ബ്ലോഗ് നിർമ്മാണം ഒറ്റനോട്ടത്തിൽ

>> 2.6.09

കമ്പ്യൂട്ടറുകളിൽ പലവിധ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പരിചയമുള്ളവർക്ക് ആദ്യാക്ഷരിയിലെ ഒരോ അദ്ധ്യായങ്ങളിലും വളരെ വിശദമായി വിവരിച്ചിരിക്കുന്ന രീതിയിലുള്ള വിവരണം ഒരു ബ്ലോഗ് നിർമ്മിക്കുന്നതിനായി ആവശ്യമുണ്ടാവില്ല. അങ്ങനെയുള്ളവർക്കായി സ്വന്തമായി ഒരു ബ്ലോഗ് നിർമ്മിച്ചെടുക്കുവാനുള്ള ഒരു സ്റ്റെപ്പുകൾ ഒരുമിച്ച് വിശദീകരിക്കുകയാണ് ഈ അദ്ധ്യായത്തിൽ. ഒപ്പം ഓരോ സ്റ്റെപ്പിനേയും വിശദമായി വിവരിച്ചിട്ടുള്ള അദ്ധ്യായങ്ങളിലേക്കുള്ള ലിങ്കുകളും നൽകിയിരിക്കുന്നു. ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആ അദ്ധ്യായത്തിലേക്ക് പോകാവുന്നതാണ്.

എന്താണ് ബ്ലോഗ്:

നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളെയും, ഭാവനകളേയും, ചിന്തകളേയും, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ക്കൂടി ആര്‍ക്കും വായിക്കാവുന്നരീതിയില്‍ ഒരു വെബ് പേജായി പ്രസിദ്ധീകരിക്കാനുള്ള സൌകര്യമാണ് ബ്ലൊഗ് ഒരുക്കുന്നത് - നിങ്ങളുടെ സ്വന്തമായ, എന്നാല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു ഡയറിപോലെ. ബ്ലോഗിനെ ഒരു പുസ്തകം അല്ലെങ്കില്‍ മാസിക പോലെ സങ്കല്‍പ്പിക്കൂ. എങ്കില്‍, അതിനുള്ളിലെ ഓരോ അദ്ധ്യായങ്ങളാണ് ഓരോ പോസ്റ്റും. അതായാത്, ഈ പുസ്തകത്തില്‍ നമുക്ക് ഇഷ്ടാനുസരണം പുതിയ പുതിയ അദ്ധ്യായങ്ങള്‍ (പോസ്റ്റുകള്‍) ചേര്‍ത്തുകൊണ്ടേയിരിക്കാം. അതിനായി പുതിയ ബ്ലോഗുകള്‍ തുടങ്ങേണ്ടതില്ല.

ബ്ലോഗിംഗ് രംഗത്തേക്ക് വരുന്ന ഒരോ വ്യക്തിയും അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിവരിക്കുകയാണ് ബ്ലോഗ് എന്നാലെന്ത്? എന്ന അദ്ധ്യായത്തിൽ. പതിനാറു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.



================
ബ്ലോഗ് നിർമ്മാണം
================

നിങ്ങൾക്ക് ഒരു ബ്ലോഗ് നിർമ്മിക്കുവാനുള്ള സൌകര്യം ഗൂഗിൾ മാത്രമല്ല നൽകുന്നത്. വേഡ്പ്രസ് തുടങ്ങി മറ്റനവധി ഫ്രീ ബോഗർ സർവ്വീസുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗൂഗിളിന്റെ ‘ബ്ലോഗർ’ എന്ന സർവ്വീസ് ഉപയോഗിച്ച് ബ്ലോഗ് നിർമ്മിക്കുന്ന വിധം മാത്രമാണ് ആദ്യാക്ഷരിയിൽ വിവരിച്ചിരിക്കുന്നത്.


1. ഒരു ബ്ലോഗ് രജിസ്റ്റർ ചെയ്യുക.

ബ്ലോഗ് നിർമ്മിക്കുന്നതിന്റെ ആദ്യപടി നിങ്ങൾക്ക് ഒരു ബ്ലോഗ് ഐ.ഡി. ഗൂഗിളിൽ ഉണ്ടാക്കുക എന്നതാണ്. നിലവിൽ ജി-മെയിൽ അഡ്രസ് ഉള്ളവർക്ക് അതേ ഐഡി ഉപയോഗിച്ച് ബ്ലോഗ് രജിസ്റ്റർ ചെയ്യാം. അതുപോലെ യാഹൂ ഐ.ഡി യുള്ളവർക്കും അതേ ഐ.ഡി ഉപയോഗിച്ചുകൊണ്ട് ഗൂഗിളിൽ ബ്ലോഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാനായി www.blogger.com എന്ന സൈറ്റ് സന്ദർശിക്കുക. അതിൽ പറയുന്ന ലളിതമായ ഒരു 3-സ്റ്റെപ് വഴിയിലൂടെ നിങ്ങൾക്ക് ബ്ലോഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ യൂസർ പ്രൊഫൈൽ, ബ്ലോഗിന്റെ പേര്, ബ്ലോഗ് എഴുതുമ്പോൾ നിങ്ങൾ സ്വീകരിക്കുന്ന തൂലികാ നാമം ഇവയൊക്കെ ഈ പേജിലാണ് സെറ്റ് ചെയ്യേണ്ടത്. വിശദ വിവരങ്ങൾ ഒരു ബ്ലോഗ് തുടങ്ങുന്നതെങ്ങനെ എന്ന അദ്ധ്യായത്തിൽ നൽകിയിരിക്കുന്നു.


2. ഡാഷ്ബോർഡ്:

ബ്ലോഗ് രജിസ്ട്രേഷന്റെ അവസാനം, നേരെ പുതിയ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാനുള്ള ഇടത്തേക്കാന് ഗൂഗിൾ നിങ്ങളെ കൊണ്ടെത്തിക്കുന്നത്. എന്നാൽ അതിനു മുമ്പായി മറ്റു ചില സെറ്റിംഗുകൾ ചെയ്തിരിക്കേണ്ടതായുണ്ട് - മലയാ‍ളം ബ്ലോഗിങ്ങിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ട്. നിങ്ങളുടെ ബ്ലോഗിന്റെ ‘കണ്ട്രോൾ പാനലാണ്’ ഡാഷ് ബോർഡ്. ഡാഷ്ബോർഡിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തുകയാണ് ഡാഷ്‌ബോര്‍ഡും പ്രൊഫൈലും എന്ന അദ്ധ്യാ‍യത്തിൽ. ഡാഷ്ബോർഡിൽ പ്രധാനമായും മൂന്ന് ലിങ്കുകൾ നിങ്ങൾക്ക് കാണാം.

(1) എഡിറ്റ് പോസ്റ്റ്: പുതിയ പോസ്റ്റുകൾ ഉണ്ടാക്കുക, ഉണ്ടാക്കിയ പോസ്റ്റുകൾ പബ്ലിഷ് ചെയ്യുക, പബ്ലിഷ് ചെയ്ത പോസ്റ്റുകൾ വീണ്ടും എഡിറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഈ ലിങ്കുവഴി കൈകാര്യം ചെയ്യുന്നു. ഇവയെപ്പറ്റിയുള്ള വിശദമായ വിവരണങ്ങൾ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം, എഡിറ്റിംഗ്, ഫോര്‍മാറ്റിംഗ്, ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാം, പാടാം, പറയാം - പോഡ്‌കാസ്റ്റ് തുടങ്ങിയ അദ്ധ്യായങ്ങളിൽ വിവരിക്കുന്നു.

(2) സെറ്റിംഗ്സ്: ബ്ലോഗിന്റെ വിവിധ സെറ്റിംഗുകൾ ഈ ലിങ്കു വഴിയാണ് സെറ്റ് ചെയ്യുന്നത്. ഒരു ബ്ലോഗിന് ആവശ്യമായ ഡിഫോൾട്ട് സെറ്റിംഗുകൾ എല്ലാം ഗൂഗിൾ തന്നെ രജിസ്ട്രേഷനോടൊപ്പം ചെയ്യുന്നുണ്ട്. എങ്കിലും ആ സെറ്റിംഗുകളെ നിങ്ങളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യുവാൻ ഈ ലിങ്ക് സഹായിക്കുന്നു. ബ്ലോഗ് സെറ്റിങ്ങുകള്‍ എന്ന അദ്ധ്യായത്തിൽ ഈ സെറ്റിംഗുകൾ ഓരോന്നിനെപ്പറ്റിയും വിവരിക്കുന്നു.

(3) ലേഔട്ട്: പേരു സൂചിപ്പിക്കുന്നതുപോലെ ബ്ലോഗിന്റെ ലേഔട്ടാണ് ഈ ലിങ്കുവഴി നാം കൈകാര്യം ചെയ്യുന്നത്. ബ്ലോഗിന്റെ ടെമ്പ്ലേറ്റുകൾ, നിറങ്ങൾ, സൈഡ് ബാറുകളിൽ ചേർക്കുവാനുള്ള ഗാഡ്ജറ്റുകൾ തുടങ്ങി നിങ്ങളുടെ ബ്ലോഗിന്റെ ഭംഗി കൂട്ടാനുതകുന്ന എല്ലാ സെറ്റിംഗുകളും ഇവിടെയുണ്ട്. കൂടുതൽ വിശദമായ ലിങ്കുകൾക്ക് ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറിലെ ‘ബ്ലോഗിനു മോടികൂട്ടാം’ എന്ന സെക്ഷൻ നോക്കുക.


3. ഒരു പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതെങ്ങനെ:

നിങ്ങളുടെ ബ്ലോഗിൽ ഓരോ പുതിയ പോസ്റ്റുകളും പ്രസിദ്ധീകരിക്കുമ്പോൾ ഡാഷ്ബോർഡിലെ NEW POST എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്. ഒരു ബ്ലോഗിൽ എത്രപോസ്റ്റുകൾ ആവാം എന്നതിനു ലിമിറ്റുകൾ ഇല്ല. എത്ര വേണമെങ്കിലും ആ‍വാം. പോസ്റ്റുകൾ പ്രസിദ്ധീകരിക്കാനായി എഡിറ്റു ചെയ്യുമ്പോൾ Compose mode, Edit Html എന്നിങ്ങനെ രണ്ടു മോഡുകൾ ഉപയോഗിക്കാം. അതിൽ ലളിതമായത് കമ്പോസ് മോഡ് ആണ്. വിശദമായ വിവരണം ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം എന്ന അദ്ധ്യായത്തിലുണ്ട്. എഡിറ്റിംഗ് പൂർത്തിയായാൽ Publish Post എന്ന ലിങ്ക് ബട്ടൺ ക്ലിക്ക് ചെയ്ത് പോസ്റ്റ് പ്രസിദ്ധീകരിക്കാം.


4. എന്താണ് കമന്റുകൾ:

നിങ്ങളുടെ പോസ്റ്റിൽ വായനക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് കമന്റുകൾ. അതുപോലെ നിങ്ങൾക്ക് മറ്റൊരാളുടെ പോസ്റ്റിൽ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്താവുന്നതുമാണ്. കമന്റുകൾ എഴുതേണ്ടതെങ്ങനെ, കമന്റുകളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങി കമന്റുകളെപ്പറ്റി അറിയേണ്ട എല്ലാ കാര്യങ്ങളും വലതു സൈഡ്ബാറിലെ കമന്റുകൾ എന്ന സെക്ഷനിലെ ലിങ്കുകളിൽ ഉണ്ട്.

5. നിങ്ങളുടെ പോസ്റ്റ് വായനക്കാരെ അറിയിക്കാനുള്ള വഴികൾ:

ഒരിക്കൽ നിങ്ങൾ പബ്ലിഷ് ചെയ്തുകഴിഞ്ഞ പോസ്റ്റുകൾ വായനക്കാർ എങ്ങനെ അറിയും എന്നതാണ് പോസ്റ്റ് വായനക്കാരിലെത്തിക്കാൻ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത്.


6. ബ്ലോഗിനു മോടി കൂട്ടുന്നതെങ്ങനെ:

ഒരു ബ്ലോഗിന്റെ ടെമ്പ്ലേറ്റിന് അനുസരിച്ചാണ് അതിന്റെ ഭംഗിയും ഭംഗിക്കുറവും തീരുമാനിക്കപ്പെടുന്നത്. മുമ്പ് വിവരിച്ചതുപോലെ ഡാഷ്ബോർഡിലെ ലേഔട്ട് എന്ന സെറ്റിംഗിലാണ് ഇത് തീരുമാനിക്കുന്നത്. ലേഔട്ടും ഗാഡ്ജറ്റുകളും, ബ്ലോഗ് ബോഡി സെറ്റിംഗുകൾ, അക്ഷരങ്ങളും നിറങ്ങളും, മറ്റൊരു ടെം‌പ്ലേറ്റ്, തുടങ്ങിയ അദ്ധ്യായങ്ങളിൽ ഈ കാര്യങ്ങൾ വിവരിച്ചിരിക്കുന്നു.


7. ഗ്രൂപ്പ് ബ്ലോഗുകൾ:

ഒരു സംഘം ആളുകൾ ചേർന്നു നടത്തുന്ന ബ്ലോഗുകളാണ് ഗ്രൂപ്പ് ബ്ലോഗുകൾ. ഇവയെങ്ങനെയാണ് സെറ്റ് ചെയ്യുക എന്ന് ഗ്രൂപ്പ് ബ്ലോഗുകള്‍ എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.


8. മലയാളത്തിൽ എഴുതാൻ:

ഇന്റർനെറ്റിൽ മലയാളം ഉപയോഗിച്ച് ബ്ലോഗ് എഴുതാനും, മറ്റു ഉപയോഗങ്ങൾക്കായി മലയാളം ഉപയോഗിക്കുവാനും നിങ്ങളുടെ കമ്പ്യൂട്ടറിൽ യൂണിക്കോഡ് മലയാളം ഫോണ്ടുകൾ ഉണ്ടായിരിക്കണം. മലയാളത്തിൽ എഴുതുവാനായി വ്യത്യസ്ത രീതികൾ നിലവിലുണ്ട്. ട്രാൻസ്‌ലിറ്ററേഷൻ, ഇൻസ്ക്രിപ്റ്റ് കീബോർഡുകൾ തുടങ്ങിയ രീതികൾ. ഇവയെപ്പറ്റി വിവരിക്കുന്നു മലയാളം എഴുതാ‍ന്‍ പഠിക്കാം, മലയാളം എഴുതുവാന്‍ കമ്പ്യൂട്ടർ സെറ്റ് ചെയ്യാം എന്നീ അദ്ധ്യായങ്ങളിൽ. ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് എന്നാലെന്തെന്ന് ഇവിടെ വായിക്കാം. ലിനക്സിലും മറ്റും ചെയ്യേണ്ട സെറ്റിംഗുകൾ GNU / Linux മലയാളം സെറ്റിംഗ് എന്ന അദ്ധ്യായത്തിലുണ്ട്.


9. മലയാള അക്ഷരങ്ങൾക്ക് വേണ്ട ഇംഗ്ലീഷ് കീസ്ട്രോക്കുകൾ:

മലയാളം എഴുതുവാനായി നിങ്ങൾ കീമാൻ, വരമൊഴി തുടങ്ങിയവയാണുപയോഗിക്കുന്നതെങ്കിൽ മലയാളത്തിലെ ചില അക്ഷരങ്ങൾ ലഭിക്കുവാനുള്ള ഇംഗ്ലീഷ് കീസ്ട്രോക്കുകൾ ഏതൊക്കെയാണെന്ന് സംശയം ഉണ്ടാവാം. ആ സംശയങ്ങൾ ദൂതീകരിക്കുകയാണ് വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തിൽ.

10. ബ്ലോഗിംഗ് - നയങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ബ്ലോഗെഴുതുന്നവർ നിയമക്കുരുക്കുകളിൽ ചെന്നു ചാടാതിരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നയങ്ങള്‍, പൊതു നിയമങ്ങള്‍ എന്ന അദ്ധ്യായത്തിൽ വായിക്കാം.


11. ബ്ലോഗിൽ ആരെങ്കിലും കയറിയിറങ്ങുന്നുണ്ടോ?

നിങ്ങളുടെ ബ്ലോഗിൽ കമന്റുകൾ ഇല്ല എങ്കിൽ അതിനർത്ഥം വായനക്കാരാരും അത് കണ്ടില്ല എന്നല്ല. ബ്ലോഗിലെ സന്ദർശകരുടെ എണ്ണം കാണിക്കുന്ന പേജ് ഹിറ്റ് കൌണ്ടറുകളെപ്പറ്റി വിവരിക്കുന്നു പേജ് ഹിറ്റ് കൌണ്ടര്‍, സ്റ്റാറ്റ് കൌണ്ടര്‍ - ഒരു പേജ് ട്രാക്കര്‍ എന്നീ അദ്ധ്യായങ്ങളിൽ


12. പുതിയ പോസ്റ്റുകൾ വായിക്കാൻ എവിടെ പോകണം?

ബ്ലോഗുകളിൽ പലർ എഴുതുന്ന പുതിയപോസ്റ്റുകൾ എവിടെ കിട്ടും എന്നത് പലർക്കും ഉണ്ടാകുന്ന സംശയമാണ്. അതിനുത്തരം തരുന്നു പുതിയ പോസ്റ്റുകള്‍ എവിടെ കിട്ടും? എന്ന അദ്ധ്യായത്തിൽ.


13. ബ്ലോഗ് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾ:

ഒരു ബ്ലോഗ് നിർമ്മിച്ച് ആദ്യമായി എഴുതിതുടങ്ങുന്നവർക്ക് പല സംശയങ്ങളും ഉണ്ടാവാം. അവയൊക്കെയും ദൂതീകരിക്കുവാനാവശ്യമായ വിവരങ്ങൾ ഈ ബ്ലോഗിൽ ഉണ്ട്. നിങ്ങൾ അന്വേഷിക്കുന്ന വാക്ക് ഈ ബ്ലോഗിന്റെ വലതു വശത്ത് മുകളറ്റം കാണുന്ന സേർച്ച് ബ്ലോക്സിൽ മലയാളത്തിൽ എഴുതി ‘സേർച്ച്’ ക്ലിക്ക് ചെയ്യുക. ആ വാക്ക് വരുന്ന ആദ്യാക്ഷരിയിലെ എല്ലാ അദ്ധ്യായങ്ങളുടെയും ലിസ്റ്റ് ലഭിക്കും. എന്നിട്ടും പരിഹാരമാവുന്നില്ലെങ്കിൽ പ്രശ്നങ്ങളും പ്രതിവിധികളും എന്ന പോസ്റ്റും, അതിലെ കമന്റുകളും നോക്കൂ. നിങ്ങളുടെ സംശയം അവിടെ കമന്റായി രേഖപ്പെടുത്താവുന്നതുമാണ്.


14. ബ്ലോഗുകൾ സേവ് ചെയ്യുവാൻ:

ബ്ലോഗുകൾ സേവ് ചെയ്യുക, ഒരു ബ്ലോഗിലെ പോസ്റ്റുകൾ മറ്റൊന്നിലേക്ക് കമന്റുകൾ ഉൾപ്പടെ മാറ്റുക, പി.ഡി.എഫ് ഫയലുകൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുക, ഒരു ബ്ലോഗ് പോസ്റ്റിനെ പി.ഡി.എഫ് ഫയൽ ആക്കി മാറ്റുക തുടങ്ങി ഒട്ടനവധി സൌകര്യങ്ങൾ പരിചയപ്പെടുത്തുന്നു, അല്പം കൂടി മുന്നോട്ട് എന്ന സെക്ഷനിലെ ലിങ്കുകളിൽ.


15. ഇന്റർനെറ്റ് മലയാളം കമ്പ്യൂട്ടിംഗ് - ഇതര ഉപയോഗങ്ങൾ

ബ്ലോഗെഴുത്ത് കൂടാതെ നിങ്ങൾക്ക് മലയാളം ഇന്റർനെറ്റ് കമ്പ്യൂട്ടിംഗ് വഴി ഭാഷയ്ക്ക് മറ്റ് അനവധി സഹായങ്ങൾ ചെയ്യാൻ സാധിക്കും. അതുപോലെ നിങ്ങളുടെ വായനയുടെ മേഖല വിപുലപ്പെടുത്താനുമാവും. അത്തരം കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഗൂഗിള്‍ വാര്‍ത്തകള്‍, മോസില്ലയിൽ ASCIIപത്രങ്ങൾ വായിക്കാൻ, ASCII മലയാളപത്രങ്ങള്‍ ലിനക്സില്‍, മലയാളം വിക്കിപീഡിയ, ജി-മെയില്‍ മലയാളത്തില്‍ തുടങ്ങിയ അദ്ധ്യായങ്ങളിൽ.






ബ്ലോഗ് നിർമ്മാണം / കൈകാര്യം ചെയ്യൽ എന്നിവയെപ്പറ്റി കൂടുതൽ വിശദമായ വായനയ്ക്ക് ഈ ബ്ലോഗിന്റെ വലതുവശത്തെ സൈഡ് ബാറിൽ ഉള്ള സെക്ഷനുകളും ലിങ്കുകളും നോക്കുക.


ബ്ലോഗിംഗ് എന്ന ഉപയോഗം കൂടാതെ, യൂണീക്കോഡ് മലയാളത്തിന്റെ മറ്റ് ഉപയോഗങ്ങൾ യൂണിക്കോഡ് മലയാളം: മറ്റ് ഉപയോഗങ്ങള്‍ എന്ന സെക്ഷനിൽ കാണാം.

9 അഭിപ്രായങ്ങള്‍:

  1. Unknown 9 June 2009 at 18:14  

    Nice blog...find out some useful stuffs...Thank you...

    Also i want to know How can i get the IP address of my blog visitors?...I am using google analytics and feedjit...but they only provide me locations.I want to track some visitors who are making unwanted comments on my blog...can you help me?
    Please answer here or to my email " ifthikhar[dot]an@gmail[dot]com "
    Thanks...

  2. ജയതി 9 June 2009 at 23:35  

    അപ്പൂ,
    വളരെ സന്തോഷം ഇങ്ങിനെ ഒരു പോസ്റ്റിട്ടതിൽ. ഇപ്പോൾ സംശയങ്ങൾ വരുമ്പോൾ നോക്കാൻ വളരെ എളുപ്പമായി.

  3. വീകെ 10 June 2009 at 15:44  

    അപ്പു മാഷെ,
    ബ്ലോഗിനേക്കുറിച്ച് ഒന്നു കൂടി വായിച്ചു പഠിക്കാനായതിൽ വളരെ സന്തോഷം.

    ആശംസകൾ.

  4. Manikandan 14 June 2009 at 19:19  

    പുതുതായി ഈ രംഗത്തേയ്ക്കു വരുന്നവർക്കും എന്നെപ്പോലെ സംശയങ്ങൾ ഉള്ള കമ്പ്യൂട്ടർ പരിഞ്ജാനം കുറഞ്ഞവർക്കും എന്നും സഹായകമാണ് ആദ്യാക്ഷരി.

  5. shameer 8 July 2009 at 22:54  

    Hi,
    I just got this blog. I think this is more useful for all, who want to start a blog.
    All the best, Expecting more

  6. Unknown 9 January 2011 at 22:18  

    JUST VISIT MY BLOG ANY SUGGESTION..
    SO ITS SOMETHING DIFFERENT
    http://naduonline.tk/
    LIVE NEWS , LIVE RADIO, MP3 COLLECTION, VIDEO COLLECTION
    http://naduonline.tk/

  7. പ്രിയേഷ്‌ പാലങ്ങാട് 21 January 2011 at 21:00  

    ഒരുപാടു സംശയങ്ങള്‍ക്ക് ഉത്തരം ആദ്യ സന്ദര്‍ശനത്തോടെ കിട്ടി.വളരെ നന്ദി.
    ഇപ്പോള്‍ ഞാന്‍ നേരിടുന്ന പ്രശ്നം എന്റെ'മയില്പീലിത്തുണ്ട്'എന്ന ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ലിങ്ക് സെറ്റ്‌ ചെയ്തതില്‍ അക്ഷരപിശക് വന്നു.mayilpeelithundu എന്നതിന് പകരം mayilpeeilithundu എന്നായിരുന്നു ലിങ്ക് ചേര്‍ത്തത്.ഫ്രണ്ട്സ് എന്റെ ബ്ലോഗ്‌ കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഈ തെറ്റ്‌ ശ്രദ്ധയില്‍ പെടുകയും അത് തിരുത്തുകയും ചെയ്തു.ശരിയാവാതെ വന്നപ്പോള്‍ ആറ്റം ഉപയോഗിച്ച് സേവ് ചെയ്ത് ബ്ലോഗ്‌ delete ചെയ്തു അതെ പേരില്‍പുതിയ ബ്ലോഗ്‌ തുടങ്ങി, ശരിയായ ലിങ്ക് കൊടുത്തു.പക്ഷെ ഇപ്പോള്‍ സെര്‍ച്ച് ചെയ്താല്‍ പഴയ ലിങ്ക് തന്നെ കിട്ടുകയും സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം ബ്ലോഗ്‌ കാണാന്‍ പറ്റുകയും ചെയ്യുന്നു.ദയവായി എന്താണ് പ്രതിവിധി എന്ന് പറഞ്ഞു തരുമോ?

  8. Appu Adyakshari 22 January 2011 at 20:18  

    mayilpeeilithundu.blogspot.com എന്ന യു.ആർ.എൽ അഡ്രസ് ഡയറക്റ്റ് ആയി അഡ്രസ് ബാറിൽ സേർച്ച് ചെയ്താൽ അങ്ങനെയൊരു ബ്ലോഗ് നിലവിലില്ല എന്നാണല്ലോ ഞാൻ കണ്ടത്. അപ്പോൾ, താങ്കളുടെ കമ്പ്യൂട്ടറിൽ ഈ ബ്ലോഗ് സേർച്ചിൽ കിട്ടുന്നുണ്ടെങ്കിൽ അതു കമ്പ്യൂട്ടറിന്റെ ക്യാഷ് മെമ്മറിയിൽ നിന്ന് വരുന്നതാവണം. ബ്രൌസ് ഹിസ്റ്ററീ എല്ലാം ക്ലിയറാക്കി ഒന്നുകൂടി നോക്കൂ.. പുതിയ ബ്ലോഗ് അഡ്രസ് മാത്രമേ നിലവിലുള്ളൂ.

  9. Unknown 26 June 2012 at 17:32  

    enikk valare sahaayakaramaayi, veendum njan ith upayokikkum,

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP