്ട് മലയാളം എഴുതാൻ പറ്റുകയില്ല. ഇങ്ങനെ നേരിൽ എഴുതാൻ വേണ്ട ടൂളുകൾ വേറെയാണ്. കീമാൻ, കീമാജിക്, ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ, മൈക്രോസോഫ്റ്റ് ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ തുടങ്ങീയ രീതികളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

 17. Mujeeb Rahman 25 March 2012 at 11:32  

  എന്റെ ബ്ലോഗില്‍ ഫോളോവേഴ്സ് ചേര്‍ക്കാന്‍ പറ്റുന്നില്ല
  ഒന്ന് സഹായിക്കാമോ?
  ഒരു സ്കൂളിന്റെ ബ്ലോഗ്‌ ആയത് കൊണ്ട് അതിനു പറ്റിയ ഗാഡ്ജറ്റുകള്‍ , ലിങ്കുകള്‍ എന്നിവ അറിയിക്കാമോ
  arnagarhss.blogspot.in

 18. Abid Omar 11 May 2012 at 14:54  

  Iam a Abid Omar,a blogger...ente bloggil orupadorupadu mattangal varuthanningalude blog eere sahayakaramayi.
  visit my blog : www.techbeatsindia.co.cc

 19. Riyas m 15 August 2012 at 02:57  

  ഹായ് ഏട്ടാ ഈ google adsense നെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ? ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷെ അത് എന്‍റെ വെബ്‌സൈറ്റില്‍ എങ്ങനെ add ചെയ്യണം എന്നു അറിയില്ല,കാശ് നു വേണ്ടിയല്ല സൈറ്റ് ഒന്നു ലുക്ക്‌ ആകാനാ ദയവുചെയ്ത് പറഞ്ഞുതരണം

 20. Appu Adyakshari 16 August 2012 at 09:05  

  റിയാസ് ബ്ലോഗില്‍ പരസ്യം ചേര്‍ത്താല്‍ അതിന്റെ ലുക്ക്‌ "ഉഷാര്‍ ആവും" എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മനസ്സിലാകുന്നില്ല !! ഗൂഗിൾ ആഡ്‌സെൻസ് പരസ്യങ്ങൾ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകയുള്ളൂ എന്നറീയാമല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ മലയാളം ബ്ലോഗിന്റെ അഡ്രസിൽ ഒരു ആഡ്‌സെൻസ് പരസ്യത്തിനു അപേക്ഷ കൊടുത്താലും രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഗൂഗിൾ പറയും നിങ്ങളുടെ ബ്ലോഗിന്റെ ഭാഷയിൽ നിലവിൽ ആഡ്‌സെൻസ് ഇല്ല. അതുകൊണ്ട് ഇപ്പോൾ ഇത് അനുവദിക്കാൻ പറ്റില്ല എന്ന്. അതുകൊണ്ട് ഒരു വളഞ്ഞവഴി പ്രയോഗിച്ചാൽ മാത്രമേ ഇപ്പോൾ ആഡ്‌സെൻസ് രജിസ്റ്റർ ചെയ്യാനാവൂ.. ആദ്യം മറ്റൊരു ജി.മെയിൽ അക്കൗണ്ട് തുടങ്ങുക. ഓർക്കുക ഈ അക്കൗണ്ടിൽ താങ്കളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തന്നെ നൽകണം (അഡ്രസ്, രാജ്യം, പേരു, തുടങ്ങിയ കാര്യങ്ങൾ). അതിനുശേഷം ആ അക്കൗണ്ട് ഉപയോഗിച്ച് ഇംഗീഷിൽ ഒരു ബ്ലോഗ് തുടങ്ങുക. ആ ഇംഗ്ലീഷ് ബ്ലോഗിൽ ഇംഗ്ലീഷിൽ തന്നെ കുറച്ച് പോസ്റ്റുകളും പബ്ലിഷ് ചെയ്യണം. അതുകഴിഞ്ഞ് ഈ ബ്ലോഗിലേക്ക് ആഡ് സെൻസ് വേണം എന്നു കാണിച്ച് അപേക്ഷിക്കുക. ബ്ലോഗിന്റെ ഡാഷ്‌ബോർഡിലുണ്ടല്ലോ ആഡ്‌സെൻസ് ആഡ് ചെയ്യാനുള്ള ലിങ്ക്. അവിടെ പരസ്യത്തിന്റെ വരുമാനം അയച്ചു തരേണ്ട പോസ്റ്റ് അഡ്രസ്, താങ്കളുടെ ബാങ്കിന്റെ പേരു ഒക്കെ ചോദിക്കും അതൊക്കെ കൃത്യമായി കൊടുക്കുക. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ആഡ്‌സെൻസിനു അപ്രൂവൽ കിട്ടും. (നിലവിലുള ജി-മെയില്‍ അക്കൗണ്ട്‌ ഉപയോഗിച്ച് തന്നെ ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങാമോ എന്ന് പരീക്ഷിച് നോക്കിയിട്ടില്ല. ആവഴിയും നോക്കാവുന്നതാണ്)

  ഇനി രണ്ടാം ഭാഗം

  റിയാസ് ബ്ലോഗില്‍ പരസ്യം ചേര്‍ത്താല്‍ അതിന്റെ ലുക്ക്‌ "ഉഷാര്‍ ആവും" എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മനസ്സിലാകുന്നില്ല !! ഗൂഗിൾ ആഡ്‌സെൻസ് പരസ്യങ്ങൾ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകയുള്ളൂ എന്നറീയാമല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ മലയാളം ബ്ലോഗിന്റെ അഡ്രസിൽ ഒരു ആഡ്‌സെൻസ് പരസ്യത്തിനു അപേക്ഷ കൊടുത്താലും രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഗൂഗിൾ പറയും നിങ്ങളുടെ ബ്ലോഗിന്റെ ഭാഷയിൽ നിലവിൽ ആഡ്‌സെൻസ് ഇല്ല. അതുകൊണ്ട് ഇപ്പോൾ ഇത് അനുവദിക്കാൻ പറ്റില്ല എന്ന്. അതുകൊണ്ട് ഒരു വളഞ്ഞവഴി പ്രയോഗിച്ചാൽ മാത്രമേ ഇപ്പോൾ ആഡ്‌സെൻസ് രജിസ്റ്റർ ചെയ്യാനാവൂ.. ആദ്യം മറ്റൊരു ജി.മെയിൽ അക്കൗണ്ട് തുടങ്ങുക. ഓർക്കുക ഈ അക്കൗണ്ടിൽ താങ്കളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തന്നെ നൽകണം (അഡ്രസ്, രാജ്യം, പേരു, തുടങ്ങിയ കാര്യങ്ങൾ). അതിനുശേഷം ആ അക്കൗണ്ട് ഉപയോഗിച്ച് ഇംഗീഷിൽ ഒരു ബ്ലോഗ് തുടങ്ങുക. ആ ഇംഗ്ലീഷ് ബ്ലോഗിൽ ഇംഗ്ലീഷിൽ തന്നെ കുറച്ച് പോസ്റ്റുകളും പബ്ലിഷ് ചെയ്യണം. അതുകഴിഞ്ഞ് ഈ ബ്ലോഗിലേക്ക് ആഡ് സെൻസ് വേണം എന്നു കാണിച്ച് അപേക്ഷിക്കുക. ബ്ലോഗിന്റെ ഡാഷ്‌ബോർഡിലുണ്ടല്ലോ ആഡ്‌സെൻസ് ആഡ് ചെയ്യാനുള്ള ലിങ്ക്. അവിടെ പരസ്യത്തിന്റെ വരുമാനം അയച്ചു തരേണ്ട പോസ്റ്റ് അഡ്രസ്, താങ്കളുടെ ബാങ്കിന്റെ പേരു ഒക്കെ ചോദിക്കും അതൊക്കെ കൃത്യമായി കൊടുക്കുക. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ആഡ്‌സെൻസിനു അപ്രൂവൽ കിട്ടും. (നിലവിലുള ജി-മെയില്‍ അക്കൗണ്ട്‌ ഉപയോഗിച്ച് തന്നെ ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങാമോ എന്ന് പരീക്ഷിച് നോക്കിയിട്ടില്ല. ആവഴിയും നോക്കാവുന്നതാണ്)

  ഇനി രണ്ടാം ഭാഗം


  മേൽപ്പറഞ്ഞ ആഡ്‌സെൻസ് അഡ്രസ് ഉപയോഗിച്ച് നമുക്ക് പരസ്യം ഏതു ബ്ലോഗിലും വെബ്‌സെറ്റിലും കൊടൂക്കാം. അതു പയോഗിച്ച് താങ്കളുടെ മലയാളം ബ്ലോഗിലും പരസ്യം കൊടുക്കുക. അത്രയേ ഉള്ളൂ. പരസ്യത്തിന്റെ html code ഒരു വിട്ഗെറ്റ്‌ ആയി കൊടുത്താല്‍ മതി.
  മേൽപ്പറഞ്ഞ ആഡ്‌സെൻസ് അഡ്രസ് ഉപയോഗിച്ച് നമുക്ക് പരസ്യം ഏതു ബ്ലോഗിലും വെബ്‌സെറ്റിലും കൊടൂക്കാം. അതു പയോഗിച്ച് താങ്കളുടെ മലയാളം ബ്ലോഗിലും പരസ്യം കൊടുക്കുക. അത്രയേ ഉള്ളൂ. പരസ്യത്തിന്റെ html code ഒരു വിട്ഗെറ്റ്‌ ആയി കൊടുത്താല്‍ മതി.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP