ASCII പത്രങ്ങൾ ഫയർഫോക്സിൽ വായിക്കുവാൻ
>> 31.5.09
പുതിയതായി മോസില്ല ഫയർഫോക്സ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത പലർക്കും ഉണ്ടാകുന്ന ഒരു അനുഭവമാണ് യൂണിക്കോഡ് മലയാളം ടെക്സ്റ്റ് ശരിയായി വായിക്കുവാൻ സാധിക്കുന്നുണ്ടെങ്കിലും, യൂണിക്കോഡല്ലാത്ത മലയാളം ടെക്സ്റ്റുകൾ ഫയർഫോക്സ് ശരിയായി ഡിസ്പ്ലേചെയ്യുന്നില്ല എന്നത്. ഉദാഹരണത്തിന് മലയാള മനോരമ, ദീപിക, മാധ്യമം തുടങ്ങിയ പത്രങ്ങളൊന്നും ഇതുവരെ മലയാളം യൂണിക്കോഡ് ഫോണ്ടിലേക്ക് മാറിയിട്ടില്ല. ഫയർഫോക്സിൽ ആവശ്യമായ യൂണിക്കോഡ് കൺവേർഷൻ ആഡ് ഓൺ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത ഒരു സിസ്റ്റത്തിൽ മലയാള മനോരമ പത്രം തുറന്നാൽ ഇങ്ങനെയായിരിക്കും കാണുക!
ഇതുപോലെ ഒട്ടനവധി ഓൺലൈൻ മാഗസിനുകളും പേജുകളും യൂണിക്കോഡിൽ അല്ലാതെ നിങ്ങൾക്ക് ഇന്റർനെറ്റിൽ കണ്ടെത്താൻ സാധിക്കും. ഇത്തരം സൈറ്റുകളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിക്കണമെങ്കിൽ ഒന്നുകിൽ അവയുടെ ഫോണ്ട് നാം നമ്മുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യണം. അല്ലെങ്കിൽ അവയിലെ മലയാളത്തെ യൂണിക്കോഡിലേക്ക് ‘മൊഴി’മാറ്റി പ്രദർശിപ്പിക്കുവാനുള്ള സംവിധാനം നമ്മുടെ കമ്പ്യൂട്ടറിൽ വേണം. ഇതിൽ രണ്ടാമതു പറഞ്ഞതാണ് കൂടുതൽ സൌകര്യം. കാരണം യൂണിക്കോഡ് മലയാളത്തിലേക്ക് മാറ്റിക്കഴിഞ്ഞ ഒരു ടെക്സ്റ്റിനെ നിങ്ങൾക്ക് കോപ്പിചെയ്യുവാനും, മറ്റൊരിടത്ത് പേസ്റ്റ് ചെയ്യുവാനും, ഇ-മെയിൽ വഴി മറ്റൊരാൾക്ക് അയയ്ക്കുവാനുമൊക്കെ സാധിക്കും. ഇതെങ്ങനെ ചെയ്യാം എന്നാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്. ഇതിന്റെ ഒരു ചെറിയ വിവരണം ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന “ASCII പത്രങ്ങൾ ഗ്നൂ / ലിനക്സിൽ“ എന്ന അദ്ധ്യായത്തിൽ സെബിൻ ഏബ്രഹാം ജേക്കബ് വിവരിച്ചിരുന്നു. ഇവിടെ മോസില്ലയുമായി ബന്ധപ്പെട്ട് ഇതെങ്ങെനെ ചെയ്യാം എന്ന് അല്പം കൂടി വിശദമായി വിവരിക്കാം.
ആദ്യം മോസില്ല വെബ് ബ്രൌസർ തുറക്കുക. അതിലെ Tools മെനുവിൽ നിന്നും Add-ons എന്ന ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ ഒരു ചെറിയ ബോക്സിൽ ആഡ് ഓണുകളുടെ ഓപ്ഷനുകൾ ലഭിക്കും. അവയിൽ നിന്നും Get Add ons എന്ന ആദ്യത്തെ ഐക്കൺ സെലക്റ്റ് ചെയ്യുക.ഇനി വലതുവശത്തുള്ള സ്ക്രോൾ ആരോ (താഴേക്കുള്ളത്) അമർത്തിയാൽ അവിടെയുള്ള ലിസ്റ്റിന്റെ ഏറ്റവും താഴെയായി See all recommended add-ons എന്നൊരു ലിങ്ക് കാണാം. അതിൽ അമർത്തുക. ചിത്രം നോക്കൂ.
ഇപ്പോൾ പുതിയതായി ഒരു വിന്റോ തുറക്കും. അതിൽ ഫയർഫോക്സ് ആഡ് ഓണുകൾ സേർച്ച് ചെയ്യുവാനുള്ള സംവിധാനമാണുള്ളത്. അവിടെ Search for add-ons എന്ന ഇടതുവശത്തെ കള്ളിയിൽ Padma എന്നെഴുതി Enter key അടിക്കൂ. (അല്ലെങ്കിൽ വലതുവശത്തുകാണുന്ന സേർച്ച് ആരോ യിൽ ക്ലിക്ക് ചെയ്താലും മതി).
നിമിഷങ്ങൾക്കുള്ളിൽ പദ്മ ആഡ്-ഓൺ ഡൌൺലോഡ് ചെയ്യുവാനുള്ള ബട്ടൺ തെളിയും. ഇതാണ് യൂണിക്കോഡ് അല്ലാത്ത മലയാളം പേജുകളെ യൂണീക്കോഡിലേക്ക് കൺവേർട്ട് ചെയ്ത് കാണിക്കുന്ന സംവിധാനം. ഇനി Add to Firefox എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇപ്പോൾ പദ്മ ആഡ് ഓൺ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യപ്പെടും.
ഇനി ചെയ്യേണ്ട സുപ്രധാനമായ കാര്യം ഫയർഫോക്സ് വിന്റോ അടച്ചിട്ട് വീണ്ടും തുറക്കുക എന്നതാണ്. അതിനുള്ള ബട്ടൺ പദ്മ ഇൻസ്റ്റാൾ ചെയ്യുന്ന വിന്റോയിൽ തന്നെയുണ്ട്. അല്ലെങ്കിൽ മാനുവലായി വിന്റോ അടയ്ക്കാം. ഇനി വീണ്ടും ഫയർ ഫോക്സ് തുറന്ന് മനോരമ പത്രം തുറന്നുനോക്കൂ. www.manoramaonline.com.
ശരിയായല്ലോ, അല്ലേ? ഇതുപോലെ യൂണിക്കോഡിലല്ലാത്ത ഏതു വെബ്പേജും നിങ്ങൾക്ക് ഇനി മുതൽ ഫയർഫോക്സിൽ യൂണിക്കോഡ് ഫോണ്ടുകളിൽ വായിക്കാവുന്നതാണ്. ഇത്രയും ചെയ്തുകഴിഞ്ഞാലും ചില പേജുകൾ പഴയതുപോലെ മനസിലാകാത്ത ചിഹ്നങ്ങളിൽ തുടരുന്നതുകാണാം. ഉദാഹരണത്തിന് www.madhyamam.com ഒന്നു തുറന്നുനോക്കൂ.
വീണ്ടും പഴയപ്രശ്നം അല്ലേ. പക്ഷേ ഇതു വളരെ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. പദ്മ കൺവേർട്ടറിന്റെ Auto Transform ലിസ്റ്റിൽ ഈ വെബ് അഡ്രസ് ഇല്ലത്തതാണ് ഇതിനുകാരണം. ഈ ലിസ്റ്റിൽ ഇല്ലാത്ത ഏതു വെബ് പേജും നമുക്ക് എഴുതിച്ചേർക്കാവുന്നതാണ്. ഇതെങ്ങനെ ചെയ്യാം എന്നുനോക്കാം.
ഫയർഫോക്സ് ടൂൾസ് മെനു തുറക്കുക. അവിടെനിന്നും ആഡ്-ഓൺസ് സെലക്റ്റ് ചെയ്യൂ. ഇപ്പോൾ തുറക്കുന്ന വിന്റോയിൽ Extensions എന്ന ഐക്കൺ അമർത്തിയാൽ നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആഡ് ഓണുകളുടെ ലിസ്റ്റ് ലഭിക്കും. അവയിൽ നിന്ന് പദ്മ ആഡ്‌ഓൺ കണ്ടുപിടിക്കൂ.
അവിടെ Options എന്നൊരു ബട്ടൺ കാണാം (നേരത്തേ Preference എന്നായിരുന്നു ഇതിന്റെ പേര്). അതിൽ ക്ലിക്ക് ചെയ്യുക.
ഈ ലിസ്റ്റിൽ ഏറ്റവും മുകളിലായി Enable Auto Transform എന്നതിനു നേരേ, Update എന്നൊരു ബട്ടൺ ഉണ്ട്. അതിൽ അമർത്തൂ. ഇപ്പോൾ പുതിയ ഒരു വിന്റോ ലഭിക്കും.
അവിടെ, Whitelist എന്നതിനോടൊപ്പം കാണുന്ന കള്ളിയിൽ നിങ്ങൾക്ക് വേണ്ട വെബ് സൈറ്റിന്റെ അഡ്രസ് എഴുതിച്ചേർക്കുക. ഉദാഹരണത്തിന് www.mathdyamam.com. ഇനി Add ബട്ടൺ അമർത്തുക. ഇപ്പോൾ മാധ്യമത്തിന്റെ അഡ്രസ് ഓട്ടോ കൺവേറ്ട്ട് ലിസ്റ്റിൽ ചേർക്കപ്പെട്ടു. ഇനി ഫയർഫോക്സ് അടച്ചിട്ട് വീണ്ടും തുറക്കൂ. ഇനി മാധ്യമം പത്രം തുറന്ന് യൂണിക്കോഡിൽ തന്നെ വയിച്ചോളൂ!
ഇതേരീതിയിൽ മലയാളത്തിലുള്ള ഏതു വെബ്സൈറ്റും, ഫയർഫോക്സിൽ യൂണീക്കോഡിൽ നേരാം വണ്ണം ഡിസ്പ്ലേചെയ്യുന്നില്ലെങ്കിൽ പദ്മ ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാറ്റി വായിക്കാവുന്നതാണ്.
11 അഭിപ്രായങ്ങള്‍:
ഷിബു,
വളരെ നന്ദി. പുതിയ ഒരു അറിവിന്..
സിസ്റ്റം പുതിയത് വാങ്ങിയപ്പോള്‍ വിന്‍ഡോസ് വിസ്ത വന്നതുകാരണം, എന്റെ പ്രശ്നമായിരുന്നു ഇത്. ആവശ്യക്കാരന് ഔചിത്യം ഇല്ലെന്നാണല്ലോ ? അപ്പുവിനെ ഉറക്കത്തില്‍ വരെ വിളിച്ച് ശല്യം ചെയ്തു.
അപ്പു പോസ്റ്റിറക്കി, എന്റെ പ്രശ്നവും തീര്‍ന്നു.
ഇനിയിപ്പോ നന്ദി പറയാതെ പോയാല്‍ നന്ദി കേടാവും :) :)
നന്ദി!
NANDI
നന്ദി വിവരങ്ങ്ല്ക്ക്...ഫയര്‍ ഫോക്സില്‍ നന്നായി മലയാളം വായിക്കാന്‍ കഴിയുന്നില്ല..ഉദാ ‘’തെളിവെടുപ്പിനെത്തിച്ചു‘ എന്ന വാക്കില്‍ ഇടതുവശത്തു വരേണ്ട പുള്ളീയു വള്ളിയും വലതു വശത്തു വരുന്നു..
നന്നായി വായിക്കാന്‍ എന്തു ചെയ്യേണം എന്നു പറഞ്ഞു തരാമോ....
പദ്മയുടെ പുതിയ വെർഷനാണോ ഉപയോഗിക്കുന്നത് ?
nandi appu....
padma0.4.15 എന്നാണെഴുതിയിരിക്കുന്നത്..പുതിയതാണോ എന്ന് അത്ര ഗ്രാഹ്യമില്ല..
മോസില്ലയില്‍ പത്രം മാത്രമല്ല എല്ലായിടത്തും മലയാളം അങ്ങനെതന്നെയാണ് കാണുന്നത്..
മാഷെ രമ്പ നണ്ട്രി....
വളരെ നന്ദി
ethu vare i cdnt read manorama in firefox version 5.0..but now !!! I am ABLE to !!! THANKS A LOT for the info..etra nanni parannalum matheyavathella..god bless you all... :-)
വളരെ നന്ദി. പുതിയ ഒരു അറിവിന്..
Post a Comment