മൈക്രോസോഫ്റ്റ് ഇൻഡിക് ഇൻപുട്ട് ടൂൾ

>> 12.1.12

Transliteration by Microsoft

ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ പോലെ തന്നെയോ  അതിൽ ഒരുപടീകൂടി മലയാളം എഴുതാൻ മെച്ചമോ ആയ ഒരു ഇൻപുട്ട് ടൂൾ ആണ് മൈക്രോസോഫ്റ്റിന്റെ ഇൻഡിക് ലാങ്വേജ് ഇൻപുട്ട് ടൂൾ.  ഇതും ഓൺ ലൈൻ വേർഷനായും ഓഫ്‌ലൈൻ വേർഷനായും ലഭ്യമാണ്. പ്രത്യേകിച്ച് വിന്റോസ് 7 നും, അതിനു മുകളിലുള്ള  വേർഷനുകളും ഉപയോഗിക്കുന്നവരും, 32, 64 ബിറ്റ്  ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവരും മലയാളം ടൈപ്പു ചെയ്യുമ്പോൾ പല അക്ഷരങ്ങളും  പ്രത്യേകിച്ച് ചില്ലും കൂട്ടക്ഷരങ്ങളും കൃത്യമായി കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടിട്ടുണ്ട്.  ഇവർക്കൊക്കെ വളരെ പ്രയോജനകരമാണ്  മൈക്രോസോഫ്റ്റിന്റെ  ഇൻഡിക് ഇൻപുട്ട് ടൂൾ.  ആ വെബ്  പേജിലേക്ക് പോകുവാനൂള്ള ലിങ്ക് ഇവിടെ1. ഓഫ്‌ലൈന്റ്  മലയാളം ടൈപ്പിംഗ്:

ഇവിടെ മൂന്ന് ഓപ്‌ഷനുകൾ കാണാം. ഒന്ന്, ഓൺലൈനിൽ മലയാളം ടെക്സ്റ്റ് ടൈപ്പു ചെയ്യാനുള്ള ഓപ്‌ഷനാണ്. ഇതിനായി മുകളിലുള്ള ഭാഷകളുടെ ലിസ്റ്റിൽ നിന്ന് മലയാളം ക്ലിക്ക്  ചെയ്തിട്ട്, താഴെയുള്ള വിന്റോയിൽ  മംഗ്ലീഷ് രീതിയിൽ ടൈപ്പു ചെയ്താൽ മതിയാകും. സ്പേസ് ബാർ അമർത്തുമ്പോൾ ഓരോ വാക്കുകളും  തത്തുല്യമായ മലയാളം വാക്കുകളായി ട്രാൻസ്‌ലിറ്ററേറ്റ്   ചെയ്യപ്പെടുന്നതാണ്. എഴുതിക്കഴിയുമ്പോൾ ടെക്സ്റ്റ്  അപ്പാടെ മൗസ് ഉപയോഗിച്ച് മാർക്ക് ചെയ്തിട്ട് , റൈറ്റ് മൗസ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ കിട്ടുന്ന മെനുവിൽ "കോപ്പി"  കമാന്റ് ഉണ്ടാവും. അതിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം എവിടേക്കാണോ ഈ ടെക്‌സ്റ്റിനെ പേസ്റ്റ് ചെയ്യേണ്ടത്, അവിടെ മൗസ് വീണ്ടൂം  റൈറ്റ് ക്ലിക്ക് ചെയ്യുക. മെനുവിൽ നിന്ന്  "പേസ്റ്റ്" കമാന്റ് ക്ലിക്ക് ചെയ്യുക. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ അവിടെ പേസ്റ്റ്   ചെയ്യപ്പെടും.

2. ഓഫ്‌ലൈൻ മലയാളം ഇൻപുട്ട് ഇൻസ്റ്റലേഷൻ:

ഓഫ് ലൈനിൽ (ഇന്റർനെറ്റില്ലാത്തപ്പോൾ) മലയാളം ടൈപ്പു ചെയ്യാനുള്ള ഇൻപുട്ട് ടൂൾ ഇൻസ്റ്റൾ ചെയ്യാനുള്ള ലിങ്ക് ആണ് Install desktop version എന്ന പേരിൽ കാണുന്നത്.  ശ്രദ്ധിക്കുക, ഭാഷകളുടെ ലിസ്റ്റിൽ നിന്ന് മലയാളം തെരഞ്ഞെടുത്തതിനു ശേഷം മാത്രമേ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവൂ.  ഇൻസ്റ്റലേഷന്റെ ഹെല്പ് പേജ് ഇവിടെയുണ്ട്. (getting started)

3.  വെബ് വേർഷൻ:

മൈക്രോസോഫ്റ്റ് ഇൻഡീക് ഇൻപുട്ട് ടൂളിനെ നിങ്ങളുടെ വെബ് ബ്രൗസറീൽ ചേർക്കാം. വിശദവിവരങ്ങൾ ഇവിടെ.

നിങ്ങളുടെ വെബ് പേജിൽ മലയാളം ട്രാൻസ്‌ലിറ്ററേഷനുള്ള ഒരു കോഡായി ഈ ടൂളിനെ ആവശ്യമെങ്കിൽ ഉപയോഗിക്കാം. വിശദാംശങ്ങൾ ഇവിടെ.  (ബ്ലോഗറിൽ ഇതിന്റെ ആവശ്യമില്ല, ഗൂഗിളിന്റെ സ്വന്തം ട്രാൻസ്‌ലിറ്ററേഷൻ അവിടെ ലഭ്യമാണ്)


1 അഭിപ്രായങ്ങള്‍:

  1. Cv Thankappan 21 July 2012 at 22:54  

    നന്ദി മാഷെ
    ആശംസകളോടെ

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP