നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍

>> 22.1.09

ആദ്യാക്ഷരിയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ചോദിക്കപ്പെട്ട ചോദ്യം ഏതാണെന്നു ചോദിച്ചാല്‍ പറയാന്‍ വളരെ എളുപ്പമാണ്.

“ഒരു ബ്ലോഗ് അല്ലെങ്കില്‍ പുതിയ പോസ്റ്റ് ആഗ്രിഗേറ്ററുകളില്‍ പ്രത്യക്ഷപ്പെടുവാന്‍ എന്തുചെയ്യണം?”
“ഞാനൊരു ബ്ലോഗ് തുടങ്ങി. അത് ആഗ്രിഗേറ്ററുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ എന്താണ് ചെയ്യേണ്ടത്?”
“ഞാനൊരു ബ്ലൊഗ് തുടങ്ങി. പക്ഷേ ആഗ്രിഗേറ്ററുകള്‍ അത് കാണിക്കുന്നില്ല. എന്തുചെയ്യണം?”
“ഒരു പോസ്റ്റ് പബ്ലിഷ് ചെയ്താല്‍ അത് ആഗ്രിഗേറ്ററുകളിലെത്താന്‍ എത്രദിവസം എടുക്കും”
“എന്റെ പോസ്റ്റിന് വായനക്കാരില്ല, അല്ലെങ്കിൽ വായനക്കാർ വളരെ കുറവാണ്. കൂടുതൽ വായനക്കാരെ കിട്ടാൻ എന്തുചെയ്യണം?’

ഇങ്ങനെ ഒരേ ചോദ്യം പലവിധത്തില്‍. ഇങ്ങനെ ചോദിക്കുവാന്‍ ഒരു കാരണവും ഈയിടെയായി ഉണ്ട്. പുതിയതായി തുടങ്ങുന്ന ചില ബ്ലോഗുകളിലേയും, നിലവിലുള്ള ചില ബ്ലോഗുകളിലേയും പുതിയ പോസ്റ്റുകള്‍, ഉടനെ ആഗ്രിഗേറ്ററുകളില്‍ പ്രത്യക്ഷമാകുന്നില്ല, അല്ലെങ്കില്‍ വളരെ താ‍മസിച്ചേ ആഗ്രിഗേറ്ററുകളില്‍ എത്തുന്നുള്ളൂ. ചിലപോസ്റ്റുകള്‍ ഒരിക്കലും എത്താറുമില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം എന്തെന്ന് ശരിക്കും അറിയില്ല. എങ്കിലും നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ കമന്റുകളിലൂടെ പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഒരു പോസ്റ്റായി ഇവിടെ ചേര്‍ക്കുന്നു.


ഒരു ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്ററില്‍ വരാന്‍ എന്തുചെയ്യണം?

ഏറ്റവും ലളിതമായ ഉത്തരം ഒന്നുംചെയ്യേണ്ടതില്ല എന്നതാണ്. ഇതിനു കാരണം, നാം ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ തന്നെ അതിലെ ബ്ലോഗ് സെറ്റിംഗുകളില്‍ Basic എന്ന ഭാഗത്ത് അഞ്ചാമതായി ഒരു ചോദ്യം ഉണ്ട് - Let search engines find your blog? അവിടെ ഉത്തരമായി YES എന്നു നാം സെറ്റ്ചെയ്തിട്ടുണ്ട്. (ഇതിങ്ങനെതന്നെയാണോ നിങ്ങളുടെ ബ്ലോഗിലും സെറ്റ് ചെയ്തിരിക്കുന്നത്? ഒന്നു പരിശോധിക്കൂ. വിശദവിവരങ്ങള്‍ക്ക് ആദ്യാക്ഷരിയിലെ “ബ്ലോഗ് സെറ്റിംഗുകള്‍” എന്ന അദ്ധ്യായം നോക്കൂ).


1. ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് പിംഗ് സര്‍വ്വീസ്:

മലയാളത്തിലെ മിക്കബ്ലോഗ് ആഗ്രിഗേറ്ററുകളും ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് എന്ന സൈറ്റില്‍ നിന്നാണ് പുതിയ ബ്ലോഗുകള്‍ / അല്ലെങ്കില്‍ പോസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്ത് അല്പം കഴിയുമ്പോള്‍ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് (മലയാളം) ഒന്നു നോക്കൂ. അതില്‍ നിങ്ങളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന്? ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചിലേക്കുള്ള ലിങ്ക് ഇവിടെ.

ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാണുന്നില്ലെങ്കില്‍ / ഇതുവരെ പ്രത്യക്ഷമായിട്ടില്ലെങ്കില്‍ അത് ചേര്‍ക്കുവാനുള്ള സംവിധാനം ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തരുന്നുണ്ട്. Google Blog Search Ping Service എന്നാണ് ഇതിനു പറയുന്നത്. അവിടേക്കുള്ള ലിങ്ക് ഇവിടെ.

അവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസോ, ബ്ലോഗ് ഫീഡ് അഡ്രസോ കൊടുക്കാം. http://, www. തുടങ്ങിയ സംജ്ഞകളൊന്നും ആവശ്യമില്ല. നേരെ bloghelpline.blogsot.com എന്നെഴുതാം. ഏതു ബ്ലോഗിന്റെയും അഡസിന്റെ അവസാനം ഒരു സ്ലാഷ് ഇട്ട് atom.xml എന്നെഴുതിയാല്‍ അതിന്റെ ഫീഡ് അഡ്രസായി. ഉദാഹരണം bloghelpline.blogspot.com/atom.xml. ഇതുപോലെ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് ചേര്‍ക്കുക. എന്നിട്ട്, Submit your blog എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


2. Add URL to Google വെബ് സേര്‍ച്ച്:

ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ നിങ്ങളുടെ വെബ്‌സൈറ്റ്, ബ്ലോഗ് തുടങ്ങിയവ ചേര്‍ക്കുവാനായി മറ്റൊരു സംവിധാനം നിലവിലുണ്ട്. അതാണ് Add your URL to Google എന്ന സൈറ്റ്. ഇത് പൊതുവായ വെബ് സൈറ്റുകള്‍ക്കായുള്ള ഒരു വേദിയാണ്. ബ്ലോഗ് സ്പോട്ടിലെ ബ്ലോഗുകള്‍ സ്വയമായി ഇതില്‍ ചേര്‍ക്കപ്പെടേണ്ടതാണ്. എങ്കിലും നമ്മുടെ ഒരു ആശ്വാസത്തിനായി നമ്മുടെ ബ്ലോഗും ഇവിടെ നമുക്ക് ചേര്‍ക്കാം.ഈ പേജിലേക്കുള്ള ലിങ്ക് ഇവിടെ

ഈ പേജില്‍ മൂന്നുകാര്യങ്ങളേ ചെയ്യുവാനുള്ളു.

1. നിങ്ങളുടെ ബ്ലോഗിന്റെ URL അതായത് നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്. അത് പൂര്‍ണ്ണമായി എഴുതണം. ഉദാഹരണം http://bloghelpline.blogspot.com ഇത് ഒരൊറ്റപ്രാവശ്യം മാത്രം ചേര്‍ത്താല്‍ മതി. ഓരോ പുതിയ പോസ്റ്റിനും ചെയ്യേണ്ടതില്ല.

2. Comments എന്ന ഫീല്‍ഡില്‍ നിങ്ങളുടെ ബ്ലോഗിനെ സംബന്ധിച്ച കീവേര്‍ഡ്സ് എഴുതാം. ബ്ലോഗിന്റെ മലയാളത്തിലുള്ള തലക്കെട്ട്, അതിനു താഴെയുള്ള ചെറിയ തലക്കെട്ടിലെ ചില വാക്കുകള്‍, നിങ്ങളുടെ പ്രൊഫൈലിലെ ചില പ്രത്യേകവാക്കുകള്‍, നിങ്ങളുടെ ബ്ലോഗര്‍ നാമം ഇങ്ങനെ നിങ്ങളുടെ ബ്ലോഗിനെ വ്യത്യസ്തമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ചില വാക്കുകള്‍. ഓരോ വാക്കും കഴിഞ്ഞ് കോമയിടാന്‍ മറക്കേണ്ട. ഓര്‍ക്കുക, ഫോട്ടോഷോപ്പില്‍ ചെയ്തെടുത്ത തലക്കെട്ടു ചിത്രങ്ങളിലെ ‘വാക്കുകള്‍ക്ക്‘ ഇവിടെ ഒരു പ്രാധാന്യവും ഇല്ല. ബ്ലോഗ് സെറ്റിംഗ്സ് എന്ന പേജിലെ, തലക്കെട്ട് വാക്കുകള്‍ നിങ്ങള്‍ സെറ്റ് ചെയ്തത് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

3. മൂന്നാമതായി ഒരു വേഡ് വേരിഫിക്കേഷനാണ്. ആ ചിത്രത്തില്‍ വിചിത്രരൂപത്തില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് ഊഹിച്ച് അത് അതേരീതിയില്‍, അതിനു താഴെയുള്ള കള്ളിയില്‍ എഴുതുക.

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ Add URL എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോഗ് ഗൂഗിളിന്റെ സേര്‍ച്ച് ഇന്റക്സില്‍ വന്നു. ഇത്രയും ചെയ്തുകഴിഞ്ഞ ഒരു ബ്ലൊഗിലെ പുതിയ പോസ്റ്റുകള്‍ (നിലവിലുള്ളവയല്ല) തനിമലയാളം ആഗ്രിഗേറ്റര്‍, ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് തുടങ്ങിയവയിലൊക്കെ വരേണ്ടതാണ്.

മുകളില്‍ പറഞ്ഞരണ്ടുകാര്യങ്ങളും ചെയ്തുകഴിഞ്ഞ് ഉടനടി നിങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടും എന്ന് വിചാരിക്കരുത്. 48 മണീക്കൂറോളം കാത്തിരുന്നിട്ട് മറ്റൊരു പോസ്റ്റ് ഇട്ടുനോക്കൂ; ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്നറിയുവാന്‍.


3. ജാലകം : നിങ്ങൾക്ക് ഓപ്പറേറ്റ് ചെയ്യാവുന്ന ആഗ്രിഗേറ്റർ:

മലയാളത്തിൽ ഇന്നു ലഭ്യമാവയിൽ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയ ആഗ്രിഗേറ്ററാണ് ‘ജാലകം’. ഇതിൽ നിങ്ങൾക്ക് സ്വയമായി നിങ്ങളുടെ ബ്ലോഗ് രജിസ്റ്റർ ചെയ്യുവാനും, പോസ്റ്റുകൾ റിഫ്രഷ് ചെയ്യുവാനും സാധിക്കും. വിശദ വിവരങ്ങൾ ഈ അദ്ധ്യായത്തിലുണ്ട്.


4. ചിന്ത ആഗ്രിഗേറ്ററില്‍ വരുന്നില്ലെങ്കില്‍:

ചിന്ത ബ്ലോഗ് ആഗ്രിഗേറ്ററില്‍ നീങ്ങളുടെ പോസ്റ്റ് വരുന്നില്ല എന്നു തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു മെയില്‍ അയക്കാവുന്നതാണ്. അഡ്രസ് paul@chintha.com. ചിന്ത ആഗ്രിഗേറ്ററില്‍ നിങ്ങളുടെ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല എന്നതാണു പ്രശ്നമെങ്കിൽ അത് മാനുവലായി ചെയ്യാം. ഈ അദ്ധ്യായം ഒന്നു വായിച്ചു നോക്കൂ.4. ഇനിയും പ്രശ്നം?

പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ഒരു ആഗ്രിഗേറ്ററുകളിലും നിങ്ങളുടെ പോസ്റ്റ് വന്നില്ലെങ്കില്‍, അത് ഒരിക്കല്‍ കൂടി പബ്ലിഷ് ചെയ്തുനോക്കൂ. അതല്ലെങ്കില്‍ നിങ്ങള്‍ക് മറ്റൊരു പുതിയ ബ്ലോഗ് തുടങ്ങാം. അതില്‍ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് നല്‍കിക്കൊണ്ട് ഒരു പോസ്റ്റ് കൊടുക്കൂ (ഭാഗ്യമുണ്ടെങ്കില്‍ ആഗ്രിഗേറ്ററുകള്‍ വരും!)

ഇത്രയുമൊക്കെ ചെയ്തിട്ടും ആഗ്രിഗേറ്ററുകളില്‍ വരുന്നില്ലെങ്കില്‍ അധികമൊന്നും ഇനി ചെയ്യുവാനില്ല. പുതിയതായി ബ്ലോഗ് തുടങ്ങുന്നവര്‍ അവരുടെപോസ്റ്റുകള്‍ ആഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യുന്നില്ല എന്നു കാണുന്നുവെങ്കില്‍ കൂടുതല്‍ ഗൌരവതരമായ പോസ്റ്റുകള്‍ ഇടുന്നതിനു മുമ്പ് മറ്റൊരു ബ്ലോഗ് തുടങ്ങീ അതിന് ഈ പ്രശ്നമുണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും (പുതിയവരോട് : ഒരേ ലോഗിന്‍ അഡ്രസില്‍ നിങ്ങള്‍ക്ക് മറ്റൊരു ബ്ലോഗ്തുടങ്ങാം, ഡാഷ് ബോര്‍ഡില്‍ നിന്ന്).


5. വായനക്കാരെത്തുന്ന മറ്റു വഴികള്‍:

നമ്മള്‍ ഒരു പുതിയ സ്ഥലത്ത് വീടുവച്ചോ, വാടകയ്ക്കോ താമസിക്കുവാന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. അടുത്തുള്ളവരെയൊക്കെ നമ്മള്‍ തന്നെ പോയി പരിചയപ്പെടേണ്ടതായി വരും. അതുപോലെയാണ് ബ്ലോഗിലും. നിങ്ങള്‍ ബ്ലോഗ് തുടങ്ങിയിട്ട് മറ്റുള്ളവര്‍ അറിഞ്ഞ് വരട്ടെ എന്നു കരുതീ ഇരിക്കാതെ ‘ഒന്നിറങ്ങി നടക്കൂ’! മറ്റുബ്ലോഗുകളിലെ പോസ്റ്റുകൾ ‍ വായിക്കുകയും കമന്റുകളിടുകയും ചെയ്യൂ. അങ്ങനെ പത്തുപേരറിയട്ടെ ഇങ്ങനെ പുതിയതായി ഒരു ബ്ലോഗര്‍ വന്നിട്ടുണ്ടെന്ന്. സ്വാഭാവികമായും തിരികെ നിങ്ങളുടെ ബ്ലോഗിലേക്കും സന്ദര്‍ശകര്‍ ഇന്നല്ലെങ്കില്‍ നാളെ എത്തീക്കൊള്ളും.യഥാർത്ഥത്തിൽ കമന്റുകളാണ് ഒരു പോസ്റ്റിനെ കൂടുതൽ മനോഹരമാക്കുന്നത്. വെറുതെ “കൊള്ളാം” എന്നു മാത്രം എഴുതാതെ അർത്ഥവത്തായ അഭിപ്രായങ്ങൾ സത്യസന്ധമായി എഴുതൂ. പുതിയ പോസ്റ്റുകൾ എവിടെ കിട്ടും എന്നു സംശയമുള്ളവർ ചിന്ത ആഗ്രിഗേറ്റർ പോലുള്ള ആഗ്രിഗേറ്ററുകൾ സന്ദർശിക്കൂ (ലിങ്ക് ഇടതുവശത്തെ സൈഡ് ബാറിൽ).

നിങ്ങളുടെ ബ്ലോഗിലേക്ക് വായനക്കാരെത്തുന്നത് ആഗ്രിഗേറ്ററുകളില്‍ കൂടി മാത്രമല്ല എന്നറിയാമല്ലോ. മറുമൊഴികള്‍ എന്ന കമന്റ് ആഗ്രിഗേറ്റര്‍ വഴിയും, മറ്റു പോസ്റ്റുകളില്‍ നിങ്ങള്‍ ഇടുന്ന കമന്റുകളില്‍ നിന്ന് നിങ്ങളുടെ ബ്ലോഗര്‍ പ്രൊഫൈല്‍ തിരഞ്ഞ് വായനക്കാര്‍ എത്തിക്കൊള്ളും. അതുപോലെ നിങ്ങൾ ചെയ്യേണ്ടത്, മറുമൊഴികൾ പതിവായി സന്ദർശിക്കുക, അതിലെ കമന്റുകൾ നോക്കി നിങ്ങൾ വായിക്കേണ്ട പോസ്റ്റുകൾ തീരുമാനിക്കുക, അവ വായിച്ച് കമന്റുകൾ രേഖപ്പെടുത്തുക.

മറ്റൊരു പ്രധാനകാര്യം, നിങ്ങളുടെ പോസ്റ്റുകളിൽ വായനക്കാരെഴുതുന്ന കമന്റുകൾക്ക് മറുപടി എഴുതുക എന്നതാണ്. ഒന്നും എഴുതാനില്ലെങ്കിൽ കമന്റുകൾ എഴുതിയവർക്ക് ഒറ്റവാക്കിൽ നന്ദിയെങ്കിലും എഴുതാം. അങ്ങനെ വരുമ്പോൾ നിങ്ങൾ കമന്റുകൾ ഇഷ്ടപ്പെടുന്നുവെന്നും, ഓരോ കമന്റും നിങ്ങൾ വിലമതിക്കുന്നുവെന്നും എഴുതിയവരോട് പറയുകയാണ് ചെയ്യുന്നത്.

മറ്റൊരുകൂട്ടര്‍ ബ്ലോഗുകള്‍ “ഫോളോ” ചെയ്യുന്നവരാണ്. നിങ്ങളുടെ ബ്ലോഗിനെ ഫോളോ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ അവരുടെ ഡാഷ്‌ബോര്‍ഡില്‍ കിട്ടിക്കൊള്ളും.

സ്വന്തം വായനാലിസ്റ്റ് “ഷെയര്‍” ചെയ്യുന്ന മറ്റു ബ്ലോഗര്‍മാര്‍ അനവധിയുണ്ട്. അവരുടെ ബ്ലോഗുകളിലെ സൈഡ് ബാറുകളില്‍ ഈയിടെ അവര്‍ വായിച്ച പോസ്റ്റുകള്‍ ഉണ്ടാവും. അതില്‍ നിങ്ങളുടെ പോസ്റ്റ് ഉണ്ടെങ്കില്‍ അവിടെ വരുന്ന മറ്റുവായനക്കാര്‍ സ്വയമേവ നിങ്ങളുടെ ബ്ലോഗിലേക്കും എത്താനുള്ള സാധ്യതയുണ്ട്.

നല്ല പോസ്റ്റുകള്‍ കണ്ടെത്തുന്ന സ്ഥിരം ബ്ലോഗ് വായനക്കാര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ആ ബ്ലോഗിന്റെ ലിങ്ക് കൈമാറിവായിക്കുവന്‍ ആവശ്യപ്പെടാറുണ്ട്. ചിലര്‍ ഇ-മെയിലോ പി.ഡി.എഫ് ഫയലാക്കിയോ പോസ്റ്റുകളെ അയച്ചുകൊടുക്കാറുമുണ്ട്.

ചില നവാഗതര്‍ ചെയ്യുന്നതുപോലെ ബ്ലോഗുകളില്‍ നിന്ന് ശേഖരിക്കുന്ന ഗ്രൂപ്പ് മെയില്‍ അഡ്രസുകളിലേക്ക് “ഞാനൊരു പോസ്റ്റിട്ടു, വായിക്കണേ”എന്നൊരു വരിയും എഴുതി ഒരു എഴുത്ത് വിടുന്നത് ഗുണത്തേക്കാളേറെ ദോഷമായിട്ടാണ് കണ്ടിട്ടുള്ളത്. അത്തരം മെയിലുകളിലെ മറുപടിയായി “Please remove me from this list !“ എന്നുള്ള അപേക്ഷകളും നാം കാണാറുണ്ടല്ലൊ. എങ്കിലും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും അടുത്ത് പരിചയമുള്ള മറ്റുബ്ലൊഗേഴ്സിനും മെയില്‍ നോട്ടിഫിക്കേഷന്‍ അയയ്ക്കാവുന്നതാണ്.

105 അഭിപ്രായങ്ങള്‍:

 1. Cibu C J (സിബു) 22 January 2009 at 08:43  

  കുറേ അധികം വായനാലിസ്റ്റുകൾ ഈ ലിങ്കിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 2. Anonymous 22 January 2009 at 14:00  

  ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകൾക്കു താഴെ കോപ്പിറൈറ്റ്‌ എന്ന് എഴുതിയിട്ടുണ്ടല്ലോ? ഇത്‌ ഒരു പ്ലഗ്‌ ഇൻ ആണോ? ഇത്‌ എങ്ങിനെയാണു ഡൗൺലൊഡ്‌ ചെയ്യുക?

 3. Appu Adyakshari 22 January 2009 at 14:05  

  അത് പ്ലഗ് ഇന്‍ ഒന്നുമല്ല യാത്രക്കാരാ.... :-)
  ഞാന്‍ തന്നെ എഴുതിയ ഒരു വാചകമാണ്; ഒരു ടെക്സ്റ്റ് ഗാഡ്ജറ്റിനുള്ളില്‍. എന്റെ മറ്റൊരു ബ്ലോഗില്‍ ഇതുമലയാളത്തിലും ഉണ്ട്! താകള്‍ക്കും അതുപോലെ എഴുതാം.

 4. Malayali Peringode 22 January 2009 at 16:15  

  നന്ദി.......

 5. പുഴ.കോം 22 January 2009 at 20:44  

  പുതിയ ബ്ലോഗുകള്‍ പുഴ മലയാളം അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതിലെ ഏതെങ്കിലും ഒരു പോസ്റ്റിന്റെ ലിങ്ക് thorappan.puzha.com-ല്‍ ചേര്‍ത്താല്‍ മതി.

 6. ഇ.എ.സജിം തട്ടത്തുമല 22 January 2009 at 21:56  

  ഞാന് ബ്ലോഗും ബ്ലോഗിങ്ങും തുടങ്ങിയ ശേഷമാണ് ആദ്യാക്ഷരിയുമായി പരിചയപ്പെടുന്നത്‌. സത്യത്തില് അതില്പിന്നെയാണ് ശരിയ്ക്കും ബ്ലോഗിനെക്കുറിച്ച്‌ കൂടുതല് അറിയുന്നത്‌. എന്റേതടക്കം ആദ്യാക്ഷരിയുടെ പിന്ബലം ഇന്നു മിക്ക ബ്ലോഗുകളിലും കാണാം. നന്ദി,മാഷേ. നന്ദി. ഇന്ത്യന് എക്സ്പ്രെസ്സില് ഉണ്ടാ‍യിരുന്നു താങ്കളെയും ആദ്യാക്ഷരിയേയും കുറിച്ച്‌ . അഭിനന്ദനങ്ങള്!

  ഇനിയും പല സംശയങ്ങ്ലും ഉണ്ട്‌.പിന്നീടു ചോദിയ്ക്കാം.

 7. Manikandan 22 January 2009 at 22:19  

  അപ്പുവേട്ടാ പുതിയ വിവരങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി.

 8. പകല്‍കിനാവന്‍ | daYdreaMer 23 January 2009 at 21:34  

  ഈ ഉദ്യമങ്ങള്‍ക്ക്‌ നന്ദിയും ആശംസകളും...

 9. Areekkodan | അരീക്കോടന്‍ 23 January 2009 at 21:52  

  ഇനി വായനക്കാരെ കൂട്ടാനുള്ള മാര്‍ഗ്ഗം കൂടി....അടിപിടിക്ക്‌ വകയുള്ള വിഷയങ്ങളിടുക...വളരെ നല്ല ഒരു വഴി കൂടിയുണ്ട്‌....അത്‌ ഞാന്‍ പറഞ്ഞാല്‍ എന്റെ ബ്ലോഗ്‌ മൊത്തം നാശമാകും

 10. Cibu C J (സിബു) 25 January 2009 at 00:54  

  ചിന്തയുടെ കാര്യത്തിൽ ഈ ഒരു പോസ്റ്റ് ശ്രദ്ധിക്കണേ.

 11. Cibu C J (സിബു) 25 January 2009 at 00:59  

  നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെയാണ്‌ ഗൂഗിൾ സെർച്ചിൽ എടുത്തുവച്ചിരിക്കുന്നതെന്നറിയാൻ വേണ്ട ക്വറി: site:http://manomanan.blogspot.com. manomanan എന്ന ബ്ലോഗ് ഒരു ഉദാഹരണം മാത്രം.

 12. Anuroop Sunny 25 January 2009 at 14:30  

  എന്റെ ബ്ലോഗ് ചിന്തയില്‍ കൊടുക്കാന്‍ മെയില്‍ അയച്ചപ്പോള്‍ താഴെ കാണുന്ന മറുപടിയാണ് വന്നത്.
  Hi Anuroop,
  When accessing your blog's feed url at http://wwwbackbench.blogspot.com/atom.xml, it is redirecting to google blog search. Please fix this problem and let me know.

  regards,
  Paul
  chintha.com

  എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌?

 13. അപ്പു ആദ്യാക്ഷരി 25 January 2009 at 18:27  

  അനുരൂപ്, ഈ ചോദ്യത്തിന്റെ ഉത്തരം എന്താണെന്ന് എനിക്കും അറിയില്ല. എങ്കിലും സാങ്കേതികമായി, ശ്രീ പോള്‍ പറയുന്നത് എന്താണെന്ന് ഞാന്‍ പറയാം.

  അനുരൂപിന് മൂന്നു ബ്ലോഗുകളാണല്ലോ ഉള്ളത്. അവയുടെ എല്ലാം താഴെയായി Subscribe to : Post (Atom) എന്നൊരു ലിങ്ക് കാണാം. ഇതില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗിന്റെ ഫീഡ് കിട്ടണം. അനുരൂപിന്റെ കൊച്ചുകഥകള്‍ എന്ന ബ്ലോഗിലെ ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ http://enikkupedia.blogspot.com/feeds/posts/default എന്നും മഷിത്തണ്ട് എന്ന ബ്ലോഗിലെ ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ http://wwwanuang.blogspot.com/feeds/posts/default എന്നും ഒരു പുതിയ ഫീഡ് അഡ്രസ് നമുക്ക് പുതിയൊരു വിന്റോയില്‍ കാണാം. പക്ഷേ ബാക്ക്ബെഞ്ച് എന്ന ബ്ലോഗിലെ ആറ്റം ലിങ്കൊന്നു ക്ലിക്കി നോക്കിക്കേ... ! മറ്റു രണ്ടു ബ്ലോഗിലും വന്നതുപോലെയല്ല പകരം http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=. ഇങ്ങനെയാണ് ഫീഡ് കിട്ടുന്നത്. ഇതാണെങ്കില്‍ പ്രവര്‍ത്തിക്കുന്നുമില്ല. ഇതുകൊണ്ടാണ് ബാക്ക് ബെഞ്ച് ചിന്തയില്‍ ചേര്‍ക്കാന്‍ സാധിക്കാത്തത്. ഫീഡ് ഇപ്രകാരം പ്രത്യക്ഷപ്പെടുന്നത് ശരിയക്കൂ എന്നാണ് പോളേട്ടന്‍ പറയുന്നത്.

  ഇതെങ്ങനെയാണ് ശരിയാക്കേണ്ടതെന്ന് എനിക്ക് അറീയില്ല. ഒന്നുരണ്ടാളുകളോട് ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി കാക്കാം. ഒരു ചെറിയ പരീക്ഷണം വേണമെങ്കില്‍ ചെയ്യാം. ബാക് ബെഞ്ച് ബ്ലോഗില്‍ ലോഗിന്‍ ചെയ്യൂ. എന്നിട്ട് സെറ്റിംഗ്സ് എന്ന ടാബ് അമര്‍ത്തി, അതിലെ Site Feeds എന്ന ടാബിലേക്ക് പോകൂ. അവിടെ Post Feed Redirect URL എന്ന സ്ഥലത്ത് http://wwwbackbench.blogspot.com/atom.xml എന്നെഴുതി സേവ് ചെയ്യൂ. എന്നിട്ട് ബ്ലോഗില്‍ തിരികെ എത്തി Subscribe to : Post (Atom) ഒന്ന് അമര്‍ത്തി നോക്കൂ.. ശരിയായോ? ഇല്ലെങ്കില്‍ വിദഗ്ദ്ധൊപദേശത്തിനായി കാക്കാം..!!

 14. Anuroop Sunny 25 January 2009 at 18:50  

  Subscribe to : Post (Atom) ക്ലിക്ക് ചെയ്യുമ്പോള്‍ add live bookmark window വരുന്നു. Firefox option മാറിയിരിക്കുന്നതുകൊണ്ടാണോ ഇതു?

 15. Appu Adyakshari 25 January 2009 at 19:18  

  അനുരൂപ്, ഞാന്‍ പറഞ്ഞതുപോലെ ഫീഡ് സെറ്റ് ചെയ്തു അല്ലേ.. അതു ശരിയായ വഴിയല്ല എന്നു തോന്നുന്നു. ഞാന്‍ ബാക്ബെഞ്ച് ഇവിടെ ഇപ്പോള്‍ ഒന്നു തുറന്നു. ശരിയാവണില്ല. ആ സെറ്റിംഗ് മാറ്റിയേക്കു.. :-)

 16. Anonymous 26 January 2009 at 17:03  

  നന്ദി അപ്പുവേട്ടാ...ഈ കമന്റിനും,തന്ന പ്രോത്സാഹനത്തിനും....ഭാവിയിലും ഇതു പോലെ എന്റെ ബുദ്ധിമുട്ടിക്കലുകൾ പ്രതീക്ഷിക്കാം...
  എന്ന്...
  സ്നേഹത്തോടെ...
  ഒറ്റയാൻ....

 17. Cibu C J (സിബു) 26 January 2009 at 22:08  

  Anuroop, Please dont put anything in "Post Feed Redirect URL". Keep it empty. Then try you are getting the feed.

 18. Appu Adyakshari 27 January 2009 at 06:08  

  സിബു, പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ അനുരൂപിന്റെ ബ്ലോഗില്‍ (ബാക്‍ബെഞ്ച്) ഫീഡ് കിട്ടുന്നുണ്ട് ! (നേരത്തെ അങ്ങനെയല്ലായിരുന്നു. റീഡയറക്റ്റ് ഫീഡ് എഴുതാ‍ന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നത് അനുരൂപ് അതിനുശേഷം ഡിലീറ്റ് ചെയ്തുകാണും എന്നുവിചാരിക്കുന്നു.)

  അനുരൂപ്, ഒരുപ്രാവശ്യം കൂടി ചിന്ത പോളേട്ടന് ഒരു മെയില്‍ അയയ്ക്കൂ ഫീഡ് പ്രശ്നം പരിഹരിച്ചൂ എന്നുകാണിച്ചുകൊണ്ട്.

 19. Appu Adyakshari 27 January 2009 at 06:11  

  സിബുവിനോട് ഒരു ചോദ്യം, ബ്ലോഗ് പോസ്റ്റുകള്‍ ആഗ്രിഗേറ്ററില്‍ വരുന്നില്ല എന്നു പരാതിയുള്ള എല്ലാവരുടെയും ബ്ലോഗുകള്‍ക്ക് ഈ ഫീഡ് പ്രശ്നം ഉണ്ടാവുമോ? അങ്ങനെയാണെങ്കില്‍, ഒരു ബ്ലോഗ് നിര്‍മ്മ്മിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ Subscribe to post (Atom) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കിയിട്ട് അതിന്റെ ഡിഫോള്‍ട്ട് ഫീഡ് കിട്ടുന്നുണ്ടോ എന്നു നോക്കിയാല്‍ മതിയല്ലോ? പക്ഷേ കിട്ടുന്നില്ലെങ്കില്‍ എങ്ങനെ പരിഹരിക്കാം?

 20. പാര്‍ത്ഥന്‍ 1 February 2009 at 00:38  

  അപ്പൂ, ഇവിടത്തെ ചില നിർദ്ദേശങ്ങൽ അനുസരിച്ച്
  “Google Blog Search Ping Service“ ലും

  “Add your URL to Google“
  ലും ബ്ലോഗിൽ പരഞ്ഞതനുസരിച്ച്‌ വേണ്ട ചേർക്കലുകൾ നടത്തി. എന്തൊരത്ഭുതം!! എത്ര വിചിത്രം!!. എന്റെ ബ്ലോഗും അഗ്രഗേറ്ററിൽ ആദ്യമായി വന്നു.
  ഇപ്പോൾ ഒരു ബ്ലോഗർ എന്ന നിലയിൽ ഒന്നു സന്തോഷിക്കാൻ തോന്നുന്നുണ്ട്. അംഗീകാരം എല്ലാം അപ്പുവിനുള്ളതാണ്.

 21. Anonymous 1 February 2009 at 23:46  

  ചേട്ടാ,
  ഈ മനോജിന്റെ കേരള ബ്ലോഗ്‌ റോളിൽ വരാൻ എന്തു ചെയ്യണം/ പുള്ളിയുടെ മെയിൽ അഡ്രസ്സ്‌ എന്താണ്‌? ഒന്നു പറഞ്ഞു തരാമോ?

 22. Appu Adyakshari 2 February 2009 at 06:07  

  മനോജിന്റെ കോണ്ടാക്റ്റ് അഡ്രസും മെയില്‍ ഐ.ഡിയും ഈ പേജില്‍ കൊടുത്തിട്ടുണ്ടല്ലോ.

 23. Anonymous 3 February 2009 at 13:02  

  ഞാൻ മറുമൊഴിയിൽ എന്റെ ബ്ലോഗിലെ കമന്റുകൾ വരുന്നില്ലെന്നു പറഞ്ഞ്‌ ഒരു കമന്റിട്ടപ്പൊൾ ഈ മറുപടിയാണ്‌ വന്നത്‌...

  "വേറിട്ട ശബ്ദമേ, ബ്ലോഗിന്റെ ടെംപ്ലേറ്റ് മലയാളം ആയതുകൊണ്ടാൺ കമന്റുക‌‌ള്‍ മറുമൊഴിയിൽ വരാത്തത്."
  എന്തു കൊണ്ടാണ്‌ ഇങ്ങിനെ സംഭവിക്കുന്നത്‌?

 24. Appu Adyakshari 3 February 2009 at 13:04  

  ഇതൊരു വിചിത്രമായ കമന്റാണല്ലോ വേറിട്ട ശബ്ദമേ.... മലയാളത്തില്‍ ടെമ്പ്ലേറ്റോ? എന്നുവച്ചാലെന്താണ്? ആരാണിങ്ങനെ പറഞ്ഞുതന്നത്? എവിടെ?

 25. Anonymous 3 February 2009 at 13:20  

  ഞാൻ കമന്റിയത്‌ ഇവിടെ
  മറുമൊഴികൾ സ്ഥിതി വിവര ശേഖരം എന്നിടത്ത്‌...(190 കമന്റ്സ്‌)

 26. Cibu C J (സിബു) 4 February 2009 at 05:56  

  അപ്പൂ, ഫീഡ് സെറ്റിംഗ് മാത്രമാണ്‌ പ്രശ്നമെന്ന് തോന്നുന്നില്ല. എല്ലാവരും ഒരു പോസ്റ്റിട്ട് ഉടനെ തന്നെ അത്‌ ഗൂഗിളിലും പിന്നെ അഗ്രിഗേറ്ററുകളിലും വരണം എന്നു പ്രതീഷിക്കുന്നുണ്ട്. എന്നാൽ, ഗൂഗിൾ അപൂർവമായി പോസ്റ്റുകൾ ഇൻഡക്സ് ചെയ്യാൻ വിട്ടുപോകുന്നുണ്ട് എന്നു തോന്നുന്നു. അതേസമയം അഗ്രിഗേറ്ററുകൾ ഗൂഗിളിനെ മാത്രം ആശ്രയിക്കുന്നതാണ്‌ മറ്റൊരു പ്രശ്നം. ഒരിക്കൽ ഒരു ബ്ലോഗ് മലയാളം ആണെന്ന്‌ ബോധ്യപ്പെട്ടാൽ പിന്നെ, അവയുടെ ഫീഡ് ഉപയോഗിച്ച്‌ അതിൽ വരുന്നത്‌ അപ്പോൾ തന്നെ എടുക്കുകയാണ്‌ വേണ്ടത്. ഗൂഗിൾ ഇൻഡക്സ് ചെയ്തു കൊണ്ടുവരും വരെ കാത്തിരിക്കേണ്ടതില്ല. ഇതുകൂടാതെ ചിന്ത ചെയ്തിരിക്കുമ്പോലെ(?) എഴുത്തുകാർക്ക് സ്വന്തം ബ്ലോഗ് സബ്മിറ്റ് ചെയ്യാനും ഒരവസരം അഗ്രിഗേറ്ററുകൾ കൊടുക്കുകയാണെങ്കിൽ പിന്നെ പ്രശ്നങ്ങൾ എല്ലാം ഒരുമാതിരി ഒഴിവാവും.

 27. Anonymous 4 February 2009 at 11:48  

  അപ്പുവേട്ടാ,
  ഫ്ലിക്കർ എന്ന് ഫോട്ടോ വെബ്‌ സൈറ്റുണ്ടല്ലോ അതിൽ നിന്നും ഫൊട്ടോ നമുക്ക്‌ നമ്മുടെ ബ്ലോഗിൽ ഉപയോഗിക്കാമോ?

 28. Appu Adyakshari 4 February 2009 at 11:55  

  മറ്റാരെങ്കിലും എടുത്ത് ഫ്ലിക്കറില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയുടെ കാര്യമാണൊ ചോദിക്കുന്നത്? അതോ സ്വന്തം ഫ്ലിക്കര്‍ അക്കൌണ്ടോ?

  മറ്റാരെങ്കിലും എടുത്തതാണെങ്കില്‍ അവരുടെ അനുവാദമില്ലാതെ ഇടാന്‍ പാടില്ല (അതു സാമാന്യ മര്യാദ!).

  സ്വന്തം ഫ്ലിക്കര്‍ അക്കൌണ്ടാണെങ്കില്‍ ഇടാം. ആഫോട്ടോകളുടെ എംബഡ് കോഡ് ബ്ലോഗില്‍ പേസ്റ്റ് ചെയ്താലും മതി. പക്ഷേ ഇതുകൊണ്ട് ഒരു ദോഷമുണ്ട്. ചില രാജ്യങ്ങളില്‍ ഫ്ലിക്കര്‍ ബ്ലോക്ക്ഡ് ആണ്. ഉദാ. യു.എ.ഇ. അങ്ങനെയുള്ള രാജ്യങ്ങളില്‍ ഫ്ലിക്കറിലേക്ക് ബ്ലൊഗീല്‍ ലിങ്ക് നല്‍കിയാല്‍ വായനക്കാര്‍ക്ക് ചിത്രം കാണുവാനാവില്ല.

 29. Anonymous 4 February 2009 at 22:08  

  ഒരൊറ്റ ചോദ്യം കൂടി...മറുമൊഴി സംഘം പറഞ്ഞത്‌ വായിച്ച്‌ എനിക്ക്‌ തോന്നിയത്‌ ഇതാണ്‌...ഡാഷ്‌ ബോർഡിലെ ഭാഷ തിരഞ്ഞെടുക്കാൻള്ള ഓപ്ഷനിൽ ഇംഗ്ലിഷ്‌ ആക്കുക എന്നതാണോ ഈ ടെമ്പ്ലേറ്റ്‌ മാറ്റുക എന്നത്‌? അല്ലെങ്കിൽ എന്താണ്‌? ബുധ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം...

 30. Appu Adyakshari 5 February 2009 at 06:06  

  വേറിട്ട ശബ്ദം, താങ്കളെന്തിനാണ് ചോദ്യം ചോദിക്കുന്നത് ഒരു ബുദ്ധിമുട്ടായികരുതുന്നത്! ചോദിച്ചും പറഞ്ഞുമല്ലേ നമ്മളെല്ലാവരും പലകാര്യങ്ങളും പഠിക്കുന്നത്? താങ്കള്‍ ചോദിക്കാതെ തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം ഒരു കമന്റിലൂടെ ഇവിടെ പറയുവാന്‍ തുടങ്ങൂകയായിരുന്നു. മറുമൊഴി സംഘത്തിന്റെ മറുപടി ഞാനും കണ്ടു. ഡാഷ്‌ബോര്‍ഡില്‍ ബ്ലോഗിന്റെ ഭാഷ മലയാളമാക്കി മാറ്റിയതാണ് അവര്‍ മലയാളത്തിലെ ടെമ്പ്ലേറ്റ് എന്നുദ്ദേശിച്ചിരിക്കുന്നത്. ബ്ലോഗിന്റെ ഭാഷമലയാളത്തിലാക്കി മാറ്റിയാല്‍ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഇപ്പോഴാണ് എനിക്കും മനസ്സിലായത്. ഈ ബ്ലോഗിലെ മറുമൊഴികള്‍ എന്ന അദ്ധ്യായത്തില്‍ ഞാനീ‍ വിവരം കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.

  സംശയങ്ങളുള്ളപ്പോള്‍ ഇനിയും ചോദിക്കുവാന്‍ മടിക്കേണ്ടാ. ഒരു ബുദ്ധിമുട്ടും എനിക്കില്ല.

 31. Siju K Chakradharan 5 February 2009 at 14:15  

  Appu,
  thanks for ur efforts.
  am new to blogging and it was really helpful for me. Once again thanks...

  Keep rocking...

 32. തിരുവല്ലഭൻ 7 February 2009 at 22:10  

  പ്രിയ അപ്പു,
  ഞാൻ 38 പോസ്റ്റുകൾ ഇട്ടിട്ടുണ്ട്‌. പക്ഷേ ബ്ലോഗിങ്ങിന്റെ ബാലപാഠം അറിയില്ല എന്നു പറയുന്നതാണ്‌ ശരി.
  ചില സശയങ്ങൾ തീർത്തു തരാമോ.
  1. എന്റെ ഹിറ്റ്‌ കൗണ്ടർ രീസറ്റ്‌ ആയി പൂജ്യത്തിൽ നിന്നും തുടങ്ങി, അതിനു മുൻപ്‌ കുറച്ചുകാലം എറർ എന്നാൺ കാണിച്ചിരുന്നത്‌.
  2. സെർച്ച്‌ എഞ്ചിനുകളിൽ വരാവുന്ന വിധം പോസ്റ്റുകളുടെ ലിങ്ക്‌ വാക്കുകൾ എങ്ങനെയാണ്‌ നൽകുന്നത്‌. ഇപ്പോൾ എന്റെ ബ്ലോഗ്‌ പേര്‌ സെർച്ചു ചെയ്താൽ വരും. പക്ഷേ പോസ്റ്റുകളുടെ കീ വേർഡുകൾ എങ്ങനെയാണ്‌ നൽകുന്നത്‌. ഇതിന്‌ ബുക്ക്മാർക്കിങ്ങ്‌ എന്നാണു പറയുന്നതെന്നു തോന്നുന്നു.
  നന്ദി
  തിരുവല്ലഭൻ

 33. Appu Adyakshari 8 February 2009 at 06:14  

  തിരുവല്ലഭാ, താങ്കളൂടെ പ്രധാന ബ്ലോഗ്ഗ് ഞാന്‍ നോക്കിയിരുന്നു. അതിലെ ഏതുപോസ്റ്റിലെയും ഒരു വാക്ക് നാവ്‌ബാറിലെ സേര്‍ച്ച് കള്ളിയില്‍ കൊടുത്ത് സേര്‍ച്ച് ചെയ്തുനോക്കുമ്പോഴും റിസല്‍ട്ടൂകള്‍ കിട്ടുന്നുണ്ട്. അതുവേണ്ടാ,താങ്കള്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്നിട്ട് ‘ഭാജപാ‘ എന്ന വാക്ക് ഒന്നു സേര്‍ച്ച് ചെയ്തു നോക്കൂ. ആകെ കിട്ടുന്ന ആറ് സേര്‍ച്ച് റിസല്‍ട്ടുകളില്‍ ഒരെണ്ണം താങ്കളുടെ ഗാസ് പോസ്റ്റിലേതാണ്. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമല്ലേ, താങ്കളുടെ പോസ്റ്റുകള്‍ ഒന്നും സേര്‍ച്ച് എഞ്ചിന്‍ കാണാതെപോകുന്നില്ല. സാധാരണമായ വാക്കുകള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഒരുപാടു റിസല്‍ട്ട് കാണുമെന്നേയുള്ളൂ.

  കീവേര്‍ഡ്സ് കൊടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പോസ്റ്റ് പബ്ലിഷ് ചെയ്യുവാനുള്ള പേജില്‍ ലേബല്‍‌സ് എന്നൊരു കള്ളീയുണ്ട്. അവിടെ എഴുതാം.

  പേജ് ഹിറ്റ് കൌണ്ടര്‍ ഗാഡ്‌ജ്റ്റ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഡീലീറ്റ് ചെയ്തിട്ട് മറ്റൊന്ന് ചേര്‍ക്കൂ. ഏത് ഹിറ്റ് കൌണ്ടറും നമുക്കിഷ്ടമുള്ള നമ്പറില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യാം. അപ്പോള്‍ ഇതുവരെ വന്ന പേജ് ഹിറ്റ് നമ്പറുകള്‍ അതേ പടീ പുതിയതിന്റെ സ്റ്റാര്‍ട്ടിംഗ് നമ്പറായി സെറ്റ് ചെയ്യാം.

 34. അങ്കിള്‍ 9 February 2009 at 08:11  

  തിരുവല്ലഭാ,
  എന്റെ രണ്ടു ബ്ലോഗുകളിലും ഹിറ്റ് കൌണ്ടര്‍ 9999 കഴിഞ്ഞപ്പോള്‍ പൂജ്യത്തില്‍ വീണ്ടും തുടങ്ങി. കാര്യമെന്തെന്നറിയില്ല. ഞാനതിനെ വലിയ കാര്യമായെടുത്തില്ലെന്നേയുള്ളൂ.

  എന്തു കൊണ്ട് സംഭവിച്ചു എന്നറിയാന്‍ ജിജ്ഞാസയുണ്ട്.

 35. Appu Adyakshari 9 February 2009 at 08:17  

  അങ്കിള്‍, ഹിറ്റ് കൌണ്ടറുകള്‍ നമ്മള്‍ ആദ്യം സെറ്റ് ചെയ്യുമ്പോള്‍ അവയില്‍ എത്ര ഡിജിറ്റുകള്‍ വേണം എന്നു ചോദിക്കുന്നുണ്ട്. അങ്കിള്‍ അത് നാല്‍ എന്നു സെറ്റുചെയ്തിരുന്നുവോ? എങ്കില്‍ സ്വാഭാവികമായും 9999 കഴിയുമ്പോള്‍ 0000 ആകുമല്ലോ. അതിനുപകരം ആറോ എഴോ ഡിജിറ്റ് ആദ്യമേ സെറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ആദ്യാക്ഷരിയുടെ ഹിറ്റ് കൌണ്ടറിന്റെ ഡിജിറ്റ്സ് കണ്ടോ 8. അതുകൊണ്ടാണ് 38000 ആയപ്പോഴും ഇടതുവശത്ത് ഇനിയും മൂന്നു പൂജ്യങ്ങള്‍ ഉള്ളത്. റീസെറ്റ് ആവുന്നതിനു മുമ്പ് 99999999 വരെ അത് മുമ്പോട്ട് പോകും (എന്നു ഞാന്‍ കരുതുന്നു)

 36. Rafeeq Babu 24 March 2009 at 10:26  

  സുഹൃത്തെ,

  ചിന്ത അഗ്രിഗേറ്ററില്‍ എണ്റ്റെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.. പക്ഷെ പോസ്റ്റിണ്റ്റെ തലക്കെട്ട്‌ മുഴുവനായി വരുന്നില്ല. ഉദാ:- 'ഭാരതമെന്ന മഹാരാജ്യം' എന്നതാണ്‌ പോസ്റ്റ്‌ തലക്കെട്ടെങ്കില്‍ 'ഭാരതമെന്ന' എന്ന്‌ മാത്രം പ്രത്യക്ഷപ്പെടുന്നു.. ഇത്‌ എങ്ങനെ ശരിയാക്കാം.. എവിടെയാണ്‌ സെറ്റ്‌ ചെയ്യേണ്ടത്‌... ?

 37. Appu Adyakshari 24 March 2009 at 10:29  

  ഇതു നിങ്ങളുടെ ബ്ലൊഗിന്റെ പ്രശ്നമല്ല പ്രവാസീ.. ചിന്തയില്‍ എല്ലാ ബ്ലോഗ് പോസ്റ്റുകളുടെ തലക്കെട്ടുകളും ഈയിടെയായി ഇങ്ങനെയാണു കാണുന്നത്.. :-)

 38. Rafeeq Babu 24 March 2009 at 10:34  

  അപ്പു ഏട്ടാ... ഇത്‌ കണ്ടോ.. '

  """നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ തെരഞ്ഞെടുപ്പിലൂടെ നേരിടും: കെ.സി.ബി.സി."""

  ഇത്‌ കണ്ടോ ഇത്രയും വലിയ പോസ്റ്റ്‌ തലക്കെട്ട്‌.. ഇത്‌ ചിന്തയില്‍ കഴിഞ്ഞ ദിവസം വന്നതാണല്ലോ.. നമ്മുടെ മാത്രം എന്താ പ്രശ്നം?

 39. ധനേഷ് മാങ്കുളം/Dhanesh.Mankulam 6 April 2009 at 09:19  

  അപ്പ്വേട്ടാ... എന്റെ ബ്ലോഗ് മാത്രം ലിസ്റ്റു ചെയ്യപ്പെട്ടില്ല.... തിരച്ചിലില്‍ കിട്ടുന്നില്ല....

 40. Appu Adyakshari 6 April 2009 at 09:20  

  താങ്കളുടെ പ്രൊഫൈല്‍ നിലവിലില്ലല്ലോ ധനേഷ്? അതെന്താണ്? താങ്കളുടെ ബ്ലോഗിന്റെ യൂ.ആര്‍.എല്‍ തരൂ.

 41. ധനേഷ് മാങ്കുളം/Dhanesh.Mankulam 6 April 2009 at 09:21  

  paavam njaan!!!!!!!!!!!1111

 42. ധനേഷ് മാങ്കുളം/Dhanesh.Mankulam 6 April 2009 at 09:21  

  http://naattuvarthaanam.blogspot.com/


  innale thudangiyatha

 43. ധനേഷ് മാങ്കുളം/Dhanesh.Mankulam 6 April 2009 at 09:27  

  അപ്പ്വേ‌ട്ടാ....

 44. Appu Adyakshari 6 April 2009 at 09:30  

  ധനേഷിന്റെ ബ്ലോഗ് ഞാന്‍ കണ്ടു...
  ഈ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന സെറ്റിംഗുകള്‍ എല്ലാം ചെയ്തുകഴിഞ്ഞെങ്കില്‍ അല്പം വെയിറ്റ് ചെയ്യൂ... 48 മണീക്കൂറിനകം മാറ്റങ്ങള്‍ ഫലവത്താകും എന്നാണ് ഗൂഗിള്‍ പറയുന്നത്... അതിനുശേഷം ഒരു പോസ്റ്റ് ഇട്ടു നോക്കൂ...

 45. ധനേഷ് മാങ്കുളം/Dhanesh.Mankulam 6 April 2009 at 09:34  

  ഓകെ.... അതിലെ സജ്ജീകരണം മാത്രമല്ല, URL രജിസ്റ്റര്‍ ചെയ്യുകയും ചെയിതു,,,,,..... അപ്പൊ, പിന്നെ കാണാം.... [മറ്റേ photography ബ്ലോഗ് 16 chaptersല്‍ മതിയാക്കിയൊ.?]

 46. ഋഷി 12 April 2009 at 19:08  

  വളരെ നന്ദി.. ഈ വിവരങ്ങൾ കുറെ അന്വേഷിച്ചു നടന്നിട്ടും കിട്ടിയില്ല, അവസാനം യാദൃച്ഛികമായിട്ടാണ് ഈ ലിങ്കിൽ വന്നത്. ഇതിൽ പറഞ്ഞ പോലെയൊക്കെ ചെയ്തിട്ടുണ്ട്. റിസൽറ്റിനു കാത്തിരിയ്ക്കുന്നു.
  ഒരിക്കൽ കൂടി നന്ദി.
  ഋഷി

 47. Anil cheleri kumaran 6 July 2009 at 12:13  

  dear cibu,
  ente bloginte heading njaan maatiyirunnu.. athinu sesham blog google aggregatoril list cheyyunnilla. chintha ok aanu
  enthaa cheyyuka?

 48. തൃശൂര്‍കാരന്‍ ..... 28 August 2009 at 12:06  

  വളരെ നന്ദി അപ്പ്വേട്ടാ...ഈ കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ഞാന്‍ കുറെ അന്വേഷണം നടത്തിയതാ, ഫലം കിട്ടാതെ വലയുമ്പോള്‍ ആണ് അപ്പ്വേട്ടന്റെ പോസ്റ്റ്‌ കണ്ടത്..ശരിക്കും ഉപകാരപ്രദം ആയിരുന്നു...
  ഓണാശംസകള്‍...

 49. rahoof poozhikkunnu 5 October 2009 at 11:47  

  പറഞ്ഞതൊക്കെ ചെയ്തിട്ടും ഗുഗിൾ ബ്ലോഗ്‌ സെർച്ച്‌ എഞ്ഞിനിൽ എന്റെ ബ്ലോഗ്‌ കാണുന്നില്ല .പരിഹാരം നിർദ്ദേഷിക്കുമെന്നു പ്രതീക്ഷിക്കുന്നു

 50. Appu Adyakshari 5 October 2009 at 11:55  

  റാഊഫ് എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. താങ്കളുടെ തിരുമുൽക്കാഴ്ച എന്ന ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റിലെ ഒരു വാചകം ‘“ഇനിയൊരു ലോകമഹായുദ്ധം വരികയാണെങ്കിൽ അത്” എന്നത് ഗൂഗിളിൽ സേർച്ച് ചെയ്ത റിസൽട്ട് ഇവിടെയുണ്ട്. ഒന്നു നോക്കൂ. ആരുപറഞ്ഞു ഗൂഗിളിൽ സേർച്ച് ചെയ്താൽ താങ്കളുടെ ബ്ലോഗ് കിട്ടുകയില്ലെന്ന്... !!

 51. rahoof poozhikkunnu 7 October 2009 at 09:08  

  തിരുമുൽക്കാഴ്ച കൂടാതെ എനിക്കു( തിരുമുറ്റം) എന്ന ഒരു ബ്ലോഗ്‌ കൂടിയുണ്ട്‌ ഇതെ അട്രസ്സിൽ തന്നെ. അതായിരുന്നു പ്രധാനപ്പെട്ടതു.ഗൂഗ്ല് ബ്ലോഗ്‌ സെർച്ചിൽ ഈ ബ്ലോഗ്‌ കാണുന്നില്ല. ചിന്തയിലും ഈ ബ്ലോഗിന്റെ പേർ മാത്രമെ കാണുന്നുള്ളൂ .പോസ്റ്റുകൾ ഒന്നും ലഭിക്കുന്നില്ല .എന്നെ സന്തോഷിപ്പിക്കുമെന്നു കരുതട്ടെ.

 52. Appu Adyakshari 7 October 2009 at 09:33  

  പ്രിയ സുഹൃത്തേ റാഊഫ് !

  താങ്കളുടെ ബ്ലോഗുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതോ താങ്കൾക്ക് ഗൂഗിൾ സേർച്ച് ചെയ്യാൻ അറിയില്ല എന്നുണ്ടോ?
  “ചമ്രവട്ടംപദ്ധതിയുടെ“ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോളുള്ള റിസൽട്ടിൽ താങ്കളുടെ തിരുമുറ്റം ഉണ്ടല്ലോ.. തെളിവ് ഇതാ ഇത് ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടല്ല കേട്ടോ, ഗൂഗിൾ സ്വയം കണ്ടുപിടിച്ചതാണ്.

  ചിന്തയിൽ ലിസ്റ്റ് ചെയ്യുന്നില്ലെങ്കിൽ മാനുവലായി താങ്കളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യാം. ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞാലുടനെ ഇത് ചെയ്യണം. ഇതെങ്ങനെയാണെന്നതിനു ഒരു പ്രത്യേക അദ്ധ്യായം തന്നെ ആദ്യാക്ഷരിയിൽ ഉണ്ട്. അതൊന്നു വായിച്ചു നോക്കൂ. ചിന്ത മാത്രമല്ല ബ്ലോഗ് ആഗ്രിഗേറ്ററുകൾ മറ്റു പലതും ഉണ്ട്. ജാലകത്തിലും തനിമലയാളത്തിലും ലിസ്റ്റ് ചെയ്യാറുണ്ടോ എന്നു നോക്കൂ.

 53. rahoof poozhikkunnu 7 October 2009 at 12:25  

  ഒരു പാടു നന്ദിയുണ്ട്‌ അപ്പു ഏട്ടാ

 54. Pattathil Manikandan 21 October 2009 at 15:41  

  വളരെ നന്ദി, സെര്‍ച്ച് ലിസ്റ്റില്‍ എന്റെ ബ്ലോഗ്‌ കണ്ടിരുന്നില്ല, ഇപ്പോള്‍ താന്കള്‍ പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്, എന്റെ ബ്ലോഗിന്റെ. ഇനി നാല്പ്പത്തിഎട്ടു മണിക്കൂര്‍ കഴിഞ്ഞു ചെക്ക്‌ ചെയ്തിട്ട് അറിയിക്കാം,
  ശുഭ സായാഹ്നം.

 55. Naseef U Areacode 17 February 2010 at 14:24  

  നന്ദി ... നിങ്ങള്‍ പറഞ്ഞതുപോലെ ഒക്കെ ചെയ്തിട്ടുണ്ട്....
  പിന്നെ ബ്ലോഗിന് ജാലകം പോലെ ഏതെങ്കിലും സൈറ്റ് ഉണ്ടോ???

  യാത്ര...

 56. ഉല്ലാസ് 24 February 2010 at 15:21  

  വളരെ പ്രയോജനപ്പെടുന്ന വിവരങ്ങള്‍ തന്നതിനൂ നന്ദിയുണ്ട്‌!

 57. മഴപ്പക്ഷി..... 22 April 2010 at 11:44  

  അപ്പുവേട്ടാ,
  വളരെ നന്ദിയുണ്ട് താങ്കളുടെ ഈ സഹായങ്ങള്‍ക്ക് .
  എന്റെ ബ്ലോഗ്‌ ഒന്ന് ചെക്ക്‌ ചെയ്തു വേണ്ട തിരുത്തലുകള്‍ ഒന്ന് കമന്റുമോ
  http://shimav.blogspot.com/

 58. മഴപ്പക്ഷി..... 22 April 2010 at 11:44  

  അപ്പുവേട്ടാ,
  വളരെ നന്ദിയുണ്ട് താങ്കളുടെ ഈ സഹായങ്ങള്‍ക്ക് .
  എന്റെ ബ്ലോഗ്‌ ഒന്ന് ചെക്ക്‌ ചെയ്തു വേണ്ട തിരുത്തലുകള്‍ ഒന്ന് കമന്റുമോ
  http://shimav.blogspot.com/

 59. Sulfikar Manalvayal 27 April 2010 at 00:06  

  എനിക്ക് എന്റെ ബ്ലോഗില്‍ പുതിയ gadget ആഡ് ചെയ്യാന്‍ പറ്റുന്നില്ല.....
  ആഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസ്സേജ് വരുന്നു

 60. Appu Adyakshari 27 April 2010 at 06:19  

  സുൽഫി, ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരൽ‌പ്പം കൂടി വിശദമായി പ്രശ്നം എന്താണെന്ന് ശരിക്കും വ്യക്തമാക്കുന്ന രീതിയിൽ ചോദിക്കണം എന്ന് ഞാൻ വിനീതമായിട്ട് അഭ്യർത്ഥിക്കുകയാണ്. താങ്കളുടെ ചോദ്യങ്ങൾ ശരിയായ പ്രശ്നമെന്തെന്ന് ഒട്ടും തന്നെ മനസ്സിലാക്കിത്തരുന്നില്ല. ഏതു ഗാഡ്ജറ്റാണ് താങ്കൾ ചേർക്കാൻ ശ്രമിച്ചത്? ഫോളോവർ ഗാഡ്ജറ്റ് ആയിരിക്കും എന്ന് ഞാൻ വെറുതേ ഒന്നു ഊഹിക്കുന്നു. ആണെങ്കിൽ ആദ്യമായി താങ്കളുടെ ബ്ലോഗ് സെറ്റിംഗുകളിൽ Language എന്നത് ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്ത് സേവ് ചെയ്യുക. എന്നിട്ട് ഫോളോവർ ഗാഡ്ജറ്റ് ആഡ് ചെയ്യൂ. ഇനി മറ്റു വല്ല ഗാഡ്ജറ്റും ചേർക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നം കണ്ടതെങ്കിൽ അത് താൽക്കാലിക പ്രശ്നമാവാനേ വഴിയുള്ളൂ... ചിലപ്പോഴൊക്കെ ഗൂഗിൾ ക്രോം ഉപയോഗിച്ച് ബ്ലോഗ് എഡിറ്റിംഗ് പണികൾ ചെയ്യാൻ ശ്രമിച്ചാൽ എറർ കാണാറുണ്ട്. മോസില്ലയിലും ഇന്റർനെറ്റ് എക്സ്പ്ലോററിലും പ്രശ്നങ്ങൾ കണ്ടിട്ടുമില്ല.

 61. Sulfikar Manalvayal 29 April 2010 at 03:50  

  nammude bloggil ninnu sthiramaayi nammudey suhrthukkalkku puthiya post idumbol mail notification ayakkan valla samvidhanavum undo?

 62. Appu Adyakshari 29 April 2010 at 06:16  

  താങ്കളുടെ ബ്ലോഗിനെ ഫോളോ ചെയ്യുന്നവർക്കുള്ള പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻ അവരുടെ ബ്ലോഗിന്റെ ഡാഷ്ബോർഡിൽ കിട്ടിക്കൊള്ളും. അല്ലെങ്കിൽ താങ്കളുടെ ബ്ലോഗിൽ നിന്ന് ആവശ്യക്കാർക്ക് ഫീഡ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഇനി ഒരു ഇ-മെയിൽ നോട്ടിഫിക്കേഷൻ കൂടി വേണോ? എങ്കിൽ http://feedburner.google.com സന്ദർശിച്ച് വേണ്ട കാര്യങ്ങൾ ചെയ്യൂ.

 63. Prasanna Raghavan 22 August 2010 at 17:05  

  പ്രിയ അപ്പു
  ഞാനൊരു വേര്‍ഡ്പ്രസ് ബ്ലോഗു തുടങ്ങി ഗൊ ഡാഡിയില്‍ ഹോസ്റ്റുചെയ്തു. ആദ്യം വളരെ ബുദ്ധിമിട്ടായുരുന്നു എങ്കിലും ഇപ്പോള്‍ കുറച്ചൊക്കെ പിടികിട്ടിവരുന്നു.
  ഇതിന്റെ ലിങ്ക് http://indiablooming.com/
  ഇതില്‍ ഞാന്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നുണ്ട്.
  എന്നല്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.

  1. ചില ബ്ലോഗര്‍ പോസ്റ്റുകളില്‍ മുകളീലെ യു.അര്‍.എല്‍. ഉപ്യോഗിച്ച് കമന്റ് ഇടാന്‍ സാധിക്കുന്നില്ല. ഓപ്പണ്‍ ഐ.ഡി എരര്‍, വെബ് അഡ്രസ് വേരിഫൈ ചെയ്യാന്‍ കഴിയുന്നില്ല എന്നൊക്കെയുള്ള മെസേജുകള്‍ വരുന്നു.

  2. ഈ യു.ആര്‍.എല്‍. പിന്മൊഴിയില്‍ കൊടുക്കുന്ന സമ്പ്രദയം എങ്ങനെയാണ്.

  3. വേര്‍ഡ് പ്രസില്‍ ഗ്രൂപ് ബ്ലോഗു തുടങ്ങാനുള്ള സംവിധാനമുണ്ടോ.

  വേര്‍ഡ് പ്രസിനെക്കുറിച്ചു കൂടി അപ്പു വിവരങ്ങള്‍ കൊടുത്താല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു.
  രാഹുലിന്റെ ബ്ലോഗില്‍ കുറച്ചൊക്കെ കൊടുത്തിട്ടുണ്ട്, പക്ഷെ പൂര്‍ണമല്ല.

  അപ്പിവിന്റെ ഈ സേവനങ്ങള്‍ക്കു വളരെ നന്ദി.

  (ഇവിടെ തന്നെ മുകളിലത്തെ യു.ആര്‍.എല്‍ ഉപയോഗിച്ചപ്പോള്‍ ഓപ്പണ്‍ ഐ ഡി എറര്‍ എന്നാണ് കാണിക്കുന്നത്. അതിനാല്‍ ഞാന്‍ എന്റെ ബ്ലോഗര്‍ ഐ ഡി ഉപയോഗിച്ചാണ് കമന്റ് ഇടുന്നത്)

  സസ്നേഹം
  പ്രസന്ന
  സൌത്താഫ്രിക്ക

 64. Appu Adyakshari 22 August 2010 at 20:04  

  പ്രസന്നചേച്ചീ, വേര്‍ഡ്‌പ്രസ്‌ ബ്ലോഗുകളെ പറ്റി എഴുതാനാനെന്കില്‍ ആദ്യാക്ഷരി പോലെ മറ്റൊരു ബ്ലോഗ്‌ തന്നെ വേണ്ടി വരും എന്നതിനാലാണ് ഞാന്‍ ഇതുവരെ അതിനു തുനിയാഞ്ഞത്. അത് മാത്രവുമല്ല, വേര്‍ഡ്‌പ്രസില്‍ എനിക്കൊരു ബ്ലോഗ്‌ ഉണ്ടെന്നല്ലാതെ ബ്ലോഗര്‍ ബ്ലോഗുപോലെ എല്ലാ മേഖലകളും പിടിയുമില്ല. ഒരു ഹെല്‍പ്‌ ബ്ലോഗ്‌ തുടങ്ങിയാല്‍ ആളുകള്‍ ചോദിക്കുന്ന സംശയങ്ങളുടെ മറുപടിയും കൃത്യമായി പറയാന്‍ അറിയണമല്ലോ.

  സംശയങ്ങളുടെ ഉത്തരം :

  1. ഓപ്പണ്‍ ഐ.ഡി. യില്‍ കമന്റ് ഇടാന്‍ സാധിക്കാത്തത് താല്‍കാലിക പ്രശ്നം ആവാനാണ് വഴി. ഇതുപോലെ മറ്റു സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചില ബ്ലോഗുകളില്‍ ഇതുപോലെ പ്രശ്നങ്ങള്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും ഫീഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളില്‍. അവിടെയൊക്കെ പ്രശ്നം താത്കാലികമാണെന്നാണ് അറിവ്.

  2. പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്റര്‍ ഇപ്പോള്‍ നിലവിലില്ലല്ലോ? ബ്ലോഗ്‌ അഗ്രിഗേറ്റര്‍ ആണോ ഉദേശിച്ചത്?

  3. വേര്‍ഡ്‌പ്രസ്‌ ബ്ലോഗിന്റെ സൈഡ് ബാറില്‍ appearance എന്ന ഭാഗത്ത് മറ്റുള്ളവരെ ഇതേ ബ്ലോഗില്‍ മെമ്പര്‍, അല്ലെങ്കില്‍ contributer ആക്കി ചേര്‍ക്കുവാനുള്ള സംവിധാനം ഉണ്ടല്ലോ ചേച്ചീ.

 65. Prasanna Raghavan 23 August 2010 at 13:10  

  പ്രിയ അപ്പൂ
  മറുപടിക്കു നന്ദി
  അതെ അപ്പു പറഞ്ഞതിനോടു യോജിക്കുന്നു. വളരെ ശ്രമമുള്ള ഒരു പരിപാടീയാണത്.ഇപ്പോള്‍ തന്നെ അപ്പു ധാരാളം ചെയ്തു കഴിഞ്ഞു.

  ചോദ്യം 2, മറുമൊഴി ആഗ്രിഗേറ്റര്‍ എന്നു തിരുത്തി വായിക്കുമല്ലൊ. ജാലകം അഗിര്‍ഗേറ്ററില്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു പറയട്ടെ.
  ഓണാശംസ്കള്‍ അയച്ചതു കിട്ടി എന്നു കരുതുന്നു. എന്നാലും ഒരിക്കല്‍ കൂടീ.

  സസ്നേഹം പ്രസന്ന

  (ഇപ്പോഴും ഓപണ്‍ ഐ.ഡി യു. ആര്‍.എല്‍ ഉപയോഗിച്ചപ്പോള്‍ അതേ ‘ഓപ്പണ്‍ ഐ ഡി. എറര്‍‘ എന്നു തന്നെ വരുന്നു. അപ്പോള്‍ താല്‍ക്കാലികമാണോ ഈ പ്രശ്നം എന്നു സംശയമുണ്ട്)

 66. Helper | സഹായി 23 August 2010 at 15:41  

  പ്രസന്ന ചേച്ചി,

  വേഡ്‌ പ്രസ്‌ ഒരുപാട്‌ ബങ്ക്സ്‌ വഴിയാണ്‌ ഇപ്പോൾ കടന്ന്‌പോവുന്നത്‌. നിരവധി ഫീച്ചറുകളിൽ എറർ കാണിക്കുന്നുണ്ട്‌.

  യു.അർ.എൽ പ്രശ്നം തൽക്കാലികമല്ലെന്ന് തോന്നുന്നിവെങ്കിൽ, ഇതോന്ന് ശ്രമിക്കുമോ?.

  Go to settings > open ID and set the site you are trying to comment on as a "trusted site."

 67. Unknown 25 August 2010 at 07:05  

  മാഷെ,
  എന്റെ പുതിയ ബ്ലോഗ് ചിന്തയില്‍ കാണിക്കാത്തതിനാല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ അതിന്റെ ലിങ്ക് ഒരു പോസ്റ്റായി ഇട്ടിരുന്നു. പക്ഷെ, ആ പോസ്റ്റും ചിന്തയില്‍ കാണിച്ചിട്ടില്ല. ആദ്യബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, ഇതുവരെയുള്ള പോസ്റ്റുകളെല്ലാം കാണിച്ചിരുന്നതുമാണ്. പ്രൊഫൈല്‍ പേജില്‍ പുതിയ പോസ്റ്റ് കാണിക്കുന്നുണ്ട്. Refresh feed ല്‍ ക്ലിക് ചെയ്യുമ്പോള്‍, there is no new items in the feed എന്നു കാണിക്കുന്നു. പക്ഷെ, അഗ്രിഗേറ്ററിന്റെ പേജില്‍ കാണുന്നുമില്ല. ആദ്യത്തെ ബ്ലോഗിന്റെ അഡ്രസ്സ് : http://ezhuthukutty.blogspot.com/
  ഈ ബ്ലോഗിന്റെ ടെംപ്ലേറ്റ് ഞാന്‍ ഈയിടെ മാറ്റിയിരുന്നു. എന്തുകോണ്ടാണ് ഈ പോസ്റ്റ് മാത്രം അഗ്രിഗേറ്ററില്‍ കാണിക്കാതിരുന്നത്?

 68. Unknown 25 August 2010 at 07:06  

  മാഷെ,
  എന്റെ പുതിയ ബ്ലോഗ് ചിന്തയില്‍ കാണിക്കാത്തതിനാല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ അതിന്റെ ലിങ്ക് ഒരു പോസ്റ്റായി ഇട്ടിരുന്നു. പക്ഷെ, ആ പോസ്റ്റും ചിന്തയില്‍ കാണിച്ചിട്ടില്ല. ആദ്യബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, ഇതുവരെയുള്ള പോസ്റ്റുകളെല്ലാം കാണിച്ചിരുന്നതുമാണ്. പ്രൊഫൈല്‍ പേജില്‍ പുതിയ പോസ്റ്റ് കാണിക്കുന്നുണ്ട്. Refresh feed ല്‍ ക്ലിക് ചെയ്യുമ്പോള്‍, there is no new items in the feed എന്നു കാണിക്കുന്നു. പക്ഷെ, അഗ്രിഗേറ്ററിന്റെ പേജില്‍ കാണുന്നുമില്ല. ആദ്യത്തെ ബ്ലോഗിന്റെ അഡ്രസ്സ് : http://ezhuthukutty.blogspot.com/
  ഈ ബ്ലോഗിന്റെ ടെംപ്ലേറ്റ് ഞാന്‍ ഈയിടെ മാറ്റിയിരുന്നു. എന്തുകോണ്ടാണ് ഈ പോസ്റ്റ് മാത്രം അഗ്രിഗേറ്ററില്‍ കാണിക്കാതിരുന്നത്?

 69. Appu Adyakshari 25 August 2010 at 07:46  

  നന്ദുവിന്റെ ഒരു പോസ്റ്റ്‌ മാത്രമല്ലേ ചിന്തയില്‍ വരാതെ ഇരുന്നുള്ളൂ? പുതയായ് പോസ്റ്റ്‌ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. അല്ലെ? എനിക്ക് തോന്നുന്നത് അന്ന് എന്തെങ്കിലും താല്‍കാലിക പ്രശ്നം കാരണം അത് ചിന്തയില്‍ ലിസ്റ്റ് ചെയ്യാതിരുന്നതാണ്. അതിനു ശേഷം പുതിയ ഒരു പോസ്റ്റ്‌ മുഉന്നു ദിവസത്തിന് ശേഷം ഇട്ടു ചിന്ത റിഫ്രഷ് ചെയ്യുമ്പോള്‍ പഴയ പോസ്റ്റ്‌ ആഗ്രിഗട്ടരില്‍ നിന്ന് നീക്കം ചെയ്യപ്പെടും. അത് സാധാരണ സംഭവിക്കുന്നതാണ്.

 70. hanish oveli 11 October 2010 at 23:08  

  chettaa ente header(tittle-MAZHAYAAY) malayalathilekku mattaan enthaanu cheyyendathu ? site name language malayalathil address baril varaan enthu cheyyanam ?

 71. Appu Adyakshari 12 October 2010 at 07:39  

  ഹനീഷ്‌, ബ്ലോഗിന്റെ ടൈറ്റില്‍ ഫീല്‍ഡില്‍ മാത്രം മലയാളം എഴുതാന്‍ പറ്റുന്നില്ല എന്ന് പറയുന്നത് ബ്ലോഗറിന്റെ കുഴപ്പം അല്ല.മറ്റേതു ഫീല്‍ഡിലും മലയാളം എഴുതാം എന്നതുപോലെ തലക്കെട്ടിലും എഴുതാവുന്നതാണ്. ചിലപ്പോള്‍ താന്കള്‍ എഴുതാന്‍ ഉപയോഗിച്ച മേതെട് അവിടെ പ്രവര്ത്തിക്കാത്തതാവാം കാരണം. ബ്രൌസര്‍ മാറ്റി നോക്കൂ.. മോസില്ലയോ, internet explorer ഇവ പരീക്ഷിക്കൂ.

 72. Unknown 12 October 2010 at 13:09  

  good

 73. minnath 16 October 2010 at 12:43  

  good

 74. Unknown 19 January 2011 at 21:48  

  അപ്പുവേട്ടന്, മറ്റുള്ളവര്‍ക്ക് ഇത്രയേറെ ഉപകാരപ്രദമാകുന്ന തരത്തില്‍ ഇങ്ങിനെ ഒരു ബ്ലോഗ്‌ ആരംഭിക്കാന്‍ തീരുമാനിച്ച ചെട്ടന്‍റെ മനസിന്‌ അഭിവാദ്യങ്ങള്‍!!!!

 75. RASHAD.V.P.KOORAD 16 May 2011 at 16:35  

  ente peru rashad.v.p.koorad
  prashnamenthanennu vechal ente blogil followers link kanunnilla athinal entevayanakkarku ente blogine follow cheyyan kazhiyathe varunnu.
  ithinu enikkoru utharam venam.

 76. RASHAD.V.P.KOORAD 16 May 2011 at 16:41  

  athu pole thanne ente blog onnu nireekshichittu kuduthal manoharamakkanulla karyaghalum onnu paranju tharane.

 77. Appu Adyakshari 16 May 2011 at 17:42  

  Rashad, ഫോളോ ഗാഡ്ജറ്റ് എന്ന അദ്ധ്യായം വായിച്ചില്ല അല്ലേ? അതിൽ ആദ്യം തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് ചില ബ്ലോഗുകളിൽ ഈ ഗാഡ്ജറ്റ് ചേർക്കാൻ പറ്റാത്തതെന്ന് (മലയാള ഭാഷ സെറ്റ് ചെയ്തിരിക്കുന്നതിനാൽ) വായിച്ചുനോക്കൂ.

 78. ആന്റൊസ് മാമൻ 5 August 2011 at 09:03  

  നന്ദി,മാഷേ. നന്ദി. .....മാമന്‍

 79. Libin P Mathew 31 August 2011 at 18:16  

  എനിക്ക് ഈ അധ്യായം വളരെ ഇഷ്ടപ്പെട്ടു എനിക്ക് നല്ല പ്രയോജനവും ചെയ്തു.
  നന്ദി........ എനിക്കിപ്പോള്‍ കൂടുതല്‍ വായനക്കാരെ കിട്ടുന്നുണ്ട്‌.....
  http://janakeralam.blogspot.com/

 80. tasleemali 7 September 2011 at 08:27  

  അപ്പുവേട്ടാ..ഞാന്‍ ഒരു പുതിയ ആളാണ്‌...നിങ്ങളുടെ ബ്ലോഗ്‌ പുതുമുകങ്ങള്‍ക്ക് വലിയ ഒരു അതാണിയാണ്...നന്ദി ഞാന്‍ പറഞ്ഞു തീര്‍ക്കുന്നില്ല..പല വിധ സംശയങ്ങളുമായി ഞാന്‍ വരും..സംശയം ചോദിക്കാനായി ഒരു ഫോള്‍ഡര്‍ ഇട്ടൂടെ..എനിക്ക് എന്റെ ബ്ലോഗില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കാന്‍ എന്താ ഒരു വഴി..

 81. shaji 5 December 2011 at 07:45  

  Asamsakal
  http://www.typewritingacademy.blogspot.com

 82. PREJU.K 25 December 2011 at 07:55  

  സ്വന്ദമായി ഒരു ബ്ലോഗ്‌ ഉണ്ടാക്കണം എന്ന എന്റെ ആഗ്രഹം എന്നെ ആദ്യക്ഷരിയിൽ എത്തിച്ചു. നന്ദി.

 83. ഷനീബ് മൂഴിക്കല്‍ 15 January 2012 at 09:47  

  " ആദ്യാക്ഷരി " ഒരുപാട് ഉപകരിച്ചു .... ! വളരെ സന്തോഷം ....!!

 84. ഷനീബ് മൂഴിക്കല്‍ 15 January 2012 at 09:52  

  ഒരു സംശയം ... ചില ബ്ലോഗുകളില്‍ " follow me on facebook " എന്ന് കൊടുത്തു " facebook " ന്റെ link കാണുന്നു .. ഇതു എങ്ങനെ കൊടുക്കാം ...?
  shaneebm.blogspot.com

 85. Appu Adyakshari 15 January 2012 at 10:14  

  ഷനീബ്, ഇത് പലവിധത്തിൽ ചെയ്യാം. ഏറ്റവും സിമ്പിളായി എനിക്ക് തോന്നിയത് ഒരു ലിങ്ക് ലിസ്റ്റ് ഗാഡ്‌ജറ്റ് താങ്കളുടെ ബ്ലോഗിൽ ചേർത്തിട്ട്. അതിലെ ലിങ്ക് ആയി താങ്കളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിന്റെ യു.ആർ.എൽ കൊടുക്കുക എന്നതാണ്. ഈ ഗാഡ് ജറ്റിന്റെ ടൈറ്റിലായി follow me on facebook എന്നും ചേർക്കാം.

 86. ഷനീബ് മൂഴിക്കല്‍ 15 January 2012 at 21:24  

  മറുപടി കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നു ......... അങ്ങനെ ചെയ്യാന്‍ കഴിയുന്നുണ്ട് . പക്ഷെ , ഇങ്ങനെ ഉണ്ടാക്കിയ link - ല്‍ click ചെയ്യാന്‍ പറ്റുന്നില്ല ...?! ഈ link കാണിക്കുന്നത് facebook ULR ആണ് . ഇതു ബ്ലോഗ്ഗ് പേജില്‍ കാണുമ്പോള്‍ ബോറായി തോന്നുന്നു . പകരം facebook സിംബലും , ഫോട്ടോയും ചില ബ്ലോഗുകളില്‍ കാണുന്നുണ്ട് .

 87. Appu Adyakshari 16 January 2012 at 07:46  

  ഷനീബ്, താങ്കൾ ലിങ്ക് ലിസ്റ്റ് ഗാഡ്‌ജറ്റ് സെറ്റ് ചെയ്തത് ശരിയായില്ലല്ലോ.. അതുകൊണ്ടാണ്. യു.ആർ.എൽ കാണിക്കുന്നത്. മാത്രവുമല്ല. അതിൽ ക്ലിക്ക് ചെയ്താൽ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിലേക്ക് പോകുന്നതുമില്ല. ആദ്യാക്ഷരിയിലെ, ഗാഡ്ജറ്റുകൾ എന്ന സെക്ഷനിലെ പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന ചാപ്റ്റർ ഒന്നു വായിച്ചുനോക്കൂ. കുറച്ചുകൂടി കാര്യങ്ങൾ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റിനെപ്പറ്റി മനസ്സിലാകും.

  ( ഫെയ്സ്ബുക്കിന്റെ ചിത്രമുള്ള ലിങ്ക് ആരുടെയെങ്കിലും പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്യുന്നുണ്ടെങ്കിൽ അത് അപ്രകാരം കസ്റ്റമൈസ് ചെയ്ത് എടുത്തതായിരിക്കാം. അറിയില്ല. )

 88. Appu Adyakshari 16 January 2012 at 08:20  

  ഷനീബ്, ഫെയ്‌സ് ബുക്ക് ബാഡ്ജ് എന്ന സംഗതി കണ്ടിരുന്നുവോ. അതാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. ലിങ്ക് ഇതാ

 89. ഷനീബ് മൂഴിക്കല്‍ 17 January 2012 at 06:48  

  ok ......... സംഗതി ഇപ്പൊ ശരിയായി ......! സന്തോഷം മറച്ചു വെക്കാന്‍ ഞാന്‍ പിശുക്ക് കാണിക്കുന്നില്ല ...!! ഈ വിദ്യാലയത്തില്‍ ഒരു പഠിതാവാന്‍ കയിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു .... ഇടക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്താലും മുടങ്ങാതെ ഞാന്‍ എത്തും .....!!

 90. The News 20 June 2012 at 18:18  

  സുന്ദരമായ അവതരണം...മനസ്സിനെ ഇരുത്തി വായിപ്പിച്ചു...ഏറെ മനസിലാക്കാനായി...ഒരുപാട് നന്ദി..

 91. വർ‍ണ്ണം 31 July 2012 at 18:54  

  വളരെ ഉപകാരപ്രദമായ ഒരു സേവനമാണിത്..നന്നായി ഉപകാരപ്പെടുന്നുണ്ട്.ഇതിന് എന്ത് പ്രത്യുപകാരമാണ് വേണ്ടത്?? പ്രാര്‍ത്ഥന മതിയോ..എങ്കില്‍ ഓരോ വായനക്കാരനില്‍ നിന്നും അതുണ്ടായിക്കൊണ്ടിരിക്കും.

 92. kulangadan 3 August 2012 at 10:25  

  ഹായ് അപ്പു..
  ഈ ബ്ളോഗര്‍ സഹായി വളരെ നന്നായി. ഞാന്‍ kulangadan. blogspot.com എന്ന് ഒരു ബ്ളോഗ് ആരംഭിച്ചു.ഇതി കൂടുതല്‍ നന്നാക്കുവനും വായിക്കപ്പെടുവാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ..എന്റെ ബ്ളോഗ് മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം..സഹായിക്കാമോ...

  എന്റെ ബ്ളോഗ് url http:/kulangadan.blogspot.com/2012/05 ZvdvleCd.

 93. Appu Adyakshari 3 August 2012 at 10:42  
  This comment has been removed by the author.
 94. Appu Adyakshari 3 August 2012 at 10:43  

  അച്ചന്റെ ബ്ലോഗ് കണ്ടു. ഇത് കൂടുതൽ നന്നാക്കാനുള്ള ഒന്നു രണ്ടൂ നിർദ്ദേശങ്ങൾ : ഇപ്പോൾ സെലക്റ്റ് ചെയ്തിരിക്കുന്ന ടെമ്പ്ലേറ്റ് ബ്ലോഗറിന്റെ ഡൈനാമിക് വ്യൂ ആണ്. അത് മാറ്റി, ബ്ലോഗറിന്റെ റെഗുലർ ടെമ്പ്ലേറ്റുകളിൽ ഒരെണ്ണം സെലക്റ്റ് ചെയൂക. പേജ് ഹിറ്റ് കൗണ്ടർ ആഡ് ചെയ്താൽ ഇവിടെ എത്ര സന്ദർശകർ വന്നു എന്നു മനസ്സിലാക്കാം. അല്ലെനിൽ ബ്ലോഗറിലെ സ്റ്റാറ്റ് കൗണ്ടർ നോക്കൂ. ചിത്രങ്ങളെല്ലാം കുറേകൂടീ വലിപ്പത്തിൽ കൊടൂക്കുക. അപ്പോൾ അവ കുറേക്കുടീ ഓർഡറിൽ കാണപ്പെടും. കമന്റ് ഫോമിൽ നിന്ന് വേഡ് വേരിഫിക്കേഷൻ ഒഴിവാക്കുക. ആദ്യാക്ഷരിയിൽ ഇതേപ്പറ്റിയെല്ലാം പറയുന്നുണ്ട്. കൂടൂതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദ്ക്കാൻ മടിക്കേണ്ടാ. ആശംസകൾ

 95. karakadan 24 September 2012 at 16:59  

  എന്റെ സംശയത്തിനുള്ള മറുപടി കിട്ടി കഴിഞ്ഞു ...thnx

 96. ജിജി൯ ചാരുംമൂട് 13 November 2012 at 09:02  

  വളരെ നന്ദി... അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി....

 97. സൗഗന്ധികം 27 November 2012 at 09:50  

  ചിന്തയിൽ ലിസ്റ്റ് ചെയ്യാൻ പറ്റുന്നില്ല

 98. Dilip Amakkavu 18 December 2012 at 16:28  

  ഇവിടെ നോക്കുക

 99. Unknown 21 May 2013 at 16:59  

  എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തതിനു ശേഷം (subscribe to post(atom)എന്ന
  സംഭവം വരുന്നില്ല അതിനു എന്ത് ചെയ്യണം????????

 100. Appu Adyakshari 22 May 2013 at 07:49  

  subscribe to post ഒരു ഗാഡ്ജറ്റ് ആണ്. അത് ഗാഡ്ജറ്റുകളിൽ നിന്നു ബ്ലോഗിലേക്ക് ചേർക്കൂ. ഈ ബ്ലോഗിലെ ഗാഡ്ജറ്റുകൾ എന്ന സെക്ഷൻ വായിച്ചു നോക്കൂ

 101. Unknown 4 August 2013 at 22:07  

  വളരെ ഉപകാരം...
  www.skewline.in

 102. മുബാറക്ക് വാഴക്കാട് 20 September 2013 at 13:17  

  നന്ദിയുണ്ട്. ഒരുപാടിടങ്ങളില് തിരഞ്ഞു മടുത്ത് ഒഴിവാക്കിയതാണ്..
  സ്വന്തമായൊരു തട്ടകം കിട്ടിയപ്പോള് തുടങ്ങിയതാണ് എഴുതാനും വരക്കാനും..
  പ്രതീക്ഷകളെ കൂടെ പിടിച്ചും സഹായങ്ങള്ക്ക് നന്ദിയറിയിച്ചും വീണ്ടും കാണും വരെ...

 103. M.MANOJ KUMAR 13 January 2016 at 12:16  

  ചേട്ടാ ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.തൂവാനം എന്നാണ് പേര്.ഒരു പോസ്റ്റ്‌ ഇട്ടു .ഒരു കമന്‍റും കിട്ടി.ഞാന്‍ ഒരു നന്ദി അയച്ചു.പക്ഷേ എന്റെ മറുപടി എനിക്ക് ബ്ലോഗില്‍ കാണാന്‍ പറ്റുന്നില്ല.അതെന്താ അങ്ങനെ?

 104. ചെമ്പകം 24 February 2016 at 20:13  

  വളരെ നന്നിയുണ്ട് ...ആദ്യാക്ഷരി യില്‍ നിന്നും ബ്ലോഗ്‌ തുടങ്ങുന്നതിനെ പറ്റി കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു..പക്ഷെ എന്‍റെ ബ്ലോഗ്‌ എവിടെയും ലിസ്റ്റ് ചെയ്യപെട്ടതായി കണ്ടില്ല.എന്‍റെ ബ്ലോഗ്‌ ഞാന്‍ മാത്രമേ കാണുന്നുള്ളൂ എന്നു തോന്നുന്നു ..എങ്ങനെയാണ് ഇത് വായനക്കാരില്‍ എത്തിക്കുക..

 105. Appu Adyakshari 28 February 2016 at 09:03  

  ചെമ്പകം, സന്തോഷം.
  ജാലകം ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്തിരുന്നോ?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP